വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പു ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതു ചെറുതായി ഒന്നു ആവര്‍ത്തിക്കട്ടേ !
മാര്‍ ഈവാനിയോസ് തിരുമേനി അതിബുദ്ധിമാനും, ദീര്‍ഘവീക്ഷണമുള്ളവനും, വിദ്യാസമ്പന്നനും, തികഞ്ഞ സന്യാസിയും തന്‍റെ കുടുംബത്തില്‍ നിന്നുംകൊണ്ടുവന്ന പണമുപയോഗിച്ചു വാങ്ങിയ 100 എക്കര് സ്ഥലമ്പോലും ഉപേക്ഷിച്ചു മുണ്ടന്‍മലയില്‍ നിന്നും വെറും കൈയോടെ പ്രാര്ത്ഥനപുസ്തകവുമായി ഇറങ്ങിയ വലിയ സന്യാസി
ഇനിയും വിഷയത്തിലേക്കുകടക്കാം

കൂനന്‍ കുരിശുസത്യത്തെ തുടര്‍ന്നുണ്ടായ ഭിന്നിപ്പു മൂലം വിഭിന്നചേരികളിലായി പ്രവര്ത്തിച്ചിരുന്നവര്‍ വീണ്ടും ഐക്യപ്പെടുന്നതിനായി മൂന്നു നൂറ്റണ്ടുകളിലെ വിവിധതലമുറക്കാര്‍ പരിശ്രമിച്ചിരുന്നെങ്ങ്കിലും യുഗപ്രഭാവനായ മാര് ഈവാനിയോസ് തിരുമേനിയുടെ ശ്രമമാണു വിജയമകുടം ചൂടിയതു
1912 ല്‍ യാക്കോബായസഭയിലെ മെത്രാന്‍ കക്ഷി
വിഭാഗം ഒന്നാം കാതോലിക്കായെ വാഴിക്കുകയും മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നപേരില്‍ പിരിയുകയും ചെയ്തതിനെ തുടര്‍ന്നു 1913 ല്‍ വട്ടിപ്പണക്കേസ് ആരം ഭിച്ചു. ( വട്ടിപ്പണത്തെക്കുറിച്ചു നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ടെല്ലോ )
കേസും ശണ്ഠയും ശക്തിയായും തുടര്ച്ചയായും ഉണ്ടായികൊണ്ടിരുന്നു. കൂടാതെ വട്ടശേരില്‍ തിരുമേനിയുടെ മുടക്കു, കാതോലിക്കാ വാഴ്ച്ച വട്ടിപ്പണക്കേസ് മുതലായ സംഭവങ്ങള്‍ വഴി മലങ്കര യാക്കോബായാ സഭയില്‍ പ്രശ്നങ്ങള്‍ തലപൊക്കുകയും സഭാന്തരീക്ഷം കലുഷിതമാകുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ 1926 നവംബര്‍ ഒന്നാം തീയതി മാര്‍ ബസേലിയോസ് ഗീവര്ഗീസ് കാതോലിക്കോസ്, ഗീവര്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവര്‍ പരുമലയില്‍ ഒന്നിച്ചുകൂടി പൂര്‍വീകസഭയുമായി ഐക്യപ്പെടുന്നതിനു തീരുമാനിക്കുകയും റോമുമായി എഴുത്തുകുത്തുകള്‍ നടത്തുന്നതിനു മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അതിന്‍പ്രകാരം കൊല്ലം രൂപതയിലെ വൈദികനായിരുന്ന ഫാദര് ജോണ്‍ മുഖേന റോമുമായുള്ള എഴുത്തുകുത്തുകള്‍ മാര്‍ ഈവാനിയോസ് തിരുമേനി ആരംഭിച്ചു. അന്ത്യോക്യായിലെ കത്തോലിക്കാ പാത്രിയര്ക്കീസായിരുന്ന റഹമാനിയുമായിട്ടായിരുന്നു ആദ്യം കത്തിടപാടുകള്‍ നടത്തിയിരുന്നതു.
