Tuesday 28 October 2014

യാത്ര !

ക്രിസ്ത്യാനികള്‍ നിരന്തരം യാത്രയിലാണു .സ്വര്‍ഗോന്മുഖമായയാത്ര. !
യാത്രാമധ്യത്തിലെ ഒരു സത്രത്തിലെ ചുരുങ്ങിയ ജീവിതം മാത്രമാണു ഇഹലോകജീവിതം .ഇവിടെ അാരും നിത്യമായി ജീവിക്കാന്‍ വന്നവരല്ല.

യാത്രയോടെ ആരംഭം 



1) അബ്രഹാമിനെ വിളിച്ചതു .
വിളിക്കു പ്രത്യുത്തരം കൊടുത്തപ്പോള്‍ യാത്രയോടെ ആരംഭിക്കാന്‍ പറഞ്ഞു.
എല്ലാം ഉപേക്ഷിച്ചു അപ്പന്‍ അമ്മ സ്വജനം ദേശം എല്ലാം ഉപേക്ഷിച്ചുയാത്ര ആരംഭിക്കുന്നതാണു കാണുന്നതു .
2) മോശയുടെവിളി .
ഈജിപ്തിലേക്കും ,തിരിച്ചുമുള്ളയാത്ര .പക്ഷെ തിരികെയുള്ളയാത്ര 40 വര്‍ഷത്തോളം നീളുന്നയാത്ര.



 3) പരിശുദ്ധ കന്യാമറിയത്തിന്‍റെ വിളി .
ഉടന്‍ തന്നെയാത്ര ആരംഭിക്കുന്നതാണു നാം കാണുന്നതു എലിസബേത്തിന്‍റെ അടുത്തേക്കും മൂന്നുമാസം കഴിഞ്ഞുതിരികെയും .
പിന്നീടുപേരെഴുതിക്കാനായി ബേദലഹേമിലേക്കുള്ളയാത്ര.
അതുകഴിഞ്ഞു ഈജിപ്തിലേക്കുപ്പാലായനം ചെയ്യുന്നു.പിന്നീടു തിരിച്ചുള്ളയാത്ര നസ്രത്തിലേക്കു.
പിന്നെ മകന്‍ പോയടത്തൊക്കെ കൂടെപോയിക്കാണും .അവസാനം ഗോഗുല്‍ത്താമലയിലെ ബലിയില്‍ സഹയാത്രികയായിരുന്നു.

അപ്പസ്തോലന്മാരുടെ യാത്ര

ലോകത്തിന്‍റെ അതിര്‍ത്തികള്‍വരെയും അവര്‍ യാത്രചെയ്തു.

പൌലോസ്ളീഹായുടെ പ്രേഷിതയാത്രയും നമുക്കറിയാം . ഇതൊന്നും സുഖപ്രദമായ യാത്രയല്ലായിരുന്നല്ലോ ? അപകടങ്ങളും പീഠനങ്ങളും അടിക്കടി ഉണ്ടായികൊണ്ടിരുന്നു. അതെല്ലാം സന്തോഷത്തോടെ യേശുവിന്‍റെ പീഠകളോടുചേര്‍ത്തു ദൈവത്തിനു കാഴ്ച്ച വച്ചുകൊണ്ടായിരുന്നു അവരുടെയാത്ര.

നമ്മളും അബ്രഹാത്തെപ്പോലെയും ,മോശയെപോലെയും ,മറിയത്തെപ്പോലെയും ,അപ്പസ്തോലന്മാരെപ്പോലെയും യാത്രചെയ്യുന്നവരാണു . ഓരോ സമയത്തു ആരുടെ റോള്‍ ചെയ്യാനാണു ദൈവം ആവശ്യപ്പെടുന്നതു അതിനു അനുസ്രിതമായി ഓരോറോളും മാറിമാറി ചെയ്യേണ്ടിവന്നെന്നു വരാം .എന്തുചെയ്താലും ലക്ഷ്യം ഒന്നുതന്നെയായിരിക്കണം .യാത്ര സ്വര്‍ഗോന്മുഖമായിരിക്കണം.

സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരാണു നമ്മള്‍ എല്ലാവരും. അതിന്‍റെ ആഘോഷത്തിനായിട്ടാണു നമ്മുടെയാത്ര.

" കുഞ്ഞാടിന്‍റെ വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ "              ( വെളി.19:9 ) "

 കുഞ്ഞാടിന്‍റെ വിവാഹം സമീപിച്ചിരിക്കുന്നു.അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.ശോഭയേറിയതും നിര്‍മലവുമായ മ്രുതു വസ്ത്രം ധരിക്കാനുള്ള അനുഗ്രഹം അവള്‍ക്കു നല്കപ്പെട്ടിരിക്കുന്നു.ആ വസ്ത്രം വിശുദ്ധന്മാരുടെ സല്‍പ്രവര്‍ത്തികളാണു." ( വെളി. 19: 7 - 8 )

ഇവിടെ ക്രിസ്തുവാകുന്ന വരന്‍റെയും സഭയാകുന്ന വധുവിന്‍റെയുമാണു വിവാഹം .അതു അഭേദ്യവും ആന്തരീകവുമായ സഹവാസത്തെ സൂചിപ്പിക്കുന്നു. കര്‍ത്താവിന്‍റെ ദിവസം അവിടുന്നു സഭയെ സ്വര്‍ഗീയ മണവറയിലേക്കു കൂട്ടികൊണ്ടു പോകുന്നു. പിന്നീടു എന്നും അവള്‍ അവിടുത്തോടുകൂടിയായിരിക്കും . ഈ സ്വര്‍ഗീയസൌഭാഗ്യത്തിനായിട്ടാണു ഭൂമിയിലെ സഭ ഒരുങ്ങി മണവാളനെ ലക്ഷ്യം വച്ചുകൊണ്ടു യാത്ര ചെയ്തുകൊണ്ടിരിക്കുന്നതു .

വിവാഹവസ്ത്രം


വിശുദ്ധിയെന്നവിവാഹവസ്ത്രം അവള്‍ക്കു നല്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.വേശ്യ ചുവപ്പു വസ്ത്രധാരിണിയെങ്കില്‍ സഭ സുഭ്രവസ്ത്രധാരിണിയാണു. വിശ്വാസികളുടെ സല്‍പ്രവര്‍ത്തികളെയാണു വെള്ളവസ്ത്രം ശൂചിപ്പിക്കുന്നതു. നിര്‍മലമായ ക്രിസ്തീയ ജീവിതം നയിക്കാനുള്ള ആഹ്വാനം കൂടിയാണു ഇതില്‍ ഈ വിവാഹ വസ്ത്രത്തില്കൂടി നല്കുന്നതു . വിശുദ്ധന്മാരുടെ ജീവിതവിശുദ്ധിയില്‍ കൂടിയും സല്‍പ്രവര്‍ത്തികളില്‍ കൂടിയും നേടിയെടുത്ത വെള്ളവസ്ത്രമാണു മണവാട്ടിയായ സഭക്കു നല്കപ്പെട്ടിരിക്കുന്നതു ( വെളി.19 :8 ).

എന്തിനാണു വിശുദ്ധന്മാരെ വണങ്ങുന്നതു ?

അവര്‍ നേടിയെടുത്ത സല്‍പ്രവര്‍ത്തികളാകുന്ന വിവാഹവസ്ത്രം ധരിക്കുന്നവര്‍       (വെളി.19:8 )അതിന്‍റെ ഉടമകളെ ഓര്‍ക്കാതിരിക്കുന്നതാണല്ലോ നന്ദികേടു.അവരുടെ സമ്പത്തില്‍ നിന്നും നമ്മള്‍ പങ്ങ്കുപറ്റിയിട്ടു അവരെ ഓര്‍ക്കാതിരിക്കുന്നതു നന്ദികേടാണു . അല്ലേ ?

പിന്നെ എന്തുകൊണ്ടു പെന്തക്കോസ്തുകാര്‍ ഓര്‍കുന്നില്ല ?

