Sunday, 3 December 2017

സാര്‍വത്രിക സഭയും വ്യക്തിഗത സഭയും !

വിവിധസഭകളുടെ (വ്യക്തിഗത സഭയുടെ) കൂട്ടായമയാണു സാര്‍വത്രിക സഭ .എന്നുപറഞ്ഞതുകൊണ്ടു ഒരേ സഭയുടെ വിവിധഭാഗങ്ങലെന്നു പറഞ്ഞാല്‍ ശരിയല്ല.

16ആം നൂറ്റാണ്ടില്‍ മെനേസീസ് മെത്രാനു പറ്റിയ അബദ്ധം ഇതാണു. ഇവിടെ വന്നു സുറിയാനി സഭകണ്ടപ്പോള്‍ ഇവര്‍ സാര്‍ വത്രിക സഭയുടെ കൂട്ടായമയല്ലെന്നും ലത്തീന്‍ സഭമാത്രമാണു സാര്വത്രികസഭയെന്നും തെറ്റിധരിച്ചു സുറിയാനി സഭയെ ലത്തീനീകരണത്തിലേക്കു കൊണ്ടുവരാനുള്ള  തെറ്റായ പരിശ്രമം സുറിയാനി സഭയെ ശിധിലീകരണത്തിലേക്കു നയിച്ചു.

എന്നാല്‍ പിന്നെ സാര്‍വത്രീകസഭയെന്നു പറഞ്ഞാല്‍ എന്താണു ?

1) സാര്‍വത്രികസഭയെന്നാല്‍ തനതായ വ്യക്തിത്വമുള്ള സഭകളുടെ കൂട്ടായമയാണു.( Communion of Individual Churches )

2) ഒരു ക്രൈസ്തവ സമൂഹത്തിന്‍റെ ക്രിസ്തനുഭവമാണു ഓരോവ്യ്ക്തിഗതസഭയുടേയും ഉത്ഭവത്തിനടിസ്ഥാനം .അപ്പസ്തോലിക കാലത്തു തന്നെ ക്രിസ്തുവിന്‍റെ സഭ അന്ത്യോക്ക്യ, കേസറിയാ, എഫേസൂസ്, കോറിന്തോസ്, റോം എന്നീ പട്ടണങ്ങളെ കേന്ദ്രമാക്കി വളര്ന്നുവന്നു. ( അപ്പ.11:26 ; 15:3 ; 14:27 ; രോമാ 16:5 )

3) ഒരേ സഭയുടെ വിവിധഭാഗങ്ങള്‍ എന്ന ധാരണയിവിടെയില്ല. ഓരോ സ്ഥലത്തേയും സഭ പൂര്ണമാണു.

4) ദൈവികരഹസ്യം ഓരോ സഭയിലും പൂര്ണമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.

5) രക്ഷാകര സന്ദേശം യേശുവില്‍നിന്നു അനുഭവിച്ചറിഞ്ഞ ശ്ളീഹന്മാരും അറിയിപ്പുകാരും സ്വ്ന്തമായ വ്യക്തിത്വമുള്ള ആളുകളായിരുന്നു. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ ഗ്രഹിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു. സുവിശേഷങ്ങളുടെ രൂപീകരണത്തില്‍ ഇതു വ്യക്തമായിക്കാണാം.

6)  അപ്പസ്തോലന്മാരില്‍നിന്നും അവരുടെ പിംഗാമികളില്‍നിന്നും വിശ്വാസം സ്വീകരിച്ചു അതാതു സ്ഥലത്തെ സംസകാരവും പ്രത്ത്യേകതകളും ഉള്‍കൊണ്ടു അവ വളര്ന്നുവന്നു. ഇപ്രകാരം പുഷ്ടിപ്പെട്ട സഭകളാണു വ്യക്തിഗത സഭകളായി രൂപം കൊണ്ടതു .ദൈവാരാധന, ആധ്യാത്മീകത, ദൈവശാസ്ത്രം, സ്വ്ന്തമായ ഭരണ സംവിധാനം എന്നിവ വ്യക്തിഗത സഭയുടെ പ്രത്യേകതകളാണു.

സൂര്യപ്രകാശം ഒരു പ്രിസത്തിലൂടെ കടന്നുപോകുമ്പോള്‍ സപ്ത വര്ണങ്ങളായി മാറുന്നതുപോലെ ക്രിസ്തു സംഭവം --- ക്രിസ്തനുഭവം വിവിധറീത്തുകളിലായീ --- വിവിധവ്യക്തിഗത സഭകളിലായി --- അതിന്‍റെ ചാരുത വര്‍ദ്ധിക്കുന്നു.

ചുരുക്കത്തില്‍ വിവിധ വ്യക്തിഗത സഭകളുടെ കൂട്ടായമയാണു സാര്‍വത്രികസഭ.

