Thursday 6 October 2016

യേശു വിഭാവനം ചെയ്ത നാടോടികള്‍ !

" As you go ,proclaim the good news ," The kingdom of heaven has come near .Cure the sick,raise the dead ,cleanse the lepers,cast out demons .You received without payment :give without payment .Take no gold ,or silver.or copper in your belts ,no bag for your journey ,or two tunics,or sandals,or a staff ; for laborers deserve their food " ( Mt.10:7 - 10 )
നാടോടീകള്‍
ഇവിടെ കുറെ നാടോടികള്‍ ഉണ്ടു . അവരുടെ കയ്യില്‍ അയൂധങ്ങള്‍ പിച്ചാത്തി,മഴുവു മ്മുതാലായവ മൂര്‍ച കൂട്ടുന്ന ഉപകരണങ്ങളാണു .നാടുതോറും ചുറ്റികറങ്ങി മൂര്‍ച്ച പൊയ ഉപകരണങ്ങളുടെ മൂചകൂട്ടുകയാണു അവരുടെ പണി. അധികം സമ്പാദ്യമൊന്നും ഉള്ള ലക്ഷണമില്ല. ചിലപ്പ്പ്പോള്‍ ആഹാരത്തിനുള്ളതേ കിട്ടുന്നുള്ളായിരിക്കാം, എന്തു തന്നെ ആയാലും ഏതാണ്ടൂ ഇതുപോലെയാണൂ യേശുവും ശിഷ്യന്മാരെ അയക്കുന്നതു.
മൂര്‍ച്ച കൂട്ടാനാണു ശിഷ്യന്മാരും പോകേണ്ടതു. ദൈവവചനത്തിന്‍റ മൂര്‍ചനഷ്ടപെട്ട ജനത്തിന്‍റെ മൂര്‍ച്ച കൂട്ടണം .അതു വചനം കൊണ്ടാണൂ

വചനത്തിന്‍റെ ശക്തി .

" ദൈവത്തിന്‍റെ വചനം സജ്ജീവവും ഊര്‍ജ്വസ്വലവുമാണു . .ഇരൂതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ,ചേതനയിലും ആത്മാവിലും,സന്ധിബന്ദ്ധങ്ങളിലും ,മജ്ജയിലും തുളച്ചുകയറി ഹ്രുദയാത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണു " ( ഹെബ്രാ.4:12 )
ദാനമായികിട്ടിയതു ദാനമായികൊടുക്കണം ..

യേശു അവര്‍ക്കുകൊടുത്ത അധികാരം ,രോഗങ്ങളുടെമേല്‍,മരണത്തിന്‍റെ മേല്‍.അശുദ്ധിയുടെ മേല്‍, പിശാ ചുക്കളുടെ മേല്‍ ,ചുരുക്കത്തില്‍ എല്ലാതിന്മകളുടെ മേലും അവര്‍ക്കു അധിക്കാരം കൊടുത്തു. വ്യവസ്ഥയിലാണു ഇതെല്ലാം ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നതു .ദാനമായി കിട്ടിയതു ദാനാമായിതന്നെ കൊടുക്കണം .

ബാംഗ്ളൂരില്‍ ഭവന വെന്‍ചരിപ്പിനു ഒരു ലത്തീന്‍ വൈദദകനെ വിളിച്ചു അദ്ദേഹം വന്നു വീടുവെന്‍ചരിച്ചു .ഒരു കാപികൊടുത്തിട്ടു പോകാന്‍ നേരം ഒരു കവര്‍ കൊടുത്തു .പക്ഷെ അച്ചന്‍ സ്വീകരിച്ചില്ല്ല .

" It is my duty what I have done .No money required .sorry ! "

Image result for home blessing

അച്ചന്‍റെ ഡ്യൂട്ടീയാണു വീട്ടില്‍ വന്നുപ്രാര്ത്ഥിക്കുക, ബ്ളസ് ചെയ്യുകകക മുതലായവ. ഇങ്ങനെയുള്ള അച്ചന്മാര്‍ വളരെ ചുരുക്കമേ കാണുള്ളു .

യേശു പറഞ്ഞു പണസന്‍ചി കരുതേണ്ടാ. കരുതിയാല്‍ എത്രകിട്ടിയാലും തികയുകയില്ല. കൂടുതല്‍, കൂടുതല്‍ കിട്ടാന്‍ ആഗ്രഹിക്കും. അപ്പ്പോള്‍ യേശുകൊടുത്ത അധികാരം പ്ര്രവര്ത്താനരഹിതമാകും. രോഗം മാറില്ല. മരിച്ച്ഹവര്‍ ഉയ്ര്‍ക്കില്ല. അശുദ്ധന്മാര്‍ ശുദ്ധധകരിക്കപ്പെടീല്ല. പിശാചുക്കള്‍ ഒഴിഞ്ഞുപൊകില്ല. എന്നാല്‍ മടിശീലകള്‍ വീര്ത്തു വീര്ത്തു വരും .
യേശുവിന്‍റെ ഈ പ്രബോധനം 100% തന്‍റെ ജീവിതത്തില്‍ പകര്ത്തിയ ഒരു മെത്രാനുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘദൂരം യാത്രചെയ്തു രോമില്‍ വന്നു സിനഡിനും ഒക്കെ സംബന്ധിക്കുമ്പ്പോള്‍ ഒരു കറുത്തബാഗു മാത്രം കയ്യില്‍ കാണും. ബാക്കി ബിഷപ്പന്മാര്‍ കര്‍ദിനാളന്മാര്‍ ഒക്കെ ധാരാളം സ്യൂട്ട്കെയിസുകളുമായി വരുമ്പോള്‍ ഈ കര്‍ദിനാളിനു ഒരു ബാഗു മാത്രം ! വെറും രണ്ടു കുപ്പായം ..ഒന്നു അലക്കിയിടുമ്പോല്‍ ഒന്നു ഉപയോഗിക്കും. ആ വന്ദ്യ കര്‍ദിനാളായിരുന്നൂ ഇപ്പോഴത്തെ മാര്‍പാപ്പാ.!
അദ്ദേഹത്തിനു ആല്മാര്ത്ഥമായി പറയാന്‍ സാധിക്കും
"Servus servorum Dei " = ദൈവത്തിന്‍റെ ദാസന്മാരുടെ ദാസന്‍
യേശുവിന്‍റെ വചനം പൂര്ണമായും സിരസാ വഹിക്ക്കാന്‍ കഴിവുള്ള്ള ധാരാളം സഭായില്‍ ഉണ്ടാകുവാനായി പ്രാര്ത്ഥിക്കാം

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...