Tuesday, 30 June 2015

പൌരസ്ത്യ സഭകളും ആരാധനാക്രമവും

പൌരസ്ത്യ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ സഭാത്മകജീവിതത്തിന്‍റെ കേന്ദ്രം ആരാധനാക്രമമാണു. എന്തെന്നാല്‍ അതു ഭൂമിയില്‍എല്ലാക്രിസ്തീയ ഉദ്യമങ്ങളുടേയും പ്രഭവസ്ഥാനമാണു. ചരിത്രത്തില്‍ ഒരിക്കല്‍ നടന്ന ക്രിസ്തു സംഭവങ്ങള്‍ സഭയില്‍ കൌദാശീകമായി നിത്യവും തുടരുന്നതു ആരാധനാക്രമാനുഷ്ടാനങ്ങളിലൂടെയാണു.അതിനാല്‍ മനുഷ്യരക്ഷക്കുവേണ്ടിയുള്ള രക്ഷാകരപ്ര്രവര്ത്തനങ്ങളുടെ തുടര്‍ച്ചയായ ആരാധനക്രമങ്ങളേ കേദ്രമാക്കിയാണു സഭാല്മകജീവിതം രൂപം പ്രാപിക്കുന്നതു.

സഭയുടെ വിശ്വാസത്തിന്‍റെ മഹത്തായ പ്രകടനമാണു ലിറ്റര്‍ജി .വാസ്തവത്തില്‍ അതു വിശ്വാസത്തിന്‍റെ ആഘോഷമായ പ്രഖ്യാപന്നമാണു. ഓരോ സഭാസമൂഹവും തങ്ങളുടെ സ്വന്തമായ ആരാധനാക്രമങ്ങളിലൂടെ സഭയുടെ വിശ്വാസസത്യങ്ങള്‍ പ്രഘോഷിക്കുകയും അതിന്‍റെ അനുഷ്ടാനത്തിലൂടെ ആ വിശ്വാസം ജീവിക്കുകുകയും ചെയ്യുന്നു..

അനുദിന പ്രാര്ത്ഥനകളിലൂടേയും കര്മ്മാനുഷ്ടാനങ്ങളിലൂടേയും ,തങ്ങളുടെ വിശ്വാസം പ്രകടമാക്കുകയും ,സഭാജീവിതത്തില്‍ ഉറപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണു " ആരാധനയുടെ നിയമം വിശ്വാസത്തിന്‍റെ നിയമം എന്നുപറയുന്നതു. ( Lex Orandi, Lex Credendi ) എന്ന ദൈവശാസ്ത്രം തന്നെ രൂപം കൊണ്ടതു.

ചുരുക്കത്തില്‍ ആരാധനയുടെ പാരമ്പര്യവും വിശ്വാസത്തിന്‍റെ പാരമ്പര്യവും തമ്മില്‍ അവിഭാജ്യാമായി ബന്ധപെട്ട്ടിരിക്കുന്നുവെന്നാണു ഇതു വ്യക്തമാക്കുന്നതു. ഈ അര്ത്ഥത്തില്‍ ഒരു സഭയുടെ ആരാധനക്രമം മാറ്റുകയെന്നുപറഞ്ഞാല്‍ ആ സഭയെ തന്നെ മാറ്റുന്നു. അല്ലെങ്കില്‍ ആ സഭയെ നശിപ്പിക്കുന്നു എന്നാണു അതിന്‍റെ അര്ത്ഥം. അത്രമാത്രം അടിസ്ഥാനപരമായ പ്രാധാന്യമാണു ആരാധനാക്രമത്തിനുള്ളതു .



ഈ അര്ത്ഥത്തില്‍ കൂനന്‍ കുരിശ് സത്യത്തിനുശേഷം ഇവിടെയുണ്ടായിരുന്ന നസ്രാണികളുടെ ആരാധനാക്രമം മാറ്റിയപ്പോള്‍ അതിനാല്‍ തന്നെ ആ സഭ ഇവിടെ ഇല്ലാതായി. അധവാ അതിനെ നശിപ്പിച്ചു. അതുകൊണ്ടാണു ഓരോ സഭയുടേയും ആരാധനക്രമത്തില്‍ ഒരു കലര്‍പ്പും വരാന്‍ പാടില്ലെന്നു റോമും ഉപദേശിക്കുന്നതു. അതു മനസിലാക്കാതെ അതിനെ എതിര്‍ക്കുന്നവരാണു കൂടുതലും എന്നാല്‍ പൌരസ്ത്യ തിരുസംഘത്തിന്‍റെ ആഹ്വാനം അതേപോലെ നടപ്പാക്കാനയി ഒന്നോരണ്ടൊ മ്മെത്രന്മ്മാര്‍ മാത്രം  പരിശ്രമിച്ചാല്‍  ഒന്നും ആകില്ല. മലബാര്‍ സഭയില്‍ സംഭവിച്ചതു അതാണു.    

ദൈവത്തെ ആരാധിക്കുന്ന ക്രൈസ്തവ്വസമൂഹത്തില്‍ ക്രിസ്തു സംഭവത്തിന്‍റെ അനുഭവമാണൂ ആരാധനാക്രമം .ഇതില്‍ പങ്കുചേരുന്നതിലൂടെ മഹത്വീക്രുതനായ ക്രിസ്തുവിനെ അനുഭവിച്ചറിയുന്നുവെന്നുമാത്രമല്ല.ക്രിസ്തു രഹസ്യവും ,ക്രിസ്തുവിനോടുള്ള മൌതീകമായ അടുപ്പവും അനുഭവിച്ചറിയുന്നു. അതിനാല്‍ പാശ്ചാത്യസഭയിലേതില്‍ നിന്നും വ്യത്യസ്തമാണു പൌരസ്ത്യ മായ ക്കാഴ്ച്ചപാടാണിതെന്നു പറയാം .അതായതു പാശ്ചാത്യസഭയില്‍ തിരുകര്മ്മാനുഷ്ടാനങ്ങളിലെ ഭാഗഭാഗിത്വം ഒരു കടമയായി (obligation ) പരിഗണിക്കുമ്പോള്‍  പൌരസ്ത്യ സഭ ദൈവീകരഹസ്യങ്ങളിലുള്ള , സഭാംഗങ്ങളുടെ പങ്ങ്കുചേരല്‍ ,ദൈവാനുഭൂതിലഭിക്കാനുള്ള അവസരം, ദിവ്യരഹസ്യ്ങ്ങളുടെ ആഘോഷം മുതലായവയായിട്ടാണു കാണുന്നതു. അതിനാല്‍ തിരുകര്മ്മത്തിനുവേണ്ടടവരുന്ന ദീഘമായ സമയം അവര്‍ക്കു ഒരു പ്രശ്നമ്മല്ല.

പടിഞ്ഞാറന്‍ സഭയില്‍ കടം തീര്‍ക്കലായതുകൊണ്ടു ഏറ്റവും കുറഞ്ഞ സമയമാണു അവര്‍ക്കു താല്പര്യം.

Monday, 29 June 2015

മലങ്കര കത്തോലിക്കന്‍ രൂപത്തെ വണങ്ങാമോ ?

വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു അല്പം വിശദീകരണം കഴിഞ്ഞിട്ടു വിഷയത്തിലേക്കുവരാം .

മലങ്കര കത്തോലിക്കരും (ഓര്ത്തഡോക്സ് സിറിയന്‍ കത്തോലിക്കരും ) സിറിയന്‍ ഓര്ത്തഡൊക്സുകാരും, ഓര്ത്തഡോക്സു സിറിയന്‍ സഭക്കാരും , മരിച്ചവരെ ഒര്‍ക്കും ,വിശുദ്ധ്ന്മാരുടെ പടം പള്ളികളില്‍ വെയ്ക്കും, പക്ഷേ രൂപങ്ങള്‍ വെയ്ക്കില്ല. അതാണു പതിവു.

