Wednesday, 30 April 2014

ജനത്തെ തെറ്റിക്കുന്ന ഇവരെ സൂക്ഷിക്കുക

വിശുദ്ധീകരണം, വചനത്തില്‍ കൂടിയും സ്പര്‍ശനത്തില്‍ കൂടിയും !

എഫേത്താ = തുറക്കപ്പെടട്ടെ ! ( മര്ക്കോ 7 : 34 )

ഒരിക്കലും രക്ഷപെടുകയില്ലെന്നു പെന്തക്കോസ്തുകാര് പറയുന്ന ഒരു കൂട്ടരാണു ബധിരനും മൂകനുമായ മനുഷ്യന്‍. കാരണം അവനു വിശ്വാസം എറ്റുപറഞ്ഞുകൊണ്ടു മാമോദീസാ സ്വീകരിക്കാന്‍ കഴിയാത്തകൂട്ടത്തിലുള്ളവരാണു ബധിരരും മൂകരുമായ മനുഷ്യര്‍



വിശ്വാസം എറ്റുപറയാന് കഴിയാത്തവര്ക്കു മാമോദീസാകൊടുക്കാമോ ?
യേശുവിന്‍റെ സഭ കൊടുക്കുന്നു പെന്തക്കോസ്തുകാര് എതിര്ക്കുന്നു !
പെന്തക്കോസ്തുകാര്‍ക്കു തെറ്റുപറ്റുന്നതു വചനം മനസിലാക്കാത്തതുകൊണ്ടു " യേശു അവരോടു പറഞ്ഞു : വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്‍ക്കു തെറ്റുപറ്റുന്നതു ? " ( മര്‍കോ 12; 24 )

യേശു ചെയ്തതും സഭ പിന്തുടരുന്നതും ഒരുപോലെയാണു.
വിശ്വാസംഎറ്റുപറഞ്ഞവര്ക്കു യേശുപപമോചനവും സൌഖ്യവുംകൊടുത്തു
അപരന്‍ വിശ്വാസം എറ്റു പറഞ്ഞവര്‍ക്കും യേശു സൌഖ്യം കൊടുത്തു.



അപരന്‍ വിശ്വാസം എറ്റുപറഞ്ഞ ചില സംഭവങ്ങള്‍

1) സീറോ ഫിനീഷ്യന്‍ സ്ത്രീയുടെ വിശ്വാസം ( മര്ക്കോ 7: 24 മുതല് )
2) അപസ്മാര രോഗിയെ സുഖപ്പെടുത്തുന്നു. മത്താ. 17: 14 മുതല് )
3) അന്ധനും ഊമനുമായവനെ സുഖപ്പെടുത്തുന്നു ( മത്താ 12: 22 മുതല് )
4) ഊമനെ സുഖപ്പെടുത്തുന്നു ( മത്താ. 9 : 32 മുതല് )
5) ശതാധിപന്‍റെ ഭ്രുത്യന്‍ ( മത്താ 8 : 5 മുതല് )
6) യേശു ഇരുന്ന വീടിന്‍റെ മേല്ക്കുരപൊളിച്ചു തളര്‍ വാദരോഗിയെ ഇറക്കിയവരുടെ വിശ്വാസം കണു അവനെ സുഖപ്പെടുത്തി
ഇവിടെയെല്ലാം അപരന്‍റെ അധവാ മൂന്നാമന്‍റെ വിശ്വാസം കണ്ടിട്ടാണു യേശു പാപമോചനവും സൌഖ്യവും കൊടുക്കുന്നതു .

അതിന്‍റെ മറ്റൊരു ഉദാഹരണമാണു “ എഫേത്താ “
മര്ക്കോസ് ( 7: 31 – 37 ) അവനെ കൊണ്ടുവന്നവരുടെ വിശ്വാസമാണു ഇവിടെ പ്രവര്‍ത്തിക്കുന്നതു.


കുഞ്ഞുങ്ങളുടെ മാമോദീസാ

ഇതു തന്നെയാണു കുഞ്ഞുങ്ങളുടെ മാമോദീസായിലും സംഭവിക്കുക. കുഞ്ഞുങ്ങള്‍ക്കു വേണ്ടി അപരന്‍ ( മാതാപിതാക്കള്‍ മരിച്ചുപോയാലും ആ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കികൊള്ളമെന്നു ഉത്തരവാദിത്വത്തോടെ പറയുന്നവരാണു കുഞ്ഞിനു വേണ്ടി വിശ്വാസം എറ്റുപറയുന്നതു ) വിശ്വാസം എറ്റുപറഞ്ഞു സ്നാനം സ്വീകരിക്കുന്നു. അറിവാകുമ്പോള്‍ വിശ്വാസം എറ്റുപറഞ്ഞു ലഭിച്ച അനുഗ്രഹത്തെ ഉജ്വലിപ്പിച്ചാല്‍ മതി .

The Baptism of the Lord mass is a traditional feature of the Vatican calendar and marks the anniversary of St John the Baptist washing Jesus in the river of Jordan

എന്തുകൊണ്ടാണു പെന്തക്കോസ്തുകാര്ക്കു തെറ്റു പറ്റുന്നതു ?

“യേശു അവരോടു പറഞ്ഞു വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റു പറ്റുന്നതു ? “



ഗോതബ് അപ്പമെങ്ങനെ യേശുവിന്‍റെ ശരീരമാകുമെന്നു പറഞ്ഞു യേശുവിന്‍റെ ശക്തിയെ വെല്ലുവിളിക്കുന്ന തരം താണ പണി മാത്രമേ അവര്‍ക്കറിയൂ .
“ വെള്ളത്തില്‍ നിന്നുമാണു കരണ്ടെടുക്കുന്നതു അതിനാല്‍ "ഇടുക്കി" യിലെയോ പള്ളിവാസലിലെയോ വെള്ളത്തില്‍ തോട്ടാല്‍ കരണ്ടടിക്കു” മെന്നു പറയുന്നതുപോലെയാണു വെള്ളത്തിന്‍റെ ശക്തിയാണു അവിടെ പ്രവര്ത്തിക്കുന്നതു അതിനാല്‍ സ്നാനം ശരിയാകണമെങ്ങ്കില്‍ വെള്ളത്തില്‍ മലര്‍ത്തി അടിക്കുക തന്നെ വേണമെന്നു ? “ ( പറഞ്ഞിട്ടു കാര്യമില്ല )

നമ്മള്‍ മുകളീല്‍ കണ്ടതു അന്ധനും ബധിരനും , മൂകനും ബധിരനും ഇവര്‍ക്കൊക്കെവേണ്ടി ഉത്തരവാദിത്വമുള്ളവര്‍ വിശ്വാസം എറ്റുപറഞ്ഞതു യേശു സ്വീകരിച്ചു . അതുപോലെ രോഗികളും ദൂരസ്ഥര്‍ക്കും വേണ്ടി വേണ്ടപ്പെട്ടവര്‍ വിശ്വാസം എറ്റുപറഞ്ഞതും യേശു സ്വീകരിച്ചു.
ഇതൊന്നം പെന്തക്കോസ്തുകാര്‍ സ്വീകരിക്കില്ല. യേശുവല്ലാപിതാവു ഇറങ്ങി വന്നു പറഞ്ഞാലും ഞങ്ങള്‍ പറയുനതാണു ശരിയെന്നാണു അവര്‍ സ്വയം ചിന്തിക്കുക..



വചനത്തിനനുസരിച്ചുജീവിക്കുന്നുവെന്നു അവകാശപ്പെടുകയും വചനത്തിനു വിപിരീതമായി പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്യും .

