Friday 31 October 2014

ഫരിസേയരൂടേയും സദൂക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍

Watch out ,and beware of the yeast of the pharisees and Sadducees "  ( Mat.16: 6 )
യേശുപറഞ്ഞു ശ്രദ്ധിക്കുവിന്‍ ,    " ഫരിസേയരൂടേയും സദൂക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍ "  ( മത്താ.16: 6 )

ഇതിന്‍റെ സന്ദര്‍ഭം ഒന്നു മനസിലാക്കാന്‍ ശ്രമിക്കാം. രണ്ടാമതു അപ്പം വര്‍ദ്ധിപ്പിച്ചു 5 അപ്പം നാലായിരം പേര്‍ക്കു കൊടുത്തു സം പ്തരാക്കി ബാക്കി  12 കുട്ട അപ്പം ശിഷ്യന്മാര്‍ ചുമന്നു കൊണ്ടുപോയിരുന്നു, ഭക്ഷിച്ചതിന്‍റെ ബാക്കി അവര്‍ സൂക്ഷിച്ചിരുന്നു.അവര്‍ ഭക്ഷിച്ചതിന്‍റെ ശേഷമുള്ളതു പിന്നെ മറുകരയിലേക്കുപോകുമ്പോള്‍ വള്ളത്തില്‍ എടുക്കാന്‍ അവര്‍ മറന്നിരുന്നു. അപ്പോഴാണു യേശു ഈ പുളിമാവിനെ സൂക്ഷിച്ചുകൊള്ളാന്‍ പറഞ്ഞതു. യേശു വലിയ , വലിയ കാര്യങ്ങള്‍ പറയുമ്പോള്‍ തീറ്റിപ്രിയരായ ശിഷ്യന്മാര്‍ തീറ്റിയെക്കുറിച്ചാണു ചിന്തിക്കുന്നതു.

നമ്മള്‍ അപ്പം എടുക്കാന്‍ മറന്നതുകൊണ്ടാണു യേശു ഇപ്രകാരം പറയുന്നതെന്നു വിചാരിച്ചു അപ്പമെടുക്കാന്‍ മറന്നതിനെക്കുറിച്ചു പരസ്പരം കുറ്റപ്പെടുത്തുന്ന ശിഷ്യന്മാരെയാണു നാം കാണുന്നതു.



തീറ്റിയെകുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ 

ഇവരെ കൊണ്ടുനടക്കാന്‍ യേശു വളരെ കഷ്ടപ്പെട്ടുകാണും. വയലില്‍ കൂടിപോയാല്‍ കതിരെല്ലാം പറിച്ചുതിന്നും മുന്തിരി തോട്ടത്തില്കൂടിപോയാല്‍ അതെല്ലാം പറിച്ചുതിന്നും. ഒരിക്കല്‍ വചനം പറഞ്ഞ യേശുവും വചനം കേട്ടു ജനവും അതില്‍ ലയിച്ചു ഇരിക്കുമ്പോള്‍ ശിഷ്യര്‍ വന്നു യേശുവിനോടു പറഞ്ഞു  "ഫുഡടിക്കേണ്ടേ ? ഇവരെ പറഞ്ഞുവിട്ടാല്‍ അവര്‍ ഗ്രാമങ്ങളില്പോയി ഭക്ഷണം കഴിച്ചുകൊള്ളുമല്ലോ ? ഇവിടെ വചനം പറഞ്ഞ യേശുവിനും കേട്ടവര്‍ക്കും വിശപ്പില്ല. അവര്‍ അതില്‍ ലയിച്ചിരിക്കുമ്പോളാണു തീറ്റിയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്ന ശിഷ്യന്മാര്‍ യേശുവിനോടൂ അവരെ പറഞ്ഞുവിടാന്‍ പറഞ്ഞതും  അന്‍ചപ്പംകൊണ്ടു അയ്യായിരം പേരെ തീറ്റി ത്രുപ്തരാക്കി ബാക്കി 12 കുട്ടനിറയെ ശിഷ്യന്മാര്‍ക്കുംകൊടുത്തു.