മാര്‍ത്തോമ്മാനസ്രാണികളുടെ ആചാരാനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും അതേപടി തുടരാന്‍ അനുവദിക്കണമെന്നും പട്ടത്വവും മറ്റുകൂദാശകളും അംഗീകരിക്കണമെന്നും മെത്രാന്മാര്‍ക്കുള്ള അധികാരം അതേപടിതുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു അപേക്ഷയില്‍ ഉന്നയിക്കപ്പെട്ട പ്രധാനാവശ്യങ്ങള്‍ 1927 ജനുവരിയില്‍ രണ്ടാമതും 1928, 29 വര്‍ഷങ്ങളില്‍ പിന്നീടും ഇന്‍ഡ്യയിലെ അപ്പസ്തോലിക്കു ഡലിഗേറ്റുവഴി റോമുമായി എഴുത്തുകുത്തുകള്‍ നടത്തുകയുണ്ടായി. 1930 ജൂലൈ മാസത്തില്‍ റോമില്‍ സമ്മേളീച്ച പൌരസ്ത്യ തിരുസംഘത്തിന്റെ അംഗങ്ങള്‍ ഈ വിഷയത്തെ സംബന്ധിച്ചു അവസാനതീരുമാനമെടുത്തു. അതിന്‍ പ്രകാരം പുനരൈക്യപ്പെടുന്ന മെത്രാന്മാരെ അതേപദവിയില്‍ ഭരണാധികാരം നല്കികൊണ്ടും മറ്റാവശ്യങ്ങള്‍ മിക്കതും അതേപടി അംഗീകരിച്ചുകൊണ്ടുമുള്ള തീരുമാനം കൊല്ലം മെത്രാന്‍ മാര്‍ അലോഷ്യസ് ബെന്‍സിംഗര്‍ വഴി മാര്‍ ഈവാനിയോസിനെ അറിയിച്ചു.
1930 ആഗസ്റ്റ് 20 –ആം തീയതി പെരുനാടു മുണ്ടന്മലയിലെ ആശ്രമത്തില്‍ നിന്നും മാര്‍ ഈവാനിയോസ് തിരുമേനിയുടെ നേത്രുത്വത്തില്‍ മാര്‍ തെയോഫിലോസ് തിരുമേനിയും കാഷായ വസ്ത്രധാരികളായ 18 ആശ്രമവാസികളും മറ്റു ആശ്രമവാസികളില്‍ ഭൂരിപക്ഷം പേരും പെരുന്നാടിനോടു യാത്രപറഞ്ഞിറങ്ങി. മുണ്ടന്‍ മലയില്‍ നിന്നും നടന്നിറങ്ങിയവര്‍ വടശേരിക്കരയില്‍ തയാറാക്കി നിര്‍ത്തിയിരുന്ന വള്ളങ്ങളില്‍ കയറി നാലുമണിയോടെ റാന്നിയിലെത്തി. റാന്നിയില്‍ നിന്നും ബസില്‍ യാത്രചെയ്തു സന്ധ്യയോടെ വെണ്ണിക്കുളത്തെത്തി. ഈവാനിയോസ് തിരുമേനി മാനേജരായിരുന്ന മേമല പ്രൈമറിസ്കൂളില്‍ അന്നുതാമസിച്ചു, പിറ്റേദിവസം തിരുമേനിമാര്‍ രണ്ടുപേരും തിരുമൂലപുരത്തേക്കുവന്നു (തിരുവല്ലാ ) അവിടെ ഒരു ചെറിയകെട്ടിടത്തില്‍ താമസമാക്കി.
സെപ്റ്റംബര്‍ 18 നു വ്യാഴാഴ്ച്ച അതിരാവിലെതന്നെ രണ്ടു തിരുമേനിമാരും ഒരുവൈദികനും ഒരു ശെമ്മാശനും ഒരു അല്മേനിയും കൂടി കൊല്ലത്തു ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ എത്തിചേര്‍ന്നു. അന്നും പിറ്റേന്നും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയി അന്‍ചുപേരും അരമനചാപ്പലില്‍ കഴിഞ്ഞുകൂടി.
1930 സെപ്റ്റംബര്‍ 20 ആം തീയതി രാവിലെ 7.30 നു മാര്‍ ഈവാനിയോസ് മാര്‍ തേയോഫിലോസ് എന്നീ തിരുമേനിമാരും, റവ. ഫാദര്‍ .ജോണ്‍ ഒ.ഐ.സി., ബഹുമാനപ്പെട്ട അലക്സിയോസ് ശെമ്മാശന്‍ (പിന്നീടു ഫാദര്‍ സെറാഫിയോന്‍ ഒ.ഐ.സി ) ശ്രീമന്‍ കിളിലേത്തു ചാക്കോ എന്നിവരും കൊല്ലം മെത്രാന്‍ ഡോ.അലോഷ്യസ് ബെന്സിങ്ങര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാസഭാംഗങ്ങളായി.

