Saturday 11 October 2014

മലങ്കരക്കാരന്‍ ജപമാലചൊല്ലുമ്പോള്‍ !

" പിശാചുക്കള്‍ നിനള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ , മറിച്ചു , നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സ്ന്തോഷിക്കുവിന്‍ "  ( ലൂക്കോ.10 : 20 )

ഇതു യേശൂ അയച്ച 72 പേരോടു (ശിഷ്യന്മാരോടു)പറഞ്ഞ വചനനളാണു .
അവര്‍ തിരികെ വന്നപ്പ്പ്പോള്‍ വളരെ സ്ന്തോഷത്തോടെ യേശുവിനോടു പറഞ്ഞു  കര്ത്താവേ ! നിന്‍റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴടങ്ങുന്നു.  അപ്പോഴാണു യേശുപറഞ്ഞതു ശത്രുക്കളൂടെ സകല ശക്തികളൂടേയും മേല്‍ ചവിട്ടി നടക്കാന്‍ ഞാന്‍ നിംഗള്‍ക്കു അധികാരം തനിരിക്കുന്നു. ഒന്നും നിംഗളെ ഉപദ്രവിക്കില്ല. എന്നാല്‍ പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുനതില്‍ നിംഗള്‍ സന്തോഷിക്കേണ്ടാ.നിംഗളുടെ പേരു സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നതില്‍ സന്തോഷിക്കുവിന്‍ .

നൊബേല്‍ സമ്മാനം നേടിയവരെ അഭിനന്ദിക്കുന്നതു നല്ലതാണു


ദൈവം ചിലരേ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ നാമും അവരെ ബഹുമാനിക്കുന്നതു ദൈവത്തിനിഷ്ടമാണു. ഉദാ. പരിശുദ്ധകന്യാമറിയത്തെ ദൈവം പ്രത്യേകം പേരുവിളിച്ചഭിനന്ദിച്ചവളാണു അവളെ എല്ലാവരും ഭാഗ്യവതിയെന്നുവിളിക്കും ( ലൂക്ക. 1: 42,45,48 )

സ്വര്‍ഗത്തിലും വലിയവരും ചെറിയവരും

യേശുപറഞ്ഞു സ്ത്രീകളില്നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവരില്ല. എന്നാല്‍ സ്വര്‍ഗത്തിലെ ചെറിയവന്‍ യോഹന്നാനെ ക്കാള്‍ വലിയവനാണു .        ( ലൂക്കാ.7:28 ) 

35% വാങ്ങിയാലും ജയിക്കും 60% വാങ്ങിയാല്‍ ഫസ്റ്റ് ക്ളാസ്  ഇന്നെ ഡിസ്റ്റിംഗ്ഷന്‍ , പിന്നെ എറ്റവും കൂടുതല്‍ വാങ്ങിയവ്ന്‍ .എറ്റവും കൂടുതല്‍ വാങ്ങിയ ചിലര്‍ മാത്രം ആദരിക്കപ്പെടുന്നു. എല്ലാവരാലും അവര്‍ അനുമോദിക്കപ്പെടുന്നു.

ഇതുപോലെ ദൈവം എല്ലാവരേയും സ്നേഹിക്കുമ്പോള്‍ തന്നെ ചിലരെ പ്രത്യേകമാം വിധം ആദരിക്കുന്നു. അങ്ങനെയുള്ളവര്‍ ആദരിക്കപ്പെടുന്നതു ദൈവത്തിനിഷ്ടമാണു.

എങ്ങനെയാണു ആ 72 പേരുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടതു. ?
അവര്‍ യേശുവിനു വഴിയൊരുക്കിയവരാണു . സ്നാപകന്‍റെ ജോലിചെയ്തവരാണു. യേശുവിനു പോകാനുണ്ടായിരുന്ന 36 ഗ്രാമങ്ങളിലേക്കാണു അവര്‍ അയക്ക്പ്പെട്ടതു  ഈരണ്ടു പേര്‍ വീതമാണൂ പോയതു .യേശുവിന്‍റെ വഴിനേരേയാക്കാനാണൂ പോയതു. അത്ഭുതങ്ങളോക്കെനടന്നു. അവര്‍ വലിയ സന്തോഷത്തോടെ തിരികെ വന്നപ്പോഴാണൂ യേശു പറഞ്ഞതു എതിലാണു നിംഗള്‍ കൂടുതല്‍ സന്തോഷിക്കേണ്ടതെന്നു !

യേശുവിനു വഴിഒരുക്കുന്നവരുണ്ടു അതുപോലെ വഴിയടക്കുന്നവരുമുണ്ടു

" എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു "  (മത്താ.12:30 )

കഴുത്തില്‍ തിരികല്ലു കെട്ടേണ്ടവര്‍

യേശു ചിലരെക്കുറിച്ചുപറഞ്ഞതു കഴുത്തില്തിരികല്ലു കെട്ടി സമുന്ദ്രത്തിന്‍റെ ആഴത്തിലേക്കു പോകുന്നതാണു അവര്‍ക്കു നല്ലതെന്നു . നമ്മുടെകൂട്ടത്തില്‍ അങ്ങനെയുള്ളവര്‍ ഉണ്ടാകാതെയിരിക്കട്ടെ .

