Thursday, 11 September 2014

യേശുവിന്‍റെ പരമമായ ബലി: മൂന്നു മാനങ്ങള്‍

വിശുദ്ധ കുര്‍ബാന. യേശുവിന്‍റെ പരമമായ ബലിതന്നെയാണു ഇതു
മൂന്നു മാനങ്ങള്‍
1) സഭയുടെ കൂടെ വ്യ്ക്തികളുടെ ബലിയാണു
2)ക്രിസ്തുവിന്‍റെ ........ ബലിയാണു
3) പ്രപന്‍ചത്തിന്‍റെ ............... ബലിയാണു.

വിശുദ്ധകുര്‍ബാന ഒരു വിരുന്തു കൂടെയാണു.
ഇതു ഒരു പെസഹാ വിരുന്താണു
ഉടമ്പടിഉറപ്പിക്കുന്ന വിരുന്താണു.
ഉടമ്പടി ഉറപ്പിച്ചുവിരുന്തു കൊടുക്കുന്നതു വിവാഹം ഉറപ്പിച്ചു വഇരുന്തു കൊടുക്കുന്നതുപോലെയാണു .പിതാവുമായുള്ള ഐക്യ്ത്തിന്‍റെ ഉടമ്പടിയാണു.

പെസഹാവിരുന്നിന്‍റെ ഭാവരൂപത്തില്‍ യേശുനടത്തിയ ബലിയാണു.
വിശുദ്ധകുര്‍ബാന നമ്മുടെ കര്ത്താവിന്‍റെ ശരീരം തന്നെയാണു (യേശുതന്നെയാണു )
കന്യാമറിയത്തിന്‍റെ ഉദരത്തില്‍ നിന്നും വന്ന അതേ ശരീരമല്ല. ഉദ്ധിതനായ ക്രിസ്തുവിന്‍റെ ശരീരമാണു. ( glorified body )

ഉത്ഥിതന്‍ = സ്തൂലമായല്ല = Transparent ആണു.

H2O = വെള്ളം
H2O = നീരാവി
H2O =ഐസ്
അതേ സമയം വെള്ളമെന്നു പറഞ്ഞാല്‍ അതു ഐസ് അല്ല, നീരാവിയുമല്ല.
ഒരു യാഥാര്ത്ഥ്യത്തിന്‍റെ മൂന്നു ആവിഷകാരമാണു .

ഇതുപോലെയാണു മാംസമായ മനുഷ്യപുത്രന്‍ കുര്‍ബാനയില്‍ സഭയകുന്ന ശരീരം

മനുഷ്യശരീരത്തില്‍ തന്‍റെ ദൈവത്വം ആവിഷ്കരിക്കാന്‍ സാധിച്ചതാണു രക്ഷാകരരഹസ്യം .



തന്‍റെ ദൈവത്വം അപ്പത്തിന്‍റെ രൂപത്തില്‍ ആവിഷകരിക്കാന്‍ സാധിച്ചതാണു വിശുദ്ധകുര്‍ബാന.

വിശുദ്ധകുര്‍ബാനയില്‍ യേശുവിന്‍റെ സാന്നിദ്ധ്യം .
പിതാക്കന്മാര്‍ക്കു ഇതിനു ക്രിത്യമായ ഒരു പദം തരാന്‍ സാധിച്ചില്ല.
തെന്ത്രോസ് സൂനഹദോസ് പറഞ്ഞു. Trans substantiation
പൌരസ്ത്യ പിതാക്കന്മാര്‍ പറഞ്ഞു ഇതൊരു " റാസ " രഹസ്യം
സമര്‍പ്പിക്കപ്പെടുന്ന രഹസ്യങ്ങളെ ദൈവത്തിന്‍റെ പരിശുദ്ധാത്മാവു പൂര്ത്തിയാക്കുന്നുവെന്നുപറഞ്ഞു.
പാശ്ച്യത്യ പിതാക്കന്മാര്‍ പറഞ്ഞു Transfusion ആണെന്നു.

ചുരുക്കത്തില്‍ ഇതു ഒരു ദൈവികരഹസ്യ്മാണു

യേശു പറഞ്ഞു ഇതെന്‍റെ സരീരവും രക്തവുമാണെന്നു   വിശുദ്ധ കുര്‍ബാന തുടര്‍ച്ച  

വിശുദ്ധകുര്‍ബാനയുടെ     effects

ക്രിസ്തുവിലുള്ള പങ്കുപറ്റലാണു.----------- ദൈവികരാകുന്നു.
പാപമോചനം , ഉയിര്‍പ്പു , നിത്യജീവന്‍  ഇവയെല്ലം അവകാശമാക്കന്‍ കഴിയും .

അഗസ്തീനോസിന്‍റെ ദൈവശാസ്ത്രം .
മനിക്കേയന്‍ ഫിലോസഫി ഒത്തിരി സ്വാധീനിച്ചയാളാണു
അഗസ്തീനോസ് പറഞ്ഞു. കുര്‍ബന ഒരു കൂദാശയാണു. അടയാളമാണു ചൂണ്ടുപലകയാണെന്നാണു.
എന്നാല്‍ പാവപ്പെട്ടവരോട്ഉ സംസാരിച്ചപ്പോള്‍ പറഞ്ഞു ഇതു യധാര്ത്ഥത്തില്‍ യേശുവിന്‍റെ ശരീരമാണെന്നു.
എന്നാല്‍ ലൂഥറും കൂട്ടരും ഇതൊരടയാളമാണെന്നു പറഞ്ഞതു എടുത്തുകൊണ്ടൂ യധാര്ത്ഥസാന്നിധ്യത്തെ നിഷേധിച്ചു.
അഗസ്തീനോസിന്‍റെ ദര്‍ശനത്തില്‍ efficacious sign എന്നു പറഞ്ഞു.
ഇതിനു രണ്ടുമാനങ്ങള്‍ ഉണ്ടു
1).ആന്തരീകമാനം
2) ബാഹ്യമാനം
ആന്തരീകമാനം എന്തു സൂചിപ്പിക്കുന്നുവോ അതാണു എടുക്കേണ്ടതു .
കുര്‍ബാനയിലെ ആന്തരീകമാനം യേശുതന്നെയാണു.
അദ്ദേഹം പറഞ്ഞതു ബാഹ്യമാനത്തില്‍ ആന്തരീകമനം ലയിച്ചിരിക്കുന്നു.

പിതാക്കന്മാര്‍ പറഞ്ഞിരുന്നതു ഇതു കാല്വരിയാഗം തന്നെയാണു എന്നാണു.

പിതാക്കന്മാരുടെ കാലശേഷം 16 ആം നൂറ്റാണ്ടുവരെ മധ്യയുഗ ചിന്താഗതി .




ആദ്യകാലത്തു യേശുവിനെ ക്കുറിച്ചുള്ള contravention ആയിരുന്നു. 8,9,10,11, നൂറ്റാണ്ടുകളിലാണു വി.കുര്‍ബാനയെക്കുറിച്ചു വിവാദം ഉണ്ടായതു.

വിശുദ്ധ അംബ്രോസ് പറഞ്ഞു Metabolic tradition
വിശുദ്ധകുര്‍ബാനയില്‍ അപ്പവും വീഞ്ഞും യധാര്ത്ഥ തിരുശരീരരക്തമായി മാറുപോള്‍ ഒരു  metabolism നടക്കുന്നു.

ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിച്ചു കുര്‍ബാനസ്വീകരണം .

10,11,12,13,നൂറ്റാണ്ടുകളില്‍ ബലിജീവിതം ഇല്ലാതെപോയപ്പോള്‍ ഒരു നിയമം വന്നു ആണ്ടിലൊരിക്കലെങ്ങ്കിലും കുമ്പസാരിച്ചുകുര്‍ബാന സ്വീകരിക്കണമെന്നു.

Transubstantiation ( സത്താതീത വ്യതിയാനം .സത്താപരമായവ്യ്തിയാനം എന്നു പറഞ്ഞാല്‍ പോരാ )

അപ്പവും വീഞ്ഞും കര്ത്താവിന്‍റെ തിരു ശരീര രക്തങ്ങളായി മാറുന്നു.

ബലിജീവിതം നയിക്കാതെ ബലിഭക്തി വര്‍ദ്ധിപ്പിക്കാനായി നടന്ന ചിന്തകള്‍ക്കു മറുപടിനല്കിയതു  തോമ്മസ് അക്വീനാസ ആയിരുന്നു.
മുട്ടായിയുടെ പൊതിച്ചിലിനു പ്രാധാന്യം കൊടുത്തു മുട്ടായിയെ അവഗണിച്ചാല്‍ എന്തു ഫലം ?

അപ്പത്തിനും വീഞ്ഞിനും മാറ്റമില്ല.

വിശ്വാസിയുടെ വിശ്വാസമാണു മാറ്റം വരുത്തുന്നതെങ്ങ്കില്‍ കഥയില്ല.
വിശുദ്ധകുര്‍ബാന ഒരു വസ്തുവല്ല. വ്യക്തിയാണു.ജ്ജിവനുള്ളവ്യക്തിയാണു.

FORM  + MATTER

സ്രുഷ്ടവസ്തുക്കള്‍ക്കെല്ലാം  2 അടിസ്ഥാന ഘടകങ്ങള്‍ ( അവസ്ഥയുണ്ടു )
ഓരോ വസ്തുവിനും അതാതിന്‍റെ രൂപമാണു  ഫോം.

അദ്ദേഹം പറഞ്ഞു കൂദാശയില്‍ രണ്ടുമുണ്ടൂ .
മാമോദീസാ ...... വെള്ളമാണു മാറ്റര്‍  ............. വചനമാണു  ഫോം
കുമ്പസാരം ....... പാപമാണു    മാറ്റര്‍ .............പാപമോചനം   ഫോം
വിവാഹം ............വധൂവരന്മാര്‍   മാറ്റര്‍ .......ഇന്നുമുതല്മരണംവരെ   ഫോം.
കുര്‍ബാന്‍ .........അപ്പവും വീഞ്ഞും മാറ്റര്‍ .......... സ്ഥാപകവചനം   ഫോം. 

മാറ്റങ്ങള്‍ 2 തരം
Accidental change .
സത്താപരമായ മാറ്റം തരികടയായി മാറുന്നു.
രാസമാറ്റങ്ങള്‍ എല്ലാം  substantial change ആണു.
ചോക്കിനെ ചോക്കാക്കുന്നതു അതിന്‍റെ ചോക്കത്വമാണെന്നു പറയാം
ഒരു വസ്തുവിനെ ആ വസ്തുവാക്കുന്നതു സത്തയാണു.

