ഇന്നു സുറിയാനി സഭ സകലവിശുദ്ധരുടെയും ഓര്‍മ്മ കൊണ്ടാടുന്ന ദിവസമാണു.
എന്തുകൊണ്ടാണു ഇന്നു ആ ഓര്‍മ്മ നാം കൊണ്ടാടുന്നതു? (ഉയര്‍പ്പിനുശേഷം ആദ്യത്തെ വെള്ളിയാഴ്ച്ച )

ചരിത്രം
എ.ഡി. 341ല്‍ ദുഖവെള്ളിയാഴ്ച്ചദിവസം സാഫര്‍ത്താ രാജാവു സെലൂഷ്യയില്‍ സൈമണ്‍ ബര്‍ത്തുകാ എന്നവലിയമെത്രാനെയും ധാരാളം മറ്റു മെത്രന്മാരെയും വിശ്വാസികളെയും നിഷ്കരുണം വധിക്കുകയുണ്ടായി. അന്നു ദുഖവെള്ളിയായതിനാല്‍ കര്‍ത്താവിന്‍റെ ഒര്‍മ്മയായതുകൊണ്ടു അതുകഴിഞ്ഞു വരുന്നവെള്ളിയാഴ്ച്ച ഈ രക്തസാക്ഷികളുടെ ഓര്മ്മയോടു കൂടി സകല വിശുദ്ധന്മാരുടെയും ഓര്‍മ്മ അാചരിക്കാന്‍ തുടങ്ങി.അങ്ങനെയാണു ഉയര്പ്പുകഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയഴ്ച്ച സകലവിശുദ്ധരുടെയും ഓര്‍മ്മ സുറിയാനി സഭയില്‍ ആചരിക്കാന്‍ തുടങ്ങിയതു ലത്തീന്‍ സഭയില്‍ സകല് വിശുദ്ധരുടെയും ഓര്മ്മ നവംബര്‍മാസത്തിലാണു ആചരിക്കുന്നതു .

രക്തസാക്ഷിയും അപ്പസ്തോലിക പിതാവുമായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പു.
പ്രമുഖനായ ഒരു ക്രൈസ്തവ സാഹിത്യകാരനാണു സ്മിര്‍ണായിലെ വി, പോളിക്കാര്പ്പു. വിശുദ്ധ യോഹന്നാന്‍ ശ്ളീഹായുടെ ശിഷ്യനായിരുന്ന ഇദ്ദേഹത്തെ സ്മിര്‍ണായിലെ മെത്രാനായി ശ്ളീഹന്മാര്‍ നിയമിച്ചുവെന്നു ഇരണേവൂസ് സാക്ഷിക്കുന്നു. എ.ഡി. 156 ല്‍ ഇദ്ദേഹം രക്തസാക്ഷിയായി മകുടം ചൂടി. മെത്രാനെന്നനിലയില്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്ക്കും സഹമെത്രാന്മാര്ക്കും കത്തുകള്‍ എഴുതിയിട്ടുണ്ടു. വേദപുസ്തകത്തിനുപുറത്തു മിശിഹായെപ്രതി മരിച്ച ഒരാളെപറ്റി പ്രതിപാദിക്കുന്ന എറ്റവും പുരാതന രേഖ വി. പോളിക്കാര്പ്പിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്ളതാണു.

രക്തസാക്ഷികളോടുള്ള വണക്കം
രക്തസാക്ഷികളോടുള്ള വണക്കം സംബന്ധിച്ചു എറ്റം പുരാതനരേഖയും ഇതു തന്നെയാണു. ഇതിന്‍റെ ചുവടുപിടിച്ചാണു മേല്‍ പറഞ്ഞ മെത്രാന്മാരുടെയും വിശ്വാസികളെയും ഓര്ക്കുവാനും സകലവിശുദ്ധരുടെയും ഓര്‍മ്മ ആചരിക്കുകയും ചെയ്യുന്നതു .

