Wednesday, 21 December 2016

എല്ലിന്‍ കഷണം !

പട്ടിക്കു പഴയ എല്ലിന്‍ കഷണംകിട്ടും അതു കടിച്ചെടുത്തു ഓടും ഒരിക്കലും അതില്‍
നിന്നും പട്ടിക്കു തിന്നാന്‍ ഒന്നും ലഭിക്കില്ല. എന്നാലും അവന്‍ അതു വിടില്ല. അതിന്‍റെ പേരില്‍ എത്ര ഏറുകിട്ടിയാലും കടിവിടുകില്ല..

അതുപോലെ പെന്തകോസ്തിനു കിട്ടിയ എല്ലിന്‍ കഷണം ആണു

" കര്ത്താവിന്‍റെ സഹോദരന്മാര്‍ !"
ശശികലപോലും ഇത്രയും വിവരക്കേടു പാറയില്ല.

" കര്‍ത്താവിന്‍റെ സഹോദരനായ യാക്കകോബിനെ യല്ലാതെ അപ്പസ്തോലന്മാരില്‍ മറ്റാരേയും ഞാന്‍ കണ്ടില്ല. ( ഗലാ.1:19 )

ഇനിയും ആരാണു ഈ യോസേ ? ആരാണു ചെറിയാക്കോബു ? ആരാണു യാക്കോബു ? പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ ഇവരെ പ്രസവിച്ചതു പരി .കന്യാമറിയമാണോ ? ആരാണു ഇവരുടെ അമ്മയെന്നു വി.മര്‍ക്കോസും, വി.മത്തായിയും അവരരരുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
"മഗ്ദലനാമറിയവും ,യോസയുടേയ്യും,ചെറിയാക്കോബിന്‍റെയും അമ്മയായ മറിയവും" ( മര്‍കൊ.15:40 )
" അക്കൂട്ടത്തില്‍ മഗ്ദലനാ മറിയവും, യാക്കോബിന്‍റെയും ജോസഫിന്‍റെയും അമ്മയായ മറിയവും .... ഉണ്ടായിരുന്നു " ( മത്താ.27"56 )
ഇവരുടെ പേരു പറഞ്ഞാണു മറിയത്തിനു മറ്റൂ മക്കളുണ്ടായിരുന്നു വെന്നു സെക്ടുകാര്‍ പറയുന്നതു ?
എത്രപറഞ്ഞാലും ഇവരുടെ തലയില്‍ കയറീല്ല. ഒരു പക്ഷേ യഹൂദരേയും ,മുസ്ലീമങ്ങളേയും പറഞ്ഞൂ മന്സിലാക്കാന്‍ പറ്റിയേക്കും. എന്തിനു ചിലപ്പ്പോള്‍ വിഷം ചീറ്റുന്ന ശശികലയ്യേപ്പോലും പാറഞ്ഞു മനസിലാക്കാന്‍ പറ്റിയേക്കും പക്ഷേ ഈ കഠിനവിഷം ചീറ്റൂന്ന പ്പെന്തക്കോസ്തുകാരെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. അവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചു അടച്ചുവെച്ചിരിക്കുന്നു. തലനിറയെ വേദവിപരീതങ്ങളാണു.

അണ്ടുതോറും യേശുവുമായി അവര്‍ ജറുസലലലെമില്‍ പ്പോയിരുന്നു. 12 ആമത്തെ വയസില്‍ യേശുവിനേയും കോണ്ടു അവര്‍ ജറുസലേമില്‍ പോകുമ്പോഴ്യും യേശുവിനു സഹോദരന്മാര്‍ ഇല്ല. അതും കഴിഞ്ഞ് മറിയം നിര്ത്താതെ പ്രസവിച്ചുവെന്നു പറയുന്ന ഈ പെന്തകോസ്തുകാര്‍ക്കു ഒരു കുഞ്ഞിന്‍റെ കോമാന്‍ സെന്സുപോലും ഇല്ലെല്ലോ ?

ഇവര്‍ക്കക ലൂസിഫര്‍ കൊടത്ത എല്ലിന്‍ കഷണവുമായീ ഒടുന്നു !

Tuesday, 20 December 2016

പരിശുദ്ധ കന്യാമറിയത്തെ ആദിമസഭ എങ്ങനെ കണ്ടു ?

തുടര്ന്നു ഇന്നുവരേയും പരിശുദ്ധ അമ്മ സഭയില്‍ എങ്ങനെ ?
അപ്പസ്തോല പിതാവായ വി.ജസ്റ്റിനും ഒന്‍പതാം പീയൂസ് പാപ്പായും എന്തു പറഞ്ഞു ?
മുതലായ കാര്യങ്ങള്‍ താല്പര്യം ഉള്ളവര്‍ക്കുവേണ്ടി മാത്രം


Image result for mother mary

പരിശുദ്ധ കന്യാമറിയത്തെ രണ്ടാം ഹവ്വായെന്നു വിളിച്ചതു 2 നൂറ്റാണ്ടില്‍
രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ വി.ജസ്റ്റിനാണു അങ്ങനെ വിളിച്ചതു

ജന്മപാപത്തില്‍നിന്നുപോലും സംരക്ഷിക്കപ്പെട്ട കന്യാമറിയം
കന്യാമറിയത്തിന്‍റെ അമലോല്ഭവം ബൈബിളില്‍ ഉണ്ടെന്നു ആരും പറയില്ല. (ഞാന്‍പറഞ്ഞാലോ?വിശ്വസിക്കാന്‍പ്രയാസമാണോ? ഇന്നലെ രാത്രിമുതല്‍ എന്‍റെ മനസില്‍ വരുന്ന ഒരു ചിന്തയാണു ലൂക്കോ.1: 42 ഇതിനു മതിയായ തെളിവാണെന്നു?)

ഹ്രുദയത്തിന്‍റെ തികവില്‍ നിന്നും അധരം സംസാരിക്കുന്നു.

" രണ്ടു നാരികള്‍ ചേര്‍ന്നാല്‍ നരകം തുറക്കും " അങ്ങനെ ഒരു പറച്ചില്‍ ഉണ്ടോ ?
( ഇല്ലെങ്കില്‍ ക്ഷമിക്കുക )

രണ്ടൂ നാരികള്‍ ചേര്‍ന്നപ്പോള്‍ ഇതാ സ്വര്‍ഗം തുറന്നു ആത്മാവു പ്രവര്‍ത്തിച്ചു .
ഈ രണ്ടു സ്ത്രീകള്‍ സാധാരണ സ്ത്രീകള്‍ക്കു ഒരു അപവാദമാണോ ?

അരാണു ഈ സ്ത്രീകള്‍ ?



"മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ ഏലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചടി ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി " (ലൂക്ക 1:41)

" അവള്‍ ഉദ്ഘോഷിച്ചു. നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു. " ( 1: 42 )

അതേ ഇവള്‍ ലോകത്തില്‍ ജനിച്ചിട്ടുള്ള സ്ത്രീകളില്‍ വച്ചു ഏറ്റം അനുഗ്രഹീതയാണു അതായതു ആദ്യത്തെ ഹവ്വായെക്കള്‍ അനുഗ്രഹീത. അവള്‍ ( ഹവ്വ ) സ്രിഷ്ടിക്കപ്പെട്ടപ്പോള്‍ സരളഹ്രുദയയായിരുന്നു ( സഭാപ്ര.7: 29 ) പാപമില്ലാത്തവളായിരുന്നു. ( ഉല്‍ഭവപാപമെന്നു ഒന്നുഅവളില്‍ ഇല്ലായിരുന്നു ) ഉല്‍ഭവപാപമില്ലാതിരുന്ന ആദ്യ ഹവ്വായെക്കാള്‍ അനുഗ്രഹീതയെന്നു പറഞ്ഞാല്‍ തന്നെ മറിയത്തില്‍ ഉല്‍ഭവപാപമില്ലായിരുന്നുവെന്നുള്ളതിന്‍റെ തെളിവാണെല്ലോ?