തോമ്മസ് അക്വീനാസ് പറഞ്ഞു മൂന്നാമതു ഒരു Change        Transubstantiation  change ബാഹ്യഗുണങ്ങള്‍ക്കുമാറ്റമില്ലാതെ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തക്കുമാറ്റം വരുന്നു.ബാഹ്യമായി ഒരു വ്യത്യാസവും ഇല്ല.

1)physical change അല്ല. metaphysical change  ആണു.
2 ഇതൊരു  total change  ആണു. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സത്തപൂര്ണമായി മാറുന്നു.

3) ഭൌതീകമാനങ്ങള്‍.
വസ്തുവിനല്ല മാറ്റം വന്നതു .matter നു അല്ല മാറ്റം വന്നതു . ഭൌതീകമാറ്റമല്ല
ദ്രുശ്യ , സ്പ്ര്‍ശ്യ് മാറ്റമല്ല.

1551 ല്‍ കുര്‍ബാനയുടെ ഔദ്യോഗികപഠനം തരുന്നതു തെന്ത്രോസ് സുനഹദോസാണു.
4) ബാഹ്യ ആവിഷ്കാരത്തിനു ഒരു മാറ്റവുമില്ല. ബാഹ്യഘടകങ്ങള്‍ മാറുന്നില്ല. മണം രുചി എല്ലാം ഒന്നുതന്നെ
5) അപ്പത്തിന്‍റെ സത്ത മറ്റൊരു സത്തയായി മാറുന്നില്ല. ഉദ്ധിതനായ യേശുവാണു അവിടെ സന്നിഹിതനാകുന്നതു ( glorified Jesus ) ഇതുമൂലം യാതോരു മാറ്റവും ഇല്ല.

മനുഷ്യാവതാരത്തിന്‍റെ തുടര്‍ച്ചയാണു. വിശുദ്ധകുര്‍ബാന.

സഭയുടെ പഠനം .

1) കര്ത്താവു യഥാര്ത്ഥത്തില്‍ വി. കുര്‍ബാനയില്‍ സന്നിഹിതനാണു
1551 -------- 1564 വരെ തെന്ത്രോസ് സുനഹദോസ്
2) ക്രിസ്തു സത്യത്തില്‍ , യഥാര്ത്ഥത്തില്‍ സത്താപരമായി അവിടെയുണ്ടു
3) എന്തുകൊണ്ടാണു കുര്‍ബാനസ്ഥാപനം ? മനുഷ്യ്കുലത്തോട് കൂടി എന്നും ആയിരിക്കുവാനുള്ള അദമ്യമായ ആഗ്രഹമാണു.ഈ സ്ഥാപനം
4) വി.കുര്‍ബാനക്കു മറ്റു കൂദാശകളെക്കാള്‍ ശ്രേഷ്ടതയുള്ളതു യേശു യധാര്ത്ഥത്തില്‍ സന്നിഹിതനായതുകൊണ്ടാണു. Real presence  ലെ  റിയല്‍ എന്നുള്ളതു വത്തിക്കാന്‍ സുനഹദോസ് മാറ്റി  Eucharistic presence എന്നാക്കി . വ്യക്തിപരമായി , മുഴുവനായി , സന്നിഹിതനാണു.
5) കര്ത്താവിന്‍റെ സാന്നിദ്ധ്യം. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും ചെറിയ അംശത്തില്‍ പോലും കര്ത്താവു പൂര്ണമായും സന്നിഹിതമാണു.
6) കൂദാശാവചനങ്ങള്‍ ചൊല്ലുമ്പോള്‍ അപ്പത്തിലും വീഞ്ഞിലും വ്യ്തിയാനം ഉണ്ടാകുന്നു. ഈ മാറ്റത്തെ സത്താതീത വ്യതിയാനമാണു.  ( എന്നാല്‍ കിഴക്കന്‍ സഭകള്‍ ഇങ്ങനെ യല്ല പഠിപ്പിക്കുന്നതു അല്പം വ്യ്ത്യാസം ഉണ്ടെന്നു പറയാം .കൂദാശാ വചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ തന്നെ വ്യ്തിയാനം വന്നെന്നു തീര്ത്തുപറയുന്നില്ല. കാരണം പരിശുദ്ധാത്മാവിന്‍റെ പ്രവര്ത്തനമാണൂ അതു കുര്‍ബാനയുടെ എതു സമയത്തു അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും മേല്‍ ആവസിച്ചു അതിനെ തിരുശരീരരക്തമാക്കിയെന്നു തീര്ത്തു പറയുന്നില്ല്. അതിനാലാണു സ്ഥാപക വചനത്തിനുശേഷവും ഈ അപ്പത്തേയും കാസായിലെ മിശ്രിതത്തേയും തിരുശരീരര്‍ക്തമാക്കി പൂര്ത്തീകരിക്കണമെന്നു പ്രാര്ത്ഥിക്കുന്നതു. ( ഞാനീപറഞ്ഞതു ഒരു ധാരണപ്പിശകിനു കാരണമാകരുതു ) 
7) വി. കുര്‍ബാനയില്‍ തിരു സാന്നിധ്യം തുടരുന്നു.
8) വി.കുര്‍ബാന ആരാധനക്കു യോഗ്യമാണു.
9) വി.കുര്‍ബാന രോഗികലള്‍ക്കായി സൂക്ഷിക്കാം .
10) വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം ആ വസ്തുക്കള്‍ ഭക്ഷ്യയോഗ്യമായിരിക്കുമ്പോള്‍ മാത്രമാണു.
11) രണ്ടു സാദ്രിശ്യ്ത്തില്‍ കൊടുക്കണമെന്നില്ല.
12) വി. കുര്‍ബാന യധാര്ത്ഥില്‍ ബലിയാണു.
13) പാപമോചനത്തിനുള്ള് ബലിയാണു. കര്ത്താവിന്‍റെ കാല്വരിയാഗത്തിനു കുറവു വരുത്തുന്നില്ല.
14) വിശുദ്ധര്‍ക്കുള്ള് ബഹുമാനത്തിനു ബലി അനുവദനീയമാണു.

വി.കുര്‍ബാനയില്‍ കര്ത്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടെന്നുള്ളതു ആദിമുതല്‍ ഇന്നുവരെയുള്ള dogma യാണു. അത്യാവശ്യ്ം വിശ്വസിക്കേണ്ടകാര്യ്ങ്ങളാണു, വിശ്വാസ സത്യങ്ങളാണു dogma സഭക്കു അപ്രമാദിത്യമുണ്ടു. വൈദിക മേലധ്യക്ഷന്മാരുമായുള്ള് കൂട്ടായ്മയില്‍ സഭയുടെ മേല്‍ധ്യക്ഷനായ മാര്‍പാപ്പാ പ്രഖ്യാപിക്കുന്ന വിശ്വാസസത്യങ്ങള്‍ സഭയുടെ അപ്രമാദിത്യമാണു

കര്ത്താവിന്‍റെ യഥാര്ത്ഥ ശരീരവും രക്തവുമെന്നു പ്റഞ്ഞാല്‍ കര്ത്താവിന്‍റെ ഭൌതീകരക്തവും ശരീരവുമെന്നു പഠിപ്പിക്കുന്നില്ല.
ഭൌതീകമല്ല., വെറും ഒരു ദര്‍ശനമല്ലാ. കുര്‍ബാനയിലെ യേശുവിന്‍റെ സാന്നിധ്യം .സ്തൂലമല്ല. വെറും ആധ്യാത്മീകമല്ല. പിന്നെയോ കൌദാശിക ശരീരരക്തങ്ങളായിമാറുന്നു. സത്താതിതീയ വ്യതിയാനമെന്നു തോമ്മസ് അക്വീനാസ് പറഞ്ഞു. ഇതാണു transubstantiation
സ്തൂലതയുടെ സ്ഥിതിയില്‍ നിന്നും വിടുതല്‍ നേടി അരൂപിയായ യേശുവാണു ഉത്ഥിതനായ യേശു.



അപ്പത്തെ അപ്പമാക്കുന്നതു അപ്പത്വമാണു. അതുമാറി തല്‍സ്ഥാനത്തു യേശുവിന്‍റെ സത്തയായിമാറുമ്പോള്‍ അപ്പത്തിന്‍റെ ഗുണത്തിലും മണത്തിലും രുചിയിലും മാറ്റം വരാതെ തന്നെ അതിന്‍റെ സത്തയില്‍ വരുന്ന മാറ്റം കൊണ്ടു metaphysical change  അവിടെയാണു  Transubstantiation നടക്കുന്നതു. അപ്പത്തിനു ഭൌതീകവ്യ്തിയാനമല്ല, വെറും ആത്മീയവ്യ്തിയാനമല്ല, ബാഹ്യമായ വ്യ്തിയാനവുമല്ല.

വിവാഹശേഷം വാഴ്ത്തിയ താലിക്കു ഒരു വ്യ്തിയാനവും വരുന്നില്ല. അവിടെ തികച്ചും ആധ്യാത്മീകമായമാറ്റം മാത്രമേ വരുന്നുള്ളു.

ഇവിടെയാണു തോമ്മസ് അക്വീനാസ്  sodium chloride + sulphuricacid അവിടെ  sodium sulphate  ആയി മാറി.  ഇതു  chemical change ആണു. എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഈ മാറ്റവും അല്ല. ഈ മൂന്നു മാറ്റത്തിനും ഉപരിയാണു ഇതിനെ  tran substantiation  എന്നു വിളിച്ചു.

ഒരു സത്തമാറി മറ്റൊരു സത്തയായി മാറുന്നു.
അതേസമയം ആദ്യ്ത്തെ സത്തയും ,ഗുണവും ,മണവും രുചിയും ആക്രിതിയും എല്ലാം അവശേഷിച്ചുകൊണ്ടുതന്നെ സത്തയില്‍ മാറ്റം വരുന്നു. അതുകഴിഞ്ഞാല്‍ പിന്നെ അവിടെ അപ്പമില്ല. എന്നാല്‍ യേശുവിന്‍റെ ഭൌതീകശരീരമവിടെയില്ല. ഉത്ഥിതശരീരം മാത്രമേ അവിടെയുള്ളു. ഉത്ഥിത ശരീരത്തിനു യേശുവിന്‍റെ ഭൌതീകശരീരത്തിന്‍റെ ഗുണങ്ങളില്ല.



ദൈവപുത്രന്‍ കന്യാമറിയത്തില്‍ നിന്നും ശരീരം എടുത്തു മാംസരക്തം ധരിച്ച സ്തുലമുള്ളവനായി നമുക്കുവേണ്ടി കുര്‍ബാനയില്‍ മാംസരക്തങ്ങള്‍ക്കുപകരം അപ്പം ഉടുത്തു നമ്മുടെ ഭക്ഷണമാകാന്‍ സരീര രക്തങ്ങളായി മാറി.അപ്പത്തിന്‍റെ രൂപത്തില്‍.