സഭ (യേശുക്രിസ്തുവിന്റെ മൌതികശരീരം)
സഭയെന്നു പറയുമ്പോള്‍ മൂന്നുതരത്തിലുള്ള സഭയെക്കുറിച്ചു പറയാം
സമരസഭ ( ഈഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ )
സഹന സഭ ( മരണാനന്തരം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ )
വിജയസഭ ( ദൈവമഹത്വത്തില്‍ പ്രവേശിച്ചവര്‍ )
ഇതുമൂന്നും ഒരെ കൂട്ടായ്മയിലാണു സഹനസഭയും വിജയസഭയും മരിച്ചവരുടെകൂട്ടായ്മയിലും സമരസഭ മറ്റു രണ്ടുസഭയുമായി കൂട്ടായ്മയിലുമാണു.

വിശുദ്ധരുടെ കൂട്ടായ്മയും മാധ്യസ്ഥവും
“ പുണ്യവാന്മാരുടെ ഐക്യത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു “ ( അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം )
ചുരുക്കത്തില്‍ ഈ മൂന്നു അവസ്ഥയിലുമുള്ളവര്‍ സഭയുടെ അംഗങ്ങള്‍ തന്നെ അവരെല്ലാം തമ്മില്‍ നിലനില്ക്കുന്ന ഐക്യത്തെ വിശുദ്ധരുടെ കൂട്ടായ്മയെന്നു പറയുന്നു.
യേശുക്രിസ്തുവിന്‍റെ മൌതികശരീരമായസഭയ്ക്കു ശിരസായക്രിസ്തുവിനോടും അവയവങ്ങള്ക്കു തമ്മില്‍ തമ്മിലും ഗാഡ്ഡമായ ബന്ധവും ഐക്യവും ഉണ്ടു.
“ ഒരു അവയവം വേദനാനുഭവിയ്ക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദന അനുഭവിക്കുന്നു. ഒരു അവയവം പ്രശ്ംസിക്കപ്പെടുമ്പോള്‍ എല്ലാഅവയവങ്ങളും പ്രശംസിക്കപ്പെടുന്നു. ( 1 കോറ 12:26 )
നിത്യ ഭാഗ്യത്തിനര്‍ഹരായ വിശുദ്ധരുടെ മഹത്വത്തില്‍ സഭ മുഴുവന്‍ സന്തോഷിക്കുന്നു. ( ഹെബ്രാ. 12: 22- 24 ) ഈ കാര്യങ്ങളോന്നും പെന്തക്കോസ്തുകാര്‍ക്കു മനസിലാകില്ല. ( മഹത്വത്തിലേക്കു പ്രവേശിച്ചങ്ങ്കിലല്ലേ സന്തോഷിക്കേണ്ടതായ കാര്യമുള്ളു ? അവരെ സംബന്ധിച്ചു അസാധ്യമായ കാര്യം ! )
ശുദ്ധീകരണസ്ഥലത്തു വേദനിക്കുന്ന സഹോദരങ്ങളില്‍ സഭ മുഴുവന്‍ വേദനിക്കുന്നു. അതുപോലെ പ്രാത്ഥനയില്‍ പരസ്പരം സഹായിക്കുകയും ചെയ്യുന്നു.

“ വിശുദ്ധരുടെ കൂട്ടായ്മ”
ഇതുമനസിലാക്കാതെ അധവാ വിശുദ്ധന്മാരുടെ കൂട്ടായ്മ യെന്ന വിശ്വാസത്തില്‍ നിന്നു മാത്രമേ മരിച്ചവര്‍ക്കുവേണ്ടിയുള്ളപ്രാര്‍ത്ഥനയും വിശുദ്ധന്മാരുടെ മാധ്യസ്ഥ പ്രാര്‍ത്ഥനയും മനസിലാക്കാന്‍ പറ്റുകയുള്ളു.