ഒരു കൊച്ചു ഉദാഹരണം

ഒരിക്കല്‍ ഒരു ഉപദേസി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണു. വിഷയം മനുഷ്യപുത്രന്‍റെ ആഗമനമാണൂ ( മര്ക്കോ 13: 24 -25 ) സൂര്യന്‍ ഇരുണ്ടുപോകും ചന്ദ്രന്‍ പ്രകാശം തരികയില്ല.നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും.അതു വിവരിച്ചിട്ടു ആ ഭാഗം പറയുന്ന വെളിപാടിലേക്കു തിരിഞ്ഞു.
“ കൊടുംകാറ്റില്‍ ആടിഉലയുന്ന അത്തിവ്രുക്ഷത്തില്‍ നിന്നു പച്ചക്കായകള്‍ പൊഴിയുന്നതുപോലെ ആകാശ നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിച്ചു “ വെളി.6:13) അദ്ദെഹം ആത്മാവില്‍ നിറഞ്ഞു പ്രഘോഷണമാണു ! “ പ്രിയപ്പെട്ടവരേ ! നമ്മുടെ ഈ മുറ്റത്തു തന്നെ എത്രയോ നക്ഷത്രങ്ങള്‍ വീഴുമെന്നു അറിയാമോ ? മുറ്റം നിറയെ നക്ഷത്രങ്ങള്‍ ആയിരിക്കും ! ജനങ്ങളും ആത്മാവില്‍ നിറഞ്ഞു സ്തോത്ര ! സ്തോത്രം ! എന്നുപറഞ്ഞു !. ഇതാണു അവരുടെ വ്യാഖ്യാനം ?
വചനത്തില്‍ പറഞ്ഞിരിക്കുന്നതു അതേ പടിസ്വീകരിക്കുന്നവര്‍ പക്ഷേ സത്യത്തില്‍ നിന്നും എത്രയോ അകലെയാണു അവര്‍ ?

ഇവരെ സൂക്ഷിക്കുക സഭയില്‍ നിന്നും ജനത്തെ തെറ്റിക്കുന്നവരാണു .സഭയില്‍ നിന്നും തെറ്റിച്ചെങ്ങ്കില്‍ മാത്രമേ ഇവരുടെ പണിവിജയിക്കുകയുള്ളു. ലക്ഷ്മണരേഖക്കു പുറത്തുകടക്കതെ ഇവര്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ലാ. കാരണം തിന്മയുടെ ദുഷ്ട ശക്തികള്‍ക്കു അധികാരമില്ലാത്ത ഒരേ ഒരു ശക്തിയേയുള്ളു. അതു പരിശുദ്ധവും, ശ്ളൈഹികവും, സാര്‍വത്രികവുമായ തിരുസഭമാത്രമാണു.

ചുരുക്കത്തില്‍ തിരുസഭ വിശ്വാസികളുടെ സംരക്ഷണ കവചമാണു.സഭയാകുന്ന സംരക്ഷണകോട്ട യേശുപടുത്തുയര്‍ത്തിയതു തന്‍റെ തിരു ശരീരത്തിന്‍റെയും തിരു രക്തത്തിന്‍റെയും സംരക്ഷണകവചത്തിനുള്ളിലാണെന്നും ,വിശ്വാസികള്‍ നിരന്തരം പോരാടുന്നതു അന്ധകാരശക്തികളുടെ അധിപന്മാരോടാണെന്നും ,അവര്‍ നിസാരന്മാരല്ലെന്നും അവരോടു മല്ലടിക്കുവാന്‍ ദിവ്യബലിയില്‍ നിന്നും ശക്തി സംഭരിക്കണമെന്നും വിശ്വാസികള്‍ അറിഞ്ഞിരിക്കണം.ശത്രുക്കളില്‍ നിന്നും സഭാതനയരെ സംരക്ഷിക്കുകയാണു സഭചെയ്യുന്നതു

Tuesday, 29 April 2014

ബൈബിള്‍ മാത്രം മതിയെന്നു പറഞ്ഞു നടന്നാല്‍...

1. ആഴമായ വിശ്വാസത്തിലൂടെ മാത്രമേ ഒരുവനു ദൈവവുമായി ബന്ധപ്പെടുവാന്‍ സാധികുകയുള്ളു.

2. അപരിമേയനായ ദൈവത്തെ പരിമിതിയുള്ളമനുഷ്യനു അവന്‍റെ സഹോദരനില്ക്കൂടെ മാത്രമേ ബന്ധ്പ്പെടാന്‍ സാധിക്കൂ

3 ദൈവത്തെ കാണുവാന്‍ ,  സ്പര്‍ശിക്കുവാന്‍ , ശിശ്രൂഷചെയ്യുവാന്‍  സാധിക്കുന്നതു സഹോദരനില്‍ (അപരനില്‍ )കൂടിമാത്രം.

4 അതാണു യേശു പറഞ്ഞതു ഈ ചെറിയവരില്‍ ഒരാള്‍ക്കു നിങ്ങള്‍ ചെയ്തു കൊടുത്തപ്പോഴൊക്കെ എനിക്കാണു ചെയ്തതെന്നു

5. ദൈവത്തിലുള്ള അബ്രഹാത്തിന്‍റെ ആഴമായവിശ്വാസം ചോദ്യം ചെയ്യപ്പെടത്തതായിരുന്നു. അതിനാല്‍ അന്ധമായ അനുസരണമായിരുന്നു അബ്രഹാമിനു

6. എന്നാല്‍ സഖറിയാ പുരോഹിതന്‍ ,ജനത്തിനു വിശ്വാസം പകര്നുകൊടുക്കേണ്ടവന്‍ ദൈവ വചനത്തെ ചോദ്യം ചെയ്തു ശിക്ഷവാങ്ങുകയും ചെയ്തു

7. എന്നാല്‍ ദൈവത്തിന്‍റെ ദാസത്വം സ്വീകരിച്ച പരിശുദ്ധ കന്യാമറിയ്ത്തിനു വിശദീകരണം ലഭിച്ചു ശിക്ഷയൊന്നുമില്ല ദൈവം ഹ്രുദയമാണു നോക്കുന്നതു.

8. ആഴമായവിശ്വാസത്തോടെ യേശുവിന്‍റെ വസ്ത്രത്തിന്‍റെ അരികില്‍ സ്പര്ശിച്ചവള്‍ക്കും രോഗസൌഖ്യം ലഭിച്ചു.



9. വിശ്വാസമില്ലാത്തനാട്ടില്‍ ചെന്നപ്പോള്‍ യേശുവിനു ഒരു അലഭുതപ്രവര്‍ത്തിയും ചെയ്യാന്‍ സാധിച്ചില്ല. വിശ്വാസമില്ലാത്ത തലമുറയെ യേശു കുറ്റപ്പെടുത്തി .

10. യേശു മാര്ത്തയോടു പറഞ്ഞു വിശ്വസിച്ചാല്‍ നീ ദൈവ മഹത്വം കാണും.



ചുരുക്കത്തില്‍ ആഴമായ ദൈവവിശ്വാസമാണു , പ്രത്യാശയാണു , മനുഷ്യനെ വിശുദ്ധ്ജീവിതത്തിലേക്കു നയിക്കുക. ദൈവത്തിന്‍റെ വിശുദ്ധിയില്‍ പങ്ങ്കുപറ്റാതെ വിശുദ്ധ ജീവിതം നയിക്കാതെ സഹോദരനെ മറ്റിനിര്‍ത്തി ഞാനും എന്‍റെ ദൈവവുമെന്നു ചിന്തിച്ചാല്‍ അവന്‍റെ ജീവിതത്തില്‍ ദൈവമില്ല. അവനു വിശുദ്ധജീവിതം നയിക്കാന്‍ സാധിക്കുകയുമില്ല .അവന്‍ സ്വയത്തിലേക്കു കടക്കുകയും ദൈവത്തിന്‍റെ സ്ഥാനത്തു സ്വയം പ്രതിഷ്ടിക്കുകയും ദൈവത്തിനു പുറം തിരിഞ്ഞിരിക്കുകയും ചെയ്യും. പരസ്നേഹമില്ലാത്തവനു ദൈവസ്നേഹമില്ല. അവന്‍ ഒരിക്കലും ദൈവത്തെ കാണില്ല.

യേശുവില് വിശ്വസിക്കുന്നുവെന്നു പറയുകയും യേശുവിന്‍റെ വചനത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍     ചെയ്യുതു യേശുവിനെതിരാണു. .
യേശു പറഞ്ഞ ഓരോ കാര്യവും യേശുവിന്‍റെ മണവാട്ടിയായ സഭയുടെ വിശുദ്ധീകരണത്തിനും വിശുദ്ധരായി ജീവിക്കാന്‍ സഹായകരവുമാണു.

യേശു പറഞ്ഞതില്‍ നിന്നു ഇഷടമുള്ളതു മാത്രം എടുത്തിട്ടു യേശുശിഷ്യരാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. യേശു ഒരിക്കലും പാഴ് വാക്ക് പറയുകയില്ലാ.

