പുനരൈക്യ ശ്രമങ്ങളുടെ നാള്‍ വഴികള്‍ ചുരുക്കമായി. 277 വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കും പരിശ്രമത്തിനും ഫലമുണ്ടായതു 1930 സെപ്റ്റംബര്‍ 20 ലെ വിജയമകുടം ചൂടിയ പുനരൈക്യമായിരുന്നു.
കൂനന്‍ കുരിശുസത്യത്തിനുശേഷം ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൂനന്‍ കുരിശുസത്യം നടന്ന 1653-ല് തന്നെ മേയ്മാസം 22-നു പെന്തക്കോസ്തിതിരുന്നാള്‍ ദിവസം ആലങ്ങാട്ടു പള്ളിയില് വച്ചു 12 പട്ടക്കാര്‍ കൂടി തോമ്മാ അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിച്ചു.

അതിനുള്ള അധികാരം മാര്‍പാപ്പായില്‍ നിന്നും അഹത്തുള്ളാമുഖേന മലങ്കര നസ്രാണിസഭക്കു ലഭിച്ചിട്ടുണ്ടെന്നു കല്ലിശേരി ഇടവക ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മന്‍ കത്തനാര്‍ പറഞ്ഞുണ്ടാക്കിയ വ്യാജ പ്രസ്ഥാവനയാണു ഇങ്ങനെ ഒരു മെത്രാഭിഷേകത്തിനു വഴിതെളിച്ചതു.
കള്ളിപുറത്തായി
അര്‍ക്കദിയാക്കോനെ അനുകൂലിച്ചുനിന്ന പലര്‍ക്കു സത്യം മനസിലാകുകയും എത്ര വൈദികര്‍ ചേര്ന്നാലും മെത്രാനെ വാഴിക്കാന്‍ പറ്റില്ലെന്നും അറിയാവുന്നവര്‍ തിരികെ പഴയതിലേക്കുതന്നെ വന്നു. ഇട്ടിതൊമ്മന്‍ കത്തനാരും കൂട്ടരും വാശിയോടെ അര്‍ക്കദിയാക്കോന്‍റെ കൂടെനിന്നു. അവര് ബാബേല്‍ ,അലക്സാണ്ട്രിയാ, അന്ത്യോക്കിയാ മുതലയസ്ഥലങ്ങളിലേക്കു എഴുത്തുകുത്തുകള്‍ നടത്തിയതിന്‍റെ ഫലമായി.

തോമ്മാ അര്‍ക്കദിയാക്കോന്‍
1665 ല് അതായതു കൂനന് കുരിശുസത്യം കഴിഞ്ഞു 12 വര്ഷം കഴിഞ്ഞു യാക്കോബായ പാത്രിയര്ക്കീസില്‍ നിന്നും മറുപടിലഭിച്ചു. മാര്‍ ഗ്രീഗോറിയോസ് എന്ന മെത്രാനെ മലങ്ങ്കരയിലേക്കു അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പട്ടം കൊടുത്തതായി രേഖകളില്ല.
പുനരൈക്യശ്രമങ്ങള്‍
പോര്‍ട്ടുഗീസ് മേധാവിത്വം രാഷ്രീയത്തിലെന്നപോലെ സഭയിലും അടിചേല്പ്പിക്കുവാനുള്ള ശ്രമമായിരുന്നല്ലോ ഭിന്നിപ്പിനുള്ളകാരണം. ഭിന്നിപ്പുണ്ടായപ്പോള്‍ മുതല്‍ ഐക്യത്തിനുള്ള ശ്രമവും ആരംഭിച്ചിരുന്നു.
ഒന്നാം മര്ത്തോമ്മായുടെ കാലത്തു 1656- ല് രോമില്‍ നിന്നും കമ്മിസറിയായി നിയമിതനായ ഫാദര്‍ ജോസഫ് സെബസ്ത്യാനിയും ഐക്യശ്രമങ്ങള്‍ നടത്തുകയുണ്ടായി. കുറവിലങ്ങാടു കേദ്രമാക്കിയായിരുന്നു ഐക്യ ശ്രമങ്ങള് നടത്തിയതു.