തദവസരത്തില്‍ ച്ങ്ങനാശേരി മെത്രാന്‍ ജയിസ് കാളാശേരി, കോട്ടാര്‍ മെത്രാന്‍ ലോറന്‍സ് പെരേരാ, എന്നിവരും സാക്ഷികളായി സന്നിഹിതരായിരുന്നു. പിറ്റേന്നു ഞയറാഴ്ച്ച പുലിക്കോട്ടു ജോസഫ് റമ്പാച്ചനും, ചേപ്പാട്ടു ഫീലിപ്പോസ് റമ്പാച്ചനും മാര്‍ ഈവാനിയോസ് തിരുമേനിമുന്പാകെ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാസഭാംഗങ്ങളായി. തുടര്‍ന്നു ബഥനി സന്യാസ സമൂഹത്തിലെ ഭൂരിപക്ഷം വൈദികരും ബഥനി സന്യാസിനികളെല്ലാവരും സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാസഭാംഗങ്ങളായി. അങ്ങനെ 20 ആം നൂറ്റാണ്ടിലെ എറ്റവും വലിയ ക്രൈസ്തവപ്രസ്ഥാനമയ പുനരൈക്യപ്രസ്ഥാനം രൂപം കൊണ്ടു.

ഭാഗ്യസ്മര്ണാര്‍ഹനായ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ “ക്രിസ്തോ പാസ്റ്റരും പ്രിന്‍ചിപ്പി “ എന്ന തിരുവെഴുത്തുവഴി 1932 ജൂണ്‍ 11നു മലങ്കര സുറിയാനി ഹൈറാര്‍ക്കി സ്ഥാപിക്കുകയും മലങ്കര പുനരൈക്യപ്രസ്ഥാനം , മലങ്കര സുറിയാനി കത്തോലിക്കാസഭയായി നാമകരണം ചെയ്യപ്പെടുകയുമുണ്ടായി.
( ആദ്യ അന്‍ചുപേരില്‍ ഒരാളായ ബഹുമാനപ്പെട്ട ജോണച്ചനാണു എന്നെ മാമോദിസാമുക്കിയതു കടമാന്‍കുളം പള്ളിയില്‍. സെറാഫിയോനച്ചനും ജോണച്ചനും നാലാംചിറ ആശ്രമത്തിലായിരുന്നപ്പോള്‍ ഞാന്‍ അവരോടോപ്പ്പ്പം താമസിച്ചിരുന്നതു സന്തോഷത്തോടെ ഓര്‍ക്കുന്നു. )

തിരുവനന്തപുരം അതിരൂപതയും തിരുവല്ലാ രൂപതയും ഉള്‍പ്പെട്ട മലങ്കര റീത്തു ത്വരിതഗതിയില്‍ വളരുകയും ധാരാളം ആളുകള്‍ പുനരൈക്യപ്പെടുകയും ചെയ്തതോടെ സമാധാനകാംഷികളായ മലങ്കരമക്കള്‍ക്കു ഒരു ആശ്വാസകേദ്രമായി സഭമാറുകയുണ്ടായി.

അന്‍ചുപേരുടെ പുനരൈക്യത്തോടെ ആരംഭിച്ച പുനരൈക്യപ്രസ്ഥാനം മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും സ്വയം ഭരണാധികാരമുള്ള ഒരു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി വളരുകയും രണ്ടൂ അതിരൂപതകള്‍ ഉള്‍പ്പെടെ എട്ടുരൂപതകളും 12ഓളം മെത്രാന്മാരും 700 ല്പരം വൈദികരും 500 വൈദികവിദ്യാര്‍ത്ഥികളും 1900ത്തോളം സന്യാസിനികളും 6 ലക്ഷത്തില്പരം വിശ്വാസികളും 1300 ല്‍ പരം ഇടവകകളിലായി ഇന്നുണ്ടു . ഇതു ദൈവനടത്തിപ്പാണെന്നു ഉള്ളതില്‍ ഒരു സംശയത്തിനും ഇടയില്ല.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മലങ്കരകത്തോലിക്കാസഭയെ സംബന്ധിച്ചുപറഞ്ഞതു “ The fast growing church “ എന്നാണു.

മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കാന്‍ ദൈവം തുറന്ന വാതിലാണു മലങ്കര കത്തോലിക്കാസഭ
മാര് ഈവാനിയോസ് തിരുമേനി അതിബുദ്ധിമാനും, ദീര്‍ഘവീക്ഷണമുള്ളവനും, വിദ്യാസമ്പന്നനും, തികഞ്ഞ സന്യാസിയും തന്‍റെ കുടുംബത്തില്‍ നിന്നുംകൊണ്ടുവന്ന പണമുപയോഗിച്ചു വാങ്ങിയ 100 എക്കര് സ്ഥലമ്പോലും ഉപേക്ഷിച്ചു മുണ്ടന്‍മലയില്‍ നിന്നും വെറും കൈയോടെ പ്രാര്ത്ഥനപുസ്തകവുമായി ഇറങ്ങിയ വലിയ സന്യാസി
ഇനിയും വിഷയത്തിലേക്കുകടക്കാം
കൂനന്‍ കുരിശുസത്യത്തെ തുടര്‍ന്നുണ്ടായ ഭിന്നിപ്പു മൂലം വിഭിന്നചേരികളിലായി പ്രവര്ത്തിച്ചിരുന്നവര്‍ വീണ്ടും ഐക്യപ്പെടുന്നതിനായി മൂന്നു നൂറ്റണ്ടുകളിലെ വിവിധതലമുറക്കാര്‍ പരിശ്രമിച്ചിരുന്നെങ്ങ്കിലും യുഗപ്രഭാവനായ മാര് ഈവാനിയോസ് തിരുമേനിയുടെ ശ്രമമാണു വിജയമകുടം ചൂടിയതു
1912 ല്‍ യാക്കോബായസഭയിലെ മെത്രാന്‍ കക്ഷി
വിഭാഗം ഒന്നാം കാതോലിക്കായെ വാഴിക്കുകയും മലങ്കര ഓര്‍ത്തഡോക്സ് സഭയെന്നപേരില്‍ പിരിയുകയും ചെയ്തതിനെ തുടര്‍ന്നു 1913 ല്‍ വട്ടിപ്പണക്കേസ് ആരം ഭിച്ചു. ( വട്ടിപ്പണത്തെക്കുറിച്ചു നേരത്തെ ഞാന്‍ എഴുതിയിട്ടുണ്ടെല്ലോ )
കേസും ശണ്ഠയും ശക്തിയായും തുടര്ച്ചയായും ഉണ്ടായികൊണ്ടിരുന്നു. കൂടാതെ വട്ടശേരില്‍ തിരുമേനിയുടെ മുടക്കു, കാതോലിക്കാ വാഴ്ച്ച വട്ടിപ്പണക്കേസ് മുതലായ സംഭവങ്ങള്‍ വഴി മലങ്കര യാക്കോബായാ സഭയില്‍ പ്രശ്നങ്ങള്‍ തലപൊക്കുകയും സഭാന്തരീക്ഷം കലുഷിതമാകുകയും ചെയ്തു.
ഈ പശ്ചാത്തലത്തില്‍ 1926 നവംബര്‍ ഒന്നാം തീയതി മാര്‍ ബസേലിയോസ് ഗീവര്ഗീസ് കാതോലിക്കോസ്, ഗീവര്ഗീസ് മാര്‍ ഗ്രീഗോറിയോസ്, ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവര്‍ പരുമലയില്‍ ഒന്നിച്ചുകൂടി പൂര്‍വീകസഭയുമായി ഐക്യപ്പെടുന്നതിനു തീരുമാനിക്കുകയും റോമുമായി എഴുത്തുകുത്തുകള്‍ നടത്തുന്നതിനു മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അതിന്‍പ്രകാരം കൊല്ലം രൂപതയിലെ വൈദികനായിരുന്ന ഫാദര് ജോണ്‍ മുഖേന റോമുമായുള്ള എഴുത്തുകുത്തുകള്‍ മാര്‍ ഈവാനിയോസ് തിരുമേനി ആരംഭിച്ചു. അന്ത്യോക്യായിലെ കത്തോലിക്കാ പാത്രിയര്ക്കീസായിരുന്ന റഹമാനിയുമായിട്ടായിരുന്നു ആദ്യം കത്തിടപാടുകള്‍ നടത്തിയിരുന്നതു.
