Tuesday 29 July 2014

സഹോദരാ നീ രക്ഷിക്കപ്പെട്ടോ?

ഇന്നു പലരും തെറ്റായി മനസിലാക്കുന്ന ഒരുചോദ്യമാണു രക്ഷിക്കപ്പെട്ടോ? "വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ സാധിക്കില്ല. "   ( യോഹ.3:3 ) ഇതു സൂചിപിക്കുന്നതു ഉന്നതത്തില്‍ നിന്നു അധവാ അരൂപിയിലുള്ള ജനനമാണു.  തിരഞ്ഞെടുക്കപ്പെട്ടജനമായതുകൊണ്ടോ അബ്രഹാമിന്‍റെ മകനായതുകൊണ്ടോ കാര്യമില്ല.             

പുനര്‍ജന്മം പരിശുദ്ധാത്മാവിന്‍റെ ക്രുപാദാനത്തിന്‍റെ പ്രവര്ത്തനമാണു സൂചിപ്പിക്കുന്നതു ജലം വഴിയുള്ള മാമോദീസായിലൂടെയാണു ഇതു സാധിക്കുന്നതു. ഉന്നതത്തില്‍ നിന്നുള്ള പുനര് ജന്മമാണു വേണ്ടതു. യോഹ.3:3 , 3:6 ഇവ സമാന്തര സത്യങ്ങളെയാണു സൂചിപ്പിക്കുക. ഇവിടെ ജലത്തിന്റെ കാര്യം എടുത്തുപറയുന്നില്ല. എന്നാല്‍  3:5 ല്‍ പറയുന്നു
" ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല."

മാനസാന്തരവും വിശ്വാസവും


യോഹന്നാന്‍റെ വീക്ഷണമനുസരിച്ചു ദൈവരാജ്യപ്രവേശനം സാധ്യമാക്കുന്നതു വീണ്ടുമുള്ള ജനനം വഴിയാണു. എന്നാല് സമാന്തര സിവിശേഷങ്ങളില് കാണുന്നതു മാനസാന്തരമാണു. മത്താ.4:17 , മര്‍ക്കോ.1:5 , മത്താ.18:3 ഇവിടെയെല്ലാം മാമോദീസായെപറ്റി യാതോരു പരാമര്‍ശവും ഇല്ല. പ്രത്യുത മാനസാന്തരത്തെപറ്റിയും വിശ്വാസത്തെപറ്റiയുമാണു പറയുക .മാനസാന്തരമെന്നതു വിശ്വാസത്തിന്‍റെ ആരംഭമാണു. അതുപോലെ വിശ്വാസമെന്നതു ഈ മാനസാന്തരത്തിന്റെ തുടര്‍ച്ചയുമാണു.
മനസാന്തരമെന്നതു ദൈവത്തിങ്കലേക്കുള്ള തിരിയലാണു  (Methanoia , Shub ,= Return )
എന്നാല്‍വിശുദ്ധ പാരമ്പര്യത്തില്‍ നിന്നും നമുക്കു ലഭിക്കുന്നതു യോഹ. 3:5 ല് പറയുന്നതാണു. ശിഷ്യന്മരുടെ കാലം മുതല്‍ വെള്ളത്തിനു പ്രാധാന്യം കാണുന്നു. അതായതു സഭയുടെ വിശ്വാസപരിശീലനത്തില്‍ കൂദാശാപരമായ പ്രാധാന്യം ജലത്തിനുണ്ടായിരുന്നു.

സഭാത്മകവ്യവസ്ഥയായി ജലത്താലുള്ള മാമോദീസായെ അവര് കണ്ടിരുന്നുവെന്നുവേണം കരുതുവാന്‍. അതുകൊണ്ടു സഭാത്മകമായി സഭയിലെ അംഗത്വം ഉറപ്പിക്കുന്നതിനുള്ളവ്യവസ്ഥയായി ജലത്താലുള്ള മാമോദീസായെ അവര്‍ കണ്ടു.



ദ്രുശ്യസഭയില്‍  അംഗമല്ലെങ്കില്‍ തന്നെയും ഒരാള് ദൈവരാജ്യത്തിനു അര്‍ഹനാകാം .സഭയില്‍ അംഗമല്ലാത്തവര്ക്കു രക്ഷയില്ലയെന്നു തീര്‍ത്തുപറയാന്‍ നമുക്കു സാധിക്കില്ല. കാരണം പരിശുദ്ധാത്മാവിനു എപ്പോഴും എവിടെയും പ്രവര്ത്തിക്കാന്‍ കഴിയും.
ഒരാള്‍ മാമോദീസായെന്നകൂദാശ വഴി സഭയിലെ അംഗമായിരുന്നാല്‍ തന്നെയും രക്ഷപെടണമെന്നില്ല. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ മനസിലാക്കി അനുയോജ്യമായപ്രതീകരണം നല്കുന്നവ്യക്തി രക്ഷിക്കപ്പെടുമെന്നാണു വിശ്വാസം .അതുപോലെ തന്‍റെ തന്നെകുറ്റം കൂടാതെ ഈ കൂദാശസ്വീകരിക്കാന്‍ ക്ഴിയാതെ വരുനവര്‍ക്കും ദൈവരാജ്യത്തില്‍ അംഗമായിരിക്കന്‍ സാധിക്കും.
(  പുറജാതിക്കാരുടെ ഇടയിലും പരിശുദ്ധാത്മാവിനു പ്രവര്‍ത്തിക്കാം ദൈവത്തെ ആര്‍ക്കും തടയാന്‍ പറ്റില്ല.യേശുവിന്‍റെ തിരുരക്തത്തിന്‍റെ ഫലം മനുഷ്യര്ക്കെല്ലാം വേണ്ടി ആയിരുന്നു )

സഭയും ദൈവരാജ്യവും  

ഒറ്റവാക്കില്പരഞ്ഞാല്‍ ഇവ രണ്ടും രണ്ടാണു. പരസ്പരം ബന്ധപ്പെട്ട് ഇരിക്കുന്നു.

ദൈവരാജ്യം സഭയില് സന്നിഹിതമാണു.
സഭ എന്നതു അടയാളങ്ങളിലൂടെയും കൂദാശകളിലൂടെയും നമുക്കു ലഭ്യമാക്കുന്ന മര്‍ഗങ്ങളാണു.

ദൈവരാജ്യത്തെ സഭയില്‍ മാത്രം ഒതുക്കി നിര്ത്തുവാന് സാധ്യമല്ല. കാരണം ദൈവരാജ്യത്തിന്റെ വിസ്ത്രുതി സഭയേയും കഴിഞ്ഞു നില്ക്കുന്നതാണൂ. അതായതു അവിടെ പ്രവര്‍ത്തിക്കുന്ന ശക്തി പരിശൂദ്ധാത്മാവാണൂ.
( അതുകൊണ്ടാണു ഞാന്‍ മുകളില്‍ പറഞ്ഞതു പരിശുദ്ധാത്മാവു അഭയ്ക്കു പുറത്തും അതായതു വിജാതീയരുടെയിടയിലും പ്രവര്‍ത്തിക്കുമെന്നു പറഞ്ഞതു )

അരൂപിയുടെ പ്രവര്ത്തനത്തിനു അതിരുകള് ഇല്ലാ. ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തിനു വേണ്ടി സ്വയം തുറന്നുകൊടുക്കുന്നിടത്തു അവിടുന്നു പ്രവര്‍ത്തിക്കുന്നു.

സഭയെന്നു പറയുന്നതു ദൈവരാജ്യത്തിന്‍റെ കൂദാശയായിതീരാന്‍ വിളിക്കപ്പെട്ടവരുടെ സമൂഹമാണു. ( വിളിച്ചുകൂട്ടപ്പെട്ടവരുടെസമൂഹം )
അതേസമയം തന്നെ അയക്കപ്പെട്ടവരുടെ സമൂഹവുമാണു.

ചുരുക്കത്തില് സഭയില്‍


!) ദൈവരാജ്യത്തിന്‍റെ സാന്നിധ്യം
2) അതിലേക്കു വളര്‍ച്ച പ്രാപിക്കുന്നവര്‍
3)അതിന്റെ വളര്‍ച്ചക്കായുള്ള സുവിശേഷപ്രഘോഷണവും 
4)കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതു ദൈവരാജ്യം വളര്‍ത്താനാണു
5)ദൈവരാജ്യത്തിലെ സ്വര്‍ഗീയവിരുന്നിന്‍റെ മുന്നാശ്വാദനം സഭയില്‍നടക്കുന്നു

രണ്ടാം ജനനം അവിടുന്നാവശ്യപ്പെടുന്നതു ദൈവരാജ്യപ്രവേശനത്തിനാണു. ഇങ്ങനെ വിളിക്കപ്പെടുന്നവരുടെ വ്യവസ്ഥയാണു 3:5 ല്‍ കാണുന്ന ജലത്താലും ആത്മാവിനാലുമുള്ളജനനം അങ്ങ്നെ ജനിക്കുന്നവന്‍ ദൈവരാജ്യത്തിനവകാശിയാകുന്നു. കാരണം സഭയില്‍ അവിടുത്തെ അരൂപിപ്രവര്ത്തിക്കുന്നതിനാലും , ദൈവരാജ്യത്തിന്‍റെ മുന്നാസ്വാദനം സഭയില്‍ ലഭ്യമായതിനാലുമാണു.

ഇത്രയും നേരം നമ്മള്‍ പൊതുവായ ചിലകാര്യങ്ങളാണു മനസിലാക്കിയതു ഇനിയും. വീണ്ടും വിഷയത്തിലേക്കുവരാം

സഹോദരന്‍ രക്ഷിക്കപ്പെട്ടോ?


പൊതുവായിപറഞ്ഞാല്‍ മനുഷ്യനായി ജനിച്ചവരും ഇനിയും ജനിക്കാനുള്ളവരും രക്ഷിക്കപ്പെട്ടുകഴിഞ്ഞവരാണു.പക്ഷേ അതുപൂര്‍ണമായിട്ടില്ല.ഓരോരുത്തരം അതു സ്വന്തമാക്കണം അതിനു അവനവന്‍ തന്നെ പരിശ്രമിക്കണം .

ഒരൂദാഹരണം പറയാം മനുഷ്യരെല്ലാം. ആഴക്കടലിലായിരുന്നുവെന്നു സങ്കല്പിക്കുക.അവിടെനിന്നും രക്ഷപെടാന്‍ മനുഷ്യനു സ്വയമായി കഴിയില്ല. അതിനാല്‍ അവരെ കരയിലെതീരത്തു എത്തിച്ചു.ഇനിയും അവനുതന്നെ കരയിലേക്കു നടന്നു കയറാം അരനീര്‍ വെള്ളം അധവാനിലയുള്ളസ്ഥാനത്തു എത്തി. അവന്‍ രക്ഷിക്കപ്പെട്ടു. പക്ഷേ പൂര്‍ണമായിട്ടില്ല. ഇനിയും വേണമെങ്കില്‍ അവനു രക്ഷപെടാം അവനു മനസുണ്ടെങ്കില്‍ !
“മരണവും ജീവനും അവന്‍റെ മുന്‍പില്‍ വെച്ചിരിക്കുന്നു എതുവേണമെങ്കിലും അവനു തിരഞ്ഞെടുക്കാം “

ഇത്രയും രക്ഷ എല്ലാമനുഷ്യര്‍ക്കും ദൈവം ദാനമായികൊടുത്തു.ഇതില്‍ ജാതിവ്യത്യാസമില്ല. മനുഷ്യജാതിയില്‍ പെട്ടവരെല്ലാം
ഒരാള്‍ സഭയുടെ അംഗം ആയതുകൊണ്ടു ( സ്നാനം സ്വീകരിച്ചതുകൊണ്ടു)
രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ പറ്റില്ല. രക്ഷയുടെ മാര്‍ഗത്തിലാണെന്നുപറയാം
അതുകൊണ്ടാണു സഭ ഇപ്രകാരം പഠിപ്പിക്കുന്നതുഒരാള്‍ രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ സാധിക്കുന്നതു അയാളുടെ മരണത്തോടുകൂടി മാത്രമേ സാധീകൂകയുള്ളു . കാരണം എതു സമയത്തും വീണുപോകാനുള്ള സാധ്യതയുണ്ടൂ സ്വര്‍ഗോന്മുഖയാത്ര ഒരു നൂല്പാലത്തിലൂടെയുള്ള ഒരുയാത്രയാണെന്നുപറയാം സൂക്ഷിച്ചില്ലെങ്കില്‍ എതു സമയത്തും വീണുപോകാം

“ മരിക്കും മുന്‍പു ആരെയും ഭാഗ്യവാനെന്നു വിളിക്കരുതു മരണത്തിലൂടെയാണു മനുഷ്യനെ അറിയുക .”        ( പ്രഭാ 11: 28 )
ഇതു തന്നെയാണു ശ്ളീഹായും പറയുന്നതു
ഇനിയും ശ്ളീഹാപറയുന്നതു ശ്രദ്ധിക്കാം

 ഫിലിപ്പി 3:12 മുതല്‍    കൊടുത്തിരിക്കുന്നതു ഇതിന്‍റെ വിശദീകരണമാണു .
“ ഇതു എനിക്കു കിട്ടി കഴിഞ്ഞെന്നോ ഞാന് പരിപൂര്ണനായെന്നോ അര്ത്ഥമില്ല ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നേ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. “ ഫിലിപ്പി 3: 12- 13 )

അതുകൊണ്ടാണു സഭ പഠിപ്പിക്കുന്നതു സഭാതനയര്‍ എല്ലാം രക്ഷയുടെ പാതയില് സ്വര്ഗൊന്മുഖമായി സന്ചരിച്ചുകൊണ്ടിരിക്കുന്നു ,   അധവാ പൂര്‍ണതയിലേക്കു സന്‍ചരിച്ചുകൊണ്ടിരിക്കുന്നു.

“യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന് ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു.“ ( 3:14 )
ശ്ളീഹാ പോലും രക്ഷിക്കപെട്ടു കഴിഞ്ഞെന്നു പറയുന്നില്ല.

അറ്റില്‍ പോയി മുങ്ങിയിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു നടക്കുന്നവര്‍ മൂഡ് സ്വര്‍ഗത്തിലാണു.

നാശത്തിലേക്കു സന്‍ചരിക്കുന്നവര്‍

“ എന്നാല്‍ പലരും ക്രിസ്തുവിന്റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടുഞാന്‍ പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്ത്തിക്കുന്നു. നാശമാണു അവരുടെ അവസാനം ഉദരമാണു അവരുടെ ദൈവം .“     ( ഫിലി. 3 : 18-19 )
പലരും ക്രിസ്തുവിന്‍റെ കുരിശിനും അതില്‍നിന്നും ഉണ്ടാകുന്നരക്ഷക്കും എതിരായിനില്ക്കുന്നവരാണു .കുരിശിന്‍റെ ശത്രുക്കള്‍  ( 1കോറ്.1:13 ) പ്രതിയോഗികളുടെ പ്രവര്‍ത്തനം വിനാശകരമാണെന്നാണു ശ്ളീഹാ പലപ്പോഴും പറയുക.

മാമോദീസാ

മാമോദീ സാവഴി ഒരുവനില്‍ വരുന്ന വ്യതിയാനങ്ങള്‍.
 (1) ക്രിസ്തുവിന്‍റെ മരണത്തോടു താദാല്‍മ്യപ്പെടുന്നു. (യോഹ 3:10 )
2) പാപത്തിനു മരിക്കുന്നു ( റൊമാ. 6:2 )
3) ക്രിസ്തുവിനുള്ളവനായിതീരുന്നു
4) അവന്‍ പപമാര്‍ഗം ഉപേക്ഷിക്കാന്‍ ബാധ്യസ്ഥനാണു.


ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണു എല്ലാവരും ഇതു മനസിലാക്കാന്‍ വേണ്ടിയാണു താന്‍ ഇതുവരെ അതു സ്വന്തമാക്കിയെന്നു തീര്‍ത്തുപറയാത്തതു.
അതിനാല്‍ നാമെല്ലാവരും രക്ഷയുടെ പാതയില്‍ കൂടി സന്‍ചരിക്കുന്നവരാണു രക്ഷിക്കപ്പെട്ടെന്നു തീര്‍ത്തു പറയാന്‍ പറ്റില്ല.

എല്ലാവരും രക്ഷിക്കപ്പെട്ടു. എന്നുപറഞ്ഞാല്‍ രക്ഷയുടെ പാതയിലാണൂ. മരണത്തോടുകൂടിമാത്രമേ രക്ഷയുടെ പൂര്ണതയില്‍ എത്തുകയൊള്ളു.

പാപമോചനത്തിനുള്ള മാമോദീസാ ഒന്നുമാത്രം

ഒരിക്കല്‍ സ്നാനം സ്വീകരിച്ചയാള്‍ പിന്നെ  എത്ര അാറ്റില്‍ കുളിച്ചാലും അധവാ കുളിപ്പിച്ചാലും പാപമോചനമില്ല. ശാരീരികശുദ്ധികിട്ടും സോപ്പു ഉപയോഗിക്കണമെന്നു മാത്രം.



ഒരിക്കല് സ്നാനം സ്വീകരിച്ചു സഭയുടെ അംഗമായിതീര്‍ന്ന ഒരാളെ ആരെങ്കിലും വന്നു ആറ്റില്‍ മുങ്ങിയാല്‍ രക്ഷിക്കപ്പെടുമെന്നുപറഞ്ഞു ചാക്കിടാന്‍ ശ്രമിച്ചാല്‍ സഹോദരാ അതു പിശാചിന്‍റെ തന്ത്രമാണു വീണുപോകരുതു.   “ അവരെ വീട്ടില്‍പോലും കയറ്റരുതു അവരെ അഭിവാദനം ചെയ്യുകപോലുമരുതു “ ( 2 യോഹ. 10 )

അവരുടെ മറ്റോരടവു

ശിശുക്കളായിരുന്നപ്പോഴുള്ള സ്നാനമായിരുന്നു വിശ്വസിച്ചു സ്നാനം സ്വീകരിക്കണം അതിനാല്‍ വന്നു ആറ്റില്‍ മുങ്ങുകയെന്നു പറയും അല്ലെങ്കില്‍ പിന്നെ ചോദിക്കുന്ന ചോദ്യമാണു ശിശുക്കള്‍ക്കു സ്നാനം കൊടുക്കാന്‍ എവിടെ പറഞ്ഞിരിക്കുന്നു ?

സഹോദരാ ഇതിലൊന്നും വീണുപോകരുതു അവരോടു ചോദിക്കുക.

1)    വിശ്വാസത്തോടെ യേശുവിന്‍റെ അടുത്തുവന്നരോഗികളെ സൌഖ്യപ്പെടുത്തിയതുപോലെതന്നെ രോഗികള്‍ക്കുവേണ്ടിയും പിശാചു ബാധിതര്ക്കുവേണ്ടിയും തളര്‍വാതരോഗികള്‍ക്കുവേണ്ടിയുംമറ്റുള്ളവരുടെ വിശ്വാസം കണ്ടു യേശു സൌഖ്യം കൊടുത്തു. അതുപോലെ മരിച്ചവരെപ്പോലും ഉയര്‍പ്പിച്ചു അതിനര്‍ത്ഥം മറ്റോരാള്‍ക്കുവേണ്ടി ( അവര്‍ക്കു-- സൌഖ്യം ലഭിക്കുന്നവര്‍ക്കു  കഴിവില്ലാത്തപ്പോള്‍ ) അവരുടെ വേണ്ടപ്പെട്ടവരുടെ വിശ്വാസം ധാരാളം മതി യേശുവിനു , പരിശുദ്ധാരൂപിക്കു പ്രവര്‍ത്തിക്കാന്‍

2)    കുടുംബം മുഴുവനും സ്നാനം സ്വീകരിച്ചെന്നു ബൈബിളില്‍പറഞ്ഞിരിക്കുന്നതു കുഞ്ഞുകുട്ടിമുഴുവന്‍ സ്നാനം സ്വീകരിച്ചുവെന്നാണു
 
3)     കുഞ്ഞുങ്ങളെമാറ്റിനിര്ത്തിയതായിട്ടോ കുഞ്ഞുങ്ങള്‍ക്കു സ്നാനം കൊടുക്കരുതു എന്നു എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ ?
ഈചൊദ്യങ്ങള്‍ക്കൊന്നും അവര്ക്കു ഉത്തരം തരാന്‍ സാധിക്കില്ല. എങ്ങനെയെങ്കിലും നിങ്ങളെ വലയില്‍ പെടുത്തി അവരുടെ കൂട്ടത്തില്‍ കൂട്ടാനുള്ള ശ്രമത്തില്‍ അവരുടെ വലയില്‍ വീഴാതെ സൂക്ഷിക്കുക.

പെന്തക്കോസ്തു സഹോദരന്മാരോടു ഒരു വാക്കു 

നിങ്ങള്‍ യേശുവിന്‍റെ സഭയില്‍ കയറി ആളൂകളെ തെറ്റിക്കാതെ ഈ ഇന്‍ഡ്യാ മഹാരാജ്യത്തു ക്രിസ്ത്യാനികളല്ലാത്തവര്‍ എതാണ്ടു 97 % ആളുകളൂണ്ടു അവരുടെ അടുത്തെക്കുപോകുക. യേശുവിനെ അറിയാത്തവര്‍ക്കു അല്പം വെളിച്ചം പകര്‍ന്നുകൊടുക്കുക.

കടലില്‍നിന്നും മീനെ പിടിച്ചു വള്ളത്തിലിട്ടിരിക്കുന്നു. ആ വള്ളത്തില്‍ നിന്നും പിടിക്കാതെ കടലിലേക്കു ചൂണ്ടയിടുക. നിങ്ങള്‍ സഭയിലുള്ളവരെ യല്ല മാനസാന്തരപ്പെടുത്തേണ്ടതു. സഭക്കുപുറത്തു എത്രയോ കോടികള്‍ അലയുന്നു. അങ്ങോട്ടൂപോകുക.

യേശുവിന്‍റെ ആലയില്‍ നിന്നും മോഷ്ടിക്കാന്‍ ശ്രമിക്കരുതു അതിനുവേണ്ടി എന്തെല്ലാം അടവുകളാണു നിങ്ങള്‍  പ്രയോഗിക്കുന്നതു ? എതെല്ലാം വേഷങ്ങള്‍ കെട്ടുന്നു ? സഭയില്‍ നിങ്ങളുടെ അബദ്ധ ഉപദേശങ്ങള്‍ ആവശ്യമില്ല.അവിടെ ആവശ്യത്തിനു മെത്രാന്മാരും വൈദികരും ഉണ്ടു  . 

Monday 28 July 2014

വളയം ചെറുതാക്കി ചെറുതാക്കി ഇപ്പോള്‍ വളയമില്ലതെ ചാടുന്നവര്

നമ്മുടെ ആളൂകളുടെ പോക്കു എങ്ങോട്ടു ? 

ഇന്നലെയും ഇന്നും കണ്ട രണ്ടു പോസ്റ്റുകള്‍   ( ഫയിസ് ബുക്കില്‍ )
                                                                                                                            1)  വിശുദ്ധ്ഗീവര്ഗീസ് സഹദാ വിശൂദ്ധനല്ലെന്നു ? അരാവിശുദ്ധനായി പ്രഖ്യാപിച്ചതു എതു മാര്പാപ്പാ ?
2)  വിസുദ്ധ് അല്ഫോന്സാമ്മ മത്രമല്ല നമ്മളെല്ലാവരും അതുപോലെ വിശൂദ്ധരാണെന്നു ?

ഇങ്ങനെ തലതിരിഞ്ഞ പോസ്റ്റ് ഇടുമ്പോഴും ലൈക്കു ചെയ്യാന് ധാരാളം ആളൂകളും . ഇതിന്റെ യൊക്കെ പുറകില് എന്തെങിലും ഹിഡന്‍ അജണ്ടയുണ്ടോ ?



ഇതിനെക്കുറിച്ചു അല്പം ചിന്തിക്കാം

1) ഗീവര്ഗീസ് സഹദാവിശുദ്ധനല്ലെന്നും അല്ലെങ്കില് അദ്ദേഹത്തെ വിശുദ്ധ്നാക്കിയ പാപ്പായുടെ പേരെന്തെന്നും ചോദിച്ചാല് ചോദ്യ്ത്തിനു തന്നെ പ്രസക്തിയില്ല. കാരണം ആദ്യ് കാലങ്ങളില് ഇന്നത്തേതുപോലെയുള്ള കാനോനൈസേഷന് ഇല്ല. വളരെ തമസിച്ചു മാത്രമാണു സഭയില് ഇപ്പോഴുള്ളതുപോലെയുള്ള കാനോനൈസേഷന് ആരംഭിച്ചതു .ഉദഅഹരണത്തിനു പരിമലതിരുമേനിയെ വിശുദ്ധനായി യാക്കോബായ സഭ പ്ര്ഖ്യാപിച്ചതു ആളുകള് ധാരാളം അങ്ങോട്ടു പൊകാന് തുടങ്ങിയപ്പോഴാണു .അതായതു സഭാസമൂഹം തന്നെ അദ്ദേഹത്തെവിശുദ്ധനായി കരുതി .
ഇതുപോലെയാണു പായകാലത്തു ആളുകള് തന്നെ വിശുദ്ധനായികരുതി അവിടെക്കു ഓടിക്കൂടുകയും ഉദ്ദിഷ്ട കാര്യ്ങ്ങള് സാധിക്കുകയും ചെയ്യുമ്പോള് സഭ അതിനെ അംഗീകരിക്കുകയാണു ചെയ്തിരുന്നതു . അതിനു ഇപ്പോള് എതു പോപ്പാണൂ കാനോനൈസേഷന് നടത്തിയതെന്നു ചോദിച്ചാല്അതിനു ഉത്തരം പ്ര്തീക്ഷിക്കേണ്ടതില്ല.

2) രണ്ടമത്തെ തായി ഇന്നു കണ്ടതു അല്ഫോന്സാമ്മയുടെ കാര്യമാണു
അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില് അല്ഫോന്സാമ്മയെ പ്പോലെ കര്ത്താവിന്റെ തിരുരക്തത്തിന്റെ ശക്തിയാല് എല്ലാവരും വിശുദ്ധരാണെന്നു അല്ലെങ്കില് പിന്നെ  തിഉരക്തത്തിന്റെ വിലയെന്തു ?

