Wednesday, 20 January 2016

എല്ലാവരുടേയും ദൈവം ഏകന്‍

" Is God the God of Jew,s only ? Is he not the God of Gentiles also ? Yes of Gentiles also , since God is one ; and he will justify the circumcised on the ground of faith and the uncircumcised through the same faith (Rom.3:29-30)

ദൈവം എല്ലാവരുടേയും ദൈവമാണു

യഹൂദര്‍ക്കു ഒരു ദൈവവും വിജാതീയര്‍ക്കു മറ്റൊരുദൈവവും ഇല്ല. ഒരു ദൈവമേയുള്ളു ..ദൈവം ഏകനാണു .ഒാരോജാതിക്കാരും ഒാരോ പേരു പറഞ്ഞാലും ദൈവം ഒരുവന്‍ തന്നെ ! ഒരേ ദൈവം വിവിധപേരുകളില്‍ അറിയപ്പെടുന്നു.

പഴയ രക്ഷാ സംവിധാനത്തില്‍ ,ഉപേക്ഷിക്കപെട്ടവരാണു വിജാതീയര്‍. എന്നാല്‍ ഇന്നു യഹൂദനും, വിജാതീയനും രക്ഷയിലേക്കു യേശൂവിലുള്ള വിശ്വാസമെന്ന ഏക കവാടം മാത്രമേയുള്ളു.. ഈ കവടം ദൈവം സാദാസമയവും തൂറന്നിട്ടിരിക്കുന്നു..

യേശുവിലുള്ള വിശ്വാസം എന്നാല്‍ എന്താണു ?

അതു മിശിഹായായ ,രക്ഷകനായ യേശുവിലുള്ള വിശ്വാസമാണു. ( ഗലാ.2:20 )
നമുക്കുവേണ്ടി മരിക്കുകയും ഉയര്‍ക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസമാണു . ( 1തെസേ.4:14 ) മരിച്ചവരില്‍ നിന്നു പിതാവു ഊയര്‍പ്പിച്ച യേശുവിലുള്ള വിശ്വാസമാണു .. ( റോമാ.8:11 ) സുവിശേഷത്തിലുള്ള വിശ്വാസമാണു.(ഫിലി.1:27 ,29 ) സത്യത്തിലുള്ള വിശ്വാസമാണു . ( 2തെസേ.2:13 )


ആകയാല്‍ നമ്മൂടെ വിശ്വാസം മരിച്ചവരില്‍ നിന്നു യേശുവിനെ ഉയര്‍പ്പിച്ച ദൈവത്തിന്‍റീ ശക്തിയിലുള്ള വിശ്വാസമാണു. വിശ്വാസികളായ നാം യേശൂവിനെപ്പോലെ ഉയര്‍പ്പിക്കപെടുമെന്ന വിശ്വാസമാണു.( കൊളോ.2:12 )

വീശ്വാസം നാം നേടിയെടുക്കുന്നതാണോ ?

വിശ്വാസം ദൈവദാനമാണു. വിശ്വാസം ദൈവത്തില്‍ നിന്നുള്ള ദാനമാണു. (റോമാ 12:3, 1കോറ.8:3, )
ആ ദാനം നമുക്കു സ്വീകരിക്കാനോ നിരാകരിക്കാനോ കഴിയും .

നമ്മുടെ വിശ്വാസം നിശ്ചലമായിരിക്കുന്നാതോ,,ചേതനയറ്റതോ അല്ല. അതു നഷ്ടമാകാന്‍ പാടില്ലാത്ത നിധിയുമല്ല.വിശ്വാസം വളരാനോ തളരാനോ സാധ്യതയുള്ള ഒന്നാണു. ദൈവത്തിന്‍റെ നീതീ വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്കു നയിക്കുന്നതാണു..

വിശ്വാസം മാത്രം മതിയോ ?

വിശ്വാസം മാത്രംപോരാ പ്രവര്ത്തിയും വേണം . പൌലോസ് ശ്ളീഹാ നമ്മോടു ആവശ്യപെടുന്നതു യേശുവിലുള്ള വീശ്ശ്വാസമാണു. അതേ .അതു സ്നേഹജന്യമായ പ്രവര്ത്തീകളിലൂടെ പ്രകടമാക്കുന്നവിശ്വാസമാണു . ( 1കോറി.13 :1 - 13 , ഗലാ.5:6 )   

Wednesday, 13 January 2016

ഒഴുക്കിനു എതിരായ നീന്തല്‍

" Susanna and many others ,who provided for them out of their resources "

പ്രേഷിത പ്രവര്ത്തനം പലവിധത്തിലാകാം .

യേശൂ ദേശാടക പ്രസംഗകനായിരുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സന്‍ചരിച്ചൂ ദൈവരാജ്യത്തെ സംബധിച്ച സദ്വാര്ത്ത പ്രചരിപ്പിച്ചു..ശിഷ്യന്മാരും യേശുവിന്‍റെ കൂടെയുണ്ടായിരുന്നു. പലസ്ത്രീകളും യേശുവിനെ അനുഗമിച്ചൂ.

അന്നത്തെകാലത്തു സ്ത്രീകള്‍ പരസ്യമായി പുറത്തു സന്‍ചരിക്കുന്നകാലമല്ലായിരുന്നു. ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാത്ത കുട്ടികള്‍ക്കും. അടിമകള്‍ക്കും തുല്യരായിട്ടാണു അക്കാലത്ത് സ്ത്രീകളെ പരിഗണിച്ചിരുന്നതു. അവരുടെ സേവനം സിനഗോഗുകളില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല.

