Wednesday 13 January 2016

ഒഴുക്കിനു എതിരായ നീന്തല്‍

" Susanna and many others ,who provided for them out of their resources "

പ്രേഷിത പ്രവര്ത്തനം പലവിധത്തിലാകാം .

യേശൂ ദേശാടക പ്രസംഗകനായിരുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സന്‍ചരിച്ചൂ ദൈവരാജ്യത്തെ സംബധിച്ച സദ്വാര്ത്ത പ്രചരിപ്പിച്ചു..ശിഷ്യന്മാരും യേശുവിന്‍റെ കൂടെയുണ്ടായിരുന്നു. പലസ്ത്രീകളും യേശുവിനെ അനുഗമിച്ചൂ.

അന്നത്തെകാലത്തു സ്ത്രീകള്‍ പരസ്യമായി പുറത്തു സന്‍ചരിക്കുന്നകാലമല്ലായിരുന്നു. ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാത്ത കുട്ടികള്‍ക്കും. അടിമകള്‍ക്കും തുല്യരായിട്ടാണു അക്കാലത്ത് സ്ത്രീകളെ പരിഗണിച്ചിരുന്നതു. അവരുടെ സേവനം സിനഗോഗുകളില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല.

പ്രത്യേകമായി പരിഗണിക്കപെട്ട 3 സ്ത്രീകള്‍ ( ലൂക്ക 8:: 3 )

1) മഗ്ദലനാമാറിയം (7 ല്‍ പറയുന്ന പാപിനിയായ സ്തീയല്ല മാഗ്ദലനായില്‍ നിന്നുള്ള മറിയമാണു ഇതു )
2) ഹേറൊദേസിന്‍റെ കാര്യസ്തന്‍റെ ഭാര്യ യോവന്നയും
3) സൂസന്നയും ആണു എടുത്തുപറയുന്നസ്ത്രീകള്‍ ത്ങ്ങളുടെ സമ്പത്തുകൊണ്ടു അവരെ ശുസ്രൂഷിച്ചിരുന്ന മറ്റു പലസ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.

സ്ത്രീകള്‍ പ്രേഷിതരംഗത്തു

യേശു തന്നെ സ്നേഹിക്കുന്നതിനും ,തന്‍റെ സാക്ഷികളാകുന്നതിനും വേണ്ടി എല്ലാവരേയുമാണു ക്ഷണിച്ചതു. അവിടുന്നു പുരുഷന്മാരുടേയും സ്ത്രീകളുടേയും സേവനം ഉപയോഗപ്പെടൂത്തുന്നു. അപ്പസ്തോലന്മാര്‍ തങ്ങള്‍ക്കുള്ളതെല്ലാം. ഉപേക്ഷീച്ചു യേശുവിനെ അനുഗമിച്ചെങ്കില്‍ പലസ്ത്രീകളും തങ്ങളുടെ സമ്പത്തുകൊണ്ടു യ്യേശുവിനേയും അപ്പസ്തോലന്മാരേയും ശുസ്രൂഷിച്ചു.
പ്രേഷിതപ്രവര്ത്തനം പലവിധത്തിലാകാം 

മാമോദീസാ സ്വീകരിച്ച എല്ലാവരുടേയും അവകാശമാണു പ്രേഷിതപ്രവര്ത്തനം .അവിടെ സ്ത്രീപുരുഷവ്യത്യ്യാസം ഇല്ല. പക്ഷേ എല്ലാവര്‍ക്കും.ഒരേജോലിയല്ല ചെയ്യാനുള്ളതു .പ്രസംഗം കൊണ്ടും ,ജീവിതം കൊണ്ടും ,നോട്ടത്തിലും ,ഇരിപ്പിലും, നടത്തത്തിലും, സംസാരത്തിലും എല്ലാം പ്ര്രേഷിതപ്രവര്ത്തനം നടത്താം .

അടുക്കളയിലും,, വീടിനകത്തും പുറത്തും ,ജോലിസ്ഥലത്തും , എല്ലാം പ്രേഷിവര്‍ത്തനം നടത്താം .അതിനാല്‍ യേശു സ്ത്രീകളെ മാറ്റിനിര്‍ത്തിയില്ല്ല. സ്ത്രീകളുടെ ഇടയില്‍ പ്രേഷിതപ്രവര്ത്തനം നടത്താന്‍ പുരൂഷ്ന്മാരേക്കാള്‍ കൂടുതല്‍ സാധിക്കൂന്നതു സ്ത്രീകള്‍ക്കാണു.

സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വിലയുളളവരാണു

അവര്‍ ബഹുമാനം അര്ഹിക്കുന്നാവരാണു.. സ്തീ ഇല്ല്ലാതെ ഒരു കുഞ്ഞു ജനിക്കില്ല. പക്ഷേ പുരുഷനില്ലാതേയും ജനിക്കാം .യേശുവും,ഒരു പക്ഷേ ഇസഹാക്കും, യോഹന്നാനും ഒക്കെ അങ്ങനെയാകാന്‍ സാധ്യതയുണ്ടു. അതിനാലാണു ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതൂ ,വൈദീകരേക്കാളും, മെത്രന്മാരെക്കാളും സ്ത്രീകളാണു ആദരിക്കപെടേണ്ടതെന്നു.

ചൂരുക്കത്തില്‍ പ്രേഷിത പ്രവര്ത്തനം പലവിധത്തിലാകാം !  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...