ശ്ളീഹാലേഖനം എഴുതുമ്പോള് വിശുദ്ധര്ക്കു എന്നുപറഞ്ഞെഴുതിയതിന്റെ വാലുപിടിച്ചാണു ഈ കൂട്ടര്എഴുതുന്നതു ! ബൈബിളിലെ എതെങ്കിലും ഒരു വാചകം എടുത്തു തോന്നിയതുപോലെ വ്യാഖ്യാനിക്കാനുള്ളതല്ല.



എന്തുകൊണ്ടു ശ്ളീഹാ വിശുദ്ധര് എന്നു സംബൊധനചെയ്തു ?
ക്രിസ്ത്യാനികളെ വിശുദ്ധര് എന്നു വിളിക്കന് കാരണം. പഴയനിയമത്തിന്റെ പിന്ബലത്തിലാണു. പഴയനിയമത്തിലെ തിരഞ്ഞെടുക്കപെട്ട ജനത്തെ വിശുദ്ധ്ജനമെന്നാണു വിളിച്ചിരുന്നതു. (പുറപ്പാടു 19 : 6 ) “ നിംഗള് എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനവും ആയിരിക്കും “ അപ്പോള് കുറച്ചുക്കൂടെ ക്ളിപ്തമായ അര്ത്ഥത്തില് ഇസ്രായേല്ക്കാരേക്കാള് ക്രിസ്ത്യ്അനികളാണു വിശുദ്ധജനം അവരാണു പുതിയ ഉടമ്പടിയുടെ ജനം ക്രിസ്തുവിലൂടെ ദൈവം അവരെ വിശുദ്ധീകരിച്ചിരിക്കുന്നു. വിശുദ്ധരുടെ കൂട്ടായ്മ സാധ്യമാക്കിതീര്ന്നിരിക്കുന്നു. അതിന്റെ കര്ത്താവു യേശുവാണു.

മാമോദീസാ

മാമോദീസായിലൂടെയാണു ഒരാള്ഈ കൂട്ടായ്മയിലേക്കു കടന്നുവരിക.മാമോദീസായിലൂടെ ഒരാളുടെ ജന്മപാപവും ഉണ്ടെങ്കില് കര്മ്മപാപവും മോചിക്കപ്പെടുന്നു. അപ്പോള് അയാള് പൂര്ണവിശ്ഉദ്ധിയിലാണു പിന്നീടു കര്മ്മപാപം ഉണ്ടാകുന്നതു വരെ. അദേഹം ഉദ്ധിയിലാണു .പാപത്തോടുകൂടി പാപിയായി മാറും

മാമോദീസാ അവസാനകാലത്തേക്കു നീട്ടിവെച്ചിരുന്ന വിശുദ്ധര്

വിശ്വാസത്തിലേക്കു വന്നിട്ടും ഉടനെ മാമോദീസാ സ്വീകരിക്കാതെ അവസാനകാലത്തേകു നീട്ടിവച്ചവര് ഉണ്ടു അതിനുള്ളക്കരണം മാമോദീസായോടൂകൂടി കര്മ്മപാപമെല്ലാം മോചിക്കപ്പെടുന്നു. നേരത്തെസ്വീകരിച്ചാല് പാപത്തില് വീണുപോകുമള്ളൊയെന്നുള്ളചിന്തയാണു അവര് മാമോദീസാ നീട്ടിവയ്ക്കാന് കാരണം.
ചുരുക്കത്തില് വിശുദ്ധര് എന്നുവിളിച്ചതു അവര് എക്കാലവും വിശൂദ്ധിയിലാണെന്നുള്ള അര്ത്ഥത്തിലല്ലാ. പാപത്തില് വീണാല് വിശുദ്ധ കുമ്പസാരവും കുര്ബാനയും പാപമോചനത്തിനാണു. അതൊക്കെ ഞങ്ങളെപ്പോലുള്ള പാപികള്ക്കുവേണ്ടിയാണു.
അല്ലാതെ ഞാന് രക്ഷിക്കപ്പെട്ടു ഞാന് വിശുദ്ധ്നാണെന്നും പറഞ്ഞു നടക്കുന്നവര്ക്കല്ല് ഇതൊക്കെ സഭയില് ഉള്ളതു.വിശുദ്ധിയിലേക്കു വളരാന് വിളിക്കപ്പെട്ടവരാണൂ നമ്മള്.

ചുരുക്കത്തില് ക്രിസ്ത്യാനികള് അനുദിനം വിശുദ്ധിയിലേകു വളരണം
ഒറ്റവാചകത്തില് പറഞ്ഞാല് ക്രൈസ്തവര്ക്കു വേണ്ടതു നിരന്തരവിശുദ്ധീകരണമാണു
എല്ലാവരും വിഉധരാണെന്നു പറയുന്നതിനോടു  ഒരുതരത്തിലും യോജിക്കാന് സാധിക്കില്ല. സഭ അങ്ങനെ പഠിപ്പിക്കുന്നില്ല. " നമ്മളെല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണു. വിശുദ്ധിയിലേക്കു വളരാന് വിളിക്കപ്പെട്ടവരാണു. വിശുദ്ധ്രാകാന് വേണ്ടി വിളിക്കപ്പെട്ടവരാണു . വിശുദ്ധ് മാമോദീസാസ്വീകരിച്ചപ്പോള് എല്ലാവരും വിശുദ്ധരാണു. ആ അവസ്തയില് തന്നെയാണു എങ്കില് വിശുദ്ധരാണു.

പാപംചെയ്യുന്നതിനു മുന്പുള്ള ആദത്തേയും യേശുവിനെയും " യീഹീദോയോ " എന്നൌറ്റവാക്കുകൊണ്ടു സംബോധനചെയ്തു. വീണുപോയപ്പോള് ഉള്ള ആദത്തെ അങ്ങനെവിളിക്കില്ല. അവസാനത്തെ കൊച്ചുകാശുപോലും കൊടുത്തുവീട്ടാതെ സ്വര്ഗത്തില് പോകില്ല. സ്വര്ഗത്തില്പോകാന് സാധിക്കാത്തവര് വിശുദ്ധരല്ല. അവസാന നിമിഷത്തോടു അടുത്തിട്ടും ശ്ളീഹ്ഹാ പറഞ്ഞതു ആ സൌഭാഗ്യ്ത്തിനുവേണ്ടി ഓടികൊണ്ടിരിക്കുന്നു.

അതുപോലെ പ്രഭാഷകന് പറയുന്നു " മരിക്കുന്നതിനു മുന്പു ആരെയും ഭാഗ്യവാനെന്നുവിളിക്കരുതു ." ( 11: 28 ) ഒരിക്കലും പാപം ചെയ്യാത്തനീതിമാന്മാരും ഇല്ല. വീഴ്ച്ച മാനുഷീകമാണു അതില് നിന്നും എഴുനേല്ക്കുവാന് പ്രി ആത്മാവിന്റെ സഹായം വേണ്ടി വന്നേക്കാം .എബിന് മാപ്പിള സൂക്ഷിക്കണം .ആല്ലെങ്കില് കുറെ ആളുകള് തെറ്റില് പെടാന് സാധ്യ്ത്യുണ്ടു . ഈ പറഞ്ഞതു പരിശുദ്ധാത്മാവിനെതിരായ പാപമാകാനും സാധ്യതയുണ്ടു .

അതുകൊണ്ടൂ സ്വന്തമായ വ്യാഖ്യാനത്തില് നിന്നും മാറി സഭ പറയുന്നതും പഠിപ്പിക്കുന്നതും മനസിലാക്കി സ്വയം താഴ്ത്തി ഞാന് പാപിയാണെന്നു മനസിലാക്കി ജീവിച്ചാല് വിശുദ്ധിയില് എത്തിചേരാം. അല്ലാതെ ഞാന് വിശുദ്ധനാണെന്നും പറഞ്ഞു അധവാ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു വീമ്പടിച്ചു നടന്നാല് അന്നു യേശു പറയും ഞാന് നിംഗളെ അറിയുന്നില്ല.

ഒരു പക്ഷേ വ്യഭിചാരികളും മോഷ്ടാക്കളും മദ്യപാനിയുമൊക്കെ നിംഗളെക്കാള് നേരത്തെ സ്വര്ഗത്തില്പോയെന്നു വരാം
“ അതുകൊണ്ടൂ ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴെ താഴ്മയോടെ നില്ക്കുക. “  അപ്പോള് ഈ അഹങ്കാരമെല്ലാം പമ്പ കടക്കും

Wednesday 23 July 2014

ഇന്നത്തെ വലിയപ്രശ്നം?

മരണത്തോടേ എല്ലാം അവസാനിച്ചുവെന്നുള്ളചിന്ത
 “തിരുവെഴുത്തുകളുംദൈവത്തിന്റെശക്തിയുംഗ്രഹിക്കാത്തതുകൊണ്ടല്ലേനിങ്ങള്ക്കു തെറ്റു പറ്റുന്നതു ? ( മര്ക്കോ 12:24 )


“ മരിച്ചവര് ഉയര്ത്തെഴുനേല്ക്കുമ്പോള് അവര് വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പ്രത്യുത അവര് സ്വര്ഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും “  ( മര്ക്കോ.12: 25 )
 “ അവസാനത്തെചില്ലിക്കാശൂം കൊടുത്തുവീട്ടൂവോളം നീ അവിടെനിന്നും പുറത്തുകടക്കയില്ലെന്നു ഞാന് സത്യമായി നിന്നോടു പറയുന്നു.”( മത്താ.5:26 )
അതെ മരിച്ചുകഴിഞ്ഞാല് അവനു ഒന്നും ചെയ്യാന് കഴിയില്ല.
പക്ഷേ അവസാനത്തെ ചില്ലിക്കാശും കൊടുത്തു വീട്ടപ്പെടണം
അയാളുടെസ്വന്തക്കാര്ക്കു അതുകൊടുത്തുവീട്ടാന് സാധിക്കുന്നു.
അതിനാല്‍ നാം മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുകയും പരിഹാരക്രിയകള് ചെയ്യുകയും ചെയ്യുന്നു. അവര് ജീവിക്കുന്നവരായതുകൊണ്ടാണു



മരിച്ചവര്ക്കുവേണ്ടിയുള്ള പ്രുമിയോന്‍


“ സ്വമരണത്താല്‍ നമ്മുടെ മരണം നീക്കികളഞ്ഞവനും,സ്വബലി അര്പ്പണത്താല് ആദാമിന്‍റെ സന്താനങ്ങള്ക്കെല്ലാം പാപപരിഹാരം നല്കിയവ്നുമായ ഉത്തമനെ നാം ഓര്മ്മിച്ചു ഈ സമയത്തും എല്ലാപെരുന്നളുകളിലും ,കാലങ്ങളിലും സമയങ്ങളിലും ,നമ്മുടെ ആയുഷ്കാലം മുഴുവനും മഹത്വപ്പെടുത്തണം “

എത്രോ


“ കര്ത്താവേ, നിന്‍റെ ദാസന്മാര്ക്കും ദ്സികള്ക്കും വേണ്ടി ഞങ്ങ്ളിന്നു നിനക്കു അര്പ്പിച്ചിട്ടുള്ള ഈ കുര്ബാന അവര്ക്കു പരിമളമായിരിക്കട്ടെ ഇതില് നിനക്കു പ്രീതിതോന്നി കരുണയോടെ അവരെ ആസ്വസിപ്പിക്കണമേ “

എക്ബോ

“ പാപം ചെയ്തറൂബേലിനു മ്രുഗഗങ്ങളുടെ രക്തത്താല് മോശ ജീവന്‍ കൊടുത്തുവെങ്കില് വിശ്വാസികളായ മരിച്ചുപോയവര്ക്കുവേണ്ടി അര്പ്പിക്കപ്പെടുന്ന ജീവനുള്ളബലിയാല്‍ അവര് എത്ര അധികമായി നീതീകരിക്കപ്പെടും ! “
( യാത്ര പറച്ചില് അലക്സ് നേരത്തെ ഇട്ടു )

ഇതിന്റെ ആവശ്യം എന്തെന്നു യേശുവിന്റെ വാക്കുകളില്കാണാം
നമ്മുടെ മരിച്ചുപോയവര്കുവേണ്ടി നാം പരിഹാരപ്രവര്ത്തികള്‍ ചെയ്യുന്നില്ലെങ്കില് അവര് നിത്യമായി അവിടെ കിടക്കേണ്ടിവരില്ലേ ?
ഒരാള്മരിച്ചുകഴിഞ്ഞാല്ഉടനെതന്നെ തനിതുവിധിയുണ്ടു 3 സ്ഥല്ങ്ങളില്‍ എതെങ്കിലും ഒരു സ്ഥലത്തേക്കു പോകും
1)     നിത്യസൌഭാഗ്യത്തിലേക്കു
2)     നിത്യനരകത്തിലേക്കു
3)     ശുദ്ധീകരണസ്ഥലത്തേക്കു
ഇതില്‍ ആദ്യ്ത്തെ രണ്ടിനും പ്രാര്ത്ഥനയുടെ ആവശ്യ്മില്ല. അധവാ നരകത്തിനു യോഗ്യമായവര്ക്കുവേണ്ടിപ്രാര്ത്ഥിച്ചിട്ടു ഒരു ഗുണവുമില്ല.
എന്നാല് ശുദ്ധീകരണത്തിലുള്ളവര് പ്രതീകഷയുടെ സ്ഥലത്താണു.എന്നെങ്കിലും അവര്ക്കു മോചനമുണ്ടു അവര്ക്കുവേണ്ടി പരിഹാരപ്രവര്ത്തികള് ച്യ്താല് അതില്കൂടി മോചനമുണ്ടു .
അതാണു മുകളില് നാം കണ്ട സഭയുടെ പ്രാര്ത്ഥനയുടെ അര്ത്ഥം

നിത്യജീവിതം

സ്വര്ഗത്തില്‍ എത്തിപ്പെടുന്നവര് മാലാഖമാരെപ്പോലെയാണു അവിടെ നിത്യമായ ഒരുജീവിതമാണു ആകയാല് അവിടെ വിവാഹമോ അതില്ക്കൂടിപുതിയ ആളുകള് ജനിക്കുകയോ വേണ്ടാ. എന്നാല് ഇഹലോകജീവിതം മരണമുള്ളതായതുകൊണ്ടാണു വിവാഹവും വിവാഹത്തില്‍കുടിയുള്ള സന്താനോല്പാദനത്തിലൂടെ തന്റെ ജീവനെ പിന്‍ തലമുറകളിലേക്കു കൈമാറുന്നതും.

ജീവിക്കുന്നവരുടെ ദൈവം   

മുള്പടര്പ്പില് നിന്നു ദൈവം മോശയോടു പറഞ്ഞു  ( ഞാന് ജീവിക്കുന്നവരുടെ ദൈവമാണെന്നു )
“ ഞാന് അബ്രഹാത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമാകുന്നു. ( മര്ക്കോ. 12: 26 ) ഞാന് മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്നു
അവര് മരിച്ചിട്ടു എത്രയോ വര്ഷങ്ങളായി എന്നിട്ടും ദൈവം പറഞ്ഞതിന്റെ അര്ത്ഥം അവര് ദൈവസന്നിധിയില് ഇപ്പോഴും ജിവിക്കുന്നുവെന്നാണു.

ദൈവരാജ്യ്ത്തിന്റെ മുന്നാസ്വാദനം

“ ദൈവരാജ്യത്തെപ്രതി സ്വയം ഷണ്ഡന്മാരാക്കുന്നവരുമുണ്ടൂ “(മത്താ 19:12 )
വിവാഹജീവിതം ഇഹലോകത്തില് മാത്രമായി ഒതുങ്ങിനില്ക്കുന്ന ഒന്നാണു.
അതുകൊണ്ടാണു ദൈവരാജ്യത്തെപ്രതിയുള്ള ബ്രഹ്മചര്യജീവിതത്തെ സ്വര്ഗീയജീവിതത്തിന്റെ മുന്‍ആശ്വാദനമായികാണുന്നതു

വിവാഹജീവിതത്തിനു രണ്ടുമാനങ്ങളുണ്ടൂ

1)     സന്താനോല്പാദനം
2)     സ്നേഹജീവിതം (സ്നേഹത്തിന്റെ കൂട്ടായ്മ ) അധവാ സഖിത്വം
സ്നേഹം ശാശ്വതമാണു.ലൈഗീകത അതിന്‍റെ ബാഹ്യപ്രകടനം മാത്രം വിവാഹിതരര്‍അതിന്റെ ആധ്യത്മീകവശത്തിനും വിലകല്പിക്കണം
ചുരുക്കത്തില്‍ ഈ ലോകജീവിതത്തിനുശേഷം നമുക്കു ഒരു ജീവിതമുണ്ടു. ഈലോകജീവിതത്തിലെ ബന്ധങ്ങളില്‍ നിന്നും ക്രമീകരണങ്ങളില് നിന്നും സ്വതന്ത്രമായ ഒരുജീവിതമാണു അതു. നിത്യമായ ആ ജീവിതം ദൈവത്തിന്റെ അനന്തശക്തിയാല് ദൈവം നമുക്കുവേണ്ടിക്രമീകരിച്ചിരിക്കുന്നു.

ഈ വലിയദാനത്തെയാണു വചനം മനസിലാക്കാതെ ചിലകൂട്ടര് നിരാകരിക്കുന്നതു .അധവാ അവര് പറയുന്നതു മരണത്തോടെ എല്ലാം കഴിഞ്ഞു.ഇനിയും അവരെ ക്കുറിച്ചു ഒര്ത്ത് വെറുതെസമയം കളയരുതെന്നു. മരണത്തോടെയെല്ലാം അവസാനിച്ചെന്നും ഇനിയും അവര്ക്കുവേണ്ടിപ്രാര്ത്ഥിച്ചിട്ടു കാര്യമില്ലെന്നും .

“വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗ്ള്ക്കുതെറ്റു പറ്റുന്നതു “ ( മര്ക്കോ 12:24 )

“ ഈങ്ങനെയാണു എല്ലാലേഖനങ്ങളിലും അവന്‍ എഴുതിയിരിക്കുന്നതു മനസിലാക്കാന്‍വിഷമമുള്ളചിലകാര്യങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ചന്‍ചലമനസ്കരുമായ ചിലര് മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളൂടെ നാശത്തിനായി വളച്ചൊടിക്കുന്നു .(2പത്രോ.3:16 )

അതെ തങ്ങളുടെ നാശത്തിനായി വിശുദ്ധ ലിഖിതങ്ങളെ വളച്ചൊടിക്കുന്നവര് ഇന്നു കൂടിവരികയാണു അവരെ സൂക്ഷിക്കണം     .  

Tuesday 22 July 2014

യേശുവിന്‍റെ സഭയാകുന്ന ആരാമത്തില്‍ വര്‍ണശബളപുഷ്പങ്ങള്‍ !

യേശുവാകുന്നതായ തണ്ടില്‍ നിന്നുംമുളച്ചമുകുളങ്ങള്‍ അധവാ യേശുവാകുന്ന തായിതണ്ടിനോടു ഒട്ടിച്ചെടുത്ത വ്യത്യസ്ഥമായ പുഷ്പങ്ങളഅണു ഓരോന്നും തായിതണ്ടിനോടു യോജിച്ചുനില്‍കുമ്പോഴും വ്യത്യസ്ഥമായ മണവും ഗുണവും ഭംഗിയും.
ഒരോന്നും അതിന്‍റെ തനിമനിലനിര്‍ത്തുമ്പോള്‍  അതിമനോഹരം !
ഒരോന്നും അതിന്‍റെതായ വര്‍ണവും ഗന്ധവും നിലനിര്‍ത്തിയില്ലെങ്കില്‍
അകെതാറുമാറാകും.അതായതു കാപ്പിയുടെ രുചിയും ഗന്ധവും നല്ലതാണു ചായയുടേയും അതുപോലെ തന്നെ. പക്ഷേ രണ്ടുംകൂടി കൂട്ടികലര്‍ത്തി ചാപ്പിയാക്കിയാല്‍ എല്ലാം നഷ്ടപ്പെടും രുചിയും മണവും ഗുണവും എല്ലാം നഷ്ടപ്പെടും

കര്‍ത്താവിന്‍റെ ആരാമത്തില്‍ ഒരേവിശ്വാസം കാത്തും ,വ്യത്യസ്ത പാരമ്പര്യം പാലിച്ചും വ്യത്യസ്ത  സഭകള്‍ ഉണ്ടായി..മാമോദീസായും വിശ്വാസവും ഒന്നുതന്നെയെങ്കിലും ആരാധനാക്രംവും ദൈവശാസ്ത്രവും വ്യത്യസ്തമായിരുന്നു. വിവിധപാരമ്പര്യങ്ങളില്‍ നിന്നും ഉടലെടുത്ത വിവിധ ആരാധനരീതിയും അതിന്‍റെ ദൈവശാസ്ത്രവും നാനാത്വത്തിലെ എകാത്വമാണു. ഒരോന്നും അതിമനോഹരമാണു.

ഇതില്‍ എതാണു അതിമനോഹരം ?


ഒരേകര്‍ത്താവും ഒരേ വിശ്വാസവും ഒരേമാമോദീസായും അടിസ്താനവിശ്വാസവും  ഒന്നായിരിക്കുന്ന വിവിധസഭകളിലെ ആരാധനാ രീതികള്‍ എല്ലാം ദൈവതിരുമുന്‍പില്‍ അതിമനോഹരം തന്നെ !
ഓരോസഭയിലും പെട്ടവര്‍ക്കു അവരവരുടെ ആരാധനാക്രമം അതിമനോഹരമായിതോന്നാമെങ്കിലും ദൈവതിരുമുന്‍പില്‍ എല്ലാത്തിനും ഒരേവിലയാണു. ഒരേകര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളാണു കൂദാശ ചെയ്യപ്പെടുന്നതും പങ്കുവയ്ക്കുന്നതും ആരാധിക്കുന്നതും അതിനാല്‍ ഒരു സഭയില്‍ യേശുവിനു ഒരു വിലയും മറ്റൊരു സഭയില്‍ യേശുവിനു മറ്റൊരു വിലയും ദൈവതിരുമുന്‍പില്‍  ഇല്ല.



അതിനാല്‍ ഓരോ റീത്തും അതിന്‍റെ തനിമയില്‍ തന്നെ കാത്തുസൂക്ഷിക്കണം അതു റോമിന്‍റെ നിര്‍ബന്ധമാണു. എതെങ്കിലും സമയത്തു എന്തെങ്കിലും കൂട്ടികലര്‍ന്നിട്ടുണ്ടെങ്കില്‍  അതു മാറ്റി
പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരേണ്ടതാണു എങ്കിലേ അതിന്‍റെ ഭംഗി നിലനിര്‍ത്താന്‍ സധിക്കൂ

എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍?
.
ശ്ളീഹാ പറഞ്ഞതുപോലെ ഞാനും ആഗ്രഹിക്കാറുണ്ടു എല്ലാവരും എന്നേപ്പോലെ ആയിരുന്നെങ്കില്‍ എന്നു കാരണം പലരും അവരവരുടെ സഭയെ മാത്രം സ്നേഹിക്കുന്നവരാണു. എന്നിട്ടുബാക്കിയുള്ളതിനെ താഴ്ത്തികെട്ടും എന്നാല്‍ എല്ലാസഭകളെയും ഒരുപോലെ സ്നേഹിക്കാന്‍ എനിക്കുകഴിയും  അധവാ കത്തോലിക്കാസഭയെ ഒന്നായികാണാന്‍ എനിക്കുകഴിയുന്നു. ലോകം മുഴുവന്‍ സന്‍ചരിച്ചു മിക്കാവാറും എല്ലാ റീത്തുകളിലുമുള്ള കുര്‍ബാനയില്‍ പങ്കുകൊണ്ടതുകൊണ്ടുംകൂടെ ആയിരിക്കാം.



എന്നാല്‍ ഇവിടെ ഇന്‍ഡ്യയില്‍ ഉള്ളമൂന്നു റീത്തുകളിലും പോയി ക്ളാസുകള്‍ എടുക്കുമ്പോള്‍  അതാതു സഭയുടെ ആരാധനാക്രമവും തിയോളജിയും അനുസരിച്ചുതന്നെ കളാസെടുക്കുവാനും അവരെ സ്നേഹിക്കുവാനും എനിക്കു കഴിയുന്നു.

എന്നാല്‍ അതിനു കഴിയാത്തമെത്രാന്മാരുപോലുമുണ്ടു അതിനു ഉത്തമ ഉദാഹരണമാണെല്ലോ മാര്‍ മെനേസീസ് മെത്രാന്‍ ? അതുകൊണ്ടാണെല്ലോ കേരളത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായതു ?
അദ്ദേഹത്തിന്‍റെ തീക്ഷ്ണതയായിരിക്കാം അതിന്‍റെ പുറകില്‍ ?  ലത്തീന്‍ മാത്രമാണു ശരിയെന്നും സുറിയാനി ശീശ്മയാണെന്നും ധരിച്ചതാകാം ! കൂടാതെ സുറിയാനിയിലുള്ള ആരാധന അദ്ദേഹത്തിനു മനസിലായും കാണില്ല. പക്ഷേ റോസ്മെത്രാന്‍  സുറിയാനിയില്‍ പണ്ഡിതനായിരുന്നു. റോസ് മെത്രാനെകൊണ്ടാണെല്ലോ നമ്മുടേതു മാറ്റി ലത്തീന്‍ കുര്‍ബാന  സുറിയാനിയിലേക്കു തര്‍ജിമചെയ്തു നമ്മളെ കബളിപ്പിച്ചതു? ഇനിയും പഴയതോര്‍ത്തു അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെല്ലോ  



കിഴക്കാന്‍ സഭകളില്‍ ലത്തീന്‍ കലര്‍പ്പു
റോം വളരെ ശക്തമായിതന്നെ പറയുന്നുണ്ടു എതെങ്കിലും സമയത്തു എതെങ്ങ്കിലും കിഴക്കന്‍ സഭയില്‍ ലത്തീന്‍ കലര്‍പ്പു വന്നിട്ടുണ്ടെങ്കില്‍ അതു മറ്റി പഴയ രീതിയില്‍ ആക്കണമെന്നു. അതുമനസിലാകണമെങ്കില്‍ സഭാചരിത്രം പഠിക്കണം അല്ലാത്തവര്‍ക്കു വലിയ വിഷമം തോന്നുംപഴയതിലേക്കുപോകാന്‍.

