Tuesday, 2 September 2014

മാലാഖാമാര്‍ സന്തോഷിക്കയും പിശാചുക്കള്‍ ദുഖിക്കയുംചെയ്ത ദിവസം

ലൂസിഫര്‍ ആരാഞ്ഞു പതിവില്‍ കഴിഞ്ഞു ഇന്നു സ്വര്‍ഗത്തില്‍ എന്താ സന്തോഷം? "ഇന്നാണു ആസ്ത്രീയുടെ ജനനം അതല്ലേ ഇവിടെ മ്ളാനത? സ്വര്ഗം സന്തോഷിച്ച ദിവസം 
                                           
മാലാഖാമാര്‍ സന്തോഷിക്കയും പിശാചുക്കള്‍ ദുഖിക്കയുംചെയ്ത ദിവസം. സെപ്റ്റംബര് 8 നു സഭ  ദൈവമാതാവായ മറിയത്തിന്‍റെ ജന്മദിനം ആഘോഷിക്കന്നു  ജനം ഇതില്‍  താല്പര്യപൂര്‍വം പങ്ങ്കെടുക്കുന്നു. അതിനായിഒരാഴ്ച്ചത്തെ ഉപവാസം , പ്രാര്‍ത്ഥന, നോമ്പു, മുതലായ അനുഷ്ടിച്ചുകൊണ്ടാണു ഇതു നിര്‍വഹിക്കുന്നതു. അതിന്‍റെ ആരംഭമാണു ഇന്നു.

ആരാണു ഈ മാതാവു ?

ദൈവമാതാവെന്നുപറഞ്ഞാല്‍ പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ലെന്നു മനസിലക്കാനായി കിഴക്കാന്‍ സഭകള്‍ കൂടുതലും യേശുവിന്‍റെ അമ്മയെന്നാണു സംബോധന ചെയ്യുക. ബൈബിളിലും അങ്ങനെയാണെല്ലോ ? എന്നാല്‍ യേശു ദൈവമായതുകൊണ്ടു യേശുവിന്‍റെ അമ്മയെ ദൈവമാതാവെന്നു സംബോധനചെയ്യുന്നതില്‍ തെറ്റില്ല,പിതാക്കന്മാര്‍ അങ്ങനെ വിളിച്ചു.



എന്തുകൊണ്ടാണൂ സ്വര്‍ഗത്തില്‍ സന്തോഷം ഉണ്ടായതു ?

പുത്രന്‍ തമ്പുരാനു മനുഷ്യനായി ഭൂമിയില്‍ അവതരിക്കാനുള്ള പാത്രം ഇതാഭൂമിയില്‍ രൂപപ്പെട്ടു.- ജന്മമെടുത്തു.- അവളെ  ജന്മപാപത്തില്‍ നിന്നുപോലും അകറ്റി പരമപരിശുദ്ധയായിട്ടാണു ഭൂമിയില്‍ ജന്മം കൊണ്ടതു ..അതിനാലാണു സഭ പരിശുദ്ധദൈവമാതാവിന്‍റെ ജന്മദിനംഘോഷിക്കുന്നതു .സ്നാപകന്‍റെയും മറിയത്തിന്‍റെയും മാത്രമാണു യേശുവിനെ കൂടാതെ ജന്മദിനം സഭ ആഘോഷിക്കുന്നതു. അതിന്‍റെ കാരണം ജന്മപാപമില്ലാതെ ജനിച്ചരണ്ടുമനുഷ്യരാണു ഇവര്‍ രണ്ടുപേരും ജനിക്കുന്നതിനു മുന്‍പുതന്നെ പരിശുദ്ധാത്മാവില്‍ അഭിഷിക്തരായി. പിന്നെ യേശു ദൈവമാണെല്ലോ .അങ്ങനെ യേശുകഴിഞ്ഞാല്‍ രണ്ടുമനുഷ്യരുടെ ജന്മദിനം സഭ ആചരിക്കുന്നു
പരമപരിശുദ്ധനായ -ദൈവം തന്നെയായ - യേശുവിനെ ഗര്‍ഭം ധരിക്കാനുള്ള സ്ത്രീയെ ദൈവം വളരെ ശ്രദ്ധയോടെ കരുതലോടെ , ഈലോകത്തില്‍ ജനിക്കുവാന്‍ അവസരം ഒരുക്കി.ദൈവം തിരഞ്ഞെടുക്കുന്നവരെ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ വിശുദ്ധീകരിക്കുന്നു  ( ജറമി.1: 4-5 )  അവള് ജന്മപാപമോ കര്മ്മപാപമോയില്ലാതെ വളര്ന്നുവന്നു സമയത്തിന്‍റെ പൂര്ത്തികരണത്തില്‍ യേശുവിനെ ഗര്ഭം ധരിച്ചു ലോകത്തിനു നല്കി. തന്റെ പാലുകുടിച്ചു വളന്നു വന്ന യേശുവിനു ആവശ്യമുള്ള പ്രാര്‍ത്ഥനകളും ഒക്കെ പഠിപ്പിച്ചു യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവരുവാന്‍ അമ്മ അവനെ സഹായിച്ചു.

മനുഷ്യനായ യേശു ലോകത്തിനടുത്തതെല്ലാം, ഒരു മനുഷ്യനു ആവശ്യമുള്ളതെല്ലാം പഠിച്ചതു അമ്മയില്‍ നിന്നുമാണു അമ്മയേശുവിന്‍റെ ഗുരുവാണു,

അതേ സമയം യേശുവിന്‍റെ ദൈവത്ത്വത്തില് പൂര്ണമായി വിശ്വസിച്ച മറിയത്തിനു ദൈവികരഹസ്യങ്ങളെല്ലാം വെളിപ്പെടുത്തികൊടുത്തതു യേശുതന്നെയാണു അതിനാല്‍ പരിശുദ്ധകന്യാമറിയം യേശുവിന്‍റെ ആദ്യത്തെ ശിഷ്യയാണെന്നു പറയാം.

ശിഷ്യന്മാര്‍ വെറും മൂന്നു വര്ഷം യേശുവിന്‍റെ കൂടെ നടന്നു യേശുപഠിപ്പിച്ചതെല്ലാം പഠിച്ചെങ്ങ്കില്‍ അമ്മ 33 വര്‍ഷം യേശുവിനോടുകൂടി ആയിരുന്നു എല്ലാരഹസ്യങ്ങളും ഗ്രഹിച്ചു.മനുഷ്യരക്ഷക്കു ബലിയായി സമര്‍പ്പിക്കാനാണു യേശു വന്നതെന്നു അമ്മ ഗ്രഹിച്ചിരുന്നു.
അതുകൊണ്ടാണു കുരിശുമരണത്തിനു വിധികപ്പെട്ടു കുരിശും തോളില്‍ വഹിച്ചു ഗാഗുല്‍ത്താമലയിലേകുപോകുമ്പോള്‍ മകന്‍റെ കൂടെ നടന്നു മകനു അവശ്യമായിരുന്ന ധാര്‍മീകധൈര്യം (moral courage) പകര്‍ന്നുകൊടുത്തു ബലിപൂര്ത്തീകരിക്കന്‍ മകനെ സഹായിച്ചതു.

രഹസ്യം വെളിപ്പെടുത്തുന്നയേശു

തന്‍റെ അമ്മയാരാണെന്നും താന്‍ ആരാണെന്നും തക്കസമയത്തു യേശു വെളിപ്പെടുത്തി .
പിതാവു തന്നെയേള്‍പ്പിച്ചദൌത്യം പൂര്‍ത്തിയാകുന്നതിനു തോട്ടുമുന്‍പു താനാരാണെന്നു ലോകത്തിനു വെളിപ്പെടുത്തികൊടുക്കുന്നു. ബൈബീള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണു അതു നിര്‍വഹിക്കുന്നതു. അതുമനസിലാക്കാന്‍ നാം ഉല്പത്തിയിലേക്കുപോകണം

“ നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും .അവന്‍ നിന്‍റെ തലതകര്‍ക്കും “      ( ഉല്പ.3 : 15 ) അവിടെ പറഞ്ഞിരിക്കുന്ന സ്ത്രീയുടെ മകനാണു ഞാനെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണു തന്‍റെ മരണത്തിനു മുന്‍പു അമ്മയെ " സ്ത്രീ " യെന്നു വിളിക്കുന്നതു.

സര്‍പ്പത്തിനും അവന്‍റെ സന്തതികള്‍ക്കും ഒരിക്കലും മറിയത്തെ അംഗീകരിക്കാന്‍ കഴികയില്ല. അവന്‍റെ തലയെ തകര്‍ക്കാനുള്ള സന്തതിയെ പ്രസവിച്ചുവെന്നതിലുപരി പിതാവു പറഞ്ഞതാണു    “ നീയും സ്ത്രീയും തമ്മില്‍ ശത്രുത ഉളവാക്കുമെന്നു “ .   അതേ ലോകമുള്ളകാലത്തോളം മറിയത്തെ അംഗീകരിക്കാന്‍ സര്‍പ്പത്തിനും അവന്‍റെ സന്തതിക്കും സാധിക്കില്ല. അതാണു വെളിപാടു പുസ്തകത്തിലും നാം കാണുക.

സ്രീയെ അപകീര്‍ത്തിപ്പെടുത്തുവാനായി സര്‍പ്പം വായ് പിളര്‍ന്നു അവളുടേ നേരേ ഒഴുക്കിയ അപകീര്ത്തിപരമായ ജല്പനങ്ങള്‍ ഭൂമിയിലുള്ള സഭ ശക്തമായ വചനത്തെ അയച്ചു അതിനെ വിഴുങ്ങിക്കളഞ്ഞു. സര്‍പ്പം ഉദ്ദേശിച്ചകാര്യം നടക്കാതെ വന്നപ്പോള്‍ സ്ത്രീയുടെ നേരേ കോപിച്ചു .   “ അപ്പോള്‍ സര്‍പ്പം സ്ത്രീയുടെ നേരേ കോപിച്ചു ?   ( വെളി. 12: 17 )

നമ്മള്‍ പറഞ്ഞുവന്നതു മറിയത്തിന്‍റെ ജനനത്തെപറ്റിയാണെല്ലോ ?
അവളുടെ എല്ലാകാര്യത്തിലും ദൈവം വളരെ ശ്രദ്ധകാണിക്കുന്നുണ്ടു. പരിശുദ്ധരായ മാതാപിതാക്കളെ അവള്‍ക്കു നല്കി. ഉദരത്തില്‍ വെച്ചു വേര്തിരിച്ചു വിശുദ്ധീകരിച്ചു. പരിശുദ്ധാത്മാവില്‍ പൂരിതയായി. ജന്മപാപമില്ലാതെ ജനിച്ചു. കര്‍മ്മപാപമില്ലാതെ വളര്‍ന്നു. പ്രായമായപ്പോള്‍ നീതിമാനും പരിശുദ്ധനുമായ യൌസേപ്പിനെ അവള്‍ക്കു ഭര്‍ത്താവായി നല്കി.  തന്‍റെ  എക മകന്‍റെ മരണസമയത്തു അവളൂടേ സംരക്ഷണം തന്‍റെ പ്രിയ ശിഷ്യനെ ഏള്‍പിച്ചിട്ടാണു യേശുമരിക്കുന്നതു.

