Sunday 13 March 2016

ദൈവം കാരുണ്യത്തിന്‍റെ നിറകുടം

ബൈബിള്‍ ഒരിക്കലും തെറ്റിനെ നീതീകരിക്കില്ല.
രക്ഷാകര ചരിത്രം നീതിമാന്മാരിലൂടെ മാത്രം മുന്നേറുന്നുവെന്നുകാണിക്കാന്‍ ബൈബിള്‍ തത്രപെടുന്നില്ല. നല്ലവരും തിരഞ്ഞെടുക്കപെട്ടവരുമായ ആളുകളുടെ പാപം ഉണ്ടായിരുന്നിട്ടുപോലും ദൈവം അതിനെ നയിക്കുന്നുവെന്നു ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു ( സഭയുടെ കാര്യവും ഇപ്രകാരാമാണു ഇപ്പോള്‍ വിവരിക്കുന്നില്ല വിഷയം അതല്ലെല്ലോ ? )
തെറ്റിപോയ ക്രമം പുനസ്ഥാപിക്കാന്‍ ദൈവം മുന്‍കൈയെടുക്കുന്നു.
ആരും അറിയതെ ദാവീദുചെയ്ത വ്യഭിചാരം ( ദാവീദിനു ഊറിയായുടെ ഭാര്യയില്‍ കുഞ്ഞു ജനിച്ചതു )നാഥാനില്‍ കൂടി വെളിപ്പെടുത്തിയപ്പോള്‍ ദാവീദു അനുതപിച്ചു എങ്കിലും ദൈവം ദാവീദിനു ശിക്ഷകൊടുത്തു
വ്യഭിചാരത്തിന്‍റെ വിത്തു വളരാന്‍ ദൈവം അനുവദിച്ചില്ല.ഒരു ശിക്ഷയായി ഏഴാമത്തെ ദിവസം ആ കുഞ്ഞു മരിച്ചു.
“ David said to Nathan I have sinned against the Lord. Nathan said to David Now the Lord has put away your sin; you shall not die .Nevertheless , because by this deed you have utterly scorned the Lord the child that is bourn to you shall die.” ( 2 Sam.12: 13 – 14 )
ഇതു കേട്ട ദാവീദു അതീവദുഖിതനായി ഭക്ഷണവും ഉപേക്ഷിച്ചു വെറും തറയില്‍ കിടന്നു പ്രാര്ത്ഥിച്ചു എങ്കിലും വ്യഭിചാരത്തിന്‍റെ വിത്തു വളരാന്‍ ദൈവം അനുവദിച്ചില്ല ഏഴാം ദിവസം കുഞ്ഞുമരിച്ചു.



കാരുണ്യത്തിന്‍റെ നിറകുടമായ ദൈവം

ദാവീദിന്റെ പരിഹാരപ്രവര്‍ത്തികള്‍ സ്വീകരിച്ച ദൈവം ദാവീദിനു സമര്‍ത്ഥനായ ഒരു മകനെ നല്കുന്നു.സോളമന്‍ ജനിക്കുന്നു
“ Then David consoled his wife Beth she ba and went her and lay with her ; and she bore a son and he named him Solomon . The Lord loved him and sent a message by the prophet Nathan ; so he named him Jed I diah because of the Lord.
അവിഹിത ബന്ധത്തില്‍ നിന്നും ജനിച്ച കുട്ടിയുടെ മരണം കര്‍ത്താവിന്‍റെ നാമം ശത്രുക്കളുടെ മുന്‍പില്‍ അവഹേളനവിഷയമാക്കിയതിലുള്ള ശിക്ഷയാണു. എന്നാല്‍ ബെത്ഷബായുടെ രണ്ടാമത്തെ കുട്ടി കര്‍ത്താവിനു പ്രിയപെട്ടവനായി.കാരണം അവള്‍ ദാവിദിന്‍റെ ഭാര്യ ആയിക്കഴിഞ്ഞുളള കുട്ടിയാണു. അതിനാല്‍ കര്‍ത്താവുതന്നെ ഒരുപേരുകൊടുക്കുന്നു രണ്ടും ദൈവശാസ്ത്രപരമായി പ്രശ്ക്തമാണു
സോളമന്‍ = ശലോമോന്‍ = സമാധാനം. കര്‍ത്താവു ദാവീദുമായി സമാധാനത്തിലായി കഴിഞ്ഞുവെന്നാണു ഇതു സുചിപ്പിക്കുക.
യദീദിയം = അവന്‍ ദൈവത്തിനു പ്രിയങ്കരനാകുന്നുവെന്നാണു.

കര്‍ത്താവിനു രണ്ടു മുഖമോ ?

