Wednesday, 2 July 2014

ഇവരെ സൂക്ഷിക്കുക

1)    സഭയെ അനുസരിക്കാത്തവര്‍    
                                                                                                                                    “ സഭയെപ്പൊലും അനുസരിക്കുന്നില്ലെങ്കില്‍ അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ “ (മത്താ18:17 ) 
                                          
2)    കപട ഉപദേഷ്ടക്കള്‍  

“ വരും കാലങ്ങളില്‍  ചിലര്‍ കപടാത്മാക്കളിലും,പിശാചിന്‍റെ പ്രബോധനങ്ങ്ളിലും ശ്രദ്ധ അര്‍പ്പിച്ചുകൊണ്ടു വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുമെന്നു ആത്മാവു വ്യക്തമായി പറയുന്നു.മനസാക്ഷി കത്തികരിഞ്ഞുപോയ നുണയന്മാരുടെ കാപട്യമാണു ഇതിനു കാരണം “   1തിമോ.4:1-2 )

ഇവരെ സൂക്ഷിക്കുക 

“ആരെഗ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായി പഠിപ്പിക്കുകയോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തിവിന്‍റെ യധാര്‍ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ അഹങ്കാരിയും അജ്ഞനുമാണു എല്ലാത്തിനെയും ചോദ്യം ചെയ്യാനും വാക്കുകളെ ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍ വാസനക്കു വിധേയനാണു അവന്‍  “ ( 1തിമോ 6: 3-4 )        



4)     കപട അപ്പസ്തോലന്മാര്‍

 “ ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ നിംഗള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരാത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ നിംഗ്ള്‍ കൈകൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിംഗള് കൈകൊള്ളുകയോചെയ്താല്‍ നിംഗള് അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക “       ( 2കോറ.11: 4 ).   ( ആറ്റില്‍ മുക്കാന്‍ വരുന്നവനെ ഓടീക്കുക )

5)    വീടുകളില്‍ നുഴഞ്ഞു കയറുന്നവര്‍  

 “ അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തികൊണ്ടൂ അതിന്റെ ചൈതന്യത്തെ നിഷേധിക്കും .അവരില്‍ നിന്നും അകന്നു നില്ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍  ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണു. എന്നാല്‍ സത്യത്തെപ്പ്റ്റിയുള്ള പൂര്‍ണജ്ഞാനത്തില്‍ എത്തിചേരാന്‍ അവര്‍ക്കു കഴിവില്ല. യാന്നസും , യാംബ്രസും മോശയേ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു അവര്‍ ദുഷിച്ക്ഹ മനസുള്ളവരും വിശ്വാസ നിന്ദകരുമാണു. “               ( 2തിമോ. 3: 5 – 8 )

6)     വിശ്വാസത്യാഗികള്‍  

    “ ദൈവത്തിലുള്ള വിശ്വാസം , ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം , കൈവയ്പ്പു , മരിച്ചവരുടെ ഉയര്‍പ്പു ,നിത്യവിധി ഇവയ്ക്കു വീണ്ടും ഒരടിസ്ഥാനമിടേണ്ടതില്ല. ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്‍റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്‍റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോകുകയാണെങ്കില്‍ അവരെ അനുതാപത്തിലേക്കു പുനരാനയിക്കുക അസാധ്യമാണു കാരണം അവര്‍ ദൈവപുത്രനെ സ്വമനസാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍  തറക്കുകയും ചെയ്തു “ ( ഹെബ്രാ. 6: 2—6 )

ഇനിയും ധാരാളം പറയാനുണ്ടു തല്ക്കാലം ഇതുകൊണ്ടു നിര്‍ത്തുന്നു. ബാക്കി പിന്നീടോരിക്കല്‍ എഴുതാം. മുകളില്‍ പറഞ്ഞ 6 കൂട്ടരെ സൂക്ഷിക്കണം അവര്‍ കര്‍ത്താവിന്‍റെ ആലയില്‍ നിന്നും പുറം വതിലില്‍ കൂടി ആടുകളെ മോഷ്ടിക്കുന്നവരാണു.      

വിശുദ്ധീകരിക്കുന്ന തീകട്ടകള്‍

മനുഷ്യനെ വിശുദ്ധീകരിക്കുന്ന തീകട്ടകള്‍: 1)    നമ്മുടെ കര്‍ത്താവിന്‍റെ തിരു ശരീരവും തിരുരക്തവും ആകുന്ന തീക്കട്ട. 2)    തിരു വചനമാകുന്ന തീകട്ട

എശയ്യായെ വിശുദ്ധീകരിച്ച തീ കട്ട

“ അപോള്‍ സെറാഫുകളിലൊന്നു ബലിപീഠത്തില്‍ നിന്നു കൊടിലുകൊണ്ട് എടുത്ത ഒരു തീ കനലുമായി എന്‍റെ അടുത്തേക്കു പറന്നു വന്നു. അവന്‍ എന്റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു : ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു.നിന്‍റെ മാലിന്യം നീക്കപ്പെട്ടു.നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” ( എശ. 6:6-7 )
ഇവിടെ നാം കാണുന്നതു നമ്മുടെ കര്‍ത്താവിന്റെ തിരു ശരീര രക്തമാകുന്ന തീകട്ടയുടെ മുന്‍ ആസ്വാദനമാണു.



ദഹിപ്പിക്കുന്ന അഗ്നി 

“ ഭോഗാസ്ക്തിക്കു അടിമപ്പെടുന്നവന്‍ അഗ്നി ദഹിപ്പിക്കുന്നതുവരെ അതില്‍ നിന്നും സ്വതന്ത്രനാവുകയില്ല “ ( പ്രഭാ.23: 16 )

അസക്തികളില്‍ നിന്നും മോചനം

ദിവ്യകാരുണ്യമാകുന്ന അഗ്നിയും ,വചനമാകുന്ന അഗ്നിയും മാത്രമേ ഒരുവനെ എല്ലാത്തരം ആസക്തിയില്‍ നിന്നും സ്വതന്ത്രനാക്കാന്‍ സാധിക്കൂ .

തിരുവചനത്തിന്‍റെ ശക്തി 

വ്യക്തികളുടെ ജീവിതത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ തിരു വചനത്തിനു ശക്തിയുണ്ടു. തികച്ചും ജഡീകമനുഷ്യനായി ജീവിച്ചിരുന്ന ആഗസ്തീനോസിനെ മഹാവിശുദ്ധനാക്കിയതു      റോമാ 13:11-14 തിരു വചങ്ങളായിരുന്നു.(മൊനിക്കായുടെപ്രാര്‍ത്ഥനയും)

ധനാഡ്യനായിരുന്ന ഫ്രാന്‍സീസ് അസീസിയെ വലിയ താപസികനും സുവിശേഷകനുമാക്കിയതു “ ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനു എന്തു പ്രയോജനം? “ (മത്താ.16:26 )



ലോകപ്രശസ്തിക്കായി നെട്ടോട്ടമോടിയ ഫ്രാന്‍സീസ് സേവ്യറിനെ വലിയ പ്രേഷിതനും വിശുദ്ധനുമാക്കിയതു “ ഈ ചെറിയവരില്‍ ഒരുവനു ചെയ്തപ്പോള്‍ നിംഗള്‍ എനിക്കുതന്നെയാണു ചെയ്തതു “   മത്താ.25: 31- 40 )
ഈ തിരു വചനമാണു മദര്‍ തെരേസയിക്കും പ്രചോദനം നല്കിയതു

പിന്നെ എന്തുകൊണ്ടാണു നമുക്കും തെറ്റില്‍ അകപ്പെടുന്ന വൈദികര്‍ക്കും ഈ തിരു വചങ്ങളും വിശുദ്ധ കുര്‍ബാനയും ശക്തി നല്കാത്തതു ?