പ്രത്യേകമായി പരിഗണിക്കപെട്ട 3 സ്ത്രീകള്‍ ( ലൂക്ക 8:: 3 )

1) മഗ്ദലനാമാറിയം (7 ല്‍ പറയുന്ന പാപിനിയായ സ്തീയല്ല മാഗ്ദലനായില്‍ നിന്നുള്ള മറിയമാണു ഇതു )
2) ഹേറൊദേസിന്‍റെ കാര്യസ്തന്‍റെ ഭാര്യ യോവന്നയും
3) സൂസന്നയും ആണു എടുത്തുപറയുന്നസ്ത്രീകള്‍ ത്ങ്ങളുടെ സമ്പത്തുകൊണ്ടു അവരെ ശുസ്രൂഷിച്ചിരുന്ന മറ്റു പലസ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

സ്ത്രീകള്‍ പ്രേഷിതരംഗത്തു

യേശു തന്നെ സ്നേഹിക്കുന്നതിനും ,തന്‍റെ സാക്ഷികളാകുന്നതിനും വേണ്ടി എല്ലാവരേയുമാണു ക്ഷണിച്ചതു. അവിടുന്നു പുരുഷന്മാരുടേയും സ്ത്രീകളുടേയും സേവനം ഉപയോഗപ്പെടൂത്തുന്നു. അപ്പസ്തോലന്മാര്‍ തങ്ങള്‍ക്കുള്ളതെല്ലാം. ഉപേക്ഷീച്ചു യേശുവിനെ അനുഗമിച്ചെങ്കില്‍ പലസ്ത്രീകളും തങ്ങളുടെ സമ്പത്തുകൊണ്ടു യ്യേശുവിനേയും അപ്പസ്തോലന്മാരേയും ശുസ്രൂഷിച്ചു.
പ്രേഷിതപ്രവര്ത്തനം പലവിധത്തിലാകാം 

മാമോദീസാ സ്വീകരിച്ച എല്ലാവരുടേയും അവകാശമാണു പ്രേഷിതപ്രവര്ത്തനം .അവിടെ സ്ത്രീപുരുഷവ്യത്യ്യാസം ഇല്ല. പക്ഷേ എല്ലാവര്‍ക്കും.ഒരേജോലിയല്ല ചെയ്യാനുള്ളതു .പ്രസംഗം കൊണ്ടും ,ജീവിതം കൊണ്ടും ,നോട്ടത്തിലും ,ഇരിപ്പിലും, നടത്തത്തിലും, സംസാരത്തിലും എല്ലാം പ്ര്രേഷിതപ്രവര്ത്തനം നടത്താം .

അടുക്കളയിലും,, വീടിനകത്തും പുറത്തും ,ജോലിസ്ഥലത്തും , എല്ലാം പ്രേഷിവര്‍ത്തനം നടത്താം .അതിനാല്‍ യേശു സ്ത്രീകളെ മാറ്റിനിര്‍ത്തിയില്ല്ല. സ്ത്രീകളുടെ ഇടയില്‍ പ്രേഷിതപ്രവര്ത്തനം നടത്താന്‍ പുരൂഷ്ന്മാരേക്കാള്‍ കൂടുതല്‍ സാധിക്കൂന്നതു സ്ത്രീകള്‍ക്കാണു.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വിലയുളളവരാണു

അവര്‍ ബഹുമാനം അര്ഹിക്കുന്നാവരാണു.. സ്തീ ഇല്ല്ലാതെ ഒരു കുഞ്ഞു ജനിക്കില്ല. പക്ഷേ പുരുഷനില്ലാതേയും ജനിക്കാം .യേശുവും,ഒരു പക്ഷേ ഇസഹാക്കും, യോഹന്നാനും ഒക്കെ അങ്ങനെയാകാന്‍ സാധ്യതയുണ്ടു. അതിനാലാണു ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതൂ ,വൈദീകരേക്കാളും, മെത്രന്മാരെക്കാളും സ്ത്രീകളാണു ആദരിക്കപെടേണ്ടതെന്നു.

ചൂരുക്കത്തില്‍ പ്രേഷിത പ്രവര്ത്തനം പലവിധത്തിലാകാം !  

Monday, 11 January 2016

ജര്‍മനിയില്‍ വിശ്വാസികള്‍ കുറയുന്നു, ഇവിടെ വിശ്വാസികളായ അവിശ്വാസികള്‍ കൂടുന്നു

Jesus said to the disciples "Give them something to eat "

യേശുവിന്‍റെ വചനം കേള്‍ക്കാന്‍ വിജനപ്രദേശത്തു തടിച്ചുകൂടിയ ആല്ക്കാര്‍ക്കു ഭക്ഷണം കൊടുക്കാനാണു യേശു അവരോടു പറഞ്ഞതു ! അവരെ പറഞ്ഞയക്കാന്‍ യേശു ആഗ്രഹിക്കൂന്നില്ല. അവര്‍ തളര്‍ന്നുവീണേക്കാമെന്നു യേശുവിനു അറിയാം അവരുടെ ആത്മത്തിനു ആവശ്യമുള്ളതാണു യേശു ഇതുവരെ വിളമ്പിയതു. അത്മാവിന്‍റെ വീശപ്പുമാത്രം നീങ്ങിയാല്‍ പോരാ ശരീരത്തിനൂ ആവശ്യമായതും നല്കണമെന്നു അവിടുത്തേക്കറിയാം .