ഒരിക്കാല്‍ ഒരു പെന്തക്കോസ്തു സഹോദരന്‍ ഫയിസ് ബുക്കില്‍ എഴുതിയതു അതുപോലെ പകര്‍ത്തുന്നു.തിരു രക്തത്തിനെതിരായിപറഞ്ഞതാണു .

ഈ കത്തോലിക്കനൊക്കെ നേരം വെളുക്കുമ്പോള്‍ പള്ളിയിലേക്കുപായുകയാണു കൊതുകുപോകുന്നതു പോലെ യേശുവിന്‍റെ രക്തം കുടിക്കാന്‍....


ഇവര്‍ എന്താണു മനസിലാക്കിയിരിക്കുന്നതു? യേശു വെറും ഒരു തമാശ് പറഞ്ഞതു പോലെ മാത്രമേ അവര്‍ അതേക്കുറിച്ചു മനസിലാക്കിയിട്ടുള്ളു.

“ മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല.  സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്ങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എനേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ജാന്‍ നല്കുന്ന അപ്പ്ം എന്‍റെ ശരീരമാണു (യോഹ.6:50 -51 ) ഇവിടെ തര്‍ക്കത്തിനു എന്തവകാശം ? എന്തു പ്രസക്തി ? പക്ഷേ യഹൂദര് വിശ്വസിച്ചില്ല. ധാരാളം ശിഷ്യയന്മാര്‍ പിരിഞ്ഞുപ്പോയി. അതുകണ്ടീട്ടും യേശു തിരുത്തി പറഞ്ഞില്ല. യേശു പറഞ്ഞതു സത്യമല്ലായിരുന്നുവെങ്ങ്കില്‍   യേശു അവരെ തിരികെ വിളിച്ചു ഞാന്‍ ഒരു തമാശ് പറഞ്ഞതല്ലേ ? അതിനു നിങ്ങള്‍ എന്തിനു എന്നേ വിട്ടുപോകണം ? എന്നു ചോദിക്കുമായിരുന്നു.
                                                                                                                         യേശുപറഞ്ഞതു തന്‍റെ മണവാട്ടിയുടെ വിശുദ്ധീകരണത്തിനു തന്‍റെ മാംസം അവര്‍ ഭക്ഷിക്കണമെന്നുള്ളതു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തകാര്യ മായതുകൊണ്ടാണു . അല്ലെങ്ങ്കില്‍ അവരില്‍ തന്നെ ജീവനുണ്ടാകയില്ല.  അവര്‍  മരിച്ചുപോകും   അതു സംഭവിക്കാന്‍  പാഅടില്ല. തന്‍റെ മണവാട്ടിയെ വിശുദ്ധീകരിക്കണം , വിശുദ്ധിയില്‍  വളരണം   വിശുദ്ധന്മാരായി തീര്‍ന്നു തന്നോടൊപ്പം അവര്‍ നിത്യതയില്‍  വസിക്കണം



എണ്ണയില്ലാത്തവിളക്കു ! 

മണവാളനെ സ്വീകരിക്കാന്‍  വിളക്കെടുത്തു എണ്ണ ഉപേക്ഷിച്ചുകളഞ്ഞ പെന്തക്കോസ്തുകാര്‍ !
മണവാളനെ സ്വീകരിക്കാന്‍  പ്രകാസത്തിനുവേണ്ടി  വിളക്കാകുന്ന വചനം കയ്യില്‍  എടുത്തു. എന്നാല്‍  അതിനകത്തു ഒഴിക്കേണ്ടതായ യെണ്ണയായ കൂദാശകള്‍  എല്ലാം വിട്ടുകളഞ്ഞു. അതില്‍ എറ്റവും പ്രധാനപ്പെട്ട വി. കുര്‍ബനപോലും പെന്തക്കോസ്തുകാര്‍ വിട്ടുകളഞ്ഞു. പിന്നെ ചെയ്യുന്ന ഒരു വലിയ തെറ്റു മാമോദീസാ സ്വീകരിച്ചവരെ വലയില്‍ കുടുക്കി ആറ്റില്‍ മുക്കി ബോധം കെടുത്തിയിട്ടു കൂടെ നിര്‍ത്തും  മണവാളന്‍ വരുമ്പോള്‍  അവര്‍ വിളക്കെടുക്കും കത്തില്ല.
എണ്ണയില്ലാത്തതുകൊണ്ടു കരിന്തിരി എരിയുന്നതുവരെ അവര്‍ തെറ്റു മനസിലാക്കില്ല.



"എല്ലാതിന്മകളുടെയും മാതാവായ ദ്രവ്യാഗ്രഹം ." ( ഇതാണു എറ്റവും വലിയ വിഗ്രഹാരാധന )

യൂദാസ്കറിയാത്തയുടെ പതനത്തിനും കാരണം ഈ ദ്രവ്യാസക്തി ആയിരുന്നു. . ഇന്നു പലപ്പോഴും മനുഷ്യന്‍ ഇതിന്‍റെ പുറകെയാണു . സത്യവിശ്വാസം ത്യജിക്കുന്നതിനും വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും സഭക്കെതിരായി ആഞ്ഞടിക്കുന്നതിനും ഒക്കെ കാരണം പണം ഇഷ്ടം പോലെ ലഭിക്കുമെന്നുള്ളതുകൊണ്ടാണു. മറ്റുചിലര്‍ സഭയില്‍ നിന്നും തെറ്റിപിരിഞ്ഞു ഗള്‍ഫ് മെഖലയില്‍ ചെന്നു വചനം ദുര്‍വ്യാഖ്യാനം ചെയ്തു പണം കൊയ്യുന്നു. ഇതാണു ലൊകത്തില്‍വച്ചു എറ്റവും വലിയ വിഗ്രഹാരാധന !

Salvation is an ongoing process .

കാരണം ഒരുമനുഷ്യന്‍റെ ജീവിതം മരണം വരെ പ്രലോഭകനും വന്‍ചകനുമായ ആ പ്ഴയ ശത്രുവിന്റെ കെണിയില്‍ പെടാനുള്ള സാധ്യത തള്ളികളയാന്‍ പറ്റില്ല. അതുകൊണ്ടാണു യേശു സഭയില്‍ കൂദാശകള്‍ സ്ഥാപിച്ചിരികുന്നതു ഒരു നൂല്‍ പാലത്തില്‍ കൂടെയുള്ളയാത്രയാണു മനുഷ്യജീവിതം .  ഒരു ഉദാഹരണം പറഞ്ഞല്‍    പത്രോസ് യേശുവിന്‍റെ അനുവാദത്തോടെ യേശുവിന്‍റെ അടുത്തെക്കു വെള്ളത്തിനുമീതെ നടന്നു ചെന്നു. യേശുവിനെ നോക്കികൊണ്ടു പതോസ് നടന്നപ്പോള്‍  ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഒരു നിമിഷം യേശുവിന്‍റെ മുഖത്തുനിന്നും കണ്ണുകള്‍ എടുത്തു തന്നിലേക്കുതന്നെ തിരിഞ്ഞപ്പോള്‍  അധവാ തന്നെകൊണ്ടൂ ഇതു സാധിക്കുമെന്നുള്ള അഹത്തിലേക്കു വന്നപ്പോഴാകാം ഇതാ വെള്ളത്തിലേക്കു താണുപോയി. !ഇതാണു മനുഷ്യജീവിതം ഒരു നിമിഷം ദൈവത്തെ മാറ്റിനിര്‍ത്തിയിട്ടു തന്നിലേക്കു തിരിയുമ്പോള്‍  അധവാ രോഗശാന്തി വരമുള്ളവര്‍ ഇതു സ്വന്തം കഴിവിനാലാണു ചെയ്യുന്നതെന്നുള്ളചിന്ത വന്നു കഴിയുമ്പോള്‍ വീണുപോകുന്നു.ചുരുക്കത്തില്‍ മനുഷ്യനില്‍  പാപപ്രക്രുതിയുണ്ടെന്നും അവന്‍ വീണുപോകാന്‍ സാധ്യതയുണ്ടെന്നും അറിയാവുന്നതുകൊണ്ടാണു യേശു കൂദാശകള്‍  സ്ഥാപിച്ചിരിക്കുന്നതു
ഞാന്‍പറഞ്ഞതിന്‍റെചുരുക്കം.
  “ ഞാന്‍ രക്ഷിക്കപ്പെട്ടുവെന്നും പറഞ്ഞു ആരെങ്ങ്കിലും സത്യത്തിനു നേരേ കണ്ണുമടച്ചു നടന്നാല്‍  അവന്‍  കുഴിയില്‍വീണതുതന്നെ ”
 
