Monday 27 October 2014

കത്തോലിക്കാ സഭയും ദൈവനടത്തിപ്പും

1) കത്തോലിക്കാസഭ ദൈവീകനിയമങ്ങളെ മാറ്റി മാനുഷീകനിയമങ്ങള്‍ പാലിക്കില്ല.

2) ഒഴുക്കിനനുകൂലമായി നീന്തുന്നസഭയല്ല കത്തോലിക്കാസഭ.

3)വിവാഹത്തിന്‍റെ അടിസ്ഥാന നിയമത്തിനു ഒരിക്കലും മാറ്റം വരുത്തില്ല.

4) കാരണം അതു ദൈവികനിയമമാണു.

5)ജീവന്‍റെ വിലയ്ക്കും ഒരിക്കലും ഒരിക്കലും മാറ്റം സംഭവിക്കില്ല കാരണം ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണു .അതിനെ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല.

6) മരിച്ചവരോടു കരുണകാണിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശമില്ല.
തെമ്മാടിക്കുഴി മാനുഷീകനിയമമാണു .



7) യേശു പഠിപ്പിച്ചതും ചെയ്തതും മാത്രം അനുവര്‍ത്തിക്കുകയാണു സഭ ചെയ്യുന്നതു  

8)സഭയുടെ നിയമങ്ങള്‍ കാലോചിതമായി ജനങ്ങളുടെ നന്മക്കായി മാറ്റാം

9) വിശ്വാസവും ധാര്‍മ്മീകതയും ഭൂരിപക്ഷം നോക്കി മാറ്റപ്പെടുകയില്ല.

10) സഭ എല്ലാവരേയും ഉള്‍കൊള്ളും എന്നാല്‍ തെറ്റായ അവരുടെ പ്രവര്‍ത്തിയെ അംഗീകരിക്കില്ല. യേശു ആരേയും പാര്‍ശ്വവല്ക്കരിച്ചില്ല. പക്ഷേ അവരുടെ ചെയ്തികളെ ഒരിക്കലും അംഗീകരിച്ചില്ല.

തെറ്റിനെ തെറ്റായി കാണുകയും നല്ലപ്രവര്‍ത്തിയെ ശ്ളാഹിക്കുകയും ചെയ്തിരുന്നു.അതു തന്നെയാണു സഭയും തുടര്‍ന്നുപോകുന്നതു . അതുതന്നെയായിരിക്കും അടുത്തവര്‍ഷത്തെ സിനഡിലും സംഭവിക്കുക. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...