നാട്ടുകാരനായ പറമ്പില്‍ ചാണ്ടികത്തനാര്‍ മെത്രാനായതോടെയാണു ഭിന്നതയുടെ ആക്കം ഒരു പരിധിവരെ കുറഞ്ഞതു ഭരണാധികാരം ലഭ്യമാകുന്നതിനെ ചൊല്ലിയും അര്‍ക്കദിയാക്കോന്‍റെ മെത്രന്‍ പട്ട്ത്തെ ചൊല്ലിയും തര്‍ക്കം തുടര്ന്നുപോയതിനാല്‍ രണ്ടാം മര്ത്തോമ്മയുടേയും മൂന്നാം മര്ത്തോമ്മയുടേയും കാലത്തു കാര്യമായ ഐക്യശ്രമങ്ങള്‍ നടന്നില്ല. എന്നാല്‍ പറമ്പില്‍ ചാണ്ടിമെത്രാന്‍റെ കാലത്തു അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമായി കുറെ ആളുകള്‍ പുനരൈക്യപ്പെടുകയുണ്ടായി.

പറമ്പില്‍ ചാണ്ടിമെത്രാന്‍
1686 മുതല് 1728 വരെ പുത്തന്‍കൂര്‍ വിഭാഗത്തെ ഭരിച്ചിരുന്ന നാലാം മര്‍ത്തോമ്മാ ഐക്യത്തിന്‍റെ പ്രാധാന്യം ശരിക്കും മനസിലാക്കിയ ആളായിരുന്നു.അതിനാല്‍ 1704 ല്‍ ക്ളമെന്റ്റു പതിനൊന്നാം മാര്പാപ്പായിക്കു അപേക്ഷസമര്‍പ്പിച്ചു.
അപേക്ഷയിലെ വ്യവസ്തകള്‍
1) സുറിയാനിക്രമം മലങ്കരയില്‍ എല്ലായിടത്തും ആചരിക്കണം
2) വരാപ്പുഴയിലെ മെത്രാനുമായി സഹകരിച്ചു മലങ്കരയിലെ കത്തോലിക്കരെ ഭരിക്കാനുള്ള അധികാരപത്രം ലഭിക്കണം
3) കുര്‍ബാനക്കു പുളിച്ചഅപ്പവും പുളിക്കാത്തതും ഉപയോഗിക്കാനുള്ള അനുവാദം ലഭിക്കണം.
പക്ഷേ ഇതിനു റോമില്‍ നിന്നും അനുകൂലമോ പ്രതികൂലമോ ആയ മറുപടി ലഭിക്കായ്കയാല്‍ ആ ശ്രമവും പരാജയപ്പെടു.
1728 മുതല് 1765 വരെ ഭരിച്ചിരുന്ന അന്ചാം മര്‍ത്തോമ്മായും പുനരൈക്യത്തിനുവേണ്ടി വളരെയധികം പരിശ്രമിച്ചു പരാജയപ്പെടുകയാണുണ്ടായതു..

അന്ചാം മര്‍ത്തോമ്മാ
അദ്ദേഹവും ബനഡിക്ററു പതിന്നാലാമന്‍ മാര്പാപ്പായിക്കു എഴുതിയതില്‍ പോര്‍ട്ടുഗീസ് മെത്രാനെ കേരളത്തില്‍ നിന്നു മാറ്റണമെനും ഗ്രീക്കുകാര്‍ക്കു അനുവദിച്ചുകൊടുത്തതുപോലെ പുളിപ്പിച്ച അപ്പം ബലിക്കു ഉപയോഗിക്കാനുള്ള അനുവാദവും ചോദിച്ചെങ്ങ്കിലും സഭയില്‍ നിന്നും പോയതിനെക്കുറിച്ചോ മെത്രാന്‍ പട്ടം വൈദികരില്‍ നിന്നും സ്വീകരിച്ചതിനെക്കുറിച്ചോ ഒന്നും പറയാതിരുന്നതിനാലാകാം അനുവാദം ലഭിച്ചില്ല. തന്‍റെയും കൂടെയുള്ള വൈദികരുടേയും പട്ടം അംഗീകരിക്കണമെന്നും കര്‍മ്മലീത്താക്കാരുടെ സഹകരണം ഉണ്ടാകണമെന്നും പറഞ്ഞിരുന്നു.