 രക്ഷിക്കപ്പെടല്‍ രണ്ടു തരം

1)     യേശു മനുഷ്യവര്‍ഗത്തിനു മുഴുവനായി സാധിച്ചരക്ഷ അതു ഒരിക്കല്‍ മാത്രം ചെയ്തബലിയാണു ഇനിയും ഒരുബലി ഇതുപോലെ രക്തം ചിന്തി ഒരു ബലിക്കാവശ്യമില്ല. യേശു പിതാവിന്‍റെ മുന്‍പില്‍  ഒരിക്കല്‍മാത്രം ചെയ്തബലിയാണു.അതാണു യേശുപ്രഘോഷിച്ച “ സു വിശേഷം “ .
2)     യേശു സാധിച്ച ആ രക്ഷ ഇനിയും ഓരോരുത്തര്‍   സ്വായത്തമാക്കണം അധവാ അവനവന്റെ സ്വന്തമാക്കണം .അതായതു യേശുവിന്‍റെ മണവാട്ടിയാകണം അധവാ യേശുവിന്‍റെ ശരീരത്തിലെ അംഗമാകണം അതു മാമോദീസായില്‍  കൂടിവേണം ആരംഭിക്കന്‍ .എന്നിട്ടു അതൊരു തുടര് നടപടിയാണു.



വിശദീകരണം

    മാമോദീസായോടുകൂടി ഒരുവന്‍റെ ജന്മപാപവും ഉണ്ടെങ്ങ്കില്‍ കര്‍മ്മപാപവും മോചീക്കപ്പെടുന്നു. ആ അവസരത്തില്‍ അവന്‍ സ്വര്ഗത്തിനവകാശിയാണു . ഇനിയും ഒരു കര്‍മ്മപാപം ചെയ്യുന്നതുവരെ മാത്രം .അതിനാല്‍ ഞാന്‍ രക്ഷിക്കപ്പെട്ടുവെന്നുമ്പറഞ്ഞിരുന്നാല്‍ ഭീമമായ പരാജയമായിരിക്കും ഫലം
     ഇനിയും അവന്‍ ജീവിക്കുകയാണെങ്ങ്കില്‍  ഒന്നോ, അന്‍പതോ നൂറോ വര്ഷങ്ങള്‍ ! അതിനിടയില്‍  അവന്‍റെ പാപപ്രക്രുതിയെ  സാത്താന്‍ മുതലെടുത്തു അവനെ പാപത്തില്‍ വീഴ്ത്തിയല്‍ ആ കറകഴുകികളയാന്‍   യേശു സഭയില്‍ കൂദാശകള്‍  സ്ഥപിച്ചിട്ടുണ്ടൂ . അതിന്‍റെ സഹായത്താല്‍ അവനു ലഭിച്ച ദൈവികവെളിച്ചത്തെ ഉജ്ജ്വലിപ്പിക്കാനുള്ള അവസരമാണു യേശു സഭയില്‍ ഒരുക്കിയിരിക്കുന്നതു .

    അതെല്ലാം ഉപേക്ഷിച്ചിട്ടു ബൈബിള്‍  മാത്രം മതിയെന്നു പറഞ്ഞു നടന്നാല്‍  എണ്ണയെടുക്കാതെ വിളക്കുമാത്രമെടുക്കുന്ന ബുദ്ധിയില്ലാത്തകന്യകമാര്‍ക്കു സമമായിരിക്കും അവര്‍ .

അതിനാല്‍  നമുക്കു വെളിച്ചമാകുന്നവിളക്കിനൊപ്പം (ബൈബിളിനൊപ്പം ) അതിനകത്തെ എണ്ണയാകുന്ന കൂദാശകളും ആവസ്യാനുസരണം സ്വീകരിച്ചു ഒരുക്കമുള്ളവരായിരിക്കം 

Sunday, 27 April 2014

സഭയില്‍ വിശുദ്ധന്മാര്‍ ഉണ്ടാകുവാന്‍

 Nobility and Sanctity :  ഇതു രണ്ടും നല്ല ഒരു കുടുംബജീവിതത്തിനു ഒഴിച്ചുകൂടാന്‍ പാടില്ലാത്ത രണ്ടു ഘടകങ്ങളാണു.പക്ഷേ ഇതു ചന്തയില്‍  വാങ്ങാന്‍  കിട്ടുന്നതുമല്ല. ഇതു നാം ആര്‍ജിച്ചെടുക്കേണ്ടതുതന്നെയാണു . ദൈവത്തിന്‍റെ വിശുദ്ധിയില്‍ പങ്കാളികളായി സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ ജീവിച്ചെങ്ങ്കില്‍  മാത്രമേ Nobility യും  Sanctity യും കുടുംബത്തില്‍  വളര്‍ന്നു വരികയുള്ളു. അതിനു നല്ല ഒരു കുടുബം ഉണ്ടാകേണ്ടിയിരിക്കുന്നു. “ ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുബം ഒന്നിച്ചുനിലനില്ക്കും"



കുടുംബം

കുടുംബങ്ങള്‍  സഭയോടുചെര്‍ന്നു  വിശുദ്ധിയില്‍ വളര്‍ന്നു വരണം .കരണം ദൈവത്തിന്‍റെ പ്രവര്‍ത്തനമാണു നിരന്തരം സഭയില്‍ നടക്കുന്നതു . അതിനാണു യേശൂ തന്‍റെ മണവാട്ടിയുടെ നിരന്തരവിശുദ്ധീകരണത്തിനായി വീശുദ്ധ കൂദാശകള്‍ സഭയില്‍ സ്ഥാപിച്ചിരിക്കുന്നതു .അതിനാല്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിലൂടെ നിരന്തരമായ വിശുദ്ധീകരണപ്രക്രിയയാണു നടത്തുന്നതെന്നും ഇതു ആത്മീയ വിശുദ്ധീകരണത്തിനാവശ്യമാണെന്നും കുടുംബനഥന്‍ സ്വജീവിതത്തില്കൂടി കുടുംബാംഗങ്ങളെ പഠിപ്പിക്കണം .
ഇവിടെ വിശുദ്ധശ്ളീഹാ തിമോത്തിയോസിനോടു പറയുന്നതു അടിവരയിട്ടു മനസിലാക്കേണ്ടതാണു.



“ എന്‍റെ കൈവയ്പ്പുമൂലം നിനക്കു ലഭിച്ച ദൈവീകവരം ഉജ്ജലിപ്പിക്കണമെന്നു ഞാന്‍  നിന്നെ ഓര്‍മ്മിപ്പിക്കുന്നു .അതേ ഒരിക്കല്‍ ലഭിച്ചതിനെ നാം നിരന്തരം ഉജ്ജ്വലിപ്പിക്കേണ്ടിയിരിക്കുന്നു.അതു സഭയില്‍ പരികര്‍മ്മം ചെയ്യുന്നകൂദാശകളില്‍ ക്കൂടിവേണം നടക്കാന്‍ . അതിനു എറ്റവും പ്രധാനപ്പെട്ടതു വിശുദ്ധകുര്‍ബാനയിലുള്ള പങ്ങ്കാളിത്വമാണു.അതുപോലെ പ്രാര്‍ത്ഥനാചൈതന്യം കുടുംബത്തില്‍ നിലനിര്‍ത്താന്‍ സാധിക്കണം ചുരുക്കിപറഞ്ഞാല്‍ സഭാത്മകമായ ജീവിതത്തില്‍ കൂടിവേണം കുടുംബനവീകരണം നടക്കുവാന്‍ എന്നുവേണം അനുമാനിക്കുവാന്‍



ആദ്യ ആദാമായ മനുഷ്യനും രണ്ടാമാദാമായ ദൈവവും .