Saturday, 2 December 2017

യേശു പറഞ്ഞു കൊയിത്തു വരെ കളകള്‍ കൂടെ വളരും

യേശുവിന്‍റെ കാലത്തും അപ്പസ്തോലന്മാരുടെ കാലത്തും വേദവിപരീതികള്‍ ഉണ്ടായിരുന്നു. അതു ഇന്നും തുടരുന്നു.

"ദൈവവചനത്തില്‍ മായം ചേര്ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ടു.അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ചു ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു. "( 2കോറ.2:17 )

എത്രയോ കാലം എത്രയോ പിതാക്ക്ന്മാര്‍ അവരുടെ മനുഷ്യായുസ് മുഴുവന്‍ ചിലവഴിച്ചു ,പ്രാര്ത്ഥനയിലും ധ്യാനത്തിലും മാത്രം ഇരുന്നുകൊണ്ടു രൂപപ്പെടുത്തിയതാണു ബൈബിള്‍ എന്നു ഈ വിപരീതികള്‍ മനസിലാക്കുന്നില്ല. ബൈബിള്‍ സഭയിലാണു രൂപപ്പെട്ടതു. അതു സഭയുടെ കുഞ്ഞാണു. സഭയില്‍ നിന്നും അതു അടര്ത്തിയെടുത്തു കൊണ്ടുപോയി തലയും വാലും മാറ്റി വചനത്തില്‍ മായം ചേര്ത്തു കച്ചവടം നടത്തുന്നവരെക്കുറിച്ചാണു വി.പൌലോസ് ശ്ളീഹാ ഇവിടെ പറഞ്ഞിരിക്കുന്നതു. ഒരേപേരില്‍ എത്രയോ സുവിശേഷങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ശേഖരിച്ചു അതില്‍നിന്നും ദൈവനിവേശിതം മാത്രം തിരഞ്ഞെടുത്തു കൂട്ടിയോജിപ്പിച്ചു ഇതാണു ബൈബിള്‍ എന്നു പറഞ്ഞു ലോകത്തിനു കൊടുത്തതു സഭയാണു.

ഇന്നു സഭയില്‍ നിന്നും അതു മോഷ്ടിച്ചു മായം ചേര്ത്തു കച്ചവടം നടത്തുന്ന കൂട്ടരെ ദൈവം ചിതറിക്കുന്നു. പീത്തവിരമുറിയുന്നതു പോലെ ആയിരങ്ങലും പതിനായിരങ്ങളും ലക്ഷങ്ങളുമായി മുറിഞ്ഞു പുതിയ പുതിയ കൂട്ടങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.

സഭാതനയര്‍ ഈ കൂട്ടരെ സൂക്ഷിക്കുക. അവര്‍ കൌശലക്കാരാണു. 

Friday, 1 December 2017

ധനവാനും ലാസറും ( ലൂക്ക.16:19 - 31 )

ധനവാന്‍ ശിക്ഷിക്കപെടാന്‍ എന്തു തെറ്റാണു ചെയ്തതു?

ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ദൈവരാജ്യം നിങ്ങളുടേതാണു "

ശീയോളും ഹാദേസും

ഹെബ്രയാ ഭാഷയില്‍ സീയോള്‍ എന്നും ഗ്രീക്കുഭാഷയില്‍ ഹാദേശ് എന്നും പറയുന്ന പാതാളം മരിച്ചവരുടെ സ്ങ്കേത സ്ഥലമായും അതിനു രണ്ടു തട്ടുകള്‍ ഉള്ളതായും കരുതപ്പെട്ടിരുന്നു. നരകമെന്നു വിളിക്കുന്ന അടിയിലെ തട്ടില്‍ കിടന്നാണു ദുഷ്ടന്മാര്‍ കഠിനപീഡക്ള്‍ സഹിക്കുന്നതു. അബ്രാഹാമിന്‍റെ മടിയെന്നോ ആശ്വാസത്തിന്‍റെ സ്ഥലമെന്നോ വിളിക്കാവുന്ന മുകളിലത്തെ തട്ടിലിരുന്നു നീതിമാന്മാര്‍ വിശ്രമിക്കുന്നു.

നിയമജ്ഞരുടെ വീക്ഷണത്തില്‍ ഗോത്രപിതാവായ അബ്രഹം തന്‍റെ മക്കള്‍ നരകത്തില്‍ പതിക്കാതെ സൂക്ഷിക്കുന്നു. ശിയോള്‍ എന്ന താല്ക്കാലിക സങ്കേതം രണ്ടാം വരവോടെ അവസാനിക്കും. ദുഷ്ടന്മാര്‍ നരകത്തിലേക്കും നീതിമാന്മാര്‍ ദൈവപക്കലേക്കും പോകും.