അങ്ങനെ എല്ലാഗുണങ്ങളും തികഞ്ഞൌരു "സ്ത്രീ" ആയിരുന്നു രണ്ടാം ഹവ്വയായ പരിശുദ്ധകന്യാമറിയം ആ അമ്മയുടെ ജന്മദിനം ആഘോഷിക്കാനാണു ഇന്നു മുതല്‍ നാം ത്യാറെടുക്കുന്നതു . നേരത്തെ തന്നെ തിരുന്നാള്‍ മംഗളങ്ങള്‍ !

വര്‍ത്തമാനം പറയേണ്ടവര്‍ പള്ളിക്കു പുറത്തു നില്‍ക്കട്ടെ

മലങ്കരകത്തോലിക്കാപള്ളികള്‍

പള്ളിയുടെകൂദാശ, പള്ളിയുടെ മൂറോന്‍ കൂദാശ , തബലീത്താ.കൂദാശ
എന്നൊക്കെ പറഞ്ഞാല്‍ എന്താണു നാം മനസിലാക്കുക ?
എല്ലാപള്ളികളും കൂദാശ ചെയ്യുമ്പോള്‍ മൂറോന്‍ കൂദാശയുണ്ടോ ?
ഏതു പള്ളികളാണു മൂറോന്‍ കൊണ്ടു കൂദാശചെയ്യുന്നതു ?
മൂറോന്‍ കൂദാശ ചെയ്തപള്ളികളില്‍ മദ്ബഹായിലേക്കു കയറുമ്പോള്‍ പട്ടക്കാരും ,മേല്പട്ടക്കാരും സാധാരണണപള്ളിയുടെ മദ്ബഹായില്‍ പ്രവേശിക്കുന്നതുപോലെയാണോ പ്രവേശിക്കെണ്ടതു ?

ബലിയര്‍പ്പണത്തിനായുള്ള വൈദികരും പ്രത്യേക അനുവാദമുള്ളവര്‍ക്കും (ശുസ്രൂഷകുപ്പായം ഇട്ടവര്‍ക്കു ) മാത്രമേ മൂറോന്‍ കൂദാശ ചെയ്ത മദ്ബഹായില്‍ പ്രവേശനമുള്ളു. മൂറോന്‍ കൂദാശചെയ്തപള്ളിയില്‍ പ്രാര്ത്ഥനക്കല്ലാതെ മറ്റു പരിപാടികള്‍ക്കു ( മീറ്റിംഗ് കൂടാന്‍ )അനുവാദം ഇല്ലാത്തതാണു.



ഈ വകകാര്യങ്ങള്‍ എല്ലാവരും അനുഷ്ടിക്കുന്നുണ്ടോ ?

ഇനിയും നമുക്കു അല്പം വിശദമായി ചിന്തിക്കാം .

എല്ലാപള്ളികളൂം മൂറോന്‍ കൂദാശ ചെയ്യപ്പെടുന്നില്ല.
സാധാരണ ഒരു ഭവനം കൂദാശചെയ്യുന്നതുപോലെ വിചാരിച്ചാല്‍ മതിയാകും. വാഴ്ത്തിയ വെള്ളം ഉപയോഗിച്ചു കൂദാശചെയ്യുന്നു.അങ്ങനെ യുള്ള പള്ളികളിലെ ത്രോണോസും മൂറോന്‍ അഭിഷേകം ചെയ്യുന്നില്ല. അവിടെ ബലി അര്‍പ്പിക്കുവാന്‍ വിരികൂട്ടത്തിനടിയില്‍ മൂറോന്‍കൂദാശചെത ഒരു പലക ഉപയോഗിക്കുന്നു. അതിന്‍റെ പുറത്തു വിരികൂട്ടവും അതിന്‍റെ മുകളില്‍ ബലിക്കുള്ള കാസായും പീലാസായും വയ്ക്കുന്നു.

തബലീത്താ --ഏദന്തോട്ടത്തിലെ ജീവവ്രുക്ഷം

ഇതിനു ചെറിയ ത്രോണോസെന്നു അപരനാമമുണ്ടു. പൂജാപാത്രങ്ങള്‍ വെച്ചു വി.കുര്‍ബാന അര്‍പ്പിക്കുന്ന ദീര്‍ഘചതുരാക്രിതിയിലുള്ള ചെറിയപലകയോ മാര്‍ബിളോ ആണൂ ഇതിനു ഉപയോഗിക്കുക. കൂദാശചെയ്യാത്ത ത്രോണോസില്ലാത്തപ്പോഴ്യും പള്ളിയില്ലാത്തസ്ഥങ്ങളിലുമാണു ഇതിന്‍റെ ഉപയോഗം

തബലീത്താ രക്ഷാകരകുരിശിനെ സൂചിപ്പിക്കുന്നു. അതിനാല്‍ മലങ്ങ്കരയില്‍ തടികൊണ്ടാണു ഇതു നിര്മ്മിക്കുന്നതു.

തബലീത്തയുടെ ഒരു വശത്തു മൂറോന്‍ പൂശിയാണു കൂദാശചെയ്യുന്നതു. മറുവശത്തുകൂദാശചെയ്ത മെത്രാന്‍റെ പേരും കൂദാശചെയ്ത തീയതിയും സുറിയാനിയില്‍ കുരിശാക്രുതിയില്‍ എഴുതിയിരിക്കും.മൂറോന്‍ പുരട്ട്ടിയഭാഗം അടിയിലും എഴുത്തു പടിഞ്ഞാറുനിന്നു കിഴക്കോട്ടു ഇരിക്കതക്കതുപോല്യുമാണു ത്രോണോസില്‍ വയ്ക്കുന്നതു..ഇതുമൂറോന്‍ കൂദാശ ചെയ്യാന്‍ ധാരാളം പ്രാര്ത്ഥനകള്‍ ഉള്ളതുകൊണ്ടൂം വളരെ സമയം എടുക്കുന്നതുകൊണ്ടൂം ഒരെണ്ണമായിട്ടല്ല.കൂദാശചെയ്യുക. പലതുകാണും ഒരു പുതിയപള്ളികൂദാശചെയ്തുകഴിയുമ്പോള്‍ വികാരി അരമനയില്‍ വന്നു തബലീത്താ വാങ്ങി പുതിയ പള്ളിയില്‍ കൊണ്ടുപോകുന്നു.

പള്ളിയുടെ മൂറോന്‍ കൂദാശ

കത്തീഡ്രല്‍ പള്ളികള്‍ മറ്റു പ്രാധാന്യമുള്ള പള്ളികള്‍ ഇവ മാത്രമാണു മൂറോന്‍ കൂദാശചെയ്യുക. രണ്ടുദിവസമായിട്ടാണൂ മൂറോന്‍കൂദാശപൂര്‍ത്തിയാകുക.
 
മൂറോന്‍ കൂദാശചെയ്യുമ്പോള്‍ മദ്ബാഹയുടെ ഉള്ളിലേക്കുകയറുന്ന വാതില്‍ പടി (മറതിരുശിലയോടു ചേര്ന്നഭാഗം ) മൂറോനഭിഷേകം ചെയ്യുന്നു. അതിനാല്‍ മദുബഹായിലേക്കു പ്രവേശിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും ആ പടിയില്‍ ചുംബിച്ചിട്ടെ അകത്തേക്കു പ്രവേശിക്കാന്‍ പാടുള്ളു. എന്നാല്‍ ആരെങ്ങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതുകണ്ടാല്‍ അവര്‍ മറന്നുപോയതായിരിക്കുമെന്നു ചിന്തിച്ചാല്‍ മതി. മൂറോനഭിഷേകം ചെയ്ത ത്രോണോസില്‍ തബലീത്തായുടെ ആവശ്യ്മില്ല. ( എന്നാല്‍ ഹൂദായകാനോനില്‍ തബലീത്താവേണമെന്നാണു പറഞ്ഞിരിക്കുന്നതെന്നു തോന്നുന്നു. )

ഇനിയും പറയുന്നതു മലങ്ങകര സഭാതലവന്‍ മോര്‍ ക്ളീമീസ് കാതോലിക്കാബാവാ മുക്കൂറില്‍ പറഞ്ഞ പ്രസംഗത്തില്‍ പറഞ്ഞതു
മൂറോനഭിഷേകം ചെയ്ത പള്ളികള്‍ ആരാധനക്കും പ്രാര്‍ത്ഥനക്കും മാത്രമുള്ളതാണു.



സംസാരം യേശുവിനോടു മാത്രം ! വര്‍ത്തമാനം പറയേണ്ടവര്‍ പള്ളിക്കു പുറത്തു.മദ്ബഹായില്‍ ശൂസ്രൂഷകുപ്പായം ധരിക്കാത്ത ശുസ്രുഷകര്‍ പോലും പ്രവേശിക്കരുതു .കൈവയ്പ്പില്ലാത്തവര്‍ക്കുപ്ര്വേശനമില്ല. പള്ളിക്കകത്തു ഓടിനടക്കാന്‍ ആരെയും അനുവദിക്കരുതു .പ്രാര്‍ത്ഥിക്കാനായി വരുന്ന എവര്‍ക്കും ജാതി മത വ്യ്ത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതമാണു. അതുപോലെ ഒരു മീറ്റിംഗും പള്ളിക്കകത്തുപാടില്ല. ഇത്രയും കാര്യങ്ങളാണു ബാവാപൊതുവായി പറഞ്ഞതു .ഇനിയും വല്ലതും ഓര്‍ത്തല്‍ പിന്നിടു എഴുതാം 

Wednesday, 27 August 2014

അരാണു ആ സ്ത്രീ ?

" നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. ......... " ( ഉല്പ.3:15 )

പിതാവു പറഞ്ഞ ഈ സ്ത്രീ ആരാണു ?

ആ സ്ത്രീയെ പുത്രനാണു ലോകത്തിനു കാണിച്ചുകൊടുത്തതു  !

അരാണു ആ സ്ത്രീ ?

" സ്ത്രീയേ എനിക്കും നിനക്കും എന്തു  ? എന്‍റെ സമയം ഇനിയും ആയിട്ടില്ല (യോഹ.2:4 )
സഭാ വിരോധികള്‍  ദുവ്യാഖ്യാനം ചെയ്യുന്ന വചനങ്ങളില്‍ ഒന്നാണിതു. ( മഠ്ത്തില് നിന്നും ചാടിപ്പോയ സ്ത്രീയും ഈ വചന ഭാഗം ഉപയോഗിച്ചായിരുന്നു ജല്പനം ). അതേസമയം  കത്തോലിക്കര്‍ മാതാവിന്റെ മാധ്യസ്ഥശകതിയെ വെളിപ്പെടുത്തുന്ന ഒരു സംഭവമായി ഇതിനെ ചിത്രീകരിക്കുന്നു.

