പൌരസ്ത്യ ക്രൈസ്തവരെ
സംബന്ധിച്ചിടത്തോളം അവരുടെ സഭാത്മകജീവിതത്തിന്‍റെ കേന്ദ്രം ആരാധനാക്രമമാണു.
എന്തെന്നാല്‍ അതു ഭൂമിയില്‍എല്ലാക്രിസ്തീയ ഉദ്യമങ്ങളുടേയും
പ്രഭവസ്ഥാനമാണു. ചരിത്രത്തില്‍ ഒരിക്കല്‍ നടന്ന ക്രിസ്തു സംഭവങ്ങള്‍
സഭയില്‍ കൌദാശീകമായി നിത്യവും തുടരുന്നതു ആരാധനാക്രമാനുഷ്ടാനങ്ങളിലൂടെയാണു.അതിനാല്‍
മനുഷ്യരക്ഷക്കുവേണ്ടിയുള്ള രക്ഷാകരപ്ര്രവര്ത്തനങ്ങളുടെ തുടര്‍ച്ചയായ
ആരാധനക്രമങ്ങളേ കേദ്രമാക്കിയാണു സഭാല്മകജീവിതം രൂപം പ്രാപിക്കുന്നതു.
സഭയുടെ വിശ്വാസത്തിന്‍റെ മഹത്തായ പ്രകടനമാണു ലിറ്റര്‍ജി .വാസ്തവത്തില്‍ അതു വിശ്വാസത്തിന്‍റെ ആഘോഷമായ പ്രഖ്യാപന്നമാണു. ഓരോ സഭാസമൂഹവും തങ്ങളുടെ സ്വന്തമായ ആരാധനാക്രമങ്ങളിലൂടെ സഭയുടെ വിശ്വാസസത്യങ്ങള്‍ പ്രഘോഷിക്കുകയും അതിന്‍റെ അനുഷ്ടാനത്തിലൂടെ ആ വിശ്വാസം ജീവിക്കുകുകയും ചെയ്യുന്നു..
അനുദിന പ്രാര്ത്ഥനകളിലൂടേയും കര്മ്മാനുഷ്ടാനങ്ങളിലൂടേയും ,തങ്ങളുടെ വിശ്വാസം പ്രകടമാക്കുകയും ,സഭാജീവിതത്തില്‍ ഉറപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണു " ആരാധനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമം എന്നുപറയുന്നതു. ( Lex Orandi, Lex Credendi ) എന്ന ദൈവശാസ്ത്രം തന്നെ രൂപം കൊണ്ടതു.
ചുരുക്കത്തില്‍ ആരാധനയുടെ പാരമ്പര്യവും വിശ്വാസത്തിന്‍റെ പാരമ്പര്യവും തമ്മില്‍ അവിഭാജ്യാമായി ബന്ധപെട്ട്ടിരിക്കുന്നുവെന്നാണു ഇതു വ്യക്തമാക്കുന്നതു. ഈ അര്ത്ഥത്തില്‍ ഒരു സഭയുടെ ആരാധനക്രമം മാറ്റുകയെന്നുപറഞ്ഞാല്‍ ആ സഭയെ തന്നെ മാറ്റുന്നു. അല്ലെങ്കില്‍ ആ സഭയെ നശിപ്പിക്കുന്നു എന്നാണു അതിന്‍റെ അര്ത്ഥം. അത്രമാത്രം അടിസ്ഥാനപരമായ പ്രാധാന്യമാണു ആരാധനാക്രമത്തിനുള്ളതു .

ഈ അര്ത്ഥത്തില്‍ കൂനന്‍ കുരിശ് സത്യത്തിനുശേഷം ഇവിടെയുണ്ടായിരുന്ന നസ്രാണികളുടെ ആരാധനാക്രമം മാറ്റിയപ്പോള്‍ അതിനാല്‍ തന്നെ ആ സഭ ഇവിടെ ഇല്ലാതായി. അധവാ അതിനെ നശിപ്പിച്ചു. അതുകൊണ്ടാണു ഓരോ സഭയുടേയും ആരാധനക്രമത്തില്‍ ഒരു കലര്‍പ്പും വരാന്‍ പാടില്ലെന്നു റോമും ഉപദേശിക്കുന്നതു. അതു മനസിലാക്കാതെ അതിനെ എതിര്‍ക്കുന്നവരാണു കൂടുതലും എന്നാല്‍ പൌരസ്ത്യ തിരുസംഘത്തിന്‍റെ ആഹ്വാനം അതേപോലെ നടപ്പാക്കാനയി ഒന്നോരണ്ടൊ മ്മെത്രന്മ്മാര്‍ മാത്രം പരിശ്രമിച്ചാല്‍ ഒന്നും ആകില്ല. മലബാര്‍ സഭയില്‍ സംഭവിച്ചതു അതാണു.