നമ്മളായിരുന്നെങ്ങ്കില്‍ ?

നേരം വൈകുന്നു. എല്ലാവരും ദശാംശം ഇട്ടിട്ടുപിരിഞ്ഞുപോകണം .പിന്നെ ഒരു ദാക്ഷണ്ണ്യം ചെയ്യൂം ! ഇന്നു നിംഗള്‍ക്കു ആവശ്യമുള്ളതു മാറ്റിവെച്ചിട്ടു ബാക്കിയുള്ളതു മുഴുവന്‍ പാത്രത്തില്‍ നിക്ഷേപിച്ചുഅനുഗ്രഹം വാങ്ങി പോകാം !
യേശു അവരോടു ഒരു പൈസ്സയും വാങ്ങിയില്ല. അവര്‍ക്കു വയറുനിറയെ ഭക്ഷണം കൊട്ടുക്കുന്നു.

ഇന്നു മനുഷ്യന്‍റെ വിശ്വാസം പോലും നഷ്ടമാകുന്നതു തലയും വാലും ഇല്ലാതെയുള്ള പിഴിച്ചിലാണു . ഓരോ പേരു പറഞ്ഞാണു പിരിവു. ചാക്കുമ്പടി സ്വര്ണം ഇട്ടവരെയല്ല്ല യ്യേശു കണ്ടതു . വിധവയുടെ കൊച്ചുകാശാണു.

" നിംഗാളുടെ കഴിവു അനുസരിച്ചു പിരിവുതരണമെന്നു പറയുന്നതിനുപകരം , പള്ളിപൊളിക്കാന്‍ പിരിവ്വു , പണിയാന്‍ പിരിവു. ഉള്ള മതില്‍ പൊളിക്കാന്‍ പിരിവ്, വീണ്ടും പണിയാന്‍ പിരിവു. മുറ്റം റ്റയില്ലിടാന്‍ പിരിവു ,അതുകഴിഞ്ഞ്ജപ്പോള്‍ ശവകോട്ടയില്‍ ഒരു പുതുക്കം ( കല്ലറയില്‍ ഉള്ളവര്‍ക്കു അവിടെ തുടര്ന്നും കിടക്കണമെങ്ങ്കില്‍ വീണ്‍റ്റൂം ഫീസ്, ഇനിം എന്താ ചെയ്ക. ശവക്കോട്ട മൂഴുവന്‍ ടയില്‍ ഇടാം ,അതീനുപിരിവു.. അതിനു പള്ളിയില്‍ നിന്നും ഇത്രരൂപാ കൊടുക്കണമെന്നുപറഞ്ഞാല്‍ അതുകൊടുക്കണം. പള്ളിക്കുകൂടുക്കുന്നതു തെറ്റല്ല. കൊടുക്കണം. വലിയ ഒരു അപകടം പതിയിരിക്കുനന്നതു കാണാതെ പോകരുതു !.

വിശ്വാസം ഉപേക്ഷിച്ചു പ്പോകാന്‍ കാരണമാകരുതു.

ജര്മ്മനിയില്‍ പള്ളിയില്‍ പോകാത്തവര്‍ കൂടുന്നു.

പള്ളിയില്‍ പോയാല്‍ , വിശ്വാസിയാണെന്നുപറഞ്ഞാല്‍ ജോലിയുടെ ശമ്പളത്തിന്‍റെ ഒരു നിശ്ചിത തുക കട്ടുചെയ്തിട്ടെ കയ്യില്‍ കിട്ടൂ. അതു അച്ചന്മാര്‍ക്കു ശമ്പളംകൊടുക്കാനായി സര്‍ക്കാര്‍ പിടിക്കുന്നതാണു. അതുകഴീഞ്ഞാണു പള്ളിയിലെ മറ്റു പിരിവുകള്‍. എന്നാല്‍ പള്ളിയില്‍ പോകാതിരുന്നാല്‍ സര്‍ക്കാരും പിടിക്കില്ല പള്ളിയില്‍ പിരിവും കൂടുക്കേണ്ടതീല്ല.

ഈ ഗതി കേരളത്തിലും സംഭവിക്കില്ലേ ? അങ്ങനെ സംഭവിച്ചാല്‍ ദൈവതിരുമുന്‍പില്‍ കണക്കുബോധിപ്പിക്കേണ്ടീവരും. ?

ഇന്നു രോഗീ സാന്ദര്‍ശനത്തിനും വീട്ടു സന്ദ്ദര്‍ശനത്തിനും ആര്‍ക്കും സമയം ഇല്ലാ. ഉള്ളസമയം കൂട്ടലും കിഴിക്കലും അടുത്തപിരിവിന്‍റെ പേരു എന്തായിരിക്കണം ?

ഈ പോക്കു എങ്ങോട്ടു ?

ഒരൂ പെണ്‍കുട്ടിയുടെ ചോദ്യം .
" അങ്കീളേ ! എല്ലാവരും ദൈവമക്കളല്ലേ ?
" അതേ "
മുസ്ലീമും ഹിന്ദുവും ഒക്കെ ആണെല്ല്ലോ ?
" അതേ "
" എല്ലാവരും ദൈവത്തെയല്ലേ വിളിക്കുന്നതു ? ഞാന്‍ ഒരു മുസ്ലീമിനെ സ്നേഹിക്കുന്നു. അയാളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ.."

