Saturday 25 October 2014

രണ്ടു സ്നേഹിതരുടെ സംസാരം

ഒന്നാമന്‍ "യേശുപഠിപ്പിച്ച പ്രാര്‍ത്ഥന എന്തു മനോഹരം !"

രണ്ടാമന്‍ " അപ്പോള്‍ നീ അതിലെ പാരകണ്ടില്ലേ ? "

"എന്തു പാര ?"

എടാ അതില്‍ പറഞ്ഞിരിക്കുന്നതു ശരിക്കു മനസിലാക്കണം. യേശുനമ്മേപൂട്ടിയതാ . അതായതു നീ ക്ഷമിച്ചാല്‍ നിന്നോടും ക്ഷമിക്കും അല്ലെങ്ങ്കില്‍ ക്ഷമിക്കില്ല  "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവു നിംഗളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കില്ലെങ്കില്‍ നിംഗളുടെ പിതാവു നിങ്ങളുടെതെറ്റുകളും  ക്ഷമിക്കില്ല " ( മത്താ.6:14 - 15 )

ദിവസവും നമ്മള്‍ പലപ്രാവശ്യ്ം ചൊല്ലുന്ന ഈ പ്രാര്‍ത്ഥന ദൈവത്തോടൂള്ള ഒരുവെല്ലുവിളിയാണോയെന്നുപോലും തോന്നിപോകും .കാരണം ഞാന്‍ ക്ഷമിക്കുന്നില്ലെങ്കില്‍ നീയും എന്നോടു ക്ഷമിക്കേണ്ടെന്നു ദൈവത്തോടു പറയുന്നതുപോലെ തോന്നും നമ്മള്‍ ഒരിക്കലും ക്ഷമിക്കാതിരിക്കുന്നതുകാണുമ്പോള്‍ !



ചിലനിസാരകാര്യങ്ങള്‍പോലും ക്ഷമിക്കാന്‍ സാധിക്കാതെ ഭാര്യയുമായി വഴക്കിടുകയും തല്ലിചതക്കുകയും ചെയ്യുന്നതുകാണുമ്പോള്‍ ഇവര്‍ ദൈവത്തെ വെല്ലുവിളിക്കുകയാണെന്നുതോന്നിപോകും.

ക്ഷമയെക്കുറിച്ചു യേശു പറഞ്ഞ ഉപമ

ഒരുസേവകന്‍ ഒരുരാജാവിനു പതിനായിരം താലന്തു ( 342720 കിലോ ) കടപ്പെട്ടിരുന്നു.അവനു കടംവീട്ടാന്‍ നിര്‍വാഹമില്ലാതിരുന്നതുകൊണ്ടൂ മുഴുവന്‍ തുകയും അവനു ഇളച്ചുകൊടുത്തു എന്നാല്‍ ആ ഭ്രുത്യനു മറ്റോരു ഭ്രുത്യന്‍ വെറും 570 ഗ്രാം കടപ്പെട്ടിരുന്നു.( തൂക്കം പറയുമ്പോള്‍ ആതൂക്കത്തിനൊപ്പം വെള്ളിയോ എന്തെങ്കിലുമായി ചിന്തിക്കുക )അതുകൊടുത്തുവീട്ടാന്‍ കഴിയാഞ്ഞതുകൊണ്ടു അവനെ ഉപദ്രവിക്കുകയും തടവിലാക്കുകയും ചെയ്തു .ഇതറിഞ്ഞരാജാവു കോപിച്ചു ആ ദുഷ്ട ഭ്രുത്യനെ കാരാഗ്രഹത്തിലടച്ചു .രാജാവു പറഞ്ഞതു ഞാന്‍ നിനക്കു ഇളച്ചുതന്നതുപോലെ നീയും ചെയ്യണമായിരുന്നുവെന്നു .