ഇതെല്ലാം വെറും യാന്ത്രീകമായാല്‍ , വിശ്വാസമില്ലാഞ്ഞാല്‍   ഒരു പ്രയോജനവും ഉണ്ടാകില്ല.

ദൈവമേ ഞങ്ങളഉടെമേലും    ഞങ്ങളുടെ വൈദീകരുടെ മേലും ക്രുപയായിരിക്കണമേ

ധ്യാനിക്കാന്‍.

" രാത്രി കഴിയാറായി പകല്‍ സമീപിച്ചിരിക്കുന്നു.ആകയാല്‍ നമുക്കു അന്ധകാരത്തിന്‍റെ പ്രവര്ത്തികള്‍ പരിത്യജിച്ചു പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കം . പകലിനു യോജിച്ച വിധം നമുക്കു പെരുമാറാം സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ച്ചകളിലോ വിഷയാസ്ക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത് . പ്രത്യുത കര്ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍ ദുര്മോഹങ്ങളിലേക്കു നയിക്കതക്കവിധം ശരീരത്തെ പറ്റി ചിന്തിക്കാതിരിക്കുവിന്‍ "  ( റോമാ. 13: 12 - 14 )

Sunday, 29 June 2014

കുടുബജീവിതം വിജയിക്കുവാന്‍ ഒരു പ്രബേഷന്‍ ആവശ്യമോ?

പോളണ്ടിലെ എന്‍റെ ഒരു അനുഭവം ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ പോളണ്ടില്‍ ഗിഡാന്‍സ്കു എന്ന പട്ടണത്തില്‍ എന്‍റെ ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ അവനും മാതാപിതാക്കളും രണ്ടു പെങ്ങ്ന്മാരുമായി ഇരിക്കുമ്പോള്‍  ഒരു ചെറുക്കന്‍ അവിടെ കയറിവന്നു.  ഉടനെ മൂത്തപെങ്ങള്‍ 17 വയസുകാണുമായിരിക്കും ഉടനെ എഴുനേറ്റു വന്ന ചെറുക്കനേയും കൂട്ടി അവളുടെ മുറിയില്‍ കയറി കതകടച്ചു . എതാണ്ടു ഒരു മണിക്കൂറെങ്ങ്കിലും അവര്‍ ഒന്നിച്ചു മുറിയില്‍ ഉണ്ടായിരുന്നു. കൂട്ടുകാരന്‍ പറഞ്ഞു അവളുടെ ബോയി ഫ്രണ്ടാണെന്നു !

അന്നു അതു എനിക്കു ചിന്തിക്കവുന്നതില്‍ കൂടുതലായിരുന്നു. അങ്ങ്നെ ഒന്നു അന്നുകേട്ടിട്ടുപോലുമില്ലായിരുന്നു

Arranged marriage or love marriage ? 1960 ല്‍ ഞാന്‍ അസുഖമായി New Zealand ല്‍ കിടക്കുമ്പോള്‍ അവിടെയുള്ള പെണ്‍കുട്ടികള്‍ക്കു നമ്മുടെ ജീവിതരീതിയൊക്കെ അറിയാന്‍ മോഹം അവര്‍ ചോദിച്ചതാണു മുകളില്‍ പറഞ്ഞ ചോദ്യം അവര്‍ നേരത്തെ കേട്ടിട്ടുള്ള കാര്യം ചോദിച്ചു മനസിലാക്കുകയായിരുന്നു. നമ്മുടെ കല്യാണം മാതാപിതാക്കളും മറ്റും നോക്കി തീരുമാനിക്കുന്ന വിവാഹമാണെന്നു പറഞ്ഞിട്ടു അവര്‍ക്കു അതിശയം ! അതു എങ്ങനെ സാധിക്കും? അറിയാത്ത ഒരുപെണ്ണും ചെറുക്കനും എങ്ങനെ ഒന്നിച്ചുജീവിക്കാന്‍ പറ്റും ?



അവരെ സ്ംബന്ധിച്ചു കുറെനാള്‍ ഒന്നിച്ചുജീവിച്ചു outing and dating ഒക്കെ കഴിഞ്ഞു ഇഷ്ടപ്പെട്ടാല്‍ വിവാഹിതരാകുക. അല്ലെങ്ങ്കില്‍ മാറിനോക്കുക. ഇങ്ങ്നെയൊക്കെ ആയാലും വിവാഹമോചനം വളരെകൂടുതലാണെല്ലോ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ .

പക്ഷേ ഇതുകൊണ്ടു ഒന്നും സുരക്ഷിതമായ ഒരു വിവാഹബന്ധം അവിടെ കാണാന്‍ പറ്റുന്നില്ലെല്ലോ അവിടെയാണു ( പാശ്ചാത്യനാടുകളില്‍ ) എറ്റവുമധികം വിവാഹമോചനം നടക്കുക.



ഇവിടെയും പ്രേമബന്ധങ്ങളാണെല്ലോ കൂടുതലും തകരുന്നതു ? പ്രേമിച്ചുകുറെ നടന്നതുകൊണ്ടോ പലരുമായി പരീക്ഷണങ്ങള്‍ നടത്തിയതുകൊണ്ടോ ഒന്നും വിവാഹബന്ധം സുഗമമാകുന്നില്ലെന്നുള്ള താണെല്ലോ സത്യം. എങ്ങ്കില്‍ പിന്നെ എന്തുവേണം ?

സന്യാസജീവിതത്തിലേക്കു (നിത്യവ്രുതം) പ്രവേശിക്കുന്നതിനു മുന്‍പു ഓരോ വര്‍ഷം വീതം വ്രതമെടുക്കുന്ന ഒരു രീതിയുണ്ടു അതുപോലെ വിവാഹജീവിതത്തിലും പരീക്ഷണം വിജയിക്കുമോ ?

ഇല്ലെന്നുള്ളതിന്‍റെ തെളിവാണു പ്രേമവിവാഹവും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഡേറ്റിംഗും ഒന്നിച്ചുള്ള സഹവാസവുമെല്ലാം

ഇതെല്ലാം മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളും പരീക്ഷണങ്ങളുമാണു അതൊന്നും വിജയിക്കുകയില്ല മാനുഷീകമായ പദ്ധതികളൊന്നും ശാസ്വതമല്ല. ചിലതൊക്കെ വിജയിച്ചെന്നും വരാം .

പിന്നെ എന്തു വേണം ?