എകമധ്യസ്ഥന്‍
“ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു.- മനുഷ്യനായ യേശുക്രിസ്തു “ 1തിമോ.2:5 ) എന്നു പഠിപ്പിക്കുന്ന ശ്ളീഹാ താന്‍ സ്ഥാപിച്ച സഭാസമൂഹങ്ങളുടെ പ്രാര്‍ത്ഥന യാചിക്കുന്നതില്‍ ഒരപാകതയും കണ്ടില്ല. “ എനിക്കുവേണ്ടി പ്രാര്ത്ഥിക്കുവിന്‍ ” ( എഫേ. 6:19 )
“ധീരതയോടെ പ്രസ്ംഗിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം “ ( 6:20 ) “ നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണം .“ ( കൊളോ. 4: 3 )
“ അധര്‍മ്മികളില്‍ നിന്നും രക്ഷപെടുന്നതിനും പ്രചാരവും മഹത്വവും ലഭിക്കുന്നതിനുവേണ്ടിയും നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ( 2 തെസേ. 3:2 )
മരിച്ചുപോയ തബീത്തായ്ക്കുവേണ്ടിപ്രാര്‍ത്ഥന
മരിച്ചുപോയ തബീത്തായ്ക്കുവേണ്ടിപ്രാര്ത്ഥിക്കാന് പത്രോസിന്‍റെ അടുക്കാല്‍ ആളയച്ച യോപ്പായിലെ ക്രിസ്ത്യാനികളും, ( അപ്പ. 9: 38 _ 40 )
ഈ പ്രവര്ത്തികളിലൊന്നും ക്രിസ്തുവാകുന്ന എകമാധ്യസ്ഥനെ തള്ളിപറയുന്നതായി അവര്‍ക്കാര്‍ക്കും തോന്നിയില്ല. സഭയ്ക്കും അങ്ങനെ തോന്നുന്നില്ല. പക്ഷേ പെന്തക്കോസ്തുകാര്‍ക്കു ഇതൊന്നും മനസിലാകില്ല. അവര്‍ക്കു വചനം ദുര്‍ വ്യാഖ്യാനം ചെയ്യാന്‍ മാത്രമേ പഠിച്ചിട്ടുള്ളു.
ശ്ളീഹാ ചോദിക്കുന്നുണ്ടു പിന്നെ എന്തിനായാണു മരിച്ചവര്‍ക്കുവേണ്ടി നിങ്ങള്‍ സ്നാനം സ്വീകരിക്കുന്നതെന്നു ? എന്നു പറഞ്ഞാല്‍ ഒരു കാലത്തു മരിച്ചവര്‍ക്കുവേണ്ടിപോലും സ്നാനം സ്വീകരിച്ചിരുന്നു. പക്ഷേ ശിശുസ്നാനം പെന്തക്കോസ്തുകാര്‍ക്കു ചിന്തിക്കന്‍ പോലും പറ്റില്ല. കാരണം ശിശുക്കളെ വെള്ളത്തില്‍ മലര്‍ത്തി അടിക്കാന്‍ പറ്റില്ലെല്ലോ ?
സഭയിലെ ശ്രേഷ്ടന്മാരോടു രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുന്നതും ( യാക്കോ. 5: 14 ) തികച്ചും ക്രിസ്തീയമായ പ്രവര്‍ത്തിയാണു. ഇവിടെയൊന്നും യേശുവിനെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല എല്ലാപ്രാര്‍ത്ഥനകളും ക്രിസ്തുവാകുന്ന എകമാധ്യസ്ഥന്‍ വഴിയാണു പിതാവിനു സമര്‍പ്പിക്കപ്പെടുക.
ഈ പ്രാര്‍ത്ഥനക്കു പ്രചോദനം നല്കുന്നതും വേണ്ടവിധം പ്രാര്‍ത്ഥിക്കാന്‍ ശക്തി നല്കുന്നതും പരിശുദ്ധാത്മാവാണു.
അതിനാല്‍ വിശുദ്ധരുടെ മാധ്യസ്ഥം യാചിക്കുന്നതു ബൈബിളിന്‍റെ പഠനത്തിനു ഒരു വിധത്തിലും വിരുദ്ധമാകുന്നില്ല. (ലേഖനം വലുതാകാതിരിക്കാന്‍ നിര്‍ത്തുകയാണു) ഒരു ചെറിയകാര്യം കൂടി പറയാം
യേശുവാകുന്ന എകമാധ്യസ്ഥനും മറ്റു മധ്യസ്ഥന്മാരും
യേശുവിന്‍റെ പ്രത്യേകത . യേശു ദൈവമാണു യേശു മനുഷ്യനുമാണു . മറ്റുള്ള മധ്യസ്ഥര്‍ മനുഷ്യര്‍ മാത്രമാണു.