ഈ ഉപമയില്‍കൂടിയേശു നമ്മെ ഒരു വലിയപാഠം പഠിപ്പിക്കുകയായിരുന്നു .
" നിങ്ങള്‍ സഹോദരനോടു ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവു നിങ്ങളോടും ഇതുപോലെ തന്നെ പ്രവര്‍ത്തിക്കും ."         ( മത്താ.18: 35 )  

അതുപോലെ ലൂക്കാ 16 ല്‍ ( 1 മുതല്‍ ) അവിശ്വസ്തനായ കാര്യസ്ഥനെക്കുറിച്ചുപറയുന്നിടത്തു വളരെ യധികം തെറ്റിധാരണയുണ്ടാക്കുന്ന ഒരു ഉപമയാണു .അവിശ്വസ്ഥനെ സ്ളാഹിക്കുന്നതുപോലെ തോന്നാം .എന്നാല്‍ ഇതു യേശുപറഞ്ഞ ഒരു ഉപമയാണു അതിന്‍റെവിശദാംശത്തിനല്ലാ പ്രാധാന്യം കൊടുക്കേണ്ടതു ,കേദ്രാശയത്തിനുമാത്രമാണു പ്രാധാന്യം കൊടുക്കേണ്ടതു .മറിച്ചായാല്‍ സത്യസ്ന്ധതയില്ലാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായി വരും. നമുക്കു വിവേകമുണ്ടായിരിക്കണമെന്നാണു ഉപമയുടെ സാരം .

ദൈവമക്കളുടെ വിവേകം
.
നീതിരഹിതനായ കാര്യസ്ഥന്‍റെ ഉപമവഴി അത്തരമൊരാളെ മാത്രുകാപുരുഷനായി അവതരിപ്പിക്കുകയല്ലയേശുചെയ്യുന്നതു .അനിശ്ചിതമായ ഭാവി സുരക്ഷമാക്കാന്‍ യധാസമയം വേണ്ടതു ചെയ്ത ഒരുവന്‍റെ വിവേകമാണു ഇവിടെ പ്രശംസാവിഷയം .ധനവാനല്ല അവനെ പ്രശംസിക്കുന്നതു യേശുവാണു. (അവന്‍റെ പ്രവര്‍ത്തിയെയല്ല വിവേകത്തെയാണു പ്രശംസിക്കുന്നതു )
ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ യഥാകാലം വേണ്ടതുചെയ്തുവെങ്ങ്കില്‍ പ്രകാശത്തിന്‍റെ മക്കാള്‍ നിത്യരക്ഷ സുരക്ഷിതമാക്കാന്‍ എത്രയധികം വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു !  (ലോകത്തിന്‍റെ മക്കള്‍ നശ്വരമായ സംബാദ്യത്തിനു വളഞ്ഞവഴിയില്കൂടി ചെയ്യുന്ന പ്രവര്ത്തിയല്ല അവന്‍റെ തക്കസമയത്തെ വിവേകം മാത്രമാണു ശ്ളാഹനീയം അതുപോലെ പ്രകാശത്തിന്‍റെ മക്കളും തക്കസമയത്തു വിവേകത്തോടെ പ്രവര്‍ത്തിച്ചു നിത്യ സൌഭാഗ്യം കരസ്ഥമാകേണ്ടതാണൂ )

ഇങ്ങനെ മനസിലാക്കിയില്ലെങ്ങ്കില്‍ എല്ലാം തലതിരിഞ്ഞായിരിക്കും മനസിലാക്കുക. യേശുവും കള്ളനു കൂട്ടുനിന്നെന്നു തോന്നും.

പലപ്പോഴും എനിക്കു തോന്നുക ഈ പെന്തക്കോസ്തുകാര്‍ക്കു തെറ്റുന്നതു കാര്യങ്ങള്‍ വാച്യാര്‍ദ്ധത്തില്‍ മനസിലാക്കുന്നതുകൊണ്ടാണു  " ഹ്രുദയപൂര്‍വം ക്ഷമിക്കുന്നില്ലെങ്ങ്കില്‍ നിങ്ങളോടും ക്ഷമിക്കില്ല                   ( മത്ത.18:35 )

ഹ്രുദയപൂര്‍വം = from your heart = intellect + mind .
എന്നുപറഞ്ഞാല്‍ ബുദ്ധിയിലും മനസിലും ക്ഷമിക്കണം .
ബുദ്ധിയില്‍ ക്ഷമിക്കാന്‍ എളുപ്പമാണു
മനസില്‍ ക്ഷമിക്കാന്‍ അല്പം പ്രയാസമാണു. എളുപ്പത്തില്‍ നടക്കില്ല.
ദൈവക്രുപയില്ലാതെ മനസില്‍ ക്ഷമിക്കാന്‍ പറ്റില്ല.