മറ്റോരു ന്യായമായതെളിവു ദൈവപുത്രനു ജനിക്കാനുള്ള ഇടം പരമപരിശുദ്ധമായിരിക്കണം .അതിനു ദൈവം മറിയത്തെ വളരെയേറെ അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്തു. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നു ദൈവം തന്നെ പറഞ്ഞിരിക്കുന്നു.

അതായതു " എനിക്കു ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും " ( പുറ.33: 19 )



അതിനു എതിരായി ഒരു മനുഷ്യനും ദൈവത്തെചോദ്യം ചെയ്യാന്‍ പറ്റില്ല. മറിയത്തെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും രക്ഷിച്ചതുകൊണ്ടാണു ആദ്യത്തെ ഹവ്വായെക്കാള്‍ മറിയം അനുഗ്രഹീതയായതു എന്നു നിസ്തര്‍ക്കം പറയാം കൂടാതെ ദൈവത്തിന്‍റെ വാക്കും അതിനു ബലം നല്കുന്നു " എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും "

അതിപ്രധാനം ദൈവപുത്രനു ജനിക്കാനുള്ള ഇടമാണു.

രണ്ടുപേരുടെ സംസാരം ശ്രദ്ധിച്ചാല്‍ അവര്‍ എങ്ങ്നെയുള്ളവരാണെന്നു മനസിലാകും .സ്ത്രീകള്‍ പലപ്പ്പ്പ്ഴും ഒന്നിച്ചുകൂടിയാല്‍ അവരുടെ വിഷയം അന്യവീടുകളിലെ വിശേഷമായിരിക്കും , " ഹല്ലാ നീ അറിഞ്ഞായിരുന്നോ ആപെണ്ണു ഒരുത്തനുമായി ഒളിച്ചോടി " പലപ്പോഴും പരദൂഷണത്തിലായിരിക്കും അവസാനിക്കുക. പുരുഷന്മാര്‍ക്കു പലപ്പോഴും വിഷയം അധികം കാണില്ല.

"സങ്കീര്ത്തനങ്ങളാലും സ്തുതികളാലും "

പൌലോസ് ശ്ളീഹാ പറഞ്ഞു ഒന്നിച്ചുകൂടുമ്പോള്‍ സങ്കീര്ത്തനങ്ങളും സ്തുതികളും ആലപിക്കാന്‍ .ക്രിസ്ത്യാനികള്‍ ഒന്നിച്ചുകൂടുന്നതു സങ്കീര്ത്തനങ്ങളും സ്തുതികളുമാലപിക്കാനാണെങ്കില്‍ അതില്‍ പരം ഒരു സന്തോഷം ഉണ്ടോ ? ഹ്രുദയം നിറഞ്ഞു പാട്ടു പാടി സ്ന്തോഷിക്കാനാണു ശ്ളീഹാ ആഹ്വാനം ചെയ്യുന്നതു .

രണ്ടു സ്ത്രീകളുടെ സ്തോത്രഗീതം

അതേ അവര്‍ പരസ്പരം കാണുമ്പോള്‍ തന്നെ പരിശുദ്ധാത്മാവില്‍ നിറയുന്നു. എന്നിട്ടു അതാ സ്തോത്രഗീതം ആലപിക്കുന്നു.ഇതു തന്നെ ദൈവക്രുപയുടെ ലക്ഷണമാണെല്ലോ? സ്ത്രോത്രഗീതം ആലപിക്കണമെങ്കില്‍ സ്പിരിട്ടുനിറയണം . സ്പിരിട്ടിന്‍റെ നിറവില്‍ സ്തോത്രഗിതം തനിയെ വരും .

ചിലകുടിയന്മാര്‍ക്കും സ്പിരിട്ടു നിറഞ്ഞാല്‍ പിന്നെ പാട്ടുതനിയെ വരും .അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നു ഞാന്‍ പറയാതെ തന്നെ മനസിലാകുമല്ലോ ?

ദൈവം പ്രത്യേകമായി വിളിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നവരെ അവരുടെ മാതാവിന്‍റെ ഉദരത്തില്‍ രൂപം നല്കുന്നതിനു മുന്‍പേ ദൈവം അവരെ അറിയുകയും തിരഞ്ഞെടുപ്പുനടത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ( ജറ. 1: 5 )


പൌലോസ് സ്ളീഹായേയും ദൈവം അമ്മയുടെ ഉദരത്തിക്‍ വെച്ചുതന്നെ വിളിച്ചു വേര്തിരിച്ചു ( ഗലാ. 1: 15 )

ഏശയ്യായേയും അവിടുന്നു വിളിക്കുന്നതു ഗര്‍ഭത്തില്‍ വെച്ചുതന്നെയാണു .വിളിയും ദൌത്യവും എല്ലാം ജനിക്കുന്നതിനുമുന്‍പുതന്നെ ചിലര്‍ക്കുലഭിക്കുന്നു.(ഏശ.49:1 )

എറ്റവും വലിയ വിളിയും ദൌത്യവും .

പരിശുദ്ധകന്യാമറിയത്തിന്‍റെ വിളിയും ദൌത്യവുമെല്ലാം മുകളില്‍ പറഞ്ഞ വ്യക്തികളുടേതില്‍ നിന്നും എത്രയോ വലുതും മഹനീയവുമാണു ?
ദൈവപുത്രന്‍റെ മാതാവായിതിരഞ്ഞെടുക്കപ്പെട്ടവള്‍ ! അവളെ എന്തുമാത്രം വിശുദ്ധീകരിക്കില്ല ?

പൌരസ്ത്യ സഭയിലെ ലിറ്റര്‍ജിയില്‍ മാതാവിന്‍റെ വിശേഷണം .

വിശുദ്ധിയും , മഹത്വവും, വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയം !

പൌരസ്ത്യ സഭകള്‍ എന്നും ദൈവമാതാവായ കന്യാമറിയ്ത്തെ ബഹുമാനിച്ചിരുന്നു. എഫേസൂസ് സൂനഹദോസില്‍ വെച്ചാണു "ദേയോതോക്കോസ് " ദൈവമാതാവു എന്ന അഭിസംഭോധന നടത്തിയതു .
പടിഞ്ഞാറന്‍ സഭകള്‍ അതു ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചതു മുന്‍പു പറഞ്ഞതുപോലെ 1850ല്‍ ഒന്‍പതാം പീയൂസ് പാപ്പായാണു. അതിനുമുന്‍പു തന്നെ സഭയില്‍ ഉള്ള വിശ്വാസം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കാനുള്ള കാരണം പരിശുദ്ധ അമ്മയേ പ്രൊട്ടസ്റ്റന്‍റ്റുകാര്‍ തീരെ വിലമതിക്കാതെ വന്ന അവസരത്തിലാണു ഒന്‍പതാം പീയൂസ് പാപ്പാ അതൊരു വിസ്വാസസത്യമായി പ്രഖ്യാപിച്ചതു .