രണ്ടുപേരുടേയും മണവാട്ടികള്‍  അവരുടെ പാര്‍ശ്വങ്ങളില്‍ നിന്നുമാണു ഉല്‍ഭവിക്കുന്നതു .രണ്ടിടത്തും മണവാളനും മണവാട്ടിയും തമ്മിലുള്ള ശക്‍തമായബന്ധത്തെയാണു ഇതുകാണിക്കുന്നതു . ആദിമപുരുഷന്‍റെ പാര്‍ശ്വത്തില്‍ നിന്നും അവന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായി ഒരിക്കലും വേര്‍പിരിയാതിരിക്കാനായി ദൈവം അവനു ഒരു മണവാട്ടിയെ നല്കി. ഇതുപോലെ തന്‍റെ മണവാട്ടിയായസഭയുമായുള്ള കുഞ്ഞാടിന്റെ വിവാഹം നടക്കാനായി ( വെളീ.19: 7-8 ) തന്‍റെ ഉടലായ സഭയുടെയും ജനനം യേശുവിന്‍റെയും പാര്ശ്വത്തില്‍ നിന്നുമായിരുന്നു.



ഭാര്യാ ഭര്‍ത്താക്കന്മാര്‍


ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ അവിഭാജ്യത യേശു ഊന്നിപ്പറയുന്നുണ്ട്‌.  മത്താ.19:5-6 )
ക്രിസ്തീയ ഭാര്യാഭര്‍ത്താക്കന്മാര്‍  യേശുവും സഭയും തമ്മില്‍ സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ ഒന്നായിരിക്കണം. അവര്‍ക്കു ലഭിച്ചിരിക്കുന്നവിളിയുടെ മഹത്വം മനസിലാക്കി പ്രാര്‍ത്ഥനയിലും സഭാത്മക ജീവിതത്തിലും അധിഷ്ടിതമായ  ഒരു ജീവിതം നയിച്ചെങ്ങ്കിലെ സഭയില്‍  -- കുടുംബത്തില്‍ വിശുദ്ധന്മാര്‍ ഉണ്ടാകൂ.

Friday, 25 April 2014

ഉയിര്‍പ്പിനുശേഷമുള്ള ആദ്യ വെള്ളിയാഴ്‌ച സകലവിശുദ്ധരുടെയും ഓര്‍മ്മ

ഇന്നു സുറിയാനി സഭ സകലവിശുദ്ധരുടെയും ഓര്‍മ്മ കൊണ്ടാടുന്ന ദിവസമാണു.

എന്തുകൊണ്ടാണു ഇന്നു ആ  ഓര്‍മ്മ നാം കൊണ്ടാടുന്നതു?  (ഉയര്‍പ്പിനുശേഷം ആദ്യത്തെ വെള്ളിയാഴ്ച്ച )



ചരിത്രം


എ.ഡി. 341ല്‍ ദുഖവെള്ളിയാഴ്ച്ചദിവസം സാഫര്‍ത്താ രാജാവു സെലൂഷ്യയില്‍ സൈമണ്‍ ബര്‍ത്തുകാ എന്നവലിയമെത്രാനെയും ധാരാളം മറ്റു മെത്രന്മാരെയും വിശ്വാസികളെയും നിഷ്കരുണം വധിക്കുകയുണ്ടായി. അന്നു ദുഖവെള്ളിയായതിനാല്‍  കര്‍ത്താവിന്‍റെ ഒര്‍മ്മയായതുകൊണ്ടു അതുകഴിഞ്ഞു വരുന്നവെള്ളിയാഴ്ച്ച ഈ രക്തസാക്ഷികളുടെ ഓര്മ്മയോടു കൂടി സകല വിശുദ്ധന്മാരുടെയും ഓര്‍മ്മ അാചരിക്കാന്‍ തുടങ്ങി.അങ്ങനെയാണു ഉയര്പ്പുകഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയഴ്ച്ച സകലവിശുദ്ധരുടെയും ഓര്‍മ്മ സുറിയാനി സഭയില്‍ ആചരിക്കാന്‍ തുടങ്ങിയതു ലത്തീന്‍  സഭയില്‍  സകല് വിശുദ്ധരുടെയും ഓര്മ്മ നവംബര്‍മാസത്തിലാണു ആചരിക്കുന്നതു .



രക്തസാക്ഷിയും അപ്പസ്തോലിക പിതാവുമായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പു.
പ്രമുഖനായ ഒരു ക്രൈസ്തവ സാഹിത്യകാരനാണു സ്മിര്‍ണായിലെ വി, പോളിക്കാര്പ്പു. വിശുദ്ധ യോഹന്നാന്‍ ശ്ളീഹായുടെ ശിഷ്യനായിരുന്ന ഇദ്ദേഹത്തെ സ്മിര്‍ണായിലെ മെത്രാനായി ശ്ളീഹന്മാര്‍ നിയമിച്ചുവെന്നു ഇരണേവൂസ് സാക്ഷിക്കുന്നു. എ.ഡി. 156 ല്‍ ഇദ്ദേഹം രക്തസാക്ഷിയായി മകുടം ചൂടി. മെത്രാനെന്നനിലയില്‍  വിവിധ ക്രൈസ്തവ സമൂഹങ്ങള്ക്കും സഹമെത്രാന്മാര്ക്കും കത്തുകള്‍ എഴുതിയിട്ടുണ്ടു. വേദപുസ്തകത്തിനുപുറത്തു മിശിഹായെപ്രതി മരിച്ച ഒരാളെപറ്റി പ്രതിപാദിക്കുന്ന എറ്റവും പുരാതന രേഖ വി. പോളിക്കാര്പ്പിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ളതാണു.



രക്തസാക്ഷികളോടുള്ള വണക്കം

രക്തസാക്ഷികളോടുള്ള വണക്കം സംബന്ധിച്ചു എറ്റം പുരാതനരേഖയും ഇതു തന്നെയാണു. ഇതിന്‍റെ ചുവടുപിടിച്ചാണു മേല്‍ പറഞ്ഞ മെത്രാന്മാരുടെയും വിശ്വാസികളെയും ഓര്ക്കുവാനും സകലവിശുദ്ധരുടെയും ഓര്‍മ്മ ആചരിക്കുകയും ചെയ്യുന്നതു .



സഭ  (യേശുക്രിസ്തുവിന്റെ മൌതികശരീരം)

സഭയെന്നു പറയുമ്പോള്‍ മൂന്നുതരത്തിലുള്ള സഭയെക്കുറിച്ചു പറയാം 
സമരസഭ    ( ഈഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ )
സഹന സഭ   ( മരണാനന്തരം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍  )
വിജയസഭ   ( ദൈവമഹത്വത്തില്‍ പ്രവേശിച്ചവര്‍ )
ഇതുമൂന്നും ഒരെ കൂട്ടായ്മയിലാണു സഹനസഭയും വിജയസഭയും മരിച്ചവരുടെകൂട്ടായ്മയിലും സമരസഭ മറ്റു രണ്ടുസഭയുമായി കൂട്ടായ്മയിലുമാണു.



വിശുദ്ധരുടെ കൂട്ടായ്മയും മാധ്യസ്ഥവും

“ പുണ്യവാന്മാരുടെ ഐക്യത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു “                                ( അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം )

ചുരുക്കത്തില്‍ ഈ മൂന്നു അവസ്ഥയിലുമുള്ളവര്‍ സഭയുടെ അംഗങ്ങള്‍ തന്നെ അവരെല്ലാം തമ്മില്‍ നിലനില്ക്കുന്ന ഐക്യത്തെ വിശുദ്ധരുടെ കൂട്ടായ്മയെന്നു പറയുന്നു.

 യേശുക്രിസ്തുവിന്‍റെ മൌതികശരീരമായസഭയ്ക്കു ശിരസായക്രിസ്തുവിനോടും അവയവങ്ങള്ക്കു തമ്മില്‍ തമ്മിലും ഗാഡ്ഡമായ ബന്ധവും ഐക്യവും ഉണ്ടു.

“ ഒരു അവയവം വേദനാനുഭവിയ്ക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദന അനുഭവിക്കുന്നു. ഒരു അവയവം പ്രശ്ംസിക്കപ്പെടുമ്പോള്‍ എല്ലാഅവയവങ്ങളും പ്രശംസിക്കപ്പെടുന്നു. ( 1 കോറ 12:26 )
നിത്യ ഭാഗ്യത്തിനര്‍ഹരായ വിശുദ്ധരുടെ മഹത്വത്തില്‍ സഭ മുഴുവന്‍ സന്തോഷിക്കുന്നു. ( ഹെബ്രാ. 12: 22- 24 ) ഈ കാര്യങ്ങളോന്നും പെന്തക്കോസ്തുകാര്‍ക്കു മനസിലാകില്ല. ( മഹത്വത്തിലേക്കു പ്രവേശിച്ചങ്ങ്കിലല്ലേ സന്തോഷിക്കേണ്ടതായ കാര്യമുള്ളു ? അവരെ സംബന്ധിച്ചു അസാധ്യമായ കാര്യം ! )

ശുദ്ധീകരണസ്ഥലത്തു വേദനിക്കുന്ന സഹോദരങ്ങളില്‍ സഭ മുഴുവന്‍ വേദനിക്കുന്നു. അതുപോലെ പ്രാത്ഥനയില്‍ പരസ്പരം സഹായിക്കുകയും ചെയ്യുന്നു.