Unconditional forgiveness ആവശ്യമാണു. അതിനു ബുദ്ധിയിലും മനസിലും ക്ഷമിക്കണം



1) വ്യ്ക്തിയോടു
2) സാഹചര്യ്ത്തോടു
3) സ്ഥലത്തോടു


1) forgiveness to the person. എന്നുപറയുമ്പോള്‍ മരിച്ചുപോയ വരും ഉള്‍പ്പെടുന്നു

2) Forgiveness to the circumstances  സാഹചര്യങ്ങളോടും ക്ഷമിക്കണം . 

3) forgiveness to the places. സ്ഥലത്തോടും ക്ഷമിക്കണം മനസിലായില്ല ?   ഉദാ: ഈ നശിച്ചസ്ഥലത്തു വന്നിട്ടാ ഇങ്ങനെയൊക്കെ സംഭവിച്ചതെന്നു പറഞ്ഞു ആ സ്ഥലത്തിന്‍റെ കുറ്റമാണെന്നു നാം പറയും .
ചുരുക്കത്തില്‍ വ്യക്തി , സാഹചര്യം,സ്ഥലം ഇവകളോടു ക്ഷമിക്കേണ്ടതായിട്ടൂണ്ടു. 

  ആരോടെങ്ങകിലും ക്ഷമിക്കാനുണ്ടെങ്ങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ നമുക്കു സാധിക്കില്ല. പൂര്ണമായി ക്ഷമിച്ചുവെങ്ങ്കില്‍ നാം അവര്‍ക്കുവേണ്ടി അവരുടെ നന്മക്കുവേണ്ടി പ്രാര്ത്ഥിക്കും.

ബുദ്ധിയുടെ തലത്തില്‍ ക്ഷമിക്കാന്‍ ആര്‍ക്കും സാധിക്കും . എന്നാല്‍ മനസില്‍  - ഹ്രുദയത്തില്‍ ക്ഷമിക്കാന്‍ ദൈവക്രുപ ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്ത ഒരു ഘടകമാണു .അതിന്‍റെ ഒരു പരീക്ഷണമാണു നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നുണ്ടോ യെന്നു നോക്കുന്നതു ക്ഷമിച്ചുകഴിഞ്ഞാല്‍ ആ ആളിന്‍റെ സാമിപ്യത്തില്‍ നാം വിഷമിക്കില്ല. മനസില്‍ ക്ഷമിച്ചിട്ടില്ലെങ്കില്‍ ആ ആള്‍ വരുന്നതുകണ്ടാല്‍ നമ്മള്‍ ഒഴിഞ്ഞുമാറും . ഒരുതരത്തിലും അതിനു കഴിയാതെ വന്നാല്‍ സൈഡിലേക്കു കുറുക്കുവഴി വല്ലതും കണ്ടാല്‍ അതിലെ ചാടും അതിനും കഴിയാതെ വന്നാല്‍ മൂത്രമൊഴിക്കാന്‍ കുത്തിയിരിക്കുന്നമാതിരി റോഡ് ദൈഡില്‍ കുനിഞ്ഞിരിക്കും .പ്രതിയോഗിയുടെ മുഖത്തുനോക്കാന്‍ സാധിക്കതെ വിഷമിക്കും. ഇവിടെയൊക്കെ നാം ഹ്രുദയപൂര്‍വം ക്ഷമിച്ച്ഇല്ലെന്നുള്ളതിനുള്ളതെളിവുകളാണു.

ഇനിയും സ്ഥലത്തോടും സാഹചര്യ്ത്തോടും എന്തിനു ക്ഷമിക്കണം എന്നുള്ള ഒരു ചോദ്യം ഉയരാം .ഒന്നിനോടും ഒരു വെറുപ്പു മനസില്‍ ഉണ്ടാകാതിരിക്കണം ആ സാഹചര്യമാണു എന്നെ എന്നെ ചതിച്ചതു ആ സ്ഥലമാണു ചതിച്ചതു എന്നിങ്ങനെ യുള്ളചിന്തവന്നാല്‍ മനസില്‍ വെറുപ്പു ആ വ്യ്ക്തിയില്‍ തങ്ങി നില്ക്കാം അതിനാല്‍ മനസ് സുദ്ധമാക്കാന്‍ ഇതൊക്കെ സഹായിക്കും.
അങ്ങനെ ഹ്രുദയപൂര്‍വം ക്ഷമിക്കാന്‍ നമുക്കു കഴിയട്ടെ

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...