മാര്‍ത്തോമ്മാനസ്രാണികളുടെ ആചാരാനുഷ്ടാനങ്ങളും പാരമ്പര്യങ്ങളും അതേപടി തുടരാന്‍ അനുവദിക്കണമെന്നും പട്ടത്വവും മറ്റുകൂദാശകളും അംഗീകരിക്കണമെന്നും മെത്രാന്മാര്‍ക്കുള്ള അധികാരം അതേപടിതുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു അപേക്ഷയില്‍ ഉന്നയിക്കപ്പെട്ട പ്രധാനാവശ്യങ്ങള്‍ 1927 ജനുവരിയില്‍ രണ്ടാമതും 1928, 29 വര്‍ഷങ്ങളില്‍ പിന്നീടും ഇന്‍ഡ്യയിലെ അപ്പസ്തോലിക്കു ഡലിഗേറ്റുവഴി റോമുമായി എഴുത്തുകുത്തുകള്‍ നടത്തുകയുണ്ടായി. 1930 ജൂലൈ മാസത്തില്‍ റോമില്‍ സമ്മേളീച്ച പൌരസ്ത്യ തിരുസംഘത്തിന്റെ അംഗങ്ങള്‍ ഈ വിഷയത്തെ സംബന്ധിച്ചു അവസാനതീരുമാനമെടുത്തു. അതിന്‍ പ്രകാരം പുനരൈക്യപ്പെടുന്ന മെത്രാന്മാരെ അതേപദവിയില്‍ ഭരണാധികാരം നല്കികൊണ്ടും മറ്റാവശ്യങ്ങള്‍ മിക്കതും അതേപടി അംഗീകരിച്ചുകൊണ്ടുമുള്ള തീരുമാനം കൊല്ലം മെത്രാന്‍ മാര്‍ അലോഷ്യസ് ബെന്‍സിംഗര്‍ വഴി മാര്‍ ഈവാനിയോസിനെ അറിയിച്ചു.
1930 ആഗസ്റ്റ് 20 –ആം തീയതി പെരുനാടു മുണ്ടന്മലയിലെ ആശ്രമത്തില്‍ നിന്നും മാര്‍ ഈവാനിയോസ് തിരുമേനിയുടെ നേത്രുത്വത്തില്‍ മാര്‍ തെയോഫിലോസ് തിരുമേനിയും കാഷായ വസ്ത്രധാരികളായ 18 ആശ്രമവാസികളും മറ്റു ആശ്രമവാസികളില്‍ ഭൂരിപക്ഷം പേരും പെരുന്നാടിനോടു യാത്രപറഞ്ഞിറങ്ങി
സെപ്റ്റംബര്‍ 18 നു വ്യാഴാഴ്ച്ച അതിരാവിലെതന്നെ രണ്ടു തിരുമേനിമാരും ഒരുവൈദികനും ഒരു ശെമ്മാശനും ഒരു അല്മേനിയും കൂടി കൊല്ലത്തു ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ എത്തിചേര്‍ന്നു. അന്നും പിറ്റേന്നും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയി അന്‍ചുപേരും അരമനചാപ്പലില്‍ കഴിഞ്ഞുകൂടി.
1930 സെപ്റ്റംബര്‍ 20 ആം തീയതി രാവിലെ 7.30 നു മാര്‍ ഈവാനിയോസ് മാര്‍ തേയോഫിലോസ് എന്നീ തിരുമേനിമാരും, റവ. ഫാദര്‍ .ജോണ്‍ ഒ.ഐ.സി., ബഹുമാനപ്പെട്ട അലക്സിയോസ് ശെമ്മാശന്‍ (പിന്നീടു ഫാദര്‍ സെറാഫിയോന്‍ ഒ.ഐ.സി ) ശ്രീമന്‍ കിളിലേത്തു ചാക്കോ എന്നിവരും കൊല്ലം മെത്രാന്‍ ഡോ.അലോഷ്യസ് ബെന്സിങ്ങര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാസഭാംഗങ്ങളായി.
