Wednesday 24 September 2014

അവള്‍ അര്‍പ്പകയല്ല സമര്‍പ്പകയാണ്‌

പരിശുദ്ധ കന്യമറിയത്തിന്‍റെ ബലി ( അവൾ അർപ്പകയല്ല സമർപ്പകയാണു )  
യാഗമൃഗം = ന്‍റെ  അരിമമകൻ
യാഗപീഠം = ഗാഗുൽത്താമല 
വിറക് = തടിക്കുരിശും,
 അഗ്നി = അവളുടെ ഹ്രുദയത്തിൽ നിന്നും,സമർപ്പണം  

                                                                                                                                             അബ്രഹാത്തിന്‍റെ ബലി നമ്മൾ എല്ലാം കേട്ടിട്ടുണ്ടു അവിടെയും യാഗമൃഗം ന്‍റെ ഏകമകനായിരുന്നു. വിറകും അഗ്നിയും കൊണ്ടുപോയി.യാഗപീഠം മോറിയായിലെ മലയിൽഅർപ്പകൻ പിതാവും അർപ്പിതമാകേണ്ടതു മകനുമായിരുന്നുവെങ്കിൽ ഗാഗുൽത്താമലയിൽ എല്ലാം പടെ മാറിയ അവസ്ഥയാണുഅവിടെ നാം കണുന്നതു. ബലി അർപ്പകനും അർപ്പിതവും ഒരേയാളുതന്നെയാണു.


ഗാഗുൽത്തായിലെ ബലി

അർപ്പകൻ യേശുവാണു. അർപ്പിതവും യേശുവാണു. സമർപ്പക മറിയമാണു. സമർപ്പിക്കുന്നതു പിതാവിനാണു. പക്ഷേ മറിയം നേരിട്ടു പിതാവിനു സമർപ്പിക്കുകയല്ലയിരുന്നു. തൻറെ ബലി അമ്മ സമർപ്പിക്കുന്നതു സ്വന്തം മകനയ യേശുവിൽകൂടിമാത്രമാണുയേശുവിൽകൂടിമാത്രമേ അമ്മ പിതാവിനെ സമീപിക്കയുള്ളുയേശുവിൽകൂടിയല്ലാതെ ഒരിക്കലും അമ്മ ഒന്നും ചെയ്തിട്ടില്ല. ഉദാഹരണം കാനായിലെ കല്ല്യാണം. അവിടെ എല്ലാം അമ്മക്കറിയാമായിരുന്നു. തൻറെ പ്രാർത്ഥന ശ്രവിച്ചമകൻ എന്താണു ചെയ്യൻ പോകുന്നതെന്നു അമ്മക്കറിയാമായിരുന്നു ( പരിശുദ്ധാത്മാവിൻറെ വരദാനങ്ങളാൽ നിറഞ്ഞവളായിരുന്നു പരിശുദ്ധ അമ്മ.) 


അമ്മക്കുവേണമെങ്കിൽ പരിചാരകരോടു ഭരണികളിൽ വെള്ളം നിറക്കാൻ പറയാമായിരുന്നു. പഷേ അമ്മ പറഞ്ഞതു അവൻ പറയുന്നതു ചെയ്യുകയെന്നാണു. എല്ലം ന്‍റെ മകനിൽകൂടെയാണു നടക്കേണ്ടതെന്നും ,ലോകരക്ഷ തൻറെ മകനിൽകൂടിയാണെന്നും അറിയാമായിരുന്ന അമ്മ. ന്‍റെ മകനെ പിതവിന്‍റെ  മുൻപിൽ ബലിയായി സമർപ്പിക്കുമ്പോഴും അതും തൻറെ മകനിൽകൂടിയാണു പിതാവിനു സമർപ്പിച്ചതു. എന്നിൽകൂടിയല്ലതെ അരും പിതാവിന്‍റെ അടുത്തെക്കുപോകുന്നില്ലെന്നുള്ളതു മകൻ തന്നെ തൻറെ ആദ്യത്തെ ശിഷ്യയായ അമ്മയെ പഠിപ്പിച്ചിട്ടുണ്ടു. പരിശുദ്ധ കന്യാമറിയം തൻറെ മകന്‍റെ അമ്മയും അതേസമയം തന്നെ മകൻറെ അദ്യത്തേശിഷ്യയും കൂടെയാണു.ശിഷ്യന്മരുടെ തലവനായി യേശുപത്രോസിനെയാണു ചുമതൽപ്പെടുത്തിയിരുന്നതു 