ഉറവിടങ്ങളിലേക്കു തിരികെ പോകുക. ദൈവത്തിംഗലേക്കു മടങ്ങുക. അതുമാത്രമാണു ശാസ്വതമായ പരിഹാരമാര്‍ഗം.
ദൈവത്തിംഗലേക്കു മടങ്ങിപോകുക
.
അതിനു പൂര്‍ണമായ സമര്‍പ്പണം ആവശ്യമാണു. ദൈവത്തിന്‍റെ പ്ളാനും പദ്ധതിയും നടപ്പാകണം . അതിനു ദൈവത്തിന്‍റെ വിളിക്കു പ്രത്യുത്തരം കൊടുക്കണം . അവിടുത്തെ തിരുഹിതം എന്തോ അതുമാത്രം നടക്കണമെന്നു പറഞ്ഞു അവിടുത്തെ സ്ന്നിധിയില്‍ നമ്മളെതന്നെ സമര്‍പ്പിക്കണം.
ഈലോകജീവിതത്തില്കൂടി നിത്യരക്ഷയാണു ദൈവം ആഗ്രഹിക്കുന്നതു. അതിനുവേണ്ടിയാണു ദൈവം എന്നെ വിളിച്ചിരിക്കുന്നതു അതിനു ദൈവത്തിനു എന്നില്‍ കൂടിപ്രവര്‍ത്തിക്കാന്‍ ഞാന്‍ സമ്മതിക്കണം ഒരു ഇണയേ ദൈവമാണു എന്നെ എള്‍പ്പിച്ചിരിക്കുന്നതു ആ ഇണയുടെയും എന്‍റെയും നിത്യരക്ഷക്കു എനിക്കു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആ ഇണമറ്റാരുടെയെഗ്കിലും അയ്യിലാണെങ്ങ്കില്‍ നിത്യ്രക്ഷ അവതാളത്തിലാകുമെന്നതുകൊണ്ടാണു ആ ഇണയെ ദൈവം എന്‍റെ കരങ്ങളിലേള്‍പ്പിച്ചിരിക്കുന്നതു അതുപോലെ എന്നെയും സുരക്ഷിതമായ കരങ്ങളിലഅണു ദൈവം കൊടുത്തിരിക്കുന്നതു . ചുരുക്കത്തില്‍ എന്‍റെയും എന്‍റെ ഇണയുടെയും സുരക്ഷമാത്രമാണു ദൈവം ആരഹിക്കുന്നതു. അതിനാല്‍ എന്‍റെ സഹകരണം ആവശ്യമാണു.



മനസിലാക്കിയിരിക്കേണ്ട അടിസ്ഥാന തത്വങ്ങളള്‍

1)     കുടുബം ദൈവസ്ഥാപിതമാണു.
2)    കുടുംബം എന്നൂ-പറയുന്നതു 2 ശീഖരങ്ങളുള്ള ഒരു മരമാണു
3)    സ്നേഹത്തിന്‍റെ കൂട്ടായമയും , സ്രിഷ്ടികര്‍മ്മത്തിലെപങ്കാളിത്വവും
4)    ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹം ഒരിക്കലും അസ്തമിക്കാന്‍പാടില്ലാ ത്തതാണു. അതു മിശിഹായുടെ നിയമമാണു.
5)    ഒരുകാരണവശാലും ദൈവംയോജിപ്പിച്ചതിനെ മനുഷ്യര്‍ ‌വേര്‍പെടുത്തരുതു 
6)    ബാഹ്യ സൌന്ദര്യത്തേക്കാള്‍ആന്തരീകസൌനദര്യമാണുദൈവംനോക്കുന്നതു
7)    എറ്റവും വലിയചുമതല പരസ്പര വിശുദ്ധീകരണമാണു.
8)    പരസ്പര സമര്‍പ്പണവും,ബഹുമാനവും,കരുതലും,സ്നേഹവും കൂട്ടായ്മയും ,കുറയഅതെ ജീവിതകാലം മുഴുവന്‍ അതിന്‍റെ പൂര്ണതയില്‍ ഉണ്ടാകണം  
9)     ദൈവം എന്നേ എള്‍പ്പിച്ച ഇണയെ ഒരു കുറവും ഇല്ലാതെ ദൈവത്തിനു തന്നെ ഞാന്‍ തിരികെ നല്‍കേണ്ടതാണു. അപ്പോള്‍ വേര്‍പിരിയല്‍ പാടില്ല.
10)    ദൈവം ദാനമായി തന്ന കുഞ്ഞുങ്ങള്‍ ഒന്നുപോലും ന്ഷ്ടപ്പെടാതെ എല്ലാവരെയും ദൈവത്തിനുവേണ്ടിവളര്‍ത്തി അവിടുത്തെ തിരു സന്നിധിയില്‍ തിരികെയേള്‍പ്പിക്കുവാനുള്ള ചുമതല മാതാപിതാക്കള്‍ക്കുള്ളതാകയാല്‍ ഒരിക്കലും ഞങ്ങള്‍  വേര്‍പിരിയലില്ല.             ആമ്മേന്‍.

ഒരു ഇടവകയിലെ കുടുംബങ്ങള്‍ക്കു ഈ ബോധ്യം ഉണ്ടാക്കികൊടുക്കുന്നതില്‍ നിന്നും ഒരു ഇടവകവികാരിക്കു മാറിനില്ക്കാന്‍ പറ്റുമോ ?

വിശുദ്ധബലിയില്‍ നീണ്ട ഹോമിലികൊണ്ടു വലിയപ്രയോജനംലഭിക്കുമോ?
 .  ആ സമയം പലപ്പോഴും നീണ്ട ഹോമിലി പലര്ക്കും അരോചകമാകാം

എങ്കില്‍ ബോധവല്ക്കരണത്തിനു വേറെ സമയം കണ്ടെത്തണം
അതിനു പൊതുവേ ഒരു മാര്‍ഗദര്‍ശനത്തിനെക്കാള്‍ കൂടുതല്‍ നല്ലതു ഓരോ ഇടവകയുടെയും ആള്‍ക്കാരെയും സാഹചര്യവും കണക്കിലെടുത്തു വികാരിയച്ചന്‍ തന്നെ തീരുമാനം എടുക്കുന്നതാണു ഉചിതം 

അപ്പസ്‌തോലനല്ലാത്ത പൗലോസിന്റെ തിരുനാള്‍ പത്രോസിനൊപ്പമാകുന്നതെങ്ങനെ

ആഗോളസഭ ജൂണ്‍ 29-ന്‌ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു !

എന്നാല്‍ പിന്നെ പത്രോസിന്‍റെയും യോഹന്നാന്‍റെയും ,അധവാ പതോസിന്‍റെയും യാക്കോബീന്‍റെയും തിരുന്നാള്‍ ആഘോഷിച്ചാല്‍ പോരേ ?

12 അപ്പസ്തോലന്മാരുടെ പട്ടികയില്‍ ഇല്ലാത്ത പൌലോസിനെ എന്തിനാണു പതോസിന്‍റെ കൂടെ കൂട്ടി ഒരു തിരുന്നാള്‍ ആഘോഷം ?

ഇതൊരു മഠയത്തരമാണോ ? സഭയുടെ തീരു മാനം ശരിയോ ?