സന്ദര്‍ഭം മനസിലാക്കാതെ ഇതിനെ വ്യാഖ്യാനിച്ചാല്‍ തെറ്റും. ഇതിന്‍റെ അര്‍ത്ഥം തുടര് വാചകത്തില് രേഖപ്പെടുത്തിയിട്ടുണ്ടു

" ഗലീലിയിലെ കാനായില്‍ ഇതു പ്രവര്‍ത്തിച്ചു യേശു അടയാളങ്ങളുടെ ആരംഭം കുറിച്ചു. ഇതുവഴി അവിടുന്നു തന്‍റെ മഹത്വം പ്രകടമാക്കുകയും അവിടുത്തെ ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു ." ( യോഹ.2:11 )

ഇതിന്‍റെ അടിസ്താനലക്ഷ്യം യേശുവിന്റെ മഹത്വം വെളിപ്പെടുത്തുകയാണു. യേശുവിന്‍റെ മഹത്വം ദൈവത്തിന്‍റെ മഹത്വം തന്നെയാണു.

"പിതാവേ സമയം വന്നിരിക്കുന്നു. പുത്രന്‍ അങ്ങയേ മഹത്വപ്പെടുത്തേണ്ടതിനു അങ്ങയുടെപുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ " (യോഹ.17:1 )    ദൈവത്തെ മഹത്വപ്പെടുത്തുകയായിരുന്നു യേശുവിന്‍റെ ജീവിതലക്ഷ്യമെന്നു പറയാം .മഹത്വപ്പെടുത്തുകയെന്നു പറഞ്ഞാല്‍ മനുഷ്യരാല്‍ അറിയപ്പെടുക അംഗീകരിക്കപ്പെടുക യെന്നാണു.

യേശു അല്ഭുതങ്ങളിലൂടേയും അടയാളങ്ങളീലൂടെയും ലോകത്തിനു സ്വയം വെളിപ്പെടുത്തുകയായിരുന്നു. യേശുവിന്റെ മഹത്വം വെളിപ്പെടുമ്പോള്‍ അതുവഴി പിതാവിന്റെയും മഹത്വമാണു വെളിപ്പെടുക. യേശുവിന്‍റെ ഈ ചോദ്യം ഈ വെളിപ്പെടുത്തലിന്റെ , മഹത്വപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വേണം വ്യാഖ്യാനിക്കേണ്ടതു " സ്ത്രീ എനിക്കും നിനക്കും എന്തു ? "

ഇടപെടലിന്‍റെ അര്‍ത്ഥം

അവര്‍ക്കു വീഞ്ഞില്ല എന്ന മാതാവിന്‍റെ വാക്കുകളില്‍ തന്നെ പരോക്ഷമായി ഒരു അപേക്ഷയുണ്ടു.യേശുവിന്റെ ചോദ്യം അക്ഷരാര്ത്ഥത്തില്‍ മനസിലാക്കിയാല്‍  " എനിക്കും നിനക്കും എന്തു ? "  ti emoi kai soi (What me and to you )
എന്നാല്‍ ഈ ചോദ്യം 3 അര്‍ത്ഥങ്ങളില്‍ മനസിലാക്കാം

1) നിഷേധാര്‍ത്ഥം മാതാവു ആവശ്യപ്പെട്ടതു നിഷേധിക്കുന്നു.

2) ശാസന  മാതാവിന്‍റെ അപേക്ഷയെ പരുഷമായി ശാസിക്കുന്നു. അവരുടെ കാര്യത്തില്‍ നമുക്കെന്തുകാര്യംഎന്നഭാവത്തില്‍                                                            
3) ഇടപെടലിന്‍റെ അര്‍ത്ഥത്തെപറ്റിയുള്ള ചോദ്യം ( what is it ? )

യേശുവിന്‍റെ ചോദ്യം പരുഷമായ നിഷേധമോ ശാസനയോ അല്ലെന്നു അവിടുന്നു അപേക്ഷ സാധിച്ചുകൊടുക്കുന്നതില്‍ നിന്നും സുവ്യക്തമാണെല്ലോ? അതുമാത്രമല്ല മാതാവിനു തന്‍റെ അപേക്ഷയുടെ ഫലപ്രാപ്തിയെ പറ്റി യാതോരു സംശയവുമില്ലായിരുന്നു.
" അവന്‍ നിംഗളോടുപറയുന്നതു ചെയ്യുവിന്‍ " ( യോഹ. 2:5 )എന്ന അമ്മയുടെ ന്ര്ദേശം തന്‍റെ അപേക്ഷ ഒരിക്കലും തന്‍റെ മകന്‍ നിഷേധിക്കില്ലെന്നുള്ള ഉറപ്പുള്ളതുകൊണ്ടാണഅതുപോലെ യേശു നിഷേധിച്ചതിന്റെ യാതൊരു സൂചനയുമില്ല. അവിടുന്നു പറഞ്ഞതു  "ഭരണികളില്‍ വെള്ളം നിറക്കാനാണൂ "  (യോഹ.2:7 )

മഹത്വീകരണത്തിനുള്ള സമയം 

" എന്‍റെ സമയം ഇനിയും ആയിട്ടില്ല " യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈ സമയത്തിനു വലിയ വിലയാണു. അല്ഭുതപ്രവര്ത്തനത്തിനുള്ള സമയമല്ല യേശുവിന്റെ മഹത്വീകരണത്തിന്‍റെ സമയമാണു പീഡാനുഭവവും മരണവും ഉയിര്പ്പും ഉള്‍കൊള്ളുന്ന മഹത്വീകരണമാണു .

ഗ്രീക്കുകാര്‍ യേശുവിനെ അന്വേഷിച്ചു വന്നപ്പോള് യേശുപറഞ്ഞു.." മനുഷ്യപുത്രന്‍ മഹത്വീകരിക്കപ്പെടാനുള്ളസമയം വന്നിരിക്കുന്നു. (യോഹ.12;23)                 അന്ത്യ പ്രാര്‍ത്ഥനയിലും ഇപ്രകാരം കാണുന്നു. 

" പിതാവേ സമയം വന്നിരിക്കുന്നു. പുത്രന്‍ അങ്ങയേ മഹത്വപ്പെടുത്തേണ്ടതിനു അങ്ങയുടെ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ " ( യോഹ.17 :1) ഇവിടെയെല്ലാം അവിടുത്തേപീഡാനുഭവ്ത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും സമയമാണു.

ഇനിയും വേണം യേശു സമയമായില്ല.എന്നു പറഞ്ഞതിന്റെ അര്ത്ഥം എന്തെന്നു മനസിലാക്കാന്‍ .അങ്ങനെ ചിന്തിക്കുമ്പോള് സമയമായിട്ടില്ലയെന്നു പറഞ്ഞതിന്റെ അര്ത്ഥം തന്റെ മഹത്വീകരണത്തിന്റെ സമയം ആയിട്ടില്ലേന്നാണു. കാനായില്‍ ആരംഭിച്ചു ഗോഗുല്ത്തായിലും ,ഉദ്ധാനത്തിലും അവസാനിക്കുന്നതാണു തന്റെ മഹ്ത്വീകരണം. അതാണു ഇവിടുത്തെ ചൊദ്യത്തിന്‍റെ അര്‍ത്ഥം .

മറിയം രണ്ടാം ഹവ്വാ

" സ്ത്രീ " സ്വന്തം അമ്മയേ യേശു സ്ത്രീ യെന്നു വിളിക്കുന്നു. മാതാവിനെ യേശു അംഗീകരിക്കുന്നില്ലെന്നല്ല ഇതിനര്‍ത്ഥം .ദൈവശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ വളരെ അഗാധമായ ഒരര്‍ത്ഥം ഈ സ്ത്രീ ക്കുണ്ടു. അതായതു ഇവിടെ ക്രിസ്തുവിന്റെ അമ്മമാത്രമല്ല. രക്ഷാകരകര്‍മ്മത്തില്‍ യേശുവിനോടു സഹകരിക്കുന്ന ഒരു വ്യക്തികൂടെയാണു പരിശുദ്ധ കന്യാമറിയം
ദൈവമഹത്വീകരണം രക്ഷാകരമാണു. ഈ രക്ഷാകരകര്മ്മത്തില് യേശുവിനോടു സഹകരിക്കുന്ന സ്ത്രീയാണു മാതാവു.

മനുഷ്യന്‍റെ വീഴ്ച്ചയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീ സഹകരിച്ചു. രക്ഷാകരകര്മ്മത്തില്‍ രണ്ടാമാദാമായ യേശുവിനോടു സഹകരിക്കുന്ന രണ്ടാം ഹവായാണു മാതാവു. ഇതാണു സ്ത്രീയെന്നവാക്കിന്‍റെ സൂചന. ദൈവമഹത്വീകരണത്തില്‍ ആദ്യന്തം സഹകരിക്കുന്ന ആളാണു മറിയം .അതാണു എനിക്കും നിനകും എന്തു എന്നചോദ്യത്തിന്‍റെ അര്‍ത്ഥം.

മാതാവിനെ സ്ത്രീയെന്നു രണ്ടുപ്രാവസ്യം അഭിസംബോധന ചെയ്യുന്നുണ്ട്.    കുരിശിന്‍ ചുവടില്‍ വച്ചു സ്ത്രീ ഇതാ നിന്‍റെ മകന്‍ (യോഹ. 19:26 )
അടയാളങ്ങളുടെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നാണു സംബോധനചെയ്യുന്നതു.

അതിനാല്‍ ഈ ഭാഗം മാനുഷീകബംധത്തിന്റെ അടിസ്ഥാനത്തിലല്ല മനസിലാക്കേണ്ടതു ദൈവശാസ്ത്രപരമായ കാഴ്ച്ചപ്പാടില്‍ വേണം മനസിലാക്കാന്‍. മറ്റൊരു വാക്കില് പറഞ്ഞാല്‍ പരസ്യ് ജീവിതത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നു സംബോധന ചെയ്യുന്നതു ഉല്പത്തിയില്‍ പിതാവു പറഞ്ഞ ആസ്ത്രീ തന്നെയാണു ഈ സ്ത്രീയെന്നു കാണിക്കാനാനെന്നു ചുരുക്കി മനസിലാക്കാം .



എന്നാല് പെന്തക്കൊസ്തുകാരും അതുപോലുള്ല സെക്റ്റുകാരും മറിയത്തെ താറടിക്കാനായി ഈ ഭാഗം എടുത്തു ദുര്വ്യാഖ്യാനം നടത്തും

ഒരു സംഭവം കൂടെങ്ങ്കിലും പറഞ്ഞില്ലെങ്കില്‍ അമ്മയെക്കുറിച്ചു പറയുന്ന വിവരക്കേടിനുള്ള മറുപ്ടി പൂര്ത്തിയാകില്ല

യേശുവിന്‍റെ അമ്മയും സഹോദരന്മാരും

“ ഇതാ എന്‍റെ അമ്മയും സഹോദരന്മാരും ദൈവതിരുമനസു നിറവേറ്റുന്നവരാരോ അവരാണു എന്റെ സഹോദരനും സഹോദരിയും അമ്മയുമെല്ലാം “  ( മര്കോ. 3: 31—35 )
ഈ ഭാഗം ഒത്തിരി വിവാദം സ്രിഷ്ടിച്ചിട്ടുള്ളതാണു.