അരിസ്റ്റോട്ടലിന്‍റെ meta physic കുര്‍ബാനയിലേക്കു കൊണ്ടുവന്നതു തോമ്മസ് അക്വീനാസ്  ആണു.  ഇതു തെന്ത്രോസ് സുനഹദോസില്‍ സഭ സ്വീകരിക്കുകയുണ്ടായി .

Monday, 8 September 2014

സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ കഴിവുള്ള സ്ത്രീ

രണ്ടാമാദത്തിന്‍റെ സ്രിഷ്ടിക്കായി പിതാവൊരുക്കിയ ക്രുപയുടെ പൂന്തോട്ടം !

സകല സ്രിഷ്ടിയുടെയും മകുടമായി ദൈവം മനുഷ്യനെ സ്രിഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ ഒരുക്കമായി അവിടുന്നു ഒരു വന്‍ പൂന്തോട്ടം നിര്മ്മിച്ചു. അതിമനോഹരമായ പൂന്തോട്ടം ! എല്ലാ സൌകര്യവുമുള്ള ഒരു കുറവും ഇല്ലാത്ത ഒരു പുന്തോട്ടമാണു അവിടുന്നു നിര്മ്മിച്ചതു. അതിന്‍റെ മനോഹാരിതകൂട്ടാന്‍ വേണ്ടി അവിടുന്നു ഒരു വലിയനദിയും അതിനു നാലു കൈവഴികളും  കൂടി സ്രിഷ്ടിച്ചു. നാലുഭാഗത്തേക്കും ശുദ്ധജലം ഒഴുക്കി തോട്ടം നനച്ചു എപ്പോഴും പച്ചപ്പ് കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായിരുന്നു ആ നാലുനദികള്‍ ഒന്നിന്‍റെ പേരു പിഷോണ്‍, അതു ഒഴുകുന്ന നാട്ടില്‍ നിന്നും ആണു മേല്‍ത്തരം സ്വര്‍ണ്ണം ലഭിക്കുന്നതു .അവിടെ സുഗന്ധ ദ്രവ്യങ്ങളും പവിഴക്കല്ലുകളും ഉണ്ടു.  അടുത്തതു ഗിഹോണ്‍, മൂന്നാമത്തെ നദിയുടെ പേരു ടൈഗ്രീസ് നാലാമത്തേതു യൂഫ്രട്ടീസ്  ( അവസാനത്തെ രണ്ടു നദികളിലും കൂടി ധാരാളം പ്രാവശ്യ്ം ഞാന്‍ യാത്രചെയ്തിട്ടൂണ്ടു ) അങ്ങനെ എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടാണു ദൈവം മനുഷ്യനെ ആ തോട്ടത്തില്‍ ആക്കിയതു. പക്ഷേ ദൈവത്തിന്‍റെ ഈ മുന്‍കരുതലുകളെയെല്ലാം മറികടന്നു ദുഷ്ട ശക്തികള്‍ സര്‍പ്പത്തിന്‍റെ രൂപത്തില്‍ അവിടെ പ്രത്യക്ഷ്പ്പെട്ടു മനുഷ്യനെ വന്‍ചിച്ചു. 




അതില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനായിട്ടാണു തന്‍റെ സ്വന്തം പുത്രനെ തന്നെ രണ്ടാമാദാമായി  സ്രിഷ്ടിക്കാന്‍ അവിടുന്നു തീരുമാനിച്ചതു. അതിനു അവിടുന്നു ആദ്യം തന്നെ ആ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാനുള്ള ശക്തിയുള്ള ഒരു മനുഷ്യനായിരിക്കണമെന്നും അങ്ങനെ തകര്‍ക്കാന്‍ കഴിയുന്നതിനു ഈ സര്‍പ്പത്തോടു ശത്രുതയില്‍ കഴിയുന്ന ഒരു സ്ത്രീ വേണം കാരണം ആദ്യത്തെ പതനം സ്ത്രീയുമായി അവന്‍ (സര്‍പ്പം ) ച്ങ്ങാത്തം കൂടിയതുകൊണ്ടാണു സംഭവിച്ചതു അതിനാല്‍ " സ്ത്രീ " യുമായി ശത്രുത അവിടുന്നു ഉളവാക്കി ഇനിയും ഒരിക്കലും ഈ സര്‍പ്പത്തിന്‍റെ ചതി ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ സ്തീക്കും അവളുടെ പുത്രനും സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാനുള്ള കഴിവും അവിടുന്നുകൊടുത്തു.   

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുതഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും "  ( ഉല്പ.3: 15 )

രണ്ടാമാദാമിനും ജനിക്കാനും വളരാനും എദന്‍ തോട്ടത്തേക്കാള്‍ സുരക്ഷിതവും സുന്ദരവുമായ ഒരു പൂന്തോട്ടം സ്രിഷ്ടിക്കുവാന്‍ ദൈവം തീരുമാനിച്ചു, അങ്ങനെ സുന്ദരമായ പൂന്തോട്ടവും നീര്‍ച്ചാലുകളും സര്‍പ്പത്തിനു അടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ സുരക്ഷിതവലയവും തീര്‍ക്കാന്‍ അവിടുന്നു തീരുമാനിച്ചു.


അങ്ങനെ രണ്ടാമാദത്തിനു ജനിക്കാനും വളരാനും ഒക്കെ കഴിയുന്ന  മനോഹരമായ പൂന്തോട്ടമാണു പരിശുദ്ധകന്യാമറിയം . അവിടെയും ലോകത്തിന്‍റെ നാലുഭാഗത്തേക്കും ക്രുപയുടെ നീര്‍ച്ചാലുകള്‍ മറിയമാകുന്ന പൂന്തോട്ടത്തില്‍ നിന്നും പുറപ്പെട്ടു ലോകത്തെ നനക്കുന്നു.  ( ഫുള്‍ട്ടന്‍ ജെ ഷീന്‍  )

കന്യാമറിയത്തിന്‍റെ സവിശേഷതകള്‍ 

സ്ത്രീകളെ വെറും രണ്ടാം കിടയായി കരുതിയിരുന്ന ഒരു സമയത്താണു സുവിശേഷം എഴുതപ്പെടുന്നതു .എന്നിട്ടും യേശുവിന്‍റെ വംശാവലി പറയുമ്പോള്‍ നാലുസ്ത്രീകളുടെ പെരു എടുത്തുപറയാന്‍ വി.മത്തായി ശ്രമിക്കുന്നു. അതില്‍ രണ്ടു സ്ത്രീകള്‍ അവര്‍ തീരെ മോശമായികരുതിയിരുന്നവരില്‍ നിന്നുമാണു .ഒന്നു ഒരു വിജാതീയസ്ത്രീ
രണ്ടു ഒരു വേശ്യയെന്നു വേണമെങ്ങ്കില്‍ പറയാവുന്ന ( വ്യഭിചാരം )
അപ്പോള്‍ യേശുവിന്‍റെ പാരമ്പര്യത്തില്‍ വളരെ മോശമായകാര്യങ്ങളും ഉള്‍പ്പെടുന്നു.  പരിശുദ്ധമല്ലാത്ത , അധവാ ദുഷിപ്പു കലര്‍ന്നിട്ടുള്ള ഒരു പാരമ്പര്യമാണു  വി. മത്തായി കാഴ്ച്ചവയ്ക്കുന്നതു .



പക്ഷേ അതിനെയെല്ലാം മറ്റിയെടുക്കാന്‍ സാധിക്കുന്നതു യേശു പരിശുദ്ധ കന്യാ മറിയത്തില്‍  നിന്നും ജനിക്കുകവഴി മറ്റെല്ലാ അശുദ്ധിയും അരിച്ചുമാറ്റപ്പെടുന്നു. പരിശുദ്ധകന്യാമറിയം വലിയ ഒരു ഫില്‍റ്ററായി , അരിപ്പയായി പ്രവര്‍ത്തിക്കുന്നു. കന്യകയുടെ വിശുദ്ധിയില്‍ വംശാവലിയില്‍ മുന്‍പു സംഭവിച്ച  എല്ലാ അശുദ്ധിയും അരിച്ചുമാറ്റപ്പെടുന്നു.  അത്രക്കും പരിശുദ്ധി ആ കന്യകയില്‍ ദൈവം തന്നെ നിക്ഷേപിച്ചെന്നു പറയാമായിരിക്കും. ഞാന്‍ ഉദ്ദേശിച്ചതു പരിശുദ്ധകന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നു ദൈവം സംരക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണു.

പറഞ്ഞതിന്‍റെ ചുരുക്കം ഇത്രയേള്ളു. അതായതു ആദ്യത്തെ ആദമിനെ സ്രിഷ്ടിച്ചപ്പോള്‍ നല്ല ഒരു പൂന്തോട്ടം ദൈവം സ്രിഷ്ടിച്ചതുപോലെ എല്ലാ ഗുണങ്ങളും, ആദ്യ് തോട്ടാത്തിന്‍റെ കുറവുകള്‍ പോലും അടച്ചു ഒരു നല്ലപൂന്തോട്ടമാണു ദൈവം നിര്മ്മിച്ചതു തന്‍റെ പുത്രന്‍റെ മനുഷ്യാവതാരത്തിനായി.( ഈ ആശയം ഫുള്‍ട്ടന്‍ ജേ ഷീനിന്‍റെതാണു )

ആദ്യത്തെ തോട്ടത്തിനു ഉണ്ടായിരുന്ന ഒരു കുറവായി പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളതു സ്ര്‍പ്പത്തേ ( പൈശാചികശക്തികളെ) തകര്‍ക്കാന്‍ ഒരു ശക്തി അവിടെ ഇല്ലായിരുന്നു. എന്നാല്‍ മറിയമാകുന്ന തോട്ടത്തില്‍ ഒരു പൈശാചികശക്തിക്കും അതിക്രമിച്ചു ക്ടക്കാന്‍ സാധിക്കില്ല. പിശാചിന്‍റെ തലയെ തകര്‍ക്കാന്‍ ശക്തിയുള്ളവളാണു മറിയാം. അതു തന്‍റെ പുത്രന്‍റെ ശക്തിതന്നെയാണു. ഇനിയും ധാരാളം വിശേഷങ്ങള്‍ പറയാന്‍ കാണും തല്ക്കാലം നിര്ത്തുന്നു.

ആ അല്ഭുതപൂന്തോട്ടമായ മറിയത്തിന്‍റെ ജനനപ്പെരുന്നാളിന്‍റേ മംഗളങ്ങള്‍ ഒരിക്കല്‍കൂടി ആശംസിക്കുന്നു.

Thursday, 4 September 2014

മൂന്നു തരം പ്രധാന പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥന !

മൂന്നു തരം പ്രധാന പ്രാര്‍ത്ഥനകള്‍ ( എന്‍റെ ഒരു ചിന്തമാത്രമാണു )

1) വാചാലപ്രാത്ഥന.

ഇന്നു അതു വെറും യാന്ത്രികമായി തരം താണു. വാചാലപ്രാര്ത്ഥനയില്‍ ശരീരവും മനസും ഹ്രുദയവും ആത്മാവും ഒരുപോലെ ഒന്നായി അധവാ സമഗ്രമായ ഒരു കൂട്ടായ്മയില്‍ ചെയ്യേണ്ട കാര്യമാണു . എങ്ങ്കില്ലേ അതിനു ഫലമുള്ളു. എന്നാല്‍ അതു ഇന്നു വെറും യാന്ത്രീകം - ഫലരഹിതം .

2) ധ്യാനാത്മകം

ഇവിടെ നിശബ്ദമാണെന്നേയുള്ളു മുകളില്‍ പറഞ്ഞ എല്ലാ ഘടകങ്ങളും ഇവിടെയും ആവശ്യമാണു .പലപ്പോഴും ഇതും വെറും പ്രഹസനമായി തരം താഴുന്നു



3) പ്രാവര്‍ത്തികം 

പ്രവര്‍ത്തിയില്‍ കൂടിയുള്ളപ്രാര്‍ത്ഥന..ഇവിടേയും മുകളില്‍ പറഞ്ഞ ഘടകങ്ങളെല്ലാം ഉണ്ടെങ്ങ്കിലും പ്രവര്ത്തിക്കാണു മുന്‍ ഗണന. ഇവിടെയാണു അന്ത്യവിധിയില്‍ യേശുചോദിക്കുന്ന ചോദ്യം നാം കാണുക.
"എനിക്കു വിശന്നു." ............. ഭക്ഷിക്കാന്‍ തന്നു
"എനിക്കു ദാഹിച്ചു " ................കുടിക്കാന്‍ തന്നു.
"പരദേശിയായിരുന്നു " ............ സ്വീകരിച്ചു
"നഗ്നനായിരുന്നു " ................... ഉടുപ്പിച്ചു.
"രോഗിയയിരുന്നു " ................  സന്ദര്‍ശിച്ചു.
"കാരാഗ്രഹത്തിലായിരുന്നു "............ എന്‍റെ അടുത്തു വന്നു .



ഇതെല്ലാം അന്യനു , ചെറിയവനു , നിസഹായര്‍ക്കു ,വിധവകള്‍ക്കു , അനാധര്‍ക്കു , ആരോരും ഇല്ലാത്തവര്‍ക്കു ചെയ്ത കാര്യങ്ങളാണു. പക്ഷേ ഇതെല്ലാം ദൈവത്തിനു ചെയ്തുകൊടുത്തതുപോലെ ദൈവം സ്വീകരിച്ചു.

ഇതാണു എറ്റവും വലിയ പ്രാര്ത്ഥന. ഇതാണു മദര്‍ തെരേസാ ചെയ്തതു. ഇതിനാണു അവസാന വിധിദിവസം സമ്മാനം ലഭിക്കുക.

അപരിമേയനായ ദൈവത്തെ സ്നേഹിക്കാനോ ശുശ്രൂഷിക്കാനോ നേരിട്ടു ഒരാള്‍ക്കും സാധിക്കില്ല. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്തദൈവത്തെ സ്നേഹിക്കാന്‍ കഴിയില്ല.

ആവശ്യപ്പെടാതെ തന്നെ  ഒരുവന്‍റെ ആവശ്യം കണ്ടറിഞ്ഞു ചെയ്യുന്നതാണു വലിയ നന്മ .അതാണു പരിശുദ്ധ അമ്മ നമുക്കു കാണിച്ചു തന്നിരിക്കുന്നതു . കാനായിലെ കല്യാണത്തിനു പരിശുദ്ധ കന്യാമറിയത്തോടു ആരും സഹായം ആവശ്യപ്പെട്ടില്ല. അമ്മ അതു സ്വയം മനസിലാക്കി ഒരു വലിയ വിപത്തില്‍ നിന്നും ആ കുടും ബത്തെ രക്ഷിക്കുകയായിരുന്നു. ഈ നല്ല മാത്രുകയാണു നമുക്കു സ്വീകരിക്കാവുന്നതു

ഇതു തന്നെയാണു മദര്‍ തെരേസായും ചെയ്തതു. ആരും ആവശ്യപ്പെട്ടിട്ടല്ല. ഒരുവന്‍റെ നിസഹായവസ്ഥ മനസിലാക്കി അവനെ സഹായിക്കുകയായിരുന്നു മദര്‍ തെരേസാ.



നമുക്കും ഈ നൊമ്പുകാലം നമ്മുടെ  ജീവിതത്തിലെ ഒരു മാനസാന്തരമായി മറ്റിയെടുക്കാന്‍ ശ്രമിക്കാം. ജജവിതനവീകരണത്തില്‍ കകടി സ്വയം നന്നാവുകയും അതില്കകടി യേശുവിനു സാക്ഷികളാവുകയും അന്യരെ സഹായിക്കുന്നതില്‍ കൂടി ദൈവസ്നേഹത്തിനു സ്വയം അര്ഹരായിതീരുകയും ചെയ്യാം

ലൂസിഫറിന്‍റെ ഉന്നതാധികാരികളുടെ ആലോചനാ യോഗങ്ങള്‍ !

സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ !
പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍
ശിരസില് 12 നക്ഷത്രങ്ങളള്‍കൊണ്ടുള്ള കിരീടം
അവള്‍ ഗര്‍ഭിണി ആയിരുന്നു ( വെളി.12:1 )


ലൂസിഫര്‍ വലിയ വായില്‍ കരഞ്ഞു.

സേവകരെല്ലാം ഓടിക്കൂടി കാര്യ്ം അന്വഷിച്ചു അപ്പോള്‍ ലൂസിഫര്‍ പറഞ്ഞു.
ഞാന്‍ അന്നേ പറഞ്ഞതല്ലേ ആ “ സ്ത്രീ “ ജനിക്കാന്‍ പാടില്ല. അതിനു അന്നാ ഗര്‍ഭിണി ആയിരുന്നപ്പോള്‍ അവളെ നശിപ്പിക്കണമെന്നു ? ആരെയായിരുന്നു ആ ചുമതല ഞാന്‍ ഏള്‍പ്പിച്ചിരുന്നതു ? എവിടെ ആ പെന്താ ?

പെന്താ ഉപചാരപൂര്‍വം ലൂസിഫറിന്‍റെ മുന്‍പില്‍ വന്നു . “ അടിയന്‍ “

അന്നു ഞാന്‍ പറഞ്ഞേല്പിച്ച ജോലിയില്‍ വന്ന പിഴവു എന്തായിരുന്നു ?

“ അന്നു ഒരു ദിവസം അങ്ങു എന്നേ വിളിച്ചു പറഞ്ഞായിരുന്നു. ആ “ സ്ത്രീ “ ജനിക്കാന്‍ പോകുന്നു." അന്നാ " ഗര്‍ഭിണിയാണു .ആ “സ്ത്രീ” ഒരു തരത്തിലും ജനിക്കാന്‍ പാടില്ല. അന്നായുടെ ഗര്‍ഭത്തില്‍ വെച്ചുതന്നെ ആ കുഞ്ഞു മരിക്കണം .അതിനു അന്നായിക്കു എന്തെങ്ങ്കിലും അപകടത്തില്‍ കൂടി ആകുഞ്ഞിനെ കൊല്ലണം ആ കുഞ്ഞു ജനിക്കാന്‍ പാടില്ല. ആ കുഞ്ഞാണു നമ്മുടെ ശത്രുവായ ആ “ സ്ത്രീ ”. ആ ചുമതല അങ്ങു എന്നെയാണു ഏല്പിച്ചതു !

ഞാന്‍ അതു സന്തോഷപൂര്‍വം ഏറ്റെടുത്തു. 9 മാസക്കാലം ഞാന്‍ ഉറക്കമിളച്ചു അന്നായുടെ ഭവനത്തിനരുകില്‍ ഉണ്ടായിരുന്നു. വളരെയധികം കെണികള്‍ ഞാന്‍ ഒരുക്കിയിരുന്നു. പക്ഷേ ഒന്നും വിജയം കണ്ടില്ല. ദൈവത്തിന്‍റെ ആ നശിച്ച ദൂതന്മാര്‍ അന്നായിക്കു വലിയ സംരക്ഷണമാണു നല്കിയിരുന്നതു ഒടുവില്‍ ഞാന്‍ അങ്ങയെ വിവരം ധരിപ്പിച്ചിരുന്നു. അങ്ങു ചില അടവുകള്‍ പറഞ്ഞുതന്നതു ഞാന്‍ പ്രയോഗിച്ചു കുറെയൊക്കെ വിഷമതകള്‍ അന്നായിക്കു ഉണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷേ അവളും വിളഞ്ഞവിത്തായിരുന്നു. ഉണ്ടാകുന്ന കഷ്ടതകളെല്ലാം അപ്പഴപ്പോള്‍ ദൈവത്തിന്‍റെ കരങ്ങളില്‍ കൊടുക്കും ഉടനെ തന്നെ അതെല്ലാം കരിഞ്ഞു ചാരമാകുകയായിരുന്നു പതിവു .അങ്ങനെ നമ്മുടെ പ്ളാനെല്ലാം തകരുകയായിരുന്നു “



അങ്ങനെ ആ “ സ്ത്രീ “ യെ ജനനത്തിനു മുന്പു തന്നെ അവളെ നശിപ്പിക്കാനുള്ള പദ്ധതിയെല്ലാം പാളുകയായിരുന്നു. “

ഇന്നു പൊതുയോഗം കൂടുന്നതും ഭാവിപരിപാടികള്‍ക്കു രൂപം നല്കുന്നതുമാണെന്നു പറഞ്ഞു മീറ്റിംഗ് അവസാനിപ്പിച്ചു.

പിന്നിടു ചേര്ന്നതു ഉന്നതാധികാര സമിതിയാണു.  ലൂസിഫറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര ആലോചനാ സമിതി .

