Sunday 9 October 2016

ഉത്ഥിതനായ യേശു !

" Look at my hands and feet; see that it is I myself ." ( Lk.24:39 )

ഉയര്ത്തെഴുനേറ്റ യേശുവിനെ കണ്ടിട്ടു അപ്പസ്തോലന്മാര്‍ക്കു മനസിലാകുന്നില്ല . അവര്‍ വിചരിച്ചു അവര്‍ ഭൂതത്തെകാണുന്നു..അവരെ വിശ്വസിപ്പിക്കാനായി തന്നെ കുറിച്ചുതന്നെ യേശു സാക്ഷ്യപെടുത്തുന്നു .

യേശുവിനെ മനാസ്സിലാക്കിയ ,യേശുവിലായ,വര്‍ക്കുലഭിക്കുന്ന മൂന്നൂ അടയാളങ്ങള്‍ .
1) സമാധാനം .
അവരുടെ മധ്യേ പ്ര്രത്യക്ഷനായ യേശു അവര്‍ക്കു ആശംസിച്ചതു സമാധാനമാണു ! എന്തിനാണു അവര്‍ക്കു സമാധാനം ?
യേശു ഉയര്തെഴുനേറ്റെന്നു നാട്ടില്‍ പാട്ടായി ,പ്രമാണികള്‍ കാവല്ക്കാര്‍ക്കു പണാം കൊടുത്തിട്ടു അവര്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ ആളുകള്‍ വന്നൂ അവനെ മോഷ്ടിചുകൊണ്ടു പോയെന്നു പറയിപ്പിചു. അതിനാല്‍ ഏതു നിമിഷവും അപ്പസ്തോലന്മാരും ശ്ശിഷ്യന്മാരും പിടിക്കപെടമെന്നു അവര്‍ക്കു ഭയമായിരുന്നു.
" ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകിട്ടു ശിഷ്യന്മാര്‍ യഹൂദരെ ഭയന്നു, കതകടച്ചിരിക്കെ യേശു വന്നു അവരുടെ മധ്യേ നിന്നു.,അവരോടുപറഞ്ഞു നിങ്ങള്‍ക്കു സമാധാനം." (യോഹ.20:19 )

2) രണ്ടാമത്തെ അടയാളം യേശുവിന്‍റെ രക്തമ്പുരണ്ട മുറിവുകള്‍, കൈകളിലേയും ,,കാലുകളില്ല്ലേയും മുറിവുകളാണു യേശു അവര്‍ക്കു സാക്ഷ്യത്തിനായി കാണിചുകൊടുത്തതു . .
യേശുവിലായിരിക്കൂന്നവനു ഈ മുറിവുകളും പീഠനങ്ങളും പുത്തരിയായിരിക്കില്ല, എന്നു മാത്രമല്ല സന്തൊഷത്തോടെ അതു ഏറ്റുവാങ്ങാനും അവനു കഴിയും .

3) മൂന്നാമത്തെ അടയാളം യേശു നമ്മില്‍ ഒരുവന്നയി മാറുന്നുനു
അവിടുത്തെ പദവിയില്‍ നിന്നും താഴ്ന്നിറങ്ങി നമ്മിലൊരുവനായി രൂപാന്തരപെടാന്‍ യേശു ശിഷ്യനും സാധിക്കുന്നു.

" ഇവിടെ ഭക്ഷിക്കാന്‍ എന്തെങ്കിലും ഉണ്ടോ ? ഒരു കഷണം വരുത്തമീന്‍ അവര് അവനുകൊടുത്തു " ( ലൂക്ക 24:42 )

യേശുവിലായ യേശുശിഷ്യനും സാധാരണക്കാരുടെ ഇടയില്‍ ഒരു സാധാരണക്കാരനെപോലെയാകാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ പാപ്പാ അതിനു നല്ല്ല ഉദാഹരണമാണു.

യേശുവിലായ ഒരു ക്രിസ്തു ശിഷ്യനിലും ഈ ഗുണങ്ങള്‍ ഉണ്ടാകും .
സമാധാനം
പീഠനങ്ങളില്‍ സഹനശക്തി
സാധാരണക്കാരോടു കൂടെ സാധാരണക്കാരനാകും

യേശുവേ ഈ ഗുണങ്ങള്‍ ഞങ്ങളിലും ഉണ്ടാകുവാന്‍ അങ്ങു ഞങ്ങളെ സഹായിക്കേണമ്മേ ! ആമ്മിന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...