Tuesday, 25 October 2016

Friend in need is a friend indeed "


യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു ??
അവിടുത്തെ ശിഷ്യന്മാര്‍ക്കു എന്തുപറ്റി ?

പത്രോസ് മൂന്നു പ്രാവശ്യം തള്ളിപറഞ്ഞു. തെറ്റില്‍ അകപ്പെട്ടു. എങ്ങകിലും മനസ്തപിച്ചു.
യേശുവിന്‍റെ കുരിശിന്‍ ചുവട്ടില്‍ ആരൊക്കെയുണ്ടായിരുന്നു ?

യേശുവിന്‍റെ അമ്മയായ മറിയവും, അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്‍റെ ഭാര്യ മറിയവും, യോഹന്നാനും, മഗ്ദലനാമറിയവും,സബദിപുത്രന്മാരുടെ അമ്മയും നാലന്‍ചു പേരെയാണു അവിടെ കാണുക, ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്നും യോഹാന്നാനെ മാത്രമാണു അവിടെ കാണുക.

Image result for john jesus

യോഹന്നാന്‍ മാത്രമാണു അവസാനനാളില്‍ കട്ടിലില്‍ കിടന്നു സ്വസ്ഥമായി മരിക്കുന്നതും. ബാക്കീ എല്ലാവരും രക്തസാക്ഷിത്വം വരിച്ചു യേശുവിനോടു ചേരുമ്പോള്‍ എന്തേ യോഹന്നാന്‍ ശ്ളീഹാമാത്രം തന്‍റെ ജീവനെ യേശുവിന്‍റെ കരങ്ങളില്‍ സ്വസ്തമായി കിടന്നുകൊണ്ടു തന്നെ നല്കുന്നു. നിശ്ചയമായും തന്‍റെ മകന്‍റെ സ്ഥാനത്തു യോഹന്നാനെ സ്വീകരിച്ച അമ്മയും യോഹന്നാന്‍റെ മരണസമയത്തു സന്നിഹിതയായിരുന്നിരിക്കണം. ഒരു മകന്‍റെ സ്ഥാനത്തുനിന്നുകൊണ്ടു തന്‍റെ അമ്മയെ ശൂശ്രൂഷിച്ച യോഹന്നാനെ മാത്രം യേശുവും പ്രതേകം സംരക്ഷിക്കുകയാണോ ചെയ്തതു ?

ഏതായാലും യോഹന്നാനുമാത്രമാണു ഇങ്ങനെ ഒരു പ്രത്യേകതലഭിക്കുന്നതു .
friend in need is a friend indeed !

ലിഖിതനിയമങ്ങളും അലിഖിത പാരമ്പര്യങ്ങളും സഭയില്‍ ഉണ്ടു

കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്ന ശ്ളൈഹീക പാരമ്പര്യം അലിഖിതമാണു. പാരമ്പര്യത്തിലൂടെ കൈവന്ന നിരവധി സംഗതികള്‍ അലിഖിതാമാണു .( വി. ജോണ്‍ ഡമിഷ്യന്‍ )

ഒരിജന്‍ പറയുന്ന 4 തരം പ്രാര്ത്ഥനകള്‍ 
യാചന 
ആരാധന 
അപേക്ഷ 
ക്ര്രരതജ്ഞത.
പിതാവിനോടു യേശുവിന്‍റെ നാമത്തില്‍ പരിശുദ്ധാത്മാവീല്‍ പ്രാര്ത്ഥിക്കണം 
അത്മാവു നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു. ( റോമ 8:26 )

മഹത്തായ്യ കാര്യങ്ങള്‍ക്കായി പ്രാര്ത്ഥിക്കുക ചെറീയവയും നല്കപെടും 
സ്വര്‍ഗീയകാര്യങ്ങള്‍ക്കായി പ്രാര്ത്ഥിക്കുക ഭൌമീകമായതും നല്കപെടൂം 


Image result for prayer

പ്രാര്ത്ഥനയുടെ മനുഷ്യര്‍ 

ഹാബേല്‍ ,ഹാനോക്കു ,യയക്കോബ്,മോശ ,യോശുവാ, ഏലിയ ഏലിശാ ,ജോബു ,,ദാവീദ് ,ദാനിയേല്‍ , തോബിയാസ് ,ഹെസക്കീയ  മുതല്പേര്‍ പ്രാര്ത്ഥനയുടെ മനുഷ്യരായ്യിരുന്നു. 

കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കണമെന്നു സഭാപിതാക്കന്മാര്‍ 

കിഴക്കോട്ടു നോക്കിയാണു പ്രാര്ത്ഥിക്കേണ്ടതെന്നു തെളിവുകളുടെ ബലത്തില്‍  വി.ബസേലിയോസ് , വി.ജോണ്‍ ഡിമിഷ്യന്‍ , പൌരസ്ത്യ കാതോലിക്കോസ്  ബാര്‍ ഏബ്രായ , തെര്‍ത്തുല്യന്‍ , അലക്സാണ്ഡ്രിയായിലെ.മാര്‍ ക്ളീമീസ് , പോളീകോര്‍പ്പസ് , ഒരിജന്‍ തുടങ്ങിയവര്‍  സാക്ഷിക്കുന്നു. 

കിഴക്കോട്ടു നോക്കി പ്രാര്ത്ഥിക്കുന്നതാണു ഏറ്റം ഉചിതമെന്നു പറഞ്ഞുകൊണ്ടു പ്രപന്‍ച  സംവിധാനത്തില്‍ മറ്റു ദിക്കിനില്ലാത്ത സവിശേഷതകള്‍ കിഴക്കിനുണ്ടെന്നു  പരിശുദ്ധ പിതാവു  ബനഡിക്ടുപതിനാറാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ട് .

Monday, 24 October 2016

പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ? "

കഴിഞ്ഞ വര്ഷം കൊടുത്ത ഒരു മറുപടിയാണു ..


ഒരു പരിഭവത്തീനു മറുപടി ==

" സാര്‍ എഴുതുന്നതെല്ലാം വലിയവിഷയങ്ങളാണു .ഞങ്ങള്‍ക്കുവേണ്ടികൂടി എഴുതില്ലേ ? " ഒരു പെണ്‍കുട്ടിയുടെ പരിഭവം !!

""" പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ? "

ആലപ്പുഴ ഐ.എം..സ്. ല്‍ പ്രേമിക്കുന്നതു പാപമാണെന്നു പ്രസംഗത്തില്‍ പറയാറുണ്ടു .എന്നാല്‍ എന്‍റെ ക്ളാസുകളില്‍ പാപമാണെന്നുപറയാതെ അതു പാപസാഹചര്യത്തിലേക്കും ,തിന്മയിലേക്കും നയിക്കാമെന്നാണു പറയാറു..

എന്താണു വിവാഹം ??


ഏറ്റവും വലിയ ഒരു ദൈവവിളിയാണു. പിതാവായ ദൈവത്താല്‍ സ്ഥാപിതമായ ഒരു ഉടമ്പടിയാണു .യേശു അതിനെ ഒരുകൂദാശയായി ഉയര്‍ത്തി. പിതാവായ ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകുന്ന ഒരു വലീയ ദൌത്യമാണു പിതാവു ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു നല്കിയിരിക്കുന്നതു. അതു അവരുടെ ലൈഗീകതയില്‍ കൂടിയാണു സാധ്യമാക്കുന്നതു. അതിനാല്‍ ലൈഗീകത പരിശുദ്ധമാണു. പരിശുദ്ധനായവന്‍റെ ദാനമണു. അതു ഭാര്യാഭര്ത്താക്കന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ദൈവീകദാനമാണു.
വിവാഹത്തിനു മുന്‍പു അതു അനാവരണം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

വിവാഹ പൂര്‍വ ലൈഗീകത പാപമാണു.

അതുകൊണ്ടാണു പ്രേമം പാപത്തിലേക്കു നയിക്കാമെന്നു ഞാന്‍ പറഞ്ഞതു.യഥാര്ത്ഥ പ്രേമം പരസ്പരം ഒരു ബൂദ്ധീമുട്ടുകളും ഉണ്ടാഅക്കില്ല. പ്രേമത്തിന്‍റെ പേരില്‍ മുതലെടുപ്പുനടത്തുന്നവര്‍ വന്‍ചകരാണു. അവര്‍ക്കു യഥാര്ത്ഥ സ്നേഹമില്ല. തന്‍കാര്യവും സ്വര്‍ദ്ധതയുമാണു അവരില്‍ ഉള്ളതു . പ്രേമത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വലയിലാക്കിമുതലെടുപ്പുനടത്തുന്നവര്‍ പാപത്തിന്‍റെ പിടിയിലാണു .
പ്രേമത്തിലൂടെ രണ്ടുവ്യക്തികള്‍ മാത്രം ബന്ധം സ്ഥാപിക്കുകയൂം കുടുംബങ്ങളുമായൂം സമൂഹവുമായുള്ളബന്ധം പലപ്പോഴും താറുമാറാകുകയും ചെയ്യുന്നു. പീന്നീടു ഉണ്ടാകുന്ന തിക്തകഫലം അവര്‍ തന്നെ അനുഭവിക്കേണ്ടതായും വരുന്നു. വിവാഹിതരാകുമ്പോഴും അവര്‍ക്കു ഒരൂ പുതിമയും ഇല്ല. അവര്‍ക്കൂ എല്ലാം പഴയ ആവര്ത്തനം മാത്രമായീ വളരെപെട്ടെന്നു ജീവിതം മടുത്തെന്നും വരാം .
വളരെചുരുക്കമായെങ്കിലും പരസ്പരം അടിയും ,പിടിയും ,വിവാഹം വേര്‍പിരിയലും , ആതമഹത്യയും ഒക്കെ കണ്ടുവരുന്ന പ്രതിഭാസങ്ങളാണു. അതു മുന്നീല്‍ കണ്ടുകൊണ്ടാണു ഞാന്‍ ആദ്യമേതന്നെ പറഞ്ഞതു പ്രേമം പാപത്തിലേക്കും പാപ സാഹചര്യത്തിലേക്കും നയിക്കുന്നുവെന്നു.