നമ്മള്‍ ചിന്തിച്ചുകൊണ്ടിരുന്ന വിഷയം ധനവാന്‍ എന്തുകൊണ്ടു ശിക്ഷിക്കപ്പെട്ടു?

അയാള്‍ ധനവാനാണെന്നു കാണിക്കാനാണു ചെമന്ന പട്ടും മ്രുദല വസ്ത്രവും ഇവിടെ എടുത്തു പറയുന്നതു കാരണം അത്രയും വിലയുള്ല വസ്ത്രം ധരിക്കാന്‍ ധനവാന്മാര്‍ക്കേ കഴിയൂ. അയാളുടെ പണം ചിലവാക്കി വസ്ത്രം ധരിച്ചതു ദൈവതിരുമുന്‍പാകെ തറ്റല്ലെല്ലോ ?
നല്ലഭക്ഷനം കഴിച്ചതും ഉല്ലസിക്കുന്നതും തെറ്റല്ലെല്ലോ ?

തന്‍റെ സഹോദരന്മാരെ ക്കുറിച്ചു ചിന്തയുള്ലവനായിരുന്നു. താന്‍ ദുരിതമനുഭവിക്കുമ്പോള്‍ പോലും അവര്‍ അവിടെ വന്നുചേരാതിരിക്കാന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു.

നാറുന്ന, വ്രുണം നിറഞ്ഞമനുഷ്യന്‍ പടിവാതുക്കല്‍ കിടന്നിട്ടു അയാളോടു ഒരു ഉപദ്രവവും ചെയ്യുന്നില്ല.

ഇങ്ങനെ ചിന്തിക്കുമ്പോള്‍ ആ ധനവാന്‍ നമ്മളെക്കാള്‍ മെച്ചമല്ലേ? എന്നിട്ടും അയാള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ നമ്മള്‍ രക്ഷപെടുമോ?

മനുഷ്യന്‍ കാണുന്നതല്ല ദൈവം കാണുന്നതു.

ദൈവതിരുമുന്‍പാകെ അയാള്‍ ചെയ്തതെറ്റു എന്താണു ?

അയാളുടെ സമ്പത്തു ആ ദരിദ്രനുമായി പങ്കു വയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. തനിക്കു ലഭിച്ച സമ്പത്തു ദൈവത്തിന്രെ ദാനമാനെന്നും അതിന്രെ ഒരു ഭാഗം ഇല്ലാത്തവനുമയി പങ്കു വെയ്ക്കണമെന്നും ധനവാന്‍ മറന്നു.

ചുരുക്കത്തില്‍ ലാസറിനെതിരായി ധനവാന്‍ ഒരു പാപവും ചെയ്യുന്നില്ല. പക്ഷേ ചെയ്യേണ്ട നന്മചെയ്യാന്‍ അയാള്‍ക്കു കഴിയാതെ പോയി അതാണു ദൈവതിരുമുന്‍പാകെ ധനവാന്‍ ചെയ്തതെറ്റു. അതിനെയാണു കടങ്ങള്‍ എന്നു വിളിക്കുന്നതു ?

ഇതാണു രണ്ടാം വരവില്‍ യേശു ഓരോരുത്തരോടും ചോദിക്കുക. !

എനിക്കു വിശന്നു -----  ഭക്ഷിക്കാന്‍ തന്നു.

ദാഹിച്ചു  ....................  കുടിക്കാന്‍ തന്നു.

പരദേശിയായിരുന്നു ...............   എന്നെ സ്വീകരിച്ചു.

നഗ്നനായിരുന്നു ..............................  എന്നെ ഉടുപ്പിച്ചു.

രോഗിയായിരുന്നു. ............ എന്നെ സന്ദര്‍ ശിച്ചു.

കാരാഗ്രഹത്തിലായിരുന്നു .....   വന്നുകണ്ടു. 

ഇതു മാത്രമാണു യേശു അവസാനവിധിയില്‍ ചോദിക്കുക. ഇതാണു നമ്മുടെ കടമ.

നീതിന്നോ കുടിച്ചോ ഇതൊന്നുമല്ല പാപം നീചെയ്യേണ്ട നന്മപ്രവര്ത്തികള്‍ ചെയ്യാതെയിരിക്കുന്നതാണു ദൈവതിരുമുന്‍പില്‍ തിന്മ.

ധനവാനും ഇവിടെയാണു തെറ്റുപറ്റിയതു!

ചിന്തിക്കുക ഞാന്‍ രക്ഷപെടുമോ?

Thursday, 30 November 2017

ഏതാണു അപ്പസ്തോല്കസഭകള്‍ ?