ഹ്രുദയത്തിന്‍റെ തികവില്‍ അധരം സംസാരിക്കുന്നു

ഓരോരുത്തരും സംസാരിക്കുന്നതു അവരുടെ മനസില്‍ തിങ്ങിനില്ക്കുന്ന ക്കര്യങ്ങളാണു.ഇവിടെ ശിഷ്യന്മാര്‍ സംസാരിച്ചതു അവരുടെ മനസില്‍ എപ്പോഴും "ഫുഡു അടിക്കണം " എന്നചിന്തമാത്രമുള്ള വെറും നിഷ്കളങ്കര്‍ എന്നാണു തോന്നുക. ഒരിക്കല്‍ യാക്കോബിന്‍റെ കിണറിനരികെ ഇരിക്കുന്ന യേശുവുമായി സമരിയാക്കാരി സ്ത്രീ സ്ംസാരിക്കുമ്പോള്‍  ശിഷ്യന്മാര്‍ എല്ലാവരും കൂടി ഫുഡു വാങ്ങാനായിപോയിരിക്കുകയായിരുന്നു. 12 പേര്‍ക്കു ഫുഡു വാങ്ങാന്‍ രണ്ടോ മൂന്നോ പേര്‍ പോയാല്‍ മതിയാകും. പക്ഷേ " ഫുഡ്  " എന്നു പറഞ്ഞപോള്‍ 12 പേരും ഒന്നിച്ചുപോയിരിക്കുകയായിരുന്നു. ആ സ്ത്രീ പോയികഴിഞ്ഞപ്പോള്‍ ഭക്ഷണത്തിനു യേശുവിനെ ക്ഷണിക്കുമ്പോള്‍ യേശു പറഞ്ഞു നിംഗള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ടൂ " എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്ത്തിക്കുകയും അവന്‍റെ ജോലി പൂര്ത്തിയാക്കുകയുമാണു എന്‍റെ ഭക്ഷണം "  ( യോഹ.4: 34 )

ഇനിയും വിഷയത്തിലേക്കുതിരികെ വരാം. യേശു വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോഴും പാവങ്ങള്‍ ശിഷ്യന്മാര്‍ " ഫുഡു " എന്നചിന്തയില്‍ കഴിയുന്നതുപോലെ തോന്നും. പുളിമാവിനെക്കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ യേശു അപ്പത്തെക്കുറിച്ചായിരിക്കും പറയുന്നതെന്നു അവര്‍ക്കു തോന്നാന്‍ കാരണം അവരുടെ മനസു നിറയെ എപ്പോഴും ഫുഡടിക്കുന്ന ചിന്തയായിരുനതുകൊണ്ടു എന്തു പറഞ്ഞാലും അതുമായി ബന്ധപ്പെടുത്തിചിന്തിക്കുന്നതുപോലെ  ഇപ്പോള്‍ മാര്‍പാപ്പായുടെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെ നമുക്കു കാണാന്‍ പറ്റുന്നു . 


പാപ്പാപറഞ്ഞതും ചില മനുഷ്യര്‍ മനസിലാക്കുന്നതും !

യേശു വലിയ , വലിയ കാര്യങ്ങളെപറ്റിപറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ ഫുഡിന്‍റെ കാര്യം ഓര്ത്തതുപോലെ മാര്‍പാപ്പാ വലിയ വലിയ കാര്യങ്ങളാണു പറഞ്ഞതു.



1) ദൈവം സര്‍വശക്തനാണു. വെറും ഒരു മാജിക്കുകാരനല്ല.

2) ഈ പ്രപന്‍ചത്തെ അടക്കിഭരിക്കുന്നതു പ്രപന്‍ചകര്‍ത്താവായ ദൈവമാണു.

3) ദൈവത്തെകൂടാതെ ഒന്നും സ്രിഷ്ടിക്കപ്പെട്ടിട്ടില്ല്.

4) മഹാവിസ്പോടനത്തില്കൂടി ദൈവം പ്രപന്‍ചത്തെ ക്രമീകരിച്ചുവെന്നുപറഞ്ഞാല്‍ അതു കത്തോലിക്കാസഭയുടെ വിശ്വാസത്തിനു എതിരല്ല. എങ്ങ്നെയായാലും ഏകദൈവമാണു സ്രഷ്ടാവു.            