ഈ വെള്ളവസ്ത്രം മണവാട്ടിക്കു മാത്രമുള്ളതാണു , സഭയില്‍ പെട്ടവര്‍ക്കുമാത്രം ഉള്ളതാണു . അതുകൊണ്ടു അവര്‍ ഈ വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയാകുന്ന വെള്ളവസ്ത്രത്തില്‍ ( വെളി. 19 : 8 ) പങ്ങ്കാളികളാകാത്തതുകൊണ്ടു , മാതാവിനെയോ വിശുദ്ധന്മാരെയോ അവര്‍ ഓര്‍ത്തിട്ടു കാര്യമില്ല.

എന്നാല്‍ അതില്‍ പ്ങ്ങുകുപറ്റുന്നവര്‍ (മണവാട്ടി ) മാതാവിനെയും മറ്റു വിശുദ്ധന്മാരെയും ഓര്‍ത്തു നന്ദി പറയുന്നു.

മണവാളന്‍റെ അടുത്തേക്കുള്ള മണവാട്ടിയുടെ യാത്ര 

റെബേക്കായുടെ യാത്രയെ പ്രതീകാല്‍മകമായി സഭയുടെ സ്വര്‍ഗോന്മുഖയാത്രയുമായി  ബന്ധിച്ചു നമുക്കു കാണാന്‍ സാധിക്കും.
അതായതു അബ്രഹാമിനെ പിതാവായും ,ഇസഹാക്കിനെ ,പുത്രനായും ,സേവകനെ പരിശുദ്ധാത്മാവായും സ്ങ്കല്പിച്ചാല്‍ പിതാവിന്‍റെ നിര്‍ദേശപ്രകാരം തന്‍റെ പുത്രനു മണവാട്ടിയാകാനായി റബേക്കായേയും കൊണ്ടുള്ള യാത്രയെ ,     ( മരുഭൂമിയില്‍ കൂടെ ദിവസങ്ങള്‍ താണ്ടിയുള്ളയാത്ര )സഭയാകുന്നമണവാട്ടിയെ  തന്‍റെ മണവാളന്‍റെ വസതിയെ ലക്ഷ്യം വച്ചു പരിശുദ്ധാത്മാവു നയിക്കുന്ന യാത്രയുമായി താരതമ്യ്പ്പെടുത്താം . റബേക്കായിക്കക ആവശ്യമുള്ള ഭക്ഷണവും  സംരക്ഷണവും  നല്കിയതുപോലെ , ഇവിടെ മണവാട്ടിയുടെ സ്വര്‍ഗോമുഖയാത്രയില്‍ പരിശുദ്ധാത്മാവു ആവശ്യമുള്ളതെല്ലാം നല്‍കി സഭയുടെ യാത്രയില്‍ സഹായിക്കുന്നതു കാണാവുന്നതാണു.

റെബേക്കായുടെ യാത്ര



റെബേക്കായേയുംകൊണ്ടു മരുഭഭമിയില്കൂടിയാത്രചെയ്യുമ്പോള്‍ മരുപ്പച്ചകളില്‍ അവള്‍ക്കു വിശ്രമവും കുളിയും ഭക്ഷണവും ഒക്കെ കൊടുത്തു ക്ഷീണിക്കതെ സൌന്ദര്യ് വതിയായി മണവാളന്‍റെ അടുത്തു എത്തിക്കുന്നജോലിയായിരുന്നു അബ്രഹാമിന്‍റെ സേവകന്‍ ചെയ്തിരുന്നതു .വിശ്രമവേളയില്‍ മണവാളനെക്കുറിച്ചു വിവരിക്കുന്നതു അവളുടെ മാനസീകമയ അരോഗ്യത്തിനു കാരണമായതുപോലെയാണു ഈ ജ്ജീവിതയാത്രയിലും മരുപച്ചയാകുന്ന ദൈവാലയത്തില്‍ എല്ലാഞയറാഴ്ച്ചയും മണവാളന്‍റെ തിരുശരീരരക്തങ്ങള്‍ മണവാട്ടിക്കു ഭക്ഷണമായും , വചനശുസ്രൂചയില്‍ കൂടി മണവാളനെക്കുറിച്ചു വിവരിച്ചു  മണവാട്ടിയെ മാനസീകമായും വളര്‍ത്തി മണവാളന്‍റെ സമീപത്തേക്കു നയിക്കുന്നതു പരിശുദ്ധാത്മാവാണു.

