“ Were not our hearts burning within us while he was talking to us on the road while he was opening the scriptures to us ? “ ( Lk. 24 : 32 )
ഇന്നത്തെ വലിയ പ്രശ്നം
ഒരു കൂട്ടംആളുകള്‍കൂദാശക്കള്‍ വേണ്ടാ വചനം മാത്രംമതി അതുപോലെ അപ്പത്തിലെ ദിവ്യസാന്നിധ്യം നിഷേധിക്കുന്നു.
മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വി.ലിഖിതങ്ങളില്‍ തന്നെപറ്റി എഴുതിയിരിക്കുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അപ്പോള്‍ അവരുടെ ഹ്രുദയം ജ്വലിച്ചുകൊണ്ടിരുന്നു.
ഇന്നും ജ്വലനം നടക്കും ബൈബിള്‍ പഠിച്ചാല്‍ !
വചനം പങ്കു വയ്ക്കുമ്പോള്‍ ഹ്രുദയം ജ്വലിക്കും .അതില്‍ മാത്രം സംത്രിപ്തി അടയുന്നവര്‍ക്കു കണ്ണുതുറക്കില്ല സത്യം മനസിലാകില്ല. പക്ഷേ ഹ്രുദയത്തില്‍ ജ്വലനം നടക്കും.
കണ്ണുതുറക്കപെടണമെങ്കില്‍ ?
“ അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ അവന്‍ അപ്പം എടുത്തു ആശിര്വദിച്ചു മുറിച്ചു അവര്‍ക്കുകൊടുത്തു.അപ്പോള്‍ അവരുടെ കണ്ണു തുറക്കപെട്ടു. അവര് അവനെ തിരിച്ചറിഞ്ഞു പക്ഷേ അവന്‍ അവരുടെ മുന്‍പില്‍ നിന്നും അപ്രത്യക്ഷനായി “ ( ലുക്കാ. 24 : 30 – 31 )
യേശുവിനെ അറിയണമെങ്കില്‍
“Church make the Eucharist and the Eucharist make the Church “
ആശീര്‍വദിച്ച അപ്പം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ യേശുവിനെ തിരിച്ച റിഞ്ഞു കാരണം അവരുടെ കണ്ണുകള്‍ തുറക്കപെട്ടു.
വചനം മാത്രം മതിയെന്നു പറഞ്ഞാല്‍ ജ്വലനം സ്ംഭവിക്കാം പക്ഷേ യേശുവിനെതിരിച്ചറിയാന്‍ സാധിക്കില്ല,യേശു പറഞ്ഞതു ആഥഥന്‍ററ പൂര്ണ്ണാര്ത്ഥത്തില്‍ മനസിലാകില്ല്ല.പറഞ്ഞതു പാറഞ്ഞതതപോലെ മനസിലാകണമെങ്ങ്കീല്‍ കണ്ണുതുറക്കണം അതിനു അപ്പം മുറിക്കണം
ചുമ്മാതെ അപ്പം എടുത്തു ആരെങ്കിലും മുറിച്ചാല്‍ മതിയോ ?
കടയില്‍ നിന്നുംകുറെ അപ്പമ്മേടിച്ചു കര്‍ത്താവിന്‍റെ ഓര്‍മ്മക്കായി ഇതു ഭക്ഷിക്കുന്നുവെന്നു പറഞ്ഞാല്‍ വയര്‍ നിറയും പക്ഷേ യേശുവിനെ ലഭിക്കില്ല.
യേശു അവരുടെ അടുക്കല്‍ നിന്നും അപ്രത്യക്ഷനായി എവിടേക്കു ?
അപ്പത്തിലേക്കുതന്നെ ! ആശീര്‍വദിച്ചു മുറിച്ച അപ്പത്തിലേക്കുതന്നെ മടങ്ങാന്‍ കഴിവുളളവനാണു യേശു

യേശുവിന്‍റെ തിരു ശരീര രക്തങ്ങള്‍
“ പിന്നെ അവന്‍ അപ്പം എടുത്തു ക്രതജ്ഞതാസ്തോത്രം ചെയ്തു ,മുറിച്ചു അവര്‍ക്കു നല്കികൊണ്ടു അരുള്‍ ചെയ്തു ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപെടുന്ന എന്‍റെ ശരീരമാണു. എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍ “ ( ലൂക്ക.22 : 19 )
ഏദന്‍ തോട്ടത്തില്‍വെച്ചു ഭക്ഷണത്താലും അനുസരനകേടാലും പാപം ചെയ്തു ദൈവത്തതല്‍ നിന്നും അകന്നു ,പുറം തിരിഞ്ഞു
അതിനു പരിഹാരമായി യേശു മരണത്തോളം അനുസരണമുള്ളവനായി തീര്‍ന്നു തന്‍റെ ശരീരവും രക്തവും ഭക്ഷണമായിതന്നു കൊണ്ടു പ്പാപ പരിഹാരം ചെയ്യുന്നു
ഭക്ഷണത്താല്‍ വന്ന പാപം ഭക്ഷണത്താലേ നിഹനിക്കുന്നു
യേശു യധാര്‍ത്ഥ ഭക്ഷണപാനീയമാണു !
“എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണു എന്‍റെ രക്തം യഥാര്ത്ഥ പാനീയവുമാണു എന്‍റെ ശരീരം ഭക്ഷിക്കുകയും, എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എനിലും ഞാന്‍ അവനിലും വസിക്കുന്നു. “ ( യോഹ.6:55 – 56 )
ബലിപൂര്ണമാകുന്നതു തിരുശരീരം ഭക്ഷിക്കുന്നതിലൂടെയാണു
ബലികാണുന്നതില്‍ പൂര്‍ണതയില്ല. അവിടെ ഭക്ഷിക്കുന്നില്ല
ബലി അര്‍പ്പണം പര്‍ണമാകുന്നതു തിരുശരീരരക്തങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ
വിവാഹത്തില്‍ സംബന്ധിക്കുന്നര്‍ ആവിരുന്നില്‍ കൂടി സംബന്ധിക്കുമ്പോഴാണു പൂര്‍ണമാകുക.
ദിവ്യ ബലിയും വിരുന്നാണു ആഘോഷമാണു,അതില്‍ വെറും കഴ്ചക്കാരില്ല,
യേശുവേ അങ്ങയുടെ തിരുശരീരരക്തങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷണ പാനീയമായിതന്നല്ലോ ? അതില്‍ അങ്ങയുടെ തിരു സാന്നിധ്യത്തെ നിഷേധിക്കുന്നവരോടും കരുണയായിരിക്കേണമേ !
ആമ്മീന്‍ ആമ്മീന്‍ ആമ്മീന്‍
ദൈവത്തിനു മഹത്വം !
No comments:
Post a Comment