Saturday 25 October 2014

യേശു എനിക്കു ആരാണു ?

യേശു ചോദിച്ചു ഞാന്‍ ആരെന്നാണു നിംഗള്‍ പറയുന്നതു 

ശിമയോന്‍ പത്രോസ് പറഞ്ഞു “ നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണു “ ( മത്താ 16 : 16 )

വി. മത്തായിയുടെ സുവിശേഷത്തില്‍ യേശു കേസറിയാഫിലീപ്പീ പ്രദേശത്തു കൂടി നടന്നുപോകുമ്പോളാണു ഈ ചോദ്യം ഉന്നയിച്ചതു. അതിന്‍റെ പ്രത്യേകത ആ പ്രദേശം പുറജാതിക്കാരുടെ സ്ഥലമായിരുന്നു. എന്നാല്‍ വി. ലൂക്കായുടെ സുവിശേഷത്തില്‍ യേശുതനിയെ പ്രാര്‍ത്ഥിക്കുകയായിരുന്നു ശിഷ്യന്മാരും കൂടെഉണ്ടായിരുന്നു. അപ്പോഴാണു ഈ ചോദ്യം ചോദിച്ചതു .അപ്പോള്‍ പലരും പലവിധത്തില്‍ പറയുന്നതായി പറഞ്ഞപ്പോഴാണു യേശുഈ ചോദ്യം ചോദിച്ചതും പത്രോസ് തന്‍റെ വിശ്വാസപ്രഖ്യാപനം നടത്തിയതും .



അതേ ലോകം യേശുവിനെക്കാണൂന്നതു പലവിധത്തിലാണു ചിലര്‍ ദൈവമായും  മറ്റുചിലര്‍ മനുഷ്യനായും ഒക്കെ , ഇപ്പോഴും കാണുന്നവരുണ്ടു
അപ്പോഴാണു ഈ ചോദ്യം നമ്മേ സംബന്ധിച്ചു പ്രശക്തമാകുന്നതു.

“ യേശു എനിക്കു ആരാണു ?

ഒരു കഥ ഓര്‍ക്കുന്നു.

ഒരിക്കല്‍ അതിവേഗം ഓടുന്ന ഒരു മുയലിനെ ഒരു പട്ടികണ്ടു ഉറക്കത്തിലായിരുന്ന ആപട്ടി ഉറക്കമെല്ലാം കളഞ്ഞു ആ മുയലിനെ ലക്ഷ്യം വച്ചു ഓടി . ഈഓട്ടം മറ്റൊരു പട്ടിയുടെദ്രിഷ്ടിയിലും പെട്ടു അവനും ഓടി പക്ഷേ ഓട്ടത്തിനിടയില്‍ അവന്‍  തലകുത്തിവീണു അപ്പോഴേക്കും മുയല്‍ ദ്രിഷ്ടിയില്‍ നിന്നും മറഞ്ഞു. എങ്കിലും മറ്റേ പട്ടിയെ ലക്ഷ്യം വച്ചു ആ പട്ടിയും ഓടി .ഇതുകണ്ടു മറ്റു പലപട്ടികളും ഒടി പക്ഷേ അവര്‍ക്കൊക്കെ ലക്ഷ്യം എതെങ്കിലും ഒരു പട്ടിമാത്രമായിരുന്നു വലിയ ഒരുകൂട്ട ഓട്ടം പട്ടിയെ ലക്ഷ്യം വച്ചുഓടിയവരെല്ലാം ക്ഷീണിക്കുന്നതു ക്ഷീണിക്കുന്നതു ഓട്ടം നിര്‍ത്തികൊണ്ടിരുന്നു. എന്നാല്‍ മുയലിനെ ലക്ഷ്യം വച്ചവര്‍ രണ്ടു പേര്‍ ക്ഷീണിച്ചിട്ടും ഓട്ടം നിര്‍ത്താതെ തുടന്നു രണ്ടാമന്‍ മുയലിനെ കണ്ടിരുന്നുവെങ്കിലും വീഴ്ച്ചയില്‍ മുയല്‍ മറയുകയും മുന്‍പേപോയ പട്ടിയെ നോക്കിഓടുകയും ചെയ്തവനും അവസാനം ഒട്ടം നിര്‍ത്തി പക്ഷേ മുയലിനെ കണ്ടുകൊണ്ടു ഓടിയവന്‍ ഒരിക്കലും ഓട്ടം നിര്‍ത്താതെ ലക്ഷ്യം കണ്ടു .

ഇതു ഒരു കഥയാണു പക്ഷേ ഇന്നുലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുമായി വലിയ ബന്ധം ഉണ്ടൂ
യേശുവിനെ കണ്ടുകൊണ്ടു ഓടുന്നവരും മനുഷ്യരെ കണ്ടുകൊണ്ടു ഓടുന്നവരും ഉണ്ടു. യേശുവിനെ കണ്ടുകൊണ്ടൂ യേശുവിനെ ലക്ഷ്യം വച്ചുഓടുന്നവര്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിചേരും പക്ഷേ യേശുവിനെ കാണാഞ്ഞിട്ടും മനുഷ്യനെ കണ്ടുകൊണ്ടു അവര്‍പറയുന്നതും കേട്ടു ഓടുന്നവര്‍  ചതിക്കുഴിയില്‍ വീഴുകതന്നെചെയ്യും .

