Wednesday 23 April 2014

മരണമേ നിന്‍റെ വിജയം എവിടെ

“ ശിമയോന്‍ പത്രോസ് കല്ലറയില്‍  പ്രവേശിച്ചു. കച്ച അവിടെകിടക്കുന്നതും തലയില്‍  കെട്ടിയിരുന്ന തൂവാല കച്ചയോടു കൂടെയല്ലാതെ തനിച്ചു ഒരിടത്തു  ചുരുട്ടിവച്ചിരിക്കുന്നതും അവന്‍  കണ്ടു. അപ്പോള്‍ കല്ലറയുടെ സമീപത്തു ആദ്യം എത്തിയ മറ്റേശീഷ്യനും അകത്തുപ്ര്വേശിച്ചു കണ്ടു വിശ്വസിച്ചു “  (യോഹ. 20: 6-8 )
യേശു ഉയിര്‍ത്ത്‌ എഴുനേറ്റുവെന്നതിനു തെളിവായി ആദ്യ്ം ശിഷ്യന്മാര്ക്കു ലഭിച്ച അടയാളം ഒഴിഞ്ഞ കല്ലറയാണു .പിന്നെ നാല്പതു ദിവസത്തോളം അവരെ പലതും പഠിപ്പിച്ചുകൊണ്ടും അവരുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ടും യേശു പലപ്പോള്‍  അവര്‍ക്കു ദര്‍ശനം കൊടുത്തുകൊണ്ടു , യേശു അവരോടു പറഞ്ഞവാക്കു പാലിക്കുകയാണു ചെയ്തതു . “ ഇനിയും ലോകം എന്നെ കാണില്ലാ എന്നാല്‍ നിങ്ങള്‍  എന്നെ കാണുമെന്നു “ യേശു നേരത്തെ തന്നെ ശിഷ്യന്മാരോട് പറഞ്ഞിരുന്നു



മരണത്തെ ജയിച്ചക്രിസ്തു

‘ ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിമരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാം നാള്‍  ഉയര്‍പ്പിക്കപ്പെടുകയും ചെയ്തു അവന്‍  കേപ്പായിക്കും പിന്നെ പന്ത്രണ്ടുപേര്‍ക്കും പ്രത്യ്ക്ഷനായി “                      ( 1കോറ.15:4-5 )

മരണത്തെ വിജയം ഗ്രസിച്ചു.  അതാണു ശ്ളീഹാ ചോദിക്കുന്നതു  “ മരണമേ നിന്‍റെ വിജയം എവിടെ ? മരണമേ നിന്‍റെ ദംശനമെവിടെ ? “  ( 1കോറ.15:55 )
മരണത്തിന്‍റെമേല്‍  ക്രിസ്തു വിജയം വരിച്ചതുകൊണ്ടു ഇനിയും മരണത്തിനു നമ്മുടെമേല്‍ വിജയം വരിക്കാന്‍ പറ്റില്ല .   (എന്നാല്‍ മരണത്തിന്‍റെ അടിമത്ത്വത്തിലേക്കുപോകുവാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ടു വി.കുര്‍ബാന സ്വീകരിച്ചിട്ടാണെല്ലോ യൂദായും പോയതു )



മനുഷ്യന്‍  ഭൂമിയുടെ അധിപന്‍

ഭൂമിയിലുള്ള എല്ലാത്തിന്‍റെമേലും ദൈവം മനുഷ്യനു ആധിപത്യം കൊടുത്തു. ഭൂമിയെ അടക്കിഭരിക്കാനുള്ള അധികാരവും അവനു കൊടുത്തു .അങ്ങനെ മനുഷ്യന്‍ ഭൂമിയുടെ അധിപനായിതീര്‍ന്നു. എന്നാല്‍ ആ ആധിപത്യം പിശാചു അടിച്ചെടുത്തു. അവന്‍ മനുഷ്യനെ അവന്‍റെ അടിമയാക്കിയപ്പോള്‍ മനുഷ്യനുണ്ടായിരുന്ന എല്ലാ വസ്തുവകകളും അവകാശവും അവന്‍റെതായി തീര്‍ന്നു. അങ്ങനെ അവന്‍  ലോകത്തിന്‍റെ അധിപനായിതീര്‍ന്നു. അതുകൊണ്ടാണു അവനെ ലോകത്തിന്‍റെ അധികാരിയെന്നു യേശു പറഞ്ഞതും . യേശുവിനെ പരീക്ഷിക്കാന്‍ വന്നപ്പോള്‍ യേശുവിനോടു അവന്‍    ഈ ലോകം മുഴുവന്‍ എന്‍റെതാണെന്നു പറഞ്ഞതും .



പിശാചിന്‍റെ ദാസ്യത്തില്‍ നിന്നും മോചനം.


യേശുവിന്‍റെ കുരിശുമരണത്തോടെ മനുഷ്യനെയും ലോകത്തെയും അവന്‍റേ ദാസ്യ്ത്തിലല്‍ നിന്നും യേശു രക്ഷിക്കുകയാണു ചെയ്തതു. .അതിനായിട്ടാണു യേശു മനുഷ്യനായി അവതരിച്ചതു .മനുഷ്യന്‍  ജനിക്കുന്നതു ജീവിക്കാനാണു . എന്നാല്‍ യേശു ജനിച്ചതു മരിക്കാനാണൂ. ജനനത്തിന്‍റെ ഉദ്ദേശം മരണവും ലക്ഷ്യം മനുഷ്യരക്ഷയും ആയിരുന്നു.



ഗോഗുല്‍ത്തായിലെ ബലിയില്‍ കൂടിയാണു ഇതു സാധിച്ചതു . യേശു ഉയിര്‍ത്തില്ലായിരുന്നെങ്ങ്കില്‍ മരണം വ്യര്‍ദ്ധം ആകുമായിരുന്നു. നമ്മുടെ വിശ്വാസവും വ്യര്‍ദ്ധമാകുമായിരുന്നു. ചുരുക്കത്തില്‍ യേശുവിന്‍റെ മരണവും ഉദ്ധാനവും ഒരുപോലെ വിലയുള്ളതാണു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...