Image result for marriage

മാതാപിതാക്കള്‍ ആലോചിച്ചു നടത്തുന്ന വിവാഹം !!

എല്ലാതരത്തിലും അനുഗ്രഹപ്രദം .ആദ്യമേതന്നെ രണ്ടു വീട്ടുകാര്‍ തമ്മില്‍ ബന്ധത്തിലാകുന്നു. അതോടുകൂടി രണ്ടൂകുടുംബക്കാര്‍ തമ്മില്‍ ബന്ധുക്കളാകുന്നു.
രണ്ടു ഇടവകക്കാര്‍ ബന്ധപ്പെടുന്നു. കൂദാശാപരവും ,പ്രാര്ത്ഥനാനുഭവവും ,ആയ വിവാഹജീതാരംഭം തന്നെആവശ്യമായ എല്ലാ ക്രുപാവരവും വിവാഹിതര്‍ക്കുലഭിക്കുന്നു. എന്തെങ്കിലും കുറവുകള്‍ ഉണ്ടായാല്‍ രണ്ടു വീട്ടുകാരും ചേര്ന്നു അതിനു പരിഹാരം കാണുന്നു. എപ്പോഴും രണ്ടൂമാതാപിതാക്കളുടേയും പ്രാര്ത്ഥനയും അനുഗ്രഹവും രണ്ടു മക്കളോടും ഒപ്പം ഉണ്ടാകും.

ഇനിയും ആലോചിക്കുക ! എന്തുവേണം ? മാതാപിതാക്കള്‍ പറയുന്നതു അനുസരിച്ചു അവരുടെ അനുഗ്രഹാശിസുകളോടെ വിവാഹജീവിതത്തില്‍ പ്രവേശിക്കണമോ ? ആതോ മിന്നുന്നതെല്ലാം പൊന്നാണെന്നുധരിച്ചൂ ചതിക്കുഴിയില്‍ പോയിവീഴണമോ ? പഠനത്തിനും ,സമാധാനപരമായ ജീവിതത്തിനും ,ഉറക്കത്തിനും ,,ആധ്യാത്മീകജീവിതത്തിനും പാളിച്ചയുണ്ടാക്കുന്ന പ്രേമജീവിതം വേണമോയെന്നു ? ചിന്തിക്കുക ! മോളുടെ സംശയം മാറിയോ ?

ഇത്രയും കൊണ്ടു കൌമാരക്കാരുടെ പരിഭവം മാറികാണുമല്ലോ ?

Sunday, 9 October 2016

ഉത്ഥിതനായ യേശു !

" Look at my hands and feet; see that it is I myself ." ( Lk.24:39 )

ഉയര്ത്തെഴുനേറ്റ യേശുവിനെ കണ്ടിട്ടു അപ്പസ്തോലന്മാര്‍ക്കു മനസിലാകുന്നില്ല . അവര്‍ വിചരിച്ചു അവര്‍ ഭൂതത്തെകാണുന്നു..അവരെ വിശ്വസിപ്പിക്കാനായി തന്നെ കുറിച്ചുതന്നെ യേശു സാക്ഷ്യപെടുത്തുന്നു .

