Saturday 18 October 2014

ദൈവികനിയമങ്ങളെ മാറ്റാന്‍ മാനുഷീകനിയമങ്ങള്‍ക്കു കഴിയില്ല

കുടുംബങ്ങള്‍ക്കായുള്ള സിനഡ്                                                                                     

സിനഡു കൂടുന്നതും പിതക്ക്ന്മാര്‍ ധ്യാനിക്കുന്നതും , പഠിക്കുന്നതും
വിപ്ളവം സ്രിഷ്ടിക്കാനല്ല. സഭയെ തിരിച്ചു മറിക്കാനുമല്ല. 
ഗുരുനാഥയും അമ്മയുമായസഭ തങ്ങളുടെ ചാരത്തുണ്ടെന്നും
വിവാഹവും കുടുംബവും സംബന്ധിച്ചുള്ള പ്രശ്നങ്ങളില്‍
സഭ നിസ്ംഗതയായി നില്ക്കില്ലെന്നും കുടുംബങ്ങളോടു പ്രഖ്യാപിക്കാനാണു.

മാധ്യമസ്രിഷ്ടി കണ്ടാല്‍ കുടുബ ബന്ധങ്ങള്‍ തകിടം മറിയുമെന്നു തോന്നും

എന്നാല്‍ വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള പ്രബോധനങ്ങളില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടാവില്ല. കാരണം വിവാഹത്തെ സ്ംബന്ധിച്ചുള്ള നിയമം ദൈവികമാണു മാനുഷീകമല്ല.

സഭയുടെ പ്രബോധനങ്ങള്‍  പ്രായോഗീകമാക്കാന്‍ പാടുപെടുന്നവരേയും നിസഹായതയില്‍ കഴിയുന്നവരേയും സഭയോടു കൂടുതല്‍ ചേര്‍ന്നു നില്ക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കാനുള്ള സഭയുടെ ഉള്‍വിളിയെയാണു ഫ്രാന്‍സീസ് പാപ്പാഅവതരിപ്പിക്കുന്നതു .അത്തരമൊരു സമീപനം അടിസ്ഥാന പ്രമാണങ്ങളുടെ മാറ്റത്തിന്‍റെ  സൂചനയല്ല.     മറിച്ചു അടിസ്ഥാനപ്രമാണങ്ങളെ മുറുകെപിടിച്ചുകൊണ്ടുതന്നെ നിസഹായരെ സ്നേഹത്തോടെ മാറോടുചേര്‍ക്കാനുള്ള ആഹ്വാനമാണു.



സഭയുടെ പ്രബോധനങ്ങളില്‍ പലതും പൂര്‍ണമായി സ്വീകരിക്കുന്നതില്‍ പരാജയപ്പെടുന്നവരുണ്ടൂ. അങ്ങനെയുള്ളവര്‍ക്കായി സഭാപ്രബോധനങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ  അവതരിക്കപ്പെടേണ്ടതുണ്ടു. പക്ഷേ ഒരു പ്രബോധനവും വ്യക്തിപരമായ ആധ്യാത്മീകതക്കോ ധാര്‍മ്മികതക്കോ പകരമാവില്ല.
അധ്യാത്മീകതയുടേയഉം ധാര്‍മീകതയുടേയും പക്വമായ ഉള്‍ചേരലിലാണു വ്യക്തിയുടെ ഹ്രുദയം നിത്യ സത്യങ്ങളേയും അതു പഠിപ്പിക്കുന്ന പ്രബോധനങ്ങളേയും ഉള്‍കൊള്ളുക.

കാളപെറ്റുവന്നുകേട്ടപ്പോഴെ കയറെടുത്ത ചില മാധ്യമങ്ങളാണു സിനഡു വിളിച്ചുകൂട്ടിയെന്നുകേട്ടപ്പോഴേ , ഗര്‍ഭചിദ്രവും ,വിവാഹമോചനവും , ക്രിത്രിമഗര്‍ഭനിരോധനവും , സ്വവര്‍ഗരതിയും ,സ്വവര്‍ഗവിവാഹവും ഒക്കെ അനുവദനീയമാകാന്‍ പോകുന്നുവെന്നു പരസ്യം കൊടുത്തതു.