രൂപം വിഗ്രഹമാണോ ?
രൂപങ്ങള്‍ വെറും ചൂണ്ടുപലക മാത്രം, വണക്കം വിഗ്രഹാരാധനയാകില്ല " മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും .മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും . ( മത്താ.10:32 -33 ) ഏറ്റുപറഞ്ഞാല്‍ ? പലപ്പോയും ഈലോകത്തില്‍ രക്തസാക്ഷിത്വവും പരത്തില്‍ നിത്യകിരീടവും ഫലം ! എന്തിനാണു പുണ്യവന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു ? ഇവരെല്ലാവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേര്ന്നവരാണു.സഹനം ഇല്ലാതെ യേശുവിന്‍റെ ജീവിതത്തില്‍ എങ്ങനെ പങ്കുകാരാകും ? വിശുദ്ധരുടെ രൂപങ്ങള്‍ വയ്ക്കുന്നതു എന്തിനാണു ? അവരെ ഓര്‍ക്കുവാന്‍ സഹായിക്കും അവരുടെ ജീവിതം സ്വജീവിതത്തില്‍ പകര്ത്തുവാന്‍ സഹായിക്കും.അതു ഒരുചൂണ്ടുപലകമാത്രമാണു . ആരാധന ദൈവത്തിനുമാത്രമുള്ളതാണു. പരിശുദ്ധകാന്യാമറിയം പോലും യേശുവിങ്കലേക്കുള്ളചൂണ്ടു പലകമാത്രമാണു.


രൂപങ്ങളും പ്രതീകങ്ങളും 
രൂപങ്ങളും പ്രതീകങ്ങളും വെറും ചൂണ്ടുപലക മാത്രമാണു . മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്താന്‍ ദൈവം കല്പ്പിച്ചതും അതിനെ ആരാധിക്കാനല്ല. അതുവെറും പ്രതീകമായിരുന്നു. " അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു അവര്‍ കണ്ട വസ്തുവിനാലല്ല എല്ലാറ്റിന്‍റെയും രക്ഷകനായ അങ്ങുമൂലം രക്ഷപെട്ടു " (ജ്ഞാനം .16: 7 ) അതേ ആ പിത്തളസര്‍പ്പത്തിനു ഒരു കഴിവുമില്ല.പിന്നെയോ ദൈവമായ രക്ഷകന്‍ മൂലമാണു സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെട്ടതു. അതുവെറും അടയാളമാണെന്നു ,(രക്ഷയുടെ അടയാളമാണെന്നു) ആറാം വാക്യത്തില്‍ നാം കാണുന്നു. വടിമേല്‍ ഉയര്ത്തിയ പിത്തളസര്‍പ്പം ഉദ്ധിതനായ യേശുവിന്‍റെ പ്രതീകമാണു . " മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു " (യോഹ .3: 14 ) പിത്തളസര്‍പ്പത്തെഉയര്ത്തിയതിന്‍റെപേരില്‍ അവര്‍ വിഗ്രഹാരാധനക്കരായില്ല. പിത്തളസര്‍പ്പത്തെ നോക്കിയതു വിഗ്രഹാരാധനയായില്ല. അതുപോലെ പ്രതീകമായി എന്തെങ്ങ്കിലും ഉണ്ടാക്കുന്നതു വിഗ്രഹാരാധനയാകില്ല. പിത്തള സര്‍പ്പത്തിനു ശക്തി ഇല്ലാത്തതുപോലെ കല്ലോ മണ്ണോ കൊണ്ടു രൂപം ഉണ്ടാക്കിയാല്‍ അതിനു യാതോരു ശക്തിയും ഇല്ല. പക്ഷേ പിത്തളസര്‍പ്പത്തേനോക്കിയവര്‍ക്കു രക്ഷ നല്കിയതു രക്ഷകനായ ദൈവമായതുപോലെ യേശുവിന്‍റെ രൂപം നോക്കുന്നവര്‍ രക്ഷപ്രാപിക്കുന്നതു രക്ഷാകനായ യേശുവില്‍ കൂടിമാത്രമാണെന്നു സഭക്കും ,സഭാതനയര്‍ക്കും അറിയാം.

യേശുവിന്‍റെ രൂപത്തേല്‍ ഒരാള്‍ നോക്കിയാല്‍, തൊട്ടാല്‍, പ്രതീകാല്മകമായി അയാള്‍ ജീവിച്ചിരിക്കുന്ന യേശുവിനെയാണു നോക്കിയതു അധവാ തൊടുന്നതു. അതു കന്യാമറിയത്തിന്‍റെയോ ,പുണ്യാന്മക്കളുടെയോ ആയാലും ഇതു തന്നെ സംഭവിക്കുന്നു. അവരെ ഓര്‍ക്കാനും അവരെ വന്ദിക്കാനും ,വണങ്ങാനും ഒക്കെ ഉപയോഗിക്കുന്നതു ഒരിക്കലും വിഗ്രഹാരാധനയാകില്ല. ആകുമായിരുന്നെങ്ങ്കില്‍ പിത്തളസര്‍പ്പത്തെ ഉണ്ടാക്കാന്‍ ദൈവം പറയില്ല. കെരൂബുകളെ ഉണ്ടാക്കാന്‍ പറയില്ല. വിളക്കുകാല്‍ ഉണ്ടാക്കാന്‍ പറയില്ല. തലതിരിഞ്ഞ ഉപ്ദേശം കൊടുക്കുന്നവര്‍ക്കു ഇതെല്ലാം വിഗ്രഹാരാധനയാണു. സഹദേന്മാരെ ഒര്‍ക്കാം നമ്മേ പഠിപ്പിച്ച നമ്മുടെപിതാക്കന്മാരെ ഓര്‍ക്കാം അവരുടെ യൊക്കെ പ്രാര്ത്ഥന നമുക്കുകോട്ടയായിരിക്കട്ടെ !

ഇനിയും വിഷയത്തിലേക്കുകടക്കാം .
ഈ പറഞ്ഞതൊക്കെയാണു യാധാര്ത്ഥ്യമെങ്കിലും ഒരു മലങ്കരക്കാരന്‍ കത്തോലിക്കന്‍ എന്തുചെയ്യണം ? സത്യം അറിയാം .വിഗ്രഹാരാധനയല്ല .രൂപത്തേല്‍ നോക്കി വണങ്ങിയാല്‍ വിഗ്രഹാരാധനയല്ല. എല്ലാം സമ്മതിച്ചു പക്ഷേ അവന്‍ അതു ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ യുക്തി ?

ശ്ളീഹാപറയുന്നതുനോക്കാം

" നിംഗളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം .എന്തെന്നാല്‍ അറിവുള്ലവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ല ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനം കഴിക്കാന്‍ അതു അവനു പ്രോല്സാഹനമാകില്ലേ ? അങ്ങ്നെ നിന്‍റെ അറിവു ക്രിസ്തു ആര്‍ക്കുവേണ്ടിമരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായിതീരുന്നു. " ( 1കോറ.8:9 - 11 )

ഒരാള്‍ വിശപ്പിനു ഭക്ഷണമെന്നരീതിയില്‍ ഭക്ഷിച്ചാല്‍ തെറ്റില്ല പക്ഷേ മറ്റവന്‍ വിഗ്രഹാരാധകരുടെ മനോഭാവത്തോടെ ഭ്ക്ഷിക്കുമ്പോള്‍ അതു പാപമാകുന്നു. അതിനാല്‍ അറിവുള്ളവര്‍ സൂക്ഷിക്കണം .മറ്റവന്‍ കാണ്‍കെ ഭക്ഷിക്കരുതു

മലങ്കരക്കാരന്‍ ഇതുപോലെ മറ്റവര്‍ക്കൂതപ്പാകാതെയിരിക്കാന്‍ രൂപങ്ങള്‍ വെയ്ക്കാതിരിക്കുന്നതല്ലേ നല്ലതു ? (കുരിശടികളില്‍ )

Sunday, 28 June 2015

വീശ്വാസവും ശാന്തിയും

തലീത്താ കൂം " ( ബാലികേ എഴുനേല്ക്കുക )

മുകളിലേക്കു നോക്കാത്ത ഒരു മ്രുഗമുണ്ടെന്നാണു പറയപ്പെടുക . എന്നാല്‍ അതു മുകളിലേക്കു നോക്കുന്ന ഒരു അവസരമെന്നു പറയുന്നതു തലക്കു അടികിട്ടണം. തലക്കു അടികിട്ടിയാല്‍ അതു മുകളിലേക്കു നോക്കും.