1765 മുതല് 1808 വരെ മലങ്ങ്കരയിലെ പുത്തന്കുറിനെ ഭരിച്ചിരുന്ന ആറാം മര്‍തോമ്മ പ്രഗലഭനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹവും പുനരൈക്യത്തിനായി വളരെയേറെ പരിശ്രമിക്കുകയുണ്ടായി.
വ്യവസ്ഥകള്‍
1) തന്‍റെകീഴിലുള്ളജനങ്ങള്‍ മറ്റൊരു റീത്തിനെയോ അതിന്‍റെ മെത്രന്മാരെയോ അംഗീകരിക്കില്ലാ
2) അതിനാല്‍ തന്നെ തന്നെ മെത്രാനായി സ്വീകരിക്കണം
3) തങ്ങളുടെ ആരാധനാക്രമം അംഗീകരിക്കണം . മുതലായവ ഫാദര്‍ ഇല്‍ഡഫോണ്സ് വഴി 1768 നവംബര് മൂന്നം തീയതി എഴുതി റോമിലേഖ്ഖു അയച്ചു.
എന്നാല്‍ അതിന്‍റെ മറുപടിനിരാശാജനകമായിരുന്നു.
മര്‍തോമ്മായിക്കു യധാര്‍ത്ഥകൈവയ്പ്പില്ലാത്തതിനാല്‍ മെത്രാനായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പിറ്റേ വര്ഷം ഓഗസ്റ്റില്‍ റോമില്‍ നിന്നും ലഭിച്ചതു.
1772 ല്‍ ജനുവരിയില്‍ മാര്‍ ഗ്രീഗോറിയോസെന്ന യാക്കോബായാ മെത്രപ്പോലീത്തായില്‍ നിന്നും മാര്‍ ദീവന്യാസിയോസെന്ന പുതിയ നാമം സ്വീകരിച്ചുകൊണ്ടു മെത്രാന്‍ പട്ടം സ്വീകരിച്ചു. (നിരണത്തുവച്ചു എല്ലാ പട്ടങ്ങളും സ്വീകരിച്ചവിവരം ഇതിനു മുന്‍പു ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ടെല്ലൊ? )

മാര്‍ ദീവന്യാസിയോസ്
വീണ്ടും മാര്‍തോമ്മാ പുനരൈക്യത്തിനായുള്ള ശ്രമം കൊടുങ്ങല്ലൂര്‍ ബിഷപ്പായിരുന്ന സാല്‍വദോര്‍ മുഖേനെയും അപ്പസ്തോലിക്കു വിസിറ്ററായിരുന്ന ഫാദര് ലോറന്‍സ് മുഖേനെയും നടത്തിയെങ്കിലും മാര്‍ ദീവന്യാസിയോസിനെ മെത്രാനായി സഭയിലേക്കു എടുക്കാന്‍ സാധിക്കാതെപോയതു കെരളത്തിലെ മിഷ്യനറിമാരുടെ അധികാരമോഹമാണെന്നു മനസിലാക്കിയ മാര്‍ ദീവന്യാസിയോസ് റോമിലേക്കുള്ള അപേക്ഷയും വിശ്വാസപ്രഖ്യാപനവും കരിയാറ്റി മല്പാനച്ചന്‍റെ സഹായത്തോടെ തയാറാക്കി 1778 മെയ് 10 നു റോമിലേക്കു അയച്ചു എന്നാല്‍ ഇവിടുത്തെ മിഷ്യനറിമാരുടെ എതിര്‍പ്പുമൂലം അതും സാധിക്കാതെ പോയി,
1799 ജൂണ്‍ 22 ലെ പുനരൈക്യം
ഉദയമ്പേരൂര്‍ സുനഹദോസ് അംഗീകരിക്കുകയും എട്ടാം ഉര്‍ബന്‍ പാപ്പായുടെ ഫോര്മൂലപ്രകാരമുള്ള വിശ്വാസപ്രമാണവും അംഗീകരിച്ചുകൊള്ളാമെന്നു പടിയോലയില്‍ എഴുതികൊടുത്തുകൊണ്ടു മാര്‍ ദീവന്യാസിയോസും അനുയായികളും 1799 ജൂണ് 22 അം തീയതി കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. ( ഭാരതസഭാചരിത്രം പേജ് 640 ) എന്നാല്‍ അജപാലനാധികാരം സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നനതിനാല്‍ നിരാശനായ മാര് ദീവന്യാസിയോസ് പുത്തന്‍ കൂര്‍ വിഭാഗത്തിലേക്കു തിരികെപോയി.