പൌരസ്ത്യസഭകളിലെ ലിറ്റര്‍ജിയില്‍ കന്യാമറിയം

പരിശുദ്ധകുര്‍ബാന ആരംഭിക്കുന്നതുതന്നെ ഈ വിവരമെല്ലാം ഉത്ഘോഷിച്ചുകൊണ്ടാണു . പരസ്യ ശുശ്രുഷയില്‍ ഇപ്രകാരം ജനം ചൊല്ലുന്നു

" സ്വഭാവപ്രകാരം മരണമില്ലാത്തവ്നും ,ക്രുപയാല്‍ മനുഷ്യ വര്‍ഗം മുഴുവന്‍റെയും ജീവനും രക്ഷക്കും വേണ്ടി വിശുദ്ധിയും , മഹത്വവും , വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയാമില്‍ നിന്നു ഭേദം കൂടാതെ മനുഷ്യനായി തീര്ന്നവനും ........................................... എല്ല്ലാവരോടും കരുണചെയ്യണമേ "

വിശുദ്ധിയും ,മഹത്വവും , വെടിപ്പും സൂചിപ്പിക്കുന്നതു . അവളുടെ പരിശുദ്ധിയേയും, കന്യാത്വത്തേയും ,ആത്മാവും ശരീരവും സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതിനെയാണു മഹത്വം കാണിക്കുന്നതു. ദൈവമാതാവെന്നുള്ളതു എഫേസൂസില്‍ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.

ഇതു പുതിയ ഒരു കണ്ടു പിടുത്തമല്ല ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതുപോലെ ആദ്യ"നൂറ്റാണ്ടു മുതല്‍ തന്നെ ഈ വിശ്വാസം സഭയില്‍ ഉണ്ടായിരുന്നതാണു.

ഇനിയും വി.കുര്‍ബാന ദൈവമാതാവിന്‍റെ ബഹുമാനാര്ത്ഥമാണു അര്‍പ്പിക്കുന്നതെങ്കില്‍ പരസ്യ് ശുശ്രൂഷക്കുമുന്‍പുള്ള അന്സ്മരണ പ്രാര്ത്ഥനയില്‍ വൈദികന്‍ ഇപ്രകാരം ചൊല്ലുന്നു. (രഹസ്യപ്രാര്ത്ഥന )
" ദൈവമാതാവായ പരിശുദ്ധമറിയാമിന്‍റെ ബഹുമതിക്കായി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ കുര്‍ബാനയില്‍ അവളെ ഞങ്ങ്ള്‍ പ്രത്യേകമായി സ്മരിക്കുന്നു ."

പിന്നെ അച്ചന്മാരുടെ സ്കീമോ നമസ്കാരത്തിലും മാതാവിന്‍റെ ജനനപ്പെരുന്നാളിന്‍റെ സെദറയിലുമെല്ലാം ഇതു കാണാം

" മുള്‍ മരമെരിയാതെരുതീ ... തന്‍ നടുവില്‍ ... കണ്ടതുപോല്‍ ചിന്മയനാ മറിയാമില്‍ വസിച്ചു. ശരീ...രം ....പൂണ്ടു . " അവള്‍ വെടിപ്പുള്ളവളാണു അതു അവളുടെ ജീവിതകാലം മുഴുവന്‍ അവള്‍ നിത്യ കന്യകയായിരുന്നുവെന്നു കാണിക്കുന്നതാണു .

വളരെ എളുപ്പത്തില്‍ ഓര്മ്മയില്‍ നിന്നും ഇത്രയും എഴുതി ഇത്രയും മതിയാകുമല്ലോ ഇല്ലേ ?

രണ്ടാമാദവും രണ്ടാം ഹവ്വായും

പതനത്തിനുമുന്‍പുള്ള ആദത്തെയും രണ്ടാമാദാമായ യേശുവിനേയും സുറിയാനിപിതാക്കന്മാര്‍ ഒരേ പേരുകൊണ്ടാണു സംബോധനചെയ്തിരുന്ന്തു
"യീഹീദോയോ " = single minded man = സമഗ്രമനുഷ്യന്‍ പതനത്തിനുശേഷമുള്ള ആദത്തെ അങ്ങ്നെ വിളിക്കില്ല.
അതുപോലെ രണ്ടാം ഹവ്വായിക്കും ആദ്യ ഹവ്വായുടെ പാപമില്ലായ്മ നിശ്ചയമായും ഉണ്ടാകണം അപ്പസ്തോലപിതാവായ ജസ്റ്റിനാണു രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കന്യാമറിയത്തെ രണ്ടാം ഹവ്വായെന്നു വിശേഷിപ്പിച്ചതു.

ഡിസമ്പര്‍ 8 പരിശുദ്ധ കന്യാമറിയത്തിന്‍റെ അമലോല്‍ഭവതിരുന്നാള്‍

പരിശുദ്ധാത്മാവില്‍ നിറഞ്ഞുള്ള പ്രഘോഷണം പരിശുദ്ധാത്മാവു തന്നെ യാണു പറയുന്നതു .എലിസബേത്തു ആത്മാവില്‍ നിറഞ്ഞു പറഞ്ഞതു
" നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു "
" എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? ( ലൂക്കാ 1: 42 - 43 )

" ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യ്വതിയെന്നു വിളിക്കും " (1: 48 )

ഉല്‍പത്തിയിലേക്കു നോക്കിയാല്‍

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മില്‍ ഞാന്‍ ശത്രുത ഉളവാക്കും അവന്‍ നിന്‍റെ തലതകര്‍ക്കും ." (ഉല്പ.1: 15 )
" അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു " ( വെളി .12:17 ) ആ കോപം ഇപ്പോഴും അവനും അവന്‍റെ അനുയായികളും തുടരുന്നു.

അവര്‍ ഇപ്പോഴും അവളെ മൊട്ടതോടെന്നും ഒക്കെ വിളിച്ചു സ്വയം ഇളിഭ്യരാകുന്നു. എന്നാല്‍ സഭ അവളെ ആരംഭകാലം മുതല്‍ തന്നെ ബഹുമാനിക്കുന്നു. പരമപരിശുദ്ധനായ പുത്രനു വാസഥലമൊരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും പിതാവായ ദൈവം കാത്തു പാലിച്ചു. ആ വിശ്വാസവും വണക്കവും ആദിമുതലേസഭയിലെ പാരമ്പര്യമായിരുന്നു എന്നാല്‍ ഒന്‍പ്താം പീയൂസ് മാര്‍പ്പായാണു ഇതു വിശ്വാസ സത്യമായിപ്രഖ്യാപിച്ചതു. പത്തൊന്‍പതാം നൂറ്റണ്ടിന്‍റെ മധ്യത്തില്‍ !

നമുക്കും അമ്മയോടൂ പ്രാത്ഥിക്കാം അമ്മയുടെ മാദ്ധ്യസ്ഥം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്ത്ഥിക്കുന്നു
നാരകീയശക്തികള്‍ സഭക്കെതിരായും മറിയത്തിനെതിരായും

സഭയില്‍ ആരംഭം മുതലുള്ള കാര്യങ്ങള്‍ എങ്ങ്നെയായിരുന്നെന്നു സഭക്കു എങ്ങും തപ്പിപോകേണ്ടതില്ല. അപ്പസ്തോലന്മാര്‍ കഴിഞ്ഞാല്‍ അപ്പസ്തോലപിതാക്കന്മാര്‍ രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യം വരെ., പിന്നെ എട്ടാം നൂറ്റണ്ടൂ വരെ സഭാപിതാക്കന്മാര്‍ .ഇവര്‍ തുടര്‍ച്ചയായി എഴുതിയിട്ടും പഠിപ്പിച്ചിട്ടും ഉണ്ടു അങ്ങ്നെ നല്ല ഉറച്ച പാരമ്പര്യമാണു സഭയില്‍ ഉള്ളതു . അതിനു വിപരീതമായി ലൂസിഫറിന്‍റെ അനുയായികള്‍ സഭയില്‍ കലഹം ഉണ്ടാക്കാന്‍ ശ്രമിക്കും അതു എല്ലാകാലവും കാണും കുറെ കഴിയുമ്പോള്‍ കെട്ടടങ്ങും വിണ്ടും ഫണം ഉയര്‍ത്തും ഇതാണു പതിവു. അവര്‍ .കുറെപേരെവീഴിക്കും .

