Wednesday 17 June 2015

സഹോദരാ നിങ്ങള്‍ ഒരു വിശ്വാസിയാണോ ? എങ്കില്‍ ഒരൂ നിമിഷം !

നിങ്ങള്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കാനുള്ള ചുമതലമറക്കരുതു !
ഏറ്റവും വലിയ സുവിശേഷപ്രഘോഷണം ജീവിതസാക്ഷ്യമാണു.
സമരിയാക്കാരി സ്ത്രീ അവള്‍ അനുഭവിച്ചറിഞ്ഞ യേശുവിനെ പ്രഘോഷിക്കുവാന്‍ അവളുടെ കുടം പോലും ഉപേക്ഷിച്ചു പട്ടണത്തിലേക്കു ഓടി. യേശുവിനു സാക്ഷിയായി. ( യോഹ. 4: 27 - 30 )
" ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍അവനില്‍ വിശ്വസിച്ചു." 4:39 )

നാം അനുഭവിച്ചറിഞ്ഞ യേശുവിനെ ബാക്കിയുളളവര്‍ക്കു കാണിച്ചുകൊടുക്കാനുള്ള ചുമതലയില്‍ നിന്നും ഒഴിഞ്ഞു മാറരുതു പക്ഷേ ഒരിക്കലും എതിര്‍ സാക്ഷ്യം ആകരുതു .പലപ്പോഴും നമ്മുടെ പ്രവര്ത്തനം എതിര്‍ സാക്ഷ്യത്തിനു വഴിതെളിക്കുന്നു. .
" നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല. തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്ങ്കില്‍ കര്ത്താവിനു സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നുവെങ്ങ്കില്‍ കര്ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍ ജീവിച്ചാലും മരിച്ചാലും നാം കര്ത്താവിനുള്ളവരാണു. " റോമാ14:7-8 ) ആകയാല്‍ ആ സമരിയാക്കാരിയെ പ്പോലെ നാമും സാക്ഷ്യം വഹിക്കണം .

" ജ്ഞാനികളെന്നു അവകാശപെട്ടുകൊണ്ടു അവര്‍ ഭോഷന്മാരായിതീര്‍ന്നു "
( റോമാ 1: 22 )
നമ്മുടെ ജീവിതത്തെ താറുമാറാക്കുന്ന ഒരുവലിയവിപത്താണു മുകളില്‍ കണ്ടതു ) . എനിക്കു എല്ലാം അറിയാം .മറ്റാര്‍ക്കും ഇത്രയും അറിയില്ല.
സഭാജീവിതത്തില്‍ ഈ ഒരു ചിന്തയാണു സഭയെ വിഭജിക്കാന്‍ കാരണമായതു.
ഒരു ധ്യാനം കൂടികഴിഞ്ഞാല്‍ എനിക്കു പരിശുദ്ധാത്മാവു ഉണ്ടു .എന്നാല്‍ വികാരിയച്ചനോ ,മെത്രാനോ, സഭാപിതാക്കന്മാര്‍ക്കോ ഇത്രയും അരൂപിയില്ല. അതിനാല്‍ ഞാന്‍ പറയുന്നതാണു ശരി.

കുറച്ചു പുസ്തകങ്ങളോ സഭാചരിത്രമോ വായിച്ചു കഴിഞ്ഞാല്‍ എനിക്കു എല്ലാം അറിയാം .വികാരിയച്ചനു 8 ഓ 10 ഓ വര്ഷം പഠിച്ചിട്ടും ഒന്നും അറിയില്ല. അതുപോട്ടെ മെത്രാനു വല്ലതും അറിയാമോ ? അതും പോട്ടെ ! ആദിമസഭയില്‍ ഉണ്ടായിരുന്നതു പല പിതാക്കന്മാര്‍ കൂട്ടിചേര്‍ക്കുകയോ അധവാ കുറക്കുകയോ ചെയ്തില്ലേ ? ആരാണു ഇവര്‍ക്കു അധികാരം കൊടുത്തതു ? അതൊന്നും സമ്മതിച്ചുകൊടൂക്കാന്‍ പോകുന്നില്ല. ഇങ്ങനെപോകുന്നു നമ്മുടെ ഇടയിലെ വിജ്ഞാനികളുടെ പോക്കു ! ഈ യാത്ര എവിടേക്കു ?
" അവരുടെ യുക്തി വിചാരങ്ങള്‍ നിഷ്ഭലമായിതീരുകയും വിവേകരഹിതമയ ഹ്രുദയം അന്ധകാരത്തിലാണ്ടുപോകുക്യും ചെയ്തു " ( റോമാ.1: 21 )