യേശുവിനെ മനാസ്സിലാക്കിയ ,യേശുവിലായ,വര്‍ക്കുലഭിക്കുന്ന മൂന്നൂ അടയാളങ്ങള്‍ .
1) സമാധാനം .
അവരുടെ മധ്യേ പ്ര്രത്യക്ഷനായ യേശു അവര്‍ക്കു ആശംസിച്ചതു സമാധാനമാണു ! എന്തിനാണു അവര്‍ക്കു സമാധാനം ?
യേശു ഉയര്തെഴുനേറ്റെന്നു നാട്ടില്‍ പാട്ടായി ,പ്രമാണികള്‍ കാവല്ക്കാര്‍ക്കു പണാം കൊടുത്തിട്ടു അവര്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ ആളുകള്‍ വന്നൂ അവനെ മോഷ്ടിചുകൊണ്ടു പോയെന്നു പറയിപ്പിചു. അതിനാല്‍ ഏതു നിമിഷവും അപ്പസ്തോലന്മാരും ശ്ശിഷ്യന്മാരും പിടിക്കപെടമെന്നു അവര്‍ക്കു ഭയമായിരുന്നു.
" ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ടു ശിഷ്യന്മാര്‍ യഹൂദരെ ഭയന്നു, കതകടച്ചിരിക്കെ യേശു വന്നു അവരുടെ മധ്യേ നിന്നു.,അവരോടുപറഞ്ഞു നിങ്ങള്‍ക്കു സമാധാനം." (യോഹ.20:19 )

2) രണ്ടാമത്തെ അടയാളം യേശുവിന്‍റെ രക്തമ്പുരണ്ട മുറിവുകള്‍, കൈകളിലേയും ,,കാലുകളില്ല്ലേയും മുറിവുകളാണു യേശു അവര്‍ക്കു സാക്ഷ്യത്തിനായി കാണിചുകൊടുത്തതു . .
യേശുവിലായിരിക്കൂന്നവനു ഈ മുറിവുകളും പീഠനങ്ങളും പുത്തരിയായിരിക്കില്ല, എന്നു മാത്രമല്ല സന്തൊഷത്തോടെ അതു ഏറ്റുവാങ്ങാനും അവനു കഴിയും .

3) മൂന്നാമത്തെ അടയാളം യേശു നമ്മില്‍ ഒരുവന്നയി മാറുന്നുനു
അവിടുത്തെ പദവിയില്‍ നിന്നും താഴ്ന്നിറങ്ങി നമ്മിലൊരുവനായി രൂപാന്തരപെടാന്‍ യേശു ശിഷ്യനും സാധിക്കുന്നു.

" ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലും ഉണ്ടോ ? ഒരു കഷണം വരുത്തമീന്‍ അവര് അവനുകൊടുത്തു " ( ലൂക്ക 24:42 )

യേശുവിലായ യേശുശിഷ്യനും സാധാരണക്കാരുടെ ഇടയില്‍ ഒരു സാധാരണക്കാരനെപോലെയാകാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ പാപ്പാ അതിനു നല്ല്ല ഉദാഹരണമാണു.

യേശുവിലായ ഒരു ക്രിസ്തു ശിഷ്യനിലും ഈ ഗുണങ്ങള്‍ ഉണ്ടാകും .
സമാധാനം
പീഠനങ്ങളില്‍ സഹനശക്തി
സാധാരണക്കാരോടു കൂടെ സാധാരണക്കാരനാകും

യേശുവേ ഈ ഗുണങ്ങള്‍ ഞങ്ങളിലും ഉണ്ടാകുവാന്‍ അങ്ങു ഞങ്ങളെ സഹായിക്കേണമ്മേ ! ആമ്മിന്‍

Saturday, 8 October 2016

കുര്‍ബാന ഇല്ലാത്തിടത്തു സഭയില്ല.

