Tuesday, 15 March 2016

വിധിക്കരുതു എന്നു പറയുന്നതു എന്തുകൊണ്ടാണു ?

“ Do not judge ,so that you may not be judged “
വിധിക്കരുതു എന്നു പറയുന്നതു എന്തുകൊണ്ടാണു ?
ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നതിനാല്‍ ദൈവത്തിന്റെ അധിക്കരത്തില്‍ കൈകടത്താന്‍ മറ്റാരും ശ്രമിക്കരുതു .മനുഷ്യരെവിധിക്കുവാനുളള അധികാരം അവിടുത്തേക്കു മാത്രമുള്ളതാണു.
“ മനുഷ്യപുത്രനായിരിക്കുന്നതുകൊണ്ടു വിധിക്കാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു. “ ( യോഹ. 5:27 )
വിധിക്കാനുളള അധികാരം ദൈവത്തിനുമാത്രം ഉള്ളതാണു .കാരണം അവിടുന്നു മാത്രമാണു പരിപൂര്ണന്‍ .നന്മയും തിന്മയും തിരിച്ചറിയുന്നവന്‍ അവിടുന്നുമാത്രമാണു. തിരിച്ചറിവിന്‍റെ പരിപൂര്ണത ദൈവത്തില്‍ മാത്രം കാണുന്നു. മനുഷ്യന്‍റെ അറിവില്‍ പരിപൂര്ണതയില്ല. അവന്‍ വിധിക്കുമ്പോള്‍ സ്വയം ന്യായീകരണങ്ങളും പക്ഷപാദവും ഒക്കെ വരാം അതിനാല്‍ അവന്റെ വിധി 100 % ശരിയാകില്ല. എന്നാല്‍ ദൈവത്തിന്‍റെ വിധിയില്‍ അധവാ നന്മയും തിന്മയും തമ്മിലുളളതിരിച്ചറിവില്‍ ഒരു അംശം പോലും കുറവുണ്ടാകില്ല. ചുരുക്കത്തില്‍ പരിപൂര്ണനായിരിക്കുന്നവനുമാത്രമേ നീതിയുക്തമായ വിധി നടത്തന്‍ പറ്റൂ. അതിനാല്‍ മനുഷ്യനു വിധിക്കാനുളള അധികാരം ഇല്ല.
അതിനാല്‍ നീതിന്യായ കോടതികളുടെ വിധി അപ്രസക്തമാണോ ?
അല്ല. കോടതിവിധിയെകുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുന്നതു.
മറ്റുളളവരെ വിമര്‍ശിക്കുകയും വിധിക്കുകയും ചെയ്യുന്നതില്‍ നിന്നും ക്രിസ്തുശിഷ്യന്മാര്‍ ഒഴിഞ്ഞു നില്ക്കണം കാരണം മറ്റുളളവരെ വിധിക്കുന്നവരില്‍ പലപ്പോഴും കാണുന്നതു തങ്ങളുടെ നിലപാടു ന്യായീകരിക്കാനും ഭദ്രമാക്കാനുമുളള വ്യഗ്രതയാണു.
ക്രിസ്തു ശിഷ്യന്മാര്‍ ശ്രദ്ധിക്കേണ്ടതു
മറ്റുള്ളവരുടെ രക്ഷയും സല്‍പേരും കാത്തു സൂക്ഷിക്കുകയാണു. ക്രിസ്തു ശിഷ്യന്മാര്‍ ചെയ്യേണ്ടതു ക്രിസ്തു ശിഷ്യന്മാരെന്നതുകൊണ്ടു എന്താണു മനസിലാക്കേണ്ടതു ? മെത്രാനും വൈദിക്കരും സന്യസ്തരും മാത്രം ആണോ ? അല്മായര് ഇതില്പെടുമോ ? സഭയാണു ക്രിസ്തുശീഷ്യര്‍. സഭാതനയര്‍ മുഴുവനും ക്രിസ്തുവിനു സക്ഷ്യം വഹിക്കേണ്ടവരാണു.
ക്രിസ്തു ശിരസായ സഭാഗാത്രത്തിലെ അവയവങ്ങളാണു സഭാതനയരായ നാമെല്ലാവരും . നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണു. ( 1കോരി.12:27 ) ശരീരത്തിലെ ഓരോ അവയവത്തിനും പ്രത്യേകമായ ധര്മ്മം നിര്‍വഹിക്കാനുണ്ടു ,അതു ശരീരത്തിന്‍റ വളര്‍ച്ചക്കു സഹായകരമാണു. എല്ലാ അവയവുംഅതാതിന്‍റെ ജോലി നിര്‍വഹിക്കുമ്പോഴാണു ശരീരം വളരുന്നതു !


