Monday 11 January 2016

ജര്‍മനിയില്‍ വിശ്വാസികള്‍ കുറയുന്നു, ഇവിടെ വിശ്വാസികളായ അവിശ്വാസികള്‍ കൂടുന്നു

Jesus said to the disciples "Give them something to eat "

യേശുവിന്‍റെ വചനം കേള്‍ക്കാന്‍ വിജനപ്രദേശത്തു തടിച്ചുകൂടിയ ആല്ക്കാര്‍ക്കു ഭക്ഷണം കൊടുക്കാനാണു യേശു അവരോടു പറഞ്ഞതു ! അവരെ പറഞ്ഞയക്കാന്‍ യേശു ആഗ്രഹിക്കൂന്നില്ല. അവര്‍ തളര്‍ന്നുവീണേക്കാമെന്നു യേശുവിനു അറിയാം അവരുടെ ആത്മത്തിനു ആവശ്യമുള്ളതാണു യേശു ഇതുവരെ വിളമ്പിയതു. അത്മാവിന്‍റെ വീശപ്പുമാത്രം നീങ്ങിയാല്‍ പോരാ ശരീരത്തിനൂ ആവശ്യമായതും നല്കണമെന്നു അവിടുത്തേക്കറിയാം .

നമ്മളായിരുന്നെങ്ങ്കില്‍ ?

നേരം വൈകുന്നു. എല്ലാവരും ദശാംശം ഇട്ടിട്ടുപിരിഞ്ഞുപോകണം .പിന്നെ ഒരു ദാക്ഷണ്ണ്യം ചെയ്യൂം ! ഇന്നു നിംഗള്‍ക്കു ആവശ്യമുള്ളതു മാറ്റിവെച്ചിട്ടു ബാക്കിയുള്ളതു മുഴുവന്‍ പാത്രത്തില്‍ നിക്ഷേപിച്ചുഅനുഗ്രഹം വാങ്ങി പോകാം !
യേശു അവരോടു ഒരു പൈസ്സയും വാങ്ങിയില്ല. അവര്‍ക്കു വയറുനിറയെ ഭക്ഷണം കൊട്ടുക്കുന്നു.

ഇന്നു മനുഷ്യന്‍റെ വിശ്വാസം പോലും നഷ്ടമാകുന്നതു തലയും വാലും ഇല്ലാതെയുള്ള പിഴിച്ചിലാണു . ഓരോ പേരു പറഞ്ഞാണു പിരിവു. ചാക്കുമ്പടി സ്വര്ണം ഇട്ടവരെയല്ല്ല യ്യേശു കണ്ടതു . വിധവയുടെ കൊച്ചുകാശാണു.

" നിംഗാളുടെ കഴിവു അനുസരിച്ചു പിരിവുതരണമെന്നു പറയുന്നതിനുപകരം , പള്ളിപൊളിക്കാന്‍ പിരിവ്വു , പണിയാന്‍ പിരിവു. ഉള്ള മതില്‍ പൊളിക്കാന്‍ പിരിവ്, വീണ്ടും പണിയാന്‍ പിരിവു. മുറ്റം റ്റയില്ലിടാന്‍ പിരിവു ,അതുകഴിഞ്ഞ്ജപ്പോള്‍ ശവകോട്ടയില്‍ ഒരു പുതുക്കം ( കല്ലറയില്‍ ഉള്ളവര്‍ക്കു അവിടെ തുടര്ന്നും കിടക്കണമെങ്ങ്കില്‍ വീണ്‍റ്റൂം ഫീസ്, ഇനിം എന്താ ചെയ്ക. ശവക്കോട്ട മൂഴുവന്‍ ടയില്‍ ഇടാം ,അതീനുപിരിവു.. അതിനു പള്ളിയില്‍ നിന്നും ഇത്രരൂപാ കൊടുക്കണമെന്നുപറഞ്ഞാല്‍ അതുകൊടുക്കണം. പള്ളിക്കുകൂടുക്കുന്നതു തെറ്റല്ല. കൊടുക്കണം. വലിയ ഒരു അപകടം പതിയിരിക്കുനന്നതു കാണാതെ പോകരുതു !.

വിശ്വാസം ഉപേക്ഷിച്ചു പ്പോകാന്‍ കാരണമാകരുതു.

ജര്മ്മനിയില്‍ പള്ളിയില്‍ പോകാത്തവര്‍ കൂടുന്നു.