" വീട്ടില്‍ ആരൊക്കെയുണ്ടൂ ?
" അപ്പന്‍ പേര്ഷ്യന്‍ ഗള്‍ഫിലാണു. അമ്മക്കു പ്രത്യേകിച്ചു പണിയില്ല. ക്ളബുകളില്‍പോകും. ആങ്ങളയുണ്ട്. ഞാനാ മൂത്തതു അവന്‍ കൂട്ടുകാരൂമൊത്തു നടക്കും "

" വൈകിട്ടും പ്രഭാതത്തിലും പ്രാര്ത്ഥനയൊക്കെയുണ്ടോ ? "
"ഞങ്ങള്‍ പ്രാര്ത്ഥീക്കാറില്ല്ല. വൈകിട്ടു പലപ്പോഴും അമ്മ വീട്ടില്‍ കാണില്ല. വീട്ടില്‍ നീല്ക്കുന്ന സ്ത്രീയും ഞാനും വീട്ടില്‍ കാണും .ഞങ്ങള്‍ സീരിയല്‍ കാണും .അമ്മവന്നു അത്താഴം കഴിഞ്ഞുകിടക്കും. "

" ഞയറ്റാഴ്ച പള്ളിയില്‍ പോകാറുണ്ടോ ??
ചീലപ്പോഴൊക്കെ അവിടെ തലകാണിക്കും .പിരിവു ക്രിത്യമായും, കൂടുതലും കൊടുക്കും.അതുകാരണം പള്ളിയില്‍ ഞങ്ങള്‍ക്കു നല്ല പേരാണു.
" മോടെ ചോദ്യത്തിനു ഉത്തരം പറയുന്നതീനുമുന്‍പൂ അമ്മയേയും കൂട്ടി ഒന്നു വന്നാല്‍ ചിലപ്പോള്‍ എനിക്കു നീങ്ങളെ സഹായിക്കാന്‍ പറ്റീയേക്കും "

ജര്‍മനിയില്‍ വിശ്വാസികള്‍ കുറയുന്നു. ഇവിടെ വിശ്വാസികളായ അവിശ്വാസികള്‍ കൂടുന്നുവോ? വരുമാനം കുറയാത്തതുകൊണ്ടൂ ആരും ഇതിനെ പറ്റിചിന്തിക്കാറില്ല !

നമ്മുടെ യാത്ര എങ്ങോട്ട് ? സഹോദരാ ഒരു നിമിഷം ചിന്തിക്കുമോ ??

Saturday, 9 January 2016

ഇന്നു ക്രിസ്ത്യാനികള്‍ അക്രൈസ്തവര്‍ക്കു മാത്രുകയാണോ ?

'" For where your treasure is ,there your heart will be also "

" Do not store up for yourselves treasures on earth,where moth and rust consume and where thieves break in and steel  ............  ........................................................................................................ For where your treasure is, there your heart will be also " (Mat.6:19 - 21 )

യഥാര്ത്ഥ ന്നിക്ഷേപം !


ക്രിസ്തു ശിഷ്യര്‍ ,ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതൂ വ്യഗ്രതയുളള  ഒരു ലോകത്തിലാണു.
ഭൌമീകസമ്പത്തൂ ,
മനുഷ്യര്‍ ,
ആത്മീയ നന്മകള്‍
ഇവയൂടെ മധ്യത്തിലാണു ക്രിസ്ത്യാനികള്‍ ജീവിക്കേണ്ടതു.
ഭൌമീകനിക്ഷേപങ്ങളില്‍ വ്യഗ്ഗ്രത പാടില്ല.
സ്വ്വര്‍ഗീയ നിക്ഷേപങ്ങളാണു ഒരു ക്രിസ്തു ശിഷ്യനു ആഅവശ്യം
അതിനു ഭൌമീകനിക്ഷേപങ്ങളേയ്യും സ്വര്‍ഗീയ നിക്ഷേപങ്ങളേയും
വീവേചിച്ചറിയാന്‍ സാധിക്കണം

ക്രിസ്തുശിഷ്യന്‍ ദൈവീകകാര്യങ്ങളില്‍ അനാസ്ഥ കാണിക്കരുതു

ഇന്നു കാണുന്നതൂം  അധികാരികള്‍ കാണിച്ചുകൊടുക്കുന്നതൂം

ഭൌമീകകാര്യങ്ങളില്‍ ആസ്ഥയും , ദൈവീകകാര്യങ്ങളില്‍ അനാസ്ഥയുമാആണു. അതു സ്വര്‍ഗകവാടം അടക്കാനേ ഉപകരിക്കൂ .     സമ്പത്തില്‍ സര്‍വ്വശ്രദ്ധയും കേന്ദ്രീകരിക്കുകയും അതു ആവോളം ആര്‍ജിക്കുകയും അതില്‍ ജീവിതസുഖം കണ്ടെത്തുകയും ചെയ്യുന്നവര്‍ സ്വര്‍ഗരാജ്യത്തില്‍ നിന്നും. അകലെയാണു.കാരണം സമ്പത്താണു അവരുടെ മാമോന്‍ ..അവരുടെ ദൈവം .

ക്രിസ്തു ശിഷ്യന്‍ സമ്പത്താകുന്ന മാമ്മോനില്‍ ന്നിന്നും അകലാതെ ,സാത്യദൈവത്തെ പിന്‍ചെല്ല്ലാന്‍ സാധിക്കില്ല. പലപ്പോഴും സമ്പത്തു സ്വര്‍ഗരാജ്യ പ്രവേശനത്തീന്നു തടസമായി നില്ക്കുന്നു.

