Wednesday 15 October 2014

മാനസാന്തരവും അനുരഞ്ജനവും

വത്തിക്കാനില്‍  നടക്കുന്ന സിനഡിലെ ചില ചര്‍ച്ചകള്‍

1) “മാറ്റത്തിനു മാനസാന്തരം അനിവാര്യ്ം “

2) തകര്‍ച്ചയില്‍ നിന്നും കുടുംബങ്ങളെ രക്ഷിക്കാന്‍   “അനുരഞ്ജ്നം”

ഇന്നു യഥാര്‍ത്ഥ മാനസാന്തരം ഇല്ലാതെ മാനസാന്തരപ്പെട്ടെന്ന , അധവാ രക്ഷിക്കപ്പെട്ടെന്ന ലേബലില്‍   നടക്കുന്ന , അധവാ വേഷം കെട്ടിനടക്കുന്നവരാണോ നമ്മളോരോരുത്തരുമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

കുരുടനു കുരുടനെ വഴികട്ടികൊടുക്കാന്‍ പറ്റുമോ ? മാനസാന്തരത്തിലല്ലാത്ത ഒരാളിനു മറ്റൊരാളെ മാനസാന്തരത്തിലേക്കു നയിക്കാന്‍  പറ്റുമോ ? സ്നേഹത്തിന്‍റെ തികവില്‍    നിന്നല്ലാതെ സ്നേഹത്തെപറ്റിപ്രസംഗിക്കാനാകുമോ  ?

മാനസാന്തരത്തെപറ്റി എശായാ

“ദുഷ്ടന്‍ തന്‍റെ മാര്‍ഗവും അധര്‍മ്മി തന്‍റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിനു അവന്‍ കര്‍ത്താവിങ്ങ്കലേക്കു തിരിയട്ടെ അവിടുന്നു ഉദാരമായി ക്ഷമിക്കും “ .  ( എശയാ. 55:17 )

പാപം ചെയ്യുന്ന മനുഷ്യന്‍ ദൈവത്തില്‍ നിന്നും ധാര്‍മീകമൂല്യങ്ങളില്‍ നിന്നും അകന്നു പോകുകയാണു. പശ്ചാത്തപിക്കുന്നവനാകട്ടെ ദൈവത്തിന്‍റെ പക്കലേക്കു തിരികെവരുന്നു.

പാപത്തിനു   “ ഹമര്‍ത്യാ “    എന്നു ഗ്രീകില്‍  ഉപയോഗിച്ചിരിക്കുന്നു.
അതിനുള്ളപരിഹാരമാണു   “ തെശുബാ “   =   തിരിച്ചുവരിക. =  മാനസാന്തരം
ഇതു പഴയനിയമത്തിലെ മാനസാന്ത്രമാണു. പുതിയനിയമത്തിലേക്കുപിന്നീടു.

എന്താണു മാനസാന്തരം ? 

മനസിനു വരുന്ന അന്തരമാണെല്ലോ മാനസാന്തരം അധവാ ഇപ്പോളള്‍ ഉള്ളതിനെ മാറ്റി മറ്റോന്നിനെ സ്വീകരിക്കുക. അല്ലെങ്ങ്കില്‍  തീയതിനെ മാറ്റി നല്ലതിനെ സ്വീകരിക്കുകുക. മുന്‍പുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും പുതിയ അവസ്ഥയിലേക്കുമാറുക.



