Tuesday 25 October 2016

Friend in need is a friend indeed "


യേശുവിനെ മരണത്തിനു വിധിച്ചപ്പോള്‍ ആരോക്കെയുണ്ടായിരുന്നു ??
അവിടുത്തെ ശിഷ്യന്മാര്‍ക്കു എന്തുപറ്റി ?

പത്രോസ് മൂന്നു പ്രാവശ്യം തള്ളിപറഞ്ഞു. തെറ്റില്‍ അകപ്പെട്ടു. എങ്ങകിലും മനസ്തപിച്ചു.
യേശുവിന്‍റെ കുരിശിന്‍ ചുവട്ടില്‍ ആരൊക്കെയുണ്ടായിരുന്നു ?

യേശുവിന്‍റെ അമ്മയായ മറിയവും, അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്‍റെ ഭാര്യ മറിയവും, യോഹന്നാനും, മഗ്ദലനാമറിയവും,സബദിപുത്രന്മാരുടെ അമ്മയും നാലന്‍ചു പേരെയാണു അവിടെ കാണുക, ശിഷ്യന്മാരുടെ കൂട്ടത്തില്‍ നിന്നും യോഹാന്നാനെ മാത്രമാണു അവിടെ കാണുക.

Image result for john jesus

യോഹന്നാന്‍ മാത്രമാണു അവസാനനാളില്‍ കട്ടിലില്‍ കിടന്നു സ്വസ്ഥമായി മരിക്കുന്നതും. ബാക്കീ എല്ലാവരും രക്തസാക്ഷിത്വം വരിച്ചു യേശുവിനോടു ചേരുമ്പോള്‍ എന്തേ യോഹന്നാന്‍ ശ്ളീഹാമാത്രം തന്‍റെ ജീവനെ യേശുവിന്‍റെ കരങ്ങളില്‍ സ്വസ്തമായി കിടന്നുകൊണ്ടു തന്നെ നല്കുന്നു. നിശ്ചയമായും തന്‍റെ മകന്‍റെ സ്ഥാനത്തു യോഹന്നാനെ സ്വീകരിച്ച അമ്മയും യോഹന്നാന്‍റെ മരണസമയത്തു സന്നിഹിതയായിരുന്നിരിക്കണം. ഒരു മകന്‍റെ സ്ഥാനത്തുനിന്നുകൊണ്ടു തന്‍റെ അമ്മയെ ശൂശ്രൂഷിച്ച യോഹന്നാനെ മാത്രം യേശുവും പ്രതേകം സംരക്ഷിക്കുകയാണോ ചെയ്തതു ?

ഏതായാലും യോഹന്നാനുമാത്രമാണു ഇങ്ങനെ ഒരു പ്രത്യേകതലഭിക്കുന്നതു .
friend in need is a friend indeed !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...