ലൂസിഫര്‍ " പ്രിയരേ നിങ്ങളെ വിളിച്ചുകൂട്ടിയതു ചില ഗഹനമായ വിഷയങ്ങള്‍ സംസാരിക്കുവാനാണു. ഭാവിയും ഭൂതവും ദൈവത്തിനറിയാവുന്നതുപോലെ എല്ലാകാര്യവും എനിക്കും അറിയാം .ഞാന്‍ പറയാന്‍ പോകുന്നതു മനുഷ്യരെ സംബന്ധിച്ചു ഭാവികാര്യങ്ങളാണു. കഴിഞ്ഞമീറ്റിംഗില്‍ ഞാന്‍ പറഞ്ഞതുപോലെ കാര്യങ്ങള്‍ കൈവിട്ടുപോകയാണു. ആ " സ്ത്രീ " ജനിക്കുകതന്നെ ചെയ്യും . അവളില്കൂടിയാണു ആ രക്ഷകന്‍ ജനിക്കുക, അങ്ങേരു ദൈവപുത്രനായതുകൊണ്ടു മനുഷ്യരെ മുഴുവന്‍ രക്ഷിക്കുവാനാണു വരവു. അതു നടന്നാല്‍ നമ്മുടെ പാദ്ധതിമുഴുവന്‍ പാളും. ഏദന്‍ തോട്ടത്തില്‍ വച്ചു സംഭവിച്ച അപജയം മാറിപോകും അതായതു മനുഷ്യന്‍റെ ജന്മപാപത്തിനു പരിഹാരമാകും . അതാണു നമുക്കു എറ്റ വലിയ പ്രഹരം .
അതു ഒന്നുകൂടിപറയാമോ ? ജന്മപാപം ? നമ്മുടെ അറിവിനായി പറയാം അവരുടെ സഭ പഠിപ്പിക്കുന്ന കാര്യ്മല്ല പറയുന്നതു . സഭയോ ? അതെന്താണു ? അതു വരാന്‍ പോകുന്ന കാര്യമാണു. യേശു മനുഷ്യരുടെ രക്ഷക്കുവേണ്ടി ഭാവിയില്‍ സ്ഥാപിക്കുന്ന ഒരു കൂട്ടമാണു . ഇനിയും ചോദ്യം വേണ്ടാ കേള്‍ക്കുക മാത്രം മതി ! ജന്മപാപം മാത്രം പറയാം .അതു നമ്മുടെ നിര്‍വചനമാണു.നമുക്കു മാത്രം ഉള്ളതാണു.മനുഷ്യരുടെ നിര്‍ വചനം വേറെയാണു.




ആ സ്ത്രീ ജന്മപാപമില്ലാതെയാണു ജനിക്കുക. സ്നാപകനും യേശുവിനും ഒന്നും ജന്മ പാപമില്ല. ഒരു മരം വളരെ ആരോഗ്യത്തോടെ നേരേ മുകളിലേക്കു വളര്ന്നാല്‍ സാധാരണ കാറ്റിനു അതിനോടു ഒന്നും ചെയ്യാന്‍ പറ്റില്ല. എന്നാല്‍ ഒരു വശത്തെക്കു ചരിഞ്ഞാണു ലില്ക്കുന്നതെങ്ങ്കില്‍ ആവശത്തേക്കു അതിനെ മറിച്ചിടാന്‍ എളുപ്പമാണു. അതുപോലെ മനുഷ്യന്‍ ജനിക്കുമ്പോള്‍ പാപത്തിലേക്കു ഒരു ചായവോടെ ജനിക്കുന്നു. അതു എദന്‍ തോട്ടത്തില്‍ വച്ചു അവനു ജന്മാവകാശമായി ലഭിച്ചതാണു .ജനനാല്‍ തന്നെ അവനു പാപത്തിലേക്കു ഒരു ചായ് വുണ്ടു അപ്പോള്‍ വളരെ എളുപ്പത്തില്‍ അവരെ വീഴിക്കാം .ആ "സ്ത്രീ"ക്കു ജന്മപാപമില്ലാത്തതിനാല്‍ ഒരുതരത്തിലും വീഴിക്കാന്‍ പറ്റില്ല.

ആ നില്ക്കുന്ന ചാഞ്ഞമരം കണ്ടോ ? നേറേ നില്ക്കുന മരവും കണ്ടോ ? ആ ചാഞ്ഞമരമാണു ജന്മപാപമെന്നു വിചാരിച്ചാല്‍ മതി . മനുഷ്യര്‍ക്കു വേറേ നിര് വചനമാണു . അതു നമുക്കുവേണ്ടാ. മനസിലായെല്ലോ? 

ചിന്തിക്കാനുള്ള അജന്ണ്ടാ 

1) ആ സ്ത്രീയുടെ ജനന സമയത്തു അവളെ ഇല്ലാതാക്കാന്‍ അവസാനശ്രമം     
2) മംഗളവാര്ത്തക്കുമുന്‍പു വകവരുത്താന്‍ കഴിയുമോയെന്നു നോക്കണം
3) ഏലിസബേത്തിനെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയില്‍ അപകടം വരണം  
4)ആ "സ്ത്രീ" യെ പാപത്തില്‍ വീഴിക്കാന്‍ പറ്റില്ല. ചതിയില്‍ കുടുക്കാന്‍ ശ്രമിക്ക 5) യേശുവിന്‍റെ അടുത്തു ഒരുപണിയും നടക്കില്ല മരുഭൂമിയില്‍ ശ്രമിക്കണം   
6) അവസാനത്തെ നമ്മുടെ പണി യേശുവിന്‍റെ സഭയെ തകര്‍ക്കുക.
7) കുറഞ്ഞപക്ഷം ഭിന്നതകള്‍ ഉളവാക്കി ചിതറിക്കാന്‍ കിണഞ്ഞു ശ്രമിക്ക     
8) രണ്ടു തരത്തിലുള്ള പോരാട്ടമാണു പ്രധാനമായും നമുക്കാവശ്യം 
9) സഭക്കകത്തുനിന്നുകൊണ്ടു അവരിലൊരാളായി വേഷം മാറി ലക്ഷ്യം കാണുക 
10 ) സഭക്കു പുറത്തുനിന്നുകൊണ്ടു ചതിക്കുഴിയിലൂടെ ലക്ഷ്യത്തിലെത്തണം
11) അതിനു ഞാന്‍ തിരഞ്ഞെടുത്തതു എന്‍റെ വിശ്വസ്ഥരായ രണ്ടു സേനാ നായകന്മാരെയാണു മനോവും, പെന്തയും. മനോവ് സഭക്കുള്ളില്‍ നിന്നുകൊണ്ടും  പെന്ത സഭക്കുപുറത്തു നിന്നുലൊണ്ടും വേണം പോരാട്ടം നയിക്കുവാന്‍. അതിനു നിംഗളുടെ പേരില്‍ അല്പം വ്യത്യാസം വേണമെങ്ങ്കില്‍ വരുത്താം അക്ഷരങ്ങള്‍ കൂട്ടിയും അല്ലെങ്ങ്കില്‍ പുള്ളികള്‍ മാറ്റിയും ഒക്കെ നിംഗള്‍ക്കു അറിയപ്പെടാം. നിംഗള്‍ക്കു ആലോചിക്കാന്‍ ഇഷ്ടം പോലെ സമയം ഉണ്ടു ആ സ്ത്രീ ജനിക്കണം അവളില്‍ ഉണ്ണി പിറക്കണം പിന്നെ സഭ സ്ഥാപിക്കണം അതു വളരണം ഇതിനൊക്കെ ധാരാളം നൂറ്റാണ്ടുകള്‍ തന്നെയെടുക്കും. ബാക്കിയുള്ളവര്‍ക്കാണു ഇന്നുമുതല്‍ പണി.

ഇനിയും പോയി അവരവരുടെ ജോലിക്കു ആവശ്യമായ പദ്ധതികള്‍ തയാറാക്കി എന്നെ അറിയിക്കണം എല്ലാവര്‍ക്കുംപോകാം


ഉന്നതാഹധികാര സഭയുടെ മുന്നാം വട്ട സമ്മേളനം                


രണ്ടാം ഹവ്വായോടൂം രണ്ടാമാദത്തിനോടും എങ്ങനെയെല്ലാം പൊരുതണമെന്നു  ഓരോരുത്തരും പ്ളാന്‍ ചെത കര്മ്മ പദ്ധതിക്ള്  ഓരോരുത്തര്‍ അവതരിപ്പിച്ചതു വേണ്ടതിരുത്തലോടെ സഭപാസാക്കി.

ഇനിയും കാലങ്ങള്‍ കഴിഞ്ഞുള്ളയുദ്ധം എങ്ങനെ പ്ളാന്‍ ചെയ്തെന്നു മനോവും ,പെന്തയും വിശദമായി അവതരിപ്പിച്ചു.
മനോവു.
ഞാന്‍ ലോകം മുഴുവന്‍ നിറഞ്ഞു നിന്നു പ്രവര്ത്തിക്കാന്‍ തീരുമാനിച്ചു. ഓരോ രാജ്യത്തും ഓരോ പേരുകള്‍ സ്ഥലകാല സാഹചര്യ്ം അനുസരിച്ചു സ്വീകരിക്കാമെന്നു തീരുമാനിച്ചു. സഭക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ സഭക്കെതിരായി പ്രവര്ത്തിക്കാനാണു തീരുമാനം .വേണ്ടിവന്നാല്‍ സഭാനേത്രുത്വം വരെ എറ്റെടുക്കാമെന്നാണു വിചാരിക്കുന്നതു . അതിനു ചിലമാര്‍പാപ്പാമാര്‍ അയോഗ്യരായിരുന്നെന്നും അതു അംഗീകരിക്കാതെ ആ സ്ഥാനത്തേക്കു ഞങ്ങളെ തന്നെ നോമൊനേറ്റു ചെയ്യണമെന്നും അതിനുവേണ്ടി നല്ലൌരു കൂട്ടം വിശ്വാസികളെ സ്വാധീനിക്കാനും തീരുമാനിച്ചു. സഭ്യുടെ തീരുമാനങ്ങള്‍ എതെങ്ങ്കിലും വശത്തുകൂടി എതിര്ത്തു തോല്പ്പിക്കണം .ഒരിക്കലും പിടികൊടുക്കാതിരിക്കാനുള്ളമുന്‍കരുതലുകള്‍ എടുക്കുന്നുണ്ടൂ അതും അല്പം ഭേദഗതിയോടെ പാസായി.