പറയാന്‍ വളരെയെളുപ്പമാണു. പക്ഷേ മാറ്റം ഷിപ്രസാധ്യമല്ല. ഉദാഹരണം പറഞ്ഞാല്‍ മറ്റോരുവനു അവകാശപ്പെട്ടതു സ്വന്തമാക്കിയിട്ട് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചുകൊണ്ടു ഒരാള്‍ക്കു മറ്റം സംഭവിക്കില്ല. അല്ലെങ്ങ്കില്‍ അന്യായമായി കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ കൈവശം ഇരിക്കുന്നിടത്തോളം കാലം ഒരാള്‍ക്കു മാനസാന്ത്രത്തിന്‍റെ അവസ്ഥയിലാണെന്നുപറയാന്‍ പറ്റില്ല. ന്യയരഹിതമായി സംഭാവനയോ അതുപോലുള്ള എന്തെങ്ങ്കിലും തട്ടിപ്പു നടത്തിയിട്ടു അതിന്‍റെ വരുമാനം ഉപയോഗിക്കുന്ന ഒരാള്‍ക്കു ഞാന്‍ മാനസാതരപ്പെട്ടുവെന്നു പറയാനുള്ള അര്‍ഹതയില്ല.

പുതിയനിയമത്തിലേക്കു കടക്കുമ്പോള്‍ !

“ മെത്തനോയിയാ = ഒരുമനുഷ്യന്റെസമ്പൂര്ണവും സമഗ്രവുമായ ജീവിത പരിവര്ത്തനമെന്നാണു ഈ വാക്കിന്‍റെ അര്‍ത്ഥം “വീണ്ടും ജനിക്കുക “ (യോഹ. 3:3 ) യെന്നു യേശു നിക്കദേമൂസിനോടു പറഞ്ഞപ്പോള്‍  ഈ മാനസാന്തരമാണു ഉദ്ദേശിച്ചതു .

ഉന്നതത്തില്‍ നിന്നും ആത്മാവിനാലുള്ള ജനനമാണു അതു.   ആകയാല്‍ മാനസാന്തരം ആത്യന്തികമായി ദൈവത്തിന്‍റെ പ്രവര്‍ത്തനമാണു. ദൈവത്തിന്‍റെ ദാനമാണു. മനുഷ്യന്‍റെ സഹകരണവുമാണു അതായതു മനുഷ്യന് അവിടുത്തോടു സഹകരിക്കുക മത്രമേ വേണ്ടൂ.

യേശുവിന്‍റെ പരസ്യജീവിതത്തില്‍ മാനസാന്തരത്തിനാണു ഊന്നല്‍

“ അപ്പോള്‍ മുതല്‍ യേശുപ്രസംഗിക്കാന്‍ തുടങ്ങി മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. “   ( മത്താ.4:17 )

“ സമയം പൂര്‍ത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ “   ( മര്. 1: 15 )

“ അജ്ഞതയുടെ കാലഘട്ടങ്ങളെ അവിടുന്നു കണക്കിലേടുത്തില്ല. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തുമുള്ള സകലജനങ്ങളും പശ്ചാത്തപിക്കണമെന്നു അവിടുന്നാജ്ഞാപിക്കുന്നു. “ അപ്പ.17:30 )

തുടര്‍ന്നു അപ്പസ്തോലന്മാരും അതുതന്നെതുടര്‍ന്നു. പന്തക്കുസ്താനുഭവത്തിനു ശേഷം അപ്പസ്തോലന്മാരും മാനസാന്തരത്തിന്‍റെ സന്ദേശമാണു പ്രസംഗിച്ചതു .