നായ് കച്ചി തീന്നില്ല എന്നാല്‍ പശുവിനെകൊണ്ടു തീറ്റിക്കയുമില്ല. അങ്ങനെയും ചിലരുണ്ടു പ്രാര്ത്ഥിക്കില്ല .ആരെക്കൊണ്ടും പ്രാത്ഥിപ്പിക്കുകയുമില്ല.

ഓരോ സഭ്യുടെയും ലിറ്റര്‍ജിയുമായി ബന്ധപ്പെട്ടാണു യാമപ്രാര്ത്ഥന രൂപം കൊണ്ടിരിക്കുന്നതു . അതു ഓരോസഭയുടെയും പ്രാര്ത്ഥനയാണു. അതുചൊല്ലുന്നതു സഭയോടുചേര്ന്നാണു . അതിനു നിര്‍ബന്ധവും ഉണ്ടു എന്നാല്‍ ഭക്താഭ്യാസങ്ങള്‍ അങ്ങനെയല്ല.അതുചെയ്യണമെന്നോ ആചരിക്കണമെന്നോ ഒരു നിര്‍ബന്ധവും ഇല്ല. 35% വാങ്ങിജയികാന്‍ അതുവേണമെന്നില്ല. എന്നാല്‍ 100 ഉം വാങ്ങാന്‍ ടൂഷനോ ജനറല്‍ ആയി ധാരാളം ബുക്കുകള്‍ വായിക്കുകയോ ചെയ്താല്‍ അതെ തെറ്റാണു വേണ്ടാന്നു പറയുന്നവര്‍ മടിയ്ന്മാരാണു. സിലബസില്‍ പെട്ടതല്ലായിരിക്കാം. ഇതുപോലെ നമ്മുടെ ലിറ്റര്‍ജിയില്‍ ഉള്ളതു ചെയ്തതിനു ശേഷം സിലബസിനു പുറത്തുള്ള അല്ലെങ്ങ്കില്‍ ലിറ്റര്‍ജിക്കു വെളിയിലുള്ള ഭക്താഭ്യാസങ്ങള്‍ ചെയാന്‍ ആരെങ്ങ്കിലും സമയംകണ്ടെത്തിയാല്‍ ? തെറ്റാണോ?. .



മലങ്കരക്കാരന്‍ ജപമാലചൊല്ലുമ്പോള്‍  !

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്ത്ഥന അവന്‍ മുഴുവന്‍ ചൊല്ലുന്നു. അവന്‍ അവസാനം മുറിക്കില്ല, എന്നാല്‍ മലബാര്‍കാരന്‍ ചൊല്ലുമ്പോള്‍ അറ്റം മുറിക്കുന്നു. കാരണം ലത്തീന്‍ ലിറ്റര്‍ജിയില്‍ അവസാനഭാഗം (എന്തുകൊണ്ടെന്നാല്‍ ......... ) മുറിച്ചാണു ചൊല്ലുന്നതു അതിനാല്‍ ജപമാലക്കും ലത്തീന്‍ കാര്‍ അവസാന്‍ ഭാഗം വിട്ടുകളയുന്നു. മലബാര്‍കാരനും അതുകണ്ടു അവസാനഭാഗം വിട്ടേച്ചു ലത്തീന്‍ കാരനെ കുറ്റം പറയും. എന്നാല്‍ മലബാര്‍ കുര്‍ബാനയില്‍ മുഴുവന്‍ ചൊല്ലുന്നുണ്ടു എന്നിട്ടും പ്രാര്ത്ഥിക്കുമ്പോള്‍ അറ്റം വിട്ടുകളഞ്ഞിട്ടു ലത്തീന്‍ കാരന്‍റെ കുറ്റമാണെന്നു പറയും .മലങ്കരക്കാരന്‍ നന്മനിറഞ്ഞമറിയത്തിന്‍റെ സ്ഥാനത്തു ക്രുപനിറഞ്ഞ മറിയവും ത്രീത്വസ്തുതി മലങ്കരക്കരന്‍റെതു തന്നെചൊല്ലും അതുപോലെ സ്വര്‍ഗരാജ്ഞിയും എത്രയും ദയയുള്ളമാതാവേയും അവന്‍റെതു മാത്രം ചൊല്ലും .എന്നാല്‍ മലബാരുകാരന്‍ ലത്തീന്‍ കാരന്‍ ചൊല്ലുന്നതുപോലെ ചൊല്ലിയേച്ചു ലത്തീന്‍ കാരനെ കുറ്റപ്പെടുത്തിയിട്ടു വല്ല കാര്യവും ഉണ്ടോ ?

മലങ്കരക്കാരനെ കണ്ടു പഠിക്കുക

സ്വന്തമായി ഇല്ലാത്തവന്‍ വേണമെങ്കില്‍ മലങ്കരക്കാരന്‍ ചൊല്ലുന്നതു ചൊല്ലിയാലും ലത്തീന്‍കാരനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല..ജപമാല ലത്തീന്‍കാരന്‍റെയാണെന്നു പറയുന്നതിലും അര്ത്ഥമില്ല.



ഭക്താഭ്യാസം

 വിശ്വാസമുള്ളവര്‍ക്കുമാത്രമാണു.  അരും നിര്‍ബന്ധിക്കുന്നില്ല. നിത്യരക്ഷക്കു അത്യാവശ്യവുമല്ല. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...