മുല്ലാക്കരയും മറ്റു പെന്തക്കോസ്തുകാരും പറയുന്നതു യേശുവിന്‍റെ അമ്മയായ മറിയത്തിനു മറ്റുമക്കള്‍ ഉണ്ടായിരുന്നെന്നു !

അങ്ങനെയെങ്ങ്കില്‍ മറിയത്തിന്റെ കന്യാത്വത്തില് വിശ്വസിക്കാമോ ?
യേശു സ്വന്തം അമ്മയേയും സഹോദരന്മാരെയും തള്ളിപറഞ്ഞോ ?
പരിശുദ്ധ കന്യാമറിയത്തിന്റെ കന്യാത്വത്തെ ചോദ്യം ചെയ്യാനായി പ്രൊട്ടസ്റ്റന്റ്റുകാര് ഉപയോഗിക്കുന്നതു വി.മര്ക്കോസിന്റെ സുവിശേഷം ആറാം അധ്യായം മൂന്നാം വാക്യമാണു.

“ ഇയാള്‍ മറിയത്തിന്‍റെ മകനും യാക്കോബു, യോസേ ,യൂദാ, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ തച്ചനല്ലേ ?ഇയാളുടെ സഹോദരന്മാരും ഇവിടെ നമ്മോടുകൂടിയില്ലേ ? ( മര്ക്കൊ. 6: 3 )

ഈ സംശയം ദൂരീകരിക്കാന്‍ ബൈബിളിലേക്കുതന്നെ തിരിയണം അതുപോലെ തന്നെ വി.ഗ്രന്ധത്തിന്‍റെ മൂലഭാഷയും അതിന്റെ അര്ത്ഥവ്യ്ത്യാസങ്ങളും നാം അറിയണം അപ്പോള്‍  മറിയത്തിന്‍റെ കന്യാത്വത്തിനു അനുകൂലമായ പലതെളിവുകളും നമുക്കു ലഭിക്കും

1)     സഹോദരന്മാര്‍ എന്ന വാക്കിനു ഉപയോഗിച്ചിരിക്കുന്ന “ അദല്ഫോസെന്ന (adelphos ) ഗ്രീക്കുവാകാണു. അറാമായാഭാഷയില്‍   “ ആഹാ “ ഹീബ്രു ഭാഷയിലെ “ ആഹ് “ ഈ മൂന്നു വാക്കുകളും വിശാലമായ അര്‍ത്ഥം ഉള്‍കോള്ളുന്നു. ( മലങ്കരപള്ളിയില്‍ ലേഖനം വായിക്കുമ്പോള്‍ " ആഹായ് " നമ്മള്‍ കേള്ക്കുന്ന വാകാണെല്ലോ പള്ളിയില്‍  ഇരിക്കുന്ന എല്ലാവരേയും സഹോദരന്മാരായി കാണുന്നു )

2)    പ്രസക്തമായ ഈ ഭാഗം രക്തബന്ധമുള്ളവരെയല്ലാ വിവക്ഷിക്കുന്നതു കാരണം ഇവിടെ പറയുന്ന യാക്കോബിന്‍റെയും യോസയുടേയും അമ്മ പിന്നീടു മര്ക്കോസിന്റെ സുവിശേഷത്തില്‍ തന്നെ പതിനന്‍ചാം അധ്യായം നാല്പതാം വാക്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു          “ ഇതെല്ലാം വീക്ഷിച്ചുകൊണ്ടു കുറെസ്ത്രീകളും ദൂരെ നിന്നിരുന്നു. ആ കൂട്ടത്തില്‍ മഗ്ദലനാമറിയവും ചെറിയാക്കോബിന്റെയും യോസെയുടേയും അമ്മയായ മറിയവും ശലോമിയും ഉണ്ടായിരുന്നു.  ( മാര്ക്കു 15:40 ) കുരിശിന്‍റെ ചുവട്ടില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതു യേശുവിന്‍റെ അമ്മയല്ലെന്നു വ്യക്തമാണെല്ലോ ?

3)     മര്ക്കോസ് സുവിശേഷകന്‍ യേശുവിനെ “ മറിയത്തിന്‍റെ മകന്‍ “ എന്നാണു വിശേഷിപ്പിക്കുന്നതു ( മര്കോ 6: 3 )എന്നാല്‍ യൌസേപ്പിന്‍റെ മകനെന്നു പറയുന്നില്ലെന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കണം യഹൂദരുടെ പതിവനുസരിച്ചു അപ്പന്‍റെ പേരിലാണു അറിയപ്പെടേണ്ടതു.

4)     മര്ക്കോ.3:31-35 ല് പറഞ്ഞിരിക്കുന്ന സഹോദരന്മാര്‍ 3:21 ല്‍ പറഞ്ഞിരിക്കുന്നതിന്‍റെ പരിസമാപ്തിയായിട്ടുവേണം കണക്കാക്കാന്‍  “ യേശുവിന്റെ സ്നേഹിതര്‍ ഇതുകേട്ടു അവിടുത്തെ പിടിച്ചുകൊണ്ടു പോകാന്‍ വന്നു. എന്തെന്നാല്‍ അവിടുത്തെ മനസിന്‍റെ സമനിലതെറ്റിയെന്നു അവര്‍ പറഞ്ഞിരുന്നു “ ( മാര്കോ 3: 21 )ഇവിടെ സ്നേഹിതര്‍ എന്നാണു പറഞ്ഞിരിക്കുന്നതു . ഈ സ്നേഹിതര്‍ “ബന്ധുക്കള്‍” അധവാ സ്വന്തക്കാര് ആകാം അമ്മയക്കും ബന്ധുക്കള്‍ക്കും സ്വഭാവികമായും ഉല്കണ്ഠയുണ്ടായിട്ടാണു അവര്‍ പിടിച്ചുകൊണ്ടു പോകാന്‍ വന്നതു

5)     യേശുവില്‍ പിശാചു ആവസിച്ചുവെന്നു വേദ പണ്ഡിതര്‍ പറഞ്ഞതുകൊണ്ടാവണം അവിടുത്തെ പിടിച്ചുകൊണ്ടൂ പോകാന്‍ മറിയവും ബന്ധുക്കളും പുറകെ വന്നതു ( മര്കോ. 3: 21).

ദൈവഹിതം പ്രവര്ത്തിക്കുന്നവര്‍

ചുറ്റും ഇരിക്കുന്നവരെ നോക്കി അവിടുന്നു പ്രസ്താവിച്ചു,
“ ഇതാ എന്‍റെ അമ്മയും സഹോദരന്മാരും ദൈവതിരുമനസ് നിറവേറ്റുന്നവനാരോ അവനാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയും “ മ്ര്ക്കോ 6:34-35 )
മത്തായിയുടെ സുവിശേഷത്തില്‍ അവിടുന്നു തന്‍റെ സിഷ്യന്മാരുടെ നേരേ കൈ നീട്ടികൊണ്ടു പ്രഖ്യാപിച്ചു. ( മത്താ.12:49 ) എന്നാണു രേഖപ്പെടുത്തുന്നതു . ദൈവരാജ്യത്തിന്‍റെ ഒരു പുത്തന്‍ സന്ദേശം തന്‍റെ അനുഗാമികള്‍ക്കു പകര്‍ന്നു കൊടുക്കുകയാണു അവിടുന്നു. പാരതന്ത്രികമായ കുടുംബത്തെയും കുടുംബബന്ധത്തെയും ആണു അവിടുന്നു സൂചിപ്പിക്കുനതു
സ്വര്ഗീയപിതാവിന്‍റെ കുടുംബം. തന്‍റെ പിതാവിന്‍റെ തിരുമനസ് നിറവേറ്റുന്നവരാണു ആ കുടുംബത്തിലെ അംഗങ്ങള്‍ അതുകൊണ്ടാണു ശിഷ്യന്മാരുടെ നേരേ കൈ നീട്ടികൊണ്ടൂ ദൈവവചനം പാലിക്കുന്ന തന്‍റെ ശിഷ്യന്മാരാണു തന്‍റെ സഹോദരനും സഹോദരിയും അമ്മയുമെന്നു അവിടുന്നു പഠിപ്പിക്കുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ എന്‍റെ പിതാവിന്‍റെ ഇഷ്ടമെന്നും മര്ക്കോസിന്റെ സുവിശേഷത്തില്‍ ദൈവതിരുമനസെന്നും ലൂക്കോസിന്റെ സുവിശേഷത്തില്‍ ദൈവവചനമെന്നും വിളിക്കുന്നതെല്ലാം ഒന്നുതന്നെയാണു. “ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരന്മാരും . ( ലൂക്ക 8:21 )

ദൈവരാജ്യം പുതിയവ്യവസ്ഥിതിയാണു

യേശുവിന്‍റെ പ്രബോധനത്തിന്‍റെ മുഖ്യപ്രമേയം ദൈവരാജ്യമായിരുന്നു.
ദൈവരാജ്യമെന്നു വെച്ചാല്‍ ഒരു വ്യവസ്ഥിതിയാണു പാപത്തിന്‍റെ വ്യവസ്ഥിതിയുടെസ്താനത്തു ഒരു ദൈവിക വ്യവസ്ഥിതി സ്ഥാപിക്കല്‍ . അതാണു ദൈവരാജ്യസ്ഥാപനം കൊണ്ടു ഉദ്ദേശിക്കുക, അതായതു ദൈവത്തെ പിതാവായി അംഗീകരിക്കുന്ന ഒരു സംവിധാനമാണു ഇതു.

ദൈവത്തിന്‍റെ പിത്രുത്വവും മനുഷ്യരുടെ സാഹോദര്യവും

സ്വര്ഗീയപിതാവിനെ പിതാവായിയംഗീകരിച്ചുകൊണ്ടു ഒരു പുതിയ കുടുംബസ്ംവിധാനം രൂപം കൊള്ളുകയാണു. അപ്പോള്‍ മനുഷ്യരെല്ലാം സഹോദരീസഹോദര്ന്മാരാണു. പിശാചിന്‍റെ പിടിയില്‍ നിന്നും രക്ഷപെടാനുള്ള എക പോം വഴി യേശുവുമായിയുള്ള ഐക്യം ദ്രുഡപ്പെടുത്തുകയാണു. അതു സാധിക്കുന്നതു ദൈവതിരുമനസു നിറവേറ്റികൊണ്ടാണു. അങ്ങനെ ദൈവതിരുമനസ് നിറവേറ്റിയ ശിഷ്യന്മാരാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയുമെന്നാണു യേശുപറഞ്ഞതു.

അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണു പുതിയ ഇസ്രായേല്‍, പുതിയ ദൈവജനം .ഈ കൂട്ടായ്മക്കു നിദാനം രക്തബന്ധമല്ല. യേശുവിലുള്ള വിശ്വാസവും ദൈവഹിതം നിറവേറ്റലുമാകുന്നു.