കുടുംബജീവിതത്തെക്കുറിച്ചു സഭ ഗൌരവമായി ചിന്തിക്കുന്നതു ദൈവശാസ്ത്രപരമായകാര്യങ്ങള്‍ കൊണ്ടു മാത്രമല്ല. മറിച്ചു കുടുംബമില്ലെങ്ങ്കില്‍ സമൂഹവും ഇല്ലെന്നുള്ളതിരിച്ചറിവാണു സമൂഹജീവിതത്തിന്‍റെ ശ്രോതസ് കുടുംബജീവിതമാണു.



കുടുംബം ഒരു പരിശീലനകേന്ദ്രമാണു മനുഷ്യത്വത്തിന്‍റെ ഒരു പള്ളിക്കുടമാണു. കുടുംബത്തിലാണു വ്യക്തിജീവിതത്തിന്‍റെ എലാഭാവങ്ങളോടും ബന്ധപ്പെട്ടു പക്വതയുള്ള ജീവിതത്തിലായിതീരുക.

കുടുംബം നേരിടുന്ന പ്രതിസന്ധികള്‍

കുടുംബം ഇന്നു ധാരാളം പ്രതിസ്ന്ധികള്‍  നേരിടുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതു ബന്ധങ്ങളില്‍ വന്ന തകര്‍ച്ചയാണു. ആശയവിനിമയം പോലും അത്യാവശ്യ് ഘട്ടങ്ങളില്‍ മാത്രമായിചുരുങ്ങി. അതിനാല്‍ ബന്ധങ്ങള്‍ മരവിച്ച അവസ്ഥയിലായിതീരുകയും ചെയ്യുന്നു.
വര്‍ദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളും , ഗര്‍ഭഛിദ്രങ്ങളും,ഗര്‍ഭം ഒഴിവാക്കലുകളും ,ജീവനോടുള്ള എതിര്‍മനോഭാവം  അവിഹിതബന്ധങ്ങളും, സ്ത്രീപീഠനവും , അതിരു കവിഞ്ഞ അടിമത്വങ്ങളും,കുട്ടികളോടുള്ള ലൈഗീകാതിക്രമങ്ങള്‍  ഇതെല്ലാം കുടുംബഭദ്രതയെ തകര്‍ത്തുകൊണ്ടിരിക്കുന്നു ഇത്തരം തിന്മകള്‍ക്കെതിരെ ശക്തമായി പ്രതീകരിക്കേണ്ടതു സമൂഹത്തിന്‍റെ കടമയാണെന്നു അവരെ ബൊധ്യപ്പെടുത്തേണ്ടതു  സഭാമാതാവിന്‍റെ ദൌത്യമാണു .

ജീവനോടുള്ള ബഹുമാനവും കുട്ടികളെ വളര്ത്തുന്നതിലുള്ള ക്രിത്യമായ പൈശീലനവും അനിവാര്യമാണു.

സിവില്‍ കൊടതികളിലും അരമനകോടതികളിലും വിവാഹമോചനക്കേസുകള്‍ കൂടിവരുന്നതായിട്ടാണു കാണുന്നതു . നമ്മള്‍ വിദ്യഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന നമ്മള്‍ എന്തുകൊണ്ടു വിവാഹമോചനത്തിലും മുന്‍പന്തിയിലെത്തുന്നു. കാരണങ്ങള്‍ പലതാകാം .ദാമ്പത്യവിസ്വസ്തത്യില്‍ വരുന്നപാളിച്ചകള്‍ അതുപോലെ അതുപോലെ സീരിയലിലും മറ്റും വരുന്ന പലതും സ്വജീവിതത്തിലും പരീക്ഷിച്ചുനോക്കാനുള്ള അഭിവാന്‍ച ജീവിതം തന്നെ മടുത്തുപോകുന്നു. താന്‍പോരിമ ഇതെല്ലാം കുടുംബതകര്‍ച്ചക്കു കാരണമാകാം .



സുവിശേഷം ജീവിക്ക്കുന്ന കുടുംബങ്ങള്‍ ഉണ്ടാകണം . സുവിശേഷത്തിന്‍റെ സന്തോഷം പങ്ങ്കുവയ്ക്കുന്നകുടുംബങ്ങള്‍ , പരസ്പരം ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന , കരുതുന്ന,കുടുംബങ്ങള്‍ ഉണ്ടാകണം . അതിനു സിനഡില്കൂടി പലതീരുമാനങ്ങളും നമുക്കു പ്രതീക്ഷിക്കാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...