യേശു ദൈവമായതുകൊണ്ടു ദൈവവുമായി ഒന്നായി പ്രവര്‍ത്തിക്കന്‍ കഴിയുന്നു . യേശു മനുഷ്യനായതുകൊണ്ടു മനുഷ്യരുടെ എല്ലാകുറവുകളും എറ്റുവാങ്ങി അവരില്‍ ഒരാളായിരൂപപ്പെടാന്‍ സാധിക്കുന്നു. അതിനാല്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ എകമാധ്യസ്ഥന്‍ യേശുമാത്രമാണു.
ചെറിയ ഒരു ഉദാഹരണം
Adapter നാം പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നു. ഇന്‍ലെറ്റ് 220 വോള്‍ട്ടും ഔട്ടുലെറ്റ് വെറും 6 വോള്‍ട്ടും എന്നല്‍ നാം 6 വോള്‍ട്ടിന്‍റെ ഉപകരണം 220 ല്‍ കുത്തിയാല്‍ എന്തു സംഭവിക്കും ? നമുക്കറിയാം കരിഞ്ഞുപ്പോകും എന്നാല്‍ ഒരു വശം 220 മറ്റേവശം വെറും 6 വോള്ട്ടുമെന്നു പറഞ്ഞാല്‍ ഇതിനു രണ്ടിനും ഇടയിലുള്ളഎക മധ്യസ്ത്ഥന്‍ ഈ അടാപ്റ്റര്‍ തന്നെയാണു. അതുപോലെ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ എക മാധ്യസ്ഥന്‍ യേശുവാണെന്നു പറഞ്ഞാല്‍ ആരു പ്രാര്‍ത്ഥിച്ചാലും അതെല്ലാം പിതാവിനു സമര്‍പ്പിക്കുന്നതു യേശുവില്‍ കൂടി മാത്രമാണു . കാരണം അവിടുന്നു മാത്രമാണു എകവാതില്‍ . അതിനാല്‍ മറ്റു മാധ്യസ്ഥന്മാര്‍ വേണ്ടെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ല. മുകളില്‍ വളരെ വിശദമായി നാം അതുകാണുകയുണ്ടായി.
എന്തുകൊണ്ടാണു ഇന്നു ആ ഓര്‍മ്മ നാം കൊണ്ടാടുന്നതു? (ഉയര്‍പ്പിനുശേഷം ആദ്യത്തെ വെള്ളിയാഴ്ച്ച )
ചരിത്രം
എ.ഡി. 341ല്‍ ദുഖവെള്ളിയാഴ്ച്ചദിവസം സാഫര്‍ത്താ രാജാവു സെലൂഷ്യയില്‍ സൈമണ്‍ ബര്‍ത്തുകാ എന്നവലിയമെത്രാനെയും ധാരാളം മറ്റു മെത്രന്മാരെയും വിശ്വാസികളെയും നിഷ്കരുണം വധിക്കുകയുണ്ടായി. അന്നു ദുഖവെള്ളിയായതിനാല്‍ കര്‍ത്താവിന്‍റെ ഒര്‍മ്മയായതുകൊണ്ടു അതുകഴിഞ്ഞു വരുന്നവെള്ളിയാഴ്ച്ച ഈ രക്തസാക്ഷികളുടെ ഓര്മ്മയോടു കൂടി സകല വിശുദ്ധന്മാരുടെയും ഓര്‍മ്മ അാചരിക്കാന്‍ തുടങ്ങി.അങ്ങനെയാണു ഉയര്പ്പുകഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയഴ്ച്ച സകലവിശുദ്ധരുടെയും ഓര്‍മ്മ സുറിയാനി സഭയില്‍ ആചരിക്കാന്‍ തുടങ്ങിയതു ലത്തീന്‍ സഭയില്‍ സകല് വിശുദ്ധരുടെയും ഓര്മ്മ നവംബര്‍മാസത്തിലാണു ആചരിക്കുന്നതു .