മനുഷ്യരും പലപ്പോഴും അങ്ങനെതന്നെയാണു.

ദൈവത്തെകുറിച്ചോ ദൈവീകകാര്യങ്ങളിലോ ഒരുചിന്തയുമില്ലാത്തവര്‍ വലിയ ആപത്തു വരുമ്പോളാകാം അവര്‍ ദൈവത്തെ കുറിച്ചു ഓര്‍ക്കുക.

ജയ് റോസ് അതിനു ഒരു ഉദാഹരണമാണു. സിനഗോഗുകളില്‍ പലപ്പോഴും ഏശുവിനു എതിരായി പ്രവര്ത്തിക്കുന്നവരായിരുന്നു സിനഗോഗ് അധികാരികള്‍


അരാണു സിനഗോഗ് അധികാരി ?

സിനഗോഗിന്‍റെ ഭരണം നടത്തുന്നതു ഒരു കൌണ്സില്‍ ആണു .അതിന്‍റെ തലവനാണു സിനഗോഗ് അധികാരി . യേശു ശാബതില്‍ രോഗ ശാന്തി നല്കുന്നതിനേയും എല്ലാം എതിര്ത്തിരുന്നവര്‍ ഇവരൊക്കെയാണു. ഒരിക്കലും യേശുവിന്‍റെ സഹവര്ത്തിത്വം ആഗ്രഹിക്കാത്തവരെന്നു പറയാമായിരിക്കും .അവര്‍ യേശു ദൈവപുത്രനാണെന്നോ ദൈവമാണെന്നോ വിശ്വസിക്കാത്തവരായിരുന്നു ഇവര്‍.
തലക്കു അടികിട്ടിയപ്പോള്‍ മുകളിലേക്കു നോക്കി.
ജയ് റോസെന്നാല്‍ പ്രകാശിതന്‍ പ്രകാശം ലഭിച്ചവനെന്നാണു അര്ത്ഥം
യേശുവുമായി അടുത്തപ്പോഴാണു അവന്‍റെപേരിനുപോലും അര്ത്ഥം ഉണ്ടായതെന്നു പറയാമായിരിക്കും. അയാളുടെ കൊച്ചുമകള്‍ ക്ലശലായ രോഗം പിടിപെട്ടു മരിക്കാറായപ്പോഴാണു അയാള്‍ യേശുവിന്‍റെ കാല്ക്കല്‍ വീണു തന്‍റെ മകളുടെമേല്‍ കൈകള്വെയ്ക്കണമെന്നു അപേക്ഷിക്കുന്നതു, (മര്‍കോ.5:22 ) . യേശു അയാളുടെ ഭവനത്തില്പ്ര്വേശിച്ചു പത്രോസും ,യോഹന്നാനും, യാക്കോബും ,കുട്ടിയുടെ മാതാപിതാക്കളും മാത്രം മുറിയില്‍ കടന്നു യേശു ബാലികയുടെ കയ്യില്‍ പിടിച്ചു പറഞ്ഞതാണു .ബാലികേ എഴുനേല്ക്കുക.
തലീത്താ കൂ ( മര്‍ക്കോ.5 : 41 ) തല്‍ക്ഷണം അവള്‍ എഴുനേറ്റു.
അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ യേശു പറഞ്ഞു.

നമ്മളും പലപ്പോഴും ഈ ജയ് റോസിനെപ്പോലെയാണു. ജീവിതയാത്രയില്‍ ദൈവത്തെയോ ദൈവികകാര്യങ്ങളിളോ ശ്ര്‍ദ്ധിക്കാന്‍ കഴിയാതെ നെട്ടോട്ടം ,കുറിയോട്ടം ഓടുമ്പോഴാകാം ഒരു അടികിട്ടുക, അപ്പോള്‍ കണ്ണുതുറക്കും ജയ് റോസ് പോയതുപോലെപോയി ഏശുവിന്‍റെ കാല്ക്കീഴില്‍ വീഴും .വിശ്വാസത്തോടേ യേശുവിനെ സമീപിച്ചാല്‍ ഒരിക്കലും യേശു നമ്മേ ഉപേക്ഷില്ലില്ല.

ജയ് റോസിന്‍റെ ഭവനത്തിലേക്കുള്ളയാത്രയിലാണു ആ രക്തസ്രാവക്കാരി സ്ത്രീയും സൌഖ്യം പ്രാപിക്കുന്നതു. 

Saturday, 27 June 2015

ഓര്‍ത്തഡോക്സ് സുറിയാനി കത്തോലിക്കര്‍!!

“ മലങ്കരസഭയുടെ തനിമയും പൈത്രുകവും കാത്തു സൂക്ഷിച്ചുകൊണ്ടു കാതോലിക കൂട്ടായ്മക്കു നേത്രുത്വം കൊടുക്കുവാന്‍ ശ്രമിച്ച മാര്‍ ഈവാനിയോസ് തിരുമേനി റോമുമായുള്ള ഐക്യ അന്വേഷണശ്രമങ്ങളുടെ മധ്യേ ഈ നാമമാണു നിര്‍ദേശിച്ചതു.ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ പ്രതിരൂപമെന്ന നിലയില്‍ തന്റെ സമൂഹത്തേയും കാണുകയെന്നതായിരുന്നു ഇതിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചതു. ആകയാല്‍ മലങ്കരകത്തോലിക്കാസഭക്കു ലഭിച്ചിരിക്കുന്ന ഒര്ത്തഡോക്സിയുടേയും ,സര്‍വത്രീകതയുടേയും ഇടയിലെ പാലമായിരിക്കുകയെന്ന ദ്വിവിധവിളിയേ ദ്യോതിപ്പിക്കുമാറു ഈപേരു വീണ്ടെടുക്കുന്നതിനും അതോടൊപ്പം അതുള്‍ കൊള്ളുന്ന ദൌത്യം നിര്‍വഹിക്കുന്നതിനും അവര് തയാറാകണം …കത്തോലിക്കാസഭയിലായിരിക്കുക എന്നതുകൊണ്ടു മറ്റു പലതും സ്വീകരിക്കണമെന്ന ചിന്തക്കു പ്രാധാന്യം നല്കി . തന്മൂലം യധാര്‍ത്ഥ കത്തോലിക്കരായിരിക്കുവാനായി പൌരസ്ത്യ – മലങ്കര സഭാപാരമ്പര്യങ്ങളില്‍ പലതും മലങ്കരകത്തോലിക്കാസഭ ബലികഴിച്ചുവെന്നതാണു സത്യം .