ദൈവത്തിനെതിരായി ഗോപുരം പണിയുന്നവര്‍

ഇവര്‍ ബൌദ്ധീകബാബേല്‍ഗോപുരം പണിയാന്‍ ശ്രമിക്കുന്നവരാണു. ബൌദ്ധീക അതിപ്രസരങ്ങ്ള്‍ വിശ്വാസസത്യങ്ങളെ നിഷേധിച്ചുകൊണ്ടു ദൈവത്തിന്‍റെ വെളിപ്പെടുത്തലുകളേയും ഇടപെടലുകളേയും തിരസ്കരിക്കുകയാണു ചെയ്യുന്നതു. ഈ കൂട്ടര്‍ ദൈവവുമായിട്ടാണു മല്‍സരിക്കുന്നതു

ഇത്തരം പ്രവര്‍ത്തനങ്ങളല്ലേ വിവിധതരത്തിലുള്ള തകര്‍ച്ചയില്‍ കൂടി മനുഷ്യനെ കടത്തിവിടാന്‍ കാരണമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചതു പ്രക്രുതിഷോഭം , യുദ്ധങ്ങള്‍, പീഠനങ്ങള്‍, കൊലപാതകം , ഭ്രൂണഹത്യയില്‍ കൂടിയുള്ള അരക്ഷിതാവസ്ഥ എന്നുവേണ്ടാ മനുഷ്യന്‍റെ സമാധാനം കെടുത്തുന്ന ഓരോന്നുമാണു ഞാന്‍ ഉദ്ദേശിച്ചതു.

ഇന്നു സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ അവഗണിക്കുകയോ അവയെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന "സന്ദേഹമെന്ന" തിന്മയിലൂടെയാണു ഈ തിന്മ ദൈവജനത്തിന്‍റെ പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണു ഈ കൂട്ടര്‍ക്കുള്ളതു .

പുറത്തുള്ള ശത്രുവിനെക്കാള്‍ ശക്തന്‍ സഭക്കുള്ളില്‍

സഭക്കുള്ളില്‍ യേശുക്രിസ്തുവിന്‍റെ രക്ഷാകര ശക്തിയെ നിര്‍വീര്യമാക്കുന്ന ശക്തികളെയാണു നാം കൂടുതല്‍ ഭയക്കേണ്ടതു. ശത്രു ഉള്ളില്‍ കടന്നു സഭാതനയരുടെ വേഷം ധരിച്ചു സഭാതനയരെ അവരുടെ ദുരുപദേശത്തിനു കൂട്ടുചേര്‍ന്നു സഭക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ സഭക്കുള്ളില്‍ രൂപം കൊള്ളുന്നു ഈ അപകടം മനസിലാക്കി കാലേകൂട്ടി ഇവരുടെ പിടിയില്‍ നിന്നും വിശ്വാസികളായ മക്കളേ കാത്തുസൂക്ഷിക്കാന്‍ പിതാക്കന്മാര്‍ക്കു കഴിയണം.

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ സാധിക്കാത്തവരെ നിംഗള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ശരീരത്തെയും ആത്മാവിനേയും നരകത്തിനിരയാക്കാന്‍ കഴിയുന്നവരെ ഭയപെടുവിന്‍ ( മത്താ.10: 28 )
പുറമേനിന്നു സഭയേ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സഭ വളരുകയാണു ചെയ്തതു. രക്തസാക്ഷികളുടെ രക്തം സഭയെ വളര്‍ത്തി. എന്നാല്‍ സഭക്കുള്ളില്‍ പാഷണ്ഡികളും ശീശ്മകളും ഉല്‍ഭവിച്ചപ്പോള്‍ സഭക്കു ക്ഷീണം സംഭവിച്ചിട്ടുണ്ടൂ



സഭയുടെ വിശ്വാസസത്യങ്ങളേയും പഠനങ്ങളേയും നേരിയ വ്യത്യാസത്തില്‍ അവതരിപ്പിച്ചുകൊണ്ടൂ യേശുക്രിസ്തുവിന്‍റെ രക്ഷാകരശക്തിയെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണു ഇവര്‍ പലപ്പോഴും നടത്തുക. നേര്യ വ്യത്യാസമാകുമ്പോള്‍ ജനങ്ങള്‍ അതു പെട്ടെന്നു മനസിലാക്കാതെ അവര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്നു ചിന്തിക്കും അങ്ങനെ ദൈവമക്കളുടെ വിശ്വാസതീക്ഷ്ണത നഷ്ടപ്പെടുന്നു, അങ്ങ്നെ വിശ്വാസത്തില്‍ മാദ്യം സംഭവിച്ച ജനസമൂഹമായി മാറ്റി സഭയെ തകര്‍ക്കാന്‍ സാധിക്കുമെന്നാണു ഈ കൂട്ടര്‍ കണക്കുകൂട്ടുന്നതു.

സഭാപ്രബോധനങ്ങള്‍ക്കുവിരുദ്ധമായി സഭാസമൂഹത്തില്‍ രൂപം കൊണ്ടിരിക്കുന്ന വ്യക്തിഗത ദൈവശാസ്ത്രപ്രബോധനങ്ങള്‍ ദൈവജനത്തിനു ഹാനികരമാണു .

സഭാസമൂഹത്തില്‍ ശത്രു വിതച്ചതെറ്റായ അറിവുകളും പഠനങ്ങളും തിരുത്തപ്പെടുകതന്നെവേണം.


മനോവാ നാരകീയസക്തികളുടെ പിന്‍ബലത്തില്‍ സഭക്കും സഭാതലവനും എതിരായി പരസ്യമായിതന്നെ പുറത്തു വന്നിരിക്കുന്നു. അവന്‍റെ സഹായികളായി സഭാമക്കളില്‍ തന്നെ പലരും കപടവേഷം ധരിച്ചു നമ്മുടെകൂട്ടത്തില്‍ ഉണ്ടു അതു ആരൊക്കെയാണെന്നു മനസിലാക്കി അവരെ ദൂരത്തു നിര്ത്താന്‍ പിതാക്കന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണു പല അച്ചന്മാരും അവരുടെ കൂടെയുണ്ടെന്നു വരത്തക്കരീതിയിലുള്ള സന്ദേശങ്ങളും പ്രഫൈലുകളും കാണാം

Monday, 19 December 2016

The cost of Discipleship

" Whoever comes to me and does not hate father and mother ,wife and children ,brothers and sisters ,yes ,and even life itself ,cannot be my disciple " . ( Lk.14:26 )

ഇതെന്തൊരു ഉപദേശമാണു ? ആരെയെങ്കിലും വെറുക്കാന്‍ സ്നേഹം തന്നെയായ ദൈവത്തിനു പറയാന്‍ സാധിക്കുമോ ? ഒരിക്കലുമില്ല.

