രണ്ടാമാദത്തിന്‍റെ സ്രിഷ്ടിക്കായി പിതാവൊരുക്കിയ ക്രുപയുടെ പൂന്തോട്ടം !
സകല സ്രിഷ്ടിയുടെയും മകുടമായി ദൈവം മനുഷ്യനെ സ്രിഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ ഒരുക്കമായി അവിടുന്നു ഒരു വന്‍ പൂന്തോട്ടം നിര്മ്മിച്ചു. അതിമനോഹരമായ പൂന്തോട്ടം ! എല്ലാ സൌകര്യവുമുള്ള ഒരു കുറവും ഇല്ലാത്ത ഒരു പുന്തോട്ടമാണു അവിടുന്നു നിര്മ്മിച്ചതു. അതിന്‍റെ മനോഹാരിതകൂട്ടാന്‍ വേണ്ടി അവിടുന്നു ഒരു വലിയനദിയും അതിനു നാലു കൈവഴികളും കൂടി സ്രിഷ്ടിച്ചു. നാലുഭാഗത്തേക്കും ശുദ്ധജലം ഒഴുക്കി തോട്ടം നനച്ചു എപ്പോഴും പച്ചപ്പ് കാത്തുസൂക്ഷിക്കാന്‍ പര്യാപ്തമായിരുന്നു ആ നാലുനദികള്‍ ഒന്നിന്‍റെ പേരു പിഷോണ്‍, അതു ഒഴുകുന്ന നാട്ടില്‍ നിന്നും ആണു മേല്‍ത്തരം സ്വര്‍ണ്ണം ലഭിക്കുന്നതു .അവിടെ സുഗന്ധ ദ്രവ്യങ്ങളും പവിഴക്കല്ലുകളും ഉണ്ടു. അടുത്തതു ഗിഹോണ്‍, മൂന്നാമത്തെ നദിയുടെ പേരു ടൈഗ്രീസ് നാലാമത്തേതു യൂഫ്രട്ടീസ് ( അവസാനത്തെ രണ്ടു നദികളിലും കൂടി ധാരാളം പ്രാവശ്യ്ം ഞാന്‍ യാത്രചെയ്തിട്ടൂണ്ടു ) അങ്ങനെ എല്ലാ മുന്‍ കരുതലുകളും എടുത്തിട്ടാണു ദൈവം മനുഷ്യനെ ആ തോട്ടത്തില്‍ ആക്കിയതു. പക്ഷേ ദൈവത്തിന്‍റെ ഈ മുന്‍കരുതലുകളെയെല്ലാം മറികടന്നു ദുഷ്ട ശക്തികള്‍ സര്‍പ്പത്തിന്‍റെ രൂപത്തില്‍ അവിടെ പ്രത്യക്ഷ്പ്പെട്ടു മനുഷ്യനെ വന്‍ചിച്ചു.

അതില്‍ നിന്നും മനുഷ്യനെ രക്ഷിക്കാനായിട്ടാണു തന്‍റെ സ്വന്തം പുത്രനെ തന്നെ രണ്ടാമാദാമായി സ്രിഷ്ടിക്കാന്‍ അവിടുന്നു തീരുമാനിച്ചതു. അതിനു അവിടുന്നു ആദ്യം തന്നെ ആ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാനുള്ള ശക്തിയുള്ള ഒരു മനുഷ്യനായിരിക്കണമെന്നും അങ്ങനെ തകര്‍ക്കാന്‍ കഴിയുന്നതിനു ഈ സര്‍പ്പത്തോടു ശത്രുതയില്‍ കഴിയുന്ന ഒരു സ്ത്രീ വേണം കാരണം ആദ്യത്തെ പതനം സ്ത്രീയുമായി അവന്‍ (സര്‍പ്പം ) ച്ങ്ങാത്തം കൂടിയതുകൊണ്ടാണു സംഭവിച്ചതു അതിനാല്‍ " സ്ത്രീ " യുമായി ശത്രുത അവിടുന്നു ഉളവാക്കി ഇനിയും ഒരിക്കലും ഈ സര്‍പ്പത്തിന്‍റെ ചതി ഉണ്ടാകാന്‍ പാടില്ല. അതിനാല്‍ സ്തീക്കും അവളുടെ പുത്രനും സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാനുള്ള കഴിവും അവിടുന്നുകൊടുത്തു.
" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുതഉളവാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും " ( ഉല്പ.3: 15 )
രണ്ടാമാദാമിനും ജനിക്കാനും വളരാനും എദന്‍ തോട്ടത്തേക്കാള്‍ സുരക്ഷിതവും സുന്ദരവുമായ ഒരു പൂന്തോട്ടം സ്രിഷ്ടിക്കുവാന്‍ ദൈവം തീരുമാനിച്ചു, അങ്ങനെ സുന്ദരമായ പൂന്തോട്ടവും നീര്‍ച്ചാലുകളും സര്‍പ്പത്തിനു അടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ സുരക്ഷിതവലയവും തീര്‍ക്കാന്‍ അവിടുന്നു തീരുമാനിച്ചു.