1808 മെയ് 13 ആം തീയതി സഭായിക്യ ദാഹിയായിരുന്ന മാര്‍ ദീവന്യാസിയോസ് ദിവംഗതനായി.
ചേപ്പാട്ടു മാര് ദീവന്യാസിയോസ് , പുലിക്കോട്ടില്‍ മാര്‍ ദീവന്യാസിയോസ് , കണ്ടനാടു മാര്‍ ഈവാനിയോസ് , കനാനായ സഭയിലെ മാര്‍ സേവേറിയോസ് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മുതലായവരും പുനരൈക്യത്തിനുവേണ്ടി പരിശ്രമിച്ചവരാണു.
കൂനന് കുരിശുസത്യത്തിനുശേഷം ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൂനന്‍ കുരിശുസത്യം നടന്ന 1653-ല് തന്നെ മേയ്മാസം 22-നു പെന്തക്കോസ്തിതിരുന്നാള്‍ ദിവസം ആലങ്ങാട്ടു പള്ളിയില് വച്ചു 12 പട്ടക്കാര്‍ കൂടി തോമ്മാ അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിച്ചു.
അതിനുള്ള അധികാരം മാര്‍പാപ്പായില്‍ നിന്നും അഹത്തുള്ളാമുഖേന മലങ്കര നസ്രാണിസഭക്കു ലഭിച്ചിട്ടുണ്ടെന്നു കല്ലിശേരി ഇടവക ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മന്‍ കത്തനാര്‍ പറഞ്ഞുണ്ടാക്കിയ വ്യാജ പ്രസ്ഥാവനയാണു ഇങ്ങനെ ഒരു മെത്രാഭിഷേകത്തിനു വഴിതെളിച്ചതു.
കള്ളിപുറത്തായി
അര്‍ക്കദിയാക്കോനെ അനുകൂലിച്ചുനിന്ന പലര്‍ക്കു സത്യം മനസിലാകുകയും എത്ര വൈദികര്‍ ചേര്ന്നാലും മെത്രാനെ വാഴിക്കാന്‍ പറ്റില്ലെന്നും അറിയാവുന്നവര്‍ തിരികെ പഴയതിലേക്കുതന്നെ വന്നു. ഇട്ടിതൊമ്മന്‍ കത്തനാരും കൂട്ടരും വാശിയോടെ അര്‍ക്കദിയാക്കോന്‍റെ കൂടെനിന്നു. അവര് ബാബേല്‍ ,അലക്സാണ്ട്രിയാ, അന്ത്യോക്കിയാ മുതലയസ്ഥലങ്ങളിലേക്കു എഴുത്തുകുത്തുകള്‍ നടത്തിയതിന്‍റെ ഫലമായി.
തോമ്മാ അര്‍ക്കദിയാക്കോന്‍
1665 ല് അതായതു കൂനന് കുരിശുസത്യം കഴിഞ്ഞു 12 വര്ഷം കഴിഞ്ഞു യാക്കോബായ പാത്രിയര്ക്കീസില്‍ നിന്നും മറുപടിലഭിച്ചു. മാര്‍ ഗ്രീഗോറിയോസ് എന്ന മെത്രാനെ മലങ്ങ്കരയിലേക്കു അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പട്ടം കൊടുത്തതായി രേഖകളില്ല.
പുനരൈക്യശ്രമങ്ങള്‍
പോര്‍ട്ടുഗീസ് മേധാവിത്വം രാഷ്രീയത്തിലെന്നപോലെ സഭയിലും അടിചേല്പ്പിക്കുവാനുള്ള ശ്രമമായിരുന്നല്ലോ ഭിന്നിപ്പിനുള്ളകാരണം. ഭിന്നിപ്പുണ്ടായപ്പോള്‍ മുതല്‍ ഐക്യത്തിനുള്ള ശ്രമവും ആരംഭിച്ചിരുന്നു.
ഒന്നാം മര്ത്തോമ്മായുടെ കാലത്തു 1656- ല് രോമില്‍ നിന്നും കമ്മിസറിയായി നിയമിതനായ ഫാദര്‍ ജോസഫ് സെബസ്ത്യാനിയും ഐക്യശ്രമങ്ങള്‍ നടത്തുകയുണ്ടായി. കുറവിലങ്ങാടു കേദ്രമാക്കിയായിരുന്നു ഐക്യ ശ്രമങ്ങള് നടത്തിയതു.