Image result for jesus and disciples

പിന്നെ എന്താണു ഇതിന്‍റെ അര്ത്ഥം ?
ത്യാഗം കൂടാതെശിഷ്യത്വമില്ല .മഹാവിരുന്നിന്‍റെ ഉപമ പൂര്ത്തിയാക്കുന്നതൂ ശിഷ്യത്വത്തെക്കുറിച്ചുള്ള സംഭാഷണത്തോടെയാണു. മത്തായിയുടെ സുവിശേഷത്തീല്‍ കല്ല്യാണ വസ്ത്രത്തിന്‍റെ ഉപമയോടെയാണു . ( മത്താ.22:11- 14 )

ഇവിടെ യേശു പറഞ്ഞതു സ്വന്തം ജീവനു രണ്ടാം സ്ഥാനം .യേശുവിനെ അനുഗമിച്ചുകൊണ്ടുവേണം മഹാവിരുന്നിനുള്ള ക്ഷണം സ്വീകരിക്കാന്‍ .ഒരുവന്‍ യേശുവുമായി ബന്ധപ്പെടുന്നതു സ്വന്തജീവനു രണ്ടാം സ്ഥാനം കൊടുത്തുകൊണ്ടുവേണം .
വി.ഗ്രന്ഥ ശൈലി അനുസരിച്ചു വെറുക്കൂകയെന്നതിന്‍റെ അര്ത്ഥം കുറവായി സ്നേഹിക്കുകയെന്നാണു. ഇതിന്‍റെ വിപരീത അര്ത്ഥം കൂടുതലായി സ്നേഹിക്കുകയെന്നാണു . ആപ്പോള്‍ ഒരാള്‍ യേശുവിന്‍റെ ശിഷ്യനായാല്‍ എല്ലാത്തിനേയൂം കാള്‍ കൂടുതല്‍ യേശുവിനെ സ്നേഹിക്കണം .യേശുവിനെപ്രതി എല്ലാം ഉപേക്ഷിക്കാന്‍ തായാറാകണം .ആദ്യത്തെ ശിഷ്യന്മാര്‍ വള്ളോം വലയും സമ്പത്തും എല്ല്ലാം വിട്ടിട്ടാണു യേശുവിനെ അനുഗമിച്ചതു.

യേശുവിനെക്കാള്‍ അധികം ആരെയെങ്കിലും സ്നേഹിക്കുന്നവന്‍ അവിടുത്തേക്കു യോഗ്യനല്ല. " എന്നേക്കാ്ള്‍ ആധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല. എന്നെക്കാള്‍ അധികം പുത്രനേയോ പുത്രിയേയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല .സ്വന്തം കൂരിശെടുത്തു എന്നെ അനുഗമിക്കാത്തവന്‍ എനിക്കുയോഗ്യനല്ല " ( മത്താ.10 : 37 )

ഇതിന്‍റെ അര്ത്ഥം ആരേയും വെറുക്കുവാനല്ല. എല്ല്ലാത്തിനേയും കാള്‍ അധികം ദൈവത്തെ സ്നേഹിക്കാനാണു. അതിനാണു യേശു പറഞ്ഞതു " തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശീഷ്യനാകുക സാധ്യമല്ലാ ." ( ലൂകോ.14:33 ) എവിടേയും ശിഷ്യത്വത്തിനാവശ്യമായ വ്യവസ്ഥയാണു കാണിക്കുക.

ശിഷ്യനായികഴിഞ്ഞാല്‍ പിന്നെ ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതീല്ല ..എല്ലാം അവിടുന്നു കൂട്ടിചേര്ത്തുകൊള്ളും.

അതാണെല്ലോ രണ്ടുടുപ്പും, മടിശീലയില്‍ പ്പൊന്നോ വെള്ളിയോ ഒന്നും കരുതേണ്ടാ യെന്നും പറയുന്നതു .ഭൌതീകതയിലേക്കു പോയാല്‍ ഈ ലോകത്തീന്‍റെതായതെല്ലാം കുന്നുകൂട്ടാനൂം കെട്ടിപ്പടുക്കാനും ആയിരിക്കും ശ്രദ്ധ,, അപ്പോള്‍ പരലോകകാര്യങ്ങളില്‍ ശ്രദ്ധകുറയൂം .അവര്‍ക്കു ശിഷ്യനാകുക സാധ്യമല്ല . അങ്ങനെയുള്ളവര്‍ക്കു സുവിശേഷ പ്രഘോഷണം സാധ്യ്യമല്ല .

അതിനാല്‍ ആരേയും വെറുക്കാനല്ല എല്ലാത്തിലും ഉപരി ദൈവത്തെ സ്നേഹിക്കാനാണു യേശു പഠിപ്പിച്ചതു.

Sunday, 18 December 2016

ധ്യാനവുംദൈവികവെളിപാടും

ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു. (ദൈവമാണു ഇവിടേയും പ്രവര്ത്തിക്കുന്നതു പരിശുദ്ധാതാത്മാവാണു ദൈവികവെളിപാടുകള്‍ അവര്‍ക്കും നല്കിയതു )
അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം

അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും പലപ്പോഴും ദൈവവിശ്വാസം ഉള്ളവരായിരിക്കില്ല
പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?എന്നേപീഡിപ്പിക്കെരുതെന്നു നിന്നോടു അപേക്ഷിക്കുന്നു ലൂക്കോസ് 8 ല്‍ നാം കാണുന്നു. ദൈവത്തെ അറിയുന്നവരെല്ലാം ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല.
ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു. (ദൈവം ശീക്ഷിച്ചുവെന്നു മനസിലാക്കുന്നതിലും നന്നു ശിക്ഷ ദൈവത്തീല്‍ നിന്നും അല്ല ഓരോരുത്തരുടേയും പ്ര്രവര്ത്തിയ്യുടെ ഫലം അവര്‍ ആനുഭവിക്കുന്നു. തീയില്‍ എടുത്തുചാടിയാല്‍ പൊള്ളും അതു ദൈവം പൊള്ളിക്കൂന്നതല്ല )

പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു .അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു പക്ഷേ എല്ലാവര്‍ക്കും ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു .ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു. ( ഇവിടേയും ശിക്ഷയേക്കാള്‍ അടയാളമായി മ്മനസിലാക്കുന്നതാണു നല്ലതു സഖറിയാ അടയാളം ആവശ്യപ്പ്പെട്ടിരുന്നൂ. " ഇതു ഞാന്‍ എങ്ങനെ അറിയ്യും ? " ) അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ . മുനിയായിതീരാനായിരുന്നു ശിക്ഷ.

മുനിമാരുടെ അനുഗ്രഹം
ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു. ( അതുകൊണ്ടാണു മാര്‍ പാപ്പാ പറഞ്ഞതു എല്ലാമതത്തിലും സത്യത്തീന്‍റെ കിരണങ്ങള്‍ ചിതറിക്കിടക്കുന്നു രണ്ടാം വത്തിക്ക്കാന്‍ കൌണ്സില്‍ )
അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ടുണ്ടാകും 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.

നമുക്കും നല്ല മാത്രുക.

ഈ 25 ദിവസങ്ങള്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റിയില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും . അങ്ങനെ ജീവിതനവീകരണത്തിനുള്ള ഒരു വഴിയായി ഈ നോമ്പു ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. .ദൈവത്തിന്‍റെ കരുണായുടെ വാതില്‍ എന്നും തുറന്നു കിടക്കുന്നു !

Saturday, 17 December 2016

മെത്രാനേ ദൈവം തിരഞ്ഞെടുക്കുന്നു.

373 ല്‍ മിലാനിലെ മെത്രാനെ തിരഞ്ഞെടുക്കാന്‍ വൈദികരും അല്മായരും ഒന്നിച്ചുകൂടിയപ്പോള്‍ ( അന്നൊക്കെ മെത്രാനെ തീരഞ്ഞെടുക്കുന്നതു പ്രാദേശികവൈദീകരും അല്മായരും ചേര്ന്നായിരുന്നൂ ) അവര്‍ ഒന്നിച്ചുകൂടി പ്രാര്ത്ഥിച്ചിട്ടു ആരെ തിരഞ്ഞെടുക്കണമെന്നൂ ആരാഞ്ഞപ്പോള്‍ ഒരു കൊച്ചുകുട്ടിവിളിച്ചൂപറഞ്ഞു അംബ്രോസിന്‍റെ പേരു . അതു ദൈവ വചനമാണെന്നു ധരിച്ചു എല്ലാവരുംകൂടി അംബ്രോസിനെ മെത്രാനാഅയി തിരഞ്ഞെടുത്തു .ആ സമയം അദ്ദേഹം ഒരു ക്രിസ്ത്യാനിപോലുമായിരുന്നില്ല. ദൈവഹിതം മനസിലാക്കിയ അംബ്രോസ് എല്ലാവരുടേയും അഭിപ്രായത്തിനു വഴങ്ങുകയാണു ചെയ്തതു .