ഭരണ സംവിധാനം പൌരസ്ത്യസഭാപാരമ്പര്യ പ്രകാരമുള്ള സിനഡല്‍ സംവിധാനത്തോടുകൂടി അംഗീകരിച്ചുകിട്ടുന്നതിനു അഭിവന്ദ്യ മാര്‍ ഈവാനിയോസ് മെത്രാപോലീത്താ ശ്രമിച്ചുവെങ്ങ്കിലും അതിനു സാധിക്കാതെ പാശ്ചാത്യ്അ ഭരണ സംവിധാനം സ്വീകരിക്കേണ്ടിവന്നു. ആരാധനാക്രമത്തിലും പലവിധവ്യതിയാനങ്ങള്‍ സംഭവിക്കുകയും ലത്തീന്‍ സഭയുടേതായ പല ഭക്താഭ്യാസങ്ങളും മലങ്കരകത്തോലിക്കാസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു . അന്നു മലങ്കരസഭയേ സേവിക്കാന്‍ മുന്‍പോട്ടുവന്ന മലബാര്‍ സഭയിലെ വൈദീകരിലൂടെയാണു പ്രധാനമായും ഈലത്തീന്‍ സമ്പ്രദായരീതികള്‍ സഭയില്‍ അവതരിപ്പിക്കപെട്ടതു “ ( മലങ്കര കത്തോലിക്കാ സഭയുടെ വ്യക്തിത്വം പേജ് 98 – 99 )


കാലക്രമത്തില്‍ ഈ ലത്തീനീകരണം മാറ്റി തനിമവീണ്ടെടുക്കാനുള്ള ഉപദേശം
റോമില്‍ നിന്നുതന്നെ ലഭിച്ചു. പൌരസ്ത്യ തിരുസംഘത്തിന്‍റെ ഉപദേശം .

പൌരസ്ത്യ സഭാപാരമ്പര്യങ്ങളും മലങ്കരസഭാവ്യക്തിത്വവും സമ്രക്ഷിച്ചുകൊണ്ടു തങ്ങളുടെ പ്രത്യേകമായ വിളിയില്‍ മുന്നേറുവാന്‍ റോമിലെ പൌരസ്ത്യ തിരുസംഘം മലങ്കരകത്തൊലിക്കാ സഭയെ ഉപദേശിച്ചതായി രേഖകള്‍ ഉണ്ടു.

പുനരൈക്യാനന്തരം ഈ സഭയില്‍ ഉണ്ടായ ലത്തീന്‍ സ്ംബ്രദായവല്ക്കരണ പ്രവണതകളെ നിയന്ത്രിച്ചു സഭാവ്യ്ക്തിത്വം വീണ്ടെടുക്കാന്‍ 1957 ഫെബ്രുവരി 25 നു മലങ്കര കത്തോലിക്കാ മെത്രാന്മാര്‍ക്കയച്ച ഒരു കത്തിലൂടെ ആവശ്യ്പ്പെട്ടു.
" ചില വന്ദ്യ വൈദികമേലധ്യക്ഷന്മാരുടെ നേത്രുത്വത്തില്‍ മലങ്കര സുറിയാനി റീത്തില്‍ പെട്ട വിശ്വാസികളുടെ ഗണ്യമായ ഒരു സ്ംഘം കത്തോലിക്കാസഭയുമായി പുനരൈക്യ്പെട്ടകാലം മുതല്‍ ഈ റീത്തു അന്യൂനമായി പാലിക്കപെടുന്നതിനു ആവശ്യമായ വിശദമായ അനുശാസനങ്ങള്‍ തിരു സിംഹാസനം ശുഷകാന്തിയോടുകൂടി നല്കിയിട്ടുണ്ടു അപ്പസ്തോലിക സിംഹാസനവുമായി ഉണ്ടായ പുനരൈക്യ്ത്തിനു ശേഷം കഴിഞ്ഞ 25 വര്ഷത്തിനുള്ളില്‍ ഈ റീത്തിനു അന്യമായ ചില ആചാര മര്യാദകള്‍ കടന്നുകൂടിയിട്ടുണ്ടു. ആകയാല്‍ ഈ റീത്തിനെ പൂര്‍വീക പവിത്രതയിലേക്കു കൊണ്ടുവരുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കൂക ആവശ്യ്മായിതീര്ന്നിരിക്കുന്നു.

വീണ്ടും 1958 മെയ് 28 നു അതേ തിരുസംഘം ആര്‍ച്ചു ബിഷപ്പു ബെനെഡിക്ടു മാര്‍ ഗ്രീഗോറിയോസിനെഴുതിയ കത്തില്‍ പറയുന്നു.
" എല്ലാറ്റിലുമൂപരി ,വെറും ഉഹാപോഹങ്ങള്‍ ആസ്പദമാക്കി ,യധാര്ത്ഥ റീത്തിനന്യമായ മാറ്റങ്ങള്‍ മലങ്കരയില്‍ വരുത്തുവാന്‍ അനുവദിച്ചാല്‍ മലങ്കര ഒര്ത്തഡോക്സുകാരുടെ പുശ്ചത്തിനു പാത്രമാകുന്ന ഒരു സങ്കരറീത്തായി അതു തീരും. പൌരസ്ത്യ സഭകളെപറ്റിയുള്ള പ്രബോധനത്തിനു പ്രത്യക്ഷത്തില്‍ അതു എതിരാവുകയും ചെയ്യും " ( മലങ്കരകത്തോലിക്കാസഭയുടെ വ്യക്തിത്വം പേജ് 102 - 103 )

അതുകൊണ്ടു മലങ്കരകത്തോലിക്കാസഭയുടെ പ്രത്യേകമായ വിളി പൂര്ണമാക്കുവാന്‍ അതിന്‍റെ വ്യക്തിത്വവും തനിമയും സമ്രക്ഷിച്ചുകൊണ്ടു മുന്നേറേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയും ലത്തീന്‍ സഭയും ഒന്നാണെന്ന തെറ്റിധാരണ നീക്കുവാനും സഭൈക്യ്ത്തിലൂടെ തങ്ങളുടെ പാരമ്പര്യങ്ങള്‍ നഷ്ടപ്പെടുകയില്ലെന്നു മറ്റു സഭകളെ ബോധ്യ്പ്പെടുത്തുവാനും ഈ ശ്രമം അനുപേക്ഷണീയംത്രെ !


അപ്പോള്‍ മാത്രമേ ഓര്ത്തഡോസിയേയും സാര്‍വത്രീകതേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി, പാലമായി, മാധ്യസ്ഥനായി, വര്ത്തിക്കുവാന്‍ മലങ്കര കത്തോലിക്കാസഭക്കു കഴിയൂ . കാരണം കത്തോലിക്കാസഭയുടെ കൂട്ടായ്മയിലായതുകൊണ്ടു കത്തോലിക്കാസഭയുമായും ,ഒര്ത്തഡോക്സു സഭയുടെ ഒരു പാരലല്‍ സഭയായതുകൊണ്ടു ഒര്ത്തഡോക്സു സഭയുമായും ബന്ധ പ്പെടാന്‍ മലങ്കര കത്തോലിക്കാസഭക്കു കഴിയുന്നിടത്തോളം മറ്റു ഒരു സഭ്ക്കുമില്ല. അതിനാല്‍ മലങ്കരസഭ ലത്തീന്‍ അടിമത്വത്തിലാണെന്നുള്ള ഓര്ത്തഡോക്സു കാരുടെ തെറ്റായ ധരണക്കു വിരാമമിടേണ്ടതും അങ്ങനെയല്ലന്നു തെളിയിക്കാനും നമുക്കു കഴിയണം .

അതിനാണു 50 തു , 60 തു കാലയളവില്‍ എല്ലാപള്ളികളില്‍ നിന്നും എല്ലാരൂപങ്ങളും തൂങ്ങപെട്ട കുരിശും വന്ദ്യ അത്തനാസിയോസ് പിതാവു ഉണും ഉറക്കവുമില്ലാതെ അഹോരാത്രം എല്ലാ പള്ളികളിലും സ്വയം പോയി വേണ്ടതെല്ലാം ചെയ്തതു. അന്നും വലിയ എതിര്‍പ്പൂണ്ടായിരുന്നു. ചങ്ങനാശേരില്‍ നിന്നും വന്ന അച്ച്ന്മാര്‍ ധാരാളം ഉണ്ടായിരുന്നു.