THE PASSOVER
The First Passover Instituted
“ They shall take some of the blood and put it on the two door posts and the lintel of the houses in which they eaqt it . “ ( EX.12:7 )
“ For I will pass through the land of Egypt that night ,and I will strike down every firstborn in the land of Egypt,both human beings and animals; on all gods of Egypt I will execute judgments; I am the Lord. The blood shall be a sign for tou on the houses where you live: when I see the blood ,I will pass over you and no plague shall destroy you when I strike the land of Egypt. “ ( EX .12:13 )
പെസഹാ ആചരണം
പുറപ്പാടുപുസ്തകത്തില്‍ 12 ന്‍റെ ഒന്നുമുതല്‍ ഉള്ള വിവരണമാണു പെസഹാസ്ഥാപനവും പിന്നീടു അതിന്‍റെ ഓര്‍മ്മക്കായി ആണ്ടുതോരും ഇസ്രായേല്ക്കാര്‍ പെസഹാ ആചരിക്കാന്തുടങ്ങിയതും ദൈവകല്പന പ്രകാരമാണു .
പെസഹാ Pass over = കടന്നുപോല്‍ എന്താണു ഇതു അര്ത്ഥമാക്കുന്നതു .?
കര്‍ത്താവു പറഞ്ഞു പെസഹായിക്കു ഒരുക്കുന്ന കുഞ്ഞാടിന്‍റെ രക്തം കട്ടിളകാലുകളിലും മേല്പടിമേലും പുരട്ടണം ഈജിപ്തു കാരെ ശിഷിക്കാനായി ഞാന്‍ അതിലെ വരുമ്പോള്‍ നിങ്ങളെരക്ഷിക്കാനായി കട്ടിലപടിയില്‍ ര്ക്തം കാണുമ്പോള്‍ ആ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ ഞാന്‍ നിങ്ങളെ “ കടന്നുപോകും “
ഇതാണു കടന്നുപോകല്‍ അധവാ പാസോവര്‍ (Passover ) .
കുഞ്ഞാടിന്‍റെ രക്തത്തല്‍ രക്ഷ
കുഞ്ഞാടിന്‍റെ രക്തമാണു ഇസ്രായേല്കാര്‍ക്കു രക്ഷപെടാന്‍ കാരണമായ്തു
അതു വരാനിരിക്കുന്ന രക്ഷയുടെ പ്രതീകം മാത്രമായിരുന്നു. കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ സ്ഥാനത്തു ദിവ്യകുഞ്ഞാടിന്‍റെ തിരു രക്തമാണു ലോകത്തിന്‍റെ രക്ഷക്കുകാരണമായിതീര്‍ന്നതു ഇന്നു നമ്മുടെ രക്ഷക്കുവേണ്ടി ,നമ്മേ വിശുദ്ധീകരിക്കാന്‍ വേണ്ടി ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ തിരു രക്തമാണു നമുക്കുവേണ്ടി നല്കപെട്ടിരിക്കുന്നതു .ലോകത്തിന്‍റെ പാപങ്ങളെ നീക്കുന്നദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ രക്തമാണു നമ്മുടെ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നതു
വി.കുര്‍ബാനയുടെ സ്ഥാപനം
ഗാഗുല്‍ത്തായില്‍ തന്‍റെ ബലി പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ യേശു തന്‍റെ തിരഞ്ഞെടുക്കപെട്ട 12 അപ്പസ്തൊലന്മാരോടൊത്തു തന്‍റെ മനുഷ്യജീവിതത്തിലെ അവസാന പെസഹാ ഭ്ക്ഷിക്കുന്ന അവസരത്തില്‍ പിറ്റെ ദിവസം പൂര്ത്തിയാകാനിരിക്കുന്നബലിയുടെ ആരംഭത്തില്‍ തന്നെ യേശു അതിന്റെ culmination ല്‍ നടന്ന സംഭവമാണു അവര്‍ക്കു നല്കിയതു .അതായതു തന്‍റെ ശരീരവും രക്തവും ഭക്ഷണപാനിയമായി തന്‍റെ ശിഷ്യന്മാര്‍ക്കുകൊടുത്തതിലൂടെ പിറ്റെ ദിവസത്തെ ബലിയുടെ മുനാസ്വാദനമാണു നാം ഇവിടെ കാണുക
ഭക്ഷണത്തില്കൂടി മനുഷ്യന് ദൈവത്തില് നിന്നും അകന്നു
വിലക്കപെട്ട ഭക്ഷണം കഴിച്ചതിനാല്‍ കല്പനാലംഘനത്തില്‍ കൂടി മനുഷ്യന്‍ ചെയ്ത പാപത്തിനു ഭക്ഷണത്തില്കൂടി പരിഹാരം ചെയ്യുന്നു.
അനുസരണക്കേടും ഭക്ഷണവുമായിരുന്നു ആദ്യത്തെ പാപമെങ്കില്‍ അതിനു പരിഹാരം അനുസരണവും ഭക്ഷണവുമായിതീര്‍ന്നു ,പിതാവിനു പൂര്‍ണമായി വഴങ്ങികൊണ്ടു പൂര്‍ണമായിയനുസരിച്ചുകൊണ്ടൂ തന്‍റെ ബലിപൂര്‍ത്തിയാക്കിയ കര്‍ത്താവു തന്‍റെ ശരീരരക്തങ്ങള്‍ ഭക്ഷണമായിതന്നുകൊണ്ടാണു പരിഹാരം ചെയ്തതു .
ഭക്ഷണ്ണത്താലെ വന്ന പാപം ഭക്ഷണത്താലെ നിഹനിക്കുന്നു.
അനൂസരണകേടാല്‍ വന്നപാപം അനുസരണത്താല്‍ നീക്കുന്നു.