അങ്ങനെ രണ്ടാമാദത്തിനു ജനിക്കാനും വളരാനും ഒക്കെ കഴിയുന്ന മനോഹരമായ പൂന്തോട്ടമാണു പരിശുദ്ധകന്യാമറിയം . അവിടെയും ലോകത്തിന്‍റെ നാലുഭാഗത്തേക്കും ക്രുപയുടെ നീര്‍ച്ചാലുകള്‍ മറിയമാകുന്ന പൂന്തോട്ടത്തില്‍ നിന്നും പുറപ്പെട്ടു ലോകത്തെ നനക്കുന്നു. ( ഫുള്‍ട്ടന്‍ ജെ ഷീന്‍ )
കന്യാമറിയത്തിന്‍റെ സവിശേഷതകള്‍
സ്ത്രീകളെ വെറും രണ്ടാം കിടയായി കരുതിയിരുന്ന ഒരു സമയത്താണു സുവിശേഷം എഴുതപ്പെടുന്നതു .എന്നിട്ടും യേശുവിന്‍റെ വംശാവലി പറയുമ്പോള്‍ നാലുസ്ത്രീകളുടെ പെരു എടുത്തുപറയാന്‍ വി.മത്തായി ശ്രമിക്കുന്നു. അതില്‍ രണ്ടു സ്ത്രീകള്‍ അവര്‍ തീരെ മോശമായികരുതിയിരുന്നവരില്‍ നിന്നുമാണു .ഒന്നു ഒരു വിജാതീയസ്ത്രീ
രണ്ടു ഒരു വേശ്യയെന്നു വേണമെങ്ങ്കില്‍ പറയാവുന്ന ( വ്യഭിചാരം )
അപ്പോള്‍ യേശുവിന്‍റെ പാരമ്പര്യത്തില്‍ വളരെ മോശമായകാര്യങ്ങളും ഉള്‍പ്പെടുന്നു. പരിശുദ്ധമല്ലാത്ത , അധവാ ദുഷിപ്പു കലര്‍ന്നിട്ടുള്ള ഒരു പാരമ്പര്യമാണു വി. മത്തായി കാഴ്ച്ചവയ്ക്കുന്നതു .

പക്ഷേ അതിനെയെല്ലാം മറ്റിയെടുക്കാന്‍ സാധിക്കുന്നതു യേശു പരിശുദ്ധ കന്യാ മറിയത്തില്‍ നിന്നും ജനിക്കുകവഴി മറ്റെല്ലാ അശുദ്ധിയും അരിച്ചുമാറ്റപ്പെടുന്നു. പരിശുദ്ധകന്യാമറിയം വലിയ ഒരു ഫില്‍റ്ററായി , അരിപ്പയായി പ്രവര്‍ത്തിക്കുന്നു. കന്യകയുടെ വിശുദ്ധിയില്‍ വംശാവലിയില്‍ മുന്‍പു സംഭവിച്ച എല്ലാ അശുദ്ധിയും അരിച്ചുമാറ്റപ്പെടുന്നു. അത്രക്കും പരിശുദ്ധി ആ കന്യകയില്‍ ദൈവം തന്നെ നിക്ഷേപിച്ചെന്നു പറയാമായിരിക്കും. ഞാന്‍ ഉദ്ദേശിച്ചതു പരിശുദ്ധകന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നു ദൈവം സംരക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണു.
പറഞ്ഞതിന്‍റെ ചുരുക്കം ഇത്രയേള്ളു. അതായതു ആദ്യത്തെ ആദമിനെ സ്രിഷ്ടിച്ചപ്പോള്‍ നല്ല ഒരു പൂന്തോട്ടം ദൈവം സ്രിഷ്ടിച്ചതുപോലെ എല്ലാ ഗുണങ്ങളും, ആദ്യ് തോട്ടാത്തിന്‍റെ കുറവുകള്‍ പോലും അടച്ചു ഒരു നല്ലപൂന്തോട്ടമാണു ദൈവം നിര്മ്മിച്ചതു തന്‍റെ പുത്രന്‍റെ മനുഷ്യാവതാരത്തിനായി.( ഈ ആശയം ഫുള്‍ട്ടന്‍ ജേ ഷീനിന്‍റെതാണു )
ആദ്യത്തെ തോട്ടത്തിനു ഉണ്ടായിരുന്ന ഒരു കുറവായി പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളതു സ്ര്‍പ്പത്തേ ( പൈശാചികശക്തികളെ) തകര്‍ക്കാന്‍ ഒരു ശക്തി അവിടെ ഇല്ലായിരുന്നു. എന്നാല്‍ മറിയമാകുന്ന തോട്ടത്തില്‍ ഒരു പൈശാചികശക്തിക്കും അതിക്രമിച്ചു ക്ടക്കാന്‍ സാധിക്കില്ല. പിശാചിന്‍റെ തലയെ തകര്‍ക്കാന്‍ ശക്തിയുള്ളവളാണു മറിയാം. അതു തന്‍റെ പുത്രന്‍റെ ശക്തിതന്നെയാണു. ഇനിയും ധാരാളം വിശേഷങ്ങള്‍ പറയാന്‍ കാണും തല്ക്കാലം നിര്ത്തുന്നു.
ആ അല്ഭുതപൂന്തോട്ടമായ മറിയത്തിന്‍റെ ജനനപ്പെരുന്നാളിന്‍റേ മംഗളങ്ങള്‍ ഒരിക്കല്‍കൂടി ആശംസിക്കുന്നു.

No comments:
Post a Comment