രക്തസാക്ഷിയും അപ്പസ്തോലിക പിതാവുമായിരുന്ന വിശുദ്ധ പോളിക്കാര്‍പ്പു.
പ്രമുഖനായ ഒരു ക്രൈസ്തവ സാഹിത്യകാരനാണു സ്മിര്‍ണായിലെ വി, പോളിക്കാര്പ്പു. വിശുദ്ധ യോഹന്നാന്‍ ശ്ളീഹായുടെ ശിഷ്യനായിരുന്ന ഇദ്ദേഹത്തെ സ്മിര്‍ണായിലെ മെത്രാനായി ശ്ളീഹന്മാര്‍ നിയമിച്ചുവെന്നു ഇരണേവൂസ് സാക്ഷിക്കുന്നു. എ.ഡി. 156 ല്‍ ഇദ്ദേഹം രക്തസാക്ഷിയായി മകുടം ചൂടി. മെത്രാനെന്നനിലയില്‍ വിവിധ ക്രൈസ്തവ സമൂഹങ്ങള്ക്കും സഹമെത്രാന്മാര്ക്കും കത്തുകള്‍ എഴുതിയിട്ടുണ്ടു. വേദപുസ്തകത്തിനുപുറത്തു മിശിഹായെപ്രതി മരിച്ച ഒരാളെപറ്റി പ്രതിപാദിക്കുന്ന എറ്റവും പുരാതന രേഖ വി. പോളിക്കാര്പ്പിന്‍റെ രക്തസാക്ഷിത്വത്തെക്കുറിച്ചുള്
രക്തസാക്ഷികളോടുള്ള വണക്കം
രക്തസാക്ഷികളോടുള്ള വണക്കം സംബന്ധിച്ചു എറ്റം പുരാതനരേഖയും ഇതു തന്നെയാണു. ഇതിന്‍റെ ചുവടുപിടിച്ചാണു മേല്‍ പറഞ്ഞ മെത്രാന്മാരുടെയും വിശ്വാസികളെയും ഓര്ക്കുവാനും സകലവിശുദ്ധരുടെയും ഓര്‍മ്മ ആചരിക്കുകയും ചെയ്യുന്നതു .

സഭ (യേശുക്രിസ്തുവിന്റെ മൌതികശരീരം)
സഭയെന്നു പറയുമ്പോള്‍ മൂന്നുതരത്തിലുള്ള സഭയെക്കുറിച്ചു പറയാം
സമരസഭ ( ഈഭൂമിയില്‍ തീര്‍ത്ഥാടനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ )
സഹന സഭ ( മരണാനന്തരം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്
വിജയസഭ ( ദൈവമഹത്വത്തില്‍ പ്രവേശിച്ചവര്‍ )
ഇതുമൂന്നും ഒരെ കൂട്ടായ്മയിലാണു സഹനസഭയും വിജയസഭയും മരിച്ചവരുടെകൂട്ടായ്മയിലും സമരസഭ മറ്റു രണ്ടുസഭയുമായി കൂട്ടായ്മയിലുമാണു.

വിശുദ്ധരുടെ കൂട്ടായ്മയും മാധ്യസ്ഥവും
“ പുണ്യവാന്മാരുടെ ഐക്യത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു “
ചുരുക്കത്തില്‍ ഈ മൂന്നു അവസ്ഥയിലുമുള്ളവര്‍ സഭയുടെ അംഗങ്ങള്‍ തന്നെ അവരെല്ലാം തമ്മില്‍ നിലനില്ക്കുന്ന ഐക്യത്തെ വിശുദ്ധരുടെ കൂട്ടായ്മയെന്നു പറയുന്നു.
യേശുക്രിസ്തുവിന്‍റെ മൌതികശരീരമായസഭയ്ക്കു ശിരസായക്രിസ്തുവിനോടും അവയവങ്ങള്ക്കു തമ്മില്‍ തമ്മിലും ഗാഡ്ഡമായ ബന്ധവും ഐക്യവും ഉണ്ടു.