തദവസരത്തില്‍ ച്ങ്ങനാശേരി മെത്രാന്‍ ജയിസ് കാളാശേരി, കോട്ടാര്‍ മെത്രാന്‍ ലോറന്‍സ് പെരേരാ, എന്നിവരും സാക്ഷികളായി സന്നിഹിതരായിരുന്നു. പിറ്റേന്നു ഞയറാഴ്ച്ച പുലിക്കോട്ടു ജോസഫ് റമ്പാച്ചനും, ചേപ്പാട്ടു ഫീലിപ്പോസ് റമ്പാച്ചനും മാര്‍ ഈവാനിയോസ് തിരുമേനിമുന്പാകെ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാസഭാംഗങ്ങളായി. തുടര്‍ന്നു ബഥനി സന്യാസ സമൂഹത്തിലെ ഭൂരിപക്ഷം വൈദികരും ബഥനി സന്യാസിനികളെല്ലാവരും സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാസഭാംഗങ്ങളായി. അങ്ങനെ 20 ആം നൂറ്റാണ്ടിലെ എറ്റവും വലിയ ക്രൈസ്തവപ്രസ്ഥാനമയ പുനരൈക്യപ്രസ്ഥാനം രൂപം കൊണ്ടു.
ഭാഗ്യസ്മര്ണാര്‍ഹനായ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ “ക്രിസ്തോ പാസ്റ്റരും പ്രിന്‍ചിപ്പി “ എന്ന തിരുവെഴുത്തുവഴി 1932 ജൂണ്‍ 11നു മലങ്കര സുറിയാനി ഹൈറാര്‍ക്കി സ്ഥാപിക്കുകയും മലങ്കര പുനരൈക്യപ്രസ്ഥാനം , മലങ്കര സുറിയാനി കത്തോലിക്കാസഭയായി നാമകരണം ചെയ്യപ്പെടുകയുമുണ്ടായി.
( ആദ്യ അന്‍ചുപേരില്‍ ഒരാളായ ബഹുമാനപ്പെട്ട ജോണച്ചനാണു എന്നെ മാമോദിസാമുക്കിയതു കടമാന്‍കുളം പള്ളിയില്‍. സെറാഫിയോനച്ചനും ജോണച്ചനും നാലാംചിറ ആശ്രമത്തിലായിരുന്നപ്പോള്‍ ഞാന്‍ അവരോടോപ്പ്പ്പം താമസിച്ചിരുന്നതു സന്തോഷത്തോടെ ഓര്‍ക്കുന്നു. )
തിരുവനന്തപുരം അതിരൂപതയും തിരുവല്ലാ രൂപതയും ഉള്‍പ്പെട്ട മലങ്കര റീത്തു ത്വരിതഗതിയില്‍ വളരുകയും ധാരാളം ആളുകള്‍ പുനരൈക്യപ്പെടുകയും ചെയ്തതോടെ സമാധാനകാംഷികളായ മലങ്കരമക്കള്‍ക്കു ഒരു ആശ്വാസകേദ്രമായി സഭമാറുകയുണ്ടായി.
അന്‍ചുപേരുടെ പുനരൈക്യത്തോടെ ആരംഭിച്ച പുനരൈക്യപ്രസ്ഥാനം മുക്കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും സ്വയം ഭരണാധികാരമുള്ള ഒരു മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി വളരുകയും രണ്ടൂ അതിരൂപതകള്‍ ഉള്‍പ്പെടെ എട്ടുരൂപതകളും 12ഓളം മെത്രാന്മാരും 700 ല്പരം വൈദികരും 500 വൈദികവിദ്യാര്‍ത്ഥികളും 1900ത്തോളം സന്യാസിനികളും 6 ലക്ഷത്തില്പരം വിശ്വാസികളും 1300 ല്‍ പരം ഇടവകകളിലായി ഇന്നുണ്ടു . ഇതു ദൈവനടത്തിപ്പാണെന്നു ഉള്ളതില്‍ ഒരു സംശയത്തിനും ഇടയില്ല.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മലങ്കരകത്തോലിക്കാസഭയെ സംബന്ധിച്ചുപറഞ്ഞതു “ The fast growing church “ എന്നാണു.
മലങ്കരസഭയില്‍ ശാശ്വത സമാധാനം ഉണ്ടാക്കാന്‍ ദൈവം തുറന്ന വാതിലാണു മലങ്കര കത്തോലിക്കാസഭ
No comments:
Post a Comment