Image result for holy qurbana
കുര്‍ബാന ഇല്ലാത്തിടത്തു സഭയില്ല. സഭയില്ലാത്തിടത്തു കുര്‍ബാനയും ഇല്ല.
Eucharist builds the Church and the Church builds the Eucharist “
യേശുവേ !അങ്ങയുടെ സ്നേഹമാണെല്ല്ലോ ഈ പാപികളായ ഞങ്ങളോടു കൂടെ എന്നും ആയിരിക്കുവാനായി ഞ്ങ്ങളുടെ ഭക്ഷണമായി ,ദിവ്യകാരുണ്യമായി ,അപ്പത്തിന്‍റെ രൂപത്തിലകുകയും അതു ഭക്ഷിക്കുന്നവന്‍ ഒരു നാളൂം മരിക്കുകയില്ലെന്നും അരുളിചെയ്യുവാന്‍ അങ്ങയെ പ്രേരിപ്പിച്ചതു ! അതു മനസിലാക്കുവാനും, ആ രക്ഷയൂടെ അനുഭവം ഞങ്ങളില്‍ നിലനില്കൂവാനും അങ്ങു ഞങ്ങളെ സാഹായിക്കേണാമേ
ആമീന്‍

Thursday, 6 October 2016

യേശു വിഭാവനം ചെയ്ത നാടോടികള്‍ !

" As you go ,proclaim the good news ," The kingdom of heaven has come near .Cure the sick,raise the dead ,cleanse the lepers,cast out demons .You received without payment :give without payment .Take no gold ,or silver.or copper in your belts ,no bag for your journey ,or two tunics,or sandals,or a staff ; for laborers deserve their food " ( Mt.10:7 - 10 )
നാടോടീകള്‍
ഇവിടെ കുറെ നാടോടികള്‍ ഉണ്ടു . അവരുടെ കയ്യില്‍ അയൂധങ്ങള്‍ പിച്ചാത്തി,മഴുവു മ്മുതാലായവ മൂര്‍ച കൂട്ടുന്ന ഉപകരണങ്ങളാണു .നാടുതോറും ചുറ്റികറങ്ങി മൂര്‍ച്ച പൊയ ഉപകരണങ്ങളുടെ മൂചകൂട്ടുകയാണു അവരുടെ പണി. അധികം സമ്പാദ്യമൊന്നും ഉള്ള ലക്ഷണമില്ല. ചിലപ്പ്പ്പോള്‍ ആഹാരത്തിനുള്ളതേ കിട്ടുന്നുള്ളായിരിക്കാം, എന്തു തന്നെ ആയാലും ഏതാണ്ടൂ ഇതുപോലെയാണൂ യേശുവും ശിഷ്യന്മാരെ അയക്കുന്നതു.
മൂര്‍ച്ച കൂട്ടാനാണു ശിഷ്യന്മാരും പോകേണ്ടതു. ദൈവവചനത്തിന്‍റ മൂര്‍ചനഷ്ടപെട്ട ജനത്തിന്‍റെ മൂര്‍ച്ച കൂട്ടണം .അതു വചനം കൊണ്ടാണൂ

വചനത്തിന്‍റെ ശക്തി .

" ദൈവത്തിന്‍റെ വചനം സജ്ജീവവും ഊര്‍ജ്വസ്വലവുമാണു . .ഇരൂതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ,ചേതനയിലും ആത്മാവിലും,സന്ധിബന്ദ്ധങ്ങളിലും ,മജ്ജയിലും തുളച്ചുകയറി ഹ്രുദയാത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണു " ( ഹെബ്രാ.4:12 )
ദാനമായികിട്ടിയതു ദാനമായികൊടുക്കണം ..

യേശു അവര്‍ക്കുകൊടുത്ത അധികാരം ,രോഗങ്ങളുടെമേല്‍,മരണത്തിന്‍റെ മേല്‍.അശുദ്ധിയുടെ മേല്‍, പിശാ ചുക്കളുടെ മേല്‍ ,ചുരുക്കത്തില്‍ എല്ലാതിന്മകളുടെ മേലും അവര്‍ക്കു അധിക്കാരം കൊടുത്തു. വ്യവസ്ഥയിലാണു ഇതെല്ലാം ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നതു .ദാനമായി കിട്ടിയതു ദാനാമായിതന്നെ കൊടുക്കണം .

ബാംഗ്ളൂരില്‍ ഭവന വെന്‍ചരിപ്പിനു ഒരു ലത്തീന്‍ വൈദദകനെ വിളിച്ചു അദ്ദേഹം വന്നു വീടുവെന്‍ചരിച്ചു .ഒരു കാപികൊടുത്തിട്ടു പോകാന്‍ നേരം ഒരു കവര്‍ കൊടുത്തു .പക്ഷെ അച്ചന്‍ സ്വീകരിച്ചില്ല്ല .

" It is my duty what I have done .No money required .sorry ! "

Image result for home blessing

അച്ചന്‍റെ ഡ്യൂട്ടീയാണു വീട്ടില്‍ വന്നുപ്രാര്ത്ഥിക്കുക, ബ്ളസ് ചെയ്യുകകക മുതലായവ. ഇങ്ങനെയുള്ള അച്ചന്മാര്‍ വളരെ ചുരുക്കമേ കാണുള്ളു .