“ വിശുദ്ധരുടെ കൂട്ടായ്മ”

ഇതുമനസിലാക്കാതെ അധവാ വിശുദ്ധന്മാരുടെ കൂട്ടായ്മ യെന്ന വിശ്വാസത്തില്‍ നിന്നു മാത്രമേ മരിച്ചവര്‍ക്കുവേണ്ടിയുള്ളപ്രാര്‍ത്ഥനയും വിശുദ്ധന്മാരുടെ മാധ്യസ്ഥ പ്രാര്‍ത്ഥനയും മനസിലാക്കാന്‍ പറ്റുകയുള്ളു.



എകമധ്യസ്ഥന്‍

“ ദൈവത്തിനും മനുഷ്യര്‍ക്കും  മധ്യസ്ഥനായി ഒരുവനെയുള്ളു.- മനുഷ്യനായ യേശുക്രിസ്തു “ 1തിമോ.2:5 ) എന്നു പഠിപ്പിക്കുന്ന ശ്ളീഹാ താന്‍  സ്ഥാപിച്ച സഭാസമൂഹങ്ങളുടെ പ്രാര്‍ത്ഥന  യാചിക്കുന്നതില്‍  ഒരപാകതയും കണ്ടില്ല.        “ എനിക്കുവേണ്ടി പ്രാര്ത്ഥിക്കുവിന്‍ ” ( എഫേ. 6:19 )
“ധീരതയോടെ പ്രസ്ംഗിക്കാന്‍  വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം “  ( 6:20 )           “ നിങ്ങള്‍  ഞങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണം .“  ( കൊളോ. 4: 3 )
“ അധര്‍മ്മികളില്‍ നിന്നും രക്ഷപെടുന്നതിനും പ്രചാരവും മഹത്വവും ലഭിക്കുന്നതിനുവേണ്ടിയും നിങ്ങള്‍  ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.                ( 2 തെസേ. 3:2 )

മരിച്ചുപോയ തബീത്തായ്ക്കുവേണ്ടിപ്രാര്‍ത്ഥന

മരിച്ചുപോയ തബീത്തായ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പത്രോസിന്‍റെ അടുക്കാല്‍ ആളയച്ച യോപ്പായിലെ ക്രിസ്ത്യാനികളും,       ( അപ്പ. 9: 38 _ 40 )
ഈ പ്രവര്ത്തികളിലൊന്നും ക്രിസ്തുവാകുന്ന എകമാധ്യസ്ഥനെ തള്ളിപറയുന്നതായി അവര്‍ക്കാര്‍ക്കും തോന്നിയില്ല. സഭയ്ക്കും അങ്ങനെ തോന്നുന്നില്ല. പക്ഷേ പെന്തക്കോസ്തുകാര്‍ക്കു   ഇതൊന്നും മനസിലാകില്ല. അവര്‍ക്കു വചനം ദുര്‍ വ്യാഖ്യാനം ചെയ്യാന്‍  മാത്രമേ പഠിച്ചിട്ടുള്ളു.
ശ്ളീഹാ ചോദിക്കുന്നുണ്ടു  പിന്നെ എന്തിനായാണു മരിച്ചവര്‍ക്കുവേണ്ടി നിങ്ങള്‍ സ്നാനം സ്വീകരിക്കുന്നതെന്നു ?  എന്നു പറഞ്ഞാല്‍  ഒരു കാലത്തു മരിച്ചവര്‍ക്കുവേണ്ടിപോലും സ്നാനം സ്വീകരിച്ചിരുന്നു. പക്ഷേ ശിശുസ്നാനം പെന്തക്കോസ്തുകാര്‍ക്കു ചിന്തിക്കന്‍ പോലും പറ്റില്ല. കാരണം ശിശുക്കളെ വെള്ളത്തില്‍  മലര്‍ത്തി അടിക്കാന്‍  പറ്റില്ലെല്ലോ ?

സഭയിലെ ശ്രേഷ്ടന്മാരോടു രോഗികള്‍ക്കുവേണ്ടി  പ്രാര്‍ത്ഥിക്കാന്‍ പറയുന്നതും   ( യാക്കോ. 5: 14 )    തികച്ചും ക്രിസ്തീയമായ പ്രവര്‍ത്തിയാണു.    ഇവിടെയൊന്നും യേശുവിനെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല എല്ലാപ്രാര്‍ത്ഥനകളും ക്രിസ്തുവാകുന്ന എകമാധ്യസ്ഥന്‍  വഴിയാണു പിതാവിനു സമര്‍പ്പിക്കപ്പെടുക.

ഈ പ്രാര്‍ത്ഥനക്കു പ്രചോദനം നല്കുന്നതും വേണ്ടവിധം പ്രാര്‍ത്ഥിക്കാന്‍  ശക്തി നല്കുന്നതും പരിശുദ്ധാത്മാവാണു.

അതിനാല്‍  വിശുദ്ധരുടെ മാധ്യസ്ഥം യാചിക്കുന്നതു ബൈബിളിന്‍റെ പഠനത്തിനു ഒരു വിധത്തിലും വിരുദ്ധമാകുന്നില്ല. (ലേഖനം വലുതാകാതിരിക്കാന്‍ നിര്‍ത്തുകയാണു)  ഒരു ചെറിയകാര്യം കൂടി പറയാം

യേശുവാകുന്ന എകമാധ്യസ്ഥനും  മറ്റു മധ്യസ്ഥന്മാരും

യേശുവിന്‍റെ പ്രത്യേകത . യേശു ദൈവമാണു യേശു മനുഷ്യനുമാണു .         മറ്റുള്ള മധ്യസ്ഥര്‍ മനുഷ്യര്‍ മാത്രമാണു.

യേശു ദൈവമായതുകൊണ്ടു ദൈവവുമായി ഒന്നായി പ്രവര്‍ത്തിക്കന്‍ കഴിയുന്നു . യേശു മനുഷ്യനായതുകൊണ്ടു മനുഷ്യരുടെ എല്ലാകുറവുകളും എറ്റുവാങ്ങി അവരില്‍ ഒരാളായിരൂപപ്പെടാന്‍ സാധിക്കുന്നു.  അതിനാല്‍  ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍  എകമാധ്യസ്ഥന്‍  യേശുമാത്രമാണു.

ചെറിയ ഒരു ഉദാഹരണം

Adapter നാം പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നു. ഇന്‍ലെറ്റ്  220 വോള്‍ട്ടും ഔട്ടുലെറ്റ് വെറും 6 വോള്‍ട്ടും എന്നല്‍  നാം 6 വോള്‍ട്ടിന്‍റെ ഉപകരണം 220 ല്‍  കുത്തിയാല്‍  എന്തു സംഭവിക്കും ? നമുക്കറിയാം കരിഞ്ഞുപ്പോകും എന്നാല്‍  ഒരു വശം 220 മറ്റേവശം വെറും 6 വോള്ട്ടുമെന്നു പറഞ്ഞാല്‍ ഇതിനു രണ്ടിനും ഇടയിലുള്ളഎക മധ്യസ്ത്ഥന്‍  ഈ അടാപ്റ്റര്‍  തന്നെയാണു. അതുപോലെ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍  എക മാധ്യസ്ഥന്‍ യേശുവാണെന്നു പറഞ്ഞാല്‍  ആരു പ്രാര്‍ത്ഥിച്ചാലും അതെല്ലാം പിതാവിനു സമര്‍പ്പിക്കുന്നതു  യേശുവില്‍  കൂടി മാത്രമാണു . കാരണം അവിടുന്നു മാത്രമാണു എകവാതില്‍ .  അതിനാല്‍ മറ്റു മാധ്യസ്ഥന്മാര്‍  വേണ്ടെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ല. മുകളില്‍  വളരെ വിശദമായി നാം അതുകാണുകയുണ്ടായി.