മലബാര്‍ സഭയില്‍ ദീര്‍ഘകാലത്തെ ലത്തീനീകരണം ഉണ്ടായിട്ടുണ്ടു അതുമറ്റിയെടുക്കാനായി ( റോം പറഞ്ഞതനുസരിച്ചു ) സഭാചരിത്രം പഠിച്ചിട്ടുള്ളമെത്രാന്മാര്‍  പരിശ്രമിക്കുമ്പോള്‍  ചരിത്രമറിയാത്തവര്‍ അതിനെ എതിര്‍ക്കും. പലപ്പോഴും അനുസരണക്കേടായി മാറുന്നുമുണ്ട് അറിവില്ലാത്തവരെല്ലാം കൂടി ഒറ്റകെട്ടായി അറിവുള്ള എതാനും പേരെ ഒറ്റപ്പെടുത്തി തനിമ നഷ്ടപ്പെടുത്തുമ്പോള്‍ അവര്‍ ചെയ്യുന്നതെന്തെന്നു അവര്‍ അറിയാത്തതുകൊണ്ടൂ അവരോടു ക്ഷമിക്കണമേയെന്നു പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

മലങ്കര കത്തോലിക്കാ സഭയിലെ ശുദ്ധീകരണം .
വളരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നിട്ടുകൂടി എളുപ്പം സാധിച്ചെന്നു പറയാം ഊണും ഉറക്കവുമില്ലാതെ രാപകല്‍ അതിനുവേണ്ടി ഉഴിഞ്ഞു വെച്ചു പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ പടി പടിയായി അതു സാധിച്ചെടുക്കുകയായിരുന്നു. അതിനു ഇന്‍ഡ്യയുടെ എകീകരണത്തിനു ഒരു ഉരുക്കുമനുഷ്യന്‍ ( സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ) ഉണ്ടായിരുന്നതുപോലെ മലങ്കരസഭയില്‍ പ്രാര്‍ത്ഥനയുടെ ഒരു ഉരുക്കുമനുഷ്യന്‍ ഉണ്ടായിരുന്നു തനിമവീണ്ടെടുക്കാന്‍ !  അദ്ദേഹമാണു മാര്‍ അത്തനാസിയോസ് തിരുമേനി

മാര്‍ അത്തനാസിയോസ് തിരുമേനി

മാര്‍ സേവേറിയോസ് തിരുമേനി കാലം ചെയതു കഴിഞ്ഞു സഹായമെത്രാനായിരുന്ന അത്തനാസിയോസ് തിരുമേനി അധികാരമേറ്റു.

ആ സമയത്തെ പള്ളികളുടെ അവസ്ഥ

ആ സമയത്തു തിരുവാല്ലാരൂപതയില്‍ ചങ്ങനാശെരിയില്‍ നിന്നുമുള്ള ധാരാളം  അച്ച്ന്മാര് (തിരുവല്ലാരൂപതക്കുവേണ്ടി സെമിനാരിയില് പഠിച്ചവര്‍ ) ഉണ്ടായിരുന്നു. അവര്‍ എല്ലാപള്ളികളിലും , അള്‍ത്താരയിലും പള്ളിക്കകത്തും എല്ലാം പുണ്യവാന്മാരുടെ രൂപങ്ങള്‍ കൊണ്ടു നിറച്ചിരുന്നു, കുറെ വര്‍ഷങ്ങള്‍ കൊണ്ടു ധാരാളം ആളുകള്‍  ആ സംസ്കാരത്തിലായിരുന്നു. രൂപങ്ങള്‍ മറ്റുകയെന്നുള്ളതു അവര്‍ക്കു വലിയ വിഷമം ഉണ്ടാക്കി. അതുപോലെ മലബാര്‍ സഭയില്‍ നിന്നും തിരുവല്ലാ രൂപതയിലുള്ള  അച്ചന്മാരും അതിനെ എതിര്‍ത്തു. തിരുമേനി എല്ലാപള്ളികളിലും നേരീട്ടുപോയി ബൊധവല്ക്കരണംകൊടുത്തു രൂപങ്ങള്‍  എല്ലാം പള്ളികളീല്‍ നിന്നും മറ്റി.  വളരെ എതിര്‍പ്പുകള്‍ ഉണ്ടായി.

ഒരിക്കല്‍ തിരുമേനിപറഞ്ഞതു ഞാന്‍ ഒാര്‍ക്കുന്നു ഉറക്കമില്ലാത്തരാവുകള്‍ ധാരാളം ഉണ്ടാകുന്നുവെന്നു. തിരുമേനിക്കു വളരെ അധികം സപ്പോര്‍ട്ടുകൊടുത്ത രണ്ടച്ചന്മാരെ ഓര്‍ക്കുന്നു. രണ്ടുപേരും ചെങ്ങരൂര്‍ ഇടവകക്കാര്‍ പൌവത്തികുന്നേല്‍ ചെറയാനച്ചനും മഞ്ഞനാം കുഴി മൈക്കിള്‍ അച്ചനും .

അര്‍ച്ചുബിഷപ്പിന്‍റെ ഇടവകയായ കടമാന്‍കുളം പള്ളീ ഒഴികെ എല്ലാപള്ളികളില്‍ നിന്നും രൂപങ്ങള്‍ മാറ്റിയിരുന്നു. കടമാന്‍ കുളം വളരെക്കാലങ്ങള്‍  കഴിഞ്ഞാണു മാറ്റിയതു.
അതുപോലെ മുട്ടുകുത്തു നിര്‍ത്തിയതും അത്തനാസിയോസ് തിരുമേനിയാണു. അതിനും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.

കുര്‍ബാനക്കു നമസ്കാരം കഴിഞ്ഞു കാഴ്ച്ചവ്യ്പ്പിന്റെ സമയത്തും ലേഖനം വായിക്കുമ്പോഴും മാധ്യഥ പ്രാര്‍ത്ഥനയുടെസമയത്തും ഇരിക്കാമെന്നും ധൂപകുറ്റി വാഴ്ത്ത്മ്പോള്‍ കുരിശു വരക്കെണ്ടന്നും നിന്നുകൊണ്ടു വി.കുര്‍ബാന സ്വീകരിക്കുക മുതലായ ഒത്തിരി വ്യതിയാനങ്ങള്‍ സഭയില്‍ വരുത്തിയതു അത്തനാസിയോസ് പിതാവിന്‍റെ കാലത്താണു
ചുരുക്കത്തിl മലങ്കരയുടെ തനിമ വീണ്ടെടുത്തതു  അത്തനാസിയോസ് പിതാവിന്‍റെ ധീരോചിതമായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണെന്നുപറയാം.അതേസമയം അതിരൂപതയില്‍ നിന്നും വേണ്ട്ത്രപിന്‍ബലം കിട്ടാഞ്ഞിട്ടും വിജയം കണ്ടാതു റോമിന്‍റെ പിന്‍ബലം ശക്തമായിട്ടുണ്ടായിരുന്നതായിരിക്കാം അത്തനാസിയോസ് തിരുമേനിക്കു പ്രചോദനമായതെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.



അതുപോലെ മലങ്കരക്കു തോട്ടങ്ങളും മൂവാറ്റുപുഴ ബത്തേരി മുതലായ സ്ഥലങ്ങളില്‍ ഭാവി അരമനക്കുള്ള സ്ഥലങ്ങള്‍  വങ്ങിയതും പിതാവിന്‍റെ ദര്‍ഘവീക്ഷണത്തിന്‍റെ ഫലമാണെന്നു പറയാം .

പിതാവും ഞാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ആള്‍കൂട്ടത്തില്‍ ദൂരെയെങ്ങാനും നില്ക്കുകയാണങ്കിലും തിരുമേനികണ്ടുപിടിക്കും “ കപ്പലെന്നാ ദൂരെ മാറിനില്ക്കുന്നതെന്നു “ ചോദിക്കുമായിരുന്നു, എന്നെ സ്നേഹപൂര്‍വം കപ്പലെന്നു വിളിച്ചിരുന്നു, .   .
മാര്‍ ഈവാനിയോസ് തിരുമേനി കഴിഞ്ഞാല്‍ മലങ്കര മക്കള്‍ കൂടുതല്‍ ഒര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട ഒരു പിതാവാണു മര്‍ അത്തനാസിയോസ് തിരുമേനി

മലബാര്‍ സഭയോടു നമുക്കു കടപ്പാടുണ്ടു  പ്രത്യേകിച്ചു ചങ്ങനാശേരി അതിരൂപത. ആരംഭകാലത്തു മലകങ്കര സഭയെ ആള്‍കൊണ്ടും അര്‍ത്ഥം കൊണ്ടും സഹായിച്ചവരാണു ചങ്ങനാശേരി അതിരൂപത. അതു നാം മറക്കരുതു . കഴിഞ്ഞ 25 വര്‍ഷത്തോളം ചങ്ങനാശേരി അതിരൂപതയില്‍ ടീച്ചിംഗ് ടീമിലും കൌണ്സിലിംഗ് ടീമിലും ഞാന്‍ പ്രവര്‍ത്തിച്ചു അവരെ സഹായിക്കുന്നുണ്ടായിരുന്നു.
മലബര്‍സഭയും അവരുടെ തനിമവീണ്ടെടുക്കാനുള്ള തത്രപ്പാടിലാണു. പക്ഷേ മെത്രാന്മാര്‍ക്കെല്ലാവര്‍ക്കും ആ താല്പര്യമില്ല. മലബാറിന്‍റെ മക്കളാണു മിഷന്‍ പ്രവര്‍ത്തനത്തിനു പോകുന്നതു . ലത്തീന്‍ സഭയിലുള്ളതു അവര്‍ക്കു ലത്തീന്‍ സഭയോടാണു മാത്രുസഭയെക്കാള്‍  കൂടുതല്‍ താല്പര്യ്ം .അതു മറ്റിയെടുക്കുക അത്ര എളുപ്പമല്ല.

നമ്മുടെ തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ നാം ബാക്കിയുള്ള റീത്തുകളെ തരം താഴ്ത്തരുതു.കാരണം അവരും കൂടി ചേര്‍ന്നതാണു കത്തോലിക്കാസഭ. അവരും കൂടി ചേര്‍ന്നതാണു യേശുവിന്‍റെ ശരീരമായ കത്തോലിക്കാസഭ.

Monday 21 July 2014

വായില്‍ തുണി തിരുകിയോ, അതോ അന്ധതയോ?

എന്നും എഴുതുമ്പോള്‍ എല്ലാവര്‍ക്കും താല്പര്യമുള്ള വിഷയങ്ങള്‍ എഴുതുമായിരുന്നു ഇന്നു നിംഗള്‍  ഇഷ്ടപ്പെടാത്ത ഒരു വിഷയം എഴുതാം . 

“സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു :
വായില്‍ തിരുകിയ തുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു"   ( പ്രഭാ.20: 29 )

സഭയിലുള്ള ഓരോരുത്തരും ചിന്തിക്കുക. എന്നില്‍  അന്ധത ബാധിച്ചിട്ടുണ്ടോ ?
എന്‍റെ വായില്‍ തുണി തിരുകിയിട്ടുണ്ടോ ?



സഭയില്‍ നടക്കുന്ന അനീതികളെ കണ്ടിട്ടും കണ്ടില്ലെന്നു ഞാന്‍ നടിക്കുന്നുണ്ടോ ?
എന്‍റെവായില്‍ തിരികിയിരിക്കുന്ന തുണികളാണോ ശാസനകളെ നിശബ്ദമാക്കുന്നതു ? ശാസിക്കേണ്ടസമയത്തു ഞാന്‍ കണ്ണടക്കുന്നുണ്ടോ ?

ഞാന്‍ സ്വീകരിച്ച സമ്മാനങ്ങളും ദാനങ്ങളും എന്നെ അന്ധനാക്കിയോ ?
സമ്മാനങ്ങളും ദാനങ്ങളും വായില്‍ തിരുകിയ തുണിപോലെ എന്നെ നീതിയുക്തമായി പെരുമാറുന്നതില്‍ നിന്നും തടയുന്നുണ്ടോ ?

ഇതു സഭയിലുള്ള എല്ലാ സഭാതനയരും അതായതു ഒരു വ്യക്തിഗതസഭയുടെ തലവന്‍ മുതല്‍ താഴേക്കു അതിമെത്രാപ്പൊലിത്താമാരും മെത്രാപ്പോലീത്തമാരും വൈദികരും സന്യസ്ഥരും അല്മായരും എല്ലാം ചിന്തിക്കേണ്ട ഒരു കാര്യമാണു



പ്രഭാഷകന്‍ നമ്മേ ഓരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്നതു:
ഈപറയുന്നതു ഒന്നും എന്നോടല്ലെന്നു ആരെങ്കിലും ചിന്തിച്ചാല്‍ കഷ്ടമാകും..

എന്‍റെ കാര്യം ഉദാഹരണമായി എടുക്കുന്നു.

കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ മാത്രം വായിക്കുക അല്ലാത്തവര്‍ വിട്ടുകളയുക.
ദൈവക്രുപയാല്‍ സ്വീകരിക്കാനുള്ള അര്‍ഹതയുണ്ടായിട്ടും ഒരു ദാനവും സമ്മാനവും ഞാന്‍ സ്വീകരിച്ചിട്ടില്ല. ( ആരും തരാഞ്ഞതു കൊണ്ടാകാം )

എന്തു അര്‍ഹത?

1)    ഞാന്‍ പത്താം ക്ളാസില്‍ (‌ 5th Form ) പഠിക്കുമ്പോള്‍ മുതല്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. ( കറ്റാണത്തു വച്ചു തിരുവനന്തപുരം അതിരൂപത )

2)     തിരുവല്ലാ രൂപതയിലെ സണ്ഡേസ്കൂള്‍ അധ്യാപകനായിരുന്നു.

3)    സണ്ഡെസ്കൂള്‍ പ്രൊമോട്ടറായി സേവനം ചെയ്തു.

4)    ഫാമിലിയപ്പസ്റ്റ്ലേറ്റിന്‍റെ ആരംഭം മുതല്‍ തിരുവിതാം കൂറിലും മലബാറിലുമുള്ള പള്ളികളില്‍ ക്ളാസുകള്‍ എടുത്തു.

5)    സെയിന്റ്റ് വിന്‍സെന്റ്റ്.ഡി പ്പോളില്‍ സെന്റ്റ്രല് കൌണ്സിലിലും സേവനം ച്യ്തു.

6)    ജേക്കബു അച്ചന്‍റെകൂടെ മൂന്നു റീത്തുകളിലും ധ്യാനപ്രസംഗം നടത്തി ഇപ്പോഴും ധ്യാന കേന്ദ്രങ്ങളില്‍ തുടരുന്നു.

ഇത്രയുമൊന്നും ചെയ്യാത്തവരെ സഭയുടെ തീക്ഷ്ണതയുള്ള മകനായി അംഗീകരിച്ചപ്പോള്‍ അച്ചന്മാരോ മെത്രാന്മാരോ എനിക്കുവേണ്ടി പറയാനില്ലാതിരുന്നതുകൊണ്ടു എന്നെ ആ കൂട്ടത്തില്‍ പരിഗണിച്ചില്ല.

അതുകൊണ്ടു എനിക്കു സന്തോഷമുണ്ടു. ലോകത്തിന്‍റെ അംഗീകാരമല്ല ദൈവത്തിന്‍റെ അംഗീകാരം എനിക്കുമതി.

ഞാനീപറഞ്ഞതു ഇവരുടെഒന്നും സ്വീകരിക്കാതിരുന്നതുകൊണ്ടു ഞാന്‍ അന്ധനല്ലെന്നും എന്‍റെ വായില്‍ തുണി ആരും തിരുകിയിട്ടില്ലെന്നും ധൈര്യമായി എനിക്കുപറയാന്‍ സാധിക്കും.

അച്ചന്മാരുടെ ആധ്യാത്മീകത ചോരുന്ന സ്ഥലങ്ങള്‍

സുവിശേഷപ്രഘോഷണത്തിനും അല്‍മായരുടെ കാര്യങ്ങള്‍  നൊക്കാന്‍ ആളില്ലാത്തപ്പോഴും കഴിവും ഡിഗ്രിയും ഉള്ള അച്ചന്മാരെ നമ്മുടെ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിനായി വിടുന്നു.  അവിടെ ചെന്നുകഴിയുമ്പോള്‍ കെ.എസ്.ആര്.ടീ.സി.യിലെ കളികള്‍ (ഉള്ളതു വീതിച്ചെടുക്കുക) അവിടെ നടക്കുന്നു. നഷ്ടത്തില്‍ ഓടുമ്പോഴും ശര്‍ക്കര കലത്തില്‍ കയിട്ട അനുഭവം അവിടെ നടക്കുന്നു. കോടികളുടെ ഉപകരണങ്ങള്‍  വാങ്ങുമ്പോള്‍  2% കമ്മിഷന്‍ വാങ്ങി പോക്കറ്റിലിടാന്‍ അവര്‍ മടിക്കുന്നില്ല. അതില്‍ ഒരു കുറ്റബോധവും അവര്‍ക്കില്ല. ( വെറും ഉഹാപോഹമാണെന്നു കരുതേണ്ടാ ഉത്തരവാദപ്പെട്ടവര്‍ ചോദിച്ചാല്‍ തെളിവു കൊടുക്കാം ) ചില സ്ഥാപനങ്ങളില്‍ പത്തച്ചന്മാര്‍ വരെയുണ്ടൂ ! എന്തിനാണു നമുക്കു ഈ സ്ഥാപനങ്ങളെന്നു ചിലപ്പോള്‍ ചിന്തിച്ചുപോകും.

പണ്ടൂ പള്ളീക്കൂടങ്ങള്‍ പാവപ്പെട്ടവനു വിദ്യാഭ്യാസം കൊടുക്കാനും സുവിശേഷവല്കരണത്തിനുമായിരുന്നെങ്കില്‍  ഇന്നു ലാഭം കൊയ്യാനുള്ള ഒരു മാര്‍ഗമായി അധപതിച്ചു.



പറയുമ്പോള്‍  നമ്മുടെപിള്ളാര്‍ക്കുവേണ്ടിയാണെന്നുപറയുമെങ്ങ്കിലും അവിടെ അഡമിഷന്‍ വേണമെങ്ങ്കില്‍  മറ്റു സ്കൂളൂകളിലോ കോളേജുകളീലോ കൊടുക്കെണ്ട അത്രയും തുക കൊടൂക്കാതെ അഡ്മിഷന്‍ കിട്ടില്ല. പിന്നെ എന്തിനീ സ്ഥാപനങ്ങള്‍ ? ഇതില്ലായിരുന്നെങ്ങ്കില്‍ എത്രയോ അച്ചന്മാര്‍ക്കു സുവിശേഷപ്രഘോഷണത്തിനു സമയം കിട്ടുമായിരുന്നു. പാപം ചെയ്യാനുള്ള അവസരവും കുറയുമായിരുന്നു.

“ ഞങ്ങള്‍ ദൈവവചന ശൂസ്രൂഷയില്‍ ഉപേക്ഷ കാണിച്ചു ഭക്ഷണമേശകളില്‍ ശുസ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ടു നിറഞ്ഞവരുമായ 7 പേരെ നിംഗളില്‍ നിന്നും കണ്ടുപിടിക്കുവിന്‍  ഞങ്ങള്‍ അവരെ ഈ ചുമതല എള്‍പ്പിക്കാം “(അപ്പ.6: 2—3 )

അന്നു അപ്പസ്തോലന്മാര്‍ക്കു ഉണ്ടായിരുന്ന മനോഭാവം ഇന്നു ഇല്ല. അന്നു സുവിശേഷപ്രഘോഷണത്തിനു ഒന്നാം സ്ഥനം അയിരുന്നെങ്ങ്കില്‍ ഇന്നു കാലം മറി പണം ആദ്യം പിന്നെ സുവിശേഷം എന്നുള്ളചിന്തയിലേക്കു വന്നോയെന്നു സംശയിക്കുന്നതില്‍ തെറ്റുപറയാന്‍  പറ്റുമോ?

പുതിയ മാര്‍പാപ്പാ വന്നപ്പോള്‍ ബാംഗിങ്ങില്‍ എര്‍പ്പെട്ടു പണംതട്ടിപ്പുകാരെ അനാവശ്യ്മായി കൈകാര്യം ചെയ്തവരെ മാറ്റി ശുദ്ധികര്‍മ്മം നടത്തി. ഇവിടെ അതുനടപ്പില്ല. അവരെല്ലാം ഒന്നിക്കും മെത്രാനു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ത വരും ഒരാളെമാറ്റിയാല്‍ എല്ലാവരും പണിമുടക്കുമെന്നു പറഞ്ഞു മെത്രാനെ വരിഞ്ഞു മുറുക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ടു



ആരുതന്നെ അധവാ എല്ലാവരും പണിമുടക്കിയാലും ധീരമായി ഇങ്ങനെയുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍  കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അങ്ങ്നെ ഉണ്ടാകില്ല.

ച്ങ്ങനാശേരി അതിരൂപത അതിനൊറുമാത്രുകകാണിക്കുന്നുണ്ടു ഒരാള്‍ തന്നെ ഒരിടത്തും ഇരിക്കില്ല. മാറ്റി കൊണ്ടിരിക്കും എല്ലാ രൂപതകള്‍ക്കും അതു ഒരു മാത്രുകയായി എടുക്കാന്‍ സാധിക്കണം

എനിക്കു പലപ്പോഴും തോന്നുന്നതു ഒരു സ്ഥാപനത്തിലും  ഒരച്ചനില്‍ കൂടുതല്‍ പാടില്ല. ബാക്കി സ്ഥാനങ്ങള്‍ ഡീക്കന്മാരെയോ അല്‍മായരെയോ എല്‍ പ്പിച്ചിട്ടു അച്ചന്മാരെ സുവിശേഷപ്രഘോഷണത്തിനായി മാത്രം ചുമതലപ്പെടുത്തിയാല്‍ എത്ര നന്നായിരിക്കും

നമ്മുടെ ലക്ഷ്യം

ഒരിക്കലും പണസമ്പാദനത്തിനുവേണ്ടി നമ്മള്‍ പള്ളിയുമായി ബന്ധപ്പെട്ടും രൂപതയുമായി ബന്ധപ്പെട്ടും  ഒന്നും ചെയ്യാതിരുന്നാല്‍ നല്ലതു ..എന്നാല്‍ സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഗമായി എന്തും അതായതു സ്കൂള്,ആശുപത്രികള്‍  മറ്റ്ഉസ്ഥാപനങ്ങള്‍ എല്ലാമാകാം പക്ഷെ അല്പം കഴിയുമ്പോള്‍ ലക്ഷ്യം മാറിപ്പോകുന്നു. നിലനില്‍പ്പിനു, അന്യ മതസ്ഥര്‍ ചെയ്യുന്നതുപോലെ എല്ലാ കറപ് ഷനും ചെയ്യേണ്ടിവരുന്നു. അതിനാല്‍ ഒന്നും ഇല്ലാതിരുന്നാല്‍ വളരെ നല്ലതാണെന്നു അനുഭവം പഠിപ്പിക്കുന്നു.

" നിങ്ങളെ സ്നേഹിക്കുന്നവരെ നിംഗള്‍ സ്നേഹിച്ചാല്‍ നിംഗള്ക്കെന്തു പ്രതിഫലമാണുലഭിക്കുക ചുങ്കകാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ ?"
( മത്താ.5:46 )  ചുങ്കക്കാര്‍ ചെയ്യുന്നതു തന്നെ നമ്മളും ചെയ്തിട്ടുകാര്യമില്ല.

“നിംഗള്‍ ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്വേഷിക്കുക, അതോടൊപ്പം ബാക്കിയുള്ളതെല്ലാം  നിങ്ങള്‍ക്കുലഭിക്കും “ ( മത്താ 6:33. )
ഇന്നു നമ്മളെല്ലാം നമ്മുടെ കാര്യം മാത്രം അന്വേഷിക്കുന്നു. അതിനാല്‍ ഒന്നും കൂട്ടിചേര്ക്കപ്പെടുന്നില്ല. അതിനാല്‍ വളഞ്ഞവഴിയില്ക്കൂടിയായാലും അതെല്ലാം കണ്ടെത്തണം

“ നിംഗളൂടെ നീതി അവരുടെ (ഫരീസയൌടെ ) നീതിയെ വെല്ലുന്നതായിരിക്കണം അല്ലെങ്കില്‍ എന്തു ഫലം “ ?

എല്ലാവര്‍ക്കും വലിയവലിയ പ്ള്ളികളൂം പെരുന്നാളും വേണം 
ആഡംബരം വേണം ആര്‍ഭാടം വേണം ആധ്യാത്മീകത ശുഷക്കം ?
സ്വര്ഗ്ത്തില്‍പോകാന്‍ ഇതൊക്കെ മതിയോ ?എങ്കില്‍ മാര്‍പാപ്പാ വെറും മണ്ടനാണോ? പാപ്പാ കൊട്ടാരം വിട്ടു വെറും രണ്ടു മുറികളീലേക്കു മാറി.
പട്ടാളവുംകാവല്ക്കാരും ഒന്നുംവേണ്ടാ .ലളിതജീവിതം ഇഷ്ടപ്പെടുന്ന പാപ്പാ അതാണു  നാമും മാത്രുകയാക്കേണ്ടതു

ശാസിക്കാന്‍ കഴിയാതെപോകുന്നു ?