മെത്രാന്‍ അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴ്യും
വൈദീകര്‍ അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴും
സന്യസ്തര് അവരുടെ ധര്മ്മം നിര്‍വഹിക്കുമ്പോഴും
അല്മായര്‍ അവരുടെ ധര്‍മ്മം നിര്‍വഹിക്കുംപ്പ്ഴുമാണു സഭ ലോകത്തില്‍ വളരുക. സഭ ലോകത്തിനു മാര്‍ഗദര്‍ശിയാകുക.
അല്മായര്‍ സഭയോടുചേര്ന്നു നിന്നുകൊണ്ടു ലോകത്തില്‍ സഭയുടെ സാന്നിധ്യമായും ശബ്ദമായും തീരുവാന്‍ അല്മായര്‍ക്കു കഴിയണം അപ്രകാരം തങ്ങളുടെ ജീവിതാന്തസിലൂടെ സന്തം വിശുദ്ധീകരണവും കുടുംബത്തിന്‍റെ വിശുദ്ധീകരണവും സാധിക്കുന്നതിലൂടെ
ലോകത്തിന്‍റെ വിശുദ്ധീകരണമാണു ലക്ഷ്യമിടുന്നതു. അതാണു ദൈവം ആഗ്രഹിക്കുന്നതും
പൌലോസ് ശ്ളീഹാ അതു വ്യക്തമായി പറയുന്നുണ്ടു
“ നിങ്ങളുടെ വിശുദ്ധീകരണമാണു ദൈവം ആഗ്രഹിക്കുന്നതു. അസന്മാര്‍ഗതയില്‍ നിന്നും നിങ്ങള്‍ ഒഴിഞ്ഞുമാറണം “ ( 1തെസേ 4:3 )
സഭ ഇന്നു ലോകത്തില്‍ ദൈവസാന്നിധ്യത്തിന്‍റെ അടയാളമായിരിക്കണം
അല്മായരും ഇതില്‍ തന്നെഉറച്ചുനില്ക്കണം ലോകത്തിനു ദൈവത്തെ കൊടുക്കുവാന്‍ അല്മായനും കടമയുണ്ടു,
അല്മായര്‍ ഇന്നുലോകത്തില്‍ ദൈവസാന്നിദ്ധ്യത്തിന്‍റെ അടയാളമായിരിക്കണം, മെത്രാനോ,വൈദീകര്‍ക്കോ സന്യസ്ത്ര്‍ക്കോ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അല്മായര്‍വേണം ദൈവസാന്നിധ്യത്തിന്‍റെ വാഹകരായി മാറുവാന്‍ .
ദൈവവചനം ജീവിക്കുന്നവക്കുമാത്രമേ ക്രിസ്തുവിന്‍റെ സാക്ഷികളാകാന്‍ സാധിക്കൂ .ദൈവവചനം ജീവിക്കുന്ന അല്മായര്‍ ക്രിസ്തുവിനു സാക്ഷ്യം വഹിച്ചുകൊണ്ടു ദൈവസ്നേഹത്താല്‍ ജ്വലിച്ചു ലോകത്തില്‍ നിന്നും അന്ധകാരത്തെ അകറ്റുന്നവരും പുളിമാവുപോലെ , ദൈവസ്നേഹമാകുന്നപുളിമാവുപോലെ , ലോകത്തില്‍ വ്യാപരിക്കുകയും ചെയ്യണം
മാമോദീസായും സ്ഥൈര്യലേപനവും വഴി ലഭിക്കുന്ന ക്രുപയിലൂടേയും വിളിയുടേയും അല്മായരെല്ലാം പ്രേഷിതരാണു. ഇതു മനസിലാക്കി ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ദൈവമഹത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കാം
നമ്മേ നമ്മുടെ അധികാരികള്‍ മറന്നേക്കാം അവരില്‍ നിന്നും പ്രോല്സാഹനം ലഭിക്കതെ വന്നേക്കാം ന്യായമായിലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപെട്ടേക്കാം രക്തം വെളളമാക്കി സഭക്കുവേണ്ടി ഓടിനടന്നതൊക്കെ അധികാരികള്‍ മറന്നേക്കാം അതൊക്കെ നമ്മള്‍ മറക്കുക, നമ്മളെ മറക്കാത്ത ഒരു ദൈവമാണു നമുക്കുളളതു നമ്മുടെ കിരീടം ഇഹത്തിലല്ല പരത്തില്‍ അതു ഒരുക്കിവെച്ചിരിക്കുന്നു അതു സ്വീകരിക്കാന്‍ നാം ഒരുദിവസം അങ്ങോട്ടു പോകുംആ പ്രത്യാശയില്‍ നമുക്കു നിലനില്ക്കാം

Sunday, 13 March 2016

ദൈവം കാരുണ്യത്തിന്‍റെ നിറകുടം

ബൈബിള്‍ ഒരിക്കലും തെറ്റിനെ നീതീകരിക്കില്ല.
രക്ഷാകര ചരിത്രം നീതിമാന്മാരിലൂടെ മാത്രം മുന്നേറുന്നുവെന്നുകാണിക്കാന്‍ ബൈബിള്‍ തത്രപെടുന്നില്ല. നല്ലവരും തിരഞ്ഞെടുക്കപെട്ടവരുമായ ആളുകളുടെ പാപം ഉണ്ടായിരുന്നിട്ടുപോലും ദൈവം അതിനെ നയിക്കുന്നുവെന്നു ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു ( സഭയുടെ കാര്യവും ഇപ്രകാരാമാണു ഇപ്പോള്‍ വിവരിക്കുന്നില്ല വിഷയം അതല്ലെല്ലോ ? )
തെറ്റിപോയ ക്രമം പുനസ്ഥാപിക്കാന്‍ ദൈവം മുന്‍കൈയെടുക്കുന്നു.
ആരും അറിയതെ ദാവീദുചെയ്ത വ്യഭിചാരം ( ദാവീദിനു ഊറിയായുടെ ഭാര്യയില്‍ കുഞ്ഞു ജനിച്ചതു )നാഥാനില്‍ കൂടി വെളിപ്പെടുത്തിയപ്പോള്‍ ദാവീദു അനുതപിച്ചു എങ്കിലും ദൈവം ദാവീദിനു ശിക്ഷകൊടുത്തു
വ്യഭിചാരത്തിന്‍റെ വിത്തു വളരാന്‍ ദൈവം അനുവദിച്ചില്ല.ഒരു ശിക്ഷയായി ഏഴാമത്തെ ദിവസം ആ കുഞ്ഞു മരിച്ചു.
“ David said to Nathan I have sinned against the Lord. Nathan said to David Now the Lord has put away your sin; you shall not die .Nevertheless , because by this deed you have utterly scorned the Lord the child that is bourn to you shall die.” ( 2 Sam.12: 13 – 14 )
ഇതു കേട്ട ദാവീദു അതീവദുഖിതനായി ഭക്ഷണവും ഉപേക്ഷിച്ചു വെറും തറയില്‍ കിടന്നു പ്രാര്ത്ഥിച്ചു എങ്കിലും വ്യഭിചാരത്തിന്‍റെ വിത്തു വളരാന്‍ ദൈവം അനുവദിച്ചില്ല ഏഴാം ദിവസം കുഞ്ഞുമരിച്ചു.



കാരുണ്യത്തിന്‍റെ നിറകുടമായ ദൈവം

ദാവീദിന്റെ പരിഹാരപ്രവര്‍ത്തികള്‍ സ്വീകരിച്ച ദൈവം ദാവീദിനു സമര്‍ത്ഥനായ ഒരു മകനെ നല്കുന്നു.സോളമന്‍ ജനിക്കുന്നു
“ Then David consoled his wife Beth she ba and went her and lay with her ; and she bore a son and he named him Solomon . The Lord loved him and sent a message by the prophet Nathan ; so he named him Jed I diah because of the Lord.
അവിഹിത ബന്ധത്തില്‍ നിന്നും ജനിച്ച കുട്ടിയുടെ മരണം കര്‍ത്താവിന്‍റെ നാമം ശത്രുക്കളുടെ മുന്‍പില്‍ അവഹേളനവിഷയമാക്കിയതിലുള്ള ശിക്ഷയാണു. എന്നാല്‍ ബെത്ഷബായുടെ രണ്ടാമത്തെ കുട്ടി കര്‍ത്താവിനു പ്രിയപെട്ടവനായി.കാരണം അവള്‍ ദാവിദിന്‍റെ ഭാര്യ ആയിക്കഴിഞ്ഞുളള കുട്ടിയാണു. അതിനാല്‍ കര്‍ത്താവുതന്നെ ഒരുപേരുകൊടുക്കുന്നു രണ്ടും ദൈവശാസ്ത്രപരമായി പ്രശ്ക്തമാണു
സോളമന്‍ = ശലോമോന്‍ = സമാധാനം. കര്‍ത്താവു ദാവീദുമായി സമാധാനത്തിലായി കഴിഞ്ഞുവെന്നാണു ഇതു സുചിപ്പിക്കുക.
യദീദിയം = അവന്‍ ദൈവത്തിനു പ്രിയങ്കരനാകുന്നുവെന്നാണു.