യേശു പറഞ്ഞു പണസന്‍ചി കരുതേണ്ടാ. കരുതിയാല്‍ എത്രകിട്ടിയാലും തികയുകയില്ല. കൂടുതല്‍, കൂടുതല്‍ കിട്ടാന്‍ ആഗ്രഹിക്കും. അപ്പ്പോള്‍ യേശുകൊടുത്ത അധികാരം പ്ര്രവര്ത്താനരഹിതമാകും. രോഗം മാറില്ല. മരിച്ച്ഹവര്‍ ഉയ്ര്‍ക്കില്ല. അശുദ്ധന്മാര്‍ ശുദ്ധധകരിക്കപ്പെടീല്ല. പിശാചുക്കള്‍ ഒഴിഞ്ഞുപൊകില്ല. എന്നാല്‍ മടിശീലകള്‍ വീര്ത്തു വീര്ത്തു വരും .
യേശുവിന്‍റെ ഈ പ്രബോധനം 100% തന്‍റെ ജീവിതത്തില്‍ പകര്ത്തിയ ഒരു മെത്രാനുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘദൂരം യാത്രചെയ്തു രോമില്‍ വന്നു സിനഡിനും ഒക്കെ സംബന്ധിക്കുമ്പ്പോള്‍ ഒരു കറുത്തബാഗു മാത്രം കയ്യില്‍ കാണും. ബാക്കി ബിഷപ്പന്മാര്‍ കര്‍ദിനാളന്മാര്‍ ഒക്കെ ധാരാളം സ്യൂട്ട്കെയിസുകളുമായി വരുമ്പോള്‍ ഈ കര്‍ദിനാളിനു ഒരു ബാഗു മാത്രം ! വെറും രണ്ടു കുപ്പായം ..ഒന്നു അലക്കിയിടുമ്പോല്‍ ഒന്നു ഉപയോഗിക്കും. ആ വന്ദ്യ കര്‍ദിനാളായിരുന്നൂ ഇപ്പോഴത്തെ മാര്‍പാപ്പാ.!
അദ്ദേഹത്തിനു ആല്മാര്ത്ഥമായി പറയാന്‍ സാധിക്കും
"Servus servorum Dei " = ദൈവത്തിന്‍റെ ദാസന്മാരുടെ ദാസന്‍
യേശുവിന്‍റെ വചനം പൂര്ണമായും സിരസാ വഹിക്ക്കാന്‍ കഴിവുള്ള്ള ധാരാളം സഭായില്‍ ഉണ്ടാകുവാനായി പ്രാര്ത്ഥിക്കാം

Wednesday, 5 October 2016

വചനംകേട്ടു ഹ്രുദയംജ്വലിക്കുന്നവരും അപ്പംഭക്ഷിച്ചുകണ്ണുതുറക്കപെടുന്നവരും


“ Were not our hearts burning within us while he was talking to us on the road while he was opening the scriptures to us ? “ ( Lk. 24 : 32 )

ഇന്നത്തെ വലിയ പ്രശ്നം

ഒരു കൂട്ടംആളുകള്‍കൂദാശക്കള്‍ വേണ്ടാ വചനം മാത്രംമതി അതുപോലെ അപ്പത്തിലെ ദിവ്യസാന്നിധ്യം നിഷേധിക്കുന്നു.
മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വി.ലിഖിതങ്ങളില്‍ തന്നെപറ്റി എഴുതിയിരിക്കുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അപ്പോള്‍ അവരുടെ ഹ്രുദയം ജ്വലിച്ചുകൊണ്ടിരുന്നു.

ഇന്നും ജ്വലനം നടക്കും ബൈബിള്‍ പഠിച്ചാല്‍ !

വചനം പങ്കു വയ്ക്കുമ്പോള്‍ ഹ്രുദയം ജ്വലിക്കും .അതില്‍ മാത്രം സംത്രിപ്തി അടയുന്നവര്‍ക്കു കണ്ണുതുറക്കില്ല സത്യം മനസിലാകില്ല. പക്ഷേ ഹ്രുദയത്തില്‍ ജ്വലനം നടക്കും.

കണ്ണുതുറക്കപെടണമെങ്കില്‍ ?

“ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ അവന്‍ അപ്പം എടുത്തു ആശിര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തു.അപ്പോള്‍ അവരുടെ കണ്ണു തുറക്കപെട്ടു. അവര് അവനെ തിരിച്ചറിഞ്ഞു പക്ഷേ അവന്‍ അവരുടെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായി “ ( ലുക്കാ. 24 : 30 – 31 )

യേശുവിനെ അറിയണമെങ്കില്‍

“Church make the Eucharist and the Eucharist make the Church “
ആശീര്‍വദിച്ച അപ്പം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ യേശുവിനെ തിരിച്ച റിഞ്ഞു കാരണം അവരുടെ കണ്ണുകള്‍ തുറക്കപെട്ടു.
വചനം മാത്രം മതിയെന്നു പറഞ്ഞാല്‍ ജ്വലനം സ്ംഭവിക്കാം പക്ഷേ യേശുവിനെതിരിച്ചറിയാന്‍ സാധിക്കില്ല,യേശു പറഞ്ഞതു ആഥഥന്‍ററ പൂര്ണ്ണാര്ത്ഥത്തില്‍ മനസിലാകില്ല്ല.പറഞ്ഞതു പാറഞ്ഞതതപോലെ മനസിലാകണമെങ്ങ്കീല്‍ കണ്ണുതുറക്കണം അതിനു അപ്പം മുറിക്കണം
ചുമ്മാതെ അപ്പം എടുത്തു ആരെങ്കിലും മുറിച്ചാല്‍ മതിയോ ?
കടയില്‍ നിന്നുംകുറെ അപ്പമ്മേടിച്ചു കര്‍ത്താവിന്‍റെ ഓര്‍മ്മക്കായി ഇതു ഭക്ഷിക്കുന്നുവെന്നു പറഞ്ഞാല്‍ വയര്‍ നിറയും പക്ഷേ യേശുവിനെ ലഭിക്കില്ല.
യേശു അവരുടെ അടുക്കല്‍ നിന്നും അപ്രത്യക്ഷനായി എവിടേക്കു ?
അപ്പത്തിലേക്കുതന്നെ ! ആശീര്‍വദിച്ചു മുറിച്ച അപ്പത്തിലേക്കുതന്നെ മടങ്ങാന്‍ കഴിവുളളവനാണു യേശു

Image result for bible studies

യേശുവിന്‍റെ തിരു ശരീര രക്തങ്ങള്‍

“ പിന്നെ അവന്‍ അപ്പം എടുത്തു ക്രതജ്ഞതാസ്തോത്രം ചെയ്തു ,മുറിച്ചു അവര്‍ക്കു നല്കികൊണ്ടു അരുള്‍ ചെയ്തു ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപെടുന്ന എന്‍റെ ശരീരമാണു. എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍ “ ( ലൂക്ക.22 : 19 )
ഏദന്‍ തോട്ടത്തില്‍വെച്ചു ഭക്ഷണത്താലും അനുസരനകേടാലും പാപം ചെയ്തു ദൈവത്തതല്‍ നിന്നും അകന്നു ,പുറം തിരിഞ്ഞു
അതിനു പരിഹാരമായി യേശു മരണത്തോളം അനുസരണമുള്ളവനായി തീര്‍ന്നു തന്‍റെ ശരീരവും രക്തവും ഭക്ഷണമായിതന്നു കൊണ്ടു പ്പാപ പരിഹാരം ചെയ്യുന്നു
ഭക്ഷണത്താല്‍ വന്ന പാപം ഭക്ഷണത്താലേ നിഹനിക്കുന്നു

യേശു യധാര്‍ത്ഥ ഭക്ഷണപാനീയമാണു !

“എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണു എന്‍റെ രക്തം യഥാര്ത്ഥ പാനീയവുമാണു എന്‍റെ ശരീരം ഭക്ഷിക്കുകയും, എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എനിലും ഞാന്‍ അവനിലും വസിക്കുന്നു. “ ( യോഹ.6:55 – 56 )

ബലിപൂര്ണമാകുന്നതു തിരുശരീരം ഭക്ഷിക്കുന്നതിലൂടെയാണു

ബലികാണുന്നതില്‍ പൂര്‍ണതയില്ല. അവിടെ ഭക്ഷിക്കുന്നില്ല
ബലി അര്‍പ്പണം പര്‍ണമാകുന്നതു തിരുശരീരരക്തങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ
വിവാഹത്തില്‍ സംബന്ധിക്കുന്നര്‍ ആവിരുന്നില്‍ കൂടി സംബന്ധിക്കുമ്പോഴാണു പൂര്‍ണമാകുക.
ദിവ്യ ബലിയും വിരുന്നാണു ആഘോഷമാണു,അതില്‍ വെറും കഴ്ചക്കാരില്ല,
യേശുവേ അങ്ങയുടെ തിരുശരീരരക്തങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷണ പാനീയമായിതന്നല്ലോ ? അതില്‍ അങ്ങയുടെ തിരു സാന്നിധ്യത്തെ നിഷേധിക്കുന്നവരോടും കരുണയായിരിക്കേണമേ !
ആമ്മീന്‍ ആമ്മീന്‍ ആമ്മീന്‍
ദൈവത്തിനു മഹത്വം !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...