ഇന്നു ക്രിസ്ത്യാനികള്‍ അക്രൈസ്തവര്‍ക്കു മാത്രുകയാണോ ?
ക്രിസ്തു ശിഷ്യന്‍റെ നീതി അക്രൈസ്തവര്‍ക്കു മാത്രുകയാകണം.
അവരുറെ നീതിയെ വെല്ലുന്നതായിരിക്കണം നമ്മുടെ നീതി.

ഒരു ഉദാഹരണം
അക്രൈസ്തവര്‍ സ്കൂളുകളും,ഹോസ്പിറ്റലുകളും  കോളജുകളും നടത്തൂമ്പോള്‍ ആദായത്തിനാണു നടത്തുക. ജോലിക്കും, അഡ്മിഷനും , ഈല്ലാം ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ വാങ്ങുന്നതീന്‍റ പകുതിയെ നമ്മള്‍ വാങ്ങുന്നൂള്ളുഎന്നുപറഞ്ഞാല്‍  
അതിനകത്തൂ ഒരു നീതീകരണവും ഇല്ല. സ്വന്തം മക്കാളോടു കൈകൂലിയും കോഴയ്യും വ്വാങ്ങുക. ? അതു വലിയ ദുര്‍മാത്രുകയാണു .

അദ്യം ദൈവത്തിന്‍റെ രാജ്യവും അവിടുത്തേ നീതിയൂം അന്വേഷിക്കുക , അതോടൊപ്പം മറ്റുള്ളവയെല്ലാം ലഭിക്കും.
പക്ഷേ അതല്ല ക്രിസ്തു ശിഷ്യ്യന്‍ ,ക്രിസ്ത്യാനികള്‍ , ഇന്നുചെയ്യുക.



മാര്‍പാപ്പായുടെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍  !

പാപ്പാ പറ്റയുന്നതു എല്ലാവര്രും കേള്‍ക്കും . അതുപോല്ലെ എല്ല്ലാവരേയും ഉപ്ദേശിക്കും. പക്ഷേ പ്രവര്ത്തി തിരിച്ചായിരിക്കും.

ഉപദേസമല്ല ജീവിതമാത്രുകയാണു ആവശ്യം

പഴയകാലങ്ങളില്‍ ഉപ്ദേസം ഒത്തിരി ഫലാം ചെയ്യ്തിരുന്നു. പക്ഷേ ഇന്നു കുഞ്ഞുങ്ങളുംജനവും  ശ്രദ്ധിക്കുന്നതൂ ഉപ്ദേസമല്ല്ല പ്രവര്‍ത്തിയാണു .. അതിനാല്‍ എല്ലാമ്മ് തകിടം മറിയുന്നു. മാതാഅപിതാക്കള്‍ ഉപ്ദേശിക്കും പക്ഷേ ജീവിതമാഅത്രുകയില്ലാത്തതിനാല്‍ ഉപ്ദെശം വെറും പാഴ് വേലയാകുന്നു.  പാപ്പാ പറയും സ്കൂളും കോളജും ഹോസ്പിറ്റലും ,മെഡിക്കല്കോളജും ഒന്നും പണസമ്പാദനത്റ്റ്തിനാകരുതൂ. എല്ലാവ്വരും ഏറ്റുപാടും എന്നിട്ടു പഴയതുപോലെ തന്നെ മൂന്‍പോട്ടുപോകും ? നാം ദുര്മാറ്റ്ത്രുഅകയാണു ലോകത്തിനുകൊടുക്കുന്നതൂ..

അതിനാല്‍ ക്രിസ്തു ശിഷ്യന്മാര്‍ എല്ലാം , ക്രിസ്റ്റ്ത്യാനികള്‍ എല്ലാം ഒരു സ്വയം തിരുത്തലിനു തയാറായിരുന്നെങ്ങ്കില്‍ !

ധാരാളം മെത്രാന്മാരും വൈദീകരും  പാപ്പാ പറയുന്നതു അതുപോലെ ജീവ്വിതത്തില്‍ സ്വീകരിക്കുന്നവര്‍ ഉണ്ടു .അല്ല്ലാത്തവരും ഉണ്ടു .
സഹോദരാ ഞാന്‍ എവീടെയാണു ? എന്‍റെ സ്ഥാനം എവിടെയാണു ? ചിന്തിക്കുക  

Thursday, 7 January 2016

REJOICE and be GLAD !


" Glory to God in the highest heaven ,
and on earth peace among those whom he favors " (Lk.2:14 )

" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !
ഭഭമിയില്‍ ദൈവക്രുപ ലഭിച്ചവര്‍ക്കു സമാധാനം "  ( ലൂകാ.2:14 )

" തെശുബുഹത്തോ ലാലൊഹോ ബമരൌമേ
അല്‍ അറഒാ. ശ്ളോമോ ഉ ശൈനോ ഉ സബറോ തോബോ ലബ് നൈനോശോ "

" Soli Deo Gloriam "

യേശു വന്നതു മനുഷ്യനു സമാധാനവും സന്തോഷവും കൊടുക്കാനാണു !
അതിനാല്‍ ആനന്ദീച്ചു തുള്ളിചാടുവിന്‍ !

ഹ്രുദയം തുറന്നൂചിരിക്കുവീന്‍ !