സക്കേവൂസിന്‍റെ മാനസാതന്തരം

അയാള്‍ അന്യായമായി പണം ഉണ്ടാക്കിയവനും അതില്കൂടി വളരെയധികം സ്വത്തുക്കള്‍ സമ്പാദിച്ചവനുമായിരുന്നു. എന്നാല്‍ യേശുവിനെ കാണാന്‍ മാത്രം ആഗ്രഹിച്ച ആമനുഷ്യനെ , സിക്കമൂര്‍ മരത്തിന്‍റെ ഇലകള്‍ക്കുള്ളില്‍ മറഞ്ഞിരുന്ന ആ മനുഷ്യനെ , യേശുകാണുന്നു. എല്ലാവരാലും വെറുക്കപ്പെട്ടവനും പാപിയായി പ്രമാണിമാര്‍  മുദ്രകുത്തിയവനുമായ മനുഷ്യന്‍റെ ഭവനത്തില്‍ താമസിക്കാന്‍ തയാറായ യേശു അയാളെപേരുചൊല്ലിവിളിക്കുന്നു. അയാളുടെ ആതിഥ്യം സ്വികരിക്കാനും അയാളുടെ ഭവനത്തില്‍ താമസിക്കാനും ആഗ്രഹിക്കുന്നവിവരം അയാളെ ധരിപ്പിക്കുകയും ചെയ്തപ്പോള്‍ അയാള്‍ പെട്ടെന്നു ഇറങ്ങിവന്നു യേശുവിനെ തന്‍റെ ഭവനത്തില്‍ സ്വീകരിക്കുന്നു.
അയാളില്‍ വന്നമാറ്റമാണു മാനസാതരം . തന്‍റെ സ്വത്തിന്‍റെ നേര്‍പകുതി ദരിദ്രര്‍ക്കുകൊടുക്കാനും അന്യായമായി സമ്പാദിച്ചതിന്‍റെ നാലിരട്ടി വീതം തിരികെ കൊടുക്കാനും സഖേവൂസ് തയാറാകുന്നു. അതാണു യധാര്‍ത്ഥമാനസാന്തരം

പാപിനിയുടെ മാനസാന്തരം

ഫരിസേയന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരുന്ന യേശുവിന്‍റെ കാല്‍ കണ്ണീറില്‍ കഴുകിയ പാപിനിക്കു യേശു പാപമോചനം കൊടുത്തു (ലൂക്ക.7:38 ).          ഇവിടെയും നാം കാണുന്നതു മാനസാന്തരമാണു.അവളില്‍ വലിയമാറ്റം വന്നു.

ഒരു മനുഷ്യനു ദൈവം കൊടുത്തദാനം

ഒരു മനുഷ്യനു ഒരു ശരീരം ,ഒരാത്മാവു , ഒരുമനസ്, .ഒരുഹ്രുദയം , ഒരു തലചോറു.
ഒരുവനു ദൈവവചനംസ്വീകരിക്കാന്‍ ഒരുപാത്രം മാത്രം (ബുദ്ധി,മനസ്,ഹ്രുദയം)

അമ്മയുടെ മാത്രുക

“മറിയമാകട്ടെ ഇവയെല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു “ ലൂക്കാ.2: 19 , 51 )
മനസാകുന്ന എകപാത്രമാണു ഒരു മനുഷ്യനു കൊടുത്തിരിക്കുന്നതു. അതിനാല്‍ അതു അശുദ്ധമായാല്‍ അതു കഴുകിയെടുക്കണം ദൈവവചനമാകുന്ന അമ്രുതു അധവാ പാല്‍ അതില്‍ ശേഖരരിക്കാന്‍ .നേരത്തെ അതില്‍ ഉണ്ടായിരുന്ന എല്ലാ തിന്മകളും മാറ്റികളയണം .മുഴുവന്‍ മാറ്റാതെ അല്പം മാത്രം മറ്റിയിട്ടു ആ പാത്രത്തില്‍ ദൈവവചനമാകുന്ന പാല് ശേഖരിച്ചാല്‍ അതു ഉപയോഗശൂന്യമായിപോകും . മാനസാന്തരത്തിന്‍റെ ഫലം അതില്‍ നിന്നും പുറപ്പെടുകില്ല. അതിന്‍റെ ഫലം ഉണ്ടാകണമെങ്ങ്കില്‍  മനസാകുന്ന പാത്രം പൂര്‍ണമായും ശുദ്ധമാക്കിയിട്ടു വേണം അതിലേക്കു ദൈവവചനം സ്വീകരിക്കാന്‍

ഉദാഹരണം: മണ്ണെണ്ണപാത്രത്തില്‍ പാല്‍ വാങ്ങാന്‍ പറ്റുമോ ?