പക്ഷേ പേടീതൊണ്ടന്മാരായ ശിഷ്യന്മാർ ഓടിഒളിച്ചപ്പോൾ അവരെയെല്ലാം വിളിച്ചുകൂട്ടി ഒരു മുറിയിൽ ഇരുന്നു പ്രാർത്ഥിക്കാൻ നേത്രുത്വം കൊടുക്കുന്നതു പരിശുദ്ധ അമ്മയായിരുന്നുഞാൻ അമ്മയെ അവരുടെ കണ് വീനറായി ഉപമിച്ചാൽ നിങ്ങൾ എന്തുപറയും ? എന്തു പറഞ്ഞാലും അതാണെല്ലോ സത്യം .അവർക്കു ആവശ്യമുള്ള ധാർമീകമായ പിൻബലവും ധൈര്യ്വും പകർന്നുകൊടുത്തതു അമ്മയാണെല്ലോ ? അവർ താമസിച്ചിരുന്ന മാളികയിൽ കർത്താവിന്‍റെ  അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളൊടും ഒപ്പം ഏകമനസോടേ പ്രാർത്ഥനയിലായിരുന്നു.( അപ്പ.1:14)


വിഷയത്തിലേക്കുകടക്കുന്നതിനുമുൻപു അല്പം വിശദീകരണം .

വിശുദ്ധിയുടെ ഇരിപ്പിടമായ പരി. കന്യാമറിയം 

സഭയുടെ ആരംഭം മുതലേ അമ്മയോടുള്ളഭക്തി സഭയിൽ ദർശിക്കാൻ കഴിയും. തിന്മയാകുന്ന സർപ്പത്തിന്‍റെ തലയേ തകർക്കുവാനുള്ള രക്ഷകനു ലോകത്തിലേക്കു കടന്നുവരുവാനുള്ള ഒരു പാത്രം പാപസ്പര്ശമേൽക്കത്ത ഒരു കന്യകയേ ദൈവം പരി .കന്യകയിൽ കണ്ടെത്തുകയായിരുന്നു. അതാണു ഏശായാ പറഞ്ഞതു " യുവതി ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും ( ഏശ.7:14 )വി.മത്തായിയും ലൂക്കോസും ഇതു രേഖപ്പെടുത്തിയിട്ടുണ്ടൂ.

പരി.ആത്മാവിനാൽ നിറഞ്ഞ അമ്മ ഏലിശ്ബായെ സന്ദർശിക്കുമ്പോൾ ഏലിശബേത്തു പരിശുദ്ധാത്മാവിൽ നിറഞ്ഞു ഉൽഘോഷിച്ചതു ഇങ്ങനെ ആയിരുന്നു. " എൻറെ കർത്താവിൻറെ അമ്മ എൻറെ അടുത്തു വരാനുള്ള ഭാഗ്യം എനിക്കു എവിടെനിന്നു ? " അതുപോലെ ഈജിപ്തിലേക്കുള്ള ഓടിപ്പോക്കു,12 വയസായപ്പോൾ ഉള്ള കാണാതെ പോക്കു, കുരിശുമരണം ഇതെല്ലാം ഒരമ്മക്കു താങ്ങാവുന്നതിലധികമാണെല്ലോ ? ഇതെല്ലാം ദൈവഹിതമാണെന്നും മനുഷ്യരക്ഷയാണു പിതവു ആഗ്രഹിക്കുന്നതെന്നു മനസിലാക്കിയ അമ്മ എല്ലാം ദൈവമഹത്വത്തിനു സമർപ്പിക്കുന്ന ഒരു സ്ത്രീയായിരുന്നു. എന്നാൽ തൻറെ മകന്‍റെ വരവോടെ എല്ലാം ദൈവത്തിനു സമർപ്പിക്കുന്നതു പഴയതുപോലെയല്ലഎല്ലാം തൻറെ തിരുക്കുമാരനിൽ കൂടിവേണമെന്നു അമ്മക്കു അറിയാമായിരുന്നു. ചുരുക്കത്തിൽ അമ്മ നിത്യകന്യകയാണു, ദൈവമാതാവാണു, അമലോൽഭവയാണു, സ്വർഗാരോപിതയാണു. ഇത്രയും അമ്മയുടെ വിശദീകരണം നേരത്തേ പറഞ്ഞെന്നേയുള്ളു.

