Wednesday 29 October 2014

ദൈവികനിയമങ്ങളില്‍ വെള്ളം ചേര്‍ത്തു മനുഷീകരീതിയില്‍ മാറ്റിയാല്‍?

ദൈവത്തില്‍ നിന്നും അകലും,പ്രകാശത്തില്‍ നിന്നും അകലും , ഇരുട്ടിലേക്കു അടുക്കും, ചുരുക്കത്തില്‍ വീഴ്ച്ചയായിരിക്കും അനുഭവം !


മനുഷ്യന്‍റെ ഹ്രുദയം കഠിനമായപ്പോള്‍

മോശ ദൈവീകനിയമങ്ങളില്‍ അല്പം വെള്ളം ചേര്‍ത്തു മനുഷ്യനെ നിയമം പാലിക്കുന്നവനെന്നു മുദ്ര കുത്താന്‍ ശ്രമിച്ചു. പക്ഷേ അതു ദൈവം അംഗീകരിച്ചില്ല. ദൈവികനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ദൈവം ആരെയും അനുവദിക്കില്ല.

മനുഷ്യന്‍റെ  സുഖസൌകര്യ്ത്തിനു അനുസരിച്ചു ദൈവികനിയമം മാറ്റാന്‍ ആരേയും ദൈവം അനുവദിച്ചിട്ടില്ല, മനുഷ്യന്‍റെ സുഖത്തെ മുന്നിര്‍ത്തി അവനു അനുകൂലമായരീതിയില്‍ മോശ വിവാഹബന്ധത്തിനു പുതിയ അര്‍ത്ഥം നല്കി ഉപേക്ഷചീട്ടുകൊടുത്തു ഭാര്യയെ പറഞ്ഞുവിടാമെന്നു നിയമത്തില്‍ അല്പം മാറ്റം വരുത്തി. അതു മനുഷ്യന്‍ മ്രുഗതുല്ല്യനായപ്പോള്‍ എങ്ങ്നേയും പിടിച്ചു നിര്‍ത്താനായിട്ടാണു അനനെ ച്യ്തതു . പക്ഷേ ദൈവം അതു അംഗീകരിച്ചീല്ല.



യേശുവിനോടു , ഭാര്യയെ പറഞ്ഞുവിടുന്നകാര്യ്ം പറഞ്ഞപ്പോള്‍ അതു അംഗീകരിച്ചില്ല. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെയന്നാണു പറഞ്ഞതു ( മര്‍ക്കോ.10 : 9 ) മോശ അതിനു അനുവദിച്ചിട്ടുണ്ടെന്നുപറഞ്ഞപ്പോള്‍ അവിടുന്നുപറഞ്ഞതു അതു നിംഗളുടെ ഹ്രുദയ കാഠിന്യം മൂലമാണെന്നും ആദിയില്‍ മനുഷ്യനെ പുരുഷനും സ്തീയുമായി സ്രിഷ്ടിച്ചെന്നും ഈ കാരണത്താല്‍ പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യ്യോടു ചെരുമെന്നാണു, അതുപോലെ ഭാര്യ്യെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം കഴിച്ചാല്‍ വ്യഭിചാരമാകുമെന്നാണു ശക്തമായിപറഞ്ഞതു . (മര്‍ക്കോ 10:11--12 )

അതിനാല്‍ ദൈവികനിയമം അതേപടി സംരക്ഷിക്കപ്പെടണമെന്നാണൂ യേശുപറഞ്ഞതിന്‍റെ ചുരുക്കം. മോശകൊടുത്ത ആനുകൂല്യം യേശു എടുത്തുമാറ്റുകയാണു ചെയ്തതു . അതിനാല്‍ ദൈവികനിയമത്തെ മാറ്റാന്‍ മാര്‍പാപ്പായിക്കോ സിനഡിനോ അധികാരമില്ല.

എന്നാല്‍ സഭയുടെ നിയമങ്ങ്ള്‍ മനുഷ്യന്‍റെ ആവശ്യാനുസരണം മാറ്റപ്പെടാം.

ദൈവിക നിയമത്തെമാറ്റിയിരുന്നെങ്ങ്കില്‍ ഭൂമുഖത്തു ആഗ്ളിക്കന്‍ പള്ളിയ്ണ്ടാകുമായിരുന്നില്ല. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...