കര്‍ത്താവിനു രണ്ടു മുഖമോ ?

കര്‍ത്താവിന്‍റെ രണ്ടു മുഖമാണു നാം ഇവിടെ കാണുന്നതു.
1) വ്യഭിചാരത്തില്‍ നിന്നു അതായതു അന്യന്‍റെ ഭാര്യയില്‍ ദാവീദിനുണ്ടായ കുഞ്ഞിനെ ദൈവം അംഗീകരിക്കുന്നില്ല.
2) അതേസ്ത്രീ തന്നെ സ്വന്തം ഭാര്യ ആയികഴിഞ്ഞും , ചെതതെറ്റിനു പ്രായ്ശ്ചിത്തം ചെയ്തുകഴിഞ്ഞും ജനിച്ച കുഞ്ഞിനെ ദൈവം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
അദ്യത്തേതു പുകഞ്ഞകൊള്ളിപുറത്തു ..
അതാണു സഭയിലും അനുവര്‍ത്തിച്ചു വന്നതു .ഇതുപോലെയുളളവരെ സഭാകൂട്ടയ്മയില്‍ ചേര്ക്കാതെ അകറ്റി നിര്‍ത്തുന്ന രീതി. വളരെ കാര്‍ക്കശ്യസ്വഭാവമായിരുന്നു സഭ സ്വീകരിച്ചിരുന്നതു

രണ്ടാമത്തെ രീതി കരുണയുടെ മുഖമാണു.

ദാവീദിനോടും ബെതഷബായോടും കരുണകാണിക്കുന്നദൈവം . ദൈവം തന്നെ മുന്‍കൈ എടുത്തു അനുതാപത്തിനുളള അവസരം ഉണ്ടാക്കി . ചെയ്ത തെറ്റിനു ചെറിയ ഒരു ശിഷയും കൊടുത്തിട്ടു പരമാവധി കാരുണ്യം ചൊരിയുന്നു.
ഈ രണ്ടാമത്തേതു സഭയില്‍ അന്യമായിരുന്നോ ? അതിനെ തിരുത്തുവാനാണു ഫ്രാന്‍സീസ് പാപ്പാ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചതു .തെറ്റിപോയവരെ സഭയുടെ മുഖ്യ ധാരയിലേക്കു അടുപ്പിക്കാന്‍ സഭതന്നെ മുന്‍കൈ എടുക്കണം . ദാവീദിന്‍റെ കാര്യത്തില്‍ ദൈവം തന്നെയാണെല്ലോ മുന്‍കൈ എടുത്തതു . ദാവീദിനെപ്പോലെ കാര്യങ്ങള്‍ മനസിലാക്കാനും അനുതപിക്കാനും ഉളള അവസരം ഉണ്ടാക്കികൊടുക്കണം അതില്‍ നിന്നും ഉണ്ടായിട്ടുള്ള കുഞ്ഞുങ്ങളോടും കരുണകാണിക്കണം
ദൈവത്തിന്‍റെ കരുണയുടെ മുഖമാണു പാപ്പാ അനാവരനം ചെയ്യുന്നതു. അതു പ്രസംഗത്തില്‍ മാത്രം ഒതുക്കാനുളളതല്ല പ്രവര്‍ത്തിയിലും ഉണ്ടാകണം ഇനിയും പ്രസംഗിച്ചില്ലെങ്കിലും സാരമില്ല പ്രവര്‍ത്തിയില്‍ ഉണ്ടാകണം .
ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ മുഖമായിരുന്നു യേശുവില്‍ കണ്ടതു.
കല്ലെറിഞ്ഞുകൊല്ലേണ്ട വ്യഭിചാരിണിയോടുപോലും കരുണ കാണിക്കുന്ന യേശു .ആ മുഖമാണു സഭയിലും ഉണ്ടാകേണ്ടതു അതാണു ഈ കാരുണ്യ വര്‍ഷത്തില്‍ സഭയില്‍ തിങ്ങിനില്‍ക്കേണ്ടതു .

തെറ്റില്‍ അകപെട്ട സമര്‍പ്പിതരോടും കരുണ കാട്ടണം
ധാരാളം വൈദീകരും സന്യാസിനികളും വിളിഉപേക്ഷിച്ചുപോയവര്‍ ഉണ്ടു അവരെ പുകഞ്ഞകൊള്ളിയായികാണാതെ (ഇതുവരെ അങ്ങനെയാണു ) അവരേയും ജീവിതത്തിന്‍റെ പ്രധാനധാരയിലേക്കു ആനയിക്കണം. അവരുടെ കുഞ്ഞുങ്ങള്‍ക്കു സഭയില്‍ നല്ലസ്ഥാനങ്ങളിലേക്കു വരാന്‍ സാധിക്കണം .അവരോടും കരുണയുടെ മുഖം കാണിക്കാന്‍ സഭക്കു കഴിയണം !
ലേഖനം നീളുന്നു ആരും വായിക്കില്ല അതിനാല്‍ നിര്‍ത്തുന്നു
മംഗളം ഭവ:

Friday, 11 March 2016

വിളിയും ദൌത്യവും

ലോകത്തിലുള്ള എല്ലാറ്റിനും ഒരൂ ലക്ഷ്യമുണ്ടു .ഒാരോ പച്ചിലയും ഒരോ രോഗം സുഖപ്പെടുത്തുവാനും, ഒാരോ മനുഷ്യനും ഒരോ ദൌത്യവും ഉണ്ടു . ഓരോരുത്തര്‍ക്കൂം ലഭിച്ച വിളിക്കനുസ്രിതമായിവേണം ജീവിക്കാന്‍ .അവരവരുടെ ദൌത്യം പൂര്ത്തിയാക്കുന്നാതാണു ജീവീതവിജയം . ഇടക്കുവെച്ചു തകര്‍ക്കുന്നതു വിളിച്ചവനു ഇഷ്ടമുള്ളകാര്യമല്ല. അതുപരാജയത്തിലാണു അവസാനിക്കുക. കുടുംബതകര്‍ച്ച ഇന്നത്തെ ഒരു വലിയ ഭീഷണിയാണു. എങ്കിലും തകര്ന്നവരെ അവരുടെ തകര്‍ച്ചയില്‍ തന്നെ
ഉപേക്ഷിക്കണമോ ? അതോ കല്ല്ലലറിഞ്ഞുകൊല്ലണമോ ? പ്രോലൈഫ് പ്രോഗ്രാം ശക്തമാക്കണമോ ?