373 ല്‍ അദ്ദേഹം സ്നാനം സ്വീകരിക്കുകയും ഒരാചക്കകം മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.. ( ഒരാഴ്ചക്ക്കകം എല്ല്ലാ പട്ടങ്ങളും അദ്ദേഹ്ഹം സ്വീകരിച്ചു.. ) അതുപോലെ ആറാം മാര്തോമ്മായും നിരണത്തുവെച്ചു എല്ലാ പട്ടങ്ങളും ഒന്നിച്ചു സ്വീകരിച്ചെല്ലോ ?

അംബ്രോസ് വലിയ ഭക്തനും വാഗ്മിയും ആയിരുന്നു. വിവിധവിഷയങ്ങളെക്കുറിച്ചു ആനേകം ഗ്രന്ധങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടു .

പാശ്ചാത്യസഭയിലെ നാലു പ്രമുഖരായ സഭാപിതാക്കന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം (മറ്റു മൂന്നുപേര്‍ ജറോം,അഗസ്സ്റ്റിന്‍, ഗ്രിഗറി )

അഗസ്റ്റിനെ നേര്‍വഴിയില്‍ കൊണ്ടുവരാന്‍ അംബ്ര്രോസിന്‍റെയും പ്രാര്ത്ഥനയുണ്ടായിരുന്നു മോനിക്കാ കണ്ണീരോടെ മകനെ കുറിച്ചു അംബ്രോസിനോടു പറയുമ്പോള്‍ അംബ്രോസ് സമാധാനിപ്പിക്കുന്നതു " മോളേ നിന്‍റെ കണ്ണീര്‍ വെറുഥെ ആകില്ല. ! അതു ദൈവതീരുമുന്‍പില്‍ ഉണ്ടു .അവനെ ദൈവം നേര്‍വഴിയ്യില്‍ കൊണ്ടുവെരുമെന്നു" പറഞ്ഞായിരുന്നു. അതുപോലെ സംഭവിച്ചു.മകന്‍ മാനസാന്തരപ്പെട്ടു. സഭാപിതാക്കന്മാരില്‍ ഒരാളായി ഉയരുകയും ചെയ്തു.

ചക്രവര്‍ത്തിമാരുമായിപോലും ഇടയുകയും വിശ്വാസം സംരക്ഷിക്കുകയും ചെയ്തു.. അതുപോലെ അന്നു ശക്തിപ്രാപിച്ച ആര്യന്‍പാഷണ്ഢതക്കെതിരായി ശക്തിയുക്തം പ്രവര്ത്തിക്കുകയും സത്യവിശ്വാസം സംരക്ഷിക്കുകയ്യും ചെയ്തു.

ഇതിനുവേണ്ടിയായിരുന്നു ദൈവം അദ്ദേഹത്തെ മെത്രാനായി തിരഞ്ഞെടുത്തതു .ഒരു അക്രൈസ്സ്തവനായിരുന്നിട്ടൂകൂടി

മെത്രാനേ ദൈവം തിരഞ്ഞെടുക്കുന്നു. .

Friday, 16 December 2016

പാത്രിയര്ക്കീസ്

ഒരു ചെറുവിവരണം മാത്രം ഇപ്പോള്‍ പിന്നിടു വിശദമായീഴ്യ്താം.
“ പാത്രിയാര്ക്കേസ് “ എന്നഗ്രീക്കു പദത്തില്‍ നിന്നാണു പാത്രിയര്ക്കീസ് എന്ന പദം ഉത്ഭവിക്കുന്നതു. കുടുംബത്തലവനന്‍ ഗോത്രതലവനെന്നെല്ലാമാണു ഈ പദത്തിനര്ത്ഥം വേദപുസ്തകത്തില്‍ ഈ രണ്ടര്ത്ഥത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ടു. ( 2ദിന. 19:8 , 1ദിന.27:22 , ഹെബ്ര 7:4 )

നാലാം ശതകത്തോടുകൂടി ക്രിസ്തു മതം റോമാസാമ്രാജ്യത്തിലെ ഔദ്യോഗികമതമായി തീര്ന്നതോടുകൂടി പാത്രിയ്ര്ക്കീസ് പദവി ചിലപ്രത്യേക സ്ഥലങ്ങളിലെ മെത്രാന്മാര്ക്കു ബഹുമാനസൂചകമായി നല്കിതുടങ്ങി. ജസ്റ്റീനിയനന്‍ ചക്രവ്ര്ത്തിയുടെ കാലത്താണുഈ പദവി സഭയിലെ റോമാ, കോണ്സ്റ്റാന്റ്റിനോപ്പിള്‍, അലകസാണ്ഢ്രിയാ ,അന്ത്യോക്യാ, ജറുസലെം എന്നീപ്രമുഖ കെദ്രങ്ങളിലെ മെത്രാന്മാര്ക്കു മാത്രമായി ഉപയോഗിച്ചുതുടങ്ങി.

ഇപ്പോള്‍ നിലവിലുള്ളതു കോപ്റ്റിക് , മറോനീത്താ ,മെല്കൈറ്റു ,സിറിയന്‍ , കല്ദായാ ,അര്മേനിയന്‍ എന്നി പൌരസ്ത്യ സഭകളിലാണു പാത്രിയാര്ക്കല്‍ സംവിധാനം നിലവിലുള്ളതു ( കത്തൊലിക്കാ സഭയില്‍ ) എന്നാല്‍ അകത്തൊലിക്കാ സഭകളില്‍ 17 എണ്ണം നിലവിലുണ്ടു.
ലത്തീന്‍ സഭയില്‍ ചിലസ്ഥലങ്ങളിലെ മെത്രാന്മാര്ക്കു പാത്രിയാര്ക്കല് പദവി നല്കിയിട്ടുണ്ടു ഉദാ. വെനീസ് ,ഗോവാ, എങ്കിലും അവര്ക്കു പാത്രിയ്ര്ക്കിസിന്റെ അധികാരാവകാശങ്ങളൊന്നുമില്ല.

എല്ലാവിധ അവകാസാധികാരങ്ങളോടുക്കുടിയ പാശ്ചാത്യസഭാധികാരി റോമാ മാര്പാപ്പാമാത്രമാണു.