ദൈവമാതാവായുള്ള തിരഞ്ഞെടുപ്പു

സൽസ്വഭാവിയായ ഒരുകുഞ്ഞു ലോകത്തിൽ ജനിക്കണമെങ്കിൽ അതിന്‍റെ അമ്മ സൽസ്വഭാവിയായിരിക്കണം അപ്പൻ സൽസഭവിയായിരിക്കണം . ഏതെങ്കിലും തരത്തിൽ ഇതിനു വിഖാതം സംഭവിച്ചാൽ ജനിക്കൻ പോകുന്ന കുഞ്ഞുങ്ങളിൽ വലിയ പ്രശ്നങ്ങൾ കണ്ടെന്നു വരാം . ഒരു കുഞ്ഞിൻറെ മാനസീകവളർച്ച അതിൻറെ അമ്മയെ ആശ്രയിച്ചായിരിക്കും (പിതാവിനെയ്യും )ഒരു അമ്മ പാപസഹചര്യത്തിനു അടിമപ്പെടുന്നവളോ പപസാഹചയ്ത്തിലേക്കു ചായവു ഉള്ളവളോ ആണെങ്കിൽ അവളിൽ ഉരുവാകുന്ന കുഞ്ഞിനും ഇതേ അവസ്ഥയുണ്ടാകും. ഒരു ഉദാഹരണം നോക്കാം .ഇതു ഒരു മിത്തു ആകാം ഒരു കഥയാകാം ഇതിനകത്തെ ശാസ്ത്രീയ വശം മാത്രം കണക്കിലെടുത്താൽ മതി.
                                                                                                                                           അമ്മയിലെ ദുർഗുണം മക്കളിലേക്കും  

വിശ്രവസ് ഒരു മഹർഷിയാണു. അദേഹത്തിന്‍റെ  അടുത്തു സുന്ദരിയായ ഒരു രാക്ഷസസ്ത്രീ വന്നുപറഞ്ഞു എനിക്കു ശത്രു സംഹാരം നടത്താൻ കഴിവുള്ള ഒരു കുഞ്ഞു ജനിക്കണം . അതിനു എന്നെ അനുഗ്രഹിക്കണം . അവളുടെ പിതാമഹന്മാരെ കൊന്നൊടുക്കിയ ശത്രുക്കളെ കൊല്ലാൻ കഴിയുന്ന ഒരു മകനാണു അവൾക്കാവശ്യം.

മഹർഷി അവളുടെ അപേക്ഷ സ്വീകരിച്ചു തന്നോടോപ്പം താമസിക്കാൻ അവൾക്കു അനുവാദവും ലഭിച്ചു. അങ്ങനെ അവളിൽ നിന്നും ജനിച്ചകുഞ്ഞാണു സർവ തിന്മയുടേയും മൂർത്തീഭാവമായ രാവണൻ . പിന്നെ അവളുടെ മതിയും കൊതിയും തീർന്നപ്പോൾ അവൾ തീറ്റയും ഉറക്കവുമായി കശിഞ്ഞകാലത്തുജനിച്ചകുട്ടിയാണു കുംഭകർണൻ. അതുകശിഞ്ഞു അവൾ മഹർഷിയുടെ കൂടെ തപസിനും പ്രാർത്ഥനക്കും യഗത്തിലുമെല്ലാം പങ്കുകൊണ്ടു ജീവിക്കുന്ന അവസരത്തിൽ ജനിച്ച കുട്ടിയാണു സകല നന്മയുടേയും വിളനിലമായ വിഭീഷ്ണർ . നോക്കുക. ഇവിടെ പിതാവായ വിശ്രവസ് എപ്പോഴും ഒരേ മനോഭാവത്തിലായിരുന്നു. എന്നാൽ അമ്മയുടെ മനോഭാവത്തിലാണു മറ്റം നാം കാണുന്നതു.അവളുടെ മാനസീകാവസ്ഥക്കുയൊജിച്ചരീതിയിലുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നു. ചുരുക്കത്തിൽ അമ്മയിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതു കുഞ്ഞിനെ സ്വാധീനിക്കും.