കീഴുദോഗസ്ഥര്‍ തെറ്റുചെയ്യുമ്പോള്‍ അതേതെറ്റില്‍  ഉള്‍പ്പെട്ടിരിക്കുന്ന മേല്‍ ഉദ്യോഗസ്ഥനു കീഴുദ്യോഗസ്തരെ ശാസിക്കാന്‍പറ്റില്ല.  വായില്‍ തിരുകിയ തുണി പോലെ .    അതു അവര്‍ക്കു വളമായിമാറുന്നു

നമ്മുടെവിഷയം ഒന്നുകൂടെ മനസിലേക്കുകൊണ്ടുവരാം പ്രഭാ.20:29 ല്‍  കാണാം

“ സമ്മാനങ്ങളും ദാനങ്ങളും ജ്ഞാനികളെ അന്ധരാക്കുന്നു
വായില്‍ തിരുകിയതുണിപോലെ അവ ശാസനകളെ നിശബ്ദമാക്കുന്നു “

ഇതു ഒരു സ്വയവിമര്‍ശനത്തിനു ഉതകുമെങ്കില്‍ നന്നായിരുന്നു.
സാധാരണ   " ഉള്ളതുപറഞ്ഞാല്‍ "  തലപോകും
സ്നാപകന്‍റെ തലപോയതു രാജാവിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയതിനു ?
എന്നാല്‍ ദാവീദിന്‍റെ തെറ്റു ചൂണ്ടിക്കാട്ടിയിട്ടു നാഥാന്‍റെ തലപോകാതിരുന്നതു ദാവീദൂ-ഒരു സ്വയവിമര്‍ശനത്തിനു തയാറായി സ്വന്തതെറ്റു തിരുത്താന്‍ മനസായതുകൊണ്ടാണു.അല്ലെങ്കില്‍  രാജാവു നഗ്നനാണെന്നു പറഞ്ഞാല്‍ പറയുന്ന ആളിന്‍റെ തല വെട്ടുകയാണു പതിവു !

ഇവിടെ ഞാന്‍  ഉദ്ദേശിക്കുന്നതു നമ്മുടെ സഭയാകുന്നവലയില്‍ ധാരാളം അഴുക്കു മല്‍സ്യങ്ങളും ഉണ്ടു അതു മുകളിലെ തട്ടുമുതല്‍ താഴത്തെ തട്ടുവരെയുണ്ടു പാപ്പാ പറഞ്ഞു 2% അച്ചന്മാരrകുട്ടികളെപീഠിപ്പിക്കുന്നുവെന്നു മെത്രന്മാരെയും കാണുകയുണ്ടായി. അപ്പോള്‍ കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കുകതന്നെവേണം അങ്ങ്നെയുള്ളവരെ പുറത്താക്കിചാണകവെള്ളം തളിക്കണം . പാപത്തെ വെറുക്കുകയും പാപികളെ സ്നേഹിക്കുകയും ചെയ്യാന്‍ കാണിച്ചുതന്നയേശുവാണു നമ്മുടെ നായകന്‍ അതിനാല്‍ അവരെ പുറത്താക്കിയാല്‍  മതി അവര്‍ജീവിക്കണം

അനുസരണം ബലിയേക്കാള്‍ ശ്രേഷ്ടം !

ബിഷപ്പുസിനഡിനെയും മെത്രാനെയും ധിക്കരിക്കുന്ന ഒരു വൈദികന്‍ നമുക്കുവേണമോ ? കാനോനാ 762 മുതല്‍ പറഞ്ഞിരിക്കുന്നകര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണു.

ഒരു വൈദികനെ കണ്ടു യേശുവിലേക്കു അടുക്കുവാന്‍ ഒരു വിശ്വാസിക്കുകഴിയണം. എല്ലാവിധത്തിലും ഒരു വൈദികന്‍ മോഡലായിരിക്കണം !

ഇന്നു അതു നടക്കുന്നില്ലെങ്കില് എന്തിനീ വലിയപള്ളികളും ആര്ഭാടങ്ങ്ളും ?
എന്റെ വാക്കുകള് ആരെയ്എങ്കിലും വേദനിപ്പിക്കാന് കാരണമാകുന്നെങ്കില് ക്ഷമിക്കണം     

Sunday 20 July 2014

ഉടയുന്ന മണ്‍പാത്രങ്ങളിലെ നിധി

"എന്നാല്‍ പരമമായ ശക്തി ദൈവത്തിന്‍റെതാണു. ഞങ്ങളുടെതല്ലായെന്നു വെളിപ്പെടുത്തുന്നതിനു ഈ നിധി മണ്‍പാത്രങ്ങളിലാണു ഞ്ങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതു "   ( 2കോറി. 4 : 7 )

ഞങ്ങള്‍ എന്നുപറയുന്നതു അപ്പസ്തോലന്മാരാണു. അവരാണു സഭയില്‍ ഒന്നാമതു . " ദൈവം സഭയില്‍ ഒന്നാമതു അപ്പസ്തോല്ന്മാരെയും ,രണ്ടാമതു പ്രവാചക്ന്മാരെയും, മൂന്നാമതുപ്രബോധകരെയും തുടര്ന്നു ..."  1കോറ.12:28 )    

ചുരുക്കത്തില്‍ അപ്പസ്തോലപദവി  =  ഔന്നത്യ പദവി .

മണ്‍പാത്രങ്ങളിലെ നിധി

അപ്പസ്തോലപദവി വളരെ  ഔന്നത്ത്യമേറിയ ഒരു പദവിയാണു .പക്ഷേ പ്രേഷിതന്മാരുടെ നില വളരെ ദയനീയമാണു ( ആദ്യകാല കാഴ്ച്ചപ്പാടാണു. ഇന്നു അവരായിരിക്കാം സുഖിമാന്മാര്‍ ) ദുരിതങ്ങളും , പീഠനങ്ങളും , രോഗങ്ങളും മൊഹഭംഗങ്ങളും,നിരന്തരം അവരെ അലട്ടികൊണ്ടിരുന്നു. അവര്‍ അവയെ. അതിജീവിക്കുന്നു അപ്പസ്തോലപദവിയാകുന്ന മഹാദാനം ഉടയാവുന്ന മണ്‍പാത്രങ്ങളിലാണു അവര്‍ വഹിച്ചിരിക്കുന്നതു.അവ ഒരിക്കല്‍ ഉടയുകയും ചെയ്യും .ഉടയുകയെന്നതുകൊണ്ടു ഉദ്ദേശിക്കുക മരിക്കുകയെന്നാണു.

അതു മനസിലാക്കാന്‍ 2 കോരി.5:1 കൂടി നോക്കണം . " ഞങ്ങള്‍ വസിക്കുന്ന ഭൌമീക ഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്മ്മിതമല്ലാത്തതും ശ്വാസ്വതവും ദൈവത്തില്‍ നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു. "
സ്വര്‍ഗീയഭവനം ലക്ഷ്യമാക്കിയുള്ളപ്രയാണം .

ഒരു നിത്യഭവനം പണിയുന്നതിനായി താല്ക്കാലികമായതിനെ നശിപ്പിക്കുന്നതിനോടാണു മരണത്തെ പ്പൌലോസ്ശ്ളീഹാ ഉപമിക്കുന്നതു. മരണത്തെ ഇപ്രകാരം അവതരിപ്പിക്കാന്‍ കാരണം മരിച്ചവരുടെ ഉദ്ധാനത്തിലുള്ള പ്രത്യാശയാണു. ഭവനത്തിന്‍റെ ഉപമയോടു വസ്ത്രത്തിന്‍റെ ഉപമയും കൂടിചേര്‍ത്തുകൊണ്ടു ശ്ളീഹാ ഇക്കാര്യം സമര്‍ത്ഥിക്കുന്നു. മത്തായി 22:11 ല്‍ കല്യാണ വസ്ത്രവും . എന്നാല്‍ ആവസ്ത്രമെന്നു പറയുന്നതു ക്രിസ്തുവാണെന്നു ഗലാത്യര്‍ക്കെഴുതിയ ലേഖനത്തിലും കാണുന്നു.



" യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്നനിംഗളെ ല്ലാവരും   ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. "  ( ഗലാ.3 : 27 )

ഇവിടെ ക്രിസ്തുവാകുന്ന വസ്ത്രത്തെപറ്റിയാണു പറയുക. അതായതു മത്താ.22:11 ലെ കല്യാണവസ്ത്രവും ഗലാ.3:27 ലെ വസ്ത്രധാരണവും ക്രിസ്തുവാകുന്ന വസ്ത്രത്തെക്കുറിച്ചാണു പറയുക. മരണം ഒരു നഗ്നമാക്കലാണെന്നു പറയാം അതായതു എതിനോടെല്ലാം നാം ബന്ധപ്പെട്ടുകഴിയുകയും ,ബന്ധം വിശ്ചേദിക്കാതിരിക്കാന്‍ പണിപ്പെടുകയും ച്യ്തുവോ അവയൊന്നും ഇപ്പോള്‍ അവശേഷിക്കുന്നില്ല. എന്നാല്‍ ശ്വാസ്വതമായ ,അധവാ രൂപാന്തരപ്പെട്ടശറീരം  ഇതുവരെ നമുക്കുകിട്ടിയിട്ടില്ല.( 1കോറ.15;33 ,റോമ. 8:23 ) അതിനാല്‍ പ്രത്യാഗമനം വറേ മറണം വേദനാജനകമാണു.

ചുരുക്കത്തില്‍ ഉടയുന്ന മണ്‍പാത്രത്തിലെ നിധി . മരണയോഗ്യമായ ഈ ശരീരത്തില്‍ അപ്പസ്തോലനെന്ന ആ മഹാനിധിയാണു സൂക്ഷിച്ചിരിക്കുന്നതു.

മരണമെന്നുപറയുമ്പോള്‍ മറ്റൊരുകാര്യ്ം കൂടിചിന്തിക്കാം. പാപത്തിന്‍റെ ഫലമായിട്ടാണു മരണം ഈലോകത്തിലേക്കു വന്നതു അല്ലായിരുന്നെങ്കില്‍ ആരും മരിക്കാതെ തന്നെ സ്വര്‍ഗത്തിലേക്കു എടുക്കപ്പ്ടുമായിരുന്നുവെന്നുവേണം അനുമാനിക്കാന്‍

എന്തുകൊണ്ടു ?

ദൈവം ഇഷ്ടപ്പെട്ടവര്‍ മരിക്കാതെ (ശരീരം അഴുകാതെ ) സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതായി നാം കാണുന്നു  " ഹേനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല.ദൈവം അവനെ എടുത്തു " ( ഉല്പ.5: 24 ) അതുപോലെ എലിയാ, മോശയുടെ ശരീരം പിന്നെയാരും കണ്ടീട്ടില്ല. പരി.കന്യാമറിയത്തിന്‍റെ ശരീരവും അതുപോലെ സംവഹിക്കപ്പേട്ടുവെന്നാണൂ പരമ്പരാഗതമായ വിശ്വാസം .ഇവൌടെയൊക്കെ ശരീരം അഴുകാതെ രൂപാന്തരപ്പെട്ടശരീരമായിട്ടാണൂ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതു.

മരണമില്ലാത്തകാലം

പാപത്തിന്‍റെ ശമ്പളം മരണമാണെല്ലോ ?

ആദിമമാതാപിതാക്കള്‍ പാപം ചെയ്തില്ലായിരുന്നെങ്കില്‍ ?

കോടാനുകോടിവര്‍ഷങ്ങളായി ആദിമാതാപിതാക്കള്‍ മുത്ല്‍ ഇങ്ങോട്ടു എല്ലാവരും ഈ ലോകത്തില്‍ തന്നെ കാണുമായിരുന്നോ ?



ഒരിക്കലുമില്ല. ഹെനോക്കിനെ ദൈവം എടുത്തതുപോലെ സമയാസമയ്ങ്ങളില്‍ ഓരോരുത്തര്‍ പോകുമായിരുന്നു. ഫാമിലി പ്ളാന്‍ ഉണ്ടാകില്ലായിരുന്നു.
എല്ലാം ക്രമവും ചിട്ടയുമായി പോകുമ്പോള്‍ മനുഷ്യന്‍റെ പ്ളാനിഗ് അവിടെ ആവശ്യം വരുന്നേയില്ല. പിന്നെ മരിക്കാതെ മനുഷ്യന്‍ എന്തുചെയ്യുമായിരുന്നു. ?

അതിനു ബൈബിളില്‍ ശ്ളീഹാ ഒരു രഹസ്യം പറയുന്നുണ്ടു  നമ്മുടെ കര്‍ത്താവിന്‍റെ പ്രത്യാഗമനത്തില്‍ എല്ലാവരും മരിക്കില്ല .കണ്ണടച്ചു തുറക്കുന്നത്രവേഗത്തില്‍ അന്നുജീവിച്ചിരിക്കുന്നവരെല്ലാം രൂപാന്തരപ്പെടും. ( 1കോറ.15:52 )

ഇതു മുകളില്‍ പറഞ്ഞതിനു ആധാരമായീടുക്കാം

ഒന്നാമാദവും രണ്ടാമാദവും .( യേശുവിന്‍റെ മനുഷ്യത്വം മാത്രമാണു വിവക്ഷ )

"ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ സരളഹ്രുദയനായിട്ടാണു സ്രിഷ്ടിച്ചതു എന്നാല്‍ അവന്‍റെ സങ്കീര്ണപ്രശ്നങ്ങള്‍ എല്ലാം അവന്‍റെ സ്വന്തം സ്രിഷ്ടിയാണു "  ( സഭാപ്ര.7:29 ) ചുരുക്കത്തില്‍ ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ അവനു ഒരു കുറവും അധവാ ഒരു ആന്തരീകമുറിവുമില്ലാതെയാണു സ്രിഷ്ടിച്ചതു

പാപം ചെയ്യുന്നതിനു മുന്‍പുള്ള ആദത്തെയും രണ്ടാമാദാമായ ക്രിസ്തുവിനെയും സുറിയാനിപിതാക്കന്മാര്‍ ഒരേവാക്കുകൊണ്ടാണു സംബോധന ചെയ്തിരുന്നതു
"യീഹീദോയോ " എന്നപദമാണു രണ്ടുപേര്‍ക്കും അവര്‍ ഉപയോഗിച്ചിരുന്നതു .യേശുവിന്‍റെ ശരീരം അഴുകാതെ രൂപാന്തരം പ്രാപിച്ചു സ്വര്‍ഗത്തിലേക്കു കയറിയതുപോലെ ആദ്യത്തെ ആദാമും രൂപാന്തരം പ്രാപിച്ച ശരീരവുമായി പോകുമായിരുന്നു പാപം ചെയ്തു മരണത്തിനു അധീനനാകാതിരുന്നെങ്കില്‍ ! ( ഇതു എന്‍റെ ഒരു നിഗമനം മാത്രമാണു )

ഇതില്‍ നിന്നും ശ്ളീഹാപറഞ്ഞ അപ്പസ്തോലനെന്ന നിധി മരണത്തിനു യോഗ്യമായ മണ്‍ പാത്രത്തിലാണു സൂക്ഷിച്ചിരിക്കുന്നതു എന്നു മനസിലാക്കാമല്ലോ ?

Thursday 17 July 2014

മനുഷ്യരും സഹനവും

പാപിയായ മനുഷ്യന്‍റെ സഹനം കൊണ്ടു ഒരു ഫലവുമില്ല. ഉണ്ടായിരുന്നെങ്കില്‍ ദൈവം മനുഷ്യനായി അവതരിക്കേണ്ട ആവശ്യമുണ്ടാകില്ലായിരുന്നു (സഭയുടെ പഠിപ്പിക്കലായി ഇതിനെ എടുക്കരുതു എങ്കിലും സഭക്കു എതിരല്ല )

മനുഷ്യന്‍റെ സഹനം എങ്ങനെ വിലയുള്ളതാക്കിതീര്‍ക്കാം  ?

ഈ വിലയില്ലാത്ത സഹനം യേശുവിന്‍റെ കയ്യില്‍ കൊടുത്താല്‍ അതിനെ 24 കാരറ്റു തങ്കമാക്കി മാറ്റാന്‍ സാധിക്കും .എന്നിട്ടു യേശു അതു തന്‍റെ സഹനത്തോടുചേര്‍ത്തു പിതാവിനു സമര്‍പ്പിക്കുകവഴി അതു 24 കാരറ്റു തങ്കമായി രൂപാന്തരപ്പെടുത്താന്‍ യേശുവിനു കഴിയുന്നു.

യേശുവിന്‍റെ ദൈവികശക്തി

യേശുവിന്‍റെ കരങ്ങളില്‍ കൂടി കയറീറങ്ങിയാല്‍ അതു ആയിരവും പതിനായിരവും മടങ്ങായി വര്‍ദ്ധിക്കുന്നു,

"യേശു അവരോടുപറഞ്ഞു. നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍."
"ശിഷ്യന്മാര്‍ പറഞ്ഞു.ഇവിടെ 5 അപ്പവും 2 മീനും മാത്രമേയുള്ളു. "
" യേശു പറഞ്ഞു അതു എന്‍റെ അടുത്തുകൊണ്ടുവരിക "
അപ്പമെടുത്തു സ്വര്‍ഗത്തിലേക്കുനോക്കി ആശീര്വദിച്ചു മുറിച്ചു ശിഷ്യന്മാരെ എള്‍പ്പിച്ചു. .അവരെല്ലാം ഭക്ഷിച്ചു ത്രുപ്തരായി. കുട്ടികളും സ്ത്രീകളും ഒഴികെ അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. ശേഷിച്ചതു 12 കുട്ട നിറയെ ഉണ്ടായിരുന്നു.

ആ അപ്പം ശിഷ്യന്മാരുടെപക്കല്‍ തന്നെയിരുന്നാല്‍ 5 പെര്‍ പോലും ഭക്ഷിച്ചു ത്രുപ്തരാകില്ലായിരുന്നു.

എന്നാല്‍ അതു യേശുവിന്‍റെ കയ്യില്‍ കൊടുത്തപ്പോള്‍ മാറ്റം സംഭവിക്കുന്നു. അതു പതിനായിരം ഇരട്ടിയായിവര്‍ദ്ധിക്കുന്നു.പിതാവിന്‍റെഅനുവാദംഉണ്ടായിരുന്നു 



എന്താണു ചെയ്തതു ?

1) കയ്യില്‍ എടുത്തു
2) സ്വര്‍ഗത്തിലേക്കുനോക്കി
3) ആശീര്‍വദിച്ചു
4) മുറിച്ചു
5) ശിഷ്യന്മാര്‍ക്കു കൊടുത്തു 



എന്തു സംഭവിച്ചു ?

എല്ലാവരും ഭക്ഷിച്ചു ത്രുപ്തരായി.

12 കൂട നിറയെ ശേഷിച്ച കഷണങ്ങള്‍ ശേഖരിക്കുകയുണ്ടായി.

12 അപ്പസ്തോലന്മാര്‍  ജനങ്ങളെസേവിക്കുകയായിരുന്നു അവരെ എന്തുമാത്രം യേശു കരുതിയെന്നുള്ളതിനുള്ള തെളിവാണു ഇതു.

ചുരുക്കം

നമ്മുടെ കയ്യിലുള്ളതു യേശുവിനെ എള്‍പ്പിച്ചാല്‍ അവിടുന്നു അതിനെ വര്‍ദ്ധിപ്പിച്ചു വിലയുള്ളതാക്കിതീര്‍ക്കും അതിനാല്‍ നമ്മുടെ സഹനങ്ങള്‍ എല്ലാം യേശുവിന്‍റെ കരങ്ങളില്‍കൂടി പിതാവിനു സമര്‍പ്പിക്കാം

Tuesday 15 July 2014

ഒരു തിരിഞ്ഞു നോട്ടം

ഇന്നലെ ഒരു ഓര്‍ത്തഡോക്സ്  സഹോദരന്‍ ചോദിച്ചു എന്താണു പുനരൈക്യം. ?   മാര്‍ത്തോമ്മാശ്ളീഹായുടെ കാലം മുതല്‍ ഇവിടെ ഉണ്ടായിരുന്നതു ഓര്‍ത്തഡോക്സ് സഭയാണല്ലോയെന്നു ?

സങ്ക്ടം തോന്നി പാവത്തിന്‍റെ പറച്ചില്‍കേട്ടു. ഇപ്പോള്‍ പ്രചരിക്കുന്നതു കള്ളകഥകളാണെല്ലോയെന്നു ഓര്‍ത്തുപോയി.

ഒന്നോരണ്ടോ നൂറ്റാണ്ടു കഴിയുമ്പോള്‍ കെ.പി.യോഹന്നാന്‍റെ സഭക്കാരും പറയും
അവരുടെസഭ തോമ്മാശ്ളീഹായ്അല്‍ സ്ഥാപിതമാണെന്നു .

അല്പം പിറകോട്ടു പോയിചിന്തിച്ചാല്‍

ഇവിടെ യാക്കോബായാ ഒര്ത്തഡോക്സ് സഭ കൂനന്‍ കുരിശ് സത്യത്തിനു മുന്‍പു ഉണ്ടായിരുന്നെങ്ങ്കില്‍ കൂനന്‍ കുരിശ സത്യത്തിനുശേഷം ഒന്നാം മര്ത്തോമ്മായിക്കു ആരു പട്ടം കൊടുത്തു? അതിനു മുന്‍പു ഇവിടെയുണ്ടായിരുന്ന മെത്രാന്മാര്‍ ആരോക്കെയായിരുന്നു? 12 അചന്മാര്‍ എന്തിനു ഒന്നാം മര്ത്തോമ്മായിക്കു പട്ടം കൊടുക്കണം ?



കൂനന്‍ കുരിശ് സത്യം .............................. 1653 ജാനുവരി 3നു ( മട്ടാന്‍ചേരി )
പറമ്പില്‍ തോമ്മസ് അര്‍ക്കാദിയാക്കോനെ 12 വൈദികര്‍ ചേര്ന്നു അഹത്തള്ളാ ബാവാ യുടെ വ്യാജ കത്തോടെ ഒന്നാം മര്തോമ്മാ ..... 1653 മെയ് 22 നു
ഒന്നം പുനരൈക്യ ശ്രമം.......................... ഒന്നാം മര്തോമ്മയുടെ കാലത്തു.
യാക്കോബായ്അക്കാരുടെ ആഗമനം ...... മാര്‍ ഗ്രീഗോറിയോസ്ഇനെ
ഡച്ചുകാര്‍ കേരളത്തിലെത്തിച്ചു .......................1665 ല്‍.

(യാക്കോബു ബുര്‍ദാന യാക്കോബയാ സഭ സ്ഥാപിക്കുന്നതു എവുത്തിക്കുസിന്‍റെ അനുയയിയളെ ചേര്ത്തു 431 ലെ എഫേസൂസ് സുനഹദോസിനു ശേഷം )

ഗ്രീഗോറിയോസ് മര്തോമ്മായിക്കു പട്ടം കൊടുക്കാതെ 1670ല്കബറടങ്ങി(പറവൂര്‍ )
മാര്തോമ്മായുടെ കൂടെയുണ്ടായിരുന്നവര്‍ ഗ്രീഗോറിയോസ് മെത്രാന്‍ കൊണ്ടുവന്ന പുത്താന്‍ കുരബാനയും മറ്റും അംഗീകരിച്ചതിനാല്‍ പുത്തന്‍കൂറുകാരെന്നു വിളിച്ചു

രണ്ടാം മര്തോമ്മാ..................... 1670 ല്‍
മൂന്നാം മര്തോമ്മ .......................1685 ല്‍ (രണ്ടാം പുനരൈക്യശ്രമവും നടന്നു )
നാലാം മര്തോമ്മ .................... 1688 ല്‍ (മൂന്നാം പുനരൈക്യശ്രമം )
അന്‍ചാം മര്തോമ്മാ ............... 1728 ല്‍ (നാലാം പുനരൈക്യ ശ്രമം )

ആറാം മര്‍തോമ്മ ......................1765 ല്‍ ഇദ്ദേഹം വിദേശമെത്രാന്മാരെ വരുത്തി ചെലവുകൊടുത്തുകൊള്ളാമെന്നും പറഞ്ഞു .പക്ഷേ പട്ടം കൊടുക്കാഞ്ഞതുകൊണ്ടു ചിലവുകൊടുത്തില്ല. കപ്പല്കാര്‍ കെയിസ് കൊടുത്തു ഗത്യന്തരമില്ലാതെ ആറാം മര്തൊമ്മയിക്കു അവര്‍ പട്ടം കൊടുത്തു. അങ്ങ്നെ ആറാം മര്തോമ്മാ മാര്‍ദീവന്യാസിയോസ് ഒന്നാമനായിതീര്ന്നു. 1772ല്‍ നിരണം പള്ളിയില്‍ വച്ചായിരുന്നു പട്ടം കൊട. എല്ലാ പട്ടവും കൊടുത്തു. അവസാനം മെത്രാന്‍ പ്ട്ടവും കൊടുത്തു. 

അങ്ങനെ 1653 മുതല്‍ 1772 വരെ പട്ടം ഇല്ലതിരുന്ന പുത്തന്‍ കൂറുകാര്‍ യാക്കോബായാമെത്രാനില്‍ നിന്നും മെത്രാന്‍ പട്ടം ലഭിച്ചതോടുകൂടി യാക്കോബായാക്കാരായി രൂപാന്തരപ്പെട്ടു.

നിവ്രുത്തികേടുകൊണ്ടാണു ദീവന്ന്യാസോസിനെ വാഴിച്ചതു അതു ഗ്രീഗോറിയോസ് തിരുമേനിക്കു സങ്ങ്കടമായതിനാല്‍ അദ്ദേഹം കാട്ടുമങ്ങാട്ടു കുര്യ്ന്‍ രമ്പാനെ വരുഹ്തി അദ്ദേഹത്തിനു മാര്‍ കൂറീലോസ് എന്നപേരില്‍ മെത്രാനായി വാഴിച്ചു (1772ല്‍ തന്നെ )ഇവരാണു തോഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭ.

കരിയാറ്റില്‍ മല്പ്പാന്‍റെ സമയത്തു അന്‍ചാം പുനരൈക്യശ്ര്‍അമം നടന്നു.