അങ്ങനെ കത്തൊലിക്കസഭയില് റോമാ മാര്പാപ്പാ പാശ്ച്യാത്യസഭയിലേതും ബാക്കി 6 പൌരസ്ത്യ സഭയിലേതുമുള്പ്പെടെ 7 പാത്രിയ്ര്ക്കിസന്മാര് കത്തൊലിക്കാസഭയിലും 17 പേര് അകത്തൊലിക്കാസഭയിലുമായി 24 പാത്രിയ്ര്ക്കീസന്മാരാണു ഇപ്പോള്‍ സഭയിലുള്ളതു

Thursday, 8 December 2016

സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ ക്കെതിരെ ജാഗ്രത ! ( അപ്പ.20 : 27 - 31 )

സഭാതനയരെ ഏങ്ങനെയും വഴിതെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണു ലൂസിഫര്‍. അതിനു അവന്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണു സ്നാനം ആറ്റില്‍ !
യേശു ആറ്റില്‍ സ്നാനം സ്വീകരിച്ചു അതിനാല്‍ വിശ്വാസികള്‍ ആറ്റില്‍ തന്നെ മുങ്ങണമെന്നു .അറിവില്ലാത്തവര്‍ ഇതുകേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നാം .
യോഹന്നാന്‍റെ മാമോദീസാ !
" പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു ( മര്‍ക്കോ. 1 : 4 )
" മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിംഗളെ സ്നാനപെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും " ( മത്താ 3: 11 )
ഇവിടെ നാം ശ്രദ്ധിക്കെണ്ട ഒരുകാര്യം യോഹന്നാന്‍ പാപമോചനത്തിനായി അനുതാപത്തിന്‍റെ മാമോദീസായാണു ജലം കൊണ്ടു നല്കിയതു.
വെള്ളത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ?
വല്യപ്പന്മാര്‍ പറയും ജലത്തില്‍ നിന്നുമാണു കരണ്ടു ഉല്പാദിപ്പിക്കുന്നതെന്നു ? ഈ പ്രക്രുതിജലത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ? ഒന്നുമില്ല. പക്ഷേ ഇതൊരു മാധ്യമം മാത്രമാണു
അതു പരിശുദ്ധാത്മാവിന്‍റെ പ്രതീകമണു. പരിശുദ്ധാത്മാവാണു പാപമോചനം നല്കുന്നതു അവിടെ വെള്ളം ഒന്നും ചെയ്യുന്നില്ല.
യോഹന്നാന്‍ പറഞ്ഞതു എന്‍റെ പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവുകൊണ്ടും അനികൊണ്ടും സ്നാനം നല്കുമെന്നാണു. അവിടെയും ജലം ഒരു പ്രതീകം അധവാമാധ്യമം മാത്രമണു. പരിശുദ്ധാത്മാവാണു പ്രവര്‍ത്തകന്‍ .ജലം ആവശ്യമാണു എന്നല്ലാതെ വെള്ളത്തില്‍ എന്തുമാത്രം മുങ്ങിയെന്നോ എല്ലായിടത്തും വള്ളം എത്തിയോ മുതലായ കാര്യങ്ങള്‍ അപ്രസക്തമാണു.അല്ലെങ്കില്‍ യേശു ആറ്റില്‍ മുങ്ങിയതുകൊണ്ടു നമ്മളും ആറ്റില്‍ തന്നെ ചാടണമെന്നോ അല്ലെങ്ങ്കില്‍ യോര്‍ദാന്‍ നദിയില്‍ തന്നെ പോകണമെന്നോ ഒക്കെ പറയുന്നതു ശുദ്ധാബദ്ധമല്ലേ ?
ജലത്തിനു പാപമോചനം തരാനുള്ള ശക്തിയുണ്ടോ ?ഉണ്ടെങ്ങ്കില്‍ ആറ്റിലെ ജലത്തിനു മാത്രമേയുള്ളോ ?
ഒരു സംഭവം ഒര്‍ക്കുകയായിരുന്നു, പ്രഭാതക്രിത്യത്തിനു പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ളവര്‍ ആറ്റില്‍ ഇറങ്ങിയാണു വ്രുത്തിയാകുക. പടിഞ്ഞാറുനിന്നും ഒരുപെണ്ണിനെ കിഴക്കു കല്ല്യാണം കഴിച്ചുകൊണ്ടുവന്നു. കിഴക്കര്‍ കിണ്ടിക്കകത്തു വെള്ളവുമായി പോയി പ്രഭാതക്രിത്യം നിര്‍വഹിക്കുന്നു.അതു ഈ പെണ്ണിനു ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ആറ്റില്‍ ഇറങ്ങി ഇരുന്നില്ലെങ്ങ്കില്‍ വ്രുത്തിയാകില്ലെന്നാണു അവളുടെ പക്ഷം .ആറ്റിലെ വെള്ളമായാലും കിണ്ടിയിലെ വെള്ളമായാലും ശരീരം വെടിപ്പായാല്‍ പോരേ ?
ഒരുദിവസം തന്നെ 3000 ആളുകള്‍ സഭയോടു ചേര്ന്നു ഇവരെയൊക്കെ വെള്ളത്തില്‍ മുക്കിയെടുത്തെന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമല്ലേ ?
തലയില്‍ എന്തെങ്ങ്കിലും ചെയ്താല്‍ അതു ശരീരം മുഴുവന്‍ വ്യാപിക്കുന്നതുപോലെയാണു. പഴയനിയമത്തിലെല്ലാം ആരെയെങ്കിലും അഭിഷേകം ചെയ്യാന്‍ അഭിഷേകതൈലം തലയില്‍ പൂശുകയായിരുന്നു.
കായേനെ ആരും കൊല്ലാതിരിക്കാന്‍ ദൈവം അവനു ഒരു അടയാളം കൊടുത്തു.
ഇസ്രായേല്‍ ജോസഫിന്‍റെ മക്കളെ അനുഗ്രഹിച്ചതും തലയില്‍ കൈ വച്ചായിരുന്നു.
നെറ്റിയില്‍ കുരിശുവരച്ചാല്‍ ശരീരം മുഴുവന്‍ ആശീര്‍വദിക്കുന്നതിനു തുല്ല്യമാണു
കിരീടവാഴുവിനു തലയിലണു പുരോഹിതന്‍ മാല വാഴ്ത്തി ആശീര്‍വാദം നല്കുന്നതു
ഇങ്ങ്നെ മാമോദീസായിക്കും തലയില്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും .പോരേ ?
തളിക്കുന്നതുകൊണ്ടു വിശുദ്ധീകരിക്കപ്പെടുമോ ?
1) ഭാരതീയ ആചാരമനുസരിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
2) ഭവനങ്ങളും മറ്റുംകൂദാശചെയ്യുമ്പോള്‍വാഴ്ത്തിയജലംതളിക്കുന്നു. 3) പള്ളികളില്‍ വാഴ്ത്തിയ ജലം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
4) പാപമോചനത്തിനായി പുരോഹിതന്‍ മ്രുഗങ്ങളുടെ രക്തംജനത്തിന്‍റെമേല്‍തളിച്ചു 5) പാപം ച്യ്ത റൂബേലിനു മ്രുഗങ്ങളുടെ രക്തത്താല്‍ മൂശ ജീവന്‍ കൊടുത്തു.
" ഞാന്‍ നിംഗളുടെമേല്‍ ശുദ്ധജലം തളിക്കും ,നിംഗളുടെ എല്ലാമാലിന്യ്ങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും ........... എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും . " ( എസക്കി.36 : 25 -- 27 )
ചുരുക്കത്തില്‍ ശുദ്ധജലം തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടും അതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും.
ഇത്രയും അറിയാവുന്ന സഭയില്‍ മാമോദീസായിക്കു ശുദ്ധജലം ഉപയോഗിക്കുന്നു. അവിടെ വെള്ളം ഒന്നും സ്വയമായിചെയ്യുന്നില്ലെന്നും ആത്മാവാണു അവിടെപ്രവര്‍ത്തിക്കുന്നതെന്നും അറിയാവുന്ന സഭക്കു ജലം ഒരു പ്രതീകം മാത്രമാണു
അവിടെ പ്രവര്ത്തിക്കുന്നതു പരിശുദ്ധാത്മാവാണു !
പെന്തക്കോസ്തുകാരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും പരിശുദ്ധാത്മാവു നോക്കീരിക്കുകയാണു ശരീരത്തിന്‍റെ എല്ലാഭാഗവും ശരിക്കും മുങ്ങിയോ ?