പെന്ത

ഇതുവരെ ലോകം കണ്ടിട്ടില്ലാത്തപുതിയ അടവാണു ഞ്ങ്ങള്‍ സ്വീകരിച്ചതു.
അതായാതു ജന്മം തന്നെ മാറ്റിയെടുത്തു ." പീത്തവിരയുടെ ജന്മം " എടുക്കുവാനാണു ഞങ്ങള്‍ തീരുമാനിച്ചതു .അതായതു പിളരുക . പീത്തവിര കഷണങ്ങളാകുന്നതു പോലെ കഷണങ്ങളാകുക. " അതായതു വളരും തോറൂം പിളരുക , പിളരും തോറും വളരുക " അങ്ങനെ ഞ്ങ്ങള്‍ ലോകം മുഴുവന്‍ നിറഞ്ഞു നിന്നു സഭയോടുപോരാടുക. സഭയില്‍ ഉള്ളവര്‍ സഭയുടെ ആരംഭം മുതല്‍ ആ "സ്ത്രീ " യോടു വളരെ ഭക്തിയിലാണു . അവരാണു പുത്രനില്‍ നിന്നും ധാരാളം അനുഗ്രഹങ്ങള്‍ വാരികോരി സഭാ മക്കള്‍ക്കുകൊടുക്കുന്നതു . അതിനാല്‍ ആ  "സ്ത്രീ" യില്‍ നിന്നും സഭയെ അകറ്റുക. ഇതാണു ഞങ്ങളുടെ മുഖ്യ ആയുധം .അതിനു ആ സ്ത്രീയെ പുലഭ്യം പറഞ്ഞു നാറ്റിക്കുക. അതുപോലെ സഭയിലെ കൂദാശകളെയെല്ലാം എതിര്‍ക്കുക. പോപ്പാണു അന്തിക്രിസ്തുവെന്നു പറയുക. പിന്നെ സ്ഥലകാലസാഹചര്യമനുസരിച്ചു അടവുകള്‍ മാറ്റുക. പിന്നെ ഞ്ങ്ങളുടെ പേരു ലോകം മുഴുവന്‍ ഒന്നു മതിയെന്നു തീരുമാനമേടുത്തു സഭയെന്നു പറഞ്ഞാല്‍ ഞങ്ങളാണെന്നു വര്ത്തിതീര്‍ക്കുക. അതില്‍കൂടി ലക്ഷ്യത്തിലെത്താമെന്നാണു കണക്കുകൂട്ടുന്നതു. കൊള്ളാം ! ഇതു ലൂസിഫറിനു വളരെ ഇഷ്ടപ്പെട്ടു.

ഇനിയും അവരവരുടെ ജോലിയില്‍ വ്യാപിരുതരായികൊള്ളുക. ഉടനെ ഇനിയും മീറ്റിംഗു കൂടുന്നതല്ല. എല്ലാവരെയും അനുഗ്രഹിച്ചു ലൂസിഫര്‍ പോയി..    

Tuesday, 2 September 2014

മാര് യാക്കോബൊന്റെ തക്സാ

അന്ത്യ തിരുവത്താഴത്തില് നമ്മുടെ കര്ത്താവു ചെയ്ത ആചാരാഅനുഷ്ടാനത്തെ അനുകരിച്ചു സഭയുടെ പിള്ളതൊട്ടിലായ ജറുസലേമില് അനുഷ്ടിക്കപ്പെട്ടിരുന്നതാണു എറ്റവും പുരാതനമായ ആരാധനക്രമം മാര്‍ യാക്കോബായിരുന്നു ജറുസലേം സഭയുടെ പ്രഥമാധ്യക്ഷന്‍.

ക്രൈതവാരാധനയുടെ കാതലായ പുതിയ നിയമത്തിലെ പെസഹാ രഹസ്യാഘോഷത്തിനു സ്ഥായിയായ രൂപവും ഭാവവും നല്കി ഒരു ആരാധനക്രമം മാര്‍ യാക്കോബു ക്രോദീകരിച്ക്ഹതായി പണ്ഡിതാഭിപ്രായമുണ്ടു. മാര് ദീവന്നാസിയോസ് ബര്‍സ്ളീബി പറയുന്നതിംഗനെയാണു.
പെന്തിക്കൊസ്തി ദിവസം ശ്ളീഹന്മാര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു.
തിങ്കളാഴ്ച്ച അവര്‍ മൂരോന്‍ കൂദാശ ചെയ്തു

ചൊവ്വാഴ്ച്ക്ഹ അവര് ബലിപീഠം കൂദാശ ചെയ്തു.നമ്മുടെ കര്ത്താവില്‍ നിന്നുംഗ്രഹിച്ചപ്രകാരം അവര് സ്ംഘം കൂടി വി.കുര്‍ബാനയുടെ അനുഷ്ടാനങ്ങള്‍ക്കു രൂപം കൊടുത്തു.

ബുധനാഴ്ച്ച നമ്മുടെ കര്ത്താവിന്റെ സഹോദരനും ജറുസലേമില്‍ എപ്പിസ്കോപ്പയുമായിരുന്ന മാര് യാക്കോബു ശ്ളിഹാ ഈ ക്രമം വച്ചു പ്രഥമ കുര്ബാന അര്പ്പിച്ക്ഹു.
വ്യാഴാഴ്ച്ച ശ്ളീഹന്മാരുടെ 72 കാനോനകള്‍ രൂപീകരിച്ചു.



വെള്ളിയാഴ്ച്ച മാര് പത്രോസും മാര് യോഹന്നാനും മുടന്തനെ സൌഖ്യമാക്കി.
ശനിയാഴ്ച്ചദിവസ്ം സുവിശേഷ വേലക്കും മറ്റുമായി ചിട്ടിയിട്ടു സ്ഥലങ്ങള്‍ നിശ്ചയ്ഇച്ചുകൊടുത്തു. ( Expositio Liturgiae CSCO 14,36 )

ഇങ്ങനെ ജറുസലേമില് ഉല്ഭവിച്ച മാര് യാക്കോബിന്റെ തക്സാ (ക്രമം ) യുടെ കാതലായ ഭാഗങ്ങളെല്ലാം ശ്ളീഹന്മാരുടെ കാലത്തു തന്നെ രൂപം പ്രാപിച്ചതാണു. സാര്‍വത്രിക സഭയിലെ എറ്റവും മഹനീയമായ കുര്ബാനതക്സാകളില്‍ ഒന്നാണിതു .നമ്മുടെ കര്ത്താവും ശ്ളീഹന്മാരും സംസാര ഭാഷയായി ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷയിലായിരുന്നു പൌരാണികമായ ജറുസലേം തക്സാ

( ഇതു ചുരുക്കം ഫാദര് ഗീവര്ഗീസ് പണിക്കര് കാരിച്ചാല് എഴുതിയ
പുസ്തകത്തില് നിന്നും എടുത്തതാണു അധികം താമസിയാതെ വി.കുര്ബാനയേക്കുറിച്ചു വിശദമായി എഴുതുന്നതാണു )

മാര്‍ യാക്കോബിന്‍റെ അനാഫുറയെക്കുറിച്ചു പാശ്ചാത്യ ഗവേഷകരുറെ ഇടയില്‍ വലിയ മതിപ്പാണു ഒരാള്‍ പറഞ്ഞതു ഇപ്രകാരമായിരുന്നു ഇന്നുള്ളതില്‍ എറ്റവും മെച്ചമായ ഒരു അനാഫുറയാണു മാര്‍ യാക്കോബിന്‍റെതെന്നു

സുറിയാനിക്കാരുടെ അഭിമാനമാണു മാര്‍ യാക്കോബിന്‍റെ അനാഫുറയെന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു.

കല്ക്കദോനിയാ സുനഹദോസിനു ശേഷം വാന്ന വളര്ച്ചയും പരിണാമവും

യേസുക്രിസ്തുവിന്‍റെ ദൈവത്വവും മനുഷ്യത്വവും ഒരു വ്യക്തിയില്‍ എങ്ങനെ സംയോജിക്കപ്പെട്ടിരിക്കുന്നു വെന്നന്നതിനെപറ്റി ആധികാരികമായിതീരുമാനമുണ്ടായതു 451 ല് കൂടിയ കല്ക്കദോനിയാ സുനഹദോസില്‍ വച്ചാണു. ഈ തീരുമാനം എല്ലാവരും സ്വീകരിച്ചില്ല. അന്ത്യോക്ക്യന്‍ സഭ ഉള്‍പ്പെടെ പലസഭകളേയും ബാധിച്ചു. ഈ ചേരിതിരിവു ആരാധനാക്രമത്തെയും കുറെയൊക്കെ ബാധിച്ചു. അതോടെ അന്ത്യോക്യന്‍ റിത്തു നവമായ ഭാവങ്ങളും രൂപങ്ങളും പ്രാപിച്ചു. ആറാം നൂറ്റണ്ടു മുതല്‍ പതിമൂന്നാം നൂറ്റണ്ടു വരെയുള്ള കാലഘട്ടം അന്ത്യോക്യന്‍ റീത്തിന്റെ വളര്ച്ചയുടേയും പരിവര്ത്തനത്തിന്റെയും കാലമാണെന്നു പറയാം
ആദ്യകാലങ്ങളില്‍ ജറുസലേമില്‍ സുറിയാനിയിലും അന്ത്യോക്യയിലും പരിസരപ്ര്ദേശങ്ങളിലും ഗ്രീക്കിലും മര് യാക്കോബിന്‍റെ തക്സാ പ്രചരിച്ചിരുന്നു.ആറാം നൂറ്റണ്ടില്‍ സുറിയാനി സഭ തക്സാ ഗ്രീക്കില്‍ നിന്നും സുറിയാനിയിലേക്കു വീണ്ടും തര്ജിമചെയ്യുകയുണ്ടായി. എന്നാല്‍ ഈ പരിഭാഷഗ്രീക്കുമൂലത്തോടു വേണ്ടത്ര വിസ്വസ്തതകാണിച്ചിരുന്നില്ല.

അതിനാല്‍ എഡേസായിലെ മാര് യാക്കോബു മല്പാന്‍ പലഗ്രീക്കു കയ്യെഴുത്തുപ്രതികള്‍ ഉപ്യോഗിച്ചു ഒരു നവീനസുറിയാനി പരിഭാഷയുണ്ടാക്കി. 9ആം ശതകത്തില്‍ മോശേ ബര്‍ കേഫായും 12ആം ശതകത്തില്‍ മാര് ദീവന്ന്യാസിയോസ് ബര്‍ശ്ളീബിയും 13ആം ശതകത്തില്‍ പൌരസ്ത്യകാതോലിക്കായായിരുന്ന മാര് ഗ്രീഗോറീയോസ് ബാര് എബ്രായാ
തക്സായിലെ സുദീര്ഘമായ ചില പ്രാര്‍ത്ഥനകള്‍ വെട്ടിചുരുക്കി ഇങ്ങനെ മാര് യാക്കോബിന്‍റെ തക്സാ നാമിന്നു കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതു 13ആം ശതകത്തിലായിരുന്നു.