ഇവിടെയാണു യേശു ആരാണു എന്‍റെ സഹോദരന്‍ ആരാണു എന്റെസഹോദരിയെന്നു ചോദിച്ചതിന്‍റെ പ്രസക്തിമനസിലാകുക, അതായതു ഈ ലോകബന്ധങ്ങളില്‍ നിന്നും അകന്നു അതിസ്വഭാവികമായ വ്യക്തി ബന്ധങ്ങളിലേക്കു വിരല്‍ ചൂണ്ടുകയാണു.
ദൈവതിരുഹിതം മനസിലാക്കി പ്രവര്‍ത്തിക്കുകയാണു യേശുവിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയിലേക്കുള്ളവാതില്‍

അതിസ്വഭാവീക കുടുംബം

ഈ പുതിയ വ്യവസ്ഥിതിയുടെ തലത്തില്‍ നിന്നുകൊണ്ടാണു യേശുസംസാരിക്കുക. സ്വാഭാവികബന്ധത്തിന്‍റെ വെളിച്ചത്തില്‍ അതിസ്വഭാവികതലത്തിലേക്കു യേശു എല്ലാവരേയും ക്ഷണിക്കുന്നു. അതിനു ചെയ്യേണ്ടതു ഇതുമാത്രം “ ദൈവഹിതം മനസിലാക്കി അതു അനുഷ്ടിക്കുക, “ ഈലോകത്തില്‍ ദൈവഹിതം മനസിലാക്കി അതു അതിന്‍റെ പൂര്‍ണതയില്‍ നിറവേറ്റിയ എകവ്യക്തിയാണു പരിശുദ്ധകന്യാമറിയം
ഇപ്രകാരം ചിന്തിക്കുക്കുമ്പോള്‍ യേശു മറിയത്തെ തള്ളിപറയുകയല്ലാ അവളെപ്പോലെ ദൈവഹിതം നിറവേറ്റുന്നവര്‍ക്കെല്ലാം എന്‍റെ സഹോദരനും സഹോദരിയും അമ്മയുമൊക്കെ ആകാമെന്നാണു അവിടുന്നു പറയുക.
ആ നിലയില്‍ ഈ പുതിയ കുടുംബവ്യവസ്ത്ഥിതിയില്‍ മറിയത്തിനു സമുന്നതമായ ഒരു സ്ഥാനമുണ്ടു. അതിന്‍റെ അംഗീകാരവും പ്രഘോഷണവുമാണു യേശുവിന്‍റെ വാക്കുകളില്‍ നിഴലിക്കുക.

  ചുരുക്കം 

1) ദൈവതിരുഹിതം മനസിലാക്കി അതിന്‍റെ പൂര്ണതയില്‍  നിര്‍വഹിച്ചവ്യക്തിയാണു പരിശുദ്ധകന്യക

2)  അതുപൊലെ ദൈവഹിതം മനസിലാക്കി അതു നിര്വഹിക്കുന്നഎവര്‍ക്കും യേസുവിന്‍റെ സഹോദരനും സഹോദരിയും അമ്മയുമാകാവുന്നതാണു.

Tuesday, 26 August 2014

ലഹരി ക്രിസ്‌ത്യാനിയുടെ ജന്മാവകാശം

യേശുവിന്‍ രക്തമേ, എന്നെ ലഹരിയില്‍ ആഴ്‌ത്തേണമേ!
ലഹരി അതു ക്രിസ്ത്യാനിയുടെ ജന്മാവകാശമാണു ! അതു അവനില്‍ നിന്നും എടുത്തുമാറ്റപ്പെടുകില്ല.

ആ ലഹരി അവനില്‍ നിന്നും മാറ്റാന്‍ കഴിയുന്ന ഒരു ശക്തിയും ലോകത്തില്ല.
രാജാക്കന്മാര്‍ മതപീഡനം അഴിച്ചു വിട്ടു ദ്രോഹിച്ചു പരാജയപ്പെട്ടു
കമൂണീസ്റ്റു രഷ്ട്രങ്ങള്‍ ശ്രമിച്ചു പരജയപ്പെട്ടു.
മുസ്ലീം രാജ്യങ്ങള്‍ പരിശ്രമിച്ചു പരാജയപ്പെട്ടു.
ഭീകരസഘടനകള്‍ അവരുടെ മുഴുവന്‍ കഴിവുകളും പ്രയോഗിച്ചു പരാജയപ്പെട്ടു.

ഒരു ഗ്രാമം മുഴുവന്‍,വലിയപ്രദേശങ്ങള്‍ മുഴുവന്‍ , ചാമ്പ്ലാക്കി എല്ലാവരേയും കൊന്നൊടുക്കി , കുരിശില്‍ തറച്ചുകൊന്നുനോക്കി, കോഴിയുടെ കഴുത്തറക്കുന്നതുപോലെ ഹലാല്‍ നടത്തിനോക്കി , ഇതൊന്നിനും ക്രിസ്ത്യാനിയുടെ ലഹരികുറക്കാന്‍ കഴിഞ്ഞില്ല. അതേ അവന്‍ ലഹരിയില്‍ ആനംദം കൊള്ളുന്നു. ! 



യേശുവിന്‍റെ തിരു രക്തത്തിന്‍റെ ലഹരിയിലാണു അവന്‍ .ആ ലഹരി പിടിച്ചാല്‍ പിന്നെ എല്ലാവരേയും സ്നേഹിക്കാന്‍ കഴിയുന്നു. ഭീകരരെ പ്പോലും സഹോദര തുല്യം സ്നേഹിക്കാന്‍ കഴിയും .അലഹരിയില്‍ നിന്നും പുറത്തുവരുന്നതു സ്നേഹമാണു.

ആ ലഹരി ഒരുവന്‍റെ ശരീരത്തെ തളര്ത്തില്ല. വളര്ത്തുന്നു .
ആ ലഹരി ഒരുവന്‍റെ ബുദ്ധിയെ മന്ദീഭവിപ്പിക്കില്ല. വികസിപ്പിക്കും
ആ ലഹരി തലച്ചോറിനെ നശിപ്പിക്കില്ല സെല്ലുകളെ വളര്ത്തും
ആ ലഹരി അന്യനെ ദ്രോഹിക്കില്ല. സഹായിക്കും

ആ ലഹരിയില്‍ സഹോദരനില്കൂടി ദൈവത്തിങ്കലേക്കു നടന്നടുക്കും.
ആ ലഹരിയില്‍ മൂന്നു സഭകളുടെ കൂട്ടായ്മയില്‍ വളര്ന്നു പുഷ്ടിപ്പെടും
ആ ലഹരിയില്‍ സമരസഭ ,സഹനസഭ,വിജയസഭ ,ഇവയെന്തെന്നുഅറിയും
ആ ലഹരിയില്‍ സമരസഭക്കും സഹനസഭക്കും ‌വേണ്ടി മാധ്യസ്ഥം വഹിക്കും.

ആ ലഹരിയില്‍ ദൈവസ്നേഹത്തില്‍ നിറഞ്ഞു ആത്മാവില്‍ ആനന്ദിക്കും
എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍റെ ലഹരി വിഷമാണു
അാലഹരി കഴിച്ചാല്‍ മനുഷ്യന്‍ മ്രുഗമാകും


ആ ലഹരികഴിച്ചാല്‍ തല്ച്ചോറു നശിക്കും
ആ ലഹരികഴിച്ചാല്‍ ബുദ്ധിമന്ദീഭവിക്കും
ആ ലഹരികഴിച്ചാല്‍ ഹ്രദയ്ം തളരും ബ്ളോക്കുകള്‍ ഉണ്ടാകും

ആ ലഹരികഴിച്ചല്‍ അക്രമവാസന കൂടും
ആ ലഹരി കഴിച്ചാല്‍ അമ്മ പെങ്ങന്മാരെ തിരിച്ചറിയില്ല.
ആ ലഹരി കഴിച്ചു ധാരാളം കുടുംബങ്ങള്‍ വഴിയാധാരമായിട്ടുണ്ടൂ

വേണ്ടേ ‌വേണ്ടാ വെള്ളാപ്പള്ളിയുടെ ലഹരി വേണ്ടേ വേണ്ടാ !

Monday, 25 August 2014

വിശുദ്ധകുര്‍ബാനക്കു മദ്യ്ം ഉപയോഗിക്കുന്നുണ്ടോ ?

വെള്ളാപ്പള്ളി നടേശന്‍റെ മിധ്യാധാരണക്കു ഒരു വിശദീകരണം .

വിശുദ്ധകുര്‍ബാനക്കു മദ്യ്ം ഉപയോഗിക്കുന്നുണ്ടോ ?
ഒറ്റ വാക്കിലപറഞ്ഞാല്‍ ഇല്ല. !
അപ്പോള്‍ വീഞ്ഞു ഉപയോഗിക്കുന്നില്ലേയെന്നു ചോദിക്കാം  ?
ഉണ്ടു . പക്ഷേ മദ്യഷാപ്പില്‍ കിട്ടുന്നതുപോലെയുള്ള വീഞ്ഞല്ല.
വളരെ കട്ടികുറഞ്ഞ വീഞ്ഞാണു ഉപയോഗിക്കുന്നതു  അതു ഒരു വശം മാത്രം !



അതിന്‍റെ മര്മ്മത്തിലേക്കു കടക്കുന്നതിനു മുന്‍പു ഒരു ചോദ്യം വീഞ്ഞിലോ ബിയറിലോ വെള്ളം ചേര്ത്തു ആരെങ്കിലും കുടിക്കുമോ ? അങ്ങനെ കണ്ടാല്‍ ചിരിക്കാതിരിക്കുമോ ? കാപ്പിയില്‍ ചിലപ്പോള്‍ വെള്ളം ചേര്ത്തു കുടിക്കുന്നവര്‍ കണ്ടേക്കാം .പക്ഷേ വീഞ്ഞില്‍ ഒരു മണ്ടന്‍ പോലും വെള്ളം ചേര്‍ക്കില്ല. ഇതല്ലേ സത്യം ?

എന്നാല്‍ കേട്ടോളൂ, വിശുദ്ധകുര്‍ബാനക്കു കട്ടികുറഞ്ഞ ഒരു പെഗു വീഞ്ഞാണു ഉപയോഗിക്കുന്നതു അതില്‍ പ്പോലും വെള്ളം ചേര്ത്താണു ബലി അര്‍പ്പിക്കുന്നതു !
100 ഓ 200 ഓ 500 ഓ ആളുകള്‍ ഒരു ക്ര്ബാനക്കു ഉണ്ടെങ്ങ്കിലും ഈ ഒരുപെഗു വീഞ്ഞാണു എല്ലാവര്‍ക്കുമായി ഉപയോഗിക്കുന്നതു അതില്‍ പോലും വെള്ളം ചേര്‍ക്കുന്നു .എന്നിട്ടാണു ബലി അര്‍പ്പിക്കുന്നതു ! വെള്ളാപ്പള്ളിക്കു വല്ലതും മനസിലാകുന്നുണ്ടോ ? വെള്ളം ചേര്ത്ത ഒരു പെഗു വീഞ്ഞു കുര്‍ബാനക്കു ഉപയോഗിക്കുന്നതു മദ്യപാനമാണെന്നു പറയത്തക്ക വിവരം കെട്ടവനായി വെള്ളാപ്പള്ളി നടേശനെ ഞാന്‍ കാണുന്നില്ല.