മനുഷ്യന്‍റെ ചിരി !
കൊച്ചൂകുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ചിരിക്കുന്നു.
മാലാഖാമാര്‍ ചിരിപ്പിക്കുകയാണെന്നു അമ്മമാര്‍ പറയും !
കുഞ്ഞു വളരുമ്പോപോള്‍  ചിരീകുറഞ്ഞു കുറഞ്ഞു അവസാനം ചിലസമയത്തുമാത്രമാകുന്നു. അതായതു ഹ്രുദയം കടുക്കാന്‍ തുടങ്ങി.
മനുഷ്യനു ചിരിക്കണമെങ്ങ്കില്‍ ഹ്രുദയത്തില്‍ കപടമീല്ലാതെ സന്തോഷം ഉണ്ടാകണം . കപടംനിറഞ്ഞാലും ചിരിക്കും അതു കൊലചിരിയാണു.
സാധാരണ ഒരു മനുഷ്യന്‍ 20 പ്രാവശ്യത്തില്‍ കൂടുതല്‍ ചിരിക്കില്ലെന്നു പറയും
ചിലപ്പ്പോള്‍ വെറും പുന്‍ചിരിമാത്രം മറ്റു ചിലാപ്പോള്‍ ഹ്രുദയം തുറന്നചിരി ചിരിക്കുന്നവരില്‍ ദൈവസാന്നിദ്ധ്യം ഉണ്ടു . കുഞ്ഞു ചിരിക്കുന്നാതു മാലാഖായുടെ സാന്നിധ്യം ആണെല്ലോ ?



ദൈവം ആയിരിക്കുന്നിടം ദൈവാലയമാണു .
നമ്മൂടെഹ്രുദയം ദൈവത്തിനൂ വസിക്കാനുള്ള ഇടമാണു ഹ്രുദയം ദൈവാലയമാണു .
" നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍ ഞാന്‍ നിങ്ങളിലും വസിക്കും " ( യോഹ.15:4 )

പണത്തിന്‍റെ പുറകെ ഓടുന്നവന്‍ ..
പണമ്മാണു എല്ലാമെന്നൂ ചിന്തിച്ചു പണസമ്പാദനത്തിനു വേണ്ടി എന്തും ചെയ്യുന്നാവര്‍ ദൈവത്റ്റ്തില്‍ നിന്നൂം ആകലെയാണു. ചുങ്കക്കാരന്‍ അപ്രകാരം ആയിരുന്നല്ലോ ? എന്നാല്‍ അവന്‍ യേശൂവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ലാം ഉപേക്ഷിക്കുന്നു.അന്യായമായി എടുത്താതിന്‍റെ നാലിരട്ടി തിരികെ കൊടുക്കുന്നു.
സ്വത്തിന്‍റെ പകുതിപോലും കൊടുക്കുന്നു. യേശുവില്‍ ആയികഴിഞ്ഞപ്പ്പോള്‍ എല്ല്ലാം ഉപേക്ഷിക്കാഅന്‍ തയാറാകുന്നു.

പാപിനിയായ സ്ത്രീ 

അവളുടെ സമ്പാദ്യമായ സുഗന്ധ തൈലം ( വലീയ പണക്കാര്‍ക്കു മാത്രം ഉപയോഗിക്കാന്‍ പറ്റുന്നതാണു ആ തൈലം അവിശുദ്ധ മാര്‍ഗത്തില്‍ കൂടിഅവള്‍ അമ്പാദിച്ചതാകാം ധനാഡ്യര്‍ ക്കൊടുത്തതാകാം ) അവള്‍ യേശുവിലായികഴ്ഴിഞ്ഞപ്പോള്‍ യേശുവിന്ന്റെ പാദാന്തീകത്തില്‍ ആ കുപ്പി തല്ലിപൊട്ടിക്കുന്നു. എല്ലാം ഉപേക്ഷിക്കുന്നു.

കനാന്‍ കാരിസ്ത്രീ 

യേശുവില്‍ ആയികഴിഞ്ഞപ്പോള്‍ ജീവജലത്തിനുവേണ്ടി അവളുടെ കലവും ഉപേക്ഷിച്ചു ഓടുകയാണു.

ശിഷ്യന്മാരും

എല്ലാം ഉപേക്ഷിച്ചു യേശ്ശുവിന്‍റെ പുറകേ പോകുന്നു. യേശുവില്‍ അഅയികഴിഞ്ഞ ഒറാള്‍ക്കു ഈ ലോകത്ഥിന്‍റീ സുഖം ഒന്നും അവനെ പിന്തീരിപ്പിക്കില്ല.

പരിശുദ്ധാകന്യാമറിയം 

ഈ ലോകത്തില്‍ ഒരു മനുസ്ഷ്യനുമ്മ് ഇതു വരെ ലഭിക്കാഞ്ഞതും ഇനിയും  ലഭിക്കാത്തതുമായ സൌഭാഗ്യമാണു അവള്‍ക്കൂലഭിച്ചതു. അതുക്കൊണ്ടാണു പരിശൂദ്ധാത്മാവു ഏലിസബേത്തീല്‍ കൂടി ഉല്ഘോഷിച്ചതു സ്ത്രീകളില്‍ അനുഗ്രഹീതയെന്നു ..
അതേ അവള്‍ യേശുവിലും യേശു അവളിലും ആയിരുന്നു. 
33 വര്ഷം അവള്‍ യേശുവിനെ  പരിപാലിച്ചു.
ചെറുപ്രായത്തില്‍ അവള്‍ അവനെ (യേശുവിനെ ) നല്ലതു പഠിപ്പിച്ചു .
പിന്നെ യ്യേശൂ അവളെ പഠിപ്പിച്ചു.. ( അവള്‍ എല്ലാം ഹ്രുദയത്തില്‍ സംഗ്രഹിച്ചു )
33 വര്ഷം കൂട്ടെയിരുന്നു എല്ലാം ഗ്രഹിച്ചവള്‍ .
നീണ്ട വര്ഷങ്ങള്‍ എല്ലാം ക്ഷമയോടെ സഹിച്ചവള്‍
നിത്യകന്യകയും ദൈവമാതാവും .
നാരകീയ  ശക്തികളെ  തകര്‍ക്കാന്‍ സഹായിച്ചവള്‍
ലൂസിഫറിന്‍റെയും അവന്‍റെ അനുയായികളുടേയും ശത്രു.
സെക്ടുകളുടെ ( പെന്തകോസ്തുകളുടെ ) ശത്രു
എല്ലാതലമുറകളും അവളെ ഭാഗ്യവതിയെന്നു പ്രകീര്ത്തിക്കും ( ലൂക്കാ.1: 48 ) 