Thursday, 24 April 2014

ത്രിത്വസ്തവം മലങ്ങ്കര സഭയില്‍ വന്നപ്പോള്‍ ക്രിസ്തൂസ്തവം !

എന്താണു ത്രീത്വസ്തവവും ക്രിസ്തുസ്തവവും ?

ത്രിത്വസ്തവമെന്നു പറയുന്നതു പരിശുദ്ധ് ത്രീത്വത്തെ സംബോധനചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥനയാണു.
ഇതിനെപറ്റിയുള്ള സുറിയാനി പാരമ്പര്യം ഇപ്രകാരമാണു അതായതു നമ്മുടെ കര്‍ത്താവിന്‍റെ മരണസമയത്തു അവിടുത്തെ പരിഹസിച്ചുകൊണ്ടു ഒരു കൂട്ടം ആളുകള്‍ ഇവന്‍ മഹാവഞ്ചകനാണു ജനത്തെ വഴിതെറ്റിച്ചവനാണെന്നു പറഞ്ഞപ്പോള്‍  ഒരു സൈന്യം മലാഖാമാര്‍  അവിടുത്തെ ദൈവത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു വഞ്ചിക്കുവാനോ വഞ്ചിക്കപ്പെടാനോ പറ്റാത്തവനാണു നീ എന്നു പറഞ്ഞുകൊണ്ടു ഉച്ചത്തില്‍ പാടി

“ ദൈവമേ നീ പരിശുദ്ധനാകുന്നു “



മറ്റോരു കൂട്ടം ശത്രുക്കള്‍ കഴിയുമെങ്ങ്കില്‍ നീ കുരിശില്‍ നിന്നും ഇറങ്ങി വരികയെന്നു പറഞ്ഞു പരിഹസിച്ചു. അപ്പോള്‍ മറ്റോരു സൈന്യം മാലാഖാമാര്‍ ഇപ്രകാരം പാടി അശക്തനെ പ്പൊലെ നീ ഇപ്പ്പ്പോള്‍ കാണപ്പെറ്റുന്നെങ്ങ്കിലും നീ ബലവാനാണുഎന്നുപറഞ്ഞുകൊണ്ടുപാടി .                                                           “ ബലവാനേ നീ പരിശുദ്ധനാകുന്നു “

വീണ്ടും ശത്രുക്കള്‍ അവിടുത്തെ നിന്ദിച്ചുകൊണ്ടു പറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു എന്നാല്‍ തന്നെതന്നെ രക്ഷിക്കട്ടെ. ഇതിനു മറുപടിയായി ഒരു കൂട്ടം മാലാഖാമാര്‍ ഇപ്രകാരം പാടി.മരിച്ചവനെപ്പോലെ ക്രൂശില്‍ കിടക്കുന്ന നീ യഥാര്ത്ഥ ജീവനാകുന്നു.



“ മരണമില്ലാത്തവനേ നീപരിശുദ്ധനാകുന്നു “

ഇതെല്ലാം കേട്ടുകൊണ്ടു കുരിശിന്‍ ചുവട്ടില്‍ നിന്ന യൌസേപ്പും നിക്കോദേമോസും , കൂടെ നിന്നിരുന്നവരും വിശ്വാസപൂര്‍വം വിളിച്ചുപ്രാര്‍ത്ഥിച്ചു .



“ഞ്ങ്ങള്‍ക്കു വേണ്ടിക്രൂശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണ ചെയ്യണമേ “

അങ്ങനെയാണു നാലുപാദങ്ങഅള്‍ ഉണ്ടായതു . അതില്‍ പരിശുദ്ധത്രീത്വത്തെ സംബോധനചെയ്തുകൊണ്ടുള്ളതാണു പ്രാചീനകാലം മുതല്‍  സഭയില്‍ ഉണ്ടായിരുന്നതു .അതാണു ഇപ്പ്പ്പോഴും മലബാര്‍ സഭയിലും ലത്തീന്‍ സഭയിലും ഉള്ളതു ഈ ത്രിശുദ്ധകീര്‍ത്തനമാണു .

എന്നാല്‍ മലന്ഗകര സഭയില്‍ ത്രീത്വസ്തവമല്ല. ക്രീസ്തുത്തവമാണു . അതായതു ഞങ്ങള്‍ക്കുവേണ്ടിക്രൂശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണ ചെയ്യണമേ എന്ന നാലാം പാദം ഇതു വ്യക്തമാക്കുന്നു. ഇതു അന്ചാം ശതകത്തിലാണു കൂട്ടിചേര്ക്കപ്പെട്ടതു അതുവരെ സഭയില്‍ ത്രീത്വത്തെ സ്തുതിക്കുന്ന ത്രീത്വസ്തവമായിരുന്നു.

5 ആം ശതകത്തില്‍ പത്രോസ് കസോറാ പാത്യര്‍ക്കീസാണു ഇതുകൂട്ടിചേര്‍ത്തതു കുരിശില്‍  യാഗമപ്പിച്ച ക്രിസ്തു മനുഷ്യന്‍ മാത്രമല്ല ദൈവപുത്രനുമാണെന്നുള്ള സത്യം സ്ഥിരീകരിക്കുന്നതിനുവേണ്ടിക്കുടിയാണു ഇപ്രകാരം ചെയ്തതു .

അങ്ങനെ മലബാര്‍ സഭയില്‍ ത്രീത്വസ്തവം ഉപയോഗിക്കുമ്പോള്‍ മലങ്ങ്കരസഭയില്‍  “ ഞങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണതോന്നണമേ യെന്നുള്ള നാലാം പാദം കൂടി ചേര്‍ത്തു ക്രിസ്തുസ്തവമാക്കിയിരിക്കുന്നു !

“ദൈവമേ നീ പരിശുദ്ധനകുന്നു “
‘ ബലവാനേ നീ പരിശുദ്ധനാകുന്നു  “
“മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു “
“ ഞങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോടു കരുണചെയ്യണമേ !“       (മലങ്ങ്കര കുര്‍ബാന തീര്‍ത്ഥാടകസഭയില്‍)

Wednesday, 23 April 2014

ഏതാണ്‌ നല്ല കുരിശ്‌

ജോസഫ്‌ ചക്കാലമുറിയില്‍ 

മരണത്തിന്‍റെയും ഉദ്ധാനത്തിന്‍റെയും പ്രതിരൂപമാണു രൂപമുള്ള കുരിശും രൂപമില്ലാത്തകുരിശും. രൂപമുള്ള കുരിശു കാണുമ്പോള്‍  യേശുവിന്‍റെ പങ്ങ്കപ്പാടാണു മനുഷ്യന്‍  ഓര്‍ക്കുക. മാമോദീസായില്‍ നാം യേശുവിനോടുകൂടി കുരിശില്‍ തറക്കപ്പെടുന്നു എന്നു കാണിക്കാന്‍  തൂങ്ങപ്പെട്ട രൂപമുള്ള കുരിശു മാമോദീസാതൊട്ടിയുടെ അടുത്തു വയ്ക്കുന്നതു നല്ലതാണു .


അല്ലെങ്ങ്കില്‍ ദൈവാലയത്തിന്‍റെ വാതുക്കല്‍ ആയാലും കൊള്ളാം. അവിടെനിന്നു യേശുവിന്‍റെ പാടുപീഡ്ഡയെധ്യാനിച്ചു കൊണ്ടു ഞാനാണെല്ലോ ഈപീഠനത്തിനു കാരണമെന്നു ചിന്തിച്ചു മനസ്ഥപിക്കുന്ന എനികു ( എവനും ) പള്ളീക്കകത്തു യേശുവിന്‍റെ കബറായിരിക്കുന്ന അള്‍ത്താരയില്‍ ( ത്രോണോസില്‍ ) സ്ഥാപിച്ചിരിക്കുന്ന രൂപമില്ലാത്തകുരിശു കാണുംപോള്‍  യേശൂ ഉയര്‍ത്തതിന്‍റെ പ്രതിരൂപം എനിക്കു സന്തോഷം നല്കും. സമാധാനം നല്കും ശാന്തി നല്കും !