ആറാം പുനരൈക്യ ശ്രമം .......................... 1791 ല്‍

1815 ല്‍ വ്ട്ടിപണത്തിന്‍റെ പലിശ്അ വാങ്ങി കോട്ടയം പഴയസെമിനാരി പണിതു.( പുലിക്കോട്ടു ഇട്ടൂപ്പു റമ്പാന്‍ )

മര്‍ദീനില്‍ രണ്ടു പാത്രിയര്‍ക്കീസന്മാര്‍ . അബദല്‍മിശിഹായും അബദുള്ളായു.
അബദുള്ളാ കത്തോലിക്കാസഭയിലേക്കു പോയ ആളായിരുന്നു. 1895 മുതല്‍ 1906 വരെ )അദ്ദെഹത്തിനു പാത്രിയര്‍ക്കാസ്ഥാനം കൊടു ക്കാമെന്നു പറഞ്ഞു തിരികെ കൊണ്ടുവന്നു അദ്ദേഹത്തെ പാത്രിയര്‍ക്കിസാക്കി. അബദല്‍മിശിഹായെ ബഹിഷ്കരികുകയും ചെയ്തു. (1906 ല്‍ )

ഈസമയത്താണു മലബാറില്‍ നിന്നും രണ്ടു റമ്പാന്മാരെ മെത്രാന്‍ പട്ടത്തിനു അവിടെക്കു ചെന്നതു .അവര്‍ സീനിയര്‍ പാത്രിയര്‍ക്കിസില്‍ നിന്നും പട്ടംസ്വീകരിക്കാതെ ജൂണീയര്‍ പാത്രിയര്‍ക്കീസില്‍ നിന്നും( അബ്ദുള്ളാ )മെത്രാന്‍ സ്ഥാനം സ്വീകരിച്ചു. മലബാറില്‍ തിരികെയെത്തി.( മാര്‍ ദീവന്യാസോസും മാര്‍ കൂറീലോസും )

അബ്ദുള്ളാപാത്രിയര്‍ക്കിസിന്‍റെ കേരള സന്ദര്‍ശനം ( 1910 ല്‍ )

പാത്രിയര്‍ക്കിസിനു മലങ്ങ്കരയില്‍ ഭൌതീകാധികാരവും ഉണ്ടെന്നു എഴുതി രജിസ്റ്റര്‍ ചെയ്തുകൊടൂക്കണമെന്നു പാത്രിയര്‍ക്കിസ് പറഞ്ഞതിനു ദീവന്യാസോസ് സമ്മതിച്ചില്ല, എന്നാല്‍ കൂറീലോസ് എഴുതികൊടൂത്തു. അതിനാല്‍ മാര്‍ ദീവന്യാസോസിനെ മുടക്കുകയും കൂറീലോസിനെ മലങ്ങ്കര മെത്രാനാക്കുകയും ചെയ്തു.

മെത്രാന്‍ കഷിയും ബാവാ കഷിയും

ദീവന്യാസോസിനെ അനുകൂലിച്ചവരെ മെത്രാന്‍ കഷിയെന്നും പാത്രിയര്‍ക്കീസിനെ അനുകൂലിച്ചവരെ ബാവാകഷിയെന്നും വിളിച്ചു അങ്ങ്നെ വീണ്ടും പിളര്‍പ്പുണ്ടായി.

മലങ്കരമെത്രാന്‍ സ്ഥാനത്തിനുവേണ്ടി മാര്‍ ദീവന്യാസിയോസും , മാര്‍ കൂറീലോസും തമ്മില്‍ മല്‍സരവും വ്യവഹാരവുമായി. ആദ്യ കാലങ്ങളില്‍ തിരുവിതാം കൂര്‍ ഹൈകോടതിയില്‍ മാര്‍ ദീവന്യഅസിയോസിനും കൂട്ടര്‍ക്കും തോല്വിയായിരുന്നു. പക്ഷേദീവന്യാസിയോസിന്‍റെ കൂടെ നിന്നിരുന്നതു ബുദ്ധിശാലിയും എം.എ. ക്കാരനുമായ പി.റ്റി.ഗീവര്‍ഗീസ് പണിക്കരച്ചനായിരുന്നു.അദ്ദേഹം വട്ടശേരില്‍ മാര്‍ ദീവന്യാസിയോസിന്‍റെ മുടക്കു അഴിക്കുന്നതിനും ഒരുകാതോലിക്കായെ വാഴിക്കുന്നതിനുമായി ഗവര്മേന്‍റെആല്‍ പുറത്താക്കപ്പെട്ട അബ്ദല്മിശിഹായെ കേരളത്തിലേക്കു വരുത്തി.ഒരു കാതോലിക്കാ സ്ഥഅനം ഉണ്ടാക്കുന്നതിനു നിസ്ചയിച്ചു.


കാതോലിക്കാവാഴ്ച്ച

ബാവാ 1912ല്‍ കേരളത്തില്‍ എത്തി. മുറിമറ്റത്തുമാര്‍ ഈവാനിയോസിനെ ബസേലിയോസ് ഒന്നാമനെന്നപേരില്‍ പൌരസ്ത്യ കാതോലിക്കയായി വാഴിച്ചു. കൂടെ മൂന്നു മെത്രാന്മാരെയും വാഴിച്ചു.

മുടക്കപ്പെട്ടപാത്രിയര്‍ക്കീസ് വാഴിച്ച മെത്രാന്മാര്‍ക്കൊന്നും പട്ടം കിട്ടിയിട്ടില്ലെന്നു പാത്രിയര്‍ക്കിസന്മാര്‍ രേഖപ്പെടുത്തി എഴുതിയിട്ടുണ്ടു.

1925 മേയ 2അം തീയതി ബഥനിയുടെ സുപ്പീര്യറായഇരുന്ന ഗീവര്‍ഗീസ്റമ്പാനെ മാര്‍ ഈവാനിയോസെന്നപേരില്‍ ബഥനിമെത്രാപ് പോലീത്തയയി നിയമിച്ചു.



പരുമല സുനഹദോസ്

1925-ല്‍ പരുമലയില്‍ കൂടിയ സുനഹദോസ് മാര്‍ ഈവാനിയോസിനെ കത്തോലിക്കാസഭയുമായുള്ള പുനരൈക്യത്തിനുള്ള സാധ്യത ആരായാന്‍ നിയമിച്ചു.അതിനുള്ള എഴുത്തുകുത്തുകള്‍ എല്ലാം മാര്‍ ഈവാനിയോസാണു നടത്തിയതു. 1929ല്‍ ബഥനിയിലെ യാക്കോബച്ചനെ മാര്‍ തേയോഫിലോസെന്നപേരില്‍ മാര്‍ ഈവാനിയോസിന്‍റെ സഹായമെത്രാനായി നിയമിച്ചു.

മലങ്കര ഓര്ത്തഡോക്സ് സഭ

ഇങ്ങ്നെയിരിക്കെ 1926ല്‍ ദീവന്യഅസിയോസിന്‍റെ പാര്‍ട്ടിയില്‍ പെട്ട മാര്‍ ഗ്രീഗോറിയോസ് ഒരു യാക്കോബായ പള്ളിവയ്ക്കുവാനായി അനുവാദത്തിനു ഗവ.ല്‍ അപേക്ഷകൊടുത്തു. മറ്റേ കഷിക്കാര്‍ അതിനെ എതിര്ത്തു. അവര്‍ക്കു യാക്കോബായാപള്ളിവയ്ക്കാന്‍ ത്ു.കാശമില്ലെന്നു വാദിച്ചു. അങ്ങ്നെ അനുവാദം ലഭിച്ചില്ല. അതിനാല്‍ ഒരു ഓര്ത്തഡോക്സ് പള്ളിക്കായി അപേക്ഷിച്ചു. അനുവാദം ലഭിച്ചു അന്നുമുതല്‍ ഒര്ത്തഡോക്സ്പള്ളികള്‍ പണിയിക്കുകയും ഓര്ത്തഡോക്സുകാരായി അറിയപ്പെടുകയും ചെയ്തു.
.
റൊമില്‍ നിന്നും അനുകൂലമായ അറിയിപ്പു ലഭിച്ചു. യാക്കോബായ പള്ളിക്രമങ്ങള്‍ ഉപയോഗിക്കാമെന്നും വിവാഹിതരായ അചന്മാരെ സ്വീകരിക്കമെന്നും ഇവര്‍ ആവ്ശ്യ്പ്പെട്ടതു മിക്കതും അനുവദിച്ചുള്ള അറിയിപ്പുണ്ടായി.

ചിലരുടെ പിന്മാറ്റം

ഇത്രയുമായപ്പോഴേക്കും മാര്‍ ദീവന്യാസിയോസിന്‍റെ റിവിഷന്‍ അപ്പീലില്‍ അദ്ദേഹത്തിന്‍റെ മുടക്കു സ്വഭാവികനീതിപ്രകാരം അസാധുവാണെന്നു വിധിക്കുകയുണ്ടായി, ഈ അവസരത്തില്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടാല്‍ തങ്ങളുടെ കൈവശം ഉറപ്പിച്ചുകിട്ടിയിരിക്കുന്ന വസ്തുക്കള്‍ പ്രതിയോഗികള്‍ക്കു വിട്ടുകൊടുക്കേണ്ടിവരുമെന്നു ചിന്തിക്കയാല്‍ ഈ പുനരൈക്യ് ത്തില്‍ നിന്നും വിട്ടുനില്ക്കണമെന്നു ദീവന്യാസിയോസ് തിരുമേനി നിര്‍ബന്ധിച്ചുതുടങ്ങി.

ധീരനായ സന്യാസി

ഭൌതീകവസ്തുക്കള്‍ വിട്ടുകൊടുക്കകന്നതിനു ദീവന്യാസിയോസ് തിരുമേനിക്കു ബുദ്ധിമുട്ടു തോന്നിയപ്പോള്‍ ബധനിയുടെ 400 എക്കര്‍ സ്ഥലവും അനുബന്ധസ്ഥപനങ്ങളും ഉപേക്ഷിക്കാന്‍ തികഞ്ഞ സന്യാസിയായിരുന്ന മാര്‍ ഈവാനിയോസ് തിരുമേനിക്കു തെല്ലും വൈമുഖ്യം തോന്നിയില്ല. ഈ 400 എക്കറില്‍ 200 ല്പരം എക്കര്‍ തിരുമേനിയുടെ അപ്പന്‍റെ സ്വത്തില്‍ നിന്നും സമ്പാദിച്ചതുമായിരുന്നു.

1930 ഓഗസ്റ്റു 30നു മാര്‍ ഈവാനിയോസും ശിഷ്യന്മാരും (അനുയായികളും) എല്ലാം ഉപേക്ഷിച്ചു മുണ്ടന്‍ മലയിലുണ്ടായിരുന്ന 400 എക്കര്‍ സ്ഥലവും ആസ്തികളും ഓര്ത്തഡോക്സ് സഭയിലെ ട്രസ്റ്റികള്‍ക്കു കൈമാറിയിട്ടു വെറും കൈയോടെ ഒരു പ്രാര്ത്ഥനപുസ്തകം മാത്രം എടുത്തുകൊണ്ടു മുണ്ടന്‍ മലയിറങ്ങി.

മലങ്കര കത്തോലിക്കാ സുറിയാനിസഭ

1930 സെപ്റ്റംബര്‍ 20 നു കൊല്ലത്തെ ലത്തീന്‍ ബിഷപ്പിന്‍റെ അരമനയില്‍ വച്ചു ഭാഗ്യസ്മര്ണാര്ഹനായ ബെന്സിംഗര്‍ മെത്രാപ്പൊലീത്താ തിരുമനസിലെ സന്നിധനത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ, മാര്തേയോഫിലോസ് മെത്രാപ്പോലീത്താ, ഒരു വൈദികന്‍ ( ജോണച്ചന്‍ ), ഒരു ശെമ്മാശന്‍ ( സെറാഫിയോന്‍ ) ഒരു അല്മേനി (കിളിനേത്തു ചാക്കോച്ചന്‍ ) എന്നിവര്‍ സത്യപ്രതിജ്ഞചെയ്തു കത്തോലിക്കാ പുനരൈക്യം ഉല്‍ഘാടനം ചെയ്തു.



യേശുവിന്‍റെ യധാര്‍ദ്ധശിഷ്യന്‍ 

വെറും കയോടെ സുവിശേഷപ്രഘോഷണത്തിനു ഇറങ്ങിതിരിച്ച തിരുമേനി .
" നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിംഗള്‍ക്കുലഭിക്കും " ( മത്താ.6:33 )
ഇതാണു മാര്‍ ഈവാനിയോസ് തിരുമേനിയുടെ ജീവിതത്തില്‍ കാണുന്നതെന്നു പറയുന്നതില്‍ ഞാന്‍ എറ്റം സന്തോഷിക്കുന്നു.



ദൈവസനിധിയിലേക്കു

തിരുവനന്തപുരം മെത്രാപ്പോലിത്തയായി ജ്വലിച്ചു പ്രതാപവഅനായി ദൈവശുശ്രൂഷചെയ്യുമ്പോള്‍ മുണ്ടന്‍ മലയില്‍ ഉപേക്ഷിച്ചുപോന്നതില്‍ തന്‍റെ അപ്പന്‍റെ സ്വത്തില്‍ നിന്നുംസമ്പാദിച്ചത്രയും ഭൂമി നലാം ചിറയില്‍ തന്നെ ദൈവം കൊടുത്തു അതും കണ്ടു ആത്മീകമായി സഭ അടിക്കടി വളരുന്നതും കണ്ടു സമാധാനത്തോടെ 1953 ജൂലയ് 15 നു ദൈവസന്നിധിയിലേക്കു എടുക്കപ്പെട്ടു.

Roman Catholic & Syro-Malankara Orthodox churches pledge to work for greater unity

ഭൌതീകസ്വത്തുനഷ്ടപ്പെടാതിരിക്കാന്‍ പുനരൈക്യത്തില്‍ നിന്നും വിട്ടുനിന്നവര്‍ വഴക്കും വക്കാണവുമായി സമാധാനമില്ലാതെ ഇന്നും കഴിയുന്നു.

ഇതു തീര്‍ത്തും സത്യസന്ധമായ ഒരവലോകനമാണു

Monday 14 July 2014

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനി

സഹനം ! സഹനം ദൈവമഹത്വത്തിനും അതില്ക്കൂടി മനുഷ്യരക്ഷക്കും .

സഹനം ദൈവസ്നേഹത്തിന്‍റെ അടയാളമാകുമോ ?    (യോഹ.11:5-6.കാണുക )
അവരെ സ്നേഹിച്ചിരുന്നിട്ടും രണ്ടു ദിവസം ക്കൂടി താമസിക്കുന്നു. (POC Bible )

എന്നാല്‍ മൂലഗ്രന്ധമായ ഗ്രീക്കു ബൈബിളില്‍ പറയുന്നതു " യേശു അവരെ സ്നേഹിച്ചതുകൊണ്ടു രണ്ടു ദിവസം കൂടിതാമസിച്ചു (ലാസറിന്‍റെഅടുത്തെത്താന്‍) മാനുഷീകമായിചിന്തിച്ചാല്‍ ഇതെങ്ങ്നെ സ്നേഹമാകും?   യഥാര്‍ത്ഥ സ്നേഹമാണെങ്ങ്കില്‍ ഓടിയെത്തേണ്ടേ? നം ആണെങ്കില്‍ അപ്രകാരമല്ലേ ചെയ്യൂ ? ഇവിടെ ഒരു വൈരുധ്യം കാണുന്നില്ലേ ? ഇതെങ്ങനെ മനസിലാക്കും ?

സഹനം ദൈവം അനുവദിക്കുന്ന ദൈവപരിപാലനയാണു.

ലാസറിന്‍റെ മരണം അനേകര്‍ക്കു വേദനക്കു കാരണമാകുന്നു. ശവകുടീരത്തില്‍ വെച്ചു യേശുപോലും കരഞ്ഞു. (യോഹ. 1:35 ) എന്നാല്‍
മരണശേഷം ലാസറിനെ ഉയര്‍പ്പിച്ചപ്പോള്‍ ശിഷ്യന്മാരും മറ്റനേകരും യേശുവില്‍ വിശ്വസിച്ചു. അപ്പോള്‍ അതിനാണോ യേശു കാത്തിരുന്നതു. മരണശേഷമാണു അങ്ങോട്ടുപോകുന്നതു. മരണശേഷം ഉയര്‍പ്പിച്ചപ്പോള്‍ അതു ദൈവമഹത്വത്തിനും അതില്കൂടി അനേകരുടെ വിശ്വാസത്തിനും കാരണമായതുകൊണ്ടു യേശു ലാസറിന്‍റെ മരണവേദനയും മറ്റനേകരുടെ സഹനവും അനുവദിച്ചുകൊടുക്കുകയായിരുന്നുവോ ? എങ്ങ്കില്‍ ആ സഹനത്തേക്കാള്‍ ഉന്നതമായ ചിലലക്ഷ്യങ്ങളായിരുന്നു യേശുവിനുണ്ടായിരുന്നതെന്നു വ്യക്തമാണെല്ലോ ?

ദൈവമഹത്വത്തിനായി 

ദൈവമഹത്വം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പ്രവര്ത്തിയാണെന്നു ആരംഭത്തില്‍ തന്നെ പറയുന്നുണ്ടു. ഇതു മരണത്തില്‍ അവസാനിക്കാനുള്ളതല്ല ദൈവമഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയാണു.( യോഹ. 11: 4 )
ദൈവമഹത്വമെന്നു പറയുന്നതു ദൈവത്തെ എല്ലാവരും അറിയുകയും അംഗീകരിക്കുകയും , വിശ്വസിക്കുകയും ചെയ്യുന്നതാണെല്ലോ ? ഈ ഉന്നതമായലക്ഷ്യത്തിനുവേണ്ടിയാണു യേശു സഹനം അനുവദിച്ചതു ഇതു യേശുവിനുതന്നെ സഹനത്തിനുള്ളവഴി ഒരുക്കുകയും ചെയ്യുന്നു. ഈ അല്ഭുതപ്രവര്ത്തിക്കുശേഷമാണു യേശുവിനെകൊല്ലുവാന്‍ യഹൂദര്‍ ഗൂഡാലോചനനടത്തുന്നതു .അങ്ങനെ യേശുവിന്‍റെ സഹനവും മഹത്വീകരണവും ഇതില്‍ കൂടി സാധിക്കുന്നു. അങ്ങ്നെ സഹനത്തില്‍ വലിയ അര്‍ത്ഥവും സന്ദേശവും മനുഷ്യരായനമുക്കു യേശു നല്കുന്നു.

യോഹ.9:2 ല്‍ നാം കാണുന്നു അന്ധനായിജനിക്കാന്‍ കാരണം ദൈവത്തിന്‍റെ പ്രവര്ത്തികള്‍ അവനില്‍ കാണപ്പെടുവാന്‍.ഇവിടെയും സഹനങ്ങള്‍  ദൈവമഹത്വത്തിലേകാണു വിരല്‍ ചൂണ്ടുക ?

മനുഷ്യനെ സഹിക്കാന്‍ വിട്ടിട്ടു തന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന ദൈവമോ?

മനുഷ്യന്‍റെ നന്മയെക്കാള്‍ ഉപരി തന്‍റെ മഹത്വം കാംഷിക്കുന്ന സ്വാര്‍ദ്ധമതിയാണോ നമ്മുടെ ദൈവം ?

ദൈവത്തിന്‍റെ മഹത്വം മനുഷ്യന്‍റെ രക്ഷയാണു അധവാ അവന്‍റെ നന്മയാണു അടിസ്ഥാനമാക്കുന്നതു. ലാസറിന്‍റെ ഉയര്‍പ്പോടെ സഹനം കഴിഞ്ഞു. അതില്‍കൂടി അനേകര്‍ യേശുവില്‍ വിശ്വസിക്കുകവഴി  ദൈവത്തിന്‍റെ മഹത്വം സാധ്യമാക്കിയ അവര്‍ യേശുവിന്‍റെ രക്ഷയില്‍ പന്‍കാളിയാകുകയാണു ചെയ്തതു.   ദൈവമഹത്വം അതായതു അവിടുത്തെ അറിയുകയും വിശ്വസിക്കുകയും ചെയ്യുകവഴി മനുഷ്യരക്ഷയും നിത്യ ജീവനുമാണു അത്യന്തികമായി സാധിച്ചതു. " ഇതാണു നിത്യജീവന്‍ സത്യദൈവമായനിന്നെയും നീ അയച്ച മിശിഹായെയും അറിയുക. (യോഹ. 17:3 ) ചുരുക്കഥില്‍ ദൈവത്തിന്‍റെ മഹത്വം മനുഷ്യരുടെ നിത്യജീവനും രക്ഷയിലും അടിസ്ഥാന്മിടുന്നതുകൊണ്ടു.അതിന്‍റെ ഗുണം മനുഷ്യനു തന്നെയാണു ലഭിക്കുക. അങ്ങനെ മനുഷ്യന്‍ ജീവന്‍റെ തികവില്‍ വളരുമ്പോഴാണു ദൈവമഹത്വം നിലനില്ക്കുക.

അങ്ങ്നെ മനുഷ്യരെല്ലാം ദൈവത്തെ അറിയുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നതു വഴി ദൈവം മഹത്വപ്പെടുകയും മനുഷ്യന്‍ അവിടുത്തെരക്ഷയില്‍ പങ്കുകാരാകുകയും ചെയ്യുന്നു.

ദൈവദാസനായ മാര്‍ ഈവാനിയോസ് തിരുമേനിയും സഹനവും

തിരുമേനി സഹപ്രവര്ത്തകരുമായി മുണ്ടന്‍ മലയില്‍ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ (സന്യാസിമാര്‍ )ചോദിച്ച ചോദ്യം

" തിരുമേനി  ! നമ്മള്‍ എവിടെ ഉറങ്ങും ? എങ്ങനെ ഭക്ഷണം കഴിക്കുകും? (മനുഷ്യന്‍റെ അടിസ്ഥാന ആവശ്യ്ങ്ങള്‍ )

അതിനുള്ള മറുപടി .
" ദൈവം തരും ! "  ( കണ്ണു നിറഞ്ഞിട്ടുണ്ടാകാം.)    

 ഒരു പ്രാര്‍ത്ഥനപുസ്തകം മാത്രമേ കയ്യില്‍ ഉണ്ടായിരുന്നുള്ളു. ഹിന്ദു സ്നേഹിതരും മറ്റും ഭക്ഷണം കൊടുത്തു സഹായിച്ചിട്ടുണ്ടു . ഒരു സഹന പുത്രനായിരുന്നു പിതാവു എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ടു . എന്നെ മാമോദിസാ മുക്കിയതു കടമാന്‍കുളം മലങ്ങ്കര കത്തോലിക്കപള്ളിയില്‍ വച്ചു ജോണ്‍ ഓ. ഐ.സി. ( ആദ്യ അന്‍ചുപേരില്‍ ഒരാള്‍ ) ആദ്യകാല ചരിത്രമൊക്കെ അച്ചന്‍ പറഞ്ഞു ഞാന്‍ മനസിലാക്കിയിട്ടുണ്ടു .



ഒരിക്കല്‍ രാത്രി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ കുശിനിക്കാരന്‍ പറഞ്ഞു, നാളെ രാവിലെ പിള്ളാര്‍ക്കും ബാക്കിയുളള വര്‍ക്കും കാപ്പിക്കു ഒന്നുമില്ല. പിതാവു പറഞ്ഞു കപ്പ മതി. അയാള്‍ പറഞ്ഞു കപ്പയുമില്ല. തിരുമേനി  കുറച്ചു ആലോചിച്ചിട്ടു ദൈവം തരുമെന്നു പറഞ്ഞു വീണ്ടും ചാപ്പലില്‍ കയറി പ്രാര്ത്ഥിച്ചു.

പിറ്റേദിവസം കുര്‍ബാനകഴിഞ്ഞു കുശിനിക്കാരന്‍ നോക്കിയപ്പോള്‍ ഒരു മുപ്പറ കുട്ടനിറയെ സാധനങ്ങളുമായി ഒരാള്‍ നില്ക്കുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ വെള്ളേപ്പമാണെന്നു പറഞ്ഞു, അങ്ങ്നെ തിരുമേനിക്കും അച്ചന്മാര്‍ക്കും പിള്ളേര്‍ക്കും ആവശ്യമുള്ളതെല്ലാം ദൈവം കൊടുത്തു.

ലോകരക്ഷക്കുവേണ്ടി ദൈവം തിരഞ്ഞെടുത്തതു ഇസ്രായേല്‍ ജനതയെ ആയിരുന്നെങ്ങ്കില്‍ മലങ്ങ്കരയിലെ രക്ഷക്കു ദൈവം തിരഞ്ഞെടുത്ത ദൈവദാസനാണു മാര്‍ ഈവാനിയോസ് തിരുമേനി.അതിനു സഹനം ആവസശ്യമാണു. തിരുമേനിയുടെയും സഹപ്രവര്‍ത്തകരുടെയും സഹനത്തിന്‍റെ ഫലമാണു ഇന്നു കാണുന്ന ഈ വലിയ അനുഗ്രഹം .




The mortal remains of the first archbishop of the Malankara Catholic Church Mar Ivanios being taken out in a special casket 

സഹനത്തില്കൂടി രക്ഷ

തന്‍റെ സഹനത്തില്കൂടിയാണു തന്‍റെ മണവാട്ടിയായ സഭയുടെ രക്ഷയേശു സാധിച്ചെടുത്തതു. അതുതന്നെയാണു തന്‍റെ അപ്പസ്ത്പ്ലന്മാരും തുടര്‍ന്നുകൊണ്ടു പോരുന്നതു .

" രക്തം വെള്ളമൊടൊഴുകും മിശിഹായേ - സഹദേന്മാര്‍
കണ്ടങ്ങോടിമരി-പ്പാ-നാ-യ്
കര്‍ത്താവിന്‍ പേര്‍ക്കെ-ല്ലാരും ."

ഇന്നു നമുക്കു സഹനം ഭയമാണു. അതൊന്നും വേണ്ടാ. എന്തിനാണു സഹനമെന്നും അതിന്‍റെ ആവശ്യമെന്തെന്നും അറിഞ്ഞുകൂടാ.

മറ്റുള്ളവര്‍ക്കുവേണ്ടി ലോകത്തിന്‍റെ പാപത്തിന്വേണ്ടി പാപികളുടെ മാനസാന്തരത്തിനുവേണ്ടി നമുക്കു സഹിക്കാം


സഭയുടെ നവീകരണത്തിനുവേണ്ടി ,കുടുംബനവീകരണത്തിനുവേണ്ടി, വൈദികരുടെ വിശുദ്ധീകരണത്തിനു വേണ്ടി നമുക്കു സഹിക്കാം

Friday 11 July 2014

വിഗ്രഹാരാധനയും സെക്ടുകളുടെ അബദ്ധോപദേശവും !