                 

5) ഓരോന്നും എങ്ങ്നെ സ്രിഷ്ഠിക്കണമെന്നു ദൈവം മാത്രമാണു ചിന്തിക്കുന്നതു

6) ഉല്പത്തിപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വിവരണത്തില്‍ നിന്നും മനുഷ്യന്‍ എന്താണു മനസിലാക്കേണ്ടതു അതു പഴയകാലം മുതല്‍ സഭപഠിപ്പിക്കുന്ന അതേകാര്യം തന്നെയാണു പാപ്പാ പറഞ്ഞിരിക്കുന്നതു . ആശയത്തിനു ഒരു വ്യത്യസവും ഇല്ല.

7) എന്നാല്‍  യേശു പറഞ്ഞ വന്‍കാര്യം കേട്ടശിഷ്യന്മാര്‍ അതു ഫുഡിന്‍റെ കാര്യമാണെന്നു മനസിലാക്കിയതുപോലെ വികലമായി മനസിലാക്കിയിട്ടു അവരുടെ മനസില്‍ നിറഞ്ഞുനില്ക്കുന്നകാര്യമായി അതിനെ വ്യാഖ്യാനിച്ചു .

യേശു പറഞ്ഞതു 



"അയ്യായിരം പേരുടെ അന്‍ചപ്പവും , നാലായിരമ്പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍ക്കുനില്ലേ ? അന്നു എത്രകുട്ടകളാണു നിംഗള്‍ നിറച്ചതു ?ഞാന്‍ അപ്പത്തെപറ്റിയല്ല സംസാരിച്ചതെന്നു നിംഗള്‍ മനസിലാക്കാത്തതെന്തു ?
ഫരിസയരുടെയും സദുക്കയരുടേയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍ .
അപ്പത്തിന്‍റെ പുളിമാവിനെപറ്റിയല്ല,ഫരിസെയരുടേയും അദുക്കയരുടേയും പ്രബോധനത്തെപറ്റിയാണു സൂക്ഷിച്ചുകൊള്ളാന്‍ അവന്‍ അരുളിച്യ്തതെന്നു അവര്‍ക്കു അപ്പോള്‍ അനസിലായി " ( മത്താ.16 :9 - 12 ) 

അഭിനവ സദുക്കേയരും ഫരിസേയരും = പെന്തക്കോസ്തും മറ്റുസെക് റ്റുകാരും

ഇവരുടെപ്രബോധനങ്ങള്‍ ഫരിസേയരുടെയുംസദുക്കേയരുടെയുംപോലെയാണു   . അതിനാല്‍ ഇവരെ സൂക്ഷിക്കുക.  സഭയുടെ ശത്രുക്കളാണു.

സഭക്കെതിരായിപ്രവര്‍ത്തിക്കാന്‍ അമേരിക്കയില്‍ രൂപംകൊണ്ട ശത്രുക്കളുടെ ചാരന്മാരാണു ഇവര്‍. അമേക്കയിലുള്ള യൂദന്മാരാണു ദിവസം തോറും കോടികള്‍ ചിലവാക്കി ഇവരെ വളര്‍ത്തുന്നതു .

ചക്കു എന്നുപറഞ്ഞാല്‍ കൊക്കു എന്നു മനസിലാക്കി അതിന്‍പ്രകാരം ജീവിക്കും . ചുമ്മാവിശ്വസിച്ചാല്‍ മാത്രം മതി സ്വര്‍ഗത്തില്പോകാമെന്നു പറഞ്ഞു ആളൂകളെ കബളിപ്പിക്കും. സ്വര്‍ഗീയവിരുന്നെന്നുപറഞ്ഞു ഒരു കൂട്ടര്‍ ഉണ്ടു (കോട്ടയം ഡിസ്ടികില്‍ ) അവിടെ ചെല്ലുന്നവര്‍ക്കെല്ലാം ഓരോഗ്ളാസ് ചുവന്ന പാനീയം കൊടുത്തിട്ടു ഇതാണു യേശുവിന്‍റെ രക്തമെന്നുപറഞ്ഞു കബളിപ്പിക്കും.

കത്തോലിക്കാപള്ളിക്കു ചുറ്റും വലവിരിച്ചു ആളെപിടിക്കാന്‍ നടക്കുന്നു. എന്നാല്‍ സുവിശേഷം കേട്ടിട്ടില്ലാത്തവരുടെ അടുത്തുപോകില്ല. കത്തോലിക്കരെ മൊത്തമായും ചില്ലറയായും രക്ഷിക്കമെന്നും പറഞ്ഞു വീടുകളില്‍ നുഴഞ്ഞുകയറും സൂക്ഷിക്കുക 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...