ഇനിയും വെള്ളാപ്പള്ളി വിവരക്കേടു പറഞ്ഞുവെന്നു വിചാരിച്ചു മര്ത്തോമ്മാ വലിയ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബാനക്കു വീഞ്ഞ് ഉപയോഗിക്കേണ്ട നിര്‍ബന്ധമില്ലെന്നു പറയേണ്ടായിരുന്നു.

വിശുദ്ധ് കുര്‍ബാനയിലെ അനാഫുറാ തിരുത്തുവാന്‍ ആര്‍ക്കെങ്ങ്കിലും അധികാരമുണ്ടോ ? എനിക്കറിയില്ല. എങ്ങ്കിലും ഇല്ലെന്നാണു എനിക്കു തോന്നുന്നതു

" പാപമില്ലാത്തവനായ താന്‍ പാപികളായ ഞങ്ങള്‍ക്കുവേണ്ടി തിരുവിഷ്ടപ്രകാരം മരണം കൈവരിക്കാന്‍ ഒരുങ്ങിയപ്പോള്‍, ലോകത്തിന്‍റെ ജീവനും രക്ഷക്കും വേണ്ടി അവന്‍ ഒറ്റികൊടുക്കപ്പെട്ട രാത്രിയില്‍ നിഷ്ക്കളങ്ങ്കവും നിര്മ്മലവും പരിശുദ്ധവുമായ കൈകളില്‍ അപ്പമെടുത്തു പിതാവായ ദൈവമേ നിന്നെ കാണിച്ചു സ്തോത്രം ചെയ്തു വാഴ്ത്തി ശുദ്ധീകരിച്ചു മുറിച്ചു തന്‍റെ ശിഷ്യന്മാര്‍ക്കു  നല്കികൊണ്ടു അരുളിചെയ്തു വാങ്ങി ഭക്ഷികുവിന്‍ ഇതു എന്‍റെ ശരീരമാകുന്നു. നിംഗള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും ഇതു മുറിക്കപ്പെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്നു."

" അപ്രകാരം അത്താഴത്തിനുശേഷം പാനപാത്രമെടുത്തു വീഞ്ഞും വെള്ളവും കലര്ത്തി സ്തോത്രം ചെയ്തു. വാഴ്ത്തി ശുദ്ധീകരിച്ചു ശിഷ്യരായ ശ്ളീഹന്മാര്‍ക്കു നല്കികൊണ്ടു അരുളിചെയ്തു: നിംഗളെല്ലാവരും വാങ്ങി ഇതില്‍ നിന്നും പാനം ചെയ്യുവിന്‍ ഇതു പുതിയ നിയമത്തിലെ എന്‍റെ രക്തമാകുന്നു. നിംഗള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും ഇതു ചിന്തപ്പെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്നു. "



ഇതാണെല്ലോ പരിശുദ്ധ കുര്‍ബാനയിലെ മര്മ്മമായ സ്ഥാപകവചങ്ങള്‍ !
ഇതില്‍ നിന്നും അപ്പം എടുത്തുമാറ്റാന്‍ പറ്റുമോ?

"വീഞ്ഞും വെള്ളവും കലര്ത്തിയ കാസായും എടുത്തു "
ഇതില്‍ നിന്നും വീഞ്ഞു മാറ്റാന്‍ പറ്റുമോ ?
വെള്ളം മാറ്റാന്‍ പറ്റുമോ ?

ഇതില്‍ മാറ്റം വരുത്താന്‍ ഒരു മെത്രാനു അധികാരമുണ്ടോ ?

അദിമസഭയില്‍ നിന്നും പരമ്പരാഗതമായി കൈമാറികിട്ടിയ വിശ്വാസത്തെ മറ്റിമറിക്കാന്‍ ആര്‍ക്കാണു സാധിക്കുക ?

അനാഫുറയേയും സ്ഥാപകവചനത്തെയും തൊട്ടുകളിക്കാന്‍ കഴിയുമോ ? ഒരു അല്മായന്‍റെ അറിവു മാത്രം വച്ചാണു ഞാന്‍ പറഞ്ഞതു.



ദിവ്യബലിയില്‍ അപ്പം കൊണ്ടു വീഞ്ഞില്‍ മുക്കി ബക്കി അപ്പത്തേല്‍ പുരട്ടിയാല്‍  ( അപ്പമെന്നും വീഞ്ഞെന്നും ഞാന്‍ പറഞ്ഞതു വെള്ളാപ്പള്ളിക്കു മനസിലാകാന്‍ വേണ്ടിയാണു)  അങ്ങനെയെങ്ങ്കില്‍ ഒരു തുള്ളി വീഞ്ഞിന്‍റെ ആയിരത്തിലൊരംശം പോലും ഒരു വ്യ്ക്തിക്കു ലഭിക്കില്ലെല്ലോ ? ആ സ്ഥിതി മനസിലാക്കാതെയാണു വെള്ളാപ്പള്ളീ നടേശന്‍ പള്ളികളിലും വീഞ്ഞു നിരോധിക്കണമെന്നു പറഞ്ഞതു .

അതു മനസിലാക്കാതെയാണു മാര്തോമ്മാ വലിയ മെത്രപ്പോലീത്താ കുര്‍ബാനക്കു വീഞ്ഞില്ലെങ്ങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞതു. ലോകത്തിന്‍റെ എതു കോണിലും ഇതേ അനുഭവമാണു എനിക്കു ലഭിച്ചതു

ഒരു വ്യത്യസ്ഥ അനുഭവം

ഒരിക്കല്‍ ഇംഗ്ളണ്ടില്‍ പള്ളി അന്വഷിച്ചു നടന്നു ഒരു പള്ളി കണ്ടു അതില്‍ കയറി ദിവ്യ ബലിയില്‍ സംബന്ധിച്ചു. അകം കണ്ടാല്‍ കത്തോലിക്കാപള്ളിതന്നെ .വി.കുര്‍ബാന സ്വീകരിക്കുന്ന സമയത്താണു ശരീരരക്തങ്ങളാണു അവിടെ ഭക്ഷിക്കുക. ശരീരം ഭക്ഷിച്ചുകഴിഞ്ഞു കാസായില്‍ മുക്കാല്‍ ഇടം വീഞ്ഞുണ്ടു അതു ഓരോരുത്തര്‍ എടുത്തു സ്വയമായി പാനം ചെയ്യുന്നു. അതുകഴിഞ്ഞു സ്ംഗിംഗ് കൊണ്ടു തുടച്ചു അടുത്ത അളിനുവേണ്ടി അല്പം തിരിച്ചു വയ്ക്കുന്നു അമേരിക്കയിലോ കാനഡായിലോ ഇതു ഒരു പ്രാവശ്യ്ം കൂടി എന്‍റെ ജീവിതത്തില്‍ ആവര്ത്തിച്ചിട്ടൂണ്ടു.

ഞാന്‍ പറഞ്ഞതു വെള്ളാപ്പള്ളി നടേശനു മനസിലായികാണുമെന്നു വിചാരിക്കുന്നു. ഒരു പെഗു വീഞ്ഞില്‍ വെള്ളം ചേര്ത്താണു വി. കുര്‍ബാന അര്‍പ്പിക്കുക. 

Thursday, 21 August 2014

വെടിക്കെട്ടു കാണും പോലെ വിശുദ്ധ കുര്‍ബാന കാണാനെത്തുമ്പോള്‍


സഭയില്‍ രണ്ടുതരത്തിലുള്ള മനുഷ്യരെക്കാണാം

1) കുര്‍ബാന കാണാന്‍ പോകുന്നവരും 2) അര്‍പ്പിക്കാന്‍ പോകുന്നവരും

“വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്ക്കു തെറ്റു പറ്റുന്നതു “ ( മാര്കോ.12:24 )

ദിവ്യബലിയെന്നു പറഞ്ഞാല്‍ എന്താണെന്നുപോലും അറിയാത്ത ഒരു ഒരു മനുഷ്യന്‍റെ വികാരങ്ങളാണു ജിനോ ജോസഫില്‍ നിന്നും പുറത്തുവന്നൂ-കൊണ്ടിരിക്കുന്നതു. വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു ഒന്നുരണ്ടു കാര്യങ്ങള്‍


1) ദിവ്യബലിയെന്നു പറയുന്നതു ഗാഗുല്‍ത്താമലയില്‍ രക്തം ചിന്തി ഒരിക്കല്‍ മാത്രം നടന്ന ഒരു സ്ംഭവമാണു. അതു അതേരീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നതല്ല

2) നമ്മുടെ ചരിത്രത്തില്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സ്ംഭവമാണു പക്ഷേ ദൈവതിരുമുന്പില്‍ അതു ഇപ്പോഴും സന്നിഹിതമാണു. അതായതു പിതാവിന്‍റെ മുന്പില്‍ ആ ബലി ഇപ്പോഴും പുത്രന്‍ നടത്തികൊണ്ടിരിക്കുന്നു. (ദൈവത്തിനു വര്ത്തമാനകാലം മാത്രം )


3) സ്വര്‍ഗത്തില്‍ നടക്കുന്ന ബലിയുടെ കാര്‍ബന്‍ കോപ്പിയാണു ഇവിടെ നടക്കുക. അതിനാല്‍ നാം ഇവിടെ ദൈവാലയത്തിലായിരിക്കുമ്പോഴും നമ്മുടെ “ വിചാരങ്ങള്‍ ഉന്നതങ്ങളിലേക്കു ഉയര്‍ത്താന്‍ അഹ്വാനം ചെയ്യുന്നതും അതിനു മറുപടിയായി ലത്തീന്‍കുര്ബാനയില്‍ “ ഇതാ ഞങ്ങള്‍ ഉയര്ത്തിയിരിക്കുന്നവെന്നും മലബാര് മലങ്ങ്കര കുര്‍ബാനകളില്‍ “ ഞങ്ങളുടെ വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ സന്നിധിയിലായിരിക്കുന്നു “എന്നും പറയുന്നതു ചുരുക്കത്തില്‍ സ്വര്ഗത്തില്‍ നടക്കുന്ന ബലിയിലാണു നാം പങ്ങകാളികളകേണ്ടതു.

4) രണ്ടു തരത്തിലുള്ള ജനങ്ങളാണു ബലിക്കു പോകുക.ആദ്യത്തേതു കടം തീര്‍ക്കാനായി കുര്‍ബാനകാണാന്‍ പോകുന്നവര്‍ . അവര്‍ പള്ളിയില്‍ പോകുന്നു കാണുന്നു ഒരു അനുഭവവും ഇല്ലാതെ യാന്ത്രികമായി വീട്ടിലേക്കു മടങ്ങുന്ന കൂട്ടര്‍. രണ്ടാമത്തവര്‍ ബലി അര്പ്പിക്കാന്‍ പോകുന്നു. വൈദികനോടു ചേര്‍ന്നു അവര്‍ ബലി അര്‍പ്പിക്കുന്നു. ദൈവക്രുപയിലും അനുഗ്രഹത്തോടുംകൂടി ഭവനത്തിലേക്കു മടങ്ങുനവര്‍.