പഴയ ഇസ്രായേല്‍

ഇസ്രായേല്‍ ജനത്തെ രക്ഷിക്കുന്നതിനു ദൈവം തിരഞ്ഞെടുത്തതു മോശയെയാണു. എന്നാല്‍ മോശക്കു സംസാരത്തികവു ഇല്ലാതിരുന്നതുകൊണ്ടു ദൈവം വളരെ ശക്തനും ദൈവഭക്തനും സ്ംസാര പാഠവവുമുള്ള അഹരോനെ കൂടെ മോശയുടെ കൂടെ കൂട്ടി

പുതിയ ഇസ്രായേലായ ദൈവജനത്തെ നയിക്കാന്‍ ദൈവം തിരഞ്ഞെടുത്തതു പത്രോസിനെയാണു . ഒത്തിരി കുറവുകള്‍ ഉള്ള പത്രോസിനെ. മൂന്നു പ്രാവശ്യ്ം വെറും ഒരു വേലക്കാരിയുടെ മുന്‍പില്‍ യേശുവിനെ തള്ളിപറഞ്ഞ പത്രോസിനെകൊണ്ടു മൂന്നുപ്രാവശ്യം " ഞാന്‍ നിന്നെ സ്നേഹിക്കുന്നു " വെന്നു പറയിപ്പിച്ചു ( യോഹ.21 :15-17 )പരിഹാരം ചെയ്തിട്ടാണു അജപാലന ദൌത്യം എല്പ്പിക്കുന്നതു.



ഒരുപാവപ്പെട്ട മുക്കവന്‍ വലിയ പഠിപ്പോ ഒന്നുമില്ലാത്തപാവത്താനെയാണു യേശു സഭയുടെ തലവനായി നിശ്ചയിച്ചതു . അതിനാല്‍ മോശയുടെ കുറവിനെ തീര്‍ക്കുവാന്‍ പഴയ ഇസ്രായേലിനു അഹറോനെ കൊടുത്തതുപോലെ പുതിയ ഇസ്രായേലിനെ നയിക്കാനായി പത്രോസിനു അതിശക്തനും പണ്ഠിതനും വിവേകിയുമായ പൌലോസിനെയാണു യേശു തിരഞ്ഞെടുത്തു പത്രോസിന്നു നല്കിയതു .


ജറുസലേം സുനഹദോസില്‍ പത്രോസിനെപ്പോലും നേര്‍വഴിയില്‍ നയിക്കാന്‍ പൌലോസിനെയാണു ദൈവം തിരഞ്ഞെടുത്തതു .ബാക്കിയുള്ളാപ്പസ്ത്പ്പ്ലന്മാര്‍ യേശുവില്‍ നിന്നും പഠിച്ചതുപോലെ പൌലോസും യേശുവില്‍ നിന്നും തന്നെയാണു എല്ലാം പഠിച്ചതു . അങ്ങനേ പൌലോസും ശ്ളീഹായി ഉയര്ത്തപ്പെട്ടു .ബാക്കിയുള്ള അപ്പസ്തോലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ലായിരുന്നു . ശ്ളീഹാ. യഹൂദരുടെ ഇടയിലെ വലിയ പണ്ഢിതനായ ഗ്മായേലിന്‍റെ ശക്തനായ സിഷ്യനായിരുന്നു പൌലോസ് . യഹൂദരുടെ എല്ലാനിയമവും പഠിച്ച പണ്ഡിതനായ പൌലോസിനെ യാണു യേശു പത്രോസിനെ സഹായിക്കാനായി നിയമിച്ചതു.

ആദ്യം യഹൂദര്‍ 
യേശു ശിഷ്യന്മാരെ ആദ്യം അയക്കുമ്പോള്‍  യഹൂദരുടെ അടുത്തെക്കു മാത്രമാണു അയച്ചതു . ആ ഒരു ചിന്താഗതിയായിരുന്നു പത്രോസിനുണ്ടായിരുന്നതു. വിജാതീയരെ സഭയിലേക്കു എടുക്കുന്നതില്‍ അഭിപ്രായ വ്യ്ത്യാസം ഉണ്ടായിരുന്നു. അതുപോലെ വിജാതിയര്‍ സ്നാനം സ്വീകരിച്ചാല്‍ പരിശ്ചേദനം വേണമെന്നു പത്രോസ്  പറഞ്ഞപ്പോള്‍ അതിന്‍റെ ആവശ്യ്മില്ല സ്നാനം സ്വീകരിക്കുംപ്പ്ള്‍ തന്നെ യേശുവില്‍ പരിശ്ചേദനം നടന്നുകഴിഞ്ഞു പിന്നെ ഒരു പരിശ്ചേദനം കൂടി ആവശ്യ്മില്ലെന്നു പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചതു പൌലോസ് ശ്ളിഹായാണു.

വിജാതീയരുടെ അപ്പസ്തോലന്‍


ശ്ളീഹായാണു സഭക്കു സാര്‍വ്വത്രീക സ്വഭാവം  നല്കിയതു . യഹൂദരുടെ ഇടയിലെ മറ്റോരു ചെറിയ സഭയായിമാത്രമാണു പത്രോസും മറ്റും മനസിലാക്കിയതു. അല്ലെങ്ങ്കില്‍ യഹൂദരുടെയിടയിലെ ഒരു " സെക്ട് " ആയിമാത്രം വളരുവാനാണു അപ്പസ്ത്പ്പ്ലന്മാര്‍ ചിന്തിച്ചതെങ്ങ്കില്‍ അങ്ങനെയല്ല വിജാതിയരെ മുഴുവന്‍ കൂട്ടി ലോകം മുഴുവന്‍ സുവിശേഷം പ്രസ്ംഗിച്ചു സഭക്കു ഒരു സാര്‍വത്രീകത കൈ വരുത്തിയതു പൌലോസ് സ്ളീഹായാണൂ.

പുതിയ ഇസ്രായേലിന്‍റെ രണ്ടു നായകന്മാര്‍..

സഭയുടെ രണ്ടു നെടും തൂണുകളാണു പത്രോസും പൌലോസും . അതിനാല്‍ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്നതു വളരേ ഉചിതവും ന്യായവുമാണു.

സഭ അവരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന ഈ സുദിനത്തില്‍ എല്ലാ മക്കള്‍ക്കും എല്ലാവിധ മംഗളങ്ങളും ആശ്ംസകളും നേരുന്നു.

Thursday, 26 June 2014

ദൈവം തരുന്ന കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്‌ക്കാന്‍ മാതാപിതാക്കള്‍ക്ക്‌ എന്തധികാരം?

 ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ വിവാഹം ഒരു ദൈവിക പദ്ധതിയാണു
ഇണകളെ തമ്മില്‍ യോജിപ്പിക്കുന്നതു ദൈവമാണു.
ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതു.

വിവാഹം

"മിശിഹായുടെ നിയമവും തിരുസഭയുടെ നടപടിയും അനുസരിച്ചു സ്വതന്ത്രമായ മനസോടും പൂര്‍ണമായ അറിവോടുംകൂടിവേണം വിവാഹഉടമ്പടിയില്‍പ്രവേശിക്കുവാന്‍ .

മിശിഹായുടെ നിയമം

മിശിഹായുടെ നിയമം സ്നേഹമാണൂ. അതു അനന്തമാണു. അതിനു അവസാനമില്ല. അതിനു സ്വാര്‍ത്ഥതയില്ല. ഇണക്കുവേണ്ടി സ്വജീവനെ ബലികൊടുക്കുവാന്‍ കഴിയുന്ന സ്നേഹമാണു ആ സ്നേഹത്തില്‍ അധിഷ്ടിതമാണു വിവാഹം . ചുരുക്കത്തില്‍ സ്നേഹകൂട്ടായ്മയാണു വിവാഹം .