അങ്ങനെ പള്ളിക്കകത്തു എവനും സമാധാനമായി യേശു ആശംസിച്ച സമാധാനം സ്വീകരിച്ചുകൊണ്ടു യേശുവിനോടുകൂടിയായിരിക്കുന്നതു നല്ലതാണു. ഇനിയും യേശുവിനു പീഡനമോ മരണമോ ഇല്ല. വിജയശ്രീലാളിതനായി യുദ്ധത്തില്‍ ജയിച്ചുവന്ന രാജാവിന്‍റെ അടുത്തു യുദ്ധസമയത്തു ഉണ്ടായ കഷ്ടതകള്‍  ഓര്‍ക്കേണ്ടതില്ല. കല്ലറയില്‍ നിന്നും  ഉദ്ധിതനായി മരണത്തെ ജയിച്ച രാജാവിനോടു കൂടി സന്തോഷിക്കാം .അതിനു അവിടെ ചേരുന്നതു രൂപമില്ലാത്ത കുരിശാണു.

ഇതു എന്‍റെ ഒരു അഭിപ്രായം മാത്രമാണു. അതായതു  രണ്ടുകുരിശും നമുക്കു നല്ലതാണു . തൂങ്ങപ്പെട്ട കുരിശില്ലാതെ രൂപമില്ലാത്തകുരിശു ഉണ്ടാകുകില്ലായിരുന്നു.



ഞാന്‍  പറഞ്ഞതു കുരിശുമരണമില്ലാതെ ഉയര്‍ത്തെഴുനേല്പ്പില്ല. അപ്പോള്‍ ആദ്യം ഉണ്ടായതു കുരിശുമരണമാണു . പക്ഷേ അതിനു വിലയുണ്ടായതു ഉയ്ര്പ്പാണെന്നുള്ളതു വിസ്മരിക്കരുതു മാര്പാപ്പായുടെ വടിയില്‍ തൂങ്ങപ്പെട്ടരൂപമുണ്ടായിരുന്നതു പിന്നെ മറ്റി രൂപമില്ലാത്ത കുരിശു എടുത്തതും ഉദ്ധാനത്തെ ഒര്‍ത്തുകൊണ്ടാണു.

അങ്ങനെ സഭയില്‍ രണ്ടു ദൈവശാസ്ത്രം രൂപപ്പെട്ടു അതിന്‍റെ പ്രതീകം രണ്ടുകുരിശുകളാണു. എതാണു നല്ലതു ? രണ്ടും നല്ലതാണു !
ഒരോന്നും അതാതിന്റെ സ്ഥാനത്തായാല്‍ എത്ര സുന്ദരമായിരിക്കും !

മരണമേ നിന്‍റെ വിജയം എവിടെ

“ ശിമയോന്‍ പത്രോസ് കല്ലറയില്‍  പ്രവേശിച്ചു. കച്ച അവിടെകിടക്കുന്നതും തലയില്‍  കെട്ടിയിരുന്ന തൂവാല കച്ചയോടു കൂടെയല്ലാതെ തനിച്ചു ഒരിടത്തു  ചുരുട്ടിവച്ചിരിക്കുന്നതും അവന്‍  കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്തു ആദ്യം എത്തിയ മറ്റേശീഷ്യനും അകത്തുപ്ര്വേശിച്ചു കണ്ടു വിശ്വസിച്ചു “  (യോഹ. 20: 6-8 )
യേശു ഉയിര്‍ത്ത്‌ എഴുനേറ്റുവെന്നതിനു തെളിവായി ആദ്യ്ം ശിഷ്യന്മാര്ക്കു ലഭിച്ച അടയാളം ഒഴിഞ്ഞ കല്ലറയാണു .പിന്നെ നാല്പതു ദിവസത്തോളം അവരെ പലതും പഠിപ്പിച്ചുകൊണ്ടും അവരുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ടും യേശു പലപ്പോള്‍  അവര്‍ക്കു ദര്‍ശനം കൊടുത്തുകൊണ്ടു , യേശു അവരോടു പറഞ്ഞവാക്കു പാലിക്കുകയാണു ചെയ്തതു . “ ഇനിയും ലോകം എന്നെ കാണില്ലാ എന്നാല്‍ നിങ്ങള്‍  എന്നെ കാണുമെന്നു “ യേശു നേരത്തെ തന്നെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു



മരണത്തെ ജയിച്ചക്രിസ്തു

‘ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിമരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാള്‍  ഉയര്‍പ്പിക്കപ്പെടുകയും ചെയ്തു അവന്‍  കേപ്പായിക്കും പിന്നെ പന്ത്രണ്ടുപേര്‍ക്കും പ്രത്യ്ക്ഷനായി “                      ( 1കോറ.15:4-5 )

മരണത്തെ വിജയം ഗ്രസിച്ചു.  അതാണു ശ്ളീഹാ ചോദിക്കുന്നതു  “ മരണമേ നിന്‍റെ വിജയം എവിടെ ? മരണമേ നിന്‍റെ ദംശനമെവിടെ ? “  ( 1കോറ.15:55 )
മരണത്തിന്‍റെമേല്‍  ക്രിസ്തു വിജയം വരിച്ചതുകൊണ്ടു ഇനിയും മരണത്തിനു നമ്മുടെമേല്‍ വിജയം വരിക്കാന്‍ പറ്റില്ല .   (എന്നാല്‍ മരണത്തിന്‍റെ അടിമത്ത്വത്തിലേക്കുപോകുവാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ടു വി.കുര്‍ബാന സ്വീകരിച്ചിട്ടാണെല്ലോ യൂദായും പോയതു )



മനുഷ്യന്‍  ഭൂമിയുടെ അധിപന്‍

ഭൂമിയിലുള്ള എല്ലാത്തിന്‍റെമേലും ദൈവം മനുഷ്യനു ആധിപത്യം കൊടുത്തു. ഭൂമിയെ അടക്കിഭരിക്കാനുള്ള അധികാരവും അവനു കൊടുത്തു .അങ്ങനെ മനുഷ്യന്‍ ഭൂമിയുടെ അധിപനായിതീര്‍ന്നു. എന്നാല്‍ ആ ആധിപത്യം പിശാചു അടിച്ചെടുത്തു. അവന്‍ മനുഷ്യനെ അവന്‍റെ അടിമയാക്കിയപ്പോള്‍ മനുഷ്യനുണ്ടായിരുന്ന എല്ലാ വസ്തുവകകളും അവകാശവും അവന്‍റെതായി തീര്‍ന്നു. അങ്ങനെ അവന്‍  ലോകത്തിന്‍റെ അധിപനായിതീര്‍ന്നു. അതുകൊണ്ടാണു അവനെ ലോകത്തിന്‍റെ അധികാരിയെന്നു യേശു പറഞ്ഞതും . യേശുവിനെ പരീക്ഷിക്കാന്‍ വന്നപ്പോള്‍ യേശുവിനോടു അവന്‍    ഈ ലോകം മുഴുവന്‍ എന്‍റെതാണെന്നു പറഞ്ഞതും .



പിശാചിന്‍റെ ദാസ്യത്തില്‍ നിന്നും മോചനം.


യേശുവിന്‍റെ കുരിശുമരണത്തോടെ മനുഷ്യനെയും ലോകത്തെയും അവന്‍റേ ദാസ്യ്ത്തിലല്‍ നിന്നും യേശു രക്ഷിക്കുകയാണു ചെയ്തതു. .അതിനായിട്ടാണു യേശു മനുഷ്യനായി അവതരിച്ചതു .മനുഷ്യന്‍  ജനിക്കുന്നതു ജീവിക്കാനാണു . എന്നാല്‍ യേശു ജനിച്ചതു മരിക്കാനാണൂ. ജനനത്തിന്‍റെ ഉദ്ദേശം മരണവും ലക്ഷ്യം മനുഷ്യരക്ഷയും ആയിരുന്നു.



ഗോഗുല്‍ത്തായിലെ ബലിയില്‍ കൂടിയാണു ഇതു സാധിച്ചതു . യേശു ഉയിര്‍ത്തില്ലായിരുന്നെങ്ങ്കില്‍ മരണം വ്യര്‍ദ്ധം ആകുമായിരുന്നു. നമ്മുടെ വിശ്വാസവും വ്യര്‍ദ്ധമാകുമായിരുന്നു. ചുരുക്കത്തില്‍ യേശുവിന്‍റെ മരണവും ഉദ്ധാനവും ഒരുപോലെ വിലയുള്ളതാണു.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...