കുടുബജീവിതത്തിലേക്കുള്ള വീളിലഭിച്ചവര്‍ ആ വിളിക്കു അനൂയോജ്യമായ ജീവിതം നയിക്കണം .എന്നാല്‍ പലപ്പോഴും അതു നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. കുടുംബം തകരുന്നു. പലരും വിവാഹമോചാനം നേടുന്നു. പുനര്‍ വിവാഹം കഴിക്കുന്നു. മറ്റുചിലര്‍ വിവാഹം കഴിക്കാതെ തന്നെ കൂടി താമാസിക്കുന്നു. ഭാര്യാ ഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്നു. മറ്റുചിലര്‍ ദൈവം നല്കിയ സമ്മാനത്തെ , കുഞ്ഞുങ്ങളെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്തുന്നു .( അബോര്ഷന്‍ ) ഇതിന്‍റെ യൊക്കെ അര്ത്ഥം എന്താണു ? ഇവരെ എന്തുചെയ്യണം ? കല്ലെറിയണമോ ?

ഇതിനെകുറിച്ചൂ സഭ എന്തു പറയുന്നു ? പാപ്പാ എന്തു പറയുന്നു ? സിനഡില്‍ എന്താണു തതരുമാനിച്ചതു ??

കര്‍ദിനാള്‍ ജോര്‍ജു ആലന്‍ചേരിപിതാവു സിനഡിന്‍റെ വ്വെളിച്ചത്തില്‍ എന്തു പറയുന്നു ? എന്നതു താഴെ പറയുന്നതു ശ്രദ്ധിക്കുക.

"കുടുംബങ്ങളുടെ നവീകരണത്തിനും നന്മയ്ക്കുമായി അജപാലനപരമായ അനുധാവനമാണു സഭ നടത്തുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

തിന്മയിലേക്കു വീഴുന്നവര്‍ക്കു മടങ്ങിവരാനും അവരെ സ്വീകരിക്കാനും സഭയില്‍ ഇടമുണ്ട്. വിശ്വാസ, സാമൂഹ്യ വിഷയങ്ങളില്‍ അധികാരത്തിന്റേതല്ല, സ്നേഹത്തിന്റെ ഭാഷയാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നും കത്തോലിക്കാസഭയുടെ 14-ാമത്തെ സാധാരണ സിനഡിന്റെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തശേഷം റോമില്‍ നിന്നു മടങ്ങിയെത്തിയ മാര്‍ ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ടു പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും വിവാഹ ഒരുക്കപരിശീലനവുമാണ്. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ പരിശീലനത്തില്‍ സഭ എപ്പോഴും അതീവശ്രദ്ധാലുവാണ്. കുട്ടികള്‍, കൌമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കേണ്ടതുണ്ട്.

ആധുനികലോകത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014 ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ടുനിന്ന അസാധാരണ സിനഡ് നടന്നിരുന്നു. ഈ സിനഡില്‍ കണ്െടത്തിയ വെല്ലുവിളികള്‍ക്കു പ്രതിവിധികള്‍ കണ്െടത്താന്‍ വേണ്ടിയാണ് ഇത്തവണത്തെ സിനഡ്, ആധുനികലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന പ്രമേയം സ്വീകരിച്ചത്.

സിനഡ് അംഗീകരിച്ച പ്രമാണരേഖ ഓരോ നിര്‍ദേശത്തിനും ലഭിച്ച അനുകൂല-പ്രതികൂല വോട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ നിര്‍ദേശവും ഓരോ ഖണ്ഡികയായിട്ടാണ് എഴുതിയിരിക്കുന്നത്. സിനഡിന്റെ ചിന്താധാര അപ്പാടെ ദൈവജനവും ലോകവും അറിയട്ടെ എന്നതാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. ഇനി സിനഡിന്റെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി സഭയുടെ ഔദ്യോഗികമായ പ്രബോധനങ്ങള്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനം വഴിയോ മോത്തുപ്രോപ്രിയാവഴിയോ സഭാകാര്യാലയങ്ങളുടെ പ്രബോധനങ്ങള്‍ വഴിയോ പുറത്തുവരും.

മൂന്നു വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നതു സംബന്ധിച്ചു പിതാക്കന്മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു. വിവാഹത്തിനു മുമ്പുള്ള കൂടിത്താമസം, കൌദാശികവിവാഹം സ്വീകരിച്ചവര്‍ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്ന അവസ്ഥ, സ്വവര്‍ഗ ബന്ധം. ഇവയെല്ലാം പാശ്ചാത്യ രാജ്യങ്ങളിലാണു പ്രധാന പ്രശ്നങ്ങളായിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ എതിര്‍വര്‍ഗ സ്നേഹത്തിലേക്കു കൌണ്‍സിലിംഗ് വഴി കൊണ്ടുവരാനാണു ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ അംഗീകരിക്കുന്നില്ല. ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്.

വിവാഹമോചനം നേടി വീണ്ടും വിവാഹം ചെയ്യുന്നവരെ സഭാസമൂഹത്തില്‍ ചേര്‍ത്തു നിര്‍ത്തണമെന്നതുമാത്രമാണു സിനഡിന്റെ അഭിപ്രായം. അതിന് ഓരോ വ്യക്തികളുടെ കാര്യത്തിലും അജപാലകര്‍ അതതു രൂപതകളിലെ മെത്രാന്മാരുടെ മാര്‍ഗദര്‍ശനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ആശയമാണു സിനഡ് മുന്നോട്ടുവയ്ക്കുന്നത്. വിവാഹത്തിനുമുമ്പു കൂടിത്താമസിക്കുന്നവരെ അജപാലനസമീപനങ്ങള്‍വഴി വിവാഹമെന്ന കൂദാശയിലേക്ക് ആനയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും ആംഗ്ളിക്കന്‍, ലൂഥറന്‍, മെത്തഡിസ്റ് സഭകളുടെ ഓരോ പ്രതിനിധിയും സൌഹൃദാംഗങ്ങളായി സംബന്ധിച്ചിരുന്നു എന്നതു സിനഡിന്റെ പ്രത്യേകതയായി. ഓര്‍ത്തഡോക്സ് സഭകളെല്ലാം വിവാഹത്തിന്റെ അവിഭാജ്യത കത്തോലിക്കാസഭയെപ്പോലെതന്നെ കാത്തുസൂക്ഷിക്കുന്നവരാണ്.

അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി ഉണ്ടായിരുന്ന പ്രത്യേക പൊന്തിഫിക്കല്‍ കൌണ്‍സിലുകളെയും മനുഷ്യജീവനുവേണ്ടിയുള്ള അക്കാദമിയെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു കാര്യാലയം രൂപവത്കരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ സിനഡിന്റെ സമാപന സമ്മേളനത്തിനുമുമ്പായി പ്രഖ്യാപിച്ചു. ഇന്ത്യയിലും കേരളസഭയിലും ഈ മാതൃകയില്‍ കമ്മീഷനുകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രോ ലൈഫ് മൂവ്മെന്റ് സഭയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിനഡിലെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും സീറോ മലബാര്‍ സഭയിലെ രൂപതകളിലും മറ്റു വേദികളിലും കൂടുതല്‍ പഠനവിധേയമാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

ഈ വിശ്വാസവര്ഷത്തില്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ നമുക്കു ജീവിതം നവീകരിക്കാം . മംഗാളം ഭാവ :

Tuesday, 8 March 2016

വിശ്വാസത്തില്‍ കൂടി രക്ഷയും ,വിശ്വാസത്തില്‍ കൂടി സൌഖ്യവും !