ചുരുക്കത്തില്‍ സഭയാകുന്ന മണവാട്ടി സ്വര്‍ഗോന്മുഖമായ യാത്രയിലാണു . അതിന്‍റെ ഓര്മ്മക്കായി ചിലപ്പോഴോക്കെ ചില തീര്‍ത്ഥാടനയാത്രകള്‍
കൂടിനാം ചെയ്യുന്നു.

ജപമാലപ്രദിക്ഷണം

ഇന്നലെ രണ്ടുകിലോമീറ്റര്‍ അകലത്തിലുള്ള കുരിശടിയില്‍ നിന്നും ചെങ്ങരൂര്‍ പള്ളിയിലേക്കു ഒരു ജപമാല പ്രദിക്ഷണം ഉണ്ടായിരുന്നു. കഴിഞ്ഞഅാഴ്ച്ചയില്‍ ആലപ്പുഴ  ഐ.എം.എസ്. ല്‍ നിന്നും 35 കിലോമീറ്റര്‍ താണ്ടിയുള്ള ഒരു വലിയറാലി ചങ്ങനശേരില്‍ പാറേപ്പള്ളിയില്‍ വന്നതും ഇന്നലത്തെ ചെറിയ റാലിയും ഒക്കെ നമ്മുടെ ഇഹത്തിലെ യാത്രയെ യാണു കാണില്ക്കുന്നതു. 



ജപമാലയും ജപമാലപ്രദിക്ഷണവും കിഴക്കന്‍ സഭകള്‍ക്കു യോജിച്ചതാണോ ?
അല്ലെന്നു ചിലരെങ്ങ്കിലും പറയുന്നതെന്തുകൊണ്ട് ?
അതു പടിഞ്ഞാറന്‍ സഭയുടേതാണെന്നുള്ള ചിന്തയാണു തെറ്റിക്കുന്നതു . ജപമാല പടിഞ്ഞാറന്‍ സഭയുടെ മാത്രം സ്വന്തമാണെന്നു പറയാമോ ?

ചിന്തിക്കാം
 

1) പിതാവായ ദൈവം ലത്തീന്‍ കാരന്‍റെയാണോ ?  അല്ല.
2) പുത്രന്‍ ലത്തീന്‍കാരന്‍റെയാണോ?   അല്ല.
3) പരിശുദ്ധ മറിയം ലത്തീന്‍ ക്കരന്‍റെയാണോ ?  അല്ല.
4)   ബൈബിള്‍ ലത്തീന്‍ കാരന്‍റെയാണോ ?    അല്ല.
5) ബൈബിള്‍ ധ്യാനം ലത്തീന്‍കാരന്‍റെയാണോ ?  അല്ല.
6) ജപമാല പ്രാര്‍ത്ഥന ലത്തീന്‍കാരന്‍റെയാണോ ? അല്ല
7) ജപമാല പ്രാര്‍ത്ഥന ചൊല്ലണമെന്നു കന്യാമറിയം പറഞ്ഞതു ലത്തീന്‍കാരോടു മാത്രമാണോ ?     അല്ല
8) ജപമാല പ്രാര്‍ത്ഥന യാമപ്രാര്‍ത്ഥനക്കുപകരമാകുമോ ?  ഇല്ല .
9) യാമപ്രാര്‍ത്ഥന ആരുടെ പ്രാര്‍ത്ഥനയാണു ?   സഭയുടെ പ്രാര്‍ത്ഥനയാണു . 
10 ) ജപമാല എന്താ പ്രാര്‍ത്ഥനയാണു ?  നല്ല ഒരു ഭക്താഭ്യാസമാണു
11) എതു സഭക്കു വേണമെങ്കിലും അതു സ്വീകരിക്കാമോ ? സ്വീകരിക്കാം. 
12 ) എന്തുകൊണ്ടാണൂ ? ജപമാല ബൈബിള്‍ അധിഷ്ടിതമായ ധ്യാനമാണു ..

പിന്നെ എവിടെയാണു പ്രശ്നം  ?