പള്ളിയില്‍ പോയാല്‍ , വിശ്വാസിയാണെന്നുപറഞ്ഞാല്‍ ജോലിയുടെ ശമ്പളത്തിന്‍റെ ഒരു നിശ്ചിത തുക കട്ടുചെയ്തിട്ടെ കയ്യില്‍ കിട്ടൂ. അതു അച്ചന്മാര്‍ക്കു ശമ്പളംകൊടുക്കാനായി സര്‍ക്കാര്‍ പിടിക്കുന്നതാണു. അതുകഴീഞ്ഞാണു പള്ളിയിലെ മറ്റു പിരിവുകള്‍. എന്നാല്‍ പള്ളിയില്‍ പോകാതിരുന്നാല്‍ സര്‍ക്കാരും പിടിക്കില്ല പള്ളിയില്‍ പിരിവും കൂടുക്കേണ്ടതീല്ല.

ഈ ഗതി കേരളത്തിലും സംഭവിക്കില്ലേ ? അങ്ങനെ സംഭവിച്ചാല്‍ ദൈവതിരുമുന്‍പില്‍ കണക്കുബോധിപ്പിക്കേണ്ടീവരും. ?

ഇന്നു രോഗീ സാന്ദര്‍ശനത്തിനും വീട്ടു സന്ദ്ദര്‍ശനത്തിനും ആര്‍ക്കും സമയം ഇല്ലാ. ഉള്ളസമയം കൂട്ടലും കിഴിക്കലും അടുത്തപിരിവിന്‍റെ പേരു എന്തായിരിക്കണം ?

ഈ പോക്കു എങ്ങോട്ടു ?

ഒരൂ പെണ്‍കുട്ടിയുടെ ചോദ്യം .
" അങ്കീളേ ! എല്ലാവരും ദൈവമക്കളല്ലേ ?
" അതേ "
മുസ്ലീമും ഹിന്ദുവും ഒക്കെ ആണെല്ല്ലോ ?
" അതേ "
" എല്ലാവരും ദൈവത്തെയല്ലേ വിളിക്കുന്നതു ? ഞാന്‍ ഒരു മുസ്ലീമിനെ സ്നേഹിക്കുന്നു. അയാളെ മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ.."

" വീട്ടില്‍ ആരൊക്കെയുണ്ടൂ ?
" അപ്പന്‍ പേര്ഷ്യന്‍ ഗള്‍ഫിലാണു. അമ്മക്കു പ്രത്യേകിച്ചു പണിയില്ല. ക്ളബുകളില്‍പോകും. ആങ്ങളയുണ്ട്. ഞാനാ മൂത്തതു അവന്‍ കൂട്ടുകാരൂമൊത്തു നടക്കും "

" വൈകിട്ടും പ്രഭാതത്തിലും പ്രാര്ത്ഥനയൊക്കെയുണ്ടോ ? "
"ഞങ്ങള്‍ പ്രാര്ത്ഥീക്കാറില്ല്ല. വൈകിട്ടു പലപ്പോഴും അമ്മ വീട്ടില്‍ കാണില്ല. വീട്ടില്‍ നീല്ക്കുന്ന സ്ത്രീയും ഞാനും വീട്ടില്‍ കാണും .ഞങ്ങള്‍ സീരിയല്‍ കാണും .അമ്മവന്നു അത്താഴം കഴിഞ്ഞുകിടക്കും. "

" ഞയറ്റാഴ്ച പള്ളിയില്‍ പോകാറുണ്ടോ ??
ചീലപ്പോഴൊക്കെ അവിടെ തലകാണിക്കും .പിരിവു ക്രിത്യമായും, കൂടുതലും കൊടുക്കും.അതുകാരണം പള്ളിയില്‍ ഞങ്ങള്‍ക്കു നല്ല പേരാണു.
" മോടെ ചോദ്യത്തിനു ഉത്തരം പറയുന്നതീനുമുന്‍പൂ അമ്മയേയും കൂട്ടി ഒന്നു വന്നാല്‍ ചിലപ്പോള്‍ എനിക്കു നീങ്ങളെ സഹായിക്കാന്‍ പറ്റീയേക്കും "

ജര്‍മനിയില്‍ വിശ്വാസികള്‍ കുറയുന്നു. ഇവിടെ വിശ്വാസികളായ അവിശ്വാസികള്‍ കൂടുന്നുവോ? വരുമാനം കുറയാത്തതുകൊണ്ടൂ ആരും ഇതിനെ പറ്റിചിന്തിക്കാറില്ല !

നമ്മുടെ യാത്ര എങ്ങോട്ട് ? സഹോദരാ ഒരു നിമിഷം ചിന്തിക്കുമോ ??

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...