" ആയിരുന്നവനും ആയിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്ത്താവു  പരിശുദ്ധന്‍ പരിശുദ്ധന്‍, പരിസുദ്ധന്‍ ". ( വെളി.4: 8 )

അതേ അവിടുന്നു മാത്രമാണു ആയിരുന്നവനും  അയിരിക്കുന്നവനും .

അവിടുന്നു മാത്രമാണു എക ദൈവം

"ഞാനാണു നിന്‍റെ ദൈവമായ കര്ത്താവു ഞാനല്ലാതെ വേറേ ഒരു ദൈവം ( ദേവന്മാര്‍ ) നിനക്കുണ്ടാകരുതു "  ( പുറ.20:3 )

"പ്രതിമയോ സ്വരൂപമോ നീ നിര്മ്മിക്കരുതു " ( പുറ.20:4 )

അതേ എനിക്കു പകരമായിനീ ഒരുപ്രതിയോ സ്വരൂപമോ നിര്മ്മിക്കരുതു അധവാ നീ ബിംബങ്ങളെ ഉണ്ടാക്കി എനിക്കു പകരമായി ആരാധിക്കുകയോ വണങ്ങുകയോ ചെയ്യരുതെന്നാണു നാം മനസിലാക്കേണ്ടതു. അല്ലാതെ ഒന്നിന്‍റെയും രൂപമുണ്ടാക്കരുതെന്നായിരുന്നെങ്ങ്കില്‍ ആ ദൈവം തന്നെ പിത്തളസര്‍പ്പത്തെയും കെരൂപുളെയും ഉണ്ടാക്കാന്‍ പറയുകയില്ലായിരുന്നു. ദൈവം വാക്കു മാറ്റിപറയുന്നവനല്ല. മനുഷ്യന്‍ മാത്രമാണു തോന്നുമ്പോള്‍ തോന്നുന്നതുപോലെ പറയുന്നതു.


എന്നാല്‍ ദൈവം പറയുന്നതു മനുഷ്യന്‍ വികലമായി മനസിലാക്കിയിട്ടു ദൈവം പറഞ്ഞതിനെതിരായി പറയുകയും പ്രസംഗിക്കുകയും മനുഷ്യരെ വഴിതെറ്റിക്കുകയും ചെയ്യും.

എന്താണു വിഗ്രഹാരാധന ?

ദൈവത്തിന്‍റെ സ്താനത്തു എന്തിനെയെങ്കിലും പ്രതിഷ്ടിക്കുന്നതിനെയാണു വിഗ്രഹാരാധനയെന്നുപറയുന്നതു മോശയുടാകാലത്തെ മനുഷ്യരേയും ഇപ്പോഴത്തെ മനുഷ്യരെയും ഒരുപോലെ കരുതിയാല്‍ തെറ്റിപോകും .കാരണം അന്നു അവര്‍ പറഞ്ഞു ഞങ്ങള്‍ക്കു ഒരു ദൈവത്തെ ഉണ്ടാക്കിതരിക .ഇന്നു ആരെങ്കിലും അങ്ങനെ പറയുമോ .ഇന്നു മനുഷ്യനു അറിവുണ്ടു വിവേകമുണ്ടു . ദൈവം അന്നത്തെ മനുഷ്യ് രോടു പറഞ്ഞതുപോലെ ഇന്നത്തെ  മനുഷ്യരോടു പറയുകയില്ല.

" ഭൂമിക്കു മുകളിലും താഴെയും ജലമുണ്ടു .മുകളിലത്തെ കിളിവാതില്‍ തുറക്കുമ്പോള്‍ മഴയുണ്ടാകും."

ചുരുക്കത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിനു. ദൈവത്തെക്കാള്‍ ഉപരി എന്തിനെയെങ്കിലും സ്നേഹിച്ചാല്‍ അതു വിഗ്രഹാരഅധനയാകും. ഇന്നു ആരും ഒരു കല്ലോ തടിയോ മണ്ണൊ ,ലോഹമോ  എടുത്തു ഇതുദൈമാണെന്നു പറഞ്ഞു അതിനെ ആരാധിക്കുന്നവര്‍ കാണില്ല.



ആരാണു യധാര്‍ത്ഥ വിഗ്രഹാരാധനക്കാര്‍ ?

ഇന്നു ദൈവത്തെക്കാള്‍ ഉപരി പണത്തെ, വ്യക്തികളെ  , (അപ്പനോ അമ്മയോ, മക്കളോ, ഭാര്യയോ,ഭര്‍ത്താവോ , കാമുകീകാമുകന്മാരോ ) സാധനങ്ങളെ ,പരിസരത്തെ , സ്ഥലത്തെ  ഒക്കെ സ്നേഹിക്കുന്നവര്‍ ഉണ്ടു അവരാണു യധാര്‍ത്ഥത്തില്‍ വിഗ്രഹാരാധകര്‍.

കഥയറിയാതെ ആട്ടം കാണുന്നവര്‍

അവര്‍ വെറും വിഗ്രഹാരാധകരോ അന്ധ വിശ്വാസികളൊ ആയിമാറാം .അല്ലെങ്കില്‍ ബാക്കി എല്ലാവരും വിഗ്രഹാരാധകരാണെന്നു മുദ്രകുത്തിയെന്നും വരാം.

കഥകളി വിട്ടു ഓട്ടംതുള്ളാന്‍ പോകുന്നവര്‍   

കഥയറിയാതെ ആട്ടം കണ്ടവര്‍അാണു. ആട്ടത്തില്‍ നിന്നും ഒന്നും മനസിലാകാതെ വരുമ്പോള്‍ അവര്‍ അതിനെ പഴിക്കുകയും ഓട്ടം തുള്ളാന്‍ പോകയും ചെയ്യ്യും .

ഇന്നു സഭ വിട്ടു ഓട്ടം തുള്ളാന്‍ പോകുന്നവരാണു പെന്തക്കോസ്തുകാര്‍. സഭയുടെ പഠനമോ വിശ്വാസമോ അറിയാതെ വെറും ഭൌതീക ലാഭത്തിനുവേണ്ടി തുള്ളാന്‍ പോകുന്നവര്‍.

കഥകളിയില്‍ ബഹളങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഓട്ടം തുള്ളാന്‍ പോയാല്‍ അവിടെ കൊട്ടും പാട്ടും മണിയടീം തമ്പേര്‍ അടിയുമൊക്കെയുണ്ടു . കേള്‍ക്കാന്‍ ഇമ്പമുണ്ടു.
ഇതുപോലെ സഭയില്‍ ആരാധനയും പ്രാര്‍ത്ഥനയും, ധ്യാനവും ഒക്കെയാകുമ്പോള്‍ തുള്ളല്‍ സ്ഥലത്തു, പെന്തക്കോസ്തില്‍ വലിയ ബഹളമുണ്ടു. ചിലര്‍ക്കു അതാണു ഇഷ്ടം  .അവരുടെ മനസിനിണങ്ങിയവരെ കണ്ടു പിടിച്ചു അവരുടെ താളത്തിനൊത്തു തുള്ളുന്നവര്‍.

"ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നലെ കൊണ്ടുപോകുവാന്‍ വേണ്ടി സത്യത്തെ വളച്ചൊടീച്ചു പ്രസംഗിക്കുന്നവര്‍ നിംഗളുടെ ഇടയ്ഇല്‍ തന്നെയുണ്ടാകും. അതില്‍ നിംഗള്‍ ജാഗ്രതയുള്ളവരായിരിക്കുവിന്‍ "  ( അപ്പ.20: 30 )

" ധനമൊഹത്തിലൂടെ പലരും വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചു പോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ടൂ " (1തിമോ6:10 )

" ധനമോഹമാണു എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം "(1തിമോ6:10 )

ചുരുക്കം

കഥ കളിയില്‍ നിന്നു ഓട്ടം തുള്ളലിലേക്കു പോയതു പോലെയാണു മനുഷ്യര്‍ സഭയില്‍ നിന്നും പെന്തക്കോസ്തിലേക്കു പോകുന്നതു ഭൌതീകമായ ചില വിഭ്രാന്തികള്‍ മാത്രം ! എന്തൊ ഒരാത്മാവിന്‍റെകയറ്റം പോലൊരു വിഭ്രാന്തി . അതായതു സഭയിലെ നടപ്പുകളോ വിശ്വാസമോ ഒന്നുമില്ല. കുറെ നാള്‍ കഥയറിയാതെ ആട്ടം കണ്ടു. ഒന്നും മനസിലായില്ല ഇക്കൂട്ടര്‍ക്കു .

പിന്നെ തുള്ളല്‍ കണ്ടപ്പോള്‍ ആകെ ഇളകിവശായി വിശ്വാസം വിട്ടിട്ടൂ പോയെന്നു
 പറയാന്‍ പറ്റില്ല. കാരണം വിസ്വാസം ഇല്ലാതെ വെറുതെ ആട്ടം
കാണുകായിരുന്നു ഇതുവരെ.

പിതാക്കന്മാര്‍ കൈമാറിതന്ന വിശ്വാസം കാക്കുന്നവരും ശ്ളൈഹീകസഭയുടെ പിന്തുടര്‍ച്ചയില്‍ കഴിയുന്നവരും അല്പസമയത്തെ വിഭ്രാന്തിയില്‍ വീണൂപോകില്ല. .

Thursday 10 July 2014

ഇവര്‍ നേരേ സ്വര്‍ഗത്തില്‍ നിന്നും വീണതല്ല!

Mea Culpa , mea culpa ,mea maxima culpa !
വിശ്വാസത്യാഗികളും പെന്തക്കോസ്തു സമൂഹവും
ഇവര്‍ നേരേ സ്വര്‍ഗത്തില്‍ നിന്നും വീണതല്ല.

ഇവര്‍ സഭയില്‍ നിന്നുതന്നെ കുരുത്തു പാഴായിതീരുന്നു. എന്‍റെയും നിന്‍റെയും കുറ്റത്താല്‍ ആരെയും പഴിച്ചിട്ടു കാര്യമില്ല. സ്വയ വിമര്‍ശനമാണു ആവശ്യം
പൊതുവായ ചില കാരണങ്ങള്‍

1) തകര്‍ന്ന കുടുംബജീവിതം

2) പ്രാര്‍ത്ഥനാരൂപിയില്ലാത്തകുടുംബം

3) സഭാനേത്രുത്ത്വത്തിനു പറ്റുന്ന തെറ്റുകള്‍

4) ഇടവകവികാരിമാരും ജനങ്ങളും തമ്മില്‍ ഉണ്ടാകുന്ന അകല്ച്ച

5) ഇടവകജനങ്ങള്‍ക്കുവേണ്ടിയുള്ള വികാരിമാരുടെ പ്രാര്‍ത്ഥനകുറവു

6) ഇടവകയില്‍ പണത്തിന്‍റെ വരവുകുറഞ്ഞാല്‍ നിശിതമായ വിമര്‍ശനം

7) ഇടവകയുടെ നടത്തിപ്പിനു കമ്മറ്റിയുടെമേലുള്ള വികാരിമാരുടെ തന്നിഷ്ടത്തിനുള്ള ആധിപത്യം

8) ഓരോ വികാരി വരുമ്പോഴും പേരിനും പെരുമക്കുംവേണ്ടി ലൌകീക കാര്യങ്ങള്‍ക്കു പ്രാധാന്യം നല്കി പൊളിച്ചുപണിയല്‍ പാവപെട്ടവനു കിടപ്പാടമോ വീടോ ഉണ്ടാക്കുന്നതിനു മുന്തൂക്കം കൊടുക്കാതെ വെടിക്കെട്ടിനും മറ്റു ആഘോഷത്തിനും മുന്തുക്കം കൊടുക്കുന്നു.

9) ലക്ഷക്കണക്കിനു നീക്കീരിപ്പുണ്ടായാലും ജനങ്ങളെ ഞക്കിപിഴിയുന്നു.

10) ആളുകള്‍ ഭിന്നിച്ചാല്‍ പുകഞ്ഞകൊള്ളിപുറത്തെന്ന ആയുധം

ചിന്തിച്ചാല്‍ ധാരാളം കാര്യങ്ങള്‍ കാണും ഓര്‍ത്തചിലതു മാത്രം എഴുതി.

ഇങ്ങ്നെയുള്ളവരാണു വികാരിമാരെല്ലാമെന്നു വിചാരിക്കരുതു.
എനിക്കറിയാവുന്ന ധാരാളം വികാരിമാര്‍ സ്വന്തം കാറും ടാക്സിയും ഉപേക്ഷിച്ചു ലൈന്‍ ബസില്‍ യാത്രചെയ്തു മിച്ചിക്കുന്ന പണം പാവപ്പെട്ടവനു സംഭാവനകൊടുക്കുന്നു.

ഒരച്ചന്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍ ആയിരുന്നു .ചെങ്ങരൂര്‍ പള്ളിയില്‍ വികാരിയും ആയിരുന്നു. അച്ചനും ഈ പറഞ്ഞതുപോലെ ലൈന്‍ ബെസില്‍ യാത്രചെയ്തു ലാഭിച്ചു പാവപ്പെട്ടവരെ സഹായിക്കുന്നു. ഇതുപോലെ ധാരാളം പേരുണ്ടു . ഞാനിതു പറഞ്ഞതുകൊണ്ടു എല്ലാവികാരിമാരും ബസില്‍ യാത്രചെയ്യണമെന്നു ഞാന്‍ പറഞ്ഞതായി ചിന്തിക്കരുതു .



പ്രശനക്കാര്‍ കുറച്ചേ കാണുകയുള്ളു. പക്ഷേ ഒരു തുള്ളിവിഷം മതിയല്ലോ പലരെ കൊല്ലാന്‍ !

ഈ തെറ്റുകുറ്റങ്ങള്‍ നമുക്കു എറ്റെടുക്കാം കുട്ടികളെ പീഡിപ്പിച്ച വൈദികര്‍ക്കുവേണ്ടി പാപ്പാ ക്ഷമചോദിച്ചതുപോലെ ഇങ്ങനെയുള്ളവര്‍ക്കുവേണ്ടി നമുക്കു പ്രാര്ത്ഥിക്കാം

നിംഗ്ള്‍ എന്നെ കമുണിസ്റ്റാക്കിയെന്നു പറയുനതുപോലെ നിംഗളെന്നെ പെന്തയാക്കിയെന്നു പറഞ്ഞാല് ?

ഉതപ്പുണ്ടാകേണ്ടതു ആവശ്യ്മാണു, എന്നാല്‍ ആരു മുഖാന്തിരം ഉതപ്പുണ്ടാകുന്നുവോ അവര്‍ക്കു ഹാ കഷ്ടം !



ഒരുമിച്ചുകൂട്ടാന്‍ നിയോഗിക്കപ്പെട്ടവര്‍ ചിതറിക്കുകയാണെങ്ങ്കില്‍ ദൈവം അവരോടു ക്ഷമിക്കില്ല. ക്ഷമിക്കില്ല ……ക്ഷമിക്കില്ല നിശ്ചയം !

കര്ത്താവേ ഇവര്‍ ചെയ്യുന്നതു എന്തെന്നു അറിയായ്കയാല്‍ അവരോടു ക്ഷമിക്കണമേ !
ആമ്മീന്‍

Wednesday 9 July 2014

മനുഷ്യപുത്രന്‍റെ ആഗമനം

" സത്യം സത്യമായി ഞാന്‍ നിംഗ്ളോടു പറയുന്നുമനുഷ്യപുത്രന്‍റെ ആഗമനത്തിനു മുന്‍പു നിംഗള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടിപൂര്ത്തിയാക്കുകയില്ല. " ( മത്താ. 10:23 )

മത്തായി സുവിശേഷന്‍ മാത്രം നല്കുന്ന ഒരു പ്രതിപാദനം ആഗമനം കൊണ്ടു ഉദ്ദേശിക്കുന്നതു ലോകാന്ത്യമാകാം .( പക്ഷേകൂടുതലും ഉദ്ധാനമെന്നു മനസിലാക്കുന്നതാകും ഉത്തമം )യേശുവിന്‍റെ മിഷന്‍ പ്രഭാഷണത്തിലാണു ഇതു പറയുക.രണ്ടുതരത്തിലുള്ള മിഷനായികാണാം അതായതു യഹൂദമിഷനായും ,വിജാതീയ മിഷനായും കാണാം .

പശ്ചാത്തലം 

ലോകത്തെ രക്ഷിക്കുവാനായി - നവീകരണത്തിനായി - ഒരുജനതയെ സ്വന്തം ജനതയായി തിരഞ്ഞെടുത്തു .അവരെ പഠിപ്പിച്ചു അവരുമായി ഉടമ്പടിചെയ്തു സ്വന്തമാക്കിതീര്‍ത്തു. അവരില്‍ കൂടിവേണം ലോകത്തെ രക്ഷിച്ചെടുക്കുവാന്‍ .അതിനായി യേശു സുവിശേഷപ്രഘോഷണത്തിനായി ശീഷ്യന്മാരെ അയക്കുമ്പോള്‍ അവരെ യഹൂദരുടെ അടുത്തേക്കാണു അയകുന്നതു .
" നിംഗള്‍ വിജാതീയരുടെ അടുത്തേക്കുപോകരുതു. ശമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശീക്കുകയുമരതു ............................................... .................... ..........................................."" (മത്ത10:5-6 ) ഇവിടെ ശിഷ്യന്മാര്‍ സ്വീകരിക്കുന്ന ദൌത്യം യഹൂദരുടെയിടയിലുള്ള സുവിശേഷപ്രഘോഷണമാണു .



എന്നാല്‍ ഉദ്ധാനത്തിനുശേഷം അവിടുന്നു നല്കുന്ന പ്രേഷിതദൌത്യത്തില്‍ നാം കാണുന്നു സാര്‍വത്രീകദൌത്യമാണു. " ആകയാല്‍ നിംഗള്‍ പോയി എല്ലാജനതകളെയും ശിഷ്യപ്പെടുത്തുവിന്‍ ( മത്താ.28:18-20 ) ഇതില്‍ രണ്ടിലും നാം കാണുന്നതു രണ്ടുതരത്തിലുള്ള സുവിശേഷ പ്രഘോഷണമാണു.

യഹൂദരില്‍ നിന്നും വിജാതീയരിലേക്കു

യഹൂദരിലേക്കാണു യേശുആദ്യം സുവിശേഷം അറിയിക്കാനായി ഇറങ്ങിചെല്ലുക. എനാല്‍ യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും അവര്‍ തിരസ്കരിച്ചു. അവര്‍ക്കുലഭിച്ച അനുഗ്രഹം അവര്‍ തിരസ്ക്രിക്കുന്നതു അവുടുന്നു മത്തായിയുടെസുവിശേഷത്തില്‍ 21 :33-34ല്‍ മുന്തിരിതോട്ടത്തിന്‍റെ ക്രുഷിക്കാരുടെ ഉപമയില്‍ വ്യക്തമാക്കുന്നു. യജമാനന്‍റെ ഭ്രുത്യരെയും, അവസാനം മകനെതന്നെയും അടിക്കുകയും കൊല്ലുകയും ചെയ്യുന്നു. അതിനാല്‍ അവരില്‍ നിന്നും തോട്ടം വീണ്ടെടുത്തു വേറെക്രുഷിക്കാരെ എള്‍പ്പിക്കും. " ദൈവരാജ്യം നിങ്ങളല്‍നിന്നും എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതക്കു നല്കപ്പെടും " ( മത്താ.21:43 )

യുഗാന്ത്യമെന്നുള്ളതു ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ അവിടുത്തെ ഉദ്ധാനത്തോടെ ആരംഭിച്ചു മഹത്വപൂര്ണ്ണമായ അന്ത്യ ആഗമനത്തില്‍ എത്തിനില്ക്കുന്നു.

അതുകൊണ്ടു യേസുവിന്‍റെ വാക്കുകള്‍ രണ്ടാമാഗമനത്തില്‍ ഇസ്രായേലിലെ പട്ടണങ്ങള്‍ നിംഗള്‍ ഓടിതീര്‍ക്കുകയില്ലയെന്നുപറഞ്ഞതു ഉദ്ധാനത്തിനു മുന്‍പായി എന്നു ധരിച്ചാലും മതി

Tuesday 8 July 2014

പൂട്ടിയ ബാര്‍ തുറക്കണമോ ?

മദ്യപന്മാര്‍ക്കു ശിക്ഷ

“എന്നാല്‍ ദുഷ്ടനായ ഭ്രുത്യന്‍ എന്‍റെ യജമാനന്‍ "താമസിച്ചേവരികയൊള്ളുവെന്നു പറഞ്ഞു തന്‍റെ സഹ ഭ്രുത്യന്മാരെ മര്‍ദ്ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യാനും തുടങ്ങിയാല്‍ പ്രതീക്ഷിക്കാത്തദിവസത്തിലും അറിയാത്തമണിക്കൂറിലും യജമാനന്‍ വന്നു അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും “      ( മത്താ, 24 :48—51 )

മദ്യപരോടു ബൈബിള് സംസാരിക്കുന്നു ഉല്പ. മുതല്‍ വെളി . വരെ

“ വീഞ്ഞു കുടിച്ചു മത്തനായി നോഹ കൂടാരത്തില്‍ നഗ്നനായി കിടന്നു.  ( ഉല്പ്.9:21 )

“ലോത്തിന്‍റെ രണ്ടു പെണ്‍ മക്കല്‍ ലോത്തിനെ വീഞ്ഞു കുടിപ്പിച്ചു മത്തനാക്കുന്നു“ ( ഉല്പ.19:31 )

 “ കര്ത്താവു അഹറോനോടുപറഞ്ഞു: നീയും പുത്രനന്മാരും സമാഗമകൂടാരത്തിലേക്കു പോകുമ്പോള്‍ വീഞ്ഞോ ലഹരി സാധനങ്ങ്ളോ കുടിക്കരുതു കുടിചാല്‍  നിംഗള്‍ മരിക്കും ഇതു നിംഗള്ക്കു തലമുറതോറും ശ്വാശ്വതമായ നിയമമായിരിക്കും “ ( ലേവ്യ.10: 8—9 )

“ നാസീരര്‍വ്രതക്കാര്‍ വീഞ്ഞും ശക്തിയുള്ള ലഹരി പാനീയങ്ങളും വര്‍ജിക്കണം “    ( സംഖ്യ. 6:3 ):

നാസീര്‍ വ്രതക്കാരെ ക്കുറിച്ചു ശക്തമായ ഭാഷയിലാണു പറഞ്ഞിരിക്കുന്നതു അവര്‍ക്കു വിന്നാഗിരിപോലും കുടിക്കാന്‍ അനുവാദമില്ല. മാത്രമല്ല പഴുത്തതോ ഉണങ്ങിയ്തോ അയ മുന്തിരിപോലും വിലക്കാണു.

വ്രതക്കാരായ ദൈവ ദാസന്മാര്‍ വളരെ ശ്രദ്ധയോടെ വായിക്കേണ്ടതാണു സംഖ്യ   6 ആം അധ്യായം .

“ ഭോജനപ്രിയനും മധ്യപനുമായവനെ കല്ലെറിഞ്ഞു കൊല്ലണം “    (നിയ.21:20 )
“ അവരുടെ വീഞ്ഞു കരാളസര്‍പ്പത്തിന്‍റെ വിഷമാണു. ക്രൂരസര്‍പ്പത്തിന്‍റെ കൊടിയ വിഷം "  ( നിയ. 32: 33 )

“ വീഞ്ഞോ വീര്യമുള്ള പാനീയമോ കുടിക്കരുതു “ ( ന്യായാ. 13: 4 , 7 )

“ ഭോഷത്വം ചെയ്യുന്നവനും മദ്യപനുമായിരുന്ന നാബാലിനെ കര്‍ത്താവു ശിക്ഷിച്ചു . “          ( 1ശാമു. 25: 16—18 )

“ മദ്യപിച്ചു മത്തനായി കിടന്ന രാജാവിനെ ഗുഡ്ഡാലോചന നടത്തി കൊല ചെയ്തു "   ( 1 രാജാ. 16: 9—10 )

“ സര്‍വ്വ സൈന്യാധിപനായിരുന്ന ഹോളോഫര്‍ണസ് കൂടാരത്തിനുള്ളില്‍ വീഞ്ഞു കുടിച്ചു മത്തനായി കിടന്നപ്പോള് അവനെ ഒരു സ്ത്രീയായ യൂദിത്തു വധിച്ചു.
തലവെട്ടിയെടുത്തു ( യൂദി. 13: 1—9 )

“ രാജാവും ഹമാനും മദ്യപിച്ചുകൊണ്ടിരുന്ന ആ സമയം സൂസാ നഗരം അസ്വസ്ഥമായിരുന്നു. ( എസ്തേര് 3:15 )

ഇതുപോലെയാണു പലകുടുംബങ്ങളിലും കാണുന്നതു കുടുംബനാഥന്‍ മദ്യപിക്കുമ്പോള്‍ കുടുംബം അസ്വസ്ഥമാകും . നാശത്തിലേക്കു പോകും .