മനസാകുന്ന കുപ്പിയില്‍ മണ്ണെണ്ണയായിരുന്നെങ്ങ്കില്‍ അതിനകത്തു എങ്ങനെ പാല്‍ വാങ്ങും ? പാത്രം മാറാനും പറ്റില്ല. ഒറ്റകുപ്പിയേ ഉള്ളു മണ്ണെണ്ണ വാങ്ങിയകുപ്പിയിലെ ഗന്ധം അത്രഎളുപ്പം മാറ്റാന്‍ പറ്റില്ലാ. അതിനു പലപ്രാവശ്യ്ം സോപ്പും മണലും ചൂടുവെള്ളവും ഉപയോഗിച്ചു കഴുകേണ്ടിവരുംഏതു മണത്തേയും പിടിച്ചേടുക്കാന്‍ കഴിവുള്ള ഒരുസാധനമാണു ചായപ്പൊടി. എതെങ്ങ്കിലും തരത്തില്‍ കുപ്പി പൂര്‍ണമായി ശുദ്ധമാക്കിയിട്ടു വേണം പാലുവാങ്ങാന്‍ അല്ലെങ്ങ്കില്‍ ആ പാല്‍ ഉപയോഗശൂന്യമായിപോകും .

ഇന്നത്തെ വലിയ ഒരു തകരാറാണു അപൂര്ണമായ മാനസാന്തരം.

പഴയതില്‍ നിന്നും പിന്‍ വാങ്ങാതെ അതിന്‍റെ സ്വാധീനവലയത്തില്‍ മാനസാന്തരപ്പെട്ടുവെന്നു അവകാശപ്പെടുകയും സുവിശേഷമാകുന്നപാല്‍ അശുദ്ധമായകുപ്പിയില്‍ സേഖരിച്ചിട്ടു ആ അശുദ്ധമായപാല്‍ പകര്‍ന്നുകൊടുത്തു സുവിശേഷപ്രഘോഷണം നടത്തുന്നവര്‍ യേശുവിനു സാകഷ്യം വഹിക്കുന്നവരല്ല എതിര്‍ സാക്ഷ്യം നല്കുന്നവരാണു.

മാനസാന്തരം പുതിയമനുഷ്യനാകുന്ന അനുഭവമാണു 

മെത്തനോയിയായില്‍ ഈ പുതിയ ജനനവും പുതിയ മനുഷ്യനാകലുമാണു.ഉള്പ്പെടുന്നതു
നമ്മുടെ ജീവിതത്തിന്‍റെ കാഴ്ച്ചപ്പാടുകളും മനോഭാവവും പ്രവര്‍ത്തന ശൈലികളും മാറുന്നതാണു പുതിയ മനുഷ്യനാകുക യെന്നതുകൊണ്ടു ഉദ്ദേശിക്കുന്നതു.

വിശൂദ്ധ പൌലോസ് ശ്ളീഹായുടെ വാക്കുകളില്‍

“ ക്രിസ്തുവിലായിരിക്കുന്നവന്‍ പുതിയ സ്രഷ്ടിയാണു “ ( 2കോറ.5:17 )
“ പരിശ്ചേദനം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല.പുതിയ സ്രിഷ്ടിയാകുകയെന്നതാണു പരമപ്രധാനം “ ( ഗലാ. 6:15 )
പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റുക. പുതിയമനുഷ്യനെ ധരിക്കുക. (എഫേ.4:22-24)
“ പഴയമനുഷ്യനെ അവന്‍റെ ചെയ്തികളോടുകൂടെ നിഷ്കാസനം ചെയ്യുവിന്‍ …… പുതിയമനുഷ്യനെ ധരിക്കുവിന്‍ “ (കൊളോ.3:10 )

