Wednesday 29 November 2017

സ്ത്രീ ഹ്രുദയത്തിനു രണ്ടു മുഖം ഉണ്ടോ ?

സുന്ദരമായ സ്രിഷ്ടി ഏതാണു? സ്ത്രീയാണോ അവളുടെ ഹ്രുദയമാണോ? ചിലര്‍ പറയും അവളുടെ കണ്ണാണു .മറ്റുചിലര്‍ അവളുടെ മുടിയാണു. ഇങ്ങനെ പലതും പറഞ്ഞേക്കാം.

എന്നാല്‍ വിശുദ്ധ കൊച്ചുത്രേസിയാപറയുന്നു: " ദൈവത്തിന്‍റെ സ്രിഷ്ടികളില്‍ ഏറ്റവും സുന്ദരമായ സ്രിഷ്ടി അമ്മയുടെ ഹ്രുദയമാണു."

ദൈവഭക്തി

"പിതാവായ ദൈവത്തിന്‍റെ മുന്‍പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണു: അനാധരുടേയും വിധവകളുടേയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തു സൂക്ഷിക്കുക." (യാക്കോ.1: 27)

സ്ത്രീഹ്രുദയം !

അനാഥരെ സഹായിക്കുവാന്‍ സ്ത്രീകള്‍ക്കു പ്രത്യേക കഴിവുണ്ടു. അതുപറഞ്ഞപ്പോള്‍ ഇന്നു മനോരമയുടെ ന്യൂസില്‍ കണ്ട പടമാണു ഓര്മ്മയില്‍ വരിക, ഒരു സ്ത്രീ ഒരു മാന്‍കുഞ്ഞിനു തന്‍റെ സ്വന്തം പാല്‍ കുടിക്കുവാന്‍ അനുവദിക്കുന്നു. ഒരു കുഞ്ഞിനെ മടിയില്‍ വെച്ചു  പാലൂട്ടുന്നതുപോലെ വളരെ സ്രദ്ധയോടും കരുണയോടും അതിനെ ഊട്ടുന്നു. വടക്കേ ഇന്‍ഡ്യയില്‍ പ്രക്രുതിയെ സ്നേഹിക്കുന്ന ഒരു ജാതിക്കാര്‍ ഉണ്ടു മരം വെട്ടുകാരോ വേട്ടക്കാരോ അവരുടെ ഊരിലേക്കു കടക്കില്ല ഇവര്‍ മരത്തെയും മ്രുഗങ്ങളേയും സ്നേഹിക്കുന്നു.

മാത്രുഹ്രുദയം !

എന്താണു ഈ മാന്‍പേടയെ മുലയൂട്ടുന്നതെന്നു ചോദിച്ചപ്പോള്‍ അനാഥരെ സഹായിക്കുന്നു. ഈ മാന്‍ കുഞ്ഞു അനാഥയാണു. അമ്മയില്ല. അതിനു തന്‍റെ കുഞ്ഞിനു മാത്രം അവകാശപ്പെട്ട പാല്‍ പങ്കു വെയ്ക്കാന്‍ ആ സ്ത്രീ തയാറായി. ഇതിനു മുന്‍പും ഇങ്ങനെ അനാഥരായ മാന്‍ കുഞ്ഞുങ്ങള്‍ക്കു ഇവര്‍ പാല്‍ ചുരത്തികൊടുത്തിട്ടുണ്ടു. 

ഇവിടെയാണു വി. കൊച്ചുത്രേസിയാ പറഞ്ഞതിന്‍റെ പൊരുള്‍ മനസിലാകുക. ഇവര്‍ വലിയ പരിഷ്ക്രുതരായ കൂട്ടരല്ല. അതാണോ ഈ കാരുണ്യത്തിനു കാരണം? എല്ലാസ്ത്രീകളും ഇതുപോലെയാണോ?

വിദ്യാസമ്പന്നരും പരിഷ്ക്രുതരുമായ സ്ത്രീകള്‍!

ഇവരുടെ ഹ്രുദയത്തിനു മാറ്റം സംഭവിച്ചോ? ഇവരില്‍നിന്നും കാരുണ്യവും മാത്രുത്വവും മാറിപ്പോയോ? ഇവരിലെ ദൈവീകത ഒഴുകിപ്പോയോ? മ്രുഗീയതയാണോ ഇവരില്‍ നിറഞ്ഞു നില്ക്കുന്നതു? മ്രുഗങ്ങള്‍പോലും സ്വന്തം ജീവന്‍ കൊടുത്തുപോലും തന്‍റെ കുഞ്ഞിനെ ശത്രു കരങ്ങളില്‍നിന്നും രക്ഷിക്കുമ്പോള്‍ ഇവര്‍ തന്‍റെ കുഞ്ഞിനെ നിഷ്കരുണം കൊല്ലുന്നു? ഉപ്പുവെള്ലത്തില്‍ മുക്കികൊല്ലുകയോ അല്ലെങ്കില്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കഴുത്തറക്കുന്നു. കൈകാലുകള്‍ കഷണിച്ചു പീസ്സാക്കി വെളിയില്‍ കളയുന്നു.

Silent Cry.

മൂന്നു മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനു കണ്ണുകൊണ്ടു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നു. കൂര്ത്തു മൂര്ത്ത ഉപകരണങ്ങള്‍ അടുത്തുവരുമ്പോള്‍ പുറകൊട്ടു വലിയാനും, കൈയോ കാലോ ഒക്കെ മുറിക്കുമ്പോള്‍ വേദനിച്ചു കരയാനും ഈ പാവം കുഞ്ഞുങ്ങള്‍ക്കു കഴിയുന്നു. പക്ഷേ ഈ കരച്ചില്‍ ഈ മ്രുഗീയതക്കു കൂട്ടുനില്ക്കുന്ന തള്ള കേള്‍ക്കുന്നില്ല. ഗര്‍ഭപാത്രത്തിലെ കരച്ചില്‍ പുറത്തു കേള്‍ക്കുന്നില്ല,; വലിയ ഒരു അത്യാഹിതം നീങ്ങികിട്ടിയ ആശ്വാസത്തില്‍ തള്ള സന്തോഷിക്കുമ്പോള്‍ പിള്ള മരണവേദനയില്‍ ഉറക്കെ കരയുകയല്ലേ? 

ഇവരെ ഏതുഗണത്തില്‍ പെടുത്തണം ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...