ഇന്നു സഭയില്‍ കണ്ടു വരുന്ന ഒരു വലിയ പ്രതിഭാസമാണു ഇതു. ആനത്താനം, മുല്ലക്കര സാറ് മുതല്പേര്‍ സഭവിട്ടു പോകാനും കാരണം ഇതുപോലെയുള്ള യുക്തിവിചാരങ്ങളാണു.
അവരുടെ ചോദ്യം ആരാണു സഭക്കു അധവാസഭഅതലവന്മാര്‍ക്കു അധികാരം കൊടുത്തതു ഈ വ്യ്തിയാനങ്ങ്ള്‍ വരുത്താന്‍ ? യേശു പത്രോസിനോടു പറഞ്ഞു നീ ഭ്ഊമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും ,ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപെട്ടിരിക്കും. അതുപോലെ സഹോദരന്മാരെ നയിക്കാനും ,ധൈര്യപ്പെടുത്താനും ഒക്കെ എള്‍പ്പിക്കുന്നുണ്ടു അതൊന്നും മനസിലാക്കാതെയാണോ ഇവര്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതു. ?


ഈ ചോദ്യങ്ങള്‍ ചോദിക്കുന്ന സഹോദരന്മാരോടു ഒരുചെറിയ ചോദ്യം

അല്പം വിശദീകരണത്തിനു ശേഷം ചോദിക്കാം ..
അപ്പസ്റ്റ്തോലന്മാരുടെ പിന്‍ഗാമികള്‍ക്കും അപ്പസ്തോലന്മാരുടെ അതേ അധികാരം തലമുറ തലമുറയായി കൈമാറപ്പെട്ടുലഭിച്ചതാണു.
സഭക്കു ഒരു തലവനെ യേശുതന്നെയാണു നിയമിച്ചതു .
സുവിശേഷപ്രഘോഷണം മെത്രാന്‍റെ അധികാരമാണു.
എന്നാല്‍ യേശുവിനു സാക്ഷിയാകുവാന്‍ സുവിശേഷംജീവിച്ചാല്‍ മതി .അതാണു നാമെല്ലാവരും ചെയ്യേണ്ടതു.
പരിശുദ്ധകുര്‍ബാനയില്‍ ഏതു സമയത്താണു അപ്പവും വീഞ്ഞും കര്ത്താവിന്‍റെ തിരുശരീരരക്തങ്ങളായി മാറുന്നതെന്നു പടിഞ്ഞാറന്‍ സഭ വ്യക്തമാക്കുന്നു. എന്നാല്‍ കിഴക്കന്‍ സഭകള്‍ ഏതു സമയമെന്നു തീര്ത്തുപറയ്ഉന്നില്ല. സ്ഥാപക വചനങ്ങള്‍ ഉച്ചരിച്ചുകഴിഞ്ഞും അപ്പത്തേയ്ഉം വീഞ്ഞിനേയും ത്ഇരുശരീര രക്തങ്ങളായി രൂപാന്തരപ്പെടുത്തേണമേയെന്നു പരി.ആത്മാവിനോടു അപേക്ഷിക്കുന്നുണ്ടു.
വിശ്വാസത്തെ സംബന്ധിച്ചും സന്മാര്‍ ഗത്തെ സംഭന്ധിച്ചും പറയാനും തീരുമാനം എടുക്കാനും ഉള്ള അധികാരവും അവകാശവും സഭ്ക്കുമാത്രമാണു .

ഇനിയും ചോദ്യം
" അച്ചന്മാരെയോ ,മെത്രാനെയോ , സഭാതലവനെയോ , വിശ്വാസവും സന്മാര്‍ ഗവും പഠിപ്പിക്കനുളള അധികാരം അരു അല്മായനു ആരുതന്നു ? അച്ചന്മാരെ മെത്രാനും മെത്രാന്മാരെ സഭാതലവനും നോക്കിയാല്‍ പോരേ ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ഭാവിച്ചാല്‍ ?
" ജ്ഞാനികളെന്നു അവകാശപെട്ടുകൊണ്ടു അവര്‍ ഭോഷന്മാരായിതീര്ന്നു "
(റോമാ 1: 22 )
" ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിംഗളെ ഉയര്‍ത്തികൊള്ളും ." (1പത്രോ.5:6 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...