എന്തുകൊണ്ടു യേശുവിൻറെ അമ്മയകാനുള്ള മറിയത്തെ ഇത്രയും കരുതലോടെ ദൈവം കാത്തൂ ?

അതിന്‍റെ ഉത്തരമാണു മുകളിലത്തെ കഥയിൽ കൂടി ഞാൻ വിശദമാക്കാൻ ശ്രമിച്ചതു. യേശു പരമപരിശുദ്ധനാണു.- ദൈവമാണു- മനുഷ്യപുത്രനാണു
മനുഷ്യപുത്രനിൽ പാപ ചായവുകൾ ഉണ്ടാകാൻ പാടില്ല. അതിനു ഉൽഭവപാപത്തിൽ നിന്നും രക്ഷപെടണം. പാപം ചയ്യതിരിക്കണമെങ്കിൽ പാപത്തിൻറെ സ്വാധീനവലയത്തില്പെടാതിരിക്കണം .പരിശുദ്ധാത്മാവിൽ നിറഞ്ഞവരായിരിക്കണം . ദൈവക്രുപനിറഞ്ഞവരായിരിക്കണം. അങ്ങനെയുള്ളവർക്കു പാപ ചാച്ചിലോ പ്രലോഭനങ്ങളിൽ വീണുപോകുന്നവരോ ആയിരിക്കില്ല. ഇതാണു ദൈവം മറിയത്തേ പ്രതേകം സംരക്ഷിക്കുന്നതു . അങ്ങനെ യേശുവിനെ ഗർഭം ധരിക്കാനുള്ള മറിയത്തെ വളരെ കരുതലോടെദൈവം കാത്തു സൂക്ഷിച്ചു.എല്ലാന്മയുടേയും ഉറവിടമായ മറിയത്തെ കണ്ടപ്പോൾ തൻറെ തിരുക്കുമാരൻറെ അമ്മയാകൻ അവളെ അവളുടെ അമ്മയുടെ ഉദരത്തിൽ വെച്ചുതന്നെ ദൈവം അവളെ വേർതിരിച്ചു. ഉൽഭവപാപത്തിൽ നിന്നുപോലും അവളെ കാത്തുസൂക്ഷിക്കാൻ ദൈവം തിരുമനസായി. അതിന്‍റെ കാരണമാണെല്ലോ നാം മുകളിലത്തേ കഥയിൽകൂടി മനസിലാക്കിയതു.

യേശു ഒരിക്കൽ പറഞ്ഞു " എൻറെ സ്വർഗസ്ഥനായ പിതാവു പരിശൂദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ " എന്നു .

അതായതു യേശു പരമ പരിശൂദ്ധനയിരിക്കുന്നതുപോലെ യേശുവിൻറെ അമ്മയും പരമപരിശൂദ്ധയയിരിക്കണമെന്നുള്ളതു യേശുവിൻറെയും പിതവിന്‍റെയും ഒക്കെ ഇഷ്ടമാണെന്നുവേണമെല്ലോ ഇതിൽ നിന്നും മനസിലാക്കുവൻ .  

