Thursday 23 October 2014

നിലവിളക്കും താലപ്പൊലിയും ക്രൈസ്തവര്‍ക്കു അന്യമാണോ ?

പഴയകാലം മുതല്‍ മണവാളനേയും മണവാട്ടിയേയും സ്വീകരിക്കാന്‍ മര്‍ത്തോമ്മാക്രിസ്ത്യാനികള്‍ നിലവിളക്കും താലത്തില്‍ ദീപവും ഒക്കെ ഉപയോഗിച്ചിരുന്നു. ഭാരതീയ ആചാരമായിരുന്നുവെന്നും പറയാം എന്നാല്‍ അതു പഴയനിയമകാലം മുതലേ യഹൂദരുടെയിടയില്‍ നിലനിന്നിരുന്ന ഒരു ആചാരമായിരുന്നില്ലേ ?

"സ്വര്‍ഗരാജ്യം , വിളക്കുമെടുത്തു മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍കു സദ്യശം "  ( മത്താ.25: 1 )
മണവാളന്‍ വരുമ്പോള്‍ ആര്‍പ്പുവിളിയോടെ കത്തിച്ചവിളക്കോടെ അവനെ എതിരേല്ക്കുന്ന പതിവു യഹൂദരുടൈടയിലും ഉണ്ടായിരുന്നെന്നുവേണമെല്ലോ  ചിന്തിക്കുവാന്‍ . ഭാരതത്തിലും സന്ധ്യകഴിഞ്ഞാണു വടക്കേന്‍ഡ്യയിലും മറ്റും ആഘോഷം .അവരും ഈവിധത്തിലൊക്കെ മണവാളനെ സ്വീകരിക്കും .

" ഇതാ മണവാളന്‍ ! പുറത്തുവന്നു അവനെ എതിരേല്ക്കുവിന്‍ എന്നു ആര്‍പ്പുവിളിയുണ്ടായി "  ( മത്താ.25: 6 )
ആ സമയത്തു മണവാളനെ സ്വീകരിക്കാനായി കന്യകമാരെല്ലാം ഉണര്‍ന്നു തങ്ങളുടെ വിളക്കുകള്‍ തെളിയിച്ചു . വിളക്കിന്‍റെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടേയാണു മണവാളനെ സ്വീകരിക്കുക. യേശുവിന്‍റെ ജറുസലേം പ്രവേശനവും ആര്‍പ്പുവിളികളുടെയും മറ്റും അകമ്പടിയോടെ ആയിരുന്നുവല്ലോ ?



ഈ ദീപം എന്തിനെയാണു സൂചിപ്പിക്കുക ?

ദൈവസാന്നിധ്യത്തെയാണു ഈ ദീപം സൂചിപ്പിക്കുക. ഇതില്‍ കൂടി ദൈവാരാധനയാണു ലക്ഷ്യമിടുന്നതു അധവാ ദൈവാനുഗ്രഹമാണു അവര്‍ക്കു ആശംസിക്കുന്നതു .

ഇവിടെയുള്ള പത്തുകന്യകമാര്‍ സഭക്കകത്തും പുറത്തുമുള്ളവര്‍ക്കു സദ്യശം

ബുദ്ധിയുള്ള 5 കന്യകമാര്‍



ബുദ്ധിയുള്ള 5 പേര്‍ സഭക്കുള്ളിലുള്ളവരാണു.അവരുടെ വിളക്കില്‍ എണ്ണയും കരുതിയിരുന്നു.
വിളക്കു ബൈബിളിനു സദ്യശമാണെങ്കില്‍ എണ്ണ കൂദാശകള്‍ക്കു സദ്യശമാണു .
ബൈബിള്‍ മാത്രം കൊണ്ടുനടക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.കൂദാശകളില്ക്കുടി നാം സ്വീകരിക്കുന്ന എണ്ണയാണു ആവിളക്കിനെ തെളിയിക്കുന്നതു. ബൈബിളില്‍ നിന്നും നാം സ്വീകരിക്കുന്ന ദൈവിക വചനങ്ങളെ തെളിമയുള്ളതാക്കിതീര്‍ക്കുന്നതു നാം സ്വീകരിക്കുന്ന കൂദാശകളില്‍ നിന്നും ലഭിക്കുന്ന ഊര്‍ജമാണു .ദൈവവചനം ജീവിക്കാന്‍ കൂദാശകളാകുന്ന ഊര്‍ജം ആവശ്യമാണു.അല്ലെങ്കില്‍ പ്രവര്‍ത്തിയില്ലാത്ത വിശ്വാസമ്പൊലെ അതു നിര്‍ജീവമായിതീരും അതുകൊണ്ടു ഒരു പ്രയോജനവും ആര്‍ക്കും ലഭിക്കില്ല. അതിനാല്‍ വിളക്കാകുന്ന ബൈബിളിനോടൊത്തു കൂദാശകളില്‍ നിന്നും ലഭിക്കുന്ന എണ്ണയും നാം കരിതിയിരിക്കണം അല്ലെങ്ങ്കില്‍ മണവാളനോടോത്തു മണവറയില്‍ പ്ര്വേശിക്കാന്‍ സാധിക്കില്ല..