ഇനിയും വിഷയത്തിലേക്കുവരാം

ജോസഫ്‌ പുലിക്കന്‍ സാറായിരുന്നു കുര്‍ബാനയേ “ പ്രിഷ്ടകുര്‍ബാനയെന്നോക്കെ പറഞ്ഞു കളിയാക്കിയിരുന്നതു. പുതുതായിട്ടാണു അങ്ങനെയുള്ള കുര്‍ബാനയെന്നൊക്കെ പറഞ്ഞു എഴുതിയിരുന്നു. എന്നെക്കാള്‍ എത്രയോ പ്രായമുള്ള ആ മനുഷ്യന്‍ ആദ്യമായാണു അങ്ങനെ ഒരു കുര്‍ബാന കാണുന്നതെന്നു പറഞ്ഞാല്‍ അയാള്‍ പള്ളിയില്‍ പോയിരുന്ന ഒരു മനുഷ്യനല്ലായിരുന്നുവെന്നുവേണം ധരിക്കാന്‍ കാരണം ലത്തീന്സഭയില്‍ ജനാഭിമുഖം തുടങ്ങിയിട്ടു 50 വര്‍ഷമേ ആയിട്ടുള്ളു അല്പം കൂടുകയോ കുറയുകയോ ചെയ്യാം

അതെല്ലാം കഴിഞ്ഞാണു മലബാര്‍ റീത്തില്‍ ജനാഭിമുഖം വന്നതു. അപ്പോള്‍ ആദ്യം ഉണ്ടായിരുന്നതു ലത്തീനിലും മലബാര് സഭയിലും അള്‍ത്താരാഭിമുഖമായിരുന്നു. ജോണ്‍ പോള്‍ മര്‍പാപ്പാ പറയുകയുണ്ടായി
ജനാഭിമുഖമായതു തെറ്റായിപോയെന്നു.



വിശദീകരിച്ചാല്‍ വലിയലേഖനമായിപോകും അതിനാല്‍ ചുരുക്കിപറയാം.

ജിനോജോസഫിന്‍റെ പറച്ചില്‍ പെന്തക്കോസ്തുകാര്‍ എതെങ്കിലും മുറിവാക്കു എടുത്തു പറയുന്നതുപോലെ തീരെ തരം താണുപോയി. കാരണം " സൂക്ഷിച്ചു വീക്ഷിക്കാന്‍ " പറയുമ്പോള്‍ അച്ചന്‍ നില്ക്കുന്നതുകൊണ്ടു ഒന്നും വീക്ഷിക്കാന്‍ പറ്റുന്നില്ലെന്നണു പറഞ്ഞതു. നിങ്ങളുടെ കണ്ണുകള്‍ താഴ്ത്തി ഹ്രുദയങ്ങള്‍ സ്വര്‍ഗത്തിലേക്കു ഉയര്‍ത്തി സൂക്ഷിച്ചു വീക്ഷിക്കാനാണു പറയുന്നതു .അതൊന്നും മനസിലാക്കതെ അച്ചന്‍റെ പിന്‍വശവും കണ്ടുകൊണ്ടു നില്ക്കുന്നവര്‍ കുര്‍ബാന അര്‍പ്പിക്കുകയല്ല വെറുതെ കാണുകയാണു.. അര്‍പ്പിക്കുന്നവര്‍ അവിടെയല്ല. പിതാവിന്‍റെ മുന്‍പില്‍ നടക്കുന്നബലിയില്‍ ആത്മനാ പങ്ങ്കുചേരുന്നവരാണു. അവര്‍ സ്വര്‍ഗീയാനുഭൂതിയിലുള്ളവര്‍ , വി. ബലിയില്‍ കുര്‍ബാന ഉയര്‍ത്തുമ്പോള്‍ അതേല്‍ നോക്കുന്നവരും ഉണ്ടു കണ്ണടച്ചു ധ്യാനാത്മകമായിനില്ക്കുന്നവരുമുണ്ടു. നാടകം കാണുക. , വെടിക്കെട്ടുകാണുക, സിനിമാകാണുക, കുര്‍ബാനകാണുക, ഇതെല്ലാം നിങ്ങള്‍ക്കു ഒരുപോലെയാണു. ഒരിക്കലും ഒരനുഭവവും ലഭിക്കില്ല. കുര്‍ബാനയെക്കുറിച്ചും, വിസ്വാസത്തെക്കുറിച്ചും, സഭയെക്കുറിച്ചും പുലഭ്യം പറഞ്ഞു നടക്കാന്‍ മാത്രം കഴിയുന്നനിംഗളോടു പറഞ്ഞിട്ടുകാര്യമില്ല.
ബാക്കിയുള്ളവരാരാധനയില്‍ സംബന്ധിച്ചും വിചാരങ്ങളും ഹ്രുദങ്ങളും ഉന്നതത്തിലേക്കുയര്‍ത്തി സ്വര്‍ഗത്തില്‍ നടക്കുന്ന ആരാധനയില്‍ സ്ംബന്ധിക്കുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളിള്‍ സൂക്ഷിച്ചു വീക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീക്ഷിക്കുന്നതു മറ്റുപലതുമാണു അതു സ്വന്തകുറ്റമാണെന്നു അംഗീകരിക്കാതെ അതു സഭയുടെ കുറ്റമായതുകൊണ്ടു ഞാനിതാമുങ്ങുന്നു എന്നു പറഞ്ഞാള്‍ ഒന്നും പറയാനില്ല. ഉള്ളവെളിവുകൂടിപോകും



സഭയുടെ വിശ്വാസമെന്തെന്നു അറിയില്ല. കുര്‍ബാനയെന്തെന്നു അറിയില്ല. എങ്ങനെ സ്ംബന്ധിക്കണമെന്നു അറിയില്ല. “ സൂക്ഷിച്ചു വീക്ഷിക്കണമെന്നു അരീയാം “ അതെവിടെയാണെന്നുപോലും അറിയില്ല.

വിശുദ്ധ കുര്‍ബാനയെക്കുറിച്ചു കഴിഞ്ഞദിവസം ഇട്ടപോസ്റ്റ് അതേരീതിയില്‍ മന്സിലാക്കാതെ ജിബിന്‍ മാപ്പിള എന്തൊക്കെയോ പറയുന്നു. ഞാന്‍ പറഞ്ഞതു തന്നെയാണു മാപ്പിളയും പറയുന്നതു .പക്ഷേ മാപ്പിള അല്പം തെറ്റായി ധരിച്ചെന്നുമാത്രം അതുകോണ്ടു അക്കം ഇട്ടു ഒന്നുകൂടെ പറയം

1) കത്തോലിക്കാസഭയുടെ മതബൊധനം ത്ന്നെയാണു ഞാനും പറഞ്ഞതു.
2) വിശുദ്ധബലിയില്‍ അര്‍പ്പകനും അര്‍പ്പിതവും ഒന്നുതന്നെ
3)ഗാഗുല്ത്താമലയില്‍ അര്‍പ്പിച്ചബലിതന്നെയാണു വി.കുര്‍ബാനയില്‍
4) യേശു ഒരിക്കല്‍ രക്തം ചിന്തി അര്‍പ്പിച്ച ബലി അതേപോലെ ആവര്ത്തിക്കപ്പെടുകസാധ്യമല്ല. (Physically I repeat physically )
5) അതേ ബലി ഇവിടെ കൌദാശികമായി പുനരാവര്ത്തിക്കപ്പെടുന്നു.
6) മുകളില്‍ പറഞ്ഞ "ഫിസിക്കലിയും " " കൌദാശികവും " കൂട്ടികുഴക്കരുതു

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിച്ചു

ഡിപ്ളോമാ എടുത്തിട്ടൂണ്ടു രൂപതാ സണ്ടേസ്കൂള്‍ പ്രൊമോട്ടറായും സേവനം ചെയ്തിട്ടൂണ്ടു. കത്തോലിക്കാസഭയില്‍ ഒരേ വിശ്വാസവും ഒരേമാമോദീസായുമാണു. റിത്തുകളില്‍ അവതരണത്തിനുമാത്രം വ്യ്ത്യാസം കാണും. ഇനിയും ഞാന്‍ ഇന്നലെ പറഞ്ഞ പോസ്റ്റു വായിക്കുക.

ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിമാത്രം അല്പം കൂടിപറയാം


വിശുദ്ധകുര്‍ബാന സ്വര്‍ഗീയശുസ്രൂഷയാണു

" ഈ സമയത്തു നാമെല്ലാവരുടെയും ബോധങ്ങളും വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ വലത്തു ഭാഗത്തു മിശിഹാതമ്പുരാനിരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം "

എന്നുപറഞ്ഞുകൊണ്ടു ബലിയര്‍പ്പണത്തിന്‍റെ ആരംഭത്തില്‍ കാര്മ്മികന്‍ ആരാധകരെ ക്ഷണിക്കുന്നതു സ്വര്‍ഗീയ ആരാധനയില്‍ പങ്കെടുക്കാനാണു.ക്രിസ്തുവിന്‍റെ ഉദ്ധാനത്തോടെ തന്നില്‍ സക്ഷാല്കരിക്കപെട്ട രക്ഷാകരകര്മ്മം അനശ്വരതനേടിയിരിക്കുകയാണു. ഉദ്ധനത്തോടെ ക്രിസ്തുവിന്‍റെ ജീവിതബലി നിത്യബലിയായിതീരുകയും സ്വര്‍ഗത്തില്‍ ദൈവത്തെ നിത്യം മഹത്വപ്പെടുത്തുകയും ചെയ്യുന്നു. പുത്രനായ് ക്രിസ്തു സ്വര്‍ഗത്തില്‍ നിരന്തരം പിതാവിനര്‍പ്പിക്കുന്ന ആരാധനയാണിതു. ഇതില്‍ പങ്ങ്കുചേരാനാണു തന്‍റെ മണവാട്ടിയായ്അധ് വാ മൌതീകശരീരമയ സഭയെ ക്ഷണിക്കുന്നതു. ഇതിനുള്ള സഭയുടെ പ്രത്യുത്തരമാണു വി.കുര്‍ബാന. ഇതില്‍ പങ്ങ്കാളികളാകുന്നതിലൂടെയാണു വിശ്വാസികള്‍ ദൈവത്തെ മഹത്വപെടുത്തുകയും തങ്ങളെതന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതു.



ഈ കുര്‍ബാനയില്‍ പങ്ങ്കുകൊള്ളുന്നതു ( അര്‍പ്പിക്കുന്നതു) ജീവനോടിരിക്കുനവരും മരിച്ചവരും ഉള്‍കൊള്ളൂന്ന വിശ്വാസികളുടെ സമൂഹമായ സാര്‍വത്രികസഭയാണു.

ഞാനീ പറഞ്ഞക്കര്യങ്ങള്‍ സഭയുടെ വിശ്വാസമാണു. തലതിരിഞ്ഞു മനസിലാക്കരുതെന്നു ഒരപേക്ഷയുണ്ടു 

Monday, 18 August 2014

അമലോല്ഭവയായതുകൊണ്ടാണോ ഉടലോടെ സ്വര്ഗത്തില്‍പോയതു ?

അമലോല്‍ഭവ രാജ്ഞ്ഞി !

