"
Is God the God of Jew,s only ? Is he not the God of Gentiles also ? Yes
of Gentiles also , since God is one ; and he will justify the
circumcised on the ground of faith and the uncircumcised through the
same faith (Rom.3:29-30)
ദൈവം എല്ലാവരുടേയും ദൈവമാണു
യഹൂദര്‍ക്കു
ഒരു ദൈവവും വിജാതീയര്‍ക്കു മറ്റൊരുദൈവവും ഇല്ല. ഒരു ദൈവമേയുള്ളു ..ദൈവം
ഏകനാണു .ഒാരോജാതിക്കാരും ഒാരോ പേരു പറഞ്ഞാലും ദൈവം ഒരുവന്‍ തന്നെ ! ഒരേ
ദൈവം വിവിധപേരുകളില്‍ അറിയപ്പെടുന്നു.
പഴയ
രക്ഷാ സംവിധാനത്തില്‍ ,ഉപേക്ഷിക്കപെട്ടവരാണു വിജാതീയര്‍. എന്നാല്‍ ഇന്നു
യഹൂദനും, വിജാതീയനും രക്ഷയിലേക്കു യേശൂവിലുള്ള വിശ്വാസമെന്ന ഏക കവാടം
മാത്രമേയുള്ളു.. ഈ കവടം ദൈവം സാദാസമയവും തൂറന്നിട്ടിരിക്കുന്നു..
യേശുവിലുള്ള വിശ്വാസം എന്നാല്‍ എന്താണു ?
അതു മിശിഹായായ ,രക്ഷകനായ യേശുവിലുള്ള വിശ്വാസമാണു. ( ഗലാ.2:20 )
നമുക്കുവേണ്ടി
മരിക്കുകയും ഉയര്‍ക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസമാണു . ( 1തെസേ.4:14 )
മരിച്ചവരില്‍ നിന്നു പിതാവു ഊയര്‍പ്പിച്ച യേശുവിലുള്ള വിശ്വാസമാണു .. (
റോമാ.8:11 ) സുവിശേഷത്തിലുള്ള വിശ്വാസമാണു.(ഫിലി.1:27 ,29 ) സത്യത്തിലുള്ള
വിശ്വാസമാണു . ( 2തെസേ.2:13 )
ആകയാല്‍
നമ്മൂടെ വിശ്വാസം മരിച്ചവരില്‍ നിന്നു യേശുവിനെ ഉയര്‍പ്പിച്ച ദൈവത്തിന്‍റീ
ശക്തിയിലുള്ള വിശ്വാസമാണു. വിശ്വാസികളായ നാം യേശൂവിനെപ്പോലെ
ഉയര്‍പ്പിക്കപെടുമെന്ന വിശ്വാസമാണു.( കൊളോ.2:12 )
വീശ്വാസം നാം നേടിയെടുക്കുന്നതാണോ ?
വിശ്വാസം
ദൈവദാനമാണു.
വിശ്വാസം ദൈവത്തില്‍ നിന്നുള്ള ദാനമാണു. (റോമാ 12:3, 1കോറ.8:3, )
ആ ദാനം നമുക്കു സ്വീകരിക്കാനോ നിരാകരിക്കാനോ കഴിയും .
നമ്മുടെ വിശ്വാസം നിശ്ചലമായിരിക്കുന്നാതോ,,ചേതനയറ്റതോ
അല്ല. അതു നഷ്ടമാകാന്‍ പാടില്ലാത്ത നിധിയുമല്ല.വിശ്വാസം വളരാനോ തളരാനോ
സാധ്യതയുള്ള ഒന്നാണു. ദൈവത്തിന്‍റെ നീതീ വിശ്വാസത്തില്‍ നിന്നു
വിശ്വാസത്തിലേക്കു നയിക്കുന്നതാണു..
വിശ്വാസം മാത്രം മതിയോ ?
വിശ്വാസം
മാത്രംപോരാ പ്രവര്ത്തിയും വേണം . പൌലോസ് ശ്ളീഹാ നമ്മോടു ആവശ്യപെടുന്നതു
യേശുവിലുള്ള വീശ്ശ്വാസമാണു. അതേ .അതു സ്നേഹജന്യമായ പ്രവര്ത്തീകളിലൂടെ
പ്രകടമാക്കുന്നവിശ്വാസമാണു . ( 1കോറി.13 :1 - 13 , ഗലാ.5:6 )
No comments:
Post a Comment