Saturday 8 October 2016

കുര്‍ബാന ഇല്ലാത്തിടത്തു സഭയില്ല.

THE PASSOVER
The First Passover Instituted
“ They shall take some of the blood and put it on the two door posts and the lintel of the houses in which they eaqt it . “ ( EX.12:7 )
“ For I will pass through the land of Egypt that night ,and I will strike down every firstborn in the land of Egypt,both human beings and animals; on all gods of Egypt I will execute judgments; I am the Lord. The blood shall be a sign for tou on the houses where you live: when I see the blood ,I will pass over you and no plague shall destroy you when I strike the land of Egypt. “ ( EX .12:13 )
പെസഹാ ആചരണം
പുറപ്പാടുപുസ്തകത്തില്‍ 12 ന്‍റെ ഒന്നുമുതല്‍ ഉള്ള വിവരണമാണു പെസഹാസ്ഥാപനവും പിന്നീടു അതിന്‍റെ ഓര്‍മ്മക്കായി ആണ്ടുതോരും ഇസ്രായേല്ക്കാര്‍ പെസഹാ ആചരിക്കാന്തുടങ്ങിയതും ദൈവകല്പന പ്രകാരമാണു .
പെസഹാ Pass over = കടന്നുപോല്‍ എന്താണു ഇതു അര്ത്ഥമാക്കുന്നതു .?
കര്‍ത്താവു പറഞ്ഞു പെസഹായിക്കു ഒരുക്കുന്ന കുഞ്ഞാടിന്‍റെ രക്തം കട്ടിളകാലുകളിലും മേല്പടിമേലും പുരട്ടണം ഈജിപ്തു കാരെ ശിഷിക്കാനായി ഞാന്‍ അതിലെ വരുമ്പോള്‍ നിങ്ങളെരക്ഷിക്കാനായി കട്ടിലപടിയില്‍ ര്ക്തം കാണുമ്പോള്‍ ആ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ ഞാന്‍ നിങ്ങളെ “ കടന്നുപോകും “
ഇതാണു കടന്നുപോകല്‍ അധവാ പാസോവര്‍ (Passover ) .
കുഞ്ഞാടിന്‍റെ രക്തത്തല്‍ രക്ഷ
കുഞ്ഞാടിന്‍റെ രക്തമാണു ഇസ്രായേല്കാര്‍ക്കു രക്ഷപെടാന്‍ കാരണമായ്തു
അതു വരാനിരിക്കുന്ന രക്ഷയുടെ പ്രതീകം മാത്രമായിരുന്നു. കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ സ്ഥാനത്തു ദിവ്യകുഞ്ഞാടിന്‍റെ തിരു രക്തമാണു ലോകത്തിന്‍റെ രക്ഷക്കുകാരണമായിതീര്‍ന്നതു ഇന്നു നമ്മുടെ രക്ഷക്കുവേണ്ടി ,നമ്മേ വിശുദ്ധീകരിക്കാന്‍ വേണ്ടി ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ തിരു രക്തമാണു നമുക്കുവേണ്ടി നല്കപെട്ടിരിക്കുന്നതു .ലോകത്തിന്‍റെ പാപങ്ങളെ നീക്കുന്നദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ രക്തമാണു നമ്മുടെ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നതു
വി.കുര്‍ബാനയുടെ സ്ഥാപനം
ഗാഗുല്‍ത്തായില്‍ തന്‍റെ ബലി പൂര്‍ത്തിയാക്കുന്നതിനു മുന്‍പുതന്നെ യേശു തന്‍റെ തിരഞ്ഞെടുക്കപെട്ട 12 അപ്പസ്തൊലന്മാരോടൊത്തു തന്‍റെ മനുഷ്യജീവിതത്തിലെ അവസാന പെസഹാ ഭ്ക്ഷിക്കുന്ന അവസരത്തില്‍ പിറ്റെ ദിവസം പൂര്ത്തിയാകാനിരിക്കുന്നബലിയുടെ ആരംഭത്തില്‍ തന്നെ യേശു അതിന്റെ culmination ല്‍ നടന്ന സംഭവമാണു അവര്‍ക്കു നല്കിയതു .അതായതു തന്‍റെ ശരീരവും രക്തവും ഭക്ഷണപാനിയമായി തന്‍റെ ശിഷ്യന്മാര്‍ക്കുകൊടുത്തതിലൂടെ പിറ്റെ ദിവസത്തെ ബലിയുടെ മുനാസ്വാദനമാണു നാം ഇവിടെ കാണുക
ഭക്ഷണത്തില്കൂടി മനുഷ്യന് ദൈവത്തില് നിന്നും അകന്നു
വിലക്കപെട്ട ഭക്ഷണം കഴിച്ചതിനാല്‍ കല്പനാലംഘനത്തില്‍ കൂടി മനുഷ്യന്‍ ചെയ്ത പാപത്തിനു ഭക്ഷണത്തില്കൂടി പരിഹാരം ചെയ്യുന്നു.
അനുസരണക്കേടും ഭക്ഷണവുമായിരുന്നു ആദ്യത്തെ പാപമെങ്കില്‍ അതിനു പരിഹാരം അനുസരണവും ഭക്ഷണവുമായിതീര്‍ന്നു ,പിതാവിനു പൂര്‍ണമായി വഴങ്ങികൊണ്ടു പൂര്‍ണമായിയനുസരിച്ചുകൊണ്ടൂ തന്‍റെ ബലിപൂര്‍ത്തിയാക്കിയ കര്‍ത്താവു തന്‍റെ ശരീരരക്തങ്ങള്‍ ഭക്ഷണമായിതന്നുകൊണ്ടാണു പരിഹാരം ചെയ്തതു .
ഭക്ഷണ്ണത്താലെ വന്ന പാപം ഭക്ഷണത്താലെ നിഹനിക്കുന്നു.
അനൂസരണകേടാല്‍ വന്നപാപം അനുസരണത്താല്‍ നീക്കുന്നു.

Image result for holy qurbana
കുര്‍ബാന ഇല്ലാത്തിടത്തു സഭയില്ല. സഭയില്ലാത്തിടത്തു കുര്‍ബാനയും ഇല്ല.
Eucharist builds the Church and the Church builds the Eucharist “
യേശുവേ !അങ്ങയുടെ സ്നേഹമാണെല്ല്ലോ ഈ പാപികളായ ഞങ്ങളോടു കൂടെ എന്നും ആയിരിക്കുവാനായി ഞ്ങ്ങളുടെ ഭക്ഷണമായി ,ദിവ്യകാരുണ്യമായി ,അപ്പത്തിന്‍റെ രൂപത്തിലകുകയും അതു ഭക്ഷിക്കുന്നവന്‍ ഒരു നാളൂം മരിക്കുകയില്ലെന്നും അരുളിചെയ്യുവാന്‍ അങ്ങയെ പ്രേരിപ്പിച്ചതു ! അതു മനസിലാക്കുവാനും, ആ രക്ഷയൂടെ അനുഭവം ഞങ്ങളില്‍ നിലനില്കൂവാനും അങ്ങു ഞങ്ങളെ സാഹായിക്കേണാമേ
ആമീന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...