മെത്രാനും കൂദാശകളും ഉള്ള എല്ലാസഭകളും അപ്പ്സ്തോലികസഭകളാണു. പെന്തക്കോസ്തല്‍ കൂട്ടാ  യമകളും കെ. പി .യോഹന്നാന്‍റെ സഭയും ഒഴികെ എല്ലാം.

പലക്രൈസ്തവസമൂഹങ്ങളായി ഭാരത ക്രൈസ്തവര്‍ ഇന്നു വേര്തിരിഞ്ഞു നില്ക്കുന്നുവെങ്കിലും മാര്ത്തോമ്മാശ്ളിഹായില്‍ നിന്നും വിശ്വാസം സ്വീകരിച്ച ഭാരതക്രൈസ്തവരെല്ലാം  മാര്തോമ്മ ക്രിസ്ത്യാനികള്‍ എന്ന പേരിലാണു അറിയപ്പെടുക.

അപ്പസ്തോലിക ഉത്ഭവം സിദ്ധിച്ച ഭാരതത്തിലെ സഭ ആദ്യ്ത്തെ 15 നൂറ്റാണ്ടുകള്‍ സ്വയം ഭരണാധികാരമുള്ള സാര്വത്രിക സഭാകൂട്ടായ്മ നിലനിര്ത്തി വളര്ന്നുവന്ന സഭയായിരുന്നു.

പേര്ഷ്യന്‍ രാജ്യങ്ങളുമായി ഉണ്ടായിരുന്ന ബന്ധം വഴി അവിടുത്തെ സഭയുമായി നല്ലബന്ധമായിരുന്നതിനാല്‍ കല്‍ദായ ആരാധനാക്രമം സ്വീകരിക്കുന്നതിനു ഭാരതസഭക്കു ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.

എന്നാല്‍ വിദേശികളുടെ വരവോടെ കാര്യങ്ങള്‍ വഷളായി. നമ്മുടെ സ്വാതന്ത്ര്യത്തിലും ആരാധനാക്രമത്തിലും അവര്‍ കൈകടത്തിയതു കൂനന്‍  കുരിശ് സത്യത്തിലേക്കു വഴിതിരിച്ചു. ഇതിനെക്കുറിച്ചു മുന്‍പെഴുതിയതിനാല്‍ വിടുന്നു.

പുത്തന്‍ കൂറും പാഴകൂറും നിലവില്‍ വ്ന്നു. ഒന്നാം മാര്തോമ്മാമുതല്‍ പുനരൈക്യത്തിനുള്ള ശ്രമം നടന്നു .ആറാം മര്ത്തോമ്മായുടെ കാലത്തു നടന്ന ( 1799 ല്‍ ) പുനരൈക്യം പരാജയപ്പെടാന്‍ കാരണം. കൊച്ചിമെത്രാന്‍ അദ്ദേഹത്തെ മെത്രാനായി അംഗീകരിക്കുകയോ മെത്രാനടുത്ത പദവികള്‍ നല്കുകുകയോ ചെയ്യാതിരുന്നതിനാലാണു.

എന്നാല്‍ വിജയമകുടം ചൂടിയ പുനരൈക്യം നടന്നതു മാര്‍ ഈവാനിയോസ് തിരുമേനിയുടെ പരിശ്രമഫലമാണു .അതോടുകൂടി " മലങ്കര കത്തോലിക്കാസഭ " യെന്ന വ്യ്ക്തിഗത സഭകൂടി സാര്വത്രിക സഭയില്‍ രൂപപ്പേട്ടു.

17ആം ശതകത്തിലെ സഭാപിളര്‍പ്പോടെ മലബാര്‍, മലങ്കര എന്നീകൂട്ടങ്ങളായി മാറി. അതില്‍ സാര്വത്രീകസഭയുടെ കൂട്ടായ്മയില്‍ നിന്നും ബന്ധം വിശ്ചേദിച്ച മലങ്കര വിഭാഗം അന്ത്യോക്കിയായിലെ യാക്കോബായ പാത്രിയര്‍ക്കീസുമായുള്ള ബന്ധത്തില്‍ പാശ്ചാത്യസുറിയാനി ആരാധനാക്രമം സ്വീകരിച്ചു. നേരത്തെ മലങ്കരയില്‍ ഉണ്ടായിരുന്നതു പൌരസ്ത്യസുറിയാനി - കല്‍ദായ സുറിയാനി ആരാധനാക്രമമായിരുന്നു. എന്നാല്‍ പിന്നീടു മലങ്കരയില്‍ വന്ന അന്ത്യോക്ക്യന്‍ ആരാധനക്ര്മമാണു  മലങ്കര കത്തോലിക്കാസഭയിലും ഉള്ളതു. അതില്‍ നമ്മുടെ കര്ത്താവിന്‍റെ സഹോദരനെന്നു അറിയപ്പെടുന്ന വി.യാക്കോബ് രൂപം കൊടുത്ത " യാക്കോബിന്‍റെ കുര്‍ബാനക്ര്മമാണു അന്ത്യോക്കിയന്‍ ആരാധനക്രമത്തിന്‍റെ അടിസ്ഥാനം. ക്രൈസ്തവലോകത്തിലെ ഏറ്റവും മികച്ച ആരാധനാക്രമമായി ഈ അന്ത്യോക്ക്യന്‍ ആരാധനക്രമം അറിയപ്പെടുന്നു.