ദൈവത്തെ ആരാധിക്കുന്ന ക്രൈസ്തവ്വസമൂഹത്തില്‍ ക്രിസ്തു സംഭവത്തിന്‍റെ അനുഭവമാണൂ ആരാധനാക്രമം .ഇതില്‍ പങ്കുചേരുന്നതിലൂടെ മഹത്വീക്രുതനായ ക്രിസ്തുവിനെ അനുഭവിച്ചറിയുന്നുവെന്നുമാത്രമല്ല.ക്രിസ്തു രഹസ്യവും
,ക്രിസ്തുവിനോടുള്ള മൌതീകമായ അടുപ്പവും അനുഭവിച്ചറിയുന്നു. അതിനാല്‍
പാശ്ചാത്യസഭയിലേതില്‍ നിന്നും വ്യത്യസ്തമാണു പൌരസ്ത്യ മായ
ക്കാഴ്ച്ചപാടാണിതെന്നു പറയാം .അതായതു പാശ്ചാത്യസഭയില്‍
തിരുകര്മ്മാനുഷ്ടാനങ്ങളിലെ ഭാഗഭാഗിത്വം ഒരു കടമയായി (obligation )
പരിഗണിക്കുമ്പോള്‍ പൌരസ്ത്യ സഭ ദൈവീകരഹസ്യങ്ങളിലുള്ള , സഭാംഗങ്ങളുടെ
പങ്ങ്കുചേരല്‍ ,ദൈവാനുഭൂതിലഭിക്കാനുള്ള അവസരം, ദിവ്യരഹസ്യ്ങ്ങളുടെ ആഘോഷം
മുതലായവയായിട്ടാണു കാണുന്നതു. അതിനാല്‍ തിരുകര്മ്മത്തിനുവേണ്ടടവരുന്ന
ദീഘമായ സമയം അവര്‍ക്കു ഒരു പ്രശ്നമ്മല്ല.
പടിഞ്ഞാറന്‍ സഭയില്‍ കടം തീര്‍ക്കലായതുകൊണ്ടു ഏറ്റവും കുറഞ്ഞ സമയമാണു അവര്‍ക്കു താല്പര്യം.
സഭയുടെ വിശ്വാസത്തിന്‍റെ മഹത്തായ പ്രകടനമാണു ലിറ്റര്‍ജി .വാസ്തവത്തില്‍ അതു വിശ്വാസത്തിന്‍റെ ആഘോഷമായ പ്രഖ്യാപന്നമാണു. ഓരോ സഭാസമൂഹവും തങ്ങളുടെ സ്വന്തമായ ആരാധനാക്രമങ്ങളിലൂടെ സഭയുടെ വിശ്വാസസത്യങ്ങള്‍ പ്രഘോഷിക്കുകയും അതിന്‍റെ അനുഷ്ടാനത്തിലൂടെ ആ വിശ്വാസം ജീവിക്കുകുകയും ചെയ്യുന്നു..
അനുദിന പ്രാര്ത്ഥനകളിലൂടേയും കര്മ്മാനുഷ്ടാനങ്ങളിലൂടേയും ,തങ്ങളുടെ വിശ്വാസം പ്രകടമാക്കുകയും ,സഭാജീവിതത്തില്‍ ഉറപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണു " ആരാധനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമം എന്നുപറയുന്നതു. ( Lex Orandi, Lex Credendi ) എന്ന ദൈവശാസ്ത്രം തന്നെ രൂപം കൊണ്ടതു.
ചുരുക്കത്തില്‍ ആരാധനയുടെ പാരമ്പര്യവും വിശ്വാസത്തിന്‍റെ പാരമ്പര്യവും തമ്മില്‍ അവിഭാജ്യാമായി ബന്ധപെട്ട്ടിരിക്കുന്നുവെന്നാണു ഇതു വ്യക്തമാക്കുന്നതു. ഈ അര്ത്ഥത്തില്‍ ഒരു സഭയുടെ ആരാധനക്രമം മാറ്റുകയെന്നുപറഞ്ഞാല്‍ ആ സഭയെ തന്നെ മാറ്റുന്നു. അല്ലെങ്കില്‍ ആ സഭയെ നശിപ്പിക്കുന്നു എന്നാണു അതിന്‍റെ അര്ത്ഥം. അത്രമാത്രം അടിസ്ഥാനപരമായ പ്രാധാന്യമാണു ആരാധനാക്രമത്തിനുള്ളതു .
ഈ അര്ത്ഥത്തില്‍ കൂനന്‍ കുരിശ് സത്യത്തിനുശേഷം ഇവിടെയുണ്ടായിരുന്ന നസ്രാണികളുടെ ആരാധനാക്രമം മാറ്റിയപ്പോള്‍ അതിനാല്‍ തന്നെ ആ സഭ ഇവിടെ ഇല്ലാതായി. അധവാ അതിനെ നശിപ്പിച്ചു. അതുകൊണ്ടാണു ഓരോ സഭയുടേയും ആരാധനക്രമത്തില്‍ ഒരു കലര്‍പ്പും വരാന്‍ പാടില്ലെന്നു റോമും ഉപദേശിക്കുന്നതു. അതു മനസിലാക്കാതെ അതിനെ എതിര്‍ക്കുന്നവരാണു കൂടുതലും എന്നാല്‍ പൌരസ്ത്യ തിരുസംഘത്തിന്‍റെ ആഹ്വാനം അതേപോലെ നടപ്പാക്കാനയി ഒന്നോരണ്ടൊ മ്മെത്രന്മ്മാര്‍ മാത്രം പരിശ്രമിച്ചാല്‍ ഒന്നും ആകില്ല. മലബാര്‍ സഭയില്‍ സംഭവിച്ചതു അതാണു.
ദൈവത്തെ ആരാധിക്കുന്ന ക്രൈസ്തവ്വസമൂഹത്തില്‍ ക്രിസ്തു സംഭവത്തിന്‍റെ അനുഭവമാണൂ ആരാധനാക്രമം .ഇതില്‍ പങ്കുചേരുന്നതിലൂടെ മഹത്വീക്രുതനായ ക്രിസ്തുവിനെ അനുഭവിച്ചറിയുന്നുവെന്നുമാത്