നാട്ടുകാരനായ പറമ്പില്‍ ചാണ്ടികത്തനാര്‍ മെത്രാനായതോടെയാണു ഭിന്നതയുടെ ആക്കം ഒരു പരിധിവരെ കുറഞ്ഞതു ഭരണാധികാരം ലഭ്യമാകുന്നതിനെ ചൊല്ലിയും അര്‍ക്കദിയാക്കോന്‍റെ മെത്രന്‍ പട്ട്ത്തെ ചൊല്ലിയും തര്‍ക്കം തുടര്ന്നുപോയതിനാല്‍ രണ്ടാം മര്ത്തോമ്മയുടേയും മൂന്നാം മര്ത്തോമ്മയുടേയും കാലത്തു കാര്യമായ ഐക്യശ്രമങ്ങള്‍ നടന്നില്ല. എന്നാല്‍ പറമ്പില്‍ ചാണ്ടിമെത്രാന്‍റെ കാലത്തു അദ്ദേഹത്തിന്‍റെ പരിശ്രമ ഫലമായി കുറെ ആളുകള്‍ പുനരൈക്യപ്പെടുകയുണ്ടായി.
പറമ്പില്‍ ചാണ്ടിമെത്രാന്‍
1686 മുതല് 1728 വരെ പുത്തന്‍കൂര്‍ വിഭാഗത്തെ ഭരിച്ചിരുന്ന നാലാം മര്‍ത്തോമ്മാ ഐക്യത്തിന്‍റെ പ്രാധാന്യം ശരിക്കും മനസിലാക്കിയ ആളായിരുന്നു.അതിനാല്‍ 1704 ല്‍ ക്ളമെന്റ്റു പതിനൊന്നാം മാര്പാപ്പായിക്കു അപേക്ഷസമര്‍പ്പിച്ചു.
അപേക്ഷയിലെ വ്യവസ്തകള്‍
1) സുറിയാനിക്രമം മലങ്കരയില്‍ എല്ലായിടത്തും ആചരിക്കണം
2) വരാപ്പുഴയിലെ മെത്രാനുമായി സഹകരിച്ചു മലങ്കരയിലെ കത്തോലിക്കരെ ഭരിക്കാനുള്ള അധികാരപത്രം ലഭിക്കണം
3) കുര്‍ബാനക്കു പുളിച്ചഅപ്പവും പുളിക്കാത്തതും ഉപയോഗിക്കാനുള്ള അനുവാദം ലഭിക്കണം.
പക്ഷേ ഇതിനു റോമില്‍ നിന്നും അനുകൂലമോ പ്രതികൂലമോ ആയ മറുപടി ലഭിക്കായ്കയാല്‍ ആ ശ്രമവും പരാജയപ്പെടു.
1728 മുതല് 1765 വരെ ഭരിച്ചിരുന്ന അന്ചാം മര്‍ത്തോമ്മായും പുനരൈക്യത്തിനുവേണ്ടി വളരെയധികം പരിശ്രമിച്ചു പരാജയപ്പെടുകയാണുണ്ടായതു..
അന്ചാം മര്‍ത്തോമ്മാ
അദ്ദേ
1765 മുതല് 1808 വരെ മലങ്ങ്കരയിലെ പുത്തന്കുറിനെ ഭരിച്ചിരുന്ന ആറാം മര്‍തോമ്മ പ്രഗലഭനും ബുദ്ധിമാനുമായിരുന്നു. അദ്ദേഹവും പുനരൈക്യത്തിനായി വളരെയേറെ പരിശ്രമിക്കുകയുണ്ടായി.
വ്യവസ്ഥകള്‍
1) തന്‍റെകീഴിലുള്ളജനങ്ങള്‍ മറ്റൊരു റീത്തിനെയോ അതിന്‍റെ മെത്രന്മാരെയോ അംഗീകരിക്കില്ലാ
2) അതിനാല്‍ തന്നെ തന്നെ മെത്രാനായി സ്വീകരിക്കണം
3) തങ്ങളുടെ ആരാധനാക്രമം അംഗീകരിക്കണം . മുതലായവ ഫാദര്‍ ഇല്‍ഡഫോണ്സ് വഴി 1768 നവംബര് മൂന്നം തീയതി എഴുതി റോമിലേഖ്ഖു അയച്ചു.
