Saturday 5 March 2016

അറിവും വിശ്വാസവും

“ Yet many in the crowed , believed in him and were saying , “ When the Messiah comes, will he do more signs than this man has done “ ( Jn.7:31 )

അജ്ഞാതനായ മശിഹാ

യഹൂദസങ്കല്പമനുസരിച്ചു മിശിഹായുടെ ഉല്ഭവത്തെകുറിച്ചു ആര്ക്കും അറിവുണ്ടായിരിക്കില്ല.

അറിയപെടുന്ന യേശു

എന്നാല്‍ യേശു എവിടെ നിന്നുംവന്നെന്നു എല്ലാവര്ക്കും അറിയാം അക്കാരണത്താല്‍ തന്നെ യേശുവല്ല മിശിഹായെന്നു യഹൂദര് കണക്കുകൂട്ടി

യേശുവില്‍ വിശ്വസിക്കുന്നില്ല

യേശുവിനെ അറിഞ്ഞവര് അവിടുത്തെ വിശ്വസിക്കുന്നില്ല. അവരുടെ സങ്കല്പത്തിനു വിപരീതമായാണു യേശുവന്നതു അതിനാല്‍ യേശുവിനെ അറിഞ്ഞിട്ടും അവര്ക്കു വിശ്വസിക്കാന്‍ പറ്റിയില്ല.

അവരുടെ സങ്കല്പത്തെ യേശു ഖണ്ഡിക്കുന്നു
ദൈവത്താല്‍ അയക്കപെട്ടവനാണുതാനെന്നുളള സത്യം അവിടുന്നു അവരെ അറിയിക്കുന്നു. തന്‍റെ ദൈവികമായ ഉത്ഭവം അവര് അറിയണമെന്നു യേശു ആഗ്രഹിച്ചു. കാരണം മിശിഹായെ മാനുഷീകമായ രീതിയില്‍ മാത്രം അറിഞ്ഞാല്‍ മിശിഹായായി തന്നെ അമീകരിക്കില്ലെന്നു യേശുവിനു അറിയാം. പ്ക്ഷേ അംഗീകരിക്കുന്നതിനു പകരം തന്നെകൊല്ലുവാനാണു അവര് ശ്രമിക്കുന്നതു.


യേശുവില്‍ വിശ്വസിച്ചവര്‍ അറിഞ്ഞുമില്ല

“ ജനക്കൂട്ടത്തില്‍ വളരെപേര്‍ അവനില്‍ വിശ്വസിച്ചു. .അവര്‍ ചോദിച്ചു ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ ? “ ( യോഹ 7:31 )
ധാരാളം പേര്‍ വിശ്വസിച്ചു പക്ഷേ അവരും ഇതാണൂ രക്ഷകനെന്നു മനസിലാക്കിയില്ല.
ചുരുക്കത്തില്‍ അറിഞ്ഞവര്‍ വീശ്വസിച്ചില്ല. വിശ്വസിച്ചവര്‍ അറിഞ്ഞതുമില്ല.
അവരുടെ വിശ്വാസം പൂര്‍ണമല്ല. അതു വളരേണ്ടിയിരിക്കുന്നു.
" ഹ്രുദയം കൊണ്ടു വിശ്വസിക്കുകയും അധരം കൊണ്ടു ഏറ്റുപറയുകയും വേണം "

അതായതു വിശ്വസിച്ചിട്ടു കുനിഞ്ഞിരുന്നാല്‍ ഒന്നും സംഭവിക്കില്ല, അധരം കൊണ്ടു , വിശ്വസിച്ചക്കര്യം ഏറ്റുപറയണം വിശ്വസിച്ചകാര്യം പ്രവര്‍ത്തിയില്കൂടെയാണു അതു പൂര്‍ത്തീകരിക്കുന്നതു. പ്രവര്ത്തിയില്ലെങ്കില്‍ അതു പൂര്ണമാകില്ല. പൂര്ത്തീകരിക്കാതെ വിശ്വസിച്ചതിന്‍റെ ഫലം ലഭിക്കില്ല.
അതിനാലാണു യാക്കോബു ശ്ളീഹാ പറയുന്നതു

“ പ്രവര്‍ത്തികള്‍ കൂടാതെയുളള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു “
( യാക്കോ .2:17 )
ഏതാണ്ടു ഇതുതന്നെയണു പൌലോസ് ശ്ളീഹായും പറയുന്നതു.
“ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു പരിശ്ചേദനമോ അപരിശ്ചേദനമോ കാര്യമല്ല്. സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമയ വിശ്വാസമാണു സുപ്രധാനം .( ഗലാ.5:6 )

അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ വിശ്വാസം ഉണ്ടാകില്ല.

സര്‍ സി.പി.രാമസ്വാമി അയ്യര്‍ സ്കൂളില്‍ പഠിക്കുന്നസമ്മയത്തൂ കാറ്റക്കിസത്തിനു ഫുള്‍ മാര്‍ക്കുവാങ്ങിയ ആള്‍ ആയിരുന്നു. പക്ഷേ ഒരു വിശ്വാസി ആയില്ല.

ശ്രീനാരയണ ഗുരു പായനിയമവും പുതീയ നിയമവും പഠിച്ച്യാളായിരുന്നു. മഹത്മാ ഗാന്ധി ബൈബിള്‍ ജ്ജീവിതത്തില്‍ പ്രാവര്ത്തികമാക്കിയിരുന്നു.

എനീക്കറിയാഅവുന്ന ഒരു ഹിന്‍ദു പെണ്‍ കുട്ടി അവള്‍ ഹിന്ദുയിസവും ,ബൈബിളും ,ഖുറാനും പഠിച്ചു അവസാനം അവള്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു
യേശൂ പറഞ്ഞു " എന്നേക്കാളധികം പിതാവിനേയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കൂ യോഗ്യനല്ല, എന്നേക്കാഅളധികം പൂത്രന്നേയോ പുത്രിയേയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. " ( മത്താ.10:37 )
യേശുവിനെപ്രതി എല്ലാം ഉപേക്ഷീച്ചിട്ടു തന്‍റെ കുരിശുമെടുത്തു തന്നെ അനൂഗമിക്കാന്‍ പറഞ്ഞതു അവള്‍ ശിരസാവഹിച്ചു .അവള്‍ ഇന്നു ക്രിസ്ത്യാനിയാണു .അവളെ പിന്തതരീപ്പിക്കാന്‍ ശ്രമിച്ചവ്ര്‍ എല്ലാം ആയുധം വെച്ചുകീഴടങ്ങി.യേശു അവളെ നയിക്കുന്നു.

ഞാന്‍ പറഞ്ഞൂ വന്നതു അറിഞ്ഞതുകൊണ്ടോ പഠിച്ചതുകൊണ്ടോ വിശ്വാസം ഉണ്ടാകണമെന്നില്ല .ദൈവക്രുപയും ആവശ്യമാണു .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...