സഭയുടെ നടപടി

സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടവരാണു ദമ്പതികള്‍ . ദൈവം അവര്‍ക്കുദാനമായിനല്കുന്നകുഞ്ഞുങ്ങളെ ദൈവിക വിശ്വാസത്തിലും സഭയുടെ കൂട്ടായ്മയിലും വളര്‍ത്തുവാനുള്ള ചുമതല മാതാപിതാക്കന്മാര്‍ക്കുണ്ടു സഭയോടുചേര്‍ന്നു സഭയില്ക്കൂടിലഭിച്ച വിശ്വാസത്തിലും സഭയുടെ കല്പനകള്‍ പാലിച്ചും ദൈവമക്കളായി വളര്‍ത്തുവാനുള്ള ചുമതല മാതാപിതാക്ക്ന്മാര്‍ക്കു ഉള്ളതാണു. 

ദൈവം തരുന്നകുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുവാനുള്ളാധികാരം മാതാപിതാക്കള്ക്കുള്ളതല്ല.  ദൈവശ്ചായയില്‍  സ്രിഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്കെല്ലാം ജീവിക്കാനുള്ള അവകാശമുണ്ടു. ജീവന്‍ ദൈവത്തിന്‍റെയാണു. 

ജീവനെ ഹനിക്കുവാന്‍ ഒരു മനുഷ്യനും അവകാശമില്ല. ചുരുക്കത്തില്‍ സഭ പഠിപ്പിക്കുന്നതെല്ലാം അനുസരിക്കാന്‍ വിവാഹിതരാകുന്ന ദമ്പതികള്ക്കും   മറ്റു ദൈവജനത്തിനുള്ളതുപോലുള്ള ചുമതലയുണ്ടു.

സ്വതന്ത്രമായ മനസ്

അതു വിവാഹത്തിന്‍റെ സാധുതക്കു ആവശ്യമാണു മറ്റാരുടെയെങ്കിലും പ്രേരണയാലോ ഭയപ്പെടുത്തിയോ വിവാഹത്തില്‍ എര്‍പ്പെട്ടാല്‍ അതു അസാധുവാണു. അതിനാലാണു വൈദികന്‍ അതു വ്യക്തമായിചോദിക്കുന്നതു പൂര്‍ണമായ അറിവോടും സ്വതന്ത്രമായ സമ്മതത്തോടുംവേണം വിവാഹബന്ധത്തില്‍ എര്‍പ്പെടാന്‍ .പരസ്പരമുള്ള അപൂര്ണമായ അറിവു വിവാഹത്തിന്‍റെ സാധുതക്കു ഭംഗം വരുത്തും .ഉദാ. പത്താം ക്ളാസ് പാസാകാത്തവര്‍ അധവാ പാസായവര്‍  ഉന്നതവിദ്യാഭ്യാസമുണ്ടെന്നു കളവായി പറഞ്ഞു വിവാഹബന്ധത്തില്‍ എര്‍പ്പെട്ടാല്‍ അതു അസാധുവാകും അതിനാല്‍ പൂര്‍ണമായ അറിവും സമ്മതവും ആവശ്യമാണു

വിവാഹ വാഗ്ദാനം

ബൈബിള്‍ തൊട്ടു ബൈബിള്‍ സാക്ഷിയായി എടുക്കുന്നവ്രതവാഗ്ദാനം വളരെ വിലപ്പെട്ടതാണു. ദൈവസന്നിധിയില്‍ എടുക്കുന്ന ഉറച്ചതീരുമാനമാണു. അതിനു ഭംഗം വരുന്നതു ദൈവതിരുമുന്‍പില്‍ ചെയ്യുന്ന ഒരു വലിയതെറ്റാണു. 


ഹ്രുദയവിചാരങ്ങളെ അറിയുന്നവന്‍റെ മുന്‍പിലാണു നില്ക്കുന്നതു ദൈവവചനത്തെല്‍  തോട്ടാണു സത്യം ചെയ്യുന്നതു     “ ഇന്നുമുതല്‍ മരണം വരെ സുഖത്തിലും ദുഖത്തിലും ……ഒന്നിച്ചുജീവിച്ചുകൊള്ളാമെന്നു ഞങ്ങ്ള്‍ വാഗ്ദാനം ചെയ്യുന്നു. “
ഇതു ഒരാളുടെ മരണം വരെ ദീര്‍ഘികുന്ന ഒരു ഉടമ്പടിയാണു. അതിനു ഭംഗം വന്നുകൂടാ. അതിനു ദൈവക്രുപക്കായി രണ്ടുപേരും പ്രാര്‍ത്ഥിക്കണം.

ദൈവത്തിന്‍റെ തിരഞ്ഞെടുപ്പു

ഒരിക്കലും ദൈവതിരഞ്ഞെടുപ്പിനു കുറവു സംഭവിക്കില്ല. നിത്യരക്ഷയെ ആസ്പദമാക്കിയാണു ദൈവത്തിന്‍റെ തിരഞ്ഞെടുപ്പു.   ഒരു സ്ത്രീക്കു അവള്‍ക്കു ചേര്‍ന്ന പുരുഷനെയാണുദൈവം തിരഞ്ഞെടുക്കുക.  അതില്‍ മെച്ചമായ ഒരു ഇണയെ ഒരിക്കലും കണ്ടെത്താന്‍ സാധിക്കില്ല. അതുപോലെ ഒരു പുരുഷനു ചേര്‍ന്ന സ്ത്രീയെയാണു അവനായി ദൈവം തിരഞ്ഞെടുക്കുക. അതിലും മെച്ചമായ ഒരു സ്ത്രീയെ അവന് കണ്ടെത്താന്‍ സാധിക്കില്ല.   
അവനെ സ്നേഹിക്കുവാന്‍ അവനുസ്നേഹിക്കുവാന്‍ , അവനെ കരുതുവാനും ശുസ്രൂഷിക്കുവാനും അതു തിരിച്ചും പരസ്പരം കുറവുകളെനികത്തുവാനും നല്ലകുടുംബജീവിതം നയിക്കുവാനും നിത്യരക്ഷപ്രാപിക്കുവാനും ഈ ഒരു തിരഞ്ഞെടുപ്പിനുമാത്രമേ കഴിയൂ.     അതുമനസിലാക്കിയാല്‍  ഒരുകാലത്തും ദൈവീകതിരഞ്ഞെടുപ്പിനെ ധിക്കരിച്ചു കുടുംബം തകര്‍ത്തു ,  വേദപുസ്ത്കം സാക്ഷിയായി ചെയ്ത പ്രതീജ്ഞ ലംഘിച്ചു ,  താന്തോന്നിയായിജീവിക്കാന്‍ ധൈര്യപ്പെടുകയില്ല.

കുടുബത്തിന്‍റെ മാത്രുക സഭയും യേശുവുമാണു

യേശു തന്‍റെ മണവാട്ടിയെ സ്നേഹിക്കുകയും അവള്‍ക്കുവേണ്ടി    തന്നെതന്നെ അവള്‍ക്കു ഭക്ഷണമായികൊടുക്കുകയും തന്‍റെ ജീവനെ ത്യജിച്ചുകൊണ്ടു അവളെരക്ഷിക്കുകയും ചെയ്തു, ഇതായിരിക്കണം ഒരു ക്രിസ്തീയ മണവാളനും ചെയ്യേണ്ടതു. ഒരുകാലത്തും തന്‍റെ സുഖം മാത്രം അന്വേഷിച്ചു തന്‍കാര്യം മാത്രം നോക്കിപോകില്ല.