“ ഒരു അവയവം വേദനാനുഭവിയ്ക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദന അനുഭവിക്കുന്നു. ഒരു അവയവം പ്രശ്ംസിക്കപ്പെടുമ്പോള്‍ എല്ലാഅവയവങ്ങളും പ്രശംസിക്കപ്പെടുന്നു. ( 1 കോറ 12:26 )
നിത്യ ഭാഗ്യത്തിനര്‍ഹരായ വിശുദ്ധരുടെ മഹത്വത്തില്‍ സഭ മുഴുവന്‍ സന്തോഷിക്കുന്നു. ( ഹെബ്രാ. 12: 22- 24 ) ഈ കാര്യങ്ങളോന്നും പെന്തക്കോസ്തുകാര്‍ക്കു മനസിലാകില്ല. ( മഹത്വത്തിലേക്കു പ്രവേശിച്ചങ്ങ്കിലല്ലേ സന്തോഷിക്കേണ്ടതായ കാര്യമുള്ളു ? അവരെ സംബന്ധിച്ചു അസാധ്യമായ കാര്യം ! )
ശുദ്ധീകരണസ്ഥലത്തു വേദനിക്കുന്ന സഹോദരങ്ങളില്‍ സഭ മുഴുവന്‍ വേദനിക്കുന്നു. അതുപോലെ പ്രാത്ഥനയില്‍ പരസ്പരം സഹായിക്കുകയും ചെയ്യുന്നു.
“ വിശുദ്ധരുടെ കൂട്ടായ്മ”
ഇതുമനസിലാക്കാതെ അധവാ വിശുദ്ധന്മാരുടെ കൂട്ടായ്മ യെന്ന വിശ്വാസത്തില്‍ നിന്നു മാത്രമേ മരിച്ചവര്ക്കുവേണ്ടിയുള്ളപ്രാ

എകമധ്യസ്ഥന്‍
“ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു.- മനുഷ്യനായ യേശുക്രിസ്തു “ 1തിമോ.2:5 ) എന്നു പഠിപ്പിക്കുന്ന ശ്ളീഹാ താന്‍ സ്ഥാപിച്ച സഭാസമൂഹങ്ങളുടെ പ്രാര്‍ത്ഥന യാചിക്കുന്നതില്‍ ഒരപാകതയും കണ്ടില്ല. “ എനിക്കുവേണ്ടി പ്രാര്ത്ഥിക്കുവിന്‍ ” ( എഫേ. 6:19 )
“ധീരതയോടെ പ്രസ്ംഗിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം “ ( 6:20 ) “ നിങ്ങള്‍ ഞങ്ങള്ക്കുവേണ്ടിപ്രാര്ത്ഥിക്
“ അധര്‍മ്മികളില്‍ നിന്നും രക്ഷപെടുന്നതിനും പ്രചാരവും മഹത്വവും ലഭിക്കുന്നതിനുവേണ്ടിയും നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.
മരിച്ചുപോയ തബീത്തായ്ക്കുവേണ്ടിപ്രാര്ത്
മരിച്ചുപോയ തബീത്തായ്ക്കുവേണ്ടി
ഈ പ്രവര്ത്തികളിലൊന്നും ക്രിസ്തുവാകുന്ന എകമാധ്യസ്ഥനെ തള്ളിപറയുന്നതായി അവര്‍ക്കാര്‍ക്കും തോന്നിയില്ല. സഭയ്ക്കും അങ്ങനെ തോന്നുന്നില്ല. പക്ഷേ പെന്തക്കോസ്തുകാര്‍ക്കു ഇതൊന്നും മനസിലാകില്ല. അവര്‍ക്കു വചനം ദുര്‍ വ്യാഖ്യാനം ചെയ്യാന്‍ മാത്രമേ പഠിച്ചിട്ടുള്ളു.
ശ്ളീഹാ ചോദിക്കുന്നുണ്ടു പിന്നെ എന്തിനായാണു മരിച്ചവര്‍ക്കുവേണ്ടി നിങ്ങള്‍ സ്നാനം സ്വീകരിക്കുന്നതെന്നു ? എന്നു പറഞ്ഞാല്‍ ഒരു കാലത്തു മരിച്ചവര്‍ക്കുവേണ്ടിപോലും സ്നാനം സ്വീകരിച്ചിരുന്നു. പക്ഷേ ശിശുസ്നാനം പെന്തക്കോസ്തുകാര്‍ക്കു ചിന്തിക്കന്‍ പോലും പറ്റില്ല. കാരണം ശിശുക്കളെ വെള്ളത്തില്‍ മലര്‍ത്തി അടിക്കാന്‍ പറ്റില്ലെല്ലോ ?