ഭ്ക്താഭ്യാസങ്ങള്‍ വ്യക്തിഗതമാണു . വ്യക്തി സ്വാതന്ത്ര്യത്തില്പെടുന്നകാര്യമാണു. അതുവേണ്ടെന്നു പറയില്ല. പക്ഷേ മലങ്കരയുടെ യാമപ്രാര്ത്ഥനയും എല്ലാം കഴിഞ്ഞിട്ടു മറ്റു ഭക്താഭ്യാസങ്ങള്‍ വേണ്ടവര്‍ ചെയ്യണം . ദൈവത്തിംഗ്ലേക്കു അടുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാം .മലങ്ങരയുടേതുവേണ്ടെന്നു വയ്ക്കാന്‍ പാടില്ലെന്നുമാത്രം

( അര്‍ക്കെങ്കിലും വെടിവയ്ക്കണമെങ്കില്‍ മുഴുവന്‍ വായിച്ചിട്ടെ ആകാവൂ )

Friday, 26 June 2015

സഭാപിതാക്ക്ന്മാരുടെ സാക്ഷ്യവും പഠനവും

അപരിമേയനായ ദൈവത്തെ പ്രാപിക്കാന്‍ പരിമിതിയുള്ള മനുഷ്യനു നേരിട്ടു സാധ്യമല്ല.അതിനാണു ദൈവം ഏക മാദ്ധ്യസ്ഥനെ തന്നിരിക്കുന്നതു. അതുപോലും ശരിയായ അര്‍ത്ഥത്തില്‍ മനുഷ്യന്‍ മനസിലാക്കുന്നില്ല. യേശു പൂര്‍ണദൈവവും പൂര്‍ണ മനുഷ്യനുമാകയാല്‍ മനുഷ്യനു പിതാവുമായി ബന്ധപ്പെടാന്‍ യേശുവില്‍ കൂടെ മാത്രമേ സാധിക്കൂ.

കാരണം യേശു ദൈവമാകയാല്‍ അപരിമേയനായ ദൈവവുമായി യേശുവിനു ബന്ധപ്പെടന്‍ സാധിക്കുന്നു. അതുപോലെ യേശുമനുഷ്യനാകയാല്‍ മനുഷ്യര്‍ക്കു നിഷ്പ്രയാസം യേശുവുമായി ബന്ധപ്പെടാന്‍ കഴിയും. അതുകൊണ്ടാണുയേശു പറഞ്ഞതു ഞാനാണു വാതില്‍ എന്നില്‍കൂടെ അല്ലാതെ ഒരുവനും പിതാവിന്‍റെ അടുത്തേക്കു വരുവാന്‍ സാധിക്കില്ല. അതുപോലെ എന്‍റെ പിതാവു ആകല്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുത്തേക്കും വരാന്‍ സാധിക്കില്ല.ഇതാാണു ഏക മധ്യസ്ഥന്‍റെ അര്‍ത്ഥം . ആാരെല്ലാം നമുക്കുവേണ്ടിപ്രര്‍ത്ഥിച്ചാലും യേശുവാകുന്ന വാതിലില്‍കൂടിമാത്രമേ പിതവിന്‍റെ അടുത്തേക്കുപ്രവേശിക്കുകയുള്ളു. പാാപികളായ നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്കു ഉയരാത്തതു പാപമാകുന്ന ഒരു വലിയ കവചം നമ്മേമൂടിയിരിക്കുന്നതുകൊണ്ടാണു.അതാണു ഏശയാ പറഞ്ഞതു നിന്‍റെ പാപം നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു.എന്നാല്‍ പരിശുദ്ധന്മാരുടെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചു ഉയരുന്നു.


എന്തെങ്കിലും ഒരു പ്രമേയം നമ്മേ മനസിലാക്കാന്‍ വേണ്ടി ബൈബിളില്‍ പറയുന്നതു മാനുഷീകമായരീതിയില്‍ അതിനെ വിശകലനം ചെയ്താല്‍ തെറ്റിപോകും . ഒരു സൈയിന്റ്റിഫികു മെതേഡില്‍ അധവാ ശാസ്ത്രീയമായരീതിയല്‍ ബൈബിള്‍ വിശകലനം ചെയ്താല്‍ സത്യത്തില്‍ നിന്നും അകന്നുപോകും , ദൈവത്തില്‍ നിന്നും അകന്നുപോകും.

" ഈ എളിയ സഹോദരനു ചെയ്തപ്പോഴോക്കെ എനിക്കു തന്നെ ചെയ്തു " എന്നു പറഞ്ഞതു നിനക്കു നിന്‍റെ ദൈവത്തിനു ഒന്നും തന്നെ നേരിട്ടു ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണു. നീ ദൈവത്തിനു ദാഹജലം കൊടുക്കും. ഭക്ഷണം കൊടുക്കും.ഉടുക്കാന്‍ കൊടുക്കും പാര്‍ക്കാന്‍ സ്ഥലം കൊടുക്കും. ഇതൊക്കെ നിന്‍റെ സഹോദരനില്‍ കൂടെ മാത്രമേ സാധിക്കു. കാരണംദൈവം അപരിമേയനാണു. നീ പരിമിതിയുള്ളവനുമാണു.

അഹറോന്‍റെ ഭാര്യയുടെ കുഷ്ടം മാറിയതും മോശ പ്രര്‍ത്ഥിച്ചപ്പോഴാണു. മാാരകരോഗങ്ങളും സ്ര്‍പ്പദംശനവും അതുപോലെ എന്തെല്ലാം മോശയുടെ മാധ്യസ്ഥം കൊണ്ടു ദൂരീകരിക്കുന്നു.പ്രവാചക്ന്മാരുടെയും നീതിമാന്മാരുടെയും പ്രാര്‍ത്ഥനക്കു വിലയുണ്ടു.രോഗങ്ങള്‍ സുഖപ്പെടുത്താനും ,പിശാചുക്കളെ ഒഴിവാക്കാനും, പാപങ്ങള്‍ മോചിക്കാനും ഒക്കെ അപ്പസ്ഥോലന്‍മ്മാര്‍ക്കു അധികാരം കൊടുത്തില്ലെ ? എന്തിനു മരിച്ചവരെ വരെ ഉയർപ്പിച്ചില്ലെ ?

വിശൂദ്ധന്മാര്‍ ജനത്തെ ദൈവത്തില്‍ നിന്നും അകറ്റി തങ്ങളീലേക്കു അടുപ്പിക്കുന്നോ ?

പരിശുദ്ധകന്യാമറിയവും വിശുദ്ധന്മാരും ദൈവത്തില്‍ നിന്നു അകറ്റുന്നവരല്ല പിന്നെയോ ദൈവത്തിലേക്കു നമ്മേ നയിക്കുന്നവരാണു.