എന്നാല്‍ അതിന്‍റെ മറുപടിനിരാശാജനകമായിരുന്നു.
മര്‍തോമ്മായിക്കു യധാര്ത്ഥകൈവയ്പ്പില്ലാത്തതിനാ
1772 ല് ജനുവരിയില്‍ മാര്‍ ഗ്രീഗോറിയോസെന്ന യാക്കോബായാ മെത്രപ്പോലീത്തായില്‍ നിന്നും മാര്‍ ദീവന്യാസിയോസെന്ന പുതിയ നാമം സ്വീകരിച്ചുകൊണ്ടു മെത്രാന്‍ പട്ടം സ്വീകരിച്ചു. (നിരണത്തുവച്ചു എല്ലാ പട്ടങ്ങളും സ്വീകരിച്ചവിവരം ഇതിനു മുന്‍പു ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ടെല്ലൊ? )
മാര്‍ ദീവന്യാസിയോസ്
വീണ്ടും മാര്‍തോമ്മാ പുനരൈക്യത്തിനായുള്ള ശ്രമം കൊടുങ്ങല്ലൂര്‍ ബിഷപ്പായിരുന്ന സാല്‍വദോര്‍ മുഖേനെയും അപ്പസ്തോലിക്കു വിസിറ്ററായിരുന്ന ഫാദര് ലോറന്‍സ് മുഖേനെയും നടത്തിയെങ്കിലും മാര്‍ ദീവന്യാസിയോസിനെ മെത്രാനായി സഭയിലേക്കു എടുക്കാന്‍ സാധിക്കാതെപോയതു കെരളത്തിലെ മിഷ്യനറിമാരുടെ അധികാരമോഹമാണെന്നു മനസിലാക്കിയ മാര്‍ ദീവന്യാസിയോസ് റോമിലേക്കുള്ള അപേക്ഷയും വിശ്വാസപ്രഖ്യാപനവും കരിയാറ്റി മല്പാനച്ചന്‍റെ സഹായത്തോടെ തയാറാക്കി 1778 മെയ് 10 നു റോമിലേക്കു അയച്ചു എന്നാല്‍ ഇവിടുത്തെ മിഷ്യനറിമാരുടെ എതിര്‍പ്പുമൂലം അതും സാധിക്കാതെ പോയി,
1799 ജൂണ്‍ 22 ലെ പുനരൈക്യം
ഉദയമ്പേരൂര്‍ സുനഹദോസ് അംഗീകരിക്കുകയും എട്ടാം ഉര്‍ബന്‍ പാപ്പായുടെ ഫോര്മൂലപ്രകാരമുള്ള വിശ്വാസപ്രമാണവും അംഗീകരിച്ചുകൊള്ളാമെന്നു പടിയോലയില്‍ എഴുതികൊടുത്തുകൊണ്ടു മാര്‍ ദീവന്യാസിയോസും അനുയായികളും 1799 ജൂണ് 22 അം തീയതി കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. ( ഭാരതസഭാചരിത്രം പേജ് 640 ) എന്നാല്‍ അജപാലനാധികാരം സംബന്ധിച്ച അനിശ്ചിതത്വം തുടര്‍ന്നനതിനാല്‍ നിരാശനായ മാര് ദീവന്യാസിയോസ് പുത്തന്‍ കൂര്‍ വിഭാഗത്തിലേക്കു തിരികെപോയി.
1808 മെയ് 13 ആം തീയതി സഭായിക്യ ദാഹിയായിരുന്ന മാര്‍ ദീവന്യാസിയോസ് ദിവംഗതനായി.
ചേപ്പാട്ടു മാര് ദീവന്യാസിയോസ് , പുലിക്കോട്ടില്‍ മാര്‍ ദീവന്യാസിയോസ് , കണ്ടനാടു മാര്‍ ഈവാനിയോസ് , കനാനായ സഭയിലെ മാര്‍ സേവേറിയോസ് വട്ടശേരില്‍ മാര്‍ ദീവന്യാസിയോസ് മുതലായവരും പുനരൈക്യത്തിനുവേണ്ടി പരിശ്രമിച്ചവരാണു.
No comments:
Post a Comment