ഇന്നു ഈ മലങ്കര കത്തോലിക്കാസഭ അതിവേഗം വളര്ന്നു വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിഗത സഭയാണു.  

Wednesday, 29 November 2017

സ്ത്രീ ഹ്രുദയത്തിനു രണ്ടു മുഖം ഉണ്ടോ ?

സുന്ദരമായ സ്രിഷ്ടി ഏതാണു? സ്ത്രീയാണോ അവളുടെ ഹ്രുദയമാണോ? ചിലര്‍ പറയും അവളുടെ കണ്ണാണു .മറ്റുചിലര്‍ അവളുടെ മുടിയാണു. ഇങ്ങനെ പലതും പറഞ്ഞേക്കാം.

എന്നാല്‍ വിശുദ്ധ കൊച്ചുത്രേസിയാപറയുന്നു: " ദൈവത്തിന്‍റെ സ്രിഷ്ടികളില്‍ ഏറ്റവും സുന്ദരമായ സ്രിഷ്ടി അമ്മയുടെ ഹ്രുദയമാണു."

ദൈവഭക്തി

"പിതാവായ ദൈവത്തിന്‍റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണു: അനാധരുടേയും വിധവകളുടേയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തു സൂക്ഷിക്കുക." (യാക്കോ.1: 27)

സ്ത്രീഹ്രുദയം !

അനാഥരെ സഹായിക്കുവാന്‍ സ്ത്രീകള്‍ക്കു പ്രത്യേക കഴിവുണ്ടു. അതുപറഞ്ഞപ്പോള്‍ ഇന്നു മനോരമയുടെ ന്യൂസില്‍ കണ്ട പടമാണു ഓര്മ്മയില്‍ വരിക, ഒരു സ്ത്രീ ഒരു മാന്‍കുഞ്ഞിനു തന്‍റെ സ്വന്തം പാല്‍ കുടിക്കുവാന്‍ അനുവദിക്കുന്നു. ഒരു കുഞ്ഞിനെ മടിയില്‍ വെച്ചു  പാലൂട്ടുന്നതുപോലെ വളരെ സ്രദ്ധയോടും കരുണയോടും അതിനെ ഊട്ടുന്നു. വടക്കേ ഇന്‍ഡ്യയില്‍ പ്രക്രുതിയെ സ്നേഹിക്കുന്ന ഒരു ജാതിക്കാര്‍ ഉണ്ടു മരം വെട്ടുകാരോ വേട്ടക്കാരോ അവരുടെ ഊരിലേക്കു കടക്കില്ല ഇവര്‍ മരത്തെയും മ്രുഗങ്ങളേയും സ്നേഹിക്കുന്നു.

മാത്രുഹ്രുദയം !

എന്താണു ഈ മാന്‍പേടയെ മുലയൂട്ടുന്നതെന്നു ചോദിച്ചപ്പോള്‍ അനാഥരെ സഹായിക്കുന്നു. ഈ മാന്‍ കുഞ്ഞു അനാഥയാണു. അമ്മയില്ല. അതിനു തന്‍റെ കുഞ്ഞിനു മാത്രം അവകാശപ്പെട്ട പാല്‍ പങ്കു വെയ്ക്കാന്‍ ആ സ്ത്രീ തയാറായി. ഇതിനു മുന്‍പും ഇങ്ങനെ അനാഥരായ മാന്‍ കുഞ്ഞുങ്ങള്‍ക്കു ഇവര്‍ പാല്‍ ചുരത്തികൊടുത്തിട്ടുണ്ടു. 

ഇവിടെയാണു വി. കൊച്ചുത്രേസിയാ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാകുക. ഇവര്‍ വലിയ പരിഷ്ക്രുതരായ കൂട്ടരല്ല. അതാണോ ഈ കാരുണ്യത്തിനു കാരണം? എല്ലാസ്ത്രീകളും ഇതുപോലെയാണോ?

വിദ്യാസമ്പന്നരും പരിഷ്ക്രുതരുമായ സ്ത്രീകള്‍!