സഭയിലെ ശ്രേഷ്ടന്മാരോടു രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുന്നതും ( യാക്കോ. 5: 14 ) തികച്ചും ക്രിസ്തീയമായ പ്രവര്‍ത്തിയാണു. ഇവിടെയൊന്നും യേശുവിനെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല എല്ലാപ്രാര്‍ത്ഥനകളും ക്രിസ്തുവാകുന്ന എകമാധ്യസ്ഥന്‍ വഴിയാണു പിതാവിനു സമര്‍പ്പിക്കപ്പെടുക.
ഈ പ്രാര്‍ത്ഥനക്കു പ്രചോദനം നല്കുന്നതും വേണ്ടവിധം പ്രാര്‍ത്ഥിക്കാന്‍ ശക്തി നല്കുന്നതും പരിശുദ്ധാത്മാവാണു.
അതിനാല്‍ വിശുദ്ധരുടെ മാധ്യസ്ഥം യാചിക്കുന്നതു ബൈബിളിന്‍റെ പഠനത്തിനു ഒരു വിധത്തിലും വിരുദ്ധമാകുന്നില്ല. (ലേഖനം വലുതാകാതിരിക്കാന്‍ നിര്‍ത്തുകയാ
യേശുവാകുന്ന എകമാധ്യസ്ഥനും മറ്റു മധ്യസ്ഥന്മാരും
യേശുവിന്‍റെ പ്രത്യേകത . യേശു ദൈവമാണു യേശു മനുഷ്യനുമാണു . മറ്റുള്ള മധ്യസ്ഥര്‍ മനുഷ്യര്‍ മാത്രമാണു.
യേശു ദൈവമായതുകൊണ്ടു ദൈവവുമായി ഒന്നായി പ്രവര്‍ത്തിക്കന്‍ കഴിയുന്നു . യേശു മനുഷ്യനായതുകൊണ്ടു മനുഷ്യരുടെ എല്ലാകുറവുകളും എറ്റുവാങ്ങി അവരില്‍ ഒരാളായിരൂപപ്പെടാന്‍ സാധിക്കുന്നു. അതിനാല്‍ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ എകമാധ്യസ്ഥന്‍ യേശുമാത്രമാണു.
ചെറിയ ഒരു ഉദാഹരണം
Adapter നാം പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നു. ഇന്‍ലെറ്റ് 220 വോള്‍ട്ടും ഔട്ടുലെറ്റ് വെറും 6 വോള്‍ട്ടും എന്നല്‍ നാം 6 വോള്‍ട്ടിന്‍റെ ഉപകരണം 220 ല്‍ കുത്തിയാല്‍ എന്തു സംഭവിക്കും ? നമുക്കറിയാം കരിഞ്ഞുപ്പോകും എന്നാല്‍ ഒരു വശം 220 മറ്റേവശം വെറും 6 വോള്ട്ടുമെന്നു പറഞ്ഞാല്‍ ഇതിനു രണ്ടിനും ഇടയിലുള്ളഎക മധ്യസ്ത്ഥന്‍ ഈ അടാപ്റ്റര്‍ തന്നെയാണു. അതുപോലെ ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ എക മാധ്യസ്ഥന്‍ യേശുവാണെന്നു പറഞ്ഞാല്‍ ആരു പ്രാര്‍ത്ഥിച്ചാലും അതെല്ലാം പിതാവിനു സമര്‍പ്പിക്കുന്നതു യേശുവില്‍ കൂടി മാത്രമാണു . കാരണം അവിടുന്നു മാത്രമാണു എകവാതില്‍ . അതിനാല്‍ മറ്റു മാധ്യസ്ഥന്മാര്‍ വേണ്ടെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ല. മുകളില്‍ വളരെ വിശദമായി നാം അതുകാണുകയുണ്ടായി.
No comments:
Post a Comment