ഇതാണു ബോധവല്ക്കരണത്തില്കൂടി ക്രിസ്തീയദമ്പതികള്‍  മനസിലാക്കേണ്ടതു. അതിനായി ശക്തമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു..

Wednesday, 25 June 2014

ദൈവികസംവിധാനമായ കുടുബം

കുടുംബ നവീകരണം

കുടുംബനവീകരണം നടക്കേണ്ടതു ബോധവ;ല്ക്കരണത്തികൂടിവേണം കാരണം കുടുംബസംവിധാനം ദൈവീക പദ്ധതിയായി മനുഷ്യന്‍ കരുതുന്ന്നില്ല.

മാനുഷീകസംവിധാനം ( Staying together )

Staying together
ഒരു പുരുഷനായാല്‍ ഒരുസ്ത്രീ വേണം ഒരുസ്ത്രീയായാല്‍ പുരുഷന്‍ വേണം
ഈചിന്താഗതിയായതുകൊണ്ടു “ staying together “ എന്ന ഓമനപ്പേര്‍ നിലവില്‍ വന്നു. അവിടെ വിവാഹമോ വിവാഹമോചനമോ ഇല്ല.
ഇഷ്ടമുള്ളപ്പോള്‍ ഒന്നിച്ചുതാമസിക്കുനു. ഇല്ലാത്തപ്പോള്‍ വേര്‍പിരിയുന്നു.
ഒരുകോടതിയുടെയും അധവാ പള്ളിയുടെയും അനുവാദം ആവശ്യമില്ല.
കുടുംബമെന്ന ദൈവീകപദ്ധതി അവിടെയില്ല. കുഞ്ഞുങ്ങള്‍ ജനിക്കുന്നില്ല, വളര്‍ത്തുന്നില്ല ,ഒന്നിനെയും ഓര്‍ത്തു ഭാരപ്പെടുന്നില്ല. “ സുഖ പരിപാടി “
“ എനിക്കു നീയും നിനക്കു ഞാനും “ പക്ഷേ ആയുഷ്ക്കാലം മുഴുവനല്ല.
നിനക്കു ആരോഗ്യം ഉള്ളടത്തോളം കാലം ഞാന്‍ നിന്റെ കൂടെകാണും !
അരോഗ്യം ക്ഷയിച്ചാല്‍ ഞാനെന്‍റെ വഴിക്കുകും നീ നിന്‍റെ വഴിക്കും !

ദൈവികസംവിധാനമായ കുടുബം


ദൈവമാണു സ്ത്രീയെയും പുരുഷനേയും കൂട്ടിയോജിപ്പിച്ചതു (ഉല്പ.2:23-24 )
അതിനാല്‍ ദൈവികപ്ളാനും പ്ദ്ധതിയും നടപ്പാക്കാന്‍ കടപ്പെട്ടവരാണുഅവര്‍
ആ ബോധ്യം ഇന്നു കുടുംബമായി രൂപാന്തരപ്പെടുന്ന പുരുഷനുംസ്ത്രീയിക്കും ഇല്ല

കുടുംബവിളിയുടെ പ്രാധാന്യം അവര്‍ മനസിലാക്കുന്നില്ല. ബോധ്യപ്പെടുന്നില്ല.
അതു അവരെ ബൊധ്യപ്പെടുത്തണം. വിവാഹ ഒരുക്കസെമിനാറില്‍ പറയുന്ന കാര്യങ്ങള്‍ അവര്‍ വേണ്ട പ്രാധാന്യത്തോടെ മനസിലാക്കിയില്ലെന്നുവരാം
കാരണം സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണു എങ്കിലേ വിവാഹം നടക്കൂ അതിനായി കോഴ് സു കൂടണം എന്നുള്ളലാഘവബുദ്ധിയോടെ കൂടുന്നവരും കാണും. അക്കൂട്ടര്‍ അവിടെ പറയുന്നക്കാര്യങ്ങ്ള്ക്കു വേണ്ട്ത്ര പ്രാധാന്യം നല്കാത്തവരുമാകാം. അങ്ങനെയുള്ളവര്‍ക്കു കോഴ്സിന്റെ ഒരു പ്രയോജനവും ലഭിക്കണമെന്നില്ല. അതിനാല്‍ ബോധവല്ക്കരണം അനിവാര്യ്ം



കുടുമബ പ്രാര്‍ത്ഥനയുടെ പ്രാധാന്യം

“ A family that prays together ,stays together “ പ്രാര്‍ത്ഥനയെന്നു പറയുമ്പോള്‍ അതു യാമപ്രാര്‍ത്ഥനതന്നെയാണുഉദ്ദേശിക്കുക. യാമപ്രാര്ത്ഥനക്കാണുപ്രാധാന്യം

യാമപ്രാര്‍ത്ഥന.

അതു സഭയുടെ പ്രാര്‍ത്ഥനയാണു.എഴുയാമങ്ങളായിതിരിച്ചാണു പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നതു . വീട്ടില്‍ യാമപ്രാര്‍ത്ഥനചൊല്ലുമ്പോള്‍ അവര്‍ അതു സഭയോടു ചേര്‍ന്നാണു ചെയ്യുന്നതു കാരണം അതു സഭയുടെ പ്രാര്ത്ഥനയാണു. ഒരാള്‍ ചൊല്ലിയാല്‍ പോലും അതു സഭയോടു ചേര്‍ന്നാണു ചോല്ലുക.
ഞയറാഴ്ച്ചക്കു വലിയ പ്രാധാന്യം ഉണ്ടു. ഞയറാഴ്ച്ച കര്‍ത്രു ദിനമാകയാല്‍ എറ്റം വലിയ സ്ഥാനമാണൂള്ളതു.

ഞയറാഴ്ച്ചയുടെ പ്രാധാന്യം


“ ഞയറാഴ്ച്ച വിശ്വാസികളെ പള്ളിയില്‍ കൂട്ടിവരുത്തുവാന്‍ സാധിക്കാത്തസാഹചര്യങ്ങളില്‍ എപ്പിസ്കോപ്പാ അവരെ ഭവനത്തില്‍ ഒരുമിച്ചു ചേര്‍ത്തു പ്രാര്‍ത്ഥിക്കണമെന്നു വിശുദ്ധ ഹിപ്പോളിറ്റസിന്‍റെ കാനോനകള്‍ നിര്‍ദ്ദേശിക്കുന്നു. “

പ്രാര്‍ത്ഥനാസ്ഥലം


ഭവനത്തില്‍ പ്രാര്‍ത്ഥനക്കായി ഒരുപ്രത്യേകസ്ഥലം ഉണ്ടായിരിക്കുന്നതു നല്ലതാണു അങ്ങ്നെ ഉണ്ടെങ്കില്‍ അവിടെ ഒരു കുരിശും രണ്ടു മെഴുകുതിരിയും സ്ഥാപിതമായിരിക്കുന്നതു അനുഗ്രഹപ്രദമാണു.
കുടുംബാംഗങ്ങള്‍ എല്ലാവരും രാവിലെയും വൈകിട്ടും യാമപ്രാര്ത്ഥനയില്‍ പങ്കുകൊള്ളുന്നതാണു ഉത്തമം
പ്രാര്‍ത്ഥനക്കു മുന്‍പു പാട്ടും വേദവായനയും മലങ്കരകത്തോലിക്കാ കുടുംബങ്ങളില്‍ പതിവാണു. ഇതു വളരെ അനുഗ്രഹദായകമാണൂ.