ദൈവത്തോടു ചേര്ന്നു നില്ക്കുന്ന ഒരാള്‍ക്കു മറ്റൊരാള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ സാധിക്കും
" നീതിമാന്‍മാരുടെ പ്രാര്ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണു "
(യാക്കോബ് 5:16 )

വിശുദ്ധപൌലോസ് തനിക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ മറ്റുള്ളവരോടു അപേക്ഷിക്കുന്നു
( റോമാ.15:30 , എഫേ.6:18 , തെസേ 5:25 )

മോശയുടെ മാധ്യസ്ഥ പ്രാര്ത്ഥനവഴി ദൈവം ഇസ്രായേല്‍ ജനത്തോടു മരുഭൂമിയില്‍ വെച്ചു കരുണ കാണിച്ചു . ( സങ്കീ.106:23 , സംഖ്യ.11 :10 -- )

എന്‍റെ ദാസനായ ജോബു നിങ്ങള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കും.ഞാന്‍ അവന്‍റെ പ്രാര്ത്ഥന സ്വീകരിച്ചു നിംഗളുടെ ഭോഷത്തത്തിനു നിംഗളെ ശിക്ഷിക്കുകയില്ല.
( ജോബു .42:8 )

വിശുദ്ധരിലൂടെ ദൈവശക്തിയാണു വിളമ്പരം ചെയ്യപ്പെടുന്നതു (അപ്പ.5:15-16 )

"പൌലോസിന്‍റെ ശരീരസ്പര്‍ശമേറ്റ തൂവാലകളും, അംഗവസ്ത്രങ്ങളും രോഗികളുടെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ രോഗികള്‍ സുഖം പ്രാപിക്കുകയും, അശുദ്ധാത്മാക്കള്‍ അവരില്‍ നിന്നു പുറത്തുവരികയും ചെയ്തിരുന്നു ".( അപ്പ.19:12 )

മരിച്ചവിശുദ്ധര്‍ ദൈവസന്നിധിയില്‍ മാലാഖാമാരെപ്പോലെയാണു.(മത്ത.22:30-32 )
മാലാഖാമാര്‍ മനുഷ്യര്‍ക്കുവേണ്ടി മാധ്യസ്ഥം ( തോബി.12:12 ) അതുപോലെ വിശുദ്ധര്‍ക്കും സാധിക്കും.

"നില്ക്കുവാന്‍ ഇശ്ചിക്കുന്നവര്‍ക്കു വിശുദ്ധരുടെയും മാലാഖമാരുടേയും സമ്രക്ഷണത്തിനു കുറവുണ്ടാകുകയില്ല. ( വി.ഹില്ലാരി )

പിതാക്കന്മാരുടെ കാഴ്ച്ചപ്പാടുകള്‍ പരിശോധിച്ചാല്‍

വി.ജറോം

"ശ്ളീഹന്മാര്‍ക്കും രക്തസാക്ഷികള്‍ക്കും അവര്‍ ലോകത്തിലായിരുന്നപ്പോള്‍ മറ്റുള്ലവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാമായിരുന്നെങ്കില്‍ സ്വര്‍ഗത്തില്‍ തങ്ങളുറ്റെ കിരീടങ്ങള്‍ നേടിയതിനു ശേഷം എത്രയോകൂടുതല്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുവാന്‍ സാധിക്കും.മോശ അറുനൂറായിരം ഭടന്മാര്‍ക്കു ദൈവത്തില്‍ നിന്നും പാപമോചനം നേടികൊടുത്തു. സ്തേപ്പാനോസ് തന്‍റെ മര്‍ദിതര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചു. ഇപ്പോള്‍ അവര്‍ ക്രിസ്തുവിനോടുകൂടി സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ അവരുറ്റെ പ്രാര്ത്ഥനക്കു ശക്തികുറയുമോ ? വി.പ്പൌലോസിന്‍റെ പ്രാര്ത്ഥനവഴി കപ്പലപകടത്തില്‍ പെട്ട 276 ആളുകള്‍ രക്ഷപ്രാപിച്ചു. മരണശേഷം അദ്ദേഹം ഈ ലോകത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഒരക്ഷരം പോലും ശബ്ദിക്കില്ലെന്നോ ? "


ജറുസലേമിലെ വി.സിറില്‍ (313 - 386 )

"നമ്മള്‍ പൂര്വപിതാക്ക്ന്മാരുടേയൂം പ്രവാചകന്മാരുടേയും ശ്ളീഹന്മാരുടേയും രക്തസാക്ഷികളുടേയും പ്രാര്ത്ഥനയാചിക്കുന്നു.അവരുടെ പ്രര്ത്ഥനകളും മാധ്യസ്ഥവും വഴി നമ്മുറ്റെ പ്രാര്ത്ഥന്‍ ദൈവം സ്വീകരിക്കുവാന്‍ "

വി.ജോണ്‍ ക്രിസോസ്റ്റം. (344 -407 )

" ദൈവം നിന്നെ ശിക്ഷിക്കുന്നതായി കാണുന്നുവെങ്കില്‍ ദൈവത്തിന്‍റെ ശത്രുക്കളുടെ പക്കത്തിലേക്കു ഓടിപോകാതെ അവിടുത്തെ സ്നേഹിതന്മാരായ രക്തസാക്ഷികളുടേയും വിശുദ്ധരുടേയും സഹായം അപേക്ഷിക്കുക. "

ഇതില്‍ നിന്നെല്ലാം നാം മനസിലാക്കേണ്ടതു പഴയനിയമത്തിലും, പുതിയനിയമത്തിലും , ആദിമസഭയിലും എല്ലാം വിശുദ്ധന്മാരുടെ പ്രാര്ത്ഥനക്കു ഫലമുണ്ടെന്നും അവരുടെ പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്നതു ദൈവത്തിനു ഇഷ്ടമാണെന്നുമാണു.

പരിശുദ്ധകന്യാമറിയത്തിന്‍റെയും വിശുദ്ധന്മാരുടേയും ശുദ്ധിമതികളുടേയും രക്തസാക്ഷികളുടെയും ,പ്രവചകന്മാരുടേയു, പിതാക്ക്ന്മാരുടേയും പ്രാഅര്ത്ഥന നമുക്കു കോട്ടയായിരിക്കടേ ! ആമ്മീന്‍  

Thursday, 25 June 2015

ബൈബിള്‍ മേഖലയിലെ ചില അമൂല്യ സമാഹാരങ്ങള്‍ !

യേശുദേവന്‍

ഹൈന്ദവനായ്യ കേശവമേനോന്‍ എണ്‍പത്തിനാലാമത്തെ (84) വയസിലാണു "യേശുദേവന്‍ " എഴുതുന്നതു.പ്രായാധിക്യം മൂലം കാഴ്ച്ച നഷ്ടപെട്ട അദ്ദേഹത്തിനു,ഭാര്യ നളിനി ദിവസവും രാത്രി ബൈബിളും മറ്റു പുസ്തകവും വായിച്ചുകൊടുക്കും. രാവിലെ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായ പി.എം. വേണൂഗോപാല്‍ വന്നു ദ്ദേഹം പറയുന്നതു എഴുതിയെടുക്കും. അങ്ങ്നെ രൂപപെട്ട ക്രിതിയാണു " യേശുദേവാന്‍ "

വടവാതൂര്‍ സെമിനാരിയുടെ സംഭാവനകള്‍

1962 ല്‍ കോട്ടയത്തൂള്ള വടവാതൂരില്‍ ആരംഭിച്ച സെയിന്‍റ്  തോമസ്  സെമിനാരി ബൈബിള്‍ മേഖലയില്‍ ധാരാളം സംഭാവന ചെയ്തിട്ട്ടുണ്ടു.
Chapel

അവിടുത്തെ ബൈബിള്‍  പ്രൊഫസറന്മാരായിരുന്ന ഫാ.തോമസ് കയ്യാലപറമ്പില്‍,ഫാ.മാത്യു വെള്ളാനിക്കല്‍ , ഫാ.ജോര്‍ജ് പുന്നക്കാട്ടില്‍,
ഫാ.ജോര്‍ജ് മങ്ങാട്ടില്‍, എന്നിവരോക്കെ ഈ മേഖലയില്‍ സ്തുത്യര്ഹമായ സേവനം ചെയ്തവരാണു. 1972 ല്‍ ആരംഭിച്ച " ബൈബിള്‍ ഭാഷ്യം " എന്ന ആനുകാലികവും 1983 ല്‍ ഇറങ്ങിയ ബൈബിള്‍ വിജ്ഞാനകോശവും ഇവിടെനിന്നുമാണു തയാറാക്കിയതു.