( ഈ തരുണത്തില്‍ ഒരു പാവപ്പെട്ട സ്ത്രീ സങ്കടത്തോടെപറഞ്ഞ ഒരു സംഭവം ഞാന്‍ പങ്കുവയ്ക്കട്ടെ . കിട്ടുന്ന പണം മുഴുവന്‍ കുടിച്ചു നശിപ്പിക്കുന്ന ഭര്ത്താവു വീട്ടിലേക്കു ഒന്നും വാങ്ങികൊടുക്കില്ല. മൂന്നു നാലു കുഞ്ഞുങ്ങള്‍ പട്ടിണിയും പരിവട്ടവുമാണു മുലകുടിക്കുന്ന കുട്ടിമുതല്‍ മുകളിലേക്കു 5 വയസില്‍ താഴെയുള്ള കുട്ടികള്‍ ഒരു കിലോ അരിയെങ്കിലും കിട്ടിയിരുന്നെങ്കില്‍ കുഞ്ഞുങ്ങള്ക്കു കൊടുക്കാമായിരുന്നു. അവസാനം നിവ്രുത്തിയില്ലാതെ സ്വന്തം ശരീരം വിറ്റു കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടിവരുന്നതില്‍ ദുഖമുണ്ടു. പക്ഷേ മറ്റു നിവ്രുത്തിയില്ല )

“ മദ്യപര്‍ മറ്റുള്ളവരെ കുറിച്ചു ദുഷിച്ചപാട്ടുകള്‍ ചമച്ചു പരിഹസിക്കും “
 ( സങ്കീര്ത്തനം 69: 12 )

“ അവര്‍ ഉന്മത്തന്മാരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്യും എന്തുചെയ്യണമെന്നു അവര്‍ അറിഞ്ഞില്ല. “        ( സങ്കീ.107 : 27 )

(ഇവിടെ മറ്റോരു സ്ത്രീയുടെ സങ്കടം പങ്കു വയ്ക്കട്ടെ “ ഭര്ത്താവു കുടിയനാണു എല്ലാം കുറേശ നശിപ്പിക്കുന്നു എന്നാലും സാമ്പത്തികമായി മുന്‍പിലായതുകൊണ്ടു അടുത്തെങ്ങും ദാരിദ്ര്യം പിടികൂടുകില്ലായിരിക്കും , രാത്രിയില്‍ ഭര്‍ത്താവിനെ രണ്ടുപേര്‍ സഹായിച്ചാണു വീട്ടില്‍ എത്തുക. വന്നുകഴിഞ്ഞപ്പോള്‍  ഭര്ത്താവിനു നിര്ബന്ധം ഞാന്‍ അവര്‍ക്കുകൂടെ ഭാര്യയാകണം , ഞാന്‍ എതിര്‍ത്തു എന്‍റെ കരച്ചില്‍ കണ്ടു അവര്‍ തിരികെ പോയി പക്ഷേ പിന്നീടു വന്നപ്പോള്‍  ഭര്‍ത്താവു അവരെവിട്ടില്ല. എന്നെഉപദ്രവിച്ചു അവരുടെ കൂടെ കിടക്ക പങ്കിട്ടു. പിന്നെ പിന്നെ അതോരു പതിവായി . ഇപ്പോള്‍ എനിക്കും അതില്‍ വിഷമമൊന്നും ഇല്ല. അവര്‍ വരുന്നതാണു എനിക്കിഷ്ടം )



മദ്യപാനം ഒരു കുടുംബത്തെ തകര്‍ത്ത ചരിത്രമാണു നാം കണ്ടതു. എന്നെങ്കിലും കുഞ്ഞുങ്ങള്‍ ഇതു മനസിലാക്കും പിന്നെ അവര്‍ മാതാപിതാക്കളെ വെറുക്കും . അതുപോലെ തോന്ന്യാസം ജീവിക്കാന്‍ അവര്‍ക്കും പ്രേരണയാകും.
      
 മറ്റൊരു ഭവനത്തില്‍  ഒരു വിധവയ്ക്കു  പുറംബന്ധമുണ്ടായി. അവന്‍ പലപ്പോഴും വീട്ടില്‍ അന്തിയുറങ്ങി. ഒരിക്കല്‍ ഹൈസ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയായി . ഇവിടെ അപകടം വിളിച്ചുവരുത്തുകയായിരുന്നു. ഇങ്ങ്നെ ഒത്തിരി സംഭവങ്ങള്‍ അറിയാം. എല്ലാം മറ്റും പുറ്അത്തുപറയാന്‍ പറ്റില്ല. 

ഇങ്ങനെ മദ്യം മനുഷ്യജീവിതം തകര്‍ക്കുന്ന സംഭങ്ങള്‍ ധാരാളമുണ്ടു..

“ വീഞ്ഞു പരിഹാസകനും മദ്യം കലഹക്കാരനുമാണു. “ ( സുഭാ.20:1 )

“ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തില് പെടരുതു “ ( സുഭാ.23:20 )

“ മദ്യപനും ഭോജനപ്രിയനും ദാരിദ്ര്യത്തിലകപ്പെടും മത്തുപിടിച്ചുമയങ്ങുന്നവന്‍ കീറത്തുണിയുടുക്കേണ്ടിവരും “ ( സുഭാ.23:21 )

“ മദ്യം പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും “ ( സുഭാ 23: 32 )

മദ്യപാനി വിചിത്ര കാഴ്ച്ചകള്‍ കാണുകയും വികടത്തം ജല്പിക്കുകയും ചെയ്യും.        ( സുഭാ.23 :33 )



ഒരിക്കല്‍ ഒരാല്‍ നോക്കുമ്പോള്‍ മറ്റോരുത്തന്‍ തന്റെ ഭാര്യ്യുമായി അവിഖിതത്തില്‍ എര്‍പ്പെടുന്നതു പോലെ കണ്ടു. വീട്ടില്‍ എല്ലാരുമുണ്ടു അയാള്‍ അരിവാളുമായി ചാടി എന്തിയേടീ അവന്‍ ? ആരു ? അവള്‍ അതിശയിച്ചു നിന്നു. നിന്നോടുകൂടെ ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നവന്‍ ?  അയാള്‍ വീടുമുഴുവന്‍ അരിച്ചുപിറക്കി. കാണാഞ്ഞപ്പോള്‍ അവള്‍ അയാളെ ഒളീപ്പിച്ചെന്നും നിന്നെ ഇപ്പോള്‍  വെട്ടികൊല്ലുമെന്നും പറഞ്ഞു ഓടിച്ചു . വീട്ടിലുള്ളവര്‍ എല്ലാം പറഞ്ഞുനോക്കി. അയാള്‍ സമ്മതിച്ചില്ല. അയാള്‍ സ്വന്തം കണ്ണുകൊണ്ടു  കണ്ടതാണുപോലും !

ഇതാണു മദ്യപാനികളുടെ കുടുന്ബം നശിക്കനുള്ള ഒരു കാരണം

“ വീഞ്ഞും സ്ത്രീയും ബുധിമാന്മാരെ വഴിതെറ്റിക്കുന്നു “ ( പ്രഭാ 19:2 )

“ഭാര്യയ്യുടെ മദ്യപാനം പ്രകോപനം ഉളവാക്കുന്നു. അവള്‍ അവമതി മറച്ചു വയ്ക്കില്ല. ( പ്രഭാ.26:8 )



“ ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടാന്‍ വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞു കുടിച്ചുമദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം “       ( എശ.5:11 )
“ കിന്നരവും വീണയും തപ്പും കുഴലും വീര്യമേറിയവീഞ്ഞുമുള്ള ഉല്‍സവങ്ങളില്‍ കര്‍ത്താവു അവഗണിക്കപ്പെടുന്നു. ( എശ. 5:12 )

“ ആര്‍ത്തി പൂണ്ട അവര്‍ക്കു  ഞാന്‍  വിരുന്നോരുക്കും കുടിച്ചു മദിച്ചു അവര്‍ ബോധമറ്റുവീഴും ഉണരാത്ത നിദ്രയില്‍ അവര്‍ അമരും.- കര്‍ത്താവു അരുളിചെയ്യുന്നു. ( ജ്റമി. 51:39 )

“ അകത്തേ അങ്കണത്തില്‍  പ്ര്വേശിക്കുമ്പോള്‍ പുരോഹിതന്‍ വീഞ്ഞു കുടിച്ചിരിക്കരുതു “    ( എസക്കി 44:21 )

ഇന്നത്തെ പത്രത്തില്‍ വായിക്കുകയുണ്ടായി പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളോടു പാപ്പാ  ക്ഷമ ചോദിക്കുന്നു. ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞുങ്ങള്‍   ഇന്നു സ്ത്രീ പുരുഷന്മാരാണു. അവരോടോന്നിച്ചു ബലി അര്‍പ്പിക്കുകയും അവര്‍ക്കുവേണ്ടി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു



ഇതു കണ്ടപ്പോള്‍  എന്‍റേ ഓര്‍മ്മയില്‍ വന്നതു ഇതാണു .

“ പുരോഹിതന്മാരും പ്രവാചകന്മാരുംപോലും വീഞ്ഞു കുടിച്ചു മദിക്കുന്നു. ലഹരിപിടിച്ചു അവര്‍ ആടിയുലയുന്നു. വീഞ്ഞു അവരെ വഴിതെറ്റിക്കുന്നു. അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റുപറ്റുന്നു. ന്യായവിധിയില്‍ കാലിടറുന്നു. എല്ലാമേശകളും ഛര്‍ദ്ദികൊണ്ടു നിറഞ്ഞിരിക്കുന്നു. മലിനമല്ലാത്ത ഒരു സ്ഥലവുമില്ല."  (എശ 28: 7-8 )

ഇങ്ങനെയുള്ള പുരോഹിതരാണു കുട്ടികളെ ദുരുപയോഗിക്കുന്നതു അവര്‍ക്കു സുബോധമില്ലെല്ലോ ?

ഇങ്ങ്നെയുള്ളവരെക്കുറിച്ചു പരാതിപ്പെട്ടാലും പലപ്പോഴും നടപടിയെടുക്കാന്‍ കഴിയാത്തവരും അതേ തെറ്റില്‍  ഉള്‍പ്പെട്ടവരാകാം !

ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്നു അറിയാകയാല്‍ ഇവരോടു ക്ഷമിക്കേണമേ !

“ മദ്യപിച്ചു വിശുദ്ധപാത്രങ്ങളെ ദുരുപയോഗിക്കുകയും കര്‍ത്താവിനെ വെല്ലുവിളിച്ചു വിഗ്രഹാരാധനടത്തുകയും ചെയ്തതിനാല്‍  ദൈവം രാജാവിനെ ശിക്ഷിക്കുന്നു. “( ദാനി 5:23-28 )

“ ഞങ്ങള്‍ക്കു കുടിക്കാന്‍  കൊണ്ടുവരികയെന്നു ഭര്‍ത്താക്കന്മാരോടു പറയുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളെ കര്ത്താവു നശിപ്പിക്കും“ ( ആമോ.4: 1-2 )

ഇവിടെയെല്ലാം നാം കാണുന്നതു മദ്യത്തിന്‍റെ ദുരന്ത ഫലങ്ങളാണു

ഒരു വേശ്യക്കും   വീഞ്ഞിനും വേണ്ടി  ?

“ ഒരു വേശ്യക്കുവേണ്ടി ഒരു ബാലനെയും , കുടിക്കാന്‍ വീഞ്ഞിനുവേണ്ടി ബാലികയേയും അവര്‍  വിറ്റു “      ( ജോയേല് 3:3 )

മദ്യപിക്കാത്തവര്‍ക്കു ദൈവാനുഗ്രഹം

“ മദ്യപിക്കാത്തവര്‍ക്കു ദൈവം മെച്ചമായ ആരോഗ്യവും വിജ്ഞാനവും അറിവും സാമര്‍ത്ഥ്യവും നല്കുന്നു “.  

അതിനാല്‍ അവരോടു ദൈവം പറയുന്നതു കേട്ടാലും !



“ മദ്യപന്മാരേ ! ഉണര്‍ന്നു വിലപിക്കുവിന്‍ വീഞ്ഞു കുടിക്കുന്നവരേ നെടുവീര്‍പ്പിടുവിന്‍ മധുരിക്കുന്ന വീഞ്ഞു നിങ്ങളുടെ അധരങ്ങളില്‍ നിന്നു തട്ടിമാറ്റിയിരിക്കുന്നു. ( ജോയേ.1:5 )

“സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ച്ചകളിലോ വിഷ്യാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുതു “               ( റോമാ. 13”13 )

“ വീഞ്ഞുകുടിക്കാതെയും നിന്‍റെ സഹോദരനു പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു “ ( റോമാ 14:21 )

“ മദ്യപന്മാര്‍ സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുകയില്ല. “ ( 1കോറി.6:10 )

“ അവര്‍ കുടിച്ചു മദിച്ചുകൊണ്ടു വന്‍ചന പ്രവര്‍ത്തിക്കുന്നു.    (2പത്രൊ2:13)

“ വീഞ്ഞില്‍ ഭോഗാസക്തിയുടെ മാദകത്വം ഉണ്ടു “ ( വെളി. 18: 3 )

ഇതുവരെ നമ്മള്‍ കണ്ടതു ഉല്പത്തിമുതല്‍ വെളിപാടു വരെ ബൈബിളില്‍ മദ്യദുരന്തത്തിനെതിരായി പറയുന്നതില്‍ ചിലതു മാത്രമാണു മുഴുവന്‍ എഴുതിയാല്‍
 ഇതിന്‍റെ ഇരട്ടിവലുപ്പമാകും.

ഇനിയുമാണു തീരുമാനമെടുക്കേണ്ടതു പൂട്ടിയ ബാര്‍ തുറക്കണമോ ?      

Friday 4 July 2014

ജന്മം നല്കിയ മാതാപിതാക്കള്‍ കുടുംബത്തില്‍ ചുമതല നിര്വഹിക്കണം

എന്താണു കുടുംബം ? അവിവാഹിതരായചെറുപ്പാക്കാരോടു ഒരു വൈദികനോ ഒരു കന്യാസ്ത്രീയോ കുടുംബത്തെക്കുറിച്ചുപറഞ്ഞാല്‍ അതിന്‍റെ യാധാര്ത്ഥ്യങ്ങള്‍ അവര്‍ക്കു മനസിലാകുമോ ? എന്തിനു ഒരു വിവാഹിതന്‍ പറഞ്ഞാല്‍ മനസിലാകുമോ ?
ഇല്ലെന്നു ഞാന്‍ പറഞ്ഞാല്‍ നിംഗള്‍ സമ്മതിക്കുമോ ?

എന്താണു സഹനമെന്നു ക്ളാസെടുത്താല്‍ മനസിലാകുമോ ? മധുരം , കൈപ്പു എന്നൊക്കെ പറഞ്ഞാല്‍ മനസിലാകുമോ ? ഇല്ലെന്നുള്ളതല്ലേ സത്യം
അപ്പോള്‍ ഇതിന്‍റെ എഅല്ലാം യാധാര്ത്ഥ്യം മനസിലാക്കാന്‍ , കുടുംബം എന്താണെന്നു അറിയാന്‍ വിവാഹിതനാകുക എന്നിട്ടു ജീവിച്ചുനോക്കണം

സഹനം എന്താണെന്നു അറിയാന്‍ സഹിച്ചുതന്നെ മനസിലാക്കണം !



ഹൈഡ്രജന്‍ എന്നുപറഞ്ഞാല്‍ അതിനു അതിന്‍റെ ഒരു ഗുണമുണ്ടു
ഓകസിജന്‍  എന്നപറഞ്ഞാല്‍ അതിനു അതിന്‍റെ ഗുണമുണ്ടു .ഒരോന്നിന്‍റെയും ഗുണം നിലനിര്ത്തികൊണ്ടു തന്നെ ഇതു രണ്ടും കൂടി യോജിക്കുമ്മ്പോള്‍ മറ്റൊരു ഗുണമുള്ള മറ്റോരു സാധനം ഉണ്ടാകുന്നു.

പരിശുദ്ധത്രീത്വം 

പിതാവു ഒരു പ്രത്യേകഗുണം ഉള്ള ( സ്രിഷ്ഠി ) ഒരു വ്യക്തിയാണു
പുത്ര ഒരു പ്രത്യേക ഗൂണമുള്ള ( രക്ഷ ) ഒരു വ്യ്ക്തിയാണു
പരിശുദ്ധാത്മാവു ഒരു പ്രത്യേകഗുണമുള്ള ( ജീവന്‍ ) വ്യക്തിയാണു .
പ്രത്യേകം പ്രഹ്യേകം എടുത്താല്‍ ഞങ്ങളാണെല്ലോ ? എന്നാല്‍ മൂന്നുപേരും കൂടിച്ര്ന്ന ഞാന്‍ ആകുമ്പോള്‍ ഓരോരുത്തരുടെയും വ്യ്ക്തിത്വം നിലനിര്ത്തികൊണ്ടുതന്നെ പരിശുദ്ധത്രീത്വമാകുന്നു. ത്രീയേകദൈവമാകുന്നു. ഞാനാകുന്നു.

കുടുംബം 

പുരുഷനു ഒരു പ്രത്യക ഗുണവും സ്വഭാവവുമുള്ള ഞാനാകുന്നു.
സ്ത്രീ ഒരു പ്രത്യേക ഗുണവും സ്വഭാവവുമുള്ള ഞാനാകുന്നു.
സ്ത്രീയും പുരുഷനും പ്രത്യേകം പ്രത്യേകം നില്ക്കുമ്പോള്‍ ഞങ്ങള്‍ ആകുന്നു.
എന്നാല്‍ വിവാഹത്തോടുകൂടി അവര്‍ ഒന്നാകുമ്പോള്‍ ഞാനാകുന്നു. കുടുംബമാകുന്നു.( എന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവും.
ഇതുമനസിലാക്കികഴിഞ്ഞാല്‍ കുടുംബമാകുന്ന ഞാന്‍ വേര്‍പിരിയലില്ല. അതിനു പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണു. കുടുംബത്തില്‍ നിന്നും പരിശുദ്ധാത്മാവു എടുക്കപ്പെട്ടാല്‍ അധവാ പരിശുദ്ധാത്മാവില്‍ നിന്നും അകന്നാല്‍ അവിടെ സ്നേഹമില്ല. സ്വാര്‍ദ്ധത തലപോക്കും. ജഡികപ്രവണതകള്‍ക്കു അടിമകളാകും.


ദൈവീകത നിശേഷം നശിക്കുന്നതിനാല്‍ വെറും മ്രുഗീയത അവരില്‍ തലപൊക്കും. ആസക്തികള്‍ക്കു അധീനരായി മ്രുഗങ്ങളെപോലെ കാണുന്നവരോടെല്ലാം ഇണചേര്ന്നു നടക്കുന്ന വയേപോലെ തരം താഴുന്നതിനാല്‍ ഒന്നിനെക്കുറിച്ചും ,പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ കാര്യത്തില്‍ , ഒരു സ്രദ്ധയുമില്ലാതെ ഭാര്യാ ഭര്ത്തു ബന്ധത്തിനു വിലകല്പ്പിക്കാതെ മാറി മാറി വിവാഹബ്ന്ധത്തില്‍ എര്‍പ്പെടുന്നു.




ചുരുക്കം 

മൂന്നുപേര്‍ കൂടി ഒന്നാകുന്നതു ദൈവം
രണ്ടുപേര്‍ കൂടി ഒന്നാകുന്നതു കുടുംബം.
മാലാഖാമാരുടെ ദൈവവും, ദൈവത്തിന്‍റെ മാലാഖാമാരും വസിക്കുന്ന ഒരു സ്ഥലമായിരിക്കണം ഒരു കുടുംബം

നിഷ്കളങ്കമായ വിശ്വാസം കുടുംബത്തില്‍ ആവശ്യമാണു.

എന്താണു നിഷ്കളങ്ങ്ക വിസ്വാസം ?      

ഒരിക്കല്‍ ജോണ്‍ വിയാനി ഒരു കര്‍ഷകനെ ശ്രദ്ധിച്ചു അയാള്‍ക്കു പഠിപ്പോ അറിവോ ഒന്ന്മില്ല.എഴുത്തോ വായനയോ ഒന്നും അറിയില്ല. രാവിലെ അയാള്‍ ക്രിഷിസ്ഥലത്തേക്കുപോകുമ്പോഴും തിരികെ വരുമ്പോഴും കലപ്പ വെളിയില്‍ വെച്ചിട്ടു പള്ളിക്കകത്തു കയറി കുറെ നേരം പ്രാര്ത്ഥിന്നതു കണ്ടു.  എന്തായിരിക്കും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയെന്നറിയാന്‍ വിയാനി നോക്കി ഒന്നും മനസിലായില്ല. അതിനാല്‍ അയാളോടുതന്നെ ചോദിച്ചു എന്താണു പ്രാര്‍ത്ഥിക്കുന്നതു ?

ആ കര്‍ഷകന്‍ പറഞ്ഞമറുപടി ഇപ്രകാരം അയിരുന്നു.              “ ഞാന്‍ അകത്തുകയറി യേശുവിനെ നോക്കുന്നു. യേശു എന്നെയും നോക്കുന്നു. അങ്ങനെ കുറെ നേരം ഇരിക്കുമ്പോള്‍ മനസിനു സമാധാനം ലഭിക്കുന്നു. ഞാന്‍ പോകുന്നു. ഇതു നിഷ്കളങ്ങ്കമായവിശ്വാസം

പ്രാര്ത്ഥനയിലും ആരാധനയിലും പരിസരബോധം ആവശ്യമാണു
വീട്ടിലോ പള്ളിയിലോ പ്രാത്ഥനയിലോ ആരാധനയിലോ ആയിരിക്കുമ്പോള്‍ പരിസരബോധം ആവശ്യമാണു.ഒന്നുകില്‍ നാം വീട്ടിലാണു അല്ലെങ്ങ്കില്‍ ദൈവാലയത്തിലാണു.നാം എന്തിലാണു വ്യാപ്രിതരായിരിക്കുന്നതു ? കുടുംബപ്രാര്‍ത്താനയില്‍ അധവാ ദിവ്യബലിയില്‍ എവിടെ ആയാലും നാം എന്താണു ചെയ്യുന്നതെന്നു ള്ള വ്യക്തത ആവശ്യമാണു. അല്ലെങ്ങ്കില് വെറുതെ കാടുകയറും ഒരു ഫലവും ലഭിക്കില്ല.

കുടുംബത്തില്‍ മാതാപിതാക്കള്‍ ചുമതലനിര്വഹിക്കണം

ജന്മം നല്കിയതുകൊണ്ടും ഭക്ഷണം കൊടുത്തതുകൊണ്ടും ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ഇപ്പ്പ്പ്ഴത്തെ രീതിയനുസരിച്ചു ഒരു കമ്പ്യൂടറും ഒരു സ്മാര്‍ട്ട്ഫോണും  . മുറിയില്‍ ഒരു ഇന്‍റെര്‍ നെറ്റു കണക്ഷനും കൊടുത്തുകഴിഞ്ഞാല്‍ എല്ലാമായിയെന്നു ചിന്തിക്കുന്നവരുമുണ്ടു. പ്രധമവും പ്രധനവുമായതു ചെറുപ്പം മുതലെ ദൈവവിശ്വാസത്തില്‍ വളര്ത്തുക. ദൈവഭക്തിയുല്‍ വളര്ത്തുക. ദൈവഭയത്തില്‍ വളര്ത്തുക. പ്രാര്ത്ഥനകള്‍ക്കും കൂദാശകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ശീലം വളര്ത്തിയെടുക്കണം.

No miracle without humility

താഴ്മയും വിനയവും കുടുംബത്തില്‍ നിന്നു തന്നെ പഠിക്കേണ്ടതാണു .അതുമാതാപിതാക്കളിലനിന്നുമാണു കുഞ്ഞുങ്ങ്ള്‍ പഠിക്കേണ്ടതു.
" താണനിലത്തേ നീരോടൂ.അവിടെ ദൈവം തുണചെയ്യൂ "

Thursday 3 July 2014

ദൈവസ്ഥാപിതമായകുടുംബം ദൈവത്തോടു മറുതലിക്കുന്നോ ?

ദൈവകല്പനകളള്‍ ലംഘിച്ചു പുരുഷനും ഭാര്യയും അവിടുത്തെ മുന്‍പില്‍ നിന്നും മാറി കുറ്റിക്കാട്ടില്‍ ഒളിച്ചു അവിടുന്നു പുരുഷനെ വിളിച്ചുചോദിച്ചു നീഎവിടെ ?

ചെയ്തതെറ്റു അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. പുരുഷന്‍ സ്ത്രീയെയും സ്ത്രീ സര്പ്പ്ത്തേയും കുറ്റപ്പെടുത്തി .

ദൈവം കൊടുത്തജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ചവന്‍ പതനത്തില്‍ !

“ ഉചിതമായിപ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ ?നല്ലതു ചെയ്യുന്നില്ലെങ്ങ്കില്‍ പാപം വാതുക്കല്തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം അതുനിന്നില്‍ താല്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം “ ( ഉല്പ.4:7 )

ദൈവം കൊടുത്ത ജാഗ്രതാ നിര്‍ദേശം അവഗണിച്ചു . പാപത്തില്‍ വീഴുകയും ചെയ്തു
കര്‍ത്താവു കായേനോടു ചോദിച്ചു നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ?

ഇന്നും ചോദിക്കുന്ന പ്രസക്തമായ 4 ചോദ്യങ്ങള്‍

1) ഉചിതമായി പ്രവര്ത്തിച്ചാല് നീയും സ്വീകാര്യനാകില്ലേ ?

2) നിന്‍റെ ഇണയും തുണയും എവിടേ? നീമൂലം ഒത്തിരി സഹിച്ചില്ലേ?

3) ഞാന്‍ തന്നവരായ ഇവന്‍റെ ( ഇവളുടെ ) ഇളയത്തുങ്ങള്‍ എവിടെ ?

4) ഞാന്‍ ദാനമായി തന്നജീവനെ വേണ്ടെന്നു വയ്ക്കുവാന്‍ നീ ആരാ ?

ദൈവത്തോടു മറുതലിക്കുന്നു !

1) ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തുന്നു

2) വാഗ്ദാനം ലംഘിക്കുന്നു

3) ഇണയേ ഉപേക്ഷിച്ചു മറ്റോരാളെ സ്വീകരിക്കുന്നതില്കൂടി വ്യഭിചാരം ചെയ്യുന്നു

4) അതു പാപമായോ വ്യഭിചാരമായോ കണക്കാക്കുന്നില്ല

5) കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളുടെ സംരക്ഷണം നിഷേധിക്കപെടുന്നു
ചത്തതിനൊക്കുമേജീവിച്ചിരിക്കിലു

1) ഒരേ കൂരക്കകത്തു വ്രധാക്കാരേക്കാള്‍ കഷ്ടമായി ജീവിക്കുന്നു.

