Tuesday 2 September 2014

മാര് യാക്കോബൊന്റെ തക്സാ

അന്ത്യ തിരുവത്താഴത്തില് നമ്മുടെ കര്ത്താവു ചെയ്ത ആചാരാഅനുഷ്ടാനത്തെ അനുകരിച്ചു സഭയുടെ പിള്ളതൊട്ടിലായ ജറുസലേമില് അനുഷ്ടിക്കപ്പെട്ടിരുന്നതാണു എറ്റവും പുരാതനമായ ആരാധനക്രമം മാര്‍ യാക്കോബായിരുന്നു ജറുസലേം സഭയുടെ പ്രഥമാധ്യക്ഷന്‍.

ക്രൈതവാരാധനയുടെ കാതലായ പുതിയ നിയമത്തിലെ പെസഹാ രഹസ്യാഘോഷത്തിനു സ്ഥായിയായ രൂപവും ഭാവവും നല്കി ഒരു ആരാധനക്രമം മാര്‍ യാക്കോബു ക്രോദീകരിച്ക്ഹതായി പണ്ഡിതാഭിപ്രായമുണ്ടു. മാര് ദീവന്നാസിയോസ് ബര്‍സ്ളീബി പറയുന്നതിംഗനെയാണു.
പെന്തിക്കൊസ്തി ദിവസം ശ്ളീഹന്മാര്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചു.
തിങ്കളാഴ്ച്ച അവര്‍ മൂരോന്‍ കൂദാശ ചെയ്തു

ചൊവ്വാഴ്ച്ക്ഹ അവര് ബലിപീഠം കൂദാശ ചെയ്തു.നമ്മുടെ കര്ത്താവില്‍ നിന്നുംഗ്രഹിച്ചപ്രകാരം അവര് സ്ംഘം കൂടി വി.കുര്‍ബാനയുടെ അനുഷ്ടാനങ്ങള്‍ക്കു രൂപം കൊടുത്തു.

ബുധനാഴ്ച്ച നമ്മുടെ കര്ത്താവിന്റെ സഹോദരനും ജറുസലേമില്‍ എപ്പിസ്കോപ്പയുമായിരുന്ന മാര് യാക്കോബു ശ്ളിഹാ ഈ ക്രമം വച്ചു പ്രഥമ കുര്ബാന അര്പ്പിച്ക്ഹു.
വ്യാഴാഴ്ച്ച ശ്ളീഹന്മാരുടെ 72 കാനോനകള്‍ രൂപീകരിച്ചു.



വെള്ളിയാഴ്ച്ച മാര് പത്രോസും മാര് യോഹന്നാനും മുടന്തനെ സൌഖ്യമാക്കി.
ശനിയാഴ്ച്ചദിവസ്ം സുവിശേഷ വേലക്കും മറ്റുമായി ചിട്ടിയിട്ടു സ്ഥലങ്ങള്‍ നിശ്ചയ്ഇച്ചുകൊടുത്തു. ( Expositio Liturgiae CSCO 14,36 )

ഇങ്ങനെ ജറുസലേമില് ഉല്ഭവിച്ച മാര് യാക്കോബിന്റെ തക്സാ (ക്രമം ) യുടെ കാതലായ ഭാഗങ്ങളെല്ലാം ശ്ളീഹന്മാരുടെ കാലത്തു തന്നെ രൂപം പ്രാപിച്ചതാണു. സാര്‍വത്രിക സഭയിലെ എറ്റവും മഹനീയമായ കുര്ബാനതക്സാകളില്‍ ഒന്നാണിതു .നമ്മുടെ കര്ത്താവും ശ്ളീഹന്മാരും സംസാര ഭാഷയായി ഉപയോഗിച്ചിരുന്ന സുറിയാനി ഭാഷയിലായിരുന്നു പൌരാണികമായ ജറുസലേം തക്സാ

( ഇതു ചുരുക്കം ഫാദര് ഗീവര്ഗീസ് പണിക്കര് കാരിച്ചാല് എഴുതിയ
പുസ്തകത്തില് നിന്നും എടുത്തതാണു അധികം താമസിയാതെ വി.കുര്ബാനയേക്കുറിച്ചു വിശദമായി എഴുതുന്നതാണു )

മാര്‍ യാക്കോബിന്‍റെ അനാഫുറയെക്കുറിച്ചു പാശ്ചാത്യ ഗവേഷകരുറെ ഇടയില്‍ വലിയ മതിപ്പാണു ഒരാള്‍ പറഞ്ഞതു ഇപ്രകാരമായിരുന്നു ഇന്നുള്ളതില്‍ എറ്റവും മെച്ചമായ ഒരു അനാഫുറയാണു മാര്‍ യാക്കോബിന്‍റെതെന്നു

സുറിയാനിക്കാരുടെ അഭിമാനമാണു മാര്‍ യാക്കോബിന്‍റെ അനാഫുറയെന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു.