പൌലോസ് ശ്ളീഹാ ഹെബ്രായര്‍ക്കുള്ളലേഖനത്തില്‍ ഇതു വളരെവ്യക്തമായിതന്നെ നമ്മേ പഠിപ്പിക്കുന്നുണ്ടൂ.

“നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം സ്ഥിരോല്‍സഹത്തോടേ നമുക്കു ഓടിതീര്‍ക്കാം .നമ്മുടേ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു വേണം നാം ഓടാന്‍ “   ( ഹെബ്രാ. 12: 1 – 2 )
അതേ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു ഓടുമ്പോള്‍ എന്തെല്ലാം സഹിക്കേണ്ടിവന്നാലും ആ യേശു എനിക്കുവേണ്ടീ സഹിച്ചതു ഓര്‍ക്കുമ്പോള്‍ നമുക്കു ആവശ്യമുള്ള ധൈര്യ്ം യേശു നമുക്കു തരും .ശക്തിലഭിക്കും.
കര്‍ത്താവിന്‍റെ ശിക്ഷണവും ശാസനയും ഒരു മകനെ പ്പോലെ എറ്റുവാങ്ങണമെന്നാണു ശ്ളീഹാ നമ്മേ ഉല്ബോധിപ്പിക്കുന്നതു . ശ്ളീഹാ പറയുന്നു.
 “ കര്‍ത്താവിന്‍റെ ശിക്ഷണത്തെ നീ നിസ്സാരമാക്കരുതു. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്ട ധൈര്യനാകയുമരുതു. താന്‍ സ്നേഹിക്കുന്നവനു കര്‍ത്താവു ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണു നിംഗള്‍ സഹിക്കേണ്ടതു . മക്കളോടെന്നപോലെ ദൈവം നിംഗളോടു പെരുമാറുന്നു. പിതാവിന്‍റെ ശിക്ഷണം ലഭിക്കാത്തഎതുമകനാണു ഉള്ളതു ? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിംഗള്ക്കും ലഭിക്കാതിരുന്നാല്‍ നിംഗള്‍ മക്കളല്ല ജാര സന്തതിയാണു .”               ( ഹെബ്രാ. 12 : 5 – 8 )
അതേ മക്കളെ പ്രഹരിക്കുന്നതു ശിക്ഷണത്തിനുവേണ്ടിയാണു.

നമുക്കറിയാവുന്ന ഒരുകാര്യമാണെല്ലോ ? ഈജിപ്തില്‍ നിന്നും കനാന്‍ ദേശത്തേക്കു ഒരു മൂന്നു ആഴ്ച്ച ത്തെ യാത്രമതിയാകും. അല്ലെങ്ങ്കില്‍ നാലാഴ്ച്ച .എന്നാല്‍ അവരെ (ഇസ്രായേല്ക്കാരെ ) 40 വര്‍ഷം മരുഭൂമിയില്‍ കൂടെ കറക്കി എന്തിനായിരുന്നു?  അവരെ മരിയാദയും അനുസരണവും പഠിപ്പിക്കാനായി അവരെ ശിക്ഷിക്കേണ്ടിവന്നു. അവര്‍ തന്നിഷ്ടക്കാരായി മാറിയപ്പോള്‍  അവര്‍ ദൈവത്തില്‍  നിന്നും അകന്നപ്പോള്‍  അവരെ ശിക്ഷിക്കേണ്ടിവന്നു. മക്കളായി രൂപപ്പെടുത്താന്‍  വര്‍ഷങ്ങളോളം അവരെ പ്രഹരിച്ചു.

ഇനിയും വിഷയത്തിലേക്കു കടന്നുവരാം

എനിക്കു യേശു ആരാണു ?

ഞാന്‍ യേശുവിനെ എങ്ങനെ മനസിലാക്കുന്നു  ?
ഞാന്‍ യേശുവിനെ എങ്ങനെ അനുഭവിച്ചറിയുന്നു ? അറിഞ്ഞെങ്കില്‍ ഞാന്‍ എന്തുചെയ്യണം ?