ഈ ക്രമമാണു മലങ്കരയില്‍ ഉപയോഗിച്ചുപോരുന്നതു.ഇതിനിടയില്‍ മാര് യാക്കോബിന്റെ തക്സായെ ആസ്പദമാക്കിയും അനുകരിച്ചും 100 ല്‍ പരം തക്സകള്‍ വിരചിതമായി. അതില്‍ 9 എണ്ണം മാത്രമേ മലങ്ങ്കരസഭയില്‍ ഇന്നു ഉപയോഗത്തിലുള്ളു. മിക്കവയും സുറിയാനി ഭാഷയില്‍ നിന്നും പരിഭാഷപ്പെടുത്തിയിട്ടില്ല. എന്നാല്‍ അന്ത്യോക്കിയായിലെ സഭ ബര് എബ്രായുടെ പരിഷ്കാരത്തിനുമുന്‍പുള്ള മാര്‍ യാക്കോബിന്‍റെ വലിയക്രമമാണു ഇന്നും ഉപയോഗിക്കുന്നതു
ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ഈവാനിയോസ് തിരുമേനി സീറോമലങ്കരക്കുവേണ്ടി 1934 ല്‍ പാമ്പാക്കുട അച്ചടിച്ച തക്സായില്‍ മാര്‍ യാക്കോബിന്‍റെ വലിയ ക്രമമാണു സ്വീകരിച്ചിരിക്കുന്നതു .

മാലാഖാമാര്‍ സന്തോഷിക്കയും പിശാചുക്കള്‍ ദുഖിക്കയുംചെയ്ത ദിവസം

ലൂസിഫര്‍ ആരാഞ്ഞു പതിവില്‍ കഴിഞ്ഞു ഇന്നു സ്വര്‍ഗത്തില്‍ എന്താ സന്തോഷം? "ഇന്നാണു ആസ്ത്രീയുടെ ജനനം അതല്ലേ ഇവിടെ മ്ളാനത? സ്വര്ഗം സന്തോഷിച്ച ദിവസം 
                                           
മാലാഖാമാര്‍ സന്തോഷിക്കയും പിശാചുക്കള്‍ ദുഖിക്കയുംചെയ്ത ദിവസം. സെപ്റ്റംബര് 8 നു സഭ  ദൈവമാതാവായ മറിയത്തിന്‍റെ ജന്മദിനം ആഘോഷിക്കന്നു  ജനം ഇതില്‍  താല്പര്യപൂര്‍വം പങ്ങ്കെടുക്കുന്നു. അതിനായിഒരാഴ്ച്ചത്തെ ഉപവാസം , പ്രാര്‍ത്ഥന, നോമ്പു, മുതലായ അനുഷ്ടിച്ചുകൊണ്ടാണു ഇതു നിര്‍വഹിക്കുന്നതു. അതിന്‍റെ ആരംഭമാണു ഇന്നു.

ആരാണു ഈ മാതാവു ?

ദൈവമാതാവെന്നുപറഞ്ഞാല്‍ പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ലെന്നു മനസിലക്കാനായി കിഴക്കാന്‍ സഭകള്‍ കൂടുതലും യേശുവിന്‍റെ അമ്മയെന്നാണു സംബോധന ചെയ്യുക. ബൈബിളിലും അങ്ങനെയാണെല്ലോ ? എന്നാല്‍ യേശു ദൈവമായതുകൊണ്ടു യേശുവിന്‍റെ അമ്മയെ ദൈവമാതാവെന്നു സംബോധനചെയ്യുന്നതില്‍ തെറ്റില്ല,പിതാക്കന്മാര്‍ അങ്ങനെ വിളിച്ചു.



എന്തുകൊണ്ടാണൂ സ്വര്‍ഗത്തില്‍ സന്തോഷം ഉണ്ടായതു ?

പുത്രന്‍ തമ്പുരാനു മനുഷ്യനായി ഭൂമിയില്‍ അവതരിക്കാനുള്ള പാത്രം ഇതാഭൂമിയില്‍ രൂപപ്പെട്ടു.- ജന്മമെടുത്തു.- അവളെ  ജന്മപാപത്തില്‍ നിന്നുപോലും അകറ്റി പരമപരിശുദ്ധയായിട്ടാണു ഭൂമിയില്‍ ജന്മം കൊണ്ടതു ..അതിനാലാണു സഭ പരിശുദ്ധദൈവമാതാവിന്‍റെ ജന്മദിനംഘോഷിക്കുന്നതു .സ്നാപകന്‍റെയും മറിയത്തിന്‍റെയും മാത്രമാണു യേശുവിനെ കൂടാതെ ജന്മദിനം സഭ ആഘോഷിക്കുന്നതു. അതിന്‍റെ കാരണം ജന്മപാപമില്ലാതെ ജനിച്ചരണ്ടുമനുഷ്യരാണു ഇവര്‍ രണ്ടുപേരും ജനിക്കുന്നതിനു മുന്‍പുതന്നെ പരിശുദ്ധാത്മാവില്‍ അഭിഷിക്തരായി. പിന്നെ യേശു ദൈവമാണെല്ലോ .അങ്ങനെ യേശുകഴിഞ്ഞാല്‍ രണ്ടുമനുഷ്യരുടെ ജന്മദിനം സഭ ആചരിക്കുന്നു
പരമപരിശുദ്ധനായ -ദൈവം തന്നെയായ - യേശുവിനെ ഗര്‍ഭം ധരിക്കാനുള്ള സ്ത്രീയെ ദൈവം വളരെ ശ്രദ്ധയോടെ കരുതലോടെ , ഈലോകത്തില്‍ ജനിക്കുവാന്‍ അവസരം ഒരുക്കി.ദൈവം തിരഞ്ഞെടുക്കുന്നവരെ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ വിശുദ്ധീകരിക്കുന്നു  ( ജറമി.1: 4-5 )  അവള് ജന്മപാപമോ കര്മ്മപാപമോയില്ലാതെ വളര്ന്നുവന്നു സമയത്തിന്‍റെ പൂര്ത്തികരണത്തില്‍ യേശുവിനെ ഗര്ഭം ധരിച്ചു ലോകത്തിനു നല്കി. തന്റെ പാലുകുടിച്ചു വളന്നു വന്ന യേശുവിനു ആവശ്യമുള്ള പ്രാര്‍ത്ഥനകളും ഒക്കെ പഠിപ്പിച്ചു യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരുവാന്‍ അമ്മ അവനെ സഹായിച്ചു.

മനുഷ്യനായ യേശു ലോകത്തിനടുത്തതെല്ലാം, ഒരു മനുഷ്യനു ആവശ്യമുള്ളതെല്ലാം പഠിച്ചതു അമ്മയില്‍ നിന്നുമാണു അമ്മയേശുവിന്‍റെ ഗുരുവാണു,

അതേ സമയം യേശുവിന്‍റെ ദൈവത്ത്വത്തില് പൂര്ണമായി വിശ്വസിച്ച മറിയത്തിനു ദൈവികരഹസ്യങ്ങളെല്ലാം വെളിപ്പെടുത്തികൊടുത്തതു യേശുതന്നെയാണു അതിനാല്‍ പരിശുദ്ധകന്യാമറിയം യേശുവിന്‍റെ ആദ്യത്തെ ശിഷ്യയാണെന്നു പറയാം.

ശിഷ്യന്മാര്‍ വെറും മൂന്നു വര്ഷം യേശുവിന്‍റെ കൂടെ നടന്നു യേശുപഠിപ്പിച്ചതെല്ലാം പഠിച്ചെങ്ങ്കില്‍ അമ്മ 33 വര്‍ഷം യേശുവിനോടുകൂടി ആയിരുന്നു എല്ലാരഹസ്യങ്ങളും ഗ്രഹിച്ചു.മനുഷ്യരക്ഷക്കു ബലിയായി സമര്‍പ്പിക്കാനാണു യേശു വന്നതെന്നു അമ്മ ഗ്രഹിച്ചിരുന്നു.
അതുകൊണ്ടാണു കുരിശുമരണത്തിനു വിധികപ്പെട്ടു കുരിശും തോളില്‍ വഹിച്ചു ഗാഗുല്‍ത്താമലയിലേകുപോകുമ്പോള്‍ മകന്‍റെ കൂടെ നടന്നു മകനു അവശ്യമായിരുന്ന ധാര്‍മീകധൈര്യം (moral courage) പകര്‍ന്നുകൊടുത്തു ബലിപൂര്ത്തീകരിക്കന്‍ മകനെ സഹായിച്ചതു.

രഹസ്യം വെളിപ്പെടുത്തുന്നയേശു

തന്‍റെ അമ്മയാരാണെന്നും താന്‍ ആരാണെന്നും തക്കസമയത്തു യേശു വെളിപ്പെടുത്തി .
പിതാവു തന്നെയേള്‍പ്പിച്ചദൌത്യം പൂര്‍ത്തിയാകുന്നതിനു തോട്ടുമുന്‍പു താനാരാണെന്നു ലോകത്തിനു വെളിപ്പെടുത്തികൊടുക്കുന്നു. ബൈബീള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണു അതു നിര്‍വഹിക്കുന്നതു. അതുമനസിലാക്കാന്‍ നാം ഉല്പത്തിയിലേക്കുപോകണം

“ നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ തലതകര്‍ക്കും “      ( ഉല്പ.3 : 15 ) അവിടെ പറഞ്ഞിരിക്കുന്ന സ്ത്രീയുടെ മകനാണു ഞാനെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണു തന്‍റെ മരണത്തിനു മുന്‍പു അമ്മയെ " സ്ത്രീ " യെന്നു വിളിക്കുന്നതു.

സര്‍പ്പത്തിനും അവന്‍റെ സന്തതികള്‍ക്കും ഒരിക്കലും മറിയത്തെ അംഗീകരിക്കാന്‍ കഴികയില്ല. അവന്‍റെ തലയെ തകര്‍ക്കാനുള്ള സന്തതിയെ പ്രസവിച്ചുവെന്നതിലുപരി പിതാവു പറഞ്ഞതാണു    “ നീയും സ്ത്രീയും തമ്മില്‍ ശത്രുത ഉളവാക്കുമെന്നു “ .   അതേ ലോകമുള്ളകാലത്തോളം മറിയത്തെ അംഗീകരിക്കാന്‍ സര്‍പ്പത്തിനും അവന്‍റെ സന്തതിക്കും സാധിക്കില്ല. അതാണു വെളിപാടു പുസ്തകത്തിലും നാം കാണുക.