കുടുബനവീകരണത്തിനു ആദ്യ പടി ദിവസേനയുള്ളയാമപ്രാര്‍ത്ഥന യായിരിക്കണം

അതിനു എന്തു ചെയ്യണം ?

വി. ഹിപ്പോളീറ്റസിന്‍റേ കാനോനകള്‍ തന്നെ നല്ലതു ! വീടുകളില്‍ എപ്പിസ്കോപ്പാ പ്രാര്‍ത്ഥനനടത്തുകയെന്ന പതിവു . ഇന്നു അതു ഇടവകവികാരിയാണെല്ലോ ചെയ്യുന്നതു .അച്ചന്‍ വീടുകളില്‍ പോയി യാമപ്രാര്‍ത്ഥന നടത്തണമെന്നു പറഞ്ഞാല്‍ നിംഗള്‍ ചിരിക്കുമായിരിക്കും .ചിരിക്കില്ലെന്നു ഉറപ്പുതന്നാല്‍ പറയാം
ഒരു വര്‍ഷം കൊണ്ടു ഇടവകയിലെ എലാവീടുകളിലും വികാരിയച്ചന്‍ പോയി. യാമപ്രാര്‍ത്ഥനയും ( വൈകിട്ടത്തെ ) നടത്തുകയും ,അവരുടെവിവരങ്ങള്‍ മനസിലാക്കി വേണ്ടനിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും അവരോടൊന്നിച്ചു ഭകഷണം കഴിക്കുകയും വേണം .
അതിനു എന്തു ചെയ്യണം ?

ഒരു ഇടവകയെ 300 ആയിഭാഗിക്കുക.ഒന്നോ രണ്ടോ അതില്‍ കൂടുതലോ വീടുകള്‍ ഒരു ദിവസം തീര്‍ക്കേണ്ടതായിവന്നാല്‍ അച്ചന്‍റെ കൂടെ ഒരു വീട്ടില്‍ രണ്ടുപേര്‍ വരത്തക്കതുപോലെ യുള്ള ആളൂകള്‍ അച്ചന്‍റെ കൂടെ കൊണ്ടുപോകണം . ഉദാ. ഒരു ദിവസം മൂന്നുവീടാണെങ്കില്‍ അച്ചന്‍റെ കൂടെ 5 പേര്‍ കൂടെ വേണം ഈരണ്ടു പേര്‍ വീതം മൂന്നുവീടുകള്‍
അദ്യത്തെ വീട്ടില്‍ പ്രാര്‍ത്ഥന തുടങ്ങികഴിഞ്ഞാല്‍ അച്ചനും മൂന്നുപേരും അടുത്തവീട്ടില്‍ അവിടെയും പ്രാര്ത്ഥന തുടങ്ങിയിട്ടു രണ്ടു പേര്‍ അവിടെനിന്നിട്ടു അച്ചനും മറ്റെയാളുമായി മൂന്നാമത്തെവീട്ടിലേക്കു പോയി അവിടെയും പ്രാര്‍ത്ഥനയും കുശലപ്രശ്നങ്ങളും അതിനഇടയില്‍ അവരുടെ പ്രശ്നങ്ങളും മനസിലാക്കി കൌണ്സിലിംഗ് ആവശ്യമെങ്കില്‍ അതും കൊടുക്കണം അതിനു കൂടെ കൊണ്ടുപോകുന്നവരിലല്‍ ഒരാളെങ്കിലും ഒരു കൌണ്സിലര്‍ ആയിരിക്കണം . അവരുമായി ഒന്നിച്ചിരുന്നു ഭക്ഷണവും കഴിച്ചേ തിരികെ പോകാവൂ.

അങ്ങനെ 300 ദിവസം കൊണ്ടു എല്ലാ വീടുകളിലും പോയി യാമപ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും ഒക്കെ പങ്കുചേര്‍ന്നു അവരുടെ പ്രശ്നങ്ങളും മനസിലാക്കി പരിഹാര മാര്‍ഗങ്ങളും നിര്‍ദേസിക്കാന്‍ കഴിയും
പിന്നെ ബാക്കിയുള്ള 60 ദിവസം ഫോളോപ്പിനുള്ളതായിരിക്കണം ഓരോദിവസവും എതാനും വീടുകളില്പോകാന്‍ പറ്റും (ഫോളോപ്പിനു )

പിന്നെ എല്ലാവര്ക്കുംകൂടി one day convention and ധ്യാനവും ഒക്കെ നടത്താന്‍ സാധിച്ചാല്‍ കുടുംബനവീകരണം ഒരു പരിധിവരെ നടത്താന്‍ സാധിക്കും !
വായിച്ചിട്ടു ചിരിക്കുന്നതു എന്തിനാണു ? “ ഇതിലും ബല്യ വെള്ളിയാഴ്ച്ച വന്നിട്ടു ബാപ്പാ പള്ളീലു പോയില്ല പിന്നാ ഈചെറിയ …….. “

Tuesday, 24 June 2014

ദൈവശാസ്ത്രം കൊണ്ടു മനുഷ്യനു എന്തുപ്രയോജനം ?

പണ്ഡിതനായൌരു അല്‍മായ സഹോദരന്‍റെ ചോദ്യം !

ഈ ദൈവശാസ്ത്രങ്ങൾ മനുഷ്യനെ ദൈവത്തിന്റെ അടുത്ത് അല്ലങ്കിൽ ദൈവത്തിനെ മനുഷ്യന്റെ അടുത്ത് എത്തിക്കുമോ ?

എന്നു ചോദിച്ചാല്‍ സാധിക്കുമെന്നോ ഇല്ലെന്നോ പറയുന്നില്ല.

അതിനു തീരെ പാവപ്പെട്ടവരുള്ള ഇന്‍ഡ്യയില്‍ സ് .എല്‍.വി.മുതല്‍ പി.എസ്..എല്‍.വി. വരെ കണ്ടുപിടിച്ചു ചൊവ്വാ ദൌത്യം വരെ ചെയ്യുന്നതുകൊണ്ടു പാവപ്പെട്ടവന്‍റെ വയര്‍ നിറയുമോ ?

ഒന്നാം ക്ളാസില്‍ പോലും പഠിച്ചിട്ടില്ലാത്ത ചിലവല്യമ്മമാരുടെ സംസാരത്തിലും പ്രവര്ത്തിയിലും സൈക്കോളജിയും തിയോളജിയും ഒക്കെ ദര്‍ശിക്കുവാന്‍ കഴിയും.

ശ്ളീഹാ ലേഖകനമെഴുതിയതു ദൈവശാസ്ത്രം പഠിപ്പിക്കുവാനല്ല. സുവിശേഷ്ങ്ങളും ദൈവശാസ്ത്രം പഠിപ്പിക്കുവാനല്ല. പക്ഷേ അതിലെല്ലാം അടങ്ങിയിരിക്കുന്ന ദൈവശാസ്ത്രം പണ്ഡിതരും പറിശുദ്ധരുമായ സഭാപിതാക്കന്മാര്‍ വിശകലനം ചെയ്തു പുറത്തുകൊണ്ടുവന്നു.അതിനനിശ്രിതമായി ദൈവ വചനത്തെ വ്യാഖ്യാനിച്ചു ദൈവജനത്തിനു കൊടുത്തപ്പോള്‍ വചനത്തില്കൂടി നല്കാന്‍ ഉദ്ദേശിച്ച അതേപ്രമേയം മനുഷ്യനു സഭകൊടുത്തപ്പോള്‍ ജനം ദൈവതിരുഹിതം മനസിലാക്കി തദനുസരണം ജീവിക്കുമ്പോള്‍ ദൈവം അവരുടെ അടുത്തേക്കുവരുന്നു അധവാ അവര്‍ ദൈവത്തിങ്കലേക്കു അടുക്കുന്നു.