മനുഷ്യരായ നമ്മള്‍ !

യേശുവിനെ നമ്മൂടെ  ഉള്ളത്തില്‍ സ്വീകരിക്കാം 
നമ്മൂടെ ഹ്രുദയം ഉണ്ണിയേശുവിനു തുറന്നുകൊടുക്കാം
നമ്മുടെ ഹ്രുദയം ഉണ്ണിയെ സ്വീകരിക്കാന്‍ തക്കദൈവാലയമാക്കിമാറ്റാം !
അങ്ങനെ ഉണ്ണിയേശു എല്ല്ലാവരുടേയും ഹ്രുദയത്തില്‍ ജനിക്കട്ടെ !

സര്‍വ വിധ മംഗളങ്ങളും നേരുന്നു

Wednesday, 6 January 2016

അവഗണിക്കപെട്ട പ്രവാചകന്‍

യേശു ജോര്ദാന്‍ നദിയില്‍ വെച്ചു എലാവരോടും ഒപ്പം മാമോദീസാസ്വീകരിച്ചു. ( മത്താ 3. 13 – 17 )
പരിശുദ്ധനായവന്ന് എന്തുകൊണ്ടു പാപമോചനത്തിനുള്ള മാമോദീസായിക്കു സ്വയം വിധേയനായി ?  തന്‍റെ മാമോദീസാസ്വീകരണം നീതിയുടെ പൂര്ത്തീകരണത്തിന്‍റെ ഭാഗമാണെന്നു യേശുതന്നെ വിശദീകരിക്കുന്നു. ദൈവതിരുമനസിനു വഴങ്ങികൊണ്ടു അവിടുന്നു മാമോദീസാസ്വീകരിക്കുന്നു. പാപികളുമായിട്ടുള്ള സഹവാസം സ്ഥാപിക്കുവാന്‍ അവിടുന്നു വന്നിരിക്കുന്നു.

“ നമ്മുടെ വേദനകളും ബലഹീനതകളുമാണു അവിടുന്നു വഹിച്ചതു “ (ഏശ.53:4 )താന്‍ മിശിഹായാണെന്നു മാമോദീസാവഴി അവിടുന്നുവെളിപ്പെടുത്തുന്നു.
യോഹന്നാന്‍ വെള്ളം കൊണ്ടുമാത്രം മാമോദീസാനല്കുമ്പോളള്‍ യേശു അഗ്നികൊണ്ടും ,പരിശുദ്ധാത്മാവുകൊണ്ടും മാമോദീസാ നല്കുന്നു.
മിശിഹായെന്ന നിലയിലല്‍ അവിടുന്നു പൂര്‍ണതയില്‍ കവിഞ്ഞൊഴുകുന്ന തരത്തില്‍ പരിശുദ്ധാത്മാവിനെ നല്കുന്നു. പിന്നെ എന്തിനാണു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു ?.
ദൈവം യോഹന്നാനുകൊടുത്ത വെളിപാടു പൂര്‍ത്തിയാകാനാണു യേശു സ്നാനം സ്വീകരിക്കാന്‍ വന്നതു.. ഇതാണു യോഹന്നാനോടു ദൈവം പറഞ്ഞിരുന്നതു .യോഹന്നാന്‍  പറയുന്നതു ശ്രദ്ധീക്കാം .
“ ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല എന്നാലല്‍ ജലംകൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടുപറഞ്ഞിരുന്നു : “ ആത്മാവു ഇറങ്ങിവന്നു ആരുടെമേല്‍ ആവസിക്കുന്നതു നീ കാണുന്നുവോ അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവന്‍ “           ഞാന്‍  അതുകാണുകയും ഇവന്‍ ദൈവപുത്രനാണു എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (യോഹ.1:33)               ഇതു നിറവേറാനാണു -- പിതാവു യോഹന്നാനുകൊടുത്ത വെളിപാടു പൂര്ത്തിയാകാനാണു - യേശു യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിച്ചതു .ആസമയത്തു പരിശുദ്ധാത്മാവു യേശുവിന്‍റെ മേലല്‍ വരുന്നതു സ്നാപകന്‍ കണ്ടു സാക്ഷ്യപെടുത്തി.



ദൈവീകവെളിപ്പെടുത്തല്‍
മാമോദീസായുടെ അവസരത്തില്‍ ദൈവം യേശുവിനെ ന്‍റെ പുത്രനായും പ്രതീക്ഷിക്കപെട്ടിരുന്നമിശിഹായായും വെളിപെടുത്തുന്നു.
നീ എന്‍റെ പ്രിയപുത്രനാകുന്നു നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നവാക്യം പിതാവിന്‍റെ വെളിപ്പെടുത്തലാണു,.