മാനസാന്തരം ഒരുമരണം തന്നെ

പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റുകയെന്നതില്‍ ഒരു മരണം അടങ്ങുന്നുണ്ടു. പഴയമനുഷ്യത്വത്തില്‍ മരിക്കുന്നു. ദുരാശകളുടേയും ദുര്‍മോഹങ്ങളുടേയും പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റുകയാണു. മിശിഹായോടുകൂടി മരിക്കുന്നതാണു യധാര്‍ത്ഥമാനസാന്തരം . ഈ മരണം അവശ്യം ഉദ്ധാനത്തിലേക്കു നയിക്കുന്നു.
മിശിഹായെ ധരിച്ചുകൊണ്ടു ആത്മാവില്‍ നിറഞ്ഞപുതിയജീവിതം നയിക്കുന്നതാണു മാനസാന്തരം.

“ നിങ്ങള്‍ ഈലോകത്തിനു അനുരൂപരാകരുതു.മറിച്ചു മനസിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍“ ( റോമാ 12:2 ) എന്നു വിശുദ്ധ പൌലോസ് ശ്ളീഹാ പഠിപ്പിക്കുന്നതു ഈ അര്‍ത്ഥത്തിലാണു .

“ മെത്തനോയിയാ “ എന്താണെന്നു വ്യക്തമാക്കുന്നതാണു നടപടി 9 ലെ
സാവൂളിന്‍റെ മാനസന്തരം . ക്രിസ്തുവിനെ പീഠിപ്പിച്ചവന്‍ ക്രിസ്തുവിന്‍റെ ശിഷ്യനായി മാറുന്ന ആ വലിയമാറ്റമാണു മെത്തനോയിയാ .സാവൂള്‍  പൌലോസായി മറുന്നു.
ഈ പുതിയജനനം നിരന്തരമായ വളര്‍ച്ചയാണെന്നും ബൈബിള്‍  പഠിപ്പിക്കുന്നു. അതിനാല്‍ മാനസാന്തരം നിരന്തരമായ ഒരു പ്രക്രിയയാണു.



അനുരഞ്ജനം 

കുടുംബതകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ അനുരഞ്ജനത്തിനു സാധിക്കും
ശ്ളീഹായാണു ഇതു പറഞ്ഞു വച്ചതു “കോപിക്കാം എന്നാല്‍ പാപം ചെയ്യരുതു. നിങ്ങളുടെകോപം സൂര്യന്‍ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ “ (എഫേ.4:26 )
ഇവിടെ അനുരഞ്ജനത്തിന്‍റെ ആവശ്യകതയിലേക്കാണു ശ്ളീഹാ വിരല്‍ ചൂണ്ടുന്നതു.

വൈവാഹികജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍

1) സാബത്തിക ബുദ്ധിമുടുകള്‍
2) അവിശ്വസ്ത് ത
3) വ്യത്യസ്ഥ കുടുംബ പശ്ചാത്തലം
4) യാമപ്രാര്‍ത്ഥനയുടെ കുറവു
5) ആശയവിനിമയത്തിന്‍റെ അപര്യപ്തത.
6) അനുരഞ്ജനത്തിനുള്ള വാതില്‍ അടച്ചിടുക.

ഇത്രയുമാണു വളരെ പ്രധാനപ്പെട്ടതെന്നു തോന്നുന്നു.
വിവാഹത്തിനു മുന്‍പു അവരേറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും കത്തോലിക്ക വിശ്വാസത്തെക്കുറിച്ചും അവര്‍ക്കു ക്ളാസുകളില്‍ കൂടിയുള്ള ബോധവല്ക്കരണം കൊടുക്കണം

ദാംബത്യജീവിതത്തിറെ അടിസ്ഥാനതത്വം പരസ്പരകൂട്ടയ്മയും ജീവന്‍റെ ശുസ്രൂഷയുമാണെന്നുള്ള ബോധ്യം അവര്‍ക്കുകൊടുക്കണം . 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...