"For neither herb nor poultice cured them , but it was your word ,
O ! Lord that heals all people " ( Wis.16 : 12 )

വിശ്വാസത്തില്‍ കൂടി രക്ഷ .
" യേശുക്രിസ്തുവിലൂള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടീ സ്നാനം സ്വവകാരിച്ചിരിക്കുന്ന നിംഗളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുനന്നനു. ................................... ............ നിംഗള്‍ ക്രിസ്തുവിനുളളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു. വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണു. ( ഗലാ.3:26-2 9) .
വിശ്വാസികള്‍ ക്രിസ്തു ധാരികളാണു .
മാമോദീസാ സ്വീക്കരിച്ചവര്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. മാമോദീസാ സ്വീകരിച്ചവരെ പിതാവു കാണൂമ്പോള്‍ അവരില്‍ തന്‍റെ പുത്രനെയാനു കാണുക,മാമോദീസാസ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ നേരത്തെ ആരായിരുന്നുവെന്നതില്‍ പ്രസക്തീയില്ല. യഹൂദനും, ഗ്രീക്കൂകാരനും ,അടിമയും ,സ്ത്രീയും എല്ലാം തുല്ല്യരാണു , എല്ല്ലാവരും ദൈവതിരുമുന്‍പില്‍ ദൈവമക്കളാണു .സ്വര്‍ഗത്തിനവകാശികളുംമാണു. ജ്ഞാനസ്നാന ജലം മാനുഷീകവ്യത്യയാസങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞിരിക്കുന്നു.
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു ( ഗലാ.2: 19 )
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകകടി സംസ്കരിക്കപെട്ടിരിക്കുന്നു. (റോമ.6:4,6 )
മാമോദീസാസ്വീകരിച്ചവന്‍ പഴയമനുഷ്യനെധരിക്കുകയും ചെയ്തിരിക്കുന്നു (കൊളോ.3:10 )

വിസ്വാസികള്‍ വാഗ്ദാനമനുസരിച്ചചള്ള അവകാശികളാണു.
ക്രിസ്തുവിനുള്ളവര്‍ അവിടുത്തെ കകട്ടവകാശികളും ,അവിടുത്തെ മഹത്വത്തില്‍ പങ്കു പറ്റാന്‍ യോഗ്യരുമണു .


വിശ്വാസത്തില്‍ കൂടി സൌഖ്യം ..

കനാന്‍ കാരീ സ്ത്രീ യേശുവിനോടു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ ! എന്‍റെ മകളെ പിശാചുക്രൂരമായി ബാധിച്ചിരിക്കുന്നു. "
യേശു അവസാനം അവളോടു പറഞ്ഞതു "" മക്കളുടെ അപ്പം നായ്ക്ക്കളുടെ മുന്‍പില്‍ എറിഞ്ഞുകളയ്യാരുതെന്നു ."
എന്ന്നിട്ടും അവളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല പൂര്‍വാധികം വിശ്വ്വാസ്സത്തോടെ അവള്‍ പറഞ്ഞു നായ്ക്കളും യ്ജമാനന്‍റെ മേശയില്‍ നിന്നും പൊഴിയുന്നതുകൊണ്ടു ജീവിക്കുന്നെന്നു..

യേശു പറഞ്ഞൂ " സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കുസംഭവിക്കട്ടെയെന്നു ""
അസമയം മുതല്‍ അവളുടെ മകള്‍ സൌഖ്യം ഉള്ളവളായിതീര്‍ന്നു..(മത്ത15:28)

ഏതാണ്ടു ഇതുപോലെതന്നെയാണു ശതാധിപന്‍റെകാര്യവും .
അയാള്‍ പറഞ്ഞൂ " കേര്ത്താവേ നീ എന്‍റെ ഭവനത്തില്‍ പ്ര്വേശിക്കാനുള്ള യോഗ്യത എനിക്കില്ലാ നീ ഒരു വാക്കു ഉച്ചരിച്ചാല്‍ എന്‍റ ഭ്രുത്യന്‍ സൌഖ്യപെടും " . യേശു അയാളോടു പറഞ്ഞു നീ വിശ്വസിച്ചതുപോലെ നിനക്കു സംഭവിക്കട്ടെ.

ഇവിടെയെല്ലാം നാം കാണുന്നതു വളരെ ശ്ക്തമായ വിശ്വാസമാണു.
" അതാണു യേശ്ശു പറഞ്ഞതു " ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. " ( മത്താ..8:10 )

പുതിയ ഇസ്രായേല്‍ പഴയതിന്‍റെ സ്ഥാനത്തു പിതാവു തിരഞ്ഞെടുത്തതാണു.

ഈ പുതിയ ഇസ്രായേലും പഴയതുപോലെ അധപതനത്തിലേക്കു ക്കൂപ്പുകുത്തുകയല്ലേ ? കന്നാന്‍ കാരീ സ്ത്രീയിലോ, ശതാധിപനിലോ കണ്ട ശക്തമായ വിശ്വാസം ഇന്നു നമുക്കുണ്ടോ ? വിശ്വാസം പ്രഘോഷിക്കാന്‍ നമ്മുക്കു സാധിക്കും പക്ഷേ വിശ്വാസം ജീവിതത്തില്‍ കൂടി പ്രഘോഷിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ ? ഇന്നു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ നമുക്കു സാധിക്കുമോ ?

കാലത്തിനൊത്തു മാറുന്ന വിശ്വാസം .

കാലം മാറുമ്പോള്‍ കോലവും മാറുന്ന വിശ്വാസമാണു നമുക്കുള്ളതു . സന്യാസിമാര്‍പോലും പഴയ വസ്ത്രധാരണം എല്ലാം മാറ്റി കുട്ടപ്പനായി നടക്കാനാണു ഇഷ്ടപെടുന്നതു. മീശ പോലും വളര്‍ത്താന്‍ അവര്‍ ഇഷ്ടപെടുന്നില്ല. വാളര്‍ന്നാല്‍ അല്പം ബുദ്ധിമുട്ടുതോന്നും. അതുപോലും സഹിക്കാന്‍ ഇഷ്ടപെടൂന്നില്ല. സന്യാസിയുടെ കാര്യം ഇതാണെങ്ങ്കില്‍ ബാക്കിയുള്ളവരൂടെ കാര്യം പറയാനും ഇല്ല.