ഒരു അമ്മയുടെ രക്തമല്ല ഒരു കുഞ്ഞിന്‍റെ ശരീരത്തിൽകൂടി ഒഴുകുക. പഷേ അമ്മയുടെ രക്തത്തിൽ നിന്നുംവേണം കുഞ്ഞിനു രക്തമുണ്ടാക്കാനുള്ള പോഷകഘടകങ്ങള് സ്വീകരിക്കാൻ. അങ്ങനെ അമ്മയുടെ രക്തത്തിന്‍റെ ഗുണങ്ങൾ കുഞ്ഞിനും ഉണ്ടാകുംഅതിനാൽ അമ്മയുടെ രക്തവും ശുദ്ധമയിരിക്കണം. കളങ്കരഹിതമായിരിക്കണം ചുരുക്കത്തിൽ പരമപരിശുദ്ധയായ കന്യാമറിയത്തിൽ നിന്നുമാണു യേശുജനിച്ചതു.

യേശയ്യായുടെ പ്രവചനം ഇസ്രായേലിലുള്ള എല്ലാ പെൺകുട്ടികൾക്കും അറിയാമായിരുന്നു.

രക്ഷകൻ വരുമെന്നും കന്യകയിൽ നിന്നും ജനിക്കുമെന്നും എല്ലാ കന്യകകൾക്കും അറിയാമായിരുന്നു. രക്ഷകന്‍റെ അമ്മയാകൻ എല്ലാ കന്യകമാരും ആഗ്രഹിച്ചിരുന്നു. മറിയം അതിനുവേണ്ടിതിരഞ്ഞെടുക്കപ്പെട്ടുവെന്നുമനസിലാക്കിയ മറിയം ന്‍റെ സംശയത്തിനും മറുപടി കരസ്ഥ മാക്കിയപ്പോൾ അവൾ എല്ലാം മനസിലാക്കിയിരുന്നു. അവൾ പരിശുദ്ധാത്മവിൽ നിറഞ്ഞപ്പോൾ എല്ലാകാര്യങ്ങളും ആത്മവു അവൾക്കുവെളിപ്പെടുത്തികൊടുത്തു. ഇതു തന്നെയാണു യേശുപറഞ്ഞതു " എൻറെ നാമത്തിൽ പിതാവു അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവു എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടുപറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുക്യും ചെയ്യും " (യോഹ. 14:26 ) ചുരുക്കം പരിശുദ്ധാത്മാവു ഒരാളിൽ നിറഞ്ഞാൽ എല്ലാകാര്യങ്ങളും അയാളെ പഠിപ്പിക്കും. അങ്ങനെ യേശുവരുന്നതും മരിക്കുന്നതും ഉയർത്തു പിതാവിൻറെ സന്നിധിയിൽ പ്രവേശിക്കുന്നതും എല്ലാം മറിയത്തിനു പരിചിതമായിരുന്നു. അതിനാൽ തനിക്കുണ്ടാകുന്നഎല്ലാ സഹനങ്ങളും വിലപ്പെട്ടതാണെന്നും അതിൽകൂടി തൻറെ മകൻ ലോകത്തെ ദൈവത്തിങ്കലേക്കു അടുപ്പിക്കുമെന്നും ലോകരക്ഷ അതിൽകൂടി സാധിക്കുമെന്നും അതിനാൽ തൻറെ സഹകരണം തൻറെ പുത്രന്‍റെ വരവിന്‍റെ ഉദ്ദേശം പൂർത്തീകരിക്കാൻ സഹായിക്കുമെന്നുമറിയാവുന്ന പരിശുദ്ധമറിയമാണു പുത്രൻറെ രക്ഷാകര പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതു അതുവഴിയാണു സഭ അവളെ സഹ രക്ഷകയായി പ്രഖ്യാപിച്ചതു.   

അങ്ങനെ ലോകരക്ഷക്കുവേണ്ടി ന്‍റെ ഓമനമകനെ ബലിയായി അർപ്പിക്കുന്നതിൽ പിതാവിൻറെ ഹിതമാണു കന്യമറിയം നിറവേറ്റിയതു.
യേശു അർപ്പിച്ചബലി ന്‍റെയും സഹനങ്ങളോടുചേർത്തു പിതാവായദൈവത്തിനു പരിശുദ്ധകന്യക യേശുവിൽകുടി പിതാവിനു സമർപിക്കുന്നതാണു ഗോഗുൽത്താമലയിൽ നാം കാണുന്നതു. അമ്മേ മാതവേ ! ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...