സ്രീയെ അപകീര്‍ത്തിപ്പെടുത്തുവാനായി സര്‍പ്പം വായ് പിളര്‍ന്നു അവളുടേ നേരേ ഒഴുക്കിയ അപകീര്ത്തിപരമായ ജല്പനങ്ങള്‍ ഭൂമിയിലുള്ള സഭ ശക്തമായ വചനത്തെ അയച്ചു അതിനെ വിഴുങ്ങിക്കളഞ്ഞു. സര്‍പ്പം ഉദ്ദേശിച്ചകാര്യം നടക്കാതെ വന്നപ്പോള്‍ സ്ത്രീയുടെ നേരേ കോപിച്ചു .   “ അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു ?   ( വെളി. 12: 17 )

നമ്മള്‍ പറഞ്ഞുവന്നതു മറിയത്തിന്‍റെ ജനനത്തെപറ്റിയാണെല്ലോ ?
അവളുടെ എല്ലാകാര്യത്തിലും ദൈവം വളരെ ശ്രദ്ധകാണിക്കുന്നുണ്ടു. പരിശുദ്ധരായ മാതാപിതാക്കളെ അവള്‍ക്കു നല്കി. ഉദരത്തില്‍ വെച്ചു വേര്തിരിച്ചു വിശുദ്ധീകരിച്ചു. പരിശുദ്ധാത്മാവില്‍ പൂരിതയായി. ജന്മപാപമില്ലാതെ ജനിച്ചു. കര്‍മ്മപാപമില്ലാതെ വളര്‍ന്നു. പ്രായമായപ്പോള്‍ നീതിമാനും പരിശുദ്ധനുമായ യൌസേപ്പിനെ അവള്‍ക്കു ഭര്‍ത്താവായി നല്കി.  തന്‍റെ  എക മകന്‍റെ മരണസമയത്തു അവളൂടേ സംരക്ഷണം തന്‍റെ പ്രിയ ശിഷ്യനെ ഏള്‍പിച്ചിട്ടാണു യേശുമരിക്കുന്നതു.

അങ്ങനെ എല്ലാഗുണങ്ങളും തികഞ്ഞൌരു "സ്ത്രീ" ആയിരുന്നു രണ്ടാം ഹവ്വയായ പരിശുദ്ധകന്യാമറിയം ആ അമ്മയുടെ ജന്മദിനം ആഘോഷിക്കാനാണു ഇന്നു മുതല്‍ നാം ത്യാറെടുക്കുന്നതു . നേരത്തെ തന്നെ തിരുന്നാള്‍ മംഗളങ്ങള്‍ !

വര്‍ത്തമാനം പറയേണ്ടവര്‍ പള്ളിക്കു പുറത്തു നില്‍ക്കട്ടെ

മലങ്കരകത്തോലിക്കാപള്ളികള്‍

പള്ളിയുടെകൂദാശ, പള്ളിയുടെ മൂറോന്‍ കൂദാശ , തബലീത്താ.കൂദാശ
എന്നൊക്കെ പറഞ്ഞാല്‍ എന്താണു നാം മനസിലാക്കുക ?
എല്ലാപള്ളികളും കൂദാശ ചെയ്യുമ്പോള്‍ മൂറോന്‍ കൂദാശയുണ്ടോ ?
ഏതു പള്ളികളാണു മൂറോന്‍ കൊണ്ടു കൂദാശചെയ്യുന്നതു ?
മൂറോന്‍ കൂദാശ ചെയ്തപള്ളികളില്‍ മദ്ബഹായിലേക്കു കയറുമ്പോള്‍ പട്ടക്കാരും ,മേല്പട്ടക്കാരും സാധാരണണപള്ളിയുടെ മദ്ബഹായില്‍ പ്രവേശിക്കുന്നതുപോലെയാണോ പ്രവേശിക്കെണ്ടതു ?

ബലിയര്‍പ്പണത്തിനായുള്ള വൈദികരും പ്രത്യേക അനുവാദമുള്ളവര്‍ക്കും (ശുസ്രൂഷകുപ്പായം ഇട്ടവര്‍ക്കു ) മാത്രമേ മൂറോന്‍ കൂദാശ ചെയ്ത മദ്ബഹായില്‍ പ്രവേശനമുള്ളു. മൂറോന്‍ കൂദാശചെയ്തപള്ളിയില്‍ പ്രാര്ത്ഥനക്കല്ലാതെ മറ്റു പരിപാടികള്‍ക്കു ( മീറ്റിംഗ് കൂടാന്‍ )അനുവാദം ഇല്ലാത്തതാണു.



ഈ വകകാര്യങ്ങള്‍ എല്ലാവരും അനുഷ്ടിക്കുന്നുണ്ടോ ?

ഇനിയും നമുക്കു അല്പം വിശദമായി ചിന്തിക്കാം .

എല്ലാപള്ളികളൂം മൂറോന്‍ കൂദാശ ചെയ്യപ്പെടുന്നില്ല.
സാധാരണ ഒരു ഭവനം കൂദാശചെയ്യുന്നതുപോലെ വിചാരിച്ചാല്‍ മതിയാകും. വാഴ്ത്തിയ വെള്ളം ഉപയോഗിച്ചു കൂദാശചെയ്യുന്നു.അങ്ങനെ യുള്ള പള്ളികളിലെ ത്രോണോസും മൂറോന്‍ അഭിഷേകം ചെയ്യുന്നില്ല. അവിടെ ബലി അര്‍പ്പിക്കുവാന്‍ വിരികൂട്ടത്തിനടിയില്‍ മൂറോന്‍കൂദാശചെത ഒരു പലക ഉപയോഗിക്കുന്നു. അതിന്‍റെ പുറത്തു വിരികൂട്ടവും അതിന്‍റെ മുകളില്‍ ബലിക്കുള്ള കാസായും പീലാസായും വയ്ക്കുന്നു.

തബലീത്താ --ഏദന്തോട്ടത്തിലെ ജീവവ്രുക്ഷം

ഇതിനു ചെറിയ ത്രോണോസെന്നു അപരനാമമുണ്ടു. പൂജാപാത്രങ്ങള്‍ വെച്ചു വി.കുര്‍ബാന അര്‍പ്പിക്കുന്ന ദീര്‍ഘചതുരാക്രിതിയിലുള്ള ചെറിയപലകയോ മാര്‍ബിളോ ആണൂ ഇതിനു ഉപയോഗിക്കുക. കൂദാശചെയ്യാത്ത ത്രോണോസില്ലാത്തപ്പോഴ്യും പള്ളിയില്ലാത്തസ്ഥങ്ങളിലുമാണു ഇതിന്‍റെ ഉപയോഗം

തബലീത്താ രക്ഷാകരകുരിശിനെ സൂചിപ്പിക്കുന്നു. അതിനാല്‍ മലങ്ങ്കരയില്‍ തടികൊണ്ടാണു ഇതു നിര്മ്മിക്കുന്നതു.

തബലീത്തയുടെ ഒരു വശത്തു മൂറോന്‍ പൂശിയാണു കൂദാശചെയ്യുന്നതു. മറുവശത്തുകൂദാശചെയ്ത മെത്രാന്‍റെ പേരും കൂദാശചെയ്ത തീയതിയും സുറിയാനിയില്‍ കുരിശാക്രുതിയില്‍ എഴുതിയിരിക്കും.മൂറോന്‍ പുരട്ട്ടിയഭാഗം അടിയിലും എഴുത്തു പടിഞ്ഞാറുനിന്നു കിഴക്കോട്ടു ഇരിക്കതക്കതുപോല്യുമാണു ത്രോണോസില്‍ വയ്ക്കുന്നതു..ഇതുമൂറോന്‍ കൂദാശ ചെയ്യാന്‍ ധാരാളം പ്രാര്ത്ഥനകള്‍ ഉള്ളതുകൊണ്ടൂം വളരെ സമയം എടുക്കുന്നതുകൊണ്ടൂം ഒരെണ്ണമായിട്ടല്ല.കൂദാശചെയ്യുക. പലതുകാണും ഒരു പുതിയപള്ളികൂദാശചെയ്തുകഴിയുമ്പോള്‍ വികാരി അരമനയില്‍ വന്നു തബലീത്താ വാങ്ങി പുതിയ പള്ളിയില്‍ കൊണ്ടുപോകുന്നു.

പള്ളിയുടെ മൂറോന്‍ കൂദാശ

കത്തീഡ്രല്‍ പള്ളികള്‍ മറ്റു പ്രാധാന്യമുള്ള പള്ളികള്‍ ഇവ മാത്രമാണു മൂറോന്‍ കൂദാശചെയ്യുക. രണ്ടുദിവസമായിട്ടാണൂ മൂറോന്‍കൂദാശപൂര്‍ത്തിയാകുക.
 
മൂറോന്‍ കൂദാശചെയ്യുമ്പോള്‍ മദ്ബാഹയുടെ ഉള്ളിലേക്കുകയറുന്ന വാതില്‍ പടി (മറതിരുശിലയോടു ചേര്ന്നഭാഗം ) മൂറോനഭിഷേകം ചെയ്യുന്നു. അതിനാല്‍ മദുബഹായിലേക്കു പ്രവേശിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും ആ പടിയില്‍ ചുംബിച്ചിട്ടെ അകത്തേക്കു പ്രവേശിക്കാന്‍ പാടുള്ളു. എന്നാല്‍ ആരെങ്ങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതുകണ്ടാല്‍ അവര്‍ മറന്നുപോയതായിരിക്കുമെന്നു ചിന്തിച്ചാല്‍ മതി. മൂറോനഭിഷേകം ചെയ്ത ത്രോണോസില്‍ തബലീത്തായുടെ ആവശ്യ്മില്ല. ( എന്നാല്‍ ഹൂദായകാനോനില്‍ തബലീത്താവേണമെന്നാണു പറഞ്ഞിരിക്കുന്നതെന്നു തോന്നുന്നു. )

ഇനിയും പറയുന്നതു മലങ്ങകര സഭാതലവന്‍ മോര്‍ ക്ളീമീസ് കാതോലിക്കാബാവാ മുക്കൂറില്‍ പറഞ്ഞ പ്രസംഗത്തില്‍ പറഞ്ഞതു
മൂറോനഭിഷേകം ചെയ്ത പള്ളികള്‍ ആരാധനക്കും പ്രാര്‍ത്ഥനക്കും മാത്രമുള്ളതാണു.



സംസാരം യേശുവിനോടു മാത്രം ! വര്‍ത്തമാനം പറയേണ്ടവര്‍ പള്ളിക്കു പുറത്തു.മദ്ബഹായില്‍ ശൂസ്രൂഷകുപ്പായം ധരിക്കാത്ത ശുസ്രുഷകര്‍ പോലും പ്രവേശിക്കരുതു .കൈവയ്പ്പില്ലാത്തവര്‍ക്കുപ്ര്വേശനമില്ല. പള്ളിക്കകത്തു ഓടിനടക്കാന്‍ ആരെയും അനുവദിക്കരുതു .പ്രാര്‍ത്ഥിക്കാനായി വരുന്ന എവര്‍ക്കും ജാതി മത വ്യ്ത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതമാണു. അതുപോലെ ഒരു മീറ്റിംഗും പള്ളിക്കകത്തുപാടില്ല. ഇത്രയും കാര്യങ്ങളാണു ബാവാപൊതുവായി പറഞ്ഞതു .ഇനിയും വല്ലതും ഓര്‍ത്തല്‍ പിന്നിടു എഴുതാം 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...