സ്നാനം ഏറ്റതുകൊണ്ടു പരിശുദ്ധാത്മാവിനെ ലഭിക്കുമോ ? ഇല്ലെന്നു ബൈബിളില്‍ തന്നെ നാം കാണുന്നു.
" സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചു പക്ഷേ പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ല. അതിനാല്‍ പത്റോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വച്ചു പ്രാര്ത്ഥിച്ചപ്പോഴാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു. കൈവയ്പ്പു ഒരു പ്രധാന ഘടകമാണു. അതിനു അധികാരം ഉള്ളവര്‍ വേണം കൈ വയ്ക്കാന്‍ .വെറുതെ കൈ വച്ചാലൊന്നും ആത്മാവിനെ ലഭിക്കുകില്ല.
ശുദ്ധ്ജലം തളിക്കാന്‍ പറഞ്ഞിട്ടു അശുദ്ധമായകലക്കവെള്ളത്തില്‍ നീന്തിയാല്‍ അതു സ്നാനമാകില്ല.
പാവപ്പെട്ടജനം ഇതൊന്നും മനസിലാക്കാതെ ഉപ്ദേശിമാരുടെ ചതിക്കുഴിയില്‍ വീഴുന്നു. അവരുടെ ലക്ഷ്യം ഉദരപൂരണം മാത്രമാണു .
യേശു സ്വീകരിച്ച സ്നാനം അതേപടിയാണോ നാം സ്വീകരിക്കേണ്ടതു ?
പാപമില്ലാത്ത യേശുഎന്തിനാണു മാമോദീസാസ്വീകരിച്ചതു ?
യേശുവിനു സ്നാനം കൊണ്ടു പാപമോചനം ലഭിച്ചോ ?
സ്നാപകന്‍ നല്കിയതു പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ സ്നാനമായിരുന്നു.
പിന്നെ എന്തായിരുന്നു ഈ സ്നാനത്തിന്‍റെ ഉദ്ദേശം ?
അതിനു മറുപടിലഭിക്കാന്‍ യോഹ. 1 : 29 - 34 വരെ വായിക്കണം
പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍ അരാണെന്ന് സ്നാപകനറിയില്ലായിരുന്നു. കര്ത്താവു സ്നാപകനോടു പറഞ്ഞിരുന്നു. ആരുടെമേല്‍ പരിശുദ്ധാത്മാവു ആവസിക്കുന്നതു നീകാണുമോ അവന്തന്നെയാണെന്നു .ചുരുക്കത്തില്‍ ഈ സാക്ഷ്യത്തിനാണു യേശു സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചതു.
" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു " (1:33 )
ജലം കൊണ്ടു സ്നാനം നല്കുകയെന്നു പറഞ്ഞാല്‍ പിടിച്ചുവെള്ളത്തില്‍ മുക്കണമെന്നാണോ അര്ത്ഥം ? ആ കര്മ്മം ജലം കൊണ്ടു നിര്‍വഹിക്കണമെന്നല്ലേയുള്ളു ?
ജലം ഒരു പ്രതീകം മാത്രം
" നോഹിന്‍റെ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ മാത്രമേ ജലപ്രളയകാലത്തു, ജലത്തിലൂടെ രക്ഷപെട്ടൊള്ളു. അതിന്‍റെ സാദ്രിസ്യം ഉള്ള സ്നാനത്തിലൂടെ ഇപ്പോള്‍ നിംഗളെ രക്ഷിച്ചിരിക്കുന്നു. അതു നിങ്ങളുടെശരീരത്തിലെ മാലിന്യത്തിന്‍റെ നിര്മാര്‍ജനം അല്ല. മറിച്ചു ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉദ്ധാനം വഴി ദൈവത്തോടുനടത്തുന്ന പ്രാര്ത്ഥനയാണു " ( 1 പത്രോ. 3 : 21 )
ഇതൊരു പ്രാര്ത്ഥനയാണു. ശരീരത്തിന്‍റെ മാലിന്യം നിര്മാര്‍ജനം ചെയ്യാനായിരുന്നെങ്കില്‍ പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ വെള്ളത്തില്‍ മുഴുവന്‍ മുങ്ങി.നീര്‍ക്കാം കുഴിയിട്ടു അധവാഅവര്‍ ചെയ്യുന്നതുപോലെ മലര്ത്തി അടിക്കുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു ചിന്തിക്കാമായിരുന്നു. .
കടലിലും മേഘത്തിലും സ്നാനം !
വി. പൌലോസ് ശ്ളീഹാ ജ്ഞാനസ്നാനത്തെ ചെങ്കടല്‍ യാത്രയോടു ഉപമിക്കുന്നു
" നിങ്ങളുടെപിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നെന്നും , കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു " ( 1കോറി.10 : 1 - 2 )
ഉദരപൂരണം ലക്ഷ്യം .
" സഹോദരരേ നിംഗള്‍ പഠിച്ച തത്വങ്ങള്‍ക്കെതിരായി പിളര്‍പ്പുകളും ദുര്മാത്രുകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചു കൊള്ളണം ...... അവരെ നിരാകരിക്കുവിന്‍ . അങ്ങ്നെയുള്ളവര്‍ നമ്മുടെ കര്ത്താവായ യേശുക്രിഷുവിനെയല്ല തങ്ങളുടെ തന്നെ ഉദരങ്ങളെയാണു ശുസ്രൂഷിക്കുന്നതു ആകര്ഷകമായ മുഖസ്തുതിപറഞ്ഞു അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു. " ( റോമാ .16 : 17 - 18 )
സഹോദരരേ അതുകൊണ്ടാണു എപ്പോഴും ഞാന്‍ ഈ പെന്തക്കോസ്തുകാര്‍ക്കെതിരായി സംസാരിക്കുന്നതു .ഞാനല്ല ബൈബിള്‍ പറയുന്നു.
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം
സഭയില്‍ നിന്നുകൊണ്ടു തന്നെ ( വെറും വേഷംകെട്ടി ) സഭക്കെതിരായി പണിയുന്നവര്‍ . " അജഗണം മുഴുവനേയും പറ്റി നിംഗള്‍ ജാഗരൂകരായിരിക്കുവിന്‍ ........................... ...................................... ശിഷ്യരേ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടൂപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിംഗളുടെ ഇടയില്‍ തന്നെ ഉണ്ടാകും . ( അപ്പ 20 : 27 - 31 )
അതിനാല്‍ വ്യാജന്മാരെ സൂക്ഷിക്കുക
പെന്തക്കോസ്തു സഹോദരന്മാരോടു ഒരു അപേക്ഷ .
യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം അതേ പടിസ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശു പറയുന്നതെന്തെന്നു കേള്‍ക്കുക.
" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കുവാനോ നിങ്ങള്‍ക്കുകഴിയുമോ ? " ( മര്‍ക്കോ .10 : 38 )
അറ്റില്‍ പോയി കലക്കവെള്ളത്തില്‍ ചാടിയിട്ട് യേശു സ്വീകരിച്ച സ്നാനം സ്വീകരിച്ചെന്നു പറയാതെ , ( ആദ്യം സ്വീകരിച്ചതു എന്തിനായിരുന്നെന്നു നേരത്തെ മുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ ) യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം എന്താണെന്നു യേശു തന്നെ പറഞ്ഞസ്തിതിക്കു ആ മരണത്തിലൂടെയുള്ള സ്നാനം സ്വീകരിച്ചാല്‍ അതാണു യേശു ചെയ്തതുപോലെ ചെയ്തെന്നു നിംഗ്ള്‍ക്കു സമാധാനിക്കാം .
"ആത്മാവു , ജലം , രക്തം ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു " ( 1യോഹ.5:8 )

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...