ബിബ്ളിയാ പബ്ളിക്കേഷന്‍സ് 

ജോസ് മാണിപറമ്പിലച്ചന്‍ ആരംഭിച്ച ബിബ്ളിയാ പബ്ളിക്കേഷന്‍സ്  ബൈബിള്‍ മേഖലയില്‍ ധാരാളാം സംഭാവനകള്‍ ചെയ്തിട്ടുണ്ടു. വചന വ്യ്യാഖ്യാന ഗ്രന്ഥങ്ങള്‍ , പ്രസംഗസഹായികള്‍, സചിത്രബൈബിളുകള്‍ ,മറ്റുവേദ പഠനഗ്രന്ഥങ്ങള്‍ എന്നിവക്കുപുറമേ അപ്പോക്രീഫല്‍ പുസ്തകങ്ങളും, മറ്റനവധി പുസ്തകങ്ങളുടെ തര്‍ജിമകളും, ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നുണ്ടൂ . 

തിരുവെഴുത്തുകളെകുറിച്ചു  മഹാന്മാര്‍ !

1) ദൈവം മനുഷ്യനു സംഭാവന ചെയ്തിട്ടുള്ളവയില്‍ ഏറ്റവും അതിശ്രേഷ്ടമായ ദാനം ബൈബിള്‍ ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. - ഏബ്രഹാം ലിങ്കന്‍

2)തിരുവചന അദ്ധ്യയയനം ഒരുവനെ ഉത്തമ പൌരനും ,ഉത്തമ പിതാവും, ഉത്തമമകനും, ഉത്തമ ഭര്ത്താവും , ഒക്കെ ആക്കിതീര്‍ക്കുന്നു. -----      തോമസ് ജെഫേഴ്സ്ണ്‍.

3 ) ദൈവത്തെ കൂടാതെയും ബൈബിള്‍ ഇല്ലാതെയും ലോകത്തെ നീതിയോടേ ഭരിക്കാന്‍ സാധ്യമല്ല. ----------------   ജോര്‍ജ് വാഷിംഗടന്‍

4) ബൈബിള്‍ കൂടാതെ ശരിയായ വിദ്യാഭ്യാസം ഒരു പൈതലിനു ലഭിക്കുന്നില്ല.  ----------   ലിയോ ടോള്സ്റ്റോയി.

5) ബൈബിള്‍ ഒരു സാധാരണപുസ്തകമല്ല. പ്രത്യുത അതിനെ എതിര്‍ക്കുന്ന സകലത്തിനേയും സ്വാധീനിക്കുവാന്‍ ശക്തിയുള്ള ഒരു ജീവസ്രിഷ്ടിയാണു  ------ ----------   നെപ്പോളിയന്‍

6) ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരാകാന്‍ ബൈബിള്‍ നമ്മേ സഹായിക്കുന്നു. ----------  തോമ്മസ് ജെഫേഴ്സണ്‍ .

7) ഒരു പക്ഷേ ബൈബിള്‍ എന്ന ഈ വിശുദ്ധഗ്രന്ഥം ഇല്ലായിരുന്നുവെങ്ങ്കില്‍ ഈ ലോകം ഇതുപോലെ നിലനില്ക്കുകയില്ലായിരുന്നു. -- എച്ച്.ജി.വെയില്‍സ്

8) ലോകത്തില്‍ ഉള്ളതില്‍ ഏറ്റവും ശ്രേഷ്ടമായ പുസ്തകം ബൈബിള്‍ ആണു. ലോകാവസാനത്തോളം അതു അങ്ങനെ തന്നെയായിരിക്കും. ----- ചാള്‍സ് ഡിക്കന്‍സ്

9) തങ്ങളെ നയിക്കാന്‍ ബൈബിള്‍ എന്ന ഈ അനുഗ്രഹീത ഗ്രന്ഥം ഉള്ളപ്പോള്‍ എന്തുകൊണ്ടു മനുഷ്യന്‍ വഴിതെറ്റിപോകുന്നു. ?- മൈക്കിള്‍ ഫാരഡേ

10 ) ബൈബിള്‍ ഒരു സമ്പൂര്ണ പ്രാര്ത്ഥനയാണു പ്രര്ത്ഥനയെന്നു പറയുന്നതു ആത്മാവിന്‍റെ ഉത്കര്ഷമാണു.ബൈബിളിന്‍റേതു ഏകധീര ശബ്ദമാണു. ----- ---- സുകുമാര്‍ അഴീക്കോടൂ

11) ബൈബിള്‍ സ്നേഹത്തിന്‍റെയും ,സഹനത്തിന്‍റെയും ,ത്യാഗത്തിന്‍റെയും  , നന്മയുടേയും മാര്‍ഗം തുറന്നുതരുന്നു . _ മദര്‍ തെരേസാ.

12 ) ബൈബിള്‍ സസ്രദ്ധം പാരായണം ചെയ്യാറുണ്ടു .ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണം എന്‍റെ ഹ്രുദയത്തിനു നേരേ വന്നു തറച്ചൂ. ഞാനതു ഭഗവത്ഗീതയുമായി താരതമ്യപ്പെടുത്തി.എന്‍റെ രാഷ്ടീയ ജീവിത പ്രവര്ത്തനങ്ങളില്‍ അതുല്യ സ്വാധീനം ചെലുത്തിയിട്ടുള്ളതും അനിയന്ത്രിതമായ രീതിയില്‍ എന്നെ ആശ്വസിപ്പിച്ചിട്ടുള്ളതുമായ മഹല്‍ ഗ്രന്ഥമാണിതു. ---------   ---- മഹാത്മാഗാന്ധി . 

13 ) ഞാന്‍ കത്തിച്ച ബൈബീള്‍ ആചാരത്തില്‍ നിന്നു ഉയിര്ത്തെഴുനേറ്റു എന്രെ ഉള്ളിലേക്കു പ്രവേശിച്ചതിനാലാകാം ഞാന്‍ ഒരു ക്രിസ്ത്യാനിയായി മാറിയതു.  _____  സാധു സുന്ദര്‍ സിംഗ് .

Tuesday, 23 June 2015

പൌരോഹിത്യത്തിന്‍റെ മാഹാത്മ്യം

പഴയനിയമത്തില്‍ സ്വഭാവിക പുരോഹിതന്മാര്‍.  പുറ.24:5 ,പുറ 19: 6 , 2ശാമു.6:13 , 1രാജ.12:28 - 33 ഇവിടെയെല്ലാം നാം കാണുന്നു

പുതിയനിയമത്തില്‍, ദൈവപുത്രനെന്നനിലയില്‍ മിശിഹാ സ്വഭാവീകപുരോഹിതന്‍.
" അവനു പിതാവോ മാതാവാവോ വംശ പരമ്പരയോ ആയുസിനു അവസാനമോല്ല .ദൈവപുത്രനു സദ്രുശ്യനായ അവന്‍ എന്നേക്കുമ്പുരോഹിതനാണു ." ( ഹെബ്രാ.7:3 )
എകമദ്യസ്ഥന്‍ 1തിമോ 2:5
മശിഹായുറ്റെ പൌരോഹിത്യം മെല്ക്കിസ്ദേക്കിന്‍റെ ക്രമപ്രകാരം( ഹെബ്ര.7:11) . ഹെബ്രാ,8:4 , സങ്കീ.110 :4 )
പുരോഹിതനായ മിശിഹാ പ്രവാചകനാണു ( ലൂക്ക8: 18 -19 )
പുരോഹിതനായ മിശിഹാ ഇടയനാണു. ( ഹെബ്രാ,13 - 20 )
പുരോഹിതനായ മിശിഹാ സ്വജീവന്‍ ബലിയായി അര്‍പ്പിക്കുന്നവനാണു ,
( മര്‍ക്കോ.14:24 ,യോഹ.10:11 , രോമാ 3:25 , 1കോറ,5:7 ,റോമ.5:9 )

മിശിഹായുടെ പൌരോഹിത്യവും ബലിയും ശ്വാശ്വതവും അന്തിമവുമാണു ഹെബ്ര.7 :24 )

പൊതുപൌരോഹിത്യം വഴി നാം മിശിഹായുടെ പൌരോഹിത്യത്തില്‍ പങ്കു ചേരുന്നു. ( 1പത്രോ.2:9 )

ശൂശ്രൂഷാ പൌരോഹിത്യം വഴി നാം മിശിഹായുടെ പൌരോഹിത്യത്തില്‍ പങ്കുചേരുന്നു.
" നിംഗളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെസ്വീകരിക്കുന്നവനെന്നെ അയച്ചവനെ സ്വീകരിക്കുന്നു. മത്താ.10:40 ,ലൂക്ക.10:16 , യോഹ.17:18 , യോഹ.20:21-22 ) മുതലായവ വിശദീകരിക്കുന്നു.