ദൈവപുത്രന്‍റെ പദയാത്ര

തിരഞ്ഞെടുക്കപെട്ടജനം ദൈവത്തെയും പ്രവാചകന്മാരേയും തിരസ്കരിക്കുന്ന സാഹചര്യത്തില്‍ വിജാതീയര്‍ തിരഞ്ഞെടുക്കപെട്ട ജനമായിതീരുന്നു.ഉപേക്ഷിക്കപെട്ട പ്രവാചക്ന്മാരല്‍ നിന്നു വിജാതീയര്‍ അനുഗ്രഹങ്ങള്‍ നേടിയതുപോലെ സ്വജനങ്ങളാല്‍ ഉപേക്ഷിക്കപെട്ടയേശു മറ്റുളളവര്‍ക്കു നന്മ ചെയ്തുകൊണ്ടു ചുറ്റിനടന്നു.
യേശുവിന്‍റെ പദയാത്ര ഒരൂ ശക്തിപ്രകടനമോ ,അണികളെ പിടിച്ചു നിര്ത്താനുളള തന്ത്രമോ , കൂടുതല്‍ വോട്ടു മുന്‍പില്‍ കണ്ടുകൊണ്ടുളള്ള അധ്വാനമോ അല്ലായിരുന്നു. അവിടുത്തെ അവ്വഗാണിച്ചവ്വരുടെ ഇടയില്‍ നിന്നും അവശ്യ്ക്കാരുടെ ഇടയിലേക്കു യേശു രക്ഷായൂടെ സന്ദേശം എത്തിചു.

സാധാരണജനങ്ങളും അവഗണിക്കപെടാം

ഈ അവഗണന നമ്മളുടെ ജീവിതത്തിലും ഉണ്ടായെന്നു വരാം അപ്പോള്‍ നാമും ആരേയും ക്റ്റപെടുത്താതെ ദൈവമഹത്വത്തിനായി അവഗണന സ്വീകരിക്കുക. അവശ്യക്കാരെ സഹായിക്കുക.

എന്‍റെ അനുഭവം


17 വയസായപ്പോള്‍ മുതല്‍ മലങ്കര സഭയില്‍ സണ്ഡേസ്കൂള്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നെ ഫാമിലി അപ്പസ്തലേറ്റില്‍
പ്രവര്ത്തിച്ചു. സണ്ഡേ സ്കൂള്‍ രൂപതാപ്രമോട്ടറായി പ്രവര്ത്തിച്ചു
വിന്സെന്റ്റ് ഡിപ്പോളില്‍ , കാത്തലിക്കു ബിഷപ്പുകോണ്ഫ്രന്‍സ് ഓഫ് ഇന്‍ഡ്യയുടെ ഒരു കണ്‍സെല്ടെന്റ്റായി ഇങ്ങനെ ഒത്തിരി ഇടങ്ങളില്‍ പക്ഷേ ഇന്നു ആര്‍ക്കും അറിയില്ല.
എന്നല്‍ ഇന്നും മലബാര്‍ സഭയിലും ലത്തീന്‍ സഭയിലും പ്രവര്‍ത്തിക്കുന്നു. 

Tuesday, 5 January 2016

നാളെ ദ്ദനഹാ തിരുന്നാള്‍

ദനഹാ എന സുറിയാനിവാക്കിനര്ത്ഥം വെളിപെടുത്തല്‍,സൂര്യോദയം, പ്രത്യക്ഷീകരണം എന്നൊക്കെയാണു . ജനുവരി ആറിനു ആചരിക്കുന്ന ദനഹാതിരുന്നാള്‍,പാശ്ചാത്യസഭ്ക്കു പൂജരാജാക്കന്മാരുടെ തിരുന്നാള്‍ ആണു. എന്നാല്‍ പൌരസ്ത്യസഭക്കു യേശൂവിന്‍റെ മാമോദ്ദീസാതിരുന്നാള്‍ ആണു. 

മാമ്മോദീസായില്‍ ആരംഭിച്ച പരസ്യജീവിതമാണു സഭ ഈ കാലത്തു ധ്യാനിക്കുന്നതു .അതിനാല്‍ ഇതൂ ദനഹാകാലമാണു.ഈ കാലത്തെ വെള്ളിയാഴ്ചകളില്‍ ഒരു പ്രത്യേകക്രമത്തില്‍ വിശുദ്ധരെ അനുസ്മാരിക്കുന്നു. സ്നാപകയോഹന്നാന്‍ , പത്രോസ് പൌലോസ് ശ്ളീഹന്മാര്‍ , എസ്തപ്പാനോസ് , സുവിശേഷകാന്മാര്‍, മല്പാന്മാര്‍, സഭാവിശുദ്ധര്‍, സകലമരിച്ചവര്‍ ,എന്നീക്രമത്തില്‍ പുണ്യവാന്മാരുടെ ഐക്യം , എന്നിവ സവിശേഷമായ രീതിയിലാണു സഭ ആഘോഷിക്കുക.


വലിയ്യനോമ്പിനു 18 ദിവസം മുന്‍പു ആചരിക്കുന്ന മൂന്നു നോമ്പു മാര്തോമ്മാ നസ്രാണിക്കളുടെ ഒരു പാരമ്പര്യമാണു..

നാളെ ഞയറാഴ്ചപോലെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ക്കടപെട്ടവരാണു.

ദനഹായുടെ മംഗളങ്ങള്‍ എല്ലാസ്നേഹിതര്‍ക്കും നേരുന്നു.    

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...