ഇവരുടെ ഹ്രുദയത്തിനു മാറ്റം സംഭവിച്ചോ? ഇവരില്‍നിന്നും കാരുണ്യവും മാത്രുത്വവും മാറിപ്പോയോ? ഇവരിലെ ദൈവീകത ഒഴുകിപ്പോയോ? മ്രുഗീയതയാണോ ഇവരില്‍ നിറഞ്ഞു നില്ക്കുന്നതു? മ്രുഗങ്ങള്‍പോലും സ്വന്തം ജീവന്‍ കൊടുത്തുപോലും തന്‍റെ കുഞ്ഞിനെ ശത്രു കരങ്ങളില്‍നിന്നും രക്ഷിക്കുമ്പോള്‍ ഇവര്‍ തന്‍റെ കുഞ്ഞിനെ നിഷ്കരുണം കൊല്ലുന്നു? ഉപ്പുവെള്ലത്തില്‍ മുക്കികൊല്ലുകയോ അല്ലെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കഴുത്തറക്കുന്നു. കൈകാലുകള്‍ കഷണിച്ചു പീസ്സാക്കി വെളിയില്‍ കളയുന്നു.

Silent Cry.

മൂന്നു മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനു കണ്ണുകൊണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നു. കൂര്ത്തു മൂര്ത്ത ഉപകരണങ്ങള്‍ അടുത്തുവരുമ്പോള്‍ പുറകൊട്ടു വലിയാനും, കൈയോ കാലോ ഒക്കെ മുറിക്കുമ്പോള്‍ വേദനിച്ചു കരയാനും ഈ പാവം കുഞ്ഞുങ്ങള്‍ക്കു കഴിയുന്നു. പക്ഷേ ഈ കരച്ചില്‍ ഈ മ്രുഗീയതക്കു കൂട്ടുനില്ക്കുന്ന തള്ള കേള്‍ക്കുന്നില്ല. ഗര്‍ഭപാത്രത്തിലെ കരച്ചില്‍ പുറത്തു കേള്‍ക്കുന്നില്ല,; വലിയ ഒരു അത്യാഹിതം നീങ്ങികിട്ടിയ ആശ്വാസത്തില്‍ തള്ള സന്തോഷിക്കുമ്പോള്‍ പിള്ള മരണവേദനയില്‍ ഉറക്കെ കരയുകയല്ലേ? 

ഇവരെ ഏതുഗണത്തില്‍ പെടുത്തണം ?

സാധാരണ മാനുഷ്യന്‍, സന്യാസിപോലും പണത്തിന്‍റെ അടിമയോ ?