ഒരു ദൈവാലയ കൂദാശക്കകചെന്നപ്പോള്‍ നിഷുകളങ്കനായ ഒരു കുട്ടിയുടെ ചോദ്യം ?

അങ്കിളേ മാതാവു അമലോല്ഭവയായതുകൊണ്ടാണോ ഉടലോടെ സ്വര്ഗത്തില്‍പോയഅതു ?

“ മോന്‍ "അമലോല്‍ഭവ "യെന്നതുകൊണ്ടു എന്താണു മനസിലാക്കിയതു ? “
“പാപമില്ലാതെ ജനിച്ചതുകൊണ്ടു “

ശരിയാണെന്നുപറയാമെങ്കിലും ജന്മ പാപമാണു അവിടെഉദ്ധേശിക്കുക നിനക്കു മാമോദീസായില്‍ കിട്ടിയതു മാതാവിനു ജനനത്തിനു മുന്‍പുതന്നെ കിട്ടിയെന്നുവേണം മനസിലാക്കാന്‍ മാമോദീസായോടുകൂടി ഒരു കുഞ്ഞു ആയിതീരുന്ന അതേ അവസ്ഥ അന്നായുടെ ഉദരത്തില്‍ ഉരുവാകുന്ന അവസരത്തില്‍ മാതാവിനു ലഭിച്ചു. കാരണം അവള്‍ ദൈവതിരുമുന്‍പില്‍ ക്രുപനിറഞ്ഞവളാണു. തന്‍റെ പുത്രനു ജന്മം നല്കാന്‍ യോഗ്യയാണു.

ലോകസ്ഥാപനത്തിനു മുന്‍പുതന്നെ തിരഞ്ഞെടുക്കപ്പേട്ടവള്‍ ഉല്ഭവപാപത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു. അങ്ങനെയാണു അവള്‍ അമലോല്ഭവയായതു..പാപമുള്ള ഒരുശരീരത്തില്‍ നിന്നും പാപമില്ലാത്തവനു ജന്മം എടുക്കുവാന്‍ സാധിക്കില്ല.
പാപമില്ലാത്തശരീരം ജീര്‍ണിക്കുവാന്‍ അവിടുന്നു അനുവദിക്കില്ല.
“ അവിടുന്നു എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെപരിശുദ്ധന്‍ ജീര്ണ്ണിക്കുവാന്‍ അനുവദിക്കുകയില്ല.“ (സങ്കീ.16:10 )
യേശുവിന്‍റെ പരിശുദ്ധമായ ശരീരം ജീര്‍ണ്ണിക്കാനവിടുന്നു അനുവദിക്കില്ല
യേശുവിന്റെ പരിശുദ്ധമായ ശരീരം എടുത്തതു മാതാവിന്‍റെ പരിസുദ്ധമായ ശരീരത്തില്‍ നിന്നാണു ആ ശരീരവും ജീര്‍ണ്ണിക്കാന്‍ അവിടുന്നു അനുവദിക്കില്ല.
എതാണ്ടു ഒരു ഐഡിയാകിട്ടിക്കാണുമല്ലോ ? ഇല്ലേ ?

അല്പംകൂടിവിശദമാക്കണമെങ്കില് പറയാം .



മനുഷ്യന്‍ ദൈവാലയമാണു . ദൈവത്തിനുവസിക്കാനായിട്ടാണു മനുഷ്യനെ സ്രിഷ്ടിച്ചതു. അധവാ ദൈവത്തിന്‍റെ പ്രതിനിധിയായിട്ടാണു അവനെ സ്രിഷ്ടിച്ചതു.

ദൈവാലയമെന്നു പറയുന്നതു ദൈവത്തിനു വസിക്കാനുള്ള ആലയമാണു .
“ നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിംഗളുടെ ശരീരമെന്നു നിംഗള്‍ക്കു അറിഞ്ഞുകൂടെ ? “ (1കോറ്.19 )
“ നിംഗള് വിലയ്ക്കുവാങ്ങപ്പെട്ടവരാണു.ആകയാല്‍ നിംഗളുടെശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ “ ( 1കോറ്.6: 20 ).

അകയാല്‍ നമ്മള്‍ ഓരോരുത്തരുടേയും ശരീരം ദൈവാലയമാണു !
എങ്ങനെയാണു ചേതനങ്ങളും അചേതനങ്ങളുമായവ ദൈവാലയമാകുക ?
ഉദാ: കല്ലും തടിയും ,മണ്ണും ,സിമിന്റ്റും കമ്പിയുമെല്ലാം ചേര്ത്തു നാമുണ്ടാക്കുന്ന ഒരു വീടു അധവാ പള്ളി, എങ്ങനെയാണു ദൈവാലയമാകുക. ? രണ്ടു കാര്യങ്ങളാണു അവിടെ നടക്കുക.



1) കാഴ്ച്ചവയ്ക്കുന്നു. സമര്പ്പിക്കുന്നു. ദൈവത്തിനുകൊടുക്കുന്നു
2) വിശുദ്ധീകരിക്കുന്നു., പ്രതിഷ്ടിക്കുന്നു. കൂദാസചെയ്യുന്നു. മൂറോനഭിഷേകം ചെയ്യുന്നു. തൈലം പൂശിവിശുദ്ധീകരിക്കുന്നു.

സാധാരണഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തിനു അവിടെ കുടിയിരിക്കാനുള്ള ഒരു വിശുദ്ധസ്ഥലമായി അതുരൂപാന്തരപ്പെടുന്നു.

“ ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്കു ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം “ ( പുറ.25: 8 )

നമ്മുടെ അചേതനങ്ങളായ സൌധം വിശുദ്ധീകരിച്ചു ദൈവത്തിനു സമര്‍പ്പിക്കുന്നതു അവിടുത്തേക്കു നമ്മുടെ യിടയില്‍ വസിക്കാനാണു.
അതുപ്പ്ലെ ചേതനയുള്ള മനുഷ്യനും ജനിക്കുമ്പോള്‍ അവിടുത്തേക്കുവസിക്കാന്‍ പറ്റിയ ആലയമല്ല. എന്നാല്‍ വസിക്കാനുള്ള ആലയമാണു. അതിനെ ദൈവത്തിനു പ്രതിഷ്ടിച്ചു വിശുദ്ധീകരിച്ചു ദൈവാലയമായിമാറ്റണം.

പള്ളിയാകുന്നസൌധം കൂദാശചെയ്തു വിശുദ്ധീകരിക്കുന്നതുപോലെ കുഞ്ഞിനേയും മാമോദീസാമുക്കി. മൂറോനഭിഷേകം ചെയ്തു ദൈവാലയമായി രൂപാന്തരപ്പെടുത്തികഴിയുമ്പോള്‍ മനുഷ്യനും ദൈവാലയമായി രൂപാന്തരപ്പെടുന്നു.

കന്യാമറിയവും മറ്റുമനുഷ്യരും

സാധാരണ ഒരു മനുഷ്യന്‍ മാമോദീസായോടൂകൂടി , മൂറോനഭിഷേകത്തോടൂകൂടീമാത്രമേ ദൈവാലയമായിരുപാന്തരം പ്രാപിക്കുകയുള്ളു. കാരണം അവന്‍ പാപിയണു (ജന്മപാപം )
എന്നാല്‍ പരിശുദ്ധകന്യാമറിയം അതില്‍നിന്നും വ്യത്യസ്ഥമായിരുന്നു. കാരണം അവള്‍ ദൈവപുത്രന്‍റെ മാതാവായി തിരഞ്ഞെടുക്കപ്പെട്ടവളായിരുന്നു. അതിനാല്‍ യേശുവിന്‍റെ പരിശുദ്ധിയുടെയോഗ്യത അവള്‍ക്കും ലഭിച്ചു
അങ്ങനെ അവള്‍ ഉല്‍ഭവപാപം ഇല്ലാത്തവളായി ജനിച്ചു.
ദൈവം തന്‍റെ പരിശുദ്ധന്‍റെ ശരീരം ജീര്‍ണ്ണിക്കാന്‍ സമ്മതിക്കാത്തതുപോലെ തന്‍റെ പരിശുദ്ധന്‍റെ ശരീരമെടുത്ത പരിശുദ്ധശരീരവും (അമ്മയുടെ ) ജീര്‍ണിക്കാന്‍ അവിടുന്നു അനുവദിക്കായ്കകൊണ്ടു അവള്‍ മരിച്ചു ശരീരത്തോടെ സ്വര്‍ഗത്തിലേക്കു തന്‍റെ പുത്രന്‍ എടുത്തു ഇങ്ങനെയാണു നമ്മുടെ അമ്മ സ്വര്‍ഗാരോപിതയായതു !

ഇപ്പോള്‍ മോനു മനസിലായോ ?

“മനസിലായി അങ്കിള്‍ നന്ദി “

കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ !

ഒരു നിഷ്കളങ്കനായകുട്ടിക്കു പറഞ്ഞുകൊടുത്തക്കാര്യം നിങ്ങള്‍ക്കുകൂടി അറിയാനായീ ഇട്ടെന്നേയുള്ളു. ഞാന്‍ നേരത്തെ നിങ്ങള്‍ക്കു എഴുതിയിരുന്നതു ഓര്‍ക്കുമല്ലോ

പൊതുവായി ഒരു കാര്യം കൂടി

നമ്മുടെ ശരീരം വിശുദ്ധമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടു .നമ്മുടെശരീരം ഭംഗിയായിസൂക്ഷിക്കുമ്പോള്‍ അപരന്‍റെ ശരീരത്തിലും നമുക്കു ബഹുമാനം ഉണ്ടാകും കാരണം ആശരീരവും ദൈവത്തിനു വസിക്കാനായി സ്രിഷ്ടിക്കപ്പെട്ടതാണെന്നുള്ളചിന്ത നമ്മില്‍ വരും . അപ്പോള്‍ ആരെയും ഉപദ്രവിക്കാന്‍ നമുക്കു കഴിയില്ല. അപ്പോള്‍ കുടുംബജീവിതവും ഭാസുരമായിതീരും . കുഞ്ഞഞങ്ങളെ നസിപ്പിക്കാന്‍ ഒരു മാതാപിതാക്കള്‍ക്കകം കഴിയില്ല. ഭാര്യാഭര്ത്താക്കന്മാര്‍ പരസ്പരം ബഹുമാനിക്കകം . ചതിയും കൊലയും കൊള്ളിവയ്പ്പും ഒരിക്കലും ആരും നടത്തില്ല. എതു മതത്തതല്‍ പെട്ടവനേയും ദൈവനാമത്തതല്‍ സ്നേഹിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയും .

എന്തുകൊണ്ടു മദ്യപാനം, മയക്കുമരുന്നു മുറുക്കാന്‍, ബീഡിവലി മുതലായവ വേണ്ടെന്നു പറയുന്നതു ?

നമ്മുടെ ശരീരത്തേ കഴിയുന്നതും ഭംഗിയാക്കാന്‍ കഴിയണം വിഷാംശം ഇല്ലാത്തശരീരമാണു നാം സൂക്ഷിക്കേണ്ടത്. വിഷം ശരീരത്തെ കൊല്ലുമല്ലോ

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...