ദൈവശാസ്ത്രം പഠിക്കത്തവര്‍ക്കും ദൈവശാസ്ത്രത്തിന്‍റെ പ്രയോജനം ലഭിക്കുന്നോ ഇല്ലെയോ ?അതുവഴി മനുഷ്യനെ ദൈവത്തിങ്ക്ലേക്കു അടുപ്പിക്കുമോ ഇല്ലെയോ ?

സഭയില്‍ 2 രീതിയിലുള്ളദൈവസാസ്ത്രമാണു വളര്ന്നുവന്നതു

1) പടിഞ്ഞാറന്‍ ദൈവശാസ്ത്രം അതായതു പാഷണ്‍ (പീഡാനുഭവ ) തിയോളജി.

2) കിഴക്കന്‍ തിയോളജി( ഉദ്ധാന ദൈവശാസ്ത്രം )

ദൈവശാസ്ത്രം പണ്ഡിതരുടെയും വൈദികരുടെയും മാത്രം കുത്തകയോ ?

രണ്ടാം വത്തിക്കാന്‍ കൌണ്സിലിനോടുകൂടി ദൈവശാസ്ത്രത്തിനു ഒരു പുത്തന്‍ ഉണര്വും ഉണ്മേഷവും കൈ വന്നു.ഇന്നു പല സ്ഥലനളിലും അല്മായര്‍ക്കായുള്ള് ദൈവശാസ്ത്ര പഠനകേദ്രനള്‍ നിലവില്‍ വന്നു. ചങ്ങനശേരില്‍ പൌരസ്ത്യവിദ്യാപീഠത്തിന്‍റെ കീഴില്‍ പഠനകേദ്രം ഉണ്ടു. അവിടെ ഡോക്ടര്മാരും വക്കിലന്മാരും എഞ്ഞിനിയര്ന്മാരും എന്തിനു പോലീസിലെ ഉന്നത ഉദ്യോഗസ്ത്ഥര്‍ വരെ തിയോളജിയില്‍ എം.എ ബിരുദം എടുക്കുന്നു. ഞാന്‍ പഠിക്കുമ്പോള്‍ മുകളില്‍ പറഞ്ഞേല്ലാതസ്ഥികകളിലും ഉള്ളവര്‍ ഉണ്ടായിരുന്ന്. കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു എഴുത്തുകിട്ടി അവിടെ B TH. and M TH . തുടങ്ങുന്നു. അല്മായര്‍ ബി.റ്റീഎച് ഉം എം.റ്റീ.എച്.ഉം ഒക്കെ എടുക്കുമ്പോള്‍ അതു ദൈവജനത്തിനു കൂടുതല്‍ പ്രയോജനകരമായിരിക്കും.

ദൈവശാസ്ത്രം ബൌദ്ധീകതലത്തില്‍ ഒതുങ്ങുന്നതല്ല.അതു ജീവിതസ്പര്‍ശിയാണു. ദൈവികവെളീപാടിന്‍റെ ആധികാരികത സര്‍വ്വാത്മനാ അംഗീകരിച്ചു സ്വജീവിതത്തില്‍ അതനുസരിച്ചു ,അനുഭവിച്ചാസ്വദിക്കുന്നതിലൂടെ തെളിഞ്ഞു വരുന്ന ഒരു ദര്‍ശനമാണൂ അതു. ദൈവീകതയോടുള്ള ആത്മാര്‍ദ്ധമായ വിധേയത്വവും അതിര്ത്തിവരമ്പുകളൊന്നുമില്ലാത്ത ബൌദ്ധീകതലത്തിലെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന അടങ്ങാത്ത അന്വേഷണധ്വരയുമുണ്ട് ദൈവശാസ്ത്ര അഭ്യസനത്തില്‍.



ദൈവശാസ്ത്രത്തിനു വൈവിധ്യമുണ്ടു. രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ ഈ വൈവിധ്യത്തെ ആദരിക്കുന്നു. പാശ്ചാത്യസഭയില്‍ വളര്ന്നുവന്ന " സ്കോളാസ്റ്റിക്കു " ദൈവശാസ്ത്രം കത്തോലിക്കാസഭയുടെ വിശ്വാസ നിര്‍വചനത്തിനു കുത്തകാവകാശം നേടിയിരുന്നു. എന്നാല്‍ വിശ്വാസ സത്യങ്ങളുടെ ഉറവിടങ്ങള്‍ അന്വേഷിച്ചിറങ്ങിയ അധുനീകപഠനങ്ങള്‍ ആദിമസഭയുടെ വൈവിധ്യമാര്ന്ന ദൈവശാസ്ത്ര ദര്‍ശനത്തിലേക്കു നമ്മേ നയിച്ചു.



വേദപുസ്ഥകം ആരാധനാക്രമങ്ങള്‍ , സഭാപിതാക്കന്മാരുടെ പ്രബോധനങ്ങള്‍ , എന്നിവ ദൈവശാസ്ത്രാ അഭ്യസനത്തിനു സമര്ത്ഥമായ മേച്ചില്‍ പുറങ്ങള്‍ ആയി. ഈ സമര്‍ദ്ധി ആധുനീകദൈവശാസ്ത്രത്തെ വളരെയേറെ സമ്പന്നമാക്കി. ഉറവിടങ്ങളിലേക്കുള്ളനീക്കം ദൈവശാസ്ത്ര അഭ്യസനശൈലിയായിമാറി. വത്തിക്കാന്‍ കൌണ്സില്‍ ഈ ശൈലി അമീകരിച്ചുറപ്പിച്ചു



പൌരസ്ത്യ സഭകളില്‍ ആരംഭ കാലത്തുതന്നെ അന്ത്യോക്യന്‍ , അലക്സാണ്ഡ്യിയന്‍ , സിറിയന്‍ എന്നിംഗനെ വ്യ്ത്യസ്ഥദൈവശാസ്ത്രാ ആഭിമുഖ്യങ്ങള്‍ കാണുവാന്‍ കഴിയും , ഇവയൊക്കെ പരസ്പര പൂരകങ്ങളത്രേ . എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ പടിഞ്ഞാറന്‍ സഭയില്‍ അവരുടെതായ ദൈവശാസ്ത്രം വളര്ന്നുവന്നു, അതുകാരണം നേരത്തെ ഉണ്ടായിരുന്ന് പൈത്രുകം കത്തുസൂക്ഷിക്കാന്‍ കഴിയാതെ വന്നു. എന്നാല്‍ ഉറവിടങ്ങള്‍ തേടിയുള്ള ദൈവശാസ്ത്രാന്വേഷണം പൌരസ്ത്യ സഭാപൈത്രുകത്തിന്‍റെ സങ്കേതങ്ങളിലേക്കു ദൈവശാസ്ത്രജ്ഞരെ നയിക്കും. 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...