നാം തനിയെ നന്നാകാന്‍ ശ്രമിക്കണം . നാം നല്ല മോഡലാകണം .ജനം നമ്മെ കണ്ടു പഠിക്കണം . നമ്മുടെ ഓരോ സ്റ്റെപ്പും അവര്‍ ശ്രദ്ധിക്കും.
ഇന്നു എല്ലാം ബിസിന്നസിലേക്കു കൂപ്പുകുത്തുന്നു. ലാഭത്തിനൂവേണ്ടിയല്ലാതെ ഒന്നൂംചെയ്യാന്‍ ആളില്ല. സന്യാസിയൂടെ കണ്ണം ലാഭത്തിലേക്കാണു തിരിഞ്ഞിരിക്കുന്നതു. അതുരാലയവും ,ഹോസ്പിറ്റലും ,സ്കൂളും എല്ലാം ലാഭത്തില്‍ കണ്ണും നട്ടിരുന്നാല്‍ സേവനം ലാഭത്തിനുവേണ്ടിയെന്നാകും ?
എങ്കില്‍ പിന്നെ നമ്മുടെ വിശ്വാസം എവിടെ ?
ഇതുകൊണ്ടാണു യേശു പറഞ്ഞതു സുവിശേഷപ്രഘോഷണത്തിനു പണം കയ്യില്‍ കരുതേണ്ടെന്നു. ഇന്നു എല്ല്ലാം പണത്തിനുവേണ്ടീയോ ?
എന്തിനു ധ്യാന മ്ന്ദിരം പോലും പണത്തിനുവേണ്ടിയായാലോ ?

സഹോദരാ നമുക്കു ചിന്തിക്കാം ന്നമ്മുടെ വിശ്വാസം എവിടെ നില്ല്ക്കുന്നു.

ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ആത്മശോധനചെയ്യാം !

ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !

Sunday, 6 March 2016

നിത്യരക്ഷയും പരിപൂര്‍ണതയും

രണ്ടും രണ്ടാണു .കഷ്ടിച്ചുളള ജയവും ശ്രേഷ്ടമായ വിജയവും (റാങ്കുൊടെ)
നിത്യരക്ഷപ്രാപിക്കാന്‍ കല്പനകള്‍ പാലിച്ചാല്‍ മതി .
പരിപൂര്ണനാകാന്‍ എല്ലാസമ്പത്തും ഉപേക്ഷിച്ചു യേശുവാകുന്ന സമ്പത്തൂ മാത്രം എനിക്കുമതിയെന്നുളള ചിന്തയിലേക്കുവരണം .അതിനു നമേ ഈലോകത്തോടു ബന്ധിച്ചിരിക്കൂന്ന ഭൌതീകസമ്പത്തീല്‍ നിന്നും വിടുതല്‍ പ്രാപിച്ചു യേശുവിനെ അനുഗമിക്കാനാണു യ്യേശു ആ ധനികാനായ യുവാവിനോടു പറഞ്ഞതു പക്ഷേ അവന്‍ വിഷാദിച്ചു സങ്കടത്തോടെ തിരികെപ്പോയി..നമ്മുടേയും കഥ ഇതല്ലേ ?
ആത്മീകമായി ഏറ്റവും സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഏറ്റവും ദരിദ്രനാകണം .പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ല്ലാം ഉപേക്ഷിച്ചു തന്‍റെ കുരിശുമെടുത്തു അവിടുത്തെ അനുഗമിക്കണം .
എന്നാല്‍ നിത്യരക്ഷാപ്രാപീക്കാന്‍ കല്പനകള്‍ പൂര്ണമായി ആചരിച്ചാല്‍ മതി.
ആ ചെറുപ്പക്കാരന്‍ ചറുപ്പം മുതലേ കല്പനകള്‍ കാക്കുന്നുണ്ടെന്നു പറഞ്ഞെങ്ങ്കിലും അതില്‍ കുറവുണ്ടെന്നുളളതാണു സത്യം .നമ്മളും എല്ലാം ഭംഗിയായികാക്കുന്നുണ്ടു ,ദിവസവും പള്ളിയില്‍ പോകുന്നുണ്ടു ,പ്രാര്ത്ഥനയ്യുണ്ടൂ ഒരു പുണ്യവാളനാകാന്‍ എനിക്കു വലിയ കുറവ്വില്ലെന്നു ചിന്തിക്കുന്നവരാകാം നമ്മളെല്ലാവരും . നാം തനിയേ നോക്കുമ്പോള്‍ നമുക്കു ഒരു കുറവും കാണില്ല. ആ ചെറുപ്പകരനും അതുപോലെ ചിന്തീച്ചു. യേശു അവനോടു പറഞ്ഞു " നീ വന്‍ചിക്കരുതു " അതു ഏതുക്കല്പനയാണു ( You shall not defraud ) ഇന്നു നമ്മള്‍ എങ്ങോട്ടു തിരീഞ്ഞാലും ഈ വന്‍ചനമാത്രമേ കാണ്ണാനൂം കേള്‍ക്കാനും ഉളളു .പക്ഷേ നാം അതുകാണുന്നില്ല. കല്പന കാക്കുന്നു എന്നുള്ള ചാരിതാര്‍ഥ്യം നമുക്കുണ്ടു . പത്തുകല്പന നമുക്കു ചിന്തിക്കാനായി താഴെകൊടുക്കുന്നു

പത്തുകല്പനകളുടെ വിഭജനം . ആദ്യം യഹൂദമതപ്രകാരം ,പിന്നെ ഒരിജാന്‍ ,പിന്നെ അവസാനം (മൂന്നാമത്തേ)) ആണു അഗസ്റ്റിന്‍റെ വിഭജനം .