ജപമാല നല്ലയൊരു ബൈബീള്‍ ധ്യാനമാണെല്ലോ ?
അതു ഒരു സഭയുടേയും സ്വന്തമാണെന്നു പറയാന്‍ പറ്റില്ല. അതിനാല്‍ ആര്‍ക്കുവേണമെങ്ങ്കിലും അതു സ്വീകരിക്കാം

മരുപച്ചയിലെ വിശ്രമം

നമ്മുടെ ഇഹത്തിലെ സ്വര്‍ഗോന്മുഹ യാത്രയുടെ ചെറുപതിപ്പാണു എല്ലാഞയറാഴ്ച്ചകളിലുമുള്ള നമ്മുടെ പള്ളിയില്‍ പോക്കു ,അവിടെയാണു മരുപച്ചയിലെ അനുഭവം നമുക്കു ഉണ്ടാകുക. അവിടെ വച്ച് നമ്മുടെയാത്രയില്‍ നമ്മുടെ ശരീരത്തില്‍ പറ്റിയ പൊടികളും കറകളും കഴുകികളയാന്‍ നമുക്കു സാധിക്കുന്നു. അതുപോലെ അവടെവച്ചാണുനമുക്കു ആവശ്യമായ ആത്മീയഭക്ഷണവും യാത്രക്കാവശ്യമായ യാത്രാഭക്ഷണവും ഒക്കക സ്വീകരിക്കുക. അതുപോലെ മണവാളനെ ക്കുറിച്ചുള്ള വിവരണവും മണവാളന്‍റെ ഭവനത്തെപറ്റികേള്‍ക്കകകയും അതിന്‍റെ ഫലമായി റബേക്കാനുഭവവും നമുക്കു ലഭിക്കുന്നതും  അവിടെവച്ചാണു.
ഈയാത്രയില്‍ നാം ചെയ്യുന്ന എക്സര്‍ സൈസാണു ജപമാലമ്പ്രദിക്ഷണവും മറ്റും അതു ആര്‍ക്കെന്‍കിലും ആവശ്യമായിട്ടോ, ഇഷ്ടമായിട്ടോ തോന്നിയാല്‍ മാത്രം ചെയ്യുന്നതാണു.വിവാഹവസ്ത്രത്തില്‍ പതിക്കകന്ന ചില ചിത്രപ്പണികളാണു അതു.

ചുരുക്കത്തില്‍ ഇതെല്ലാം നമ്മുടെ വിവാഹവസ്ത്രത്തിന്‍ററ മാറ്റുകൂട്ടുവാനായിചെയ്യുന്നതാണു. സഭയുടെ മണവാളന്‍ ദാഹിക്കുന്നവനു ജീവന്‍റെ ഉറവയില്‍ നിന്നും സൌജന്യമായി കൊടുക്കും. (വെളി. 21 : 6 ) യാത്രയില്‍ വിജയം വരിക്കുന്നവനു ഇതെല്ലാം ( മണവാളന്‍റെ അവകാശം ) അവകാശമായിലഭിക്കും. അങ്ങനെ നിത്യജീവനിലേക്കുപ്രവേശിക്കും.

എന്നാല്‍ യാത്രയില്‍ തോല്ക്കുന്നവന്‍ രണ്ടാം മരണം ആസ്വദിക്കും .

രണ്ടാം മരണം ?


ഭീരുക്കള്‍ ,അവിശ്വാസികള്‍, ദുര്‍മാര്‍ഗ്ഗികള്‍ ,കൊലപാതികള്‍ ,വ്യഭിചരികള്‍, മന്ത്രവാദികള്‍ ,വിഗ്രഹാരാധകര്‍ ,കാപട്യക്കാര്‍ എന്നിവരുടെ ഓഹരി   തീയും ഗന്ധകവും എരിയുന്നതടാകമായിരിക്കും . ഇതാണു രണ്ടാമത്തെ മരണം (വെളി.21:8 )

ഒരിക്കലും ഈ രണ്ടാം മരണത്തിനു നാം അര്‍ഹരാകാതിരിക്കട്ടെ !
അവസാനം മണവാളനോടൊത്തു നിത്യസൌഭാഗ്യം അനുഭവിക്കാന്‍ ഇടയാകട്ടെ !   

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...