Sunday 6 March 2016

നിത്യരക്ഷയും പരിപൂര്‍ണതയും

രണ്ടും രണ്ടാണു .കഷ്ടിച്ചുളള ജയവും ശ്രേഷ്ടമായ വിജയവും (റാങ്കുൊടെ)
നിത്യരക്ഷപ്രാപിക്കാന്‍ കല്പനകള്‍ പാലിച്ചാല്‍ മതി .
പരിപൂര്ണനാകാന്‍ എല്ലാസമ്പത്തും ഉപേക്ഷിച്ചു യേശുവാകുന്ന സമ്പത്തൂ മാത്രം എനിക്കുമതിയെന്നുളള ചിന്തയിലേക്കുവരണം .അതിനു നമേ ഈലോകത്തോടു ബന്ധിച്ചിരിക്കൂന്ന ഭൌതീകസമ്പത്തീല്‍ നിന്നും വിടുതല്‍ പ്രാപിച്ചു യേശുവിനെ അനുഗമിക്കാനാണു യ്യേശു ആ ധനികാനായ യുവാവിനോടു പറഞ്ഞതു പക്ഷേ അവന്‍ വിഷാദിച്ചു സങ്കടത്തോടെ തിരികെപ്പോയി..നമ്മുടേയും കഥ ഇതല്ലേ ?
ആത്മീകമായി ഏറ്റവും സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഏറ്റവും ദരിദ്രനാകണം .പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നവര്‍ എല്ല്ലാം ഉപേക്ഷിച്ചു തന്‍റെ കുരിശുമെടുത്തു അവിടുത്തെ അനുഗമിക്കണം .
എന്നാല്‍ നിത്യരക്ഷാപ്രാപീക്കാന്‍ കല്പനകള്‍ പൂര്ണമായി ആചരിച്ചാല്‍ മതി.
ആ ചെറുപ്പക്കാരന്‍ ചറുപ്പം മുതലേ കല്പനകള്‍ കാക്കുന്നുണ്ടെന്നു പറഞ്ഞെങ്ങ്കിലും അതില്‍ കുറവുണ്ടെന്നുളളതാണു സത്യം .നമ്മളും എല്ലാം ഭംഗിയായികാക്കുന്നുണ്ടു ,ദിവസവും പള്ളിയില്‍ പോകുന്നുണ്ടു ,പ്രാര്ത്ഥനയ്യുണ്ടൂ ഒരു പുണ്യവാളനാകാന്‍ എനിക്കു വലിയ കുറവ്വില്ലെന്നു ചിന്തിക്കുന്നവരാകാം നമ്മളെല്ലാവരും . നാം തനിയേ നോക്കുമ്പോള്‍ നമുക്കു ഒരു കുറവും കാണില്ല. ആ ചെറുപ്പകരനും അതുപോലെ ചിന്തീച്ചു. യേശു അവനോടു പറഞ്ഞു " നീ വന്‍ചിക്കരുതു " അതു ഏതുക്കല്പനയാണു ( You shall not defraud ) ഇന്നു നമ്മള്‍ എങ്ങോട്ടു തിരീഞ്ഞാലും ഈ വന്‍ചനമാത്രമേ കാണ്ണാനൂം കേള്‍ക്കാനും ഉളളു .പക്ഷേ നാം അതുകാണുന്നില്ല. കല്പന കാക്കുന്നു എന്നുള്ള ചാരിതാര്‍ഥ്യം നമുക്കുണ്ടു . പത്തുകല്പന നമുക്കു ചിന്തിക്കാനായി താഴെകൊടുക്കുന്നു

പത്തുകല്പനകളുടെ വിഭജനം . ആദ്യം യഹൂദമതപ്രകാരം ,പിന്നെ ഒരിജാന്‍ ,പിന്നെ അവസാനം (മൂന്നാമത്തേ)) ആണു അഗസ്റ്റിന്‍റെ വിഭജനം .


THE TEN COMMANDMENTS
JUDAISM ------------ ORIGEN --------- AUGUSTINE
1 I am the Lord thy God. I am the Lord thy God and thou shalt not have other gods before me. I am the Lord thy God and thou shalt not have strange gods before me.
2 Thou shalt have no other gods before me. Thou shalt not make for thyself any graven image.
Thou shalt not take the name of the Lord thy God in vain.
3 Thou shalt not take the name of the Lord thy God in vain. Thou shalt not take the name of the Lord thy God in vain. Remember to keep holy the Lord's Day.
4 Remember the Sabbath Day to keep it holy. Remember the Lord's Day to keep it holy. Honor thy Father and Mother.
5 Honor thy Father and Mother. Honor thy Father and Mother. Thou shalt not kill.
6 Thou shalt not murder. Thou shalt not kill. Thou shalt not commit adultery.
7 Thou shalt not commit adultery. Thou shalt not commit adultery. Thou shalt not steal.
8 Thou shalt not steal. Thou shalt not steal. Thou shalt not bear false witness against thy neighbor.
9 Thou shalt not bear false witness against thy neighbor. Thou shalt not bear false witness against thy neighbor. Thou shalt not covet thy neighbor's wife.
10 Thou shalt not covet. Thou shalt not covet. Thou shalt not covet thy neighbor's goods.
എന്തുകൊണ്ടാണു ഈ 10 കല്പന നിംഗളെ കാണിച്ചതു ?
യേശു ആ ധനികനായ യുവാവിനോടു നിത്യരക്ഷ പ്രാപിക്കാന്‍ കല്പനകള്‍ കാക്കാന്‍ പറയൂമ്പോള്‍ മാതാവിനേയും പിതാവിനേയും ബഹുമാനിക്കാന്‍ പറയുന്നതീനുമുന്‍പു "" വന്‍ചിക്കരുതു " എന്നുപറഞ്ഞതു ഏതുകല്പന്നയാണു ?
വി.അഗസ്റ്റിന്‍റെ വിഭജനത്തിലെ അവസാനത്തെ 2 എണ്ണം ഒന്നായി പറഞ്ഞല്ലേ ? നമ്മുടെ ജീവിതത്തിലും നാം അറിയാതെ ഈ വന്‍ചന കടന്നുകൂടുന്നില്ല്ലേ ?
കുഞ്ഞുങ്ങളെ സ്സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ ധികാരികള്‍ ഓരോ പേരു പരഞ്ഞു ആളുകല്ലെ ഞെക്കിപിഴിയുന്നതു നാം കാണുന്നുണ്ടല്ലോ ? നിയമനത്തിനും ,അഡ്മിഷനും ഒക്കെ നമ്മള്‍ ചെയ്യുന്ന അതിക്രമം ദൈവം കാണുന്നില്ലേ ?നമ്മൂടെ ഈ സ്വഭാവം പട്ടിയുടെ വാല്‍ പോലെയാണോ ? എന്നെങ്ങ്കിലും ഇതു നേരേയാകുമോ ??
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു കരുണയുള്ളാവരാകാന്‍ ശ്രമിക്കാം
ദൈവം അനുഗ്രഹീക്കട്ടെ ! മംഗളം ഭവ::

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...