" Sell what you own , and give the money to the poor " " Jesus looking at him ,loved him and said " you lack one thing : go , sell what you own ,and give the money to the poor,and you will have treasure in heaven ,then come and follow me " ( Mk.10: 21 ) പണമാണു മനുഷ്യനെ പിശാചാക്കുന്നതെന്നു മനസിലാക്കിയ ധനികനായ യുവാവിനോടു പറഞ്ഞവാചകമാനെല്ലോ നാം മുകളില്‍ക്കണ്ടതു. പണത്തിനു യേശുവിന്‍റെമേല്‍ യാതോരു സ്വാധീനവും ഇല്ലായിരുന്നു. യേശു ദരിദ്രനല്ലായിരുന്നു. കുടുംബസ്വത്തിന്‍റെ അവകാശിയായീരിക്കുമല്ലോ? യൌസേപ്പിന്‍റെ കുടുംബസ്വത്തിനു മറ്റു അവകാശികള്‍ ഇല്ലായിരുന്നല്ലോ ? ഒരുപക്ഷങ്കില്‍ നെല്‍ വയലോ മുന്തിരിതോട്ടമോ ഒക്കെകാണാം. പക്ഷേ ഒന്നും ഇല്ലാത്തവനെപോലെ ജീവിച്ചു. യേശുവിനെ അനുഗമിക്കാനുള്ള ഒരു നിബന്ധനയാണു എല്ലാം ഉപേക്ഷിക്കുക. ( ഞാന്‍ എല്ലാം ഉപേക്ഷിച്ച ഒരാളാണു. ഒരു സെന്‍ടു സ്ഥലം പോലും എന്‍റെ പേരില്‍ ഇല്ല. ) ഇന്നു സാധാരണക്കാരനും സന്യാസിക്കുപോലും കഴിയാത്ത ഒരു സത്യമാണു ദരിദ്രനാകുക. ഒന്നും ഉപേക്ഷിക്കാന്‍ സാധിക്കില്ല. പണം മനുഷ്യനെ വരിഞ്ഞു മുറുക്കുന്നു. പണത്തിന്‍റെ ഭാരത്താല്‍ സന്യാസിക്കു ഇന്നു എഴുനേറ്റു നടക്കാന്‍ പോലും സാധിക്കില്ല. പണചുമടിന്റെ ഭാരം അത്രക്കും വലുതാണു. അങ്ങനെയുള്ളവര്‍ക്കു യേശുവിനെ അനുഗമിക്കാന്‍ പറ്റില്ല. സന്യാസിക്കു പറ്റുന്നില്ലെങ്കില്‍ സാധാരണക്കാരന്‍റെ കാര്യം പറയാനൂണ്ടോ ? സന്യാസിയുടെ കാര്യം പറഞ്ഞതു തെറ്റിധരിക്കരുതു ഇന്നും ദരിദ്രരായി ജീവിക്കുന്ന ധാരാളം സന്യാസിമാരും ഉണ്ടു. പണ്ണത്തിനുവേണ്ടി എന്തു ചെയ്യാനും മടിക്കില്ല. കുറച്ചുകാലം മുന്‍പു ദീപികയില്‍ വന്ന ഒരു വാര്‍ത്ത. അമേരിക്കായില്‍ ഒരു സ്ത്രീ.അപകടത്തില്‍ പെട്ടു കോമാ സ്റ്റേജില്‍ കിടന്നു. ദയാവധത്തില്‍ക്കൂടി അവരുടെ മരണശേഷം ഭാര്യയുടെ ഭാരിച്ച സ്വത്തിനു അയാള്‍ അവകാശിയായി. എങ്ങനേയും അവരുടെ മരണമാണു അയാള്‍ ആഗ്രഹിച്ചിരുന്നതു. ഇന്നു മനുഷ്യന്‍ അടിമയാണു. എന്താണു അടിമയുടെ പ്രത്യേകത? യജമാനന്‍ പറയുന്നതു അപ്പടി അനുസരിക്കുക. മറുചോദ്യമില്ലാ. ഇന്നു പണത്തിന്‍റെ അടിമയായ മനുഷ്യനെയാണു കാണാന്‍ സാധിക്കുക. അതിനു സാധാരണക്കാരനെന്നോ, സന്യാസിയെന്നോ, ദൈവമനുഷ്യനെന്നോ ഒരു വ്യത്യാസവും ഇല്ല. ഈ സ്തിതിമാറാതെ സ്വര്‍ഗരാജ്യത്തില്‍ നിക്ഷേപ്പമുണ്ടാകില്ല. നല്ല സമരിയാക്കാരന്‍റെ ശുസ്രൂഷപോലും ഇന്നുപണത്തിനുവേണ്ടിയാണു. ധ്യാനകേന്ദ്രങ്ങള്‍ ആയാലും! " നമുക്കും കീട്ടണം പണം" ഈ മനോഭാവം ആര്‍ക്കു എന്തു ഗുണം ചെയ്യും ? ഞാന്‍ ഈ പറയുന്നതു എല്ലാവരേയും അടച്ചാണെന്നു ധരിക്കരുതു. സന്യാസിമാരേയും, ദൈവമനുഷ്യരേയും, ധ്യാനകേദ്രങ്ങളേയും ഒക്കെ അടച്ചു പറയുകയാനെന്നു ധരിക്കരുതു. യേശു പറഞ്ഞു " സമ്പന്നന്‍ സ്വര്‍ഗരാജ്യത്തീല്‍ പ്രവേശിക്കുക എത്ര ദ്ദുഷകരമെന്നു " നമുക്കു പാപ്പായുടെ വാക്കുകള്‍ ശ്രദ്ധിക്കാം! ഫ്രാന്സീസ് മാര്‍പാപ്പായെ അനുകരിക്കുന്നതു എത്ര മനോഹരം !

ലഹരി ! ലഹരി ! തിരുരക്തത്തിന്‍ ലഹരി !!!

ലഹരി അതു ക്രിസ്ത്യാനിയുടെ ജന്മാവകാശമാണു ! അതു അവനില്‍ നിന്നും എടുത്തുമാറ്റപ്പെടുകില്ല.

ആ ലഹരി അവനില്‍ നിന്നും മാറ്റാന്‍ കഴിയുന്ന ഒരു ശക്തിയും ലോകത്തില്ല.
രാജാക്കന്മാര്‍ മതപീഡനം അഴിച്ചു വിട്ടു ദ്രോഹിച്ചു പരാജയപ്പെട്ടു
കമൂണീസ്റ്റു രഷ്ട്രങ്ങള്‍ ശ്രമിച്ചു പരജയപ്പെട്ടു.
മുസ്ലീം രാജ്യങ്ങള്‍ പരിശ്രമിച്ചു പരാജയപ്പെട്ടു.
ഭീകരസഘടനകള്‍ അവരുടെ മുഴുവന്‍ കഴിവുകളും പ്രയോഗിച്ചു പരാജയപ്പെട്ടു.