ബുദ്ധിയില്ലാത്ത 5 കന്യകമാര്‍



അവര്‍ സഭക്കു പുറത്തുള്ളവരാണു . അവരുടെ കൈവശം ബൈബിളാകുന്ന വിളക്കുമാത്രം കൊണ്ടു നടക്കുന്നവരാണു. അവര്‍ക്കു കൂദാശകള്‍ ഇല്ല. അതിനാല്‍ അതില്‍ നിന്നും ലഭിക്കേണ്ട എണ്ണ അവരുടെ കൈ വശമില്ല. ബൈബിളില്‍ നിന്നും ലഭിക്കുന്ന ദൈവികവചനത്തേ സ്വജീവിതത്തില്‍ പകര്‍ത്താന്‍ വേണ്ട ഉഊര്‍ജം ലഭിക്കേണ്ടതു കൂദാശകളില്‍ നിന്നും ആണു . ആ എണ്ണ അവര്‍ക്കുശേഖരിക്കാന്‍ ഒരു മാര്‍ഗവും ഇല്ല. വെറുതെ വിളക്കും കൊണ്ടു നടക്കുകയാണു പക്ഷേ അതു ഒരിക്കലും കത്തില്ല. മണവാളന്‍ വരുമ്പോള്‍ കത്തിക്കാന്‍ ശ്രമിക്കും പക്ഷേകെട്ടുപോകും .പിന്നെ പോയി കൂദാശകളൊക്കെ ലഭിച്ചാല്‍ പോലും മണവാളന്‍ അവര്‍ക്കു മണവറ തുറന്നുകൊടുക്കില്ല. മണവാളന്‍ പറയും  " സത്യമായി ഞാന്‍ നിംഗളോടുപറയുന്നു ഞാന്‍ നിംഗളെ അറിയുകയില്ല. " ( മത്താ. 25 : 120 13 )



അതിനാല്‍ സൂക്ഷിച്ചുകൊള്ളുക സഭക്കു പുറത്തുള്ളവരുടെ കയ്യില്‍ വിളക്കുണ്ടു പക്ഷേ എണ്ണ അവര്‍ക്കില്ല. അതിനാല്‍ രക്ഷപെടുക എളുപ്പമല്ല.

സഭക്കകത്തുള്ളവര്‍ അല്പം എണ്ണ കൂദാശകളില്കൂടിലഭിച്ചുവെന്നുവിചരിച്ചു അഹങ്കരിക്കരുതു .അതു കാലക്രമത്തില്‍ ബാഷ്പീകരിച്ചുപോകാന്‍ സാധ്യതയുണ്ടൂ . അതുകൊണ്ടാണു പൌലോശ് ശ്ളിഹാ തിമോത്തിയോടു പറഞ്ഞതു
" എന്‍റെ കൈവൈയ്പ്പിലൂടെ നിനക്കു ലഭിച്ച ദൈവിക വരം ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു ."  ( 2തിമോ.1:6  )

അതേ സഹോദരന്മാരേ നമുക്കുലഭിച്ച ദൈവികവരങ്ങളെ അടുത്തടുത്തുള്ള കൂദാശസ്വീകരണം വഴിയും പ്രാര്ത്ഥനവഴിയും ഉപവാസം വഴിയുമെല്ലാം നാം ഉജ്ജ്വലിപ്പിക്കണം .

അല്ലെങ്കില്‍ സഭക്കു പുറത്തുള്ളവരുടെ കയ്യിലെ വിളക്കുപോലെ നമ്മുടെ വിളക്കും കെട്ടുപോയെന്നു വരും .നമ്മുടെ സല്പ്രവര്ത്തികളും കൂദാശസ്വീകരണവും വഴി ലഭിക്കുന്ന എണ്ണനമുക്കു വിളക്കുകളില്‍ ശേഖരിച്ചു ഒരുങ്ങിയിരിക്കാം അവന്‍ - മണവാളന്‍  - നാം ഉദ്ദേശിക്കാത്ത സമയത്തും നാഴികകളിലും വന്നാല്‍ ഒരുക്കത്തോടെയിരിക്കാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...