2) വര്‍ഷങ്ങളോളം പരസ്പരം സംസാരിക്കാതെ ആശയവിനിമയം മക്കളുടെ സഹായത്താല്‍ മാത്രം

3) ദാമ്പത്യ ധ്ര്‍മ്മാനുഷ്ടനം മറ്റു കുടുംബ ബന്ധങ്ങള്‍ എല്ലാം തകരുന്നു

4) കാണുന്നവര്‍ ഇതൊന്നും മനസിലാക്കുന്നില്ല ഈ പുകഞ്ഞജീവിതം !

തകര്‍ന്ന കുടുബജീവിതം

1) പരസ്പരബന്ധമില്ലാത്ത കുടുംബപ്രാര്‍ത്ഥന

2) അമ്മ അടുക്കളയില്‍ മക്കള്‍ പലസ്ഥലങ്ങളില്‍ അപ്പന്‍ മുറ്റത്തു ഇങ്ങനെ പലസ്ഥലങ്ങളിലായി ഇരുന്നുള്ള പ്രാര്‍ത്ഥന വെറും യാന്ത്രീകം

3) ഭക്ഷണം മേസപ്പുറത്തുകാണും ആവശ്യമുള്ളവര്‍ അവരുടെ സമയത്തു വരുന്നു കഴിക്കുന്നു പോകുന്നു.

4) അപ്പനും അമ്മയും കുഞ്ഞുങ്ങള്‍ക്കു മോഡലാകുന്നില്ല.

5) അപ്പന്‍ ആണ്മക്കള്‍ക്കും അമ്മപെണ്മക്കള്‍ക്കും മോഡലാകേണ്ടതാണു

6) അപ്പനും അമ്മയും അവരുടെ വഴിക്കും പിള്ളാര്‍ അവരുടെ വഴിക്കും

ദോഷഫലങ്ങള്‍

1) കുടുബസമാധാനം നശിക്കുന്നു

2) ദൈവാനുഗ്രഹമില്ല

3) കുടുംബത്തിന്‍റെ നിയന്ത്രണം പിശാചു എറ്റേടുക്കുന്നു

4) മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു.

5) ദാമ്പത്യവിശ്വസ്ഥതക്കു ഭംഗം വരാനുള്ള സാധ്യത കൂടുന്നു

6) അപധസന്‍ചാരത്തിനുള്ള പ്രേരണ ലഭിക്കുന്നു.

ദൈവത്തോടു മറുതലിച്ച യോനാ 

ദൈവത്തിന്‍റെ കല്പന നിഷേധിച്ച് സ്വന്ത ഇഷ്ടത്തിനു ഒളിച്ചോടീയ യോനാ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകളും കഷ്ടതയില്‍ കൂടി യോനായെ ദൈവം പാഠം പഠിപ്പിക്കുന്നതും നമുക്കു അറിയാമല്ലോ
ഇന്നു സമൂഹത്തില്‍ കാണുന്ന എല്ലാപ്രശ്നങ്ങ്ളും ദൈവത്തോടു മറുതലിക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളാണു.

കാട്ടുകോഴികള്‍

കാട്ടുകോഴിക്കു ആണ്ടുപിറപ്പും ചങ്കറാന്തിയും ഉണ്ടോ ?

ഇന്നു നോമ്പുവീടലാണെന്നു പറഞ്ഞപ്പോള്‍ ചിലര്‍ ചോദിക്കുന്നു അതെപ്പോള്‍ തുടങ്ങിയായിരുന്നു? ജൂണ്‍ 29 നു ശ്ളീഹാ നോമ്പു വീടലാണെന്നു പറഞ്ഞപ്പോള്‍ അതെന്നാണു തുടങ്ങിയതെന്നു ? കാട്ടുകോഴിയെപ്പോലെ ജീവിക്കുന്നവര്‍ ഇതൊന്നും അറിയുന്നില്ല. നോമ്പു വരുന്നു വീടുന്നു. അഘോഷം മാത്രം ഇവര് നടത്തിയെന്നും വരാം

പൊരുന്നകോഴികള്‍

അന്‍ചോ ആറോമുട്ടയിട്ടിട്ടു ചില കോഴികള്‍ പൊരുന്ന ഇരുന്നാല്‍ പിന്നെ മാസങ്ങളോളം അവിടെ ഇരുന്നെന്നും വരാം കാരണം പലപ്പോഴും ചൂടുചാരത്തിലാവാം അല്ലെങ്ങ്കില്‍ കച്ചിക്കകത്താകാം പൊരുന്ന ഇരിപ്പു. നല്ല ചൂടു നല്ല സുഖം ആ സുഖം വിട്ടു അവിടെനിന്നും എഴുനേറ്റുപോകാന്‍ കോഴിക്കു താല്പര്യമില്ല. വല്ലപ്പോഴും ഒന്നു പുറത്തുപോയാലും അധികം താമസിയാതെ വീണ്ടൂം അവിടെ തന്നെ പോയി ഇരിക്കും .

ഇതുപോലെയാണു ചിലമക്കള്‍ അവര്‍ക്കു അല്പം സുഖം കിട്ടുന്ന അല്പം ചൂടുകിട്ടുന്ന സീരിയലിന്‍റെ മുന്‍പില്‍ ഇരുന്നാല്‍ പിന്നെ വല്ലതുംകഴിച്ചിട്ടു വീണ്ടും അവിടെതന്നെ ഇരിക്കുന്നു മറ്റുചിലര്‍ ചീട്ടിന്‍റെ മുന്‍പില്‍, മറ്റുചിലര്‍ അവര്‍ക്കിഷ്ടമുള്ള മറ്റു പലതിന്‍റെയും കൂടെയാണു പൊരുന്നയിരിക്കുക.

ഈ കൂട്ടര്‍ക്ക് പ്രാര്ത്ഥനയില്ല., കുര്ബാനയില്ല., പള്ളിയുമായി വലിയ ബന്ധമൊന്നും ഇല്ല. അവര് ഒന്നും അറിയുന്നില്ല. കുടുംബബന്ധം തകര്‍ന്നു ഉത്തരവാദിത്ത്വത്തില്‍നിന്നും പുര്‍ണമായി ഒഴിഞ്ഞു എതോലോകത്തില്‍ ജീവിക്കുന്ന ഇകൂട്ടര്‍ കുടുംബത്തിനും സമൂഹത്തിനും സഭക്കും ഒരു ബാധ്യതയാണു.

ഇവര്‍ സ്വയം ദൈവത്തെ വെല്ലുവിളിച്ചുകൊണ്ടു ദൈവത്തോടു മറുതലിച്ചു ജീവിക്കുന്നവരാണു. ഇവരെ എങ്ങ്നെ നേര്‍വഴിക്കുകൊണ്ടുവരാം ?

ഇക്കൂട്ടര്‍ വിശ്വാസത്തില്‍ നിന്നും വളരെവേഗം വ്യതിചലിക്കും സഭവിട്ടുപോകും.

ശ്ളീഹാ തരുന്ന ജാഗ്രതാ നിര്‍ദേശം

“ ജനങ്ങള്‍ ഉത്തമമായപ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു.കേള്‍വിക്കു ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും .” (2തിമോ. 4: 3-4 )
ഇവിടെയെല്ലാം നാം കാണുന്നതു ദൈവത്തോടു മറുതലിച്ചു താന്തോന്നിയായി ജീവിക്കുന്ന അവസ്ഥയാണു .



ക്രിസ്തു ശിഷ്യന്‍റെ അന്ത്യം

ഒരു യഥാര്‍ത്ഥ ക്രിസ്തു ശിഷ്യന്‍റെ ഇഹലോകവാസത്തിന്‍റെ അന്ത്യത്തില്‍ എന്തു മനോഭാവമായിരിക്കണമെന്നു ശ്ളീഹായില്‍ കൂടി നമുക്കു പഠിക്കാം.

“ ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്‍റെ

വേര്‍പാടിന്‍റെ സമയം സമാഗതമായി

1) ഞാന്‍ നന്നായി പൊരുതി.

2) എന്‍റെ ഓട്ടം പൂര്‍ത്തിയാക്കി.

3)വിശ്വാസം കാത്തു.

എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവു ആ ദിവസം അതു എനിക്കു സമ്മാനിക്കും . എനിക്കു മാത്രമല്ല അവന്‍റെ ആഗമനത്തെ സ്നേഹപൂര്‍വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും . ( 2തിമോ. 4: 6-8 )

ഈ പ്രത്യാശയില്‍ വേണം നാം ഈ ലോകം വിട്ടുപോകുവാന്‍ .

താഴെ പറയുന്നവരാണു അതിനു കഴിയാതെ പോകുന്നവര്‍.

!) വിശ്വാസം ത്യജിച്ചു സഭ വിട്ടുപോകുന്നവര്‍

2) കാട്ടുകോഴികളെപ്പോലെ ജീവിക്കുന്നവര്‍

3) പൊരുന്നകോഴികള്‍ക്കു സമം ജീവിക്കുന്നവര്‍ ( ലോകത്തിന്‍റെതായ എല്ലാസുഖങ്ങളുടെയും പുറകെ പോകുന്നവര്‍ ) ഇവരെല്ലാം ദൈവത്തോടുമറുതലിക്കുന്നു



എന്താണു യധാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു ?

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു ഇന്നത്തെ ലോകത്തിന്‍റെ വലിയ പ്രശ്നം പാപബോധമില്ലായ്മയാണെന്നു.

വളരെ ശരിയാണു മുന്‍പൊക്കെ കുമ്പസാരിക്കാതെ വി. കുര്‍ബാനസ്വീകരിക്കില്ല.

പാതിരാമുതല്‍ ഉപവസിച്ചാണു വി.കുര്‍ബാനസ്വീകരിച്ചിരുന്നതു.

ഇന്നു ആ സ്തിതിമാറി മാസങ്ങളോളം കുമ്പസാരിക്കാതെ വി. കുര്‍ബാനസ്വീകരിക്കുന്നു. ആര്‍ക്കും പാപമൊന്നും ഇല്ലെന്നുള്ളചിന്തയാകാം കാരണം

രണ്ടാമത്തെകാരണമായി പലപ്പോഴുംതോന്നുന്നതു “വിശ്വാസമില്ലായ്മയാണു “
വിശ്വാസമില്ലാതിരുന്ന സ്ഥലങ്ങളില്‍ യേശുതമ്പുരാനു ഒരല്‍ഭുതപ്രവര്‍ത്തിയും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിശ്വാസത്തോടെ യേശുവിന്‍റെ വ്സ്ത്രത്തില്‍ തൊട്ടവര്‍പോലും സുഖപ്പെട്ടു. 12 വര്‍ഷം രക്തസ്രാവം ഉണ്ടായിരുന്നസ്ത്രീ സുഖപ്പെട്ടതു ( ലൂക്കാ. 8:44 )
അതുപോലെ ജയ്റോസിന്‍റെ മകളെ പുനര്‍ ജീവിപ്പിക്കുന്നു ആ സമയത്തു യേശു പറഞ്ഞതു “ ഭയപ്പെടേണ്ടാ വിശ്വസിക്കുകമാത്രം ചെയ്യുക. അവള്‍ സുഖം പ്രാപിക്കും “ ( ലൂക്കാ.8:50 )

ഇന്നു സഭയില്‍ വിശ്വാസത്തിന്‍റെ കുറവു കാണുന്നുണ്ടോ ?

അപ്പസ്തോലന്മാര്‍ക്കു ഉണ്ടായിരുന്ന വിശ്വാസം , അവരുടെ പിന്‍ഗാമികള്‍ക്കുണ്ടായിരുന്ന വിശ്വാസം സന്യാസികളുടെ ഇടയില്‍ ഉണ്ടായിരുന്ന വിശ്വാസം ,ആദിമസഭയില്‍ ഉണ്ടായിരുന്ന വിശ്വാസം ഇന്നു സഭയില്‍ കാണുന്നുണ്ടോ ? ഇല്ലെങ്കില്‍ എന്താണു കാരണം ?

അാവര്‍ത്തന വിരസത ഒരു കാരണമ്മാണോ? അതോ മൂലകാരണം പാപ ബോധമില്ലായ്മതന്നെയാണോ ?

എന്തു തന്നെയായാലും അതെല്ലാം ദൈവത്തോടുള്ള മറുതലിപ്പാണു.

Wednesday 2 July 2014

മണവാട്ടിയായ സഭയെ സംരക്ഷിക്കുന്ന മണവാളന്‍

“ അവന്‍ സഭയെ വിശുദ്ധീകരിക്കുന്നതിനു ജലം കൊണ്ടു കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കി.ഇതു അവളെ കറയോ ചുളിവോ മറ്റു കുറവുകളൊ ഇല്ലാത്ത മഹത്വപൂര്‍ണയായി തനിക്കു തന്നെ പ്രതിഷ്ടിക്കുന്നതിനും അവള്‍ കളങ്കരഹിതയും പരിശുദ്ധയുമായിരിക്കുന്നതിനും വേണ്ടിയാണു  (എഫേ. 5 : 26 -27 )

സഭയാകുന്ന മണവാട്ടിയുടെ വിശേഷണങ്ങ്ള്‍ ആരാധനാക്രമത്തില്‍
 

1)  അലംക്രുതയായ വധു (adorned Bride )
2) മഹത്ത്വീക്രിതമണവാട്ടി ( glorious  Bride )
3) രാജാവിന്‍റെ മണവാട്ടി ( Bride of the king )
4) പ്രധാന പുരൊഹിതനും സ്വര്‍ഗീയമണവാളനുമായ യേശുവിന്റെ മണവാട്ടി ( Bride of Jesus the High Priest ,the Heavenly Bride-groom )
5) പിതാവിന്‍റെ മണവാട്ടിയും ദൈവപുത്രന്‍റെ വധുവും ( Bride of the Father and the Spouse of the Son of God )
6) രാജാക്കന്മാരുടെ രാജാവായ പിതാവിന്‍റെ മണവാട്ടി (Bride of the Father, the King of Kings ) 
7) യേശുവിന്‍റെ തിരഞ്ഞെടുക്കപ്പെട്ട മണവാട്ടി (Chosen Bride of Jesus ) 
8) അത്യുന്നതന്‍റെ മണവാട്ടി ( Bride of the most High )
9) രാജ്ഞി ( Queen )
10)  രാജകുമാരി ( Princess )

മുകളില്‍ പറഞ്ഞവയെല്ലാം ദാമ്പത്യവെളിച്ചത്തിലുള്ളവയാണു.
ഈവിശേഷണങ്ങളെല്ലാം കാണിക്കുന്നതു മിശിഹായുംസഭയും ദമ്പതികളാണു

പഴയനിയമത്തില്‍

ഇസ്രായേലും യാഹവേയും തമ്മിലുള്ള ബന്ധത്തെ ഭാര്യാ ഭര്ത്ത്രുബന്ധമായി പഴയനിയമം ചിത്രീകരിക്കുന്നു.

വ്യഭിചാരിണിയായ ഗോമറും ഹോസിയായും തമ്മിലുള്ള വിവാഹജീവിതം
ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്‍റെ ഉദാഹരണമാണു. അതുപോലെ എസക്കിയേലിന്‍റെ പുസ്തകത്തിലും ദൈവവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ വിവാഹ ബന്ധമായാണു ചിത്രീകരിക്കുക.

നമള്‍ എറ്റവുംമുകളില്‍ കണ്ടതു (10 വിശേഷണങ്ങള്‍)സഭയുടെഅവബോധമാണു .അതു സഭയെടുത്തതു പഴയനിയമത്തിലും പുതിയതിലും വെളിപാടിലും നിന്നു എടുത്തതാണു.
വെളിപാടിന്‍റെ പുസ്തകത്തില്‍ ആവര്ത്തിച്ചു പറയുന്നതാണു “ കുഞ്ഞാടിന്‍റെ വിവാഹം :” (വെളി.19:7 , 21:29, 21:: 2-9 ,21:9-10 )
അങ്ങനെ പഴയനിയമത്തിലും, പുതിയതിലും , സഭാപാരമ്പര്യത്തിലും , ആരാധനാക്രമത്തിലും , ആഴമായി അടിയുറച്ച ഒരാശയമാണു   മിശിഹായും സഭയും തമ്മിലുള്ളവിവാഹ ബന്ധം .

മണവാട്ടിയായ സഭയെ കരുതുന്ന യേശു !

അവളെവീ ശുദ്ധീകരിക്കാനായി ചെതകാര്യങ്ങള്‍

1)    ജലംകൊണ്ടു കഴുകി
2)    വചനത്താല്‍ വേണ്മയുള്ളതാക്കി.
3)   കറയോചുളിവോ മറ്റു കുറവുകളോ ഇല്ലാത്ത മഹത്വപൂര്‍ണയാക്കി
4)   കളങ്കരഹിതയും പരിശുദ്ധയുമാക്കി  (എഫേസ്യ.5: 27 ) 
5)   ജീവന്‍ നിലനിര്‍ത്താനും മരിക്കാതിരിക്കാനുമായി തന്‍റെ തന്നെ ശരീരവും രക്തവും ഭക്ഷണ പാനീയമായിനല്കി ( യോഹ. 6: 50-51 )
6)   അങ്ങനെ മഹത്ത്വപൂര്‍ണയായും അരോഗ്യവതിയായും പരിശുദ്ധയായും അവളെ തനിക്കു തന്നെ പ്രതിഷ്ടിച്ചു ( എഫേശ്യ  5: 27 )

ഇതിന്‍റെ നിഴല്‍ പഴയനിയമത്തില്‍ കാണാന്‍ സാധിക്കുന്നു.
 ഇസഹാക്കിനു ഭാര്യയെ കണ്ടുപിടിച്ച് ഭവനത്തില്‍കൊണ്ടുവന്നുള്ള  വിവാഹം .

പിതാവായ അബ്രഹാം പുത്രന്‍റെ വധുവിനെ നേരത്തെ നിശ്ചയിച്ചു അവളെ സുരക്ഷിതയായി ഭവനത്തില്‍ കൂട്ടികൊണ്ടുവരാന്‍ തന്‍റെ ഇഷ്ടതോഴനെ എല്പ്പിക്കുന്നു. അയാള്‍  അവളെ സുരക്ഷിതയായി മരുഭൂമിയില്‍ കൂടി നയിക്കുന്നു.

മരുപച്ചയിലെ വിശ്രമം 

റബേക്കായും തോഴിമാരും അബ്രഹാമിന്‍റെ ഭവനത്തിലേക്കുള്ളയാത്ര മരുഭൂമിയില്‍ കൂടെയാണു . ദിവസങ്ങളോളം യാത്രച്യ്തു വേണം അവളുടെ മണവാളന്‍റെ ഭവനത്തിലെത്തിചേരുവാന്‍   മരുഭൂമിയില്‍   കൂടെ അവരെ നയിക്കുന്നതിനു അബ്രഹാമിന്‍റെ വിശ്വസ്ത ദാസന്‍ ഉണ്ടു . യാത്രയില്‍  അവര്‍ ക്ഷീണം തീര്‍ക്കുന്നതു മരുപച്ചകളിലാണു .



അവിടെ കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞു റബേക്കാ വിശ്രമിക്കുമ്പോള്‍ മാനസീകമായി , അവള്‍ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത അവളുടെ മണവാളനോടൊത്തു ആയിരിക്കുവാന്‍ (She took a liking in him ) അവളെ സഹായിച്ചിരുന്നതു അബ്രഹാമിന്‍റെ ഭ്രുത്യനാണു.ഇസഹാക്കിനെ ക്കുറിച്ചും ആദേശത്തെക്കുറിച്ചും ഇസഹാക്കിന്‍റെ ഗുണഗണങ്ങളെക്കുറിച്ചും അവന്‍റെ ഭവനത്തെക്കുറിച്ചും  വര്‍ണ്ണിച്ചു വരാന്‍ പോകുന്ന സൌഭാഗ്യത്തെക്കുറിച്ചുള്ള ഒരു മുന്‍ ആസ്വാദനം അവള്‍ക്കു കൊടുത്തു.  യാത്രാക്ഷീണം അകറ്റി എപ്പോഴും വരാന്‍ പോകുന്ന സൌഭാഗ്യത്തെയും അവളുടെ മണവാളനെയും ഓര്‍ത്തുകൊണ്ടു യാത്രയിലുള്ള പ്രയാസങ്ങള്‍ സന്തോഷപൂര്‍വം തരണം ചെയ്യാന്‍ അവള്ക്കു സാധിച്ചു.

ചുരുക്കത്തില്‍ കാര്യസ്തന്‍റെ ചുമതല

1) പിതാവായ അബ്രഹാം മുന്‍കൂട്ടിതീരുമാനിച്ച കാര്യം നടപ്പാക്കുന്നു.
2) തന്‍റെ വിസ്വസ്തദാസന്‍ കാര്യത്തിന്റെ ചുമതലേറ്റെടുക്കുന്നു
3) തന്‍റെ മകന്‍റെ മണവാട്ടിയുടെ മരുഭൂമിയാത്രയില്‍ ഭ്രുത്യന്‍ സഹായിക്കുന്നു.
4) മരുഭൂമിയില്‍ വഴിതെറ്റാതെ മണവാട്ടിയെ നേര്‍വഴിക്കു നയിക്കുന്നു.
5)  കുളിക്കാനും ശുദ്ധിയാകാനും മരുപച്ചയിലേക്കു നയിക്കുന്നു.
6) മരുപച്ചയില്‍ ആവശ്യമുള്ള ആഹാരവുംജലവും നല്കി ക്ഷീണംമാറ്റി
7) മനസിനും ആത്മാവിനും ശാന്തിലഭിക്കാന്‍ മണവാളനെ പറ്റിയുള്ള  വിവരണംനല്കുന്നു
8) മണവാളന്‍റെ ഭവനത്തിലേക്കു വഴിതെറ്റാതെ നയിക്കുന്നു.
9) മണവാട്ടിയെ മണവാളന്‍റെ അടുത്തു എത്തിക്കുന്നു
10) പിതാവിന്‍റെ  ഹിതാനുസരണം പുത്രന്‍റെവിവാഹം ഭവനത്തില്‍  നടക്കുന്നു.

പുതിയനിയമത്തില്‍ 

പഴയനിയമത്തില്‍ കണ്ടതു സ്വര്‍ഗീയജറുശലേമില്‍ നടക്കാനുള്ള വിരുന്നിന്റെ ഒരു നിഴല്‍ മാത്രം 


ഒരു താരതമ്യ പഠനം

1) പുത്രന്‍റെ വിവാഹം പിതാവു അനാദിയിലെ നിശ്ചയിച്ചുറച്ചതു
2) ഭ്രുത്യന്‍റെ ചുമതല ഇവിടെ പരി. റൂഹായാണുനിര്‍വഹിക്കുന്നതു
3) മരുഭൂമിയാകുന്ന ഈലോകത്തില്‍  സ്വര്‍ഗൊന്മുഖ യാത്രയില്‍ സഹായിക്കുന്നു
4) സ്വര്‍ഗോന്മുഖയാത്രയില്‍ സഭയെ വഴിതെറ്റാതെ നയിക്കുന്നു.
5) മരുപച്ചയാകുന്ന ദൈവാലയത്തിലേക്കു നയിക്കുന്നു.
6) ജലത്തില്‍ കഴുകാനം ക്ഷീണം അകറ്റാനും സഹായിക്കുന്നു.
7) Reconciliation  ല്‍  കൂടിശരീരത്തിനും ആത്മാവിനും സൌഖ്യം.  വചനത്തില്‍ കൂടി മണവാളനെ കുറിച്ചും സ്വര്‍ഗഭാഗ്യത്തെക്കുറിച്ചും അവബോധമുണ്ടാകുന്നു.
8) മണവാളന്‍റെ ഭവനത്തിലേക്കുള്ള വഴിതെറ്റാതെ നയിക്കുന്നു.
9) മണവാട്ടിയായ സഭയെ മണവാളന്‍റെ അടുത്തു എത്തിക്കുന്നു
10)  പിതാവിന്‍റെ ഹിതാനുസരണം മണവാട്ടിയായ സഭയുടെയും മണവാളനായ യേശുവിന്‍റെയും വിവാഹവിരുന്നു സ്വര്‍ഗിയജറുസലേമില്‍ നടക്കുന്നു.        

ചുരുക്കം 

നമ്മളെക്കുറിച്ചു ഒരു വിലയിരുത്തല്‍

ഈ വിവരങ്ങള്‍  വ്യക്തമായി അറിയാമെങ്കില്‍ എങ്ങ്നെ സ്വര്‍ഗീയമണവാളനു എതിരായി എന്തെങ്കിലും ചെയ്തു ആമഹാസൌഭാഗ്യം നഷ്ടപ്പെടുത്താന്‍ എങ്ങനെ കഴിയും ?



ഇന്നു ഈ വിശ്വാസം നമുക്കുണ്ടോ ? നമ്മുടെ പ്രവര്‍ത്തനം കണ്ടാല്‍ വിശ്വാസമുള്ള എത്രപേര്‍ നമ്മുടെയിടയില്‍  ഉണ്ടു ?

വിശ്വാസികളും അവരെ നയിക്കേണ്ടവരും ഒരുപോലെ അവിശ്വാസത്തിലേക്കു നീങ്ങുകയാണോ ?

ദൈവമേ ഞങ്ങളുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ !

സ്വര്‍ഗീയജറുസലേമില്‍ ചെന്നു പറ്റാന്‍ സാധിക്കുമെന്നുള്ള വിശ്വാസം ഇല്ലാത്തതുകൊണ്ടാകാം ഇഹത്തിലെങ്കിലും സുഖമായിജീവിക്കാമെന്നു കരുതിയാണോ നമ്മുടെ വിശ്വാസത്തെപോലും കാറ്റില്‍ പറത്തി പത്തു പൈസായുണ്ടാക്കാന്‍ എതുവളഞ്ഞവഴിയും സ്വീകരിക്കാന്‍ ആര്‍ക്കും മടിയില്ലാത്തതെന്നു തോന്നിപോകും .
പലപ്പോഴും പ്രസംഗവും പ്രവര്‍ത്തിയും ഒന്നിച്ചു പോകാത്തതുകൊണ്ടു നമ്മുടെ പ്രസംഗത്തിനു വിലകുറഞ്ഞു വരുന്നകാലം !

ദൈവമേ ഞങ്ങളോടുക്ഷമിക്കേണമേ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...