ഒരു ഗ്രാമം മുഴുവന്‍,വലിയപ്രദേശങ്ങള്‍ മുഴുവന്‍ ചാമ്പലാക്കി. എല്ലാവരേയും കൊന്നൊടുക്കി. കുരിശില്‍ തറച്ചുകൊന്നുനോക്കി. കോഴിയുടെ കഴുത്തറക്കുന്നതുപോലെ ഹലാല്‍ നടത്തിനോക്കി.  ഇതൊന്നിനും ക്രിസ്ത്യാനിയുടെ ലഹരികുറക്കാന്‍ കഴിഞ്ഞില്ല. അതേ അവന്‍ ലഹരിയില്‍ ആനംദം കൊള്ളുന്നു. യേശുവിന്‍റെ തിരു രക്തത്തിന്‍റെ ലഹരിയിലാണു അവന്‍ .ആ ലഹരി പിടിച്ചാല്‍ പിന്നെ എല്ലാവരേയും സ്നേഹിക്കാന്‍ കഴിയുന്നു. ഭീകരരെപ്പോലും സഹോദര തുല്യം സ്നേഹിക്കാന്‍ കഴിയും. അ ലഹരിയില്‍ നിന്നും പുറത്തുവരുന്നതു
" സ്നേഹമാണു."

 ആ ലഹരി ഒരുവന്‍റെ ശരീരത്തെ തളര്ത്തില്ല. വളര്ത്തുന്നു.
ആ ലഹരി ഒരുവന്‍റെ ബുദ്ധിയെ മന്ദീഭവിപ്പിക്കില്ല. വികസിപ്പിക്കും.
ആ ലഹരി തലച്ചോറിനെ നശിപ്പിക്കില്ല സെല്ലുകളെ വളര്ത്തും.
ആ ലഹരി അന്യനെ ദ്രോഹിക്കില്ല. സഹായിക്കും.
ആ ലഹരിയില്‍ സഹോദരനില്കൂടി ദൈവത്തിങ്കലേക്കു നടന്നടുക്കും.
ആ ലഹരിയില്‍ മൂന്നു സഭകളുടെ കൂട്ടായ്മയില്‍ (സഭയുടെ മൂന്നു ഭാവങ്ങള്‍) വളര്ന്നു പുഷ്ടിപ്പെടും.
ആ ലഹരിയില്‍ സമരസഭ, സഹനസഭ, വിജയസഭ ഇവയെന്തെന്നുഅറിയും.
ആ ലഹരിയില്‍ സമരസഭക്കും സഹനസഭക്കും ‌വേണ്ടി മാധ്യസ്ഥം വഹിക്കും.
ആ ലഹരിയില്‍ ദൈവസ്നേഹത്തില്‍ നിറഞ്ഞു ആത്മാവില്‍ ആനന്ദിക്കും.

എന്നാല്‍ വിഷലഹരിയും ഉണ്ടു. ( മദ്യം )

മദ്യലോപിയുടേയും വെള്ളാപ്പള്ളി നടേശന്‍യ്യും ലഹരി വിഷമാണു.
അാലഹരി കഴിച്ചാല്‍ മനുഷ്യന്‍ മ്രുഗമാകും.
ആ ലഹരികഴിച്ചാല്‍ തലച്ചോറു നശിക്കും.
ആ ലഹരികഴിച്ചാല്‍ ബുദ്ധിമന്ദീഭവിക്കും.
ആ ലഹരികഴിച്ചാല്‍ ഹ്രദയ്ം തളരും ബ്ളോക്കുകള്‍ ഉണ്ടാകും.
ആ ലഹരികഴിച്ചല്‍ അക്രമവാസന കൂടും.
ആ ലഹരി കഴിച്ചാല്‍ അമ്മ പെങ്ങന്മാരെ തിരിച്ചറിയില്ല.
ആ ലഹരി കഴിച്ചു ധാരാളം കുടുംബങ്ങള്‍ വഴിയാധാരമായിട്ടുണ്ടൂ. ആരൊക്കെ നശിച്ചാലും എത്രകുടുംബങ്ങള്‍ വഴിയാധാരമായാലും സര്‍ക്കാറിനു പണം വേണം. അതിനു ബാറുകള്‍ ഇഷ്ടം പോലെ തുറക്കാനാണു റോഡുകളൂടെ പേരുമാറ്റി കോടതിയുടെ കണ്ണില്‍ മണ്ണീടുന്നതു! ഇതാണൂ കഷ്ടം !

വേണ്ടേ ‌വേണ്ടാ മദ്യലോപിയുടെ ലഹരി വേണ്ടേ വേണ്ടാ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...