കല്ക്കദോനിയാ സുനഹദോസിനു ശേഷം വാന്ന വളര്ച്ചയും പരിണാമവും

യേസുക്രിസ്തുവിന്‍റെ ദൈവത്വവും മനുഷ്യത്വവും ഒരു വ്യക്തിയില്‍ എങ്ങനെ സംയോജിക്കപ്പെട്ടിരിക്കുന്നു വെന്നന്നതിനെപറ്റി ആധികാരികമായിതീരുമാനമുണ്ടായതു 451 ല് കൂടിയ കല്ക്കദോനിയാ സുനഹദോസില്‍ വച്ചാണു. ഈ തീരുമാനം എല്ലാവരും സ്വീകരിച്ചില്ല. അന്ത്യോക്ക്യന്‍ സഭ ഉള്‍പ്പെടെ പലസഭകളേയും ബാധിച്ചു. ഈ ചേരിതിരിവു ആരാധനാക്രമത്തെയും കുറെയൊക്കെ ബാധിച്ചു. അതോടെ അന്ത്യോക്യന്‍ റിത്തു നവമായ ഭാവങ്ങളും രൂപങ്ങളും പ്രാപിച്ചു. ആറാം നൂറ്റണ്ടു മുതല്‍ പതിമൂന്നാം നൂറ്റണ്ടു വരെയുള്ള കാലഘട്ടം അന്ത്യോക്യന്‍ റീത്തിന്റെ വളര്ച്ചയുടേയും പരിവര്ത്തനത്തിന്റെയും കാലമാണെന്നു പറയാം
ആദ്യകാലങ്ങളില്‍ ജറുസലേമില്‍ സുറിയാനിയിലും അന്ത്യോക്യയിലും പരിസരപ്ര്ദേശങ്ങളിലും ഗ്രീക്കിലും മര് യാക്കോബിന്‍റെ തക്സാ പ്രചരിച്ചിരുന്നു.ആറാം നൂറ്റണ്ടില്‍ സുറിയാനി സഭ തക്സാ ഗ്രീക്കില്‍ നിന്നും സുറിയാനിയിലേക്കു വീണ്ടും തര്ജിമചെയ്യുകയുണ്ടായി. എന്നാല്‍ ഈ പരിഭാഷഗ്രീക്കുമൂലത്തോടു വേണ്ടത്ര വിസ്വസ്തതകാണിച്ചിരുന്നില്ല.

അതിനാല്‍ എഡേസായിലെ മാര് യാക്കോബു മല്പാന്‍ പലഗ്രീക്കു കയ്യെഴുത്തുപ്രതികള്‍ ഉപ്യോഗിച്ചു ഒരു നവീനസുറിയാനി പരിഭാഷയുണ്ടാക്കി. 9ആം ശതകത്തില്‍ മോശേ ബര്‍ കേഫായും 12ആം ശതകത്തില്‍ മാര് ദീവന്ന്യാസിയോസ് ബര്‍ശ്ളീബിയും 13ആം ശതകത്തില്‍ പൌരസ്ത്യകാതോലിക്കായായിരുന്ന മാര് ഗ്രീഗോറീയോസ് ബാര് എബ്രായാ
തക്സായിലെ സുദീര്ഘമായ ചില പ്രാര്‍ത്ഥനകള്‍ വെട്ടിചുരുക്കി ഇങ്ങനെ മാര് യാക്കോബിന്‍റെ തക്സാ നാമിന്നു കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതു 13ആം ശതകത്തിലായിരുന്നു.




ഈ ക്രമമാണു മലങ്കരയില്‍ ഉപയോഗിച്ചുപോരുന്നതു.ഇതിനിടയില്‍ മാര് യാക്കോബിന്റെ തക്സായെ ആസ്പദമാക്കിയും അനുകരിച്ചും 100 ല്‍ പരം തക്സകള്‍ വിരചിതമായി. അതില്‍ 9 എണ്ണം മാത്രമേ മലങ്ങ്കരസഭയില്‍ ഇന്നു ഉപയോഗത്തിലുള്ളു. മിക്കവയും സുറിയാനി ഭാഷയില്‍ നിന്നും പരിഭാഷപ്പെടുത്തിയിട്ടില്ല. എന്നാല്‍ അന്ത്യോക്കിയായിലെ സഭ ബര് എബ്രായുടെ പരിഷ്കാരത്തിനുമുന്‍പുള്ള മാര്‍ യാക്കോബിന്‍റെ വലിയക്രമമാണു ഇന്നും ഉപയോഗിക്കുന്നതു
ഭാഗ്യസ്മരണാര്‍ഹനായ മാര്‍ ഈവാനിയോസ് തിരുമേനി സീറോമലങ്കരക്കുവേണ്ടി 1934 ല്‍ പാമ്പാക്കുട അച്ചടിച്ച തക്സായില്‍ മാര്‍ യാക്കോബിന്‍റെ വലിയ ക്രമമാണു സ്വീകരിച്ചിരിക്കുന്നതു .

1 comment:

  1. Above average intelligent computer user will use Linux or Unix operating system and ibus system for typing Malayalam instead of depending on Windows. ചേട്ടനോടും ഇത് തന്നെയ്യാണ് പറയ്യാനുള്ളത്.

    ReplyDelete

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...