ഇതുപറയുമ്പോള്‍ ഒരു കാര്യം കൂടിചിന്തിച്ചിട്ടു വിഷയത്തിലേക്കുവരാം
സമരിയായില്‍  " സിക്കാര്‍ " എന്നപട്ടണത്തിനടുത്തു യക്കോബിന്‍റെ കിണറിനടുത്തുവച്ചു സമരിയാക്കാരിയുമായുള്ള സംഭാഷണത്തില്‍ ആ സ്ത്രീ യേശുവിനെ കണ്ടുമുട്ടി. യേശുവിനെ അവള്‍ തിരിച്ചറിഞ്ഞു .അവള്‍ അറിഞ്ഞ യേശുവിനെ പ്രഘോഷിക്കാന്‍ അവള്‍ എല്ലാം ഉപേക്ഷിച്ചു പട്ടണത്തിലേക്കുഓടി. എല്ലാവരോടും അവള് കണ്ട , അവള്‍ അറിഞ്ഞ യേശുവിനെ എല്ലാവരോടും പ്രഘോഷിക്കുന്ന  സ്ത്രീയേയാണു നാം കാണുന്നതു . 

ഇവിടെയാണു നമുക്കുതെറ്റുപറ്റുന്നതു. നാം അറിഞ്ഞയേശുവിനെ , നാം അനുഭവിച്ചറിഞ്ഞ യേശുവിനു സാക്ഷ്യം നല്കാന്‍ നമുക്കുള്ള കടപ്പാടു നാം മറന്നുപോകുന്നു.സുവിശേഷപ്രഘോഷണം നമ്മുടെ ജന്മാവകാശമാണു , നമ്മുടെചുമതലയാണു ,നമ്മുടെ കടപ്പാടാണു. പക്ഷേ പലപ്പോഴും ഈ സത്യം മനസിലാക്കാത്ത ഉന്നതന്മാര്‍ വരെ സഭയില്‍ ഉണ്ടു അവര്‍ അവരെ തന്നെ സാക്ഷിക്കുന്നതുപോലെ തോന്നും . അവരുടെ പേരും പെരുമയും ഉയര്‍ന്നു നില്ക്കണം അതിനു എന്തുചെയ്യാനും അവര്‍ തയാറാകും. പലര്‍ക്കും മരാമത്തുപണികളില്‍ എര്‍പ്പെടുന്നതിനാണു കൂടുതല്‍ താല്പര്യം . പൊളിക്കുക പണിയുക.ഒന്നും പൊളിക്കാന്‍ പറ്റാതെ വന്നാല്‍ ചുറ്റുമതില്‍ പൊളിച്ചുപണിയുക. അവര്‍ സ്ഥലം മാറിപോയാലും അവരുടെ നാമം പൊളിച്ചു പണിയപ്പെട്ട ആ കുരിശോ മതിലോ ഒക്കെ വിളിച്ചു പറയുന്നുണ്ടാകും . പക്ഷേ ഇതൊന്നും യേശുവിന്‍റെ മുന്‍പില്‍ വിലയുള്ളതല്ലെന്നു ഇവര്‍ മനസിലാക്കുന്നില്ല.
അടുത്തക്കലത്തു ജര്‍മ്മനിയില്‍ ഒരു ബിഷപ്പു കോടികള്‍ മുടക്കി ബാത്തുറൂം മോടി പിടിപ്പിക്കുമ്പോഴും യേശുവിനെ പ്രഘോഷിക്കാന്‍ അവര്‍ക്കു സാധിക്കാതെപോകുന്നു. സ്വന്തം സുഖവും സന്തോഷവും തേടിപോകുമ്പോള്‍ യേശു പാര്‍ശ്വവല്ക്കരിക്കപ്പെടുന്നു.

എന്താണു സുവിശേഷപ്രഘോഷണം .?  

നമ്മുടെ ജീവിതമാണു സുവിശേഷപ്രഘോഷണം അല്ലാതെ ബൈബിള്‍ കോട്ടുചെയ്തു ഉച്ചത്തില്‍ അലറിവിളിക്കുന്നതല്ല. അതുവേണ്ടെന്നല്ല എത്ര ഉച്ചത്തില്‍ പറഞ്ഞാലും ജീവിതസാക്ഷ്യം ഇല്ലെങ്ങ്കില്‍ പ്രഘോഷണം കൊണ്ടു ഒരു പ്രയോജനവും ഉണ്ടാകില്ല. 



സുവിശേഷം ജീവിച്ചു കാണിച്ചുകൊടുക്കുന്നതിലാണു , നമ്മുടെ പ്രവര്‍ത്തനശൈലിയിലാണു ,  നമ്മുടെ ഇടപെടലിലാണു    യധാര്‍ത്ഥ സുവിശേഷപ്രഘോഷണം അടങ്ങിയിരിക്കുന്നതു

ചുരുക്കത്തില്‍ യേശുവിനെ അനുഭവിച്ചറിയാന്‍ ,രുചിച്ചറിയാന്‍ നമുക്കു സാധിക്കണം അതിനു യേശുനമ്മില്‍ ജീവിക്കണം നമ്മള്‍ യേശുവിലായിരിക്കണം അപ്പോള്‍   ആത്മാവു നമ്മില്‍ പ്രവര്‍ത്തിക്കും
അപ്പോള്‍ യേശു എനിക്കാരെന്നു ഞാന്‍  തിരിച്ചറിയും

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...