അവന്‍ 12 പേരേ നിയോഗിച്ചു ( മര്‍ക്കോ.3: 14-15 )

ശൂശ്രൂഷാ പൌരോഹിത്യം പീഡകളുടെ ദാസനാകാന്‍ ( മര്‍ക്കോ 10:45 , യോഹ.21:10 , അപ്പ.21:11 , ഫിലേ .1:10 , 2കോറി 4:10 -11 )

ശൂശ്രൂഷാപൌരോഹിത്യാധികാരം കൈമാറികൊണ്ടിരിക്കും

"പ്രവചനപ്രകാരവും ,സഭാശ്രേഷ്ടന്മാരുടെ കൈവെയ്പ്പുവഴിയും നിനക്കു നല്കപെട്ടക്രുപാവരം അവഗണിക്കരുതു . ( 1തിമോ 4:14 )
അര്‍ക്കെങ്ങ്കിലും കൈവെയ്പ്പുനല്കുന്നതില്‍ തിടുക്കം കൂട്ടുകയോ മറ്റൊരാളുടെ പാപങ്ങളില്‍ പങ്ങ്കുചേരുകയോ അരുതു. (1തിമോ 5:22 )
ലഭിച്ച ദൈവീകവരം ഉജ്വലിപ്പിക്കണം ( 2തിമോ 1:6 )

ദൈവത്തിന്‍റെ വലിയ തിരഞ്ഞെടുപ്പാണു നാം കാണുന്നതു.

അഹരോനും മോശക്കും എതിരായി സംസാരിച്ചവരെ ദൈവം ശിക്ഷിക്കുന്നു. എന്‍റെ അഭിഷിക്തരെ തൊട്ടുപോകെരുതന്നാണു ദൈവം പറഞ്ഞതു.


തീകട്ട.

മാലഖാമാര്‍ പോലും കൈകൊണ്ടു തൊടാതെകൊടിലുകൊണ്ടു എടുക്കന്നതീകട്ട അവിടുത്തെ പുരോഹിതര്‍ കൈകൊണ്ടു എടുക്കുന്നു.
പൌരോഹിത്യത്തിന്‍റെ മഹനീയതയാണു നാം ഇവിടെ കാണുന്നതു.

വിശുദ്ധീകരിക്കുന്ന തീകട്ടകള്‍
മനുഷ്യനെ വിശുദ്ധീകരിക്കുന്ന തീകട്ടകള്‍: 1) നമ്മുടെ കര്‍ത്താവിന്‍റെ തിരു ശരീരവും തിരുരക്തവും ആകുന്ന തീക്കട്ട. 2) തിരു വചനമാകുന്ന തീകട്ട

എശയ്യായെ വിശുദ്ധീകരിച്ച തീ കട്ട

“ അപോള്‍ സെറാഫുകളിലൊന്നു ബലിപീഠത്തില്‍ നിന്നു കൊടിലുകൊണ്ട് എടുത്ത ഒരു തീ കനലുമായി എന്‍റെ അടുത്തേക്കു പറന്നു വന്നു. അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു : ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു.നിന്‍റെ മാലിന്യം നീക്കപ്പെട്ടു.നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” ( എശ. 6:6-7 )
ഇവിടെ നാം കാണുന്നതു നമ്മുടെ കര്‍ത്താവിന്റെ തിരു ശരീര രക്തമാകുന്ന തീകട്ടയുടെ മുന്‍ ആസ്വാദനമാണു.

ദഹിപ്പിക്കുന്ന അഗ്നി

“ ഭോഗാസ്ക്തിക്കു അടിമപ്പെടുന്നവന്‍ അഗ്നി ദഹിപ്പിക്കുന്നതുവരെ അതില്‍ നിന്നും സ്വതന്ത്രനാവുകയില്ല “ ( പ്രഭാ.23: 16 )

അസക്തികളില്‍ നിന്നും മോചനം

ദിവ്യകാരുണ്യമാകുന്ന അഗ്നിയും ,വചനമാകുന്ന അഗ്നിയും മാത്രമേ ഒരുവനെ എല്ലാത്തരം ആസക്തിയില്‍ നിന്നും സ്വതന്ത്രനാക്കാന്‍ സാധിക്കൂ .

തിരുവചനത്തിന്‍റെ ശക്തി

വ്യക്തികളുടെ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ തിരു വചനത്തിനു ശക്തിയുണ്ടു. തികച്ചും ജഡീകമനുഷ്യനായി ജീവിച്ചിരുന്ന ആഗസ്തീനോസിനെ മഹാവിശുദ്ധനാക്കിയതു റോമാ 13:11-14 തിരു വചങ്ങളായിരുന്നു.(മൊനിക്കായുടെപ്രാര്‍ത്ഥനയും)

ധനാഡ്യനായിരുന്ന ഫ്രാന്‍സീസ് അസീസിയെ വലിയ താപസികനും സുവിശേഷകനുമാക്കിയതു “ ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം? “ (മത്താ.16:26 )

ലോകപ്രശസ്തിക്കായി നെട്ടോട്ടമോടിയ ഫ്രാന്‍സീസ് സേവ്യറിനെ വലിയ പ്രേഷിതനും വിശുദ്ധനുമാക്കിയതു “ ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ നിംഗള്‍ എനിക്കുതന്നെയാണു ചെയ്തതു “ മത്താ.25: 31- 40 )
ഈ തിരു വചനമാണു മദര്‍ തെരേസയിക്കും പ്രചോദനം നല്കിയതു

പിന്നെ എന്തുകൊണ്ടാണു നമുക്കും തെറ്റില്‍ അകപ്പെടുന്ന വൈദികര്‍ക്കും ഈ തിരു വചങ്ങളും വിശുദ്ധ കുര്‍ബാനയും ശക്തി നല്കാത്തതു ?

ഇതെല്ലാം വെറും യാന്ത്രീകമായാല്‍ , വിശ്വാസമില്ലാഞ്ഞാല്‍ ഒരു പ്രയോജനവും ഉണ്ടാകില്ല.

ദൈവമേ ഞങ്ങളഉടെമേലും ഞങ്ങളുടെ വൈദീകരുടെ മേലും ക്രുപയായിരിക്കണമേ

ധ്യാനിക്കാന്‍.

" രാത്രി കഴിയാറായി പകല്‍ സമീപിച്ചിരിക്കുന്നു.ആകയാല്‍ നമുക്കു അന്ധകാരത്തിന്‍റെ പ്രവര്ത്തികള്‍ പരിത്യജിച്ചു പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കം . പകലിനു യോജിച്ച വിധം നമുക്കു പെരുമാറാം സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ച്ചകളിലോ വിഷയാസ്ക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത് . പ്രത്യുത കര്ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍ ദുര്മോഹങ്ങളിലേക്കു നയിക്കതക്കവിധം ശരീരത്തെ പറ്റി ചിന്തിക്കാതിരിക്കുവിന്‍ " ( റോമാ. 13: 12 - 14 ). .

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...