Wednesday 22 October 2014

ബുധനാഴ്ച ദൈവമാതാവിനെ ഓര്‍ക്കുന്ന ദിവസം

ഇന്നു ബുധനാഴ്ച്ചയാണെല്ലോ സഭയില്‍ മാതാവിനെ ഓര്‍ക്കുന്ന ദിവസം
ഇന്നത്തെ പ്രാര്‍ത്ഥനകളിലും, യാമപ്രാര്ത്ഥനയിലും അമ്മയെ ഓര്‍ക്കുന്നു

"എലിസബേത്തിന്‍റെ ഉദരത്തില്‍ ശിശുകുതിച്ചുചാടി ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി .അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു.നിന്‍റെ ഉദരഫലവും അനുഗ്രഹീതം .എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരുവാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? "  ( ലൂക്ക. 1: 41-43 )

പരിശുദ്ധകന്യാമറിയത്തിന്‍റെ സാമിപ്യമാണു എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറയാന്‍ കാരണം .അവളുടെ ഉദരത്തില്‍ വഹിച്ചിരിക്കുന്നതു ലോകത്തിന്‍റെ പ്രകാശത്തെയാണു. അവളുടെ അടുത്തെക്കുവരുന്നവരെല്ലാം പ്രകാശിതരാകും .( പരിശുദ്ധാത്മാവുകൊണ്ടു നിറയും .) അപ്പോള്‍ ഏലിസബേത്തില്‍കൂടി സംസാരിക്കുന്നതു പരിശുദ്ധാത്മാവാണു.

പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞാല്‍ പ്രവര്‍ത്തനനിരതരാകും

പരിശുദ്ധ കന്യാമറിയം എലിസബേത്തിനെ ശൂസ്രൂഷിക്കാനായി ഓടുകയായിരുന്നു. ദൈവഹിതം തിരിച്ചറിഞ്ഞാല്‍ അതിനുവേണ്ടി നമ്മേതന്നെ സമര്‍പ്പിക്കണം .



മറിയം ദൈവഹിതം തിരിച്ചറിഞ്ഞവള്‍
ഇതെങ്ങനെ സംഭവിക്കും ? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ ? വിവാഹനിശ്ചയം കഴിഞ്ഞ ഒരുപെണ്ണു അങ്ങനെ പറയണമെങ്ങ്കില്‍ അവള്‍ ഒരിക്കലും പുരുഷനെ അറിയുകയില്ല. പിന്നെ എങ്ങനെ സംഭവിക്കുമെന്നാണു ചോദ്യം . മറുപടി ലഭിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ അതു പൂര്‍ണമായി വിശ്വസിച്ചു " ഇതാഞാന്‍ കര്ത്താവിന്‍റെ ദാസി നിന്‍റെ വചനം എന്നില്‍ നിറവേറട്ടെ " അതേ ഇതാണു നാമും ചെയ്യേണ്ടതു .ദൈവതിരുഹിതം മനസിലാക്കി അതുപോലെ പ്രവര്ത്തിക്കുക.

" ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെഭാഗ്യ്വതിയെന്നു വിളിക്കും"             ( ലൂക്ക.1:48. )
(സാത്താനും അവന്‍റെ പിംഗാമികളും ഒഴികെ .കാരണം ആദിമുത്ലേ സ്ത്രീയെ അവര്‍ക്കിഷ്ടമില്ല. അവളെ ചീത്തപറയുന്നവര്‍ അവന്‍റെ കൂട്ടരാണു.)

ഏലിസബേത്തില്കൂടി പരിശുദ്ധാത്മാവു പറഞ്ഞക്കരയ്ം തന്നെയാണു അമ്മയില്‍ കൂടിവീണ്ടും ലോകത്തിനു നല്കുന്നതു



ലോകത്തിന്‍റെ പ്രകാശത്തെ ഉള്‍കൊള്ളുന്ന അവളും ലോകത്തെ തന്‍റെ മകനില്‍കൂടി പ്രകാശിപ്പിക്കുന്നവളാണു.
അതുകൊണ്ടാണു ഏശുപറഞ്ഞതു എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കില്ല. നാമും ആ പ്രകാശം ഏറ്റഉവാങ്ങി ക്രിസ്റ്റഫര്‍ ആയി മാറണം

ദീപാവലിയുടെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...