കര്‍ത്താവിന്‍റെ രണ്ടു മുഖമാണു നാം ഇവിടെ കാണുന്നതു.
1) വ്യഭിചാരത്തില്‍ നിന്നു അതായതു അന്യന്‍റെ ഭാര്യയില്‍ ദാവീദിനുണ്ടായ കുഞ്ഞിനെ ദൈവം അംഗീകരിക്കുന്നില്ല.
2) അതേസ്ത്രീ തന്നെ സ്വന്തം ഭാര്യ ആയികഴിഞ്ഞും , ചെതതെറ്റിനു പ്രായ്ശ്ചിത്തം ചെയ്തുകഴിഞ്ഞും ജനിച്ച കുഞ്ഞിനെ ദൈവം അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
അദ്യത്തേതു പുകഞ്ഞകൊള്ളിപുറത്തു ..
അതാണു സഭയിലും അനുവര്‍ത്തിച്ചു വന്നതു .ഇതുപോലെയുളളവരെ സഭാകൂട്ടയ്മയില്‍ ചേര്ക്കാതെ അകറ്റി നിര്‍ത്തുന്ന രീതി. വളരെ കാര്‍ക്കശ്യസ്വഭാവമായിരുന്നു സഭ സ്വീകരിച്ചിരുന്നതു

രണ്ടാമത്തെ രീതി കരുണയുടെ മുഖമാണു.

ദാവീദിനോടും ബെതഷബായോടും കരുണകാണിക്കുന്നദൈവം . ദൈവം തന്നെ മുന്‍കൈ എടുത്തു അനുതാപത്തിനുളള അവസരം ഉണ്ടാക്കി . ചെയ്ത തെറ്റിനു ചെറിയ ഒരു ശിഷയും കൊടുത്തിട്ടു പരമാവധി കാരുണ്യം ചൊരിയുന്നു.
ഈ രണ്ടാമത്തേതു സഭയില്‍ അന്യമായിരുന്നോ ? അതിനെ തിരുത്തുവാനാണു ഫ്രാന്‍സീസ് പാപ്പാ കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചതു .തെറ്റിപോയവരെ സഭയുടെ മുഖ്യ ധാരയിലേക്കു അടുപ്പിക്കാന്‍ സഭതന്നെ മുന്‍കൈ എടുക്കണം . ദാവീദിന്‍റെ കാര്യത്തില്‍ ദൈവം തന്നെയാണെല്ലോ മുന്‍കൈ എടുത്തതു . ദാവീദിനെപ്പോലെ കാര്യങ്ങള്‍ മനസിലാക്കാനും അനുതപിക്കാനും ഉളള അവസരം ഉണ്ടാക്കികൊടുക്കണം അതില്‍ നിന്നും ഉണ്ടായിട്ടുള്ള കുഞ്ഞുങ്ങളോടും കരുണകാണിക്കണം
ദൈവത്തിന്‍റെ കരുണയുടെ മുഖമാണു പാപ്പാ അനാവരനം ചെയ്യുന്നതു. അതു പ്രസംഗത്തില്‍ മാത്രം ഒതുക്കാനുളളതല്ല പ്രവര്‍ത്തിയിലും ഉണ്ടാകണം ഇനിയും പ്രസംഗിച്ചില്ലെങ്കിലും സാരമില്ല പ്രവര്‍ത്തിയില്‍ ഉണ്ടാകണം .
ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ മുഖമായിരുന്നു യേശുവില്‍ കണ്ടതു.
കല്ലെറിഞ്ഞുകൊല്ലേണ്ട വ്യഭിചാരിണിയോടുപോലും കരുണ കാണിക്കുന്ന യേശു .ആ മുഖമാണു സഭയിലും ഉണ്ടാകേണ്ടതു അതാണു ഈ കാരുണ്യ വര്‍ഷത്തില്‍ സഭയില്‍ തിങ്ങിനില്‍ക്കേണ്ടതു .

തെറ്റില്‍ അകപെട്ട സമര്‍പ്പിതരോടും കരുണ കാട്ടണം
ധാരാളം വൈദീകരും സന്യാസിനികളും വിളിഉപേക്ഷിച്ചുപോയവര്‍ ഉണ്ടു അവരെ പുകഞ്ഞകൊള്ളിയായികാണാതെ (ഇതുവരെ അങ്ങനെയാണു ) അവരേയും ജീവിതത്തിന്‍റെ പ്രധാനധാരയിലേക്കു ആനയിക്കണം. അവരുടെ കുഞ്ഞുങ്ങള്‍ക്കു സഭയില്‍ നല്ലസ്ഥാനങ്ങളിലേക്കു വരാന്‍ സാധിക്കണം .അവരോടും കരുണയുടെ മുഖം കാണിക്കാന്‍ സഭക്കു കഴിയണം !
ലേഖനം നീളുന്നു ആരും വായിക്കില്ല അതിനാല്‍ നിര്‍ത്തുന്നു
മംഗളം ഭവ:

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...