THE TEN COMMANDMENTS
JUDAISM ------------ ORIGEN --------- AUGUSTINE
1 I am the Lord thy God. I am the Lord thy God and thou shalt not have other gods before me. I am the Lord thy God and thou shalt not have strange gods before me.
2 Thou shalt have no other gods before me. Thou shalt not make for thyself any graven image.
Thou shalt not take the name of the Lord thy God in vain.
3 Thou shalt not take the name of the Lord thy God in vain. Thou shalt not take the name of the Lord thy God in vain. Remember to keep holy the Lord's Day.
4 Remember the Sabbath Day to keep it holy. Remember the Lord's Day to keep it holy. Honor thy Father and Mother.
5 Honor thy Father and Mother. Honor thy Father and Mother. Thou shalt not kill.
6 Thou shalt not murder. Thou shalt not kill. Thou shalt not commit adultery.
7 Thou shalt not commit adultery. Thou shalt not commit adultery. Thou shalt not steal.
8 Thou shalt not steal. Thou shalt not steal. Thou shalt not bear false witness against thy neighbor.
9 Thou shalt not bear false witness against thy neighbor. Thou shalt not bear false witness against thy neighbor. Thou shalt not covet thy neighbor's wife.
10 Thou shalt not covet. Thou shalt not covet. Thou shalt not covet thy neighbor's goods.
എന്തുകൊണ്ടാണു ഈ 10 കല്പന നിംഗളെ കാണിച്ചതു ?
യേശു ആ ധനികനായ യുവാവിനോടു നിത്യരക്ഷ പ്രാപിക്കാന്‍ കല്പനകള്‍ കാക്കാന്‍ പറയൂമ്പോള്‍ മാതാവിനേയും പിതാവിനേയും ബഹുമാനിക്കാന്‍ പറയുന്നതീനുമുന്‍പു "" വന്‍ചിക്കരുതു " എന്നുപറഞ്ഞതു ഏതുകല്പന്നയാണു ?
വി.അഗസ്റ്റിന്‍റെ വിഭജനത്തിലെ അവസാനത്തെ 2 എണ്ണം ഒന്നായി പറഞ്ഞല്ലേ ? നമ്മുടെ ജീവിതത്തിലും നാം അറിയാതെ ഈ വന്‍ചന കടന്നുകൂടുന്നില്ല്ലേ ?
കുഞ്ഞുങ്ങളെ സ്സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ധികാരികള്‍ ഓരോ പേരു പരഞ്ഞു ആളുകല്ലെ ഞെക്കിപിഴിയുന്നതു നാം കാണുന്നുണ്ടല്ലോ ? നിയമനത്തിനും ,അഡ്മിഷനും ഒക്കെ നമ്മള്‍ ചെയ്യുന്ന അതിക്രമം ദൈവം കാണുന്നില്ലേ ?നമ്മൂടെ ഈ സ്വഭാവം പട്ടിയുടെ വാല്‍ പോലെയാണോ ? എന്നെങ്ങ്കിലും ഇതു നേരേയാകുമോ ??
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു കരുണയുള്ളാവരാകാന്‍ ശ്രമിക്കാം
ദൈവം അനുഗ്രഹീക്കട്ടെ ! മംഗളം ഭവ::

Saturday, 5 March 2016

അറിവും വിശ്വാസവും

“ Yet many in the crowed , believed in him and were saying , “ When the Messiah comes, will he do more signs than this man has done “ ( Jn.7:31 )

അജ്ഞാതനായ മശിഹാ

യഹൂദസങ്കല്പമനുസരിച്ചു മിശിഹായുടെ ഉല്ഭവത്തെകുറിച്ചു ആര്ക്കും അറിവുണ്ടായിരിക്കില്ല.

അറിയപെടുന്ന യേശു

എന്നാല്‍ യേശു എവിടെ നിന്നുംവന്നെന്നു എല്ലാവര്ക്കും അറിയാം അക്കാരണത്താല്‍ തന്നെ യേശുവല്ല മിശിഹായെന്നു യഹൂദര് കണക്കുകൂട്ടി

യേശുവില്‍ വിശ്വസിക്കുന്നില്ല

യേശുവിനെ അറിഞ്ഞവര് അവിടുത്തെ വിശ്വസിക്കുന്നില്ല. അവരുടെ സങ്കല്പത്തിനു വിപരീതമായാണു യേശുവന്നതു അതിനാല്‍ യേശുവിനെ അറിഞ്ഞിട്ടും അവര്ക്കു വിശ്വസിക്കാന്‍ പറ്റിയില്ല.

അവരുടെ സങ്കല്പത്തെ യേശു ഖണ്ഡിക്കുന്നു
ദൈവത്താല്‍ അയക്കപെട്ടവനാണുതാനെന്നുളള സത്യം അവിടുന്നു അവരെ അറിയിക്കുന്നു. തന്‍റെ ദൈവികമായ ഉത്ഭവം അവര് അറിയണമെന്നു യേശു ആഗ്രഹിച്ചു. കാരണം മിശിഹായെ മാനുഷീകമായ രീതിയില്‍ മാത്രം അറിഞ്ഞാല്‍ മിശിഹായായി തന്നെ അമീകരിക്കില്ലെന്നു യേശുവിനു അറിയാം. പ്ക്ഷേ അംഗീകരിക്കുന്നതിനു പകരം തന്നെകൊല്ലുവാനാണു അവര് ശ്രമിക്കുന്നതു.


യേശുവില്‍ വിശ്വസിച്ചവര്‍ അറിഞ്ഞുമില്ല

“ ജനക്കൂട്ടത്തില്‍ വളരെപേര്‍ അവനില്‍ വിശ്വസിച്ചു. .അവര്‍ ചോദിച്ചു ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ ? “ ( യോഹ 7:31 )
ധാരാളം പേര്‍ വിശ്വസിച്ചു പക്ഷേ അവരും ഇതാണൂ രക്ഷകനെന്നു മനസിലാക്കിയില്ല.
ചുരുക്കത്തില്‍ അറിഞ്ഞവര്‍ വീശ്വസിച്ചില്ല. വിശ്വസിച്ചവര്‍ അറിഞ്ഞതുമില്ല.
അവരുടെ വിശ്വാസം പൂര്‍ണമല്ല. അതു വളരേണ്ടിയിരിക്കുന്നു.
" ഹ്രുദയം കൊണ്ടു വിശ്വസിക്കുകയും അധരം കൊണ്ടു ഏറ്റുപറയുകയും വേണം "

അതായതു വിശ്വസിച്ചിട്ടു കുനിഞ്ഞിരുന്നാല്‍ ഒന്നും സംഭവിക്കില്ല, അധരം കൊണ്ടു , വിശ്വസിച്ചക്കര്യം ഏറ്റുപറയണം വിശ്വസിച്ചകാര്യം പ്രവര്‍ത്തിയില്കൂടെയാണു അതു പൂര്‍ത്തീകരിക്കുന്നതു. പ്രവര്ത്തിയില്ലെങ്കില്‍ അതു പൂര്ണമാകില്ല. പൂര്ത്തീകരിക്കാതെ വിശ്വസിച്ചതിന്‍റെ ഫലം ലഭിക്കില്ല.
അതിനാലാണു യാക്കോബു ശ്ളീഹാ പറയുന്നതു

“ പ്രവര്‍ത്തികള്‍ കൂടാതെയുളള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു “
( യാക്കോ .2:17 )
ഏതാണ്ടു ഇതുതന്നെയണു പൌലോസ് ശ്ളീഹായും പറയുന്നതു.
“ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിശ്ചേദനമോ അപരിശ്ചേദനമോ കാര്യമല്ല്. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമയ വിശ്വാസമാണു സുപ്രധാനം .( ഗലാ.5:6 )

അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ വിശ്വാസം ഉണ്ടാകില്ല.

സര്‍ സി.പി.രാമസ്വാമി അയ്യര്‍ സ്കൂളില്‍ പഠിക്കുന്നസമ്മയത്തൂ കാറ്റക്കിസത്തിനു ഫുള്‍ മാര്‍ക്കുവാങ്ങിയ ആള്‍ ആയിരുന്നു. പക്ഷേ ഒരു വിശ്വാസി ആയില്ല.

ശ്രീനാരയണ ഗുരു പായനിയമവും പുതീയ നിയമവും പഠിച്ച്യാളായിരുന്നു. മഹത്മാ ഗാന്ധി ബൈബിള്‍ ജ്ജീവിതത്തില്‍ പ്രാവര്ത്തികമാക്കിയിരുന്നു.

എനീക്കറിയാഅവുന്ന ഒരു ഹിന്‍ദു പെണ്‍ കുട്ടി അവള്‍ ഹിന്ദുയിസവും ,ബൈബിളും ,ഖുറാനും പഠിച്ചു അവസാനം അവള്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
യേശൂ പറഞ്ഞു " എന്നേക്കാളധികം പിതാവിനേയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കൂ യോഗ്യനല്ല, എന്നേക്കാഅളധികം പൂത്രന്നേയോ പുത്രിയേയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. " ( മത്താ.10:37 )
യേശുവിനെപ്രതി എല്ലാം ഉപേക്ഷീച്ചിട്ടു തന്‍റെ കുരിശുമെടുത്തു തന്നെ അനൂഗമിക്കാന്‍ പറഞ്ഞതു അവള്‍ ശിരസാവഹിച്ചു .അവള്‍ ഇന്നു ക്രിസ്ത്യാനിയാണു .അവളെ പിന്തതരീപ്പിക്കാന്‍ ശ്രമിച്ചവ്ര്‍ എല്ലാം ആയുധം വെച്ചുകീഴടങ്ങി.യേശു അവളെ നയിക്കുന്നു.

ഞാന്‍ പറഞ്ഞൂ വന്നതു അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ വിശ്വാസം ഉണ്ടാകണമെന്നില്ല .ദൈവക്രുപയും ആവശ്യമാണു .

Friday, 4 March 2016

കരുണയുടെ സന്തോഷം പങ്കിട്ടു അനുഭവിക്കണം !

കരുണയില്‍ എല്ലാവരൂം പങ്കാളികളാകണം അധവാ കരുണ എല്ലാവര്‍ക്കൂം അനുഭവവേദ്യമാകണം . പിതാവായ ദൈവം പാപികളായ മാനുഷ്യരോടു -- തന്‍റെ മക്കളോടു -- കരുണകാണിച്ചെങ്കില്‍ കുടുംബത്തിലെ പിതാവും, മാതാവും  തന്‍റെ മക്കളോടു കരുണകാണിക്കേണ്ടേ ? അതിനു നമ്മില്‍ പരിവര്‍ത്തനം ഉണ്ടാകണം  .

പരിവര്‍ത്തനം എവിടെ ആരംഭിക്കണം ?
വ്യക്തികളില്‍ ? കുടുംബങ്ങളില്‍ ? ഇടവകകളില്‍ ?
വ്യക്തികളില്‍, അത് സ്വയം പരിവര്ത്തനത്തിനു വിധേയരാകുകയാണുവേണ്ടതു. വ്യക്തികളില്‍ കൂടി കുടുംബം മുഴുവന്‍ പരിവര്ത്തനത്തിനു വിധേയരാകണം .അങ്ങനെ കുടുംബങ്ങളില്കൂടി ഇടവക നവീകരിക്കപെടണം .അങ്ങനെ വ്യക്തികളില്‍ ആരംഭിക്കുന്ന കരുണ, കുടുംബങ്ങളിലൂം ,ഇടവകയിലും നിറഞ്ഞു കവിയണം .
പാപ്പാ പറയുന്നു കുടുംബങ്ങളില്‍ കരുണയുടെ സന്തോഷം അനുഭവിച്ചൂ തുടങ്ങണം. ആരംഭം കുടുംബങ്ങളീല്‍ ആകാണമെന്നു !! 

കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കുക

കണ്ണികള്‍:

നമ്മുടെ കുടുംബത്തില്‍നിന്ന് കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കണമെന്ന് വത്തിക്കാന്‍ ജോലിക്കാരുമായി ഡിസംബര്‍ 21, ഉച്ചയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു.



എല്ലാവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തിയ പാപ്പാ വത്തിക്കാനില്‍ വളരെക്കാലമായി ഒരേ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകം എടുത്തു പറയുകയും എല്ലാ ദിവസവും ജോലിസ്ഥലങ്ങളിലെ ഏറ്റവും സാധാരണകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു പാപ്പാ.

കൃതജ്ഞതയര്‍പ്പിക്കുന്നതോടൊപ്പം വത്തിക്കാനിലുണ്ടായ അപവാദങ്ങള്‍ക്കെല്ലാം മാപ്പു ചോദിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. എന്നാല്‍ തനിക്കും അവര്‍ക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥനയുടെ മനോഭാവമാണ് വേണ്ടതെന്നും അങ്ങനെ തെറ്റുചെയ്തവര്‍ പശ്ചാത്തപിച്ച് നേരായവഴിയിലേയ്ക്ക് മടങ്ങിവരട്ടെയെന്നും പാപ്പാ സൂചിപ്പിച്ചു. 

മറ്റൊരു പ്രധാന കാര്യം പാപ്പാ ചൂണ്ടിക്കാട്ടിയത് അവരുടെ വിവാഹജീവിതത്തെയും കുട്ടികളെയും സംബന്ധിച്ച കരുതലുകളെക്കുറിച്ചായിരുന്നു. വിവാഹജീവിതം ഒരു ചെടിപോലെ ജീവനുള്ളതാണെന്നും അവഗണിക്കാതെ എന്നും നട്ടുനനച്ച് വളര്‍ത്തേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ക്ക് മറ്റെന്തിനേക്കാളും വിലയേറിയത് മാതാപിതാക്കളുടെ പരസ്പര സ്നേഹവും അവരോടുള്ള കരുതലുമാണ്. അതിനാല്‍ വിവാഹജീവിതമെന്ന ചെടിയെ പരിപോഷിപ്പിക്കണമെന്നും വസ്തുക്കളെക്കാളുപരിയായി മനുഷ്യബന്ധങ്ങളെ കണക്കിലെടുക്കണമെന്നും, കുടുംബബന്ധങ്ങളില്‍ കരുണയോടെ പരസ്പരം വിശ്വാസിച്ച് ആശ്രയിക്കണമെന്നും പാപ്പാ പറഞ്ഞു . ഈ ജൂബിലി വര്‍ഷം വലിയ സംഭവങ്ങളില്‍ മാത്രമുള്ളതല്ല, കുടുംബത്തില്‍ ജീവിക്കേണ്ട ഒന്നാണെന്നും ദൈനംദിന സാഹചര്യങ്ങളില്‍ അനുകമ്പ കാണിക്കുന്നവരെ ദൈവം സ്നേഹിക്കുന്നുവെന്നും കരുണയുടെ സന്തോഷം അനുഭവിക്കുവാന്‍ ആരംഭിക്കേണ്ടത് സ്വഭവനത്തില്‍നിന്നായിരിക്കണം എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...