Monday 25 August 2014

വിശുദ്ധകുര്‍ബാനക്കു മദ്യ്ം ഉപയോഗിക്കുന്നുണ്ടോ ?

വെള്ളാപ്പള്ളി നടേശന്‍റെ മിധ്യാധാരണക്കു ഒരു വിശദീകരണം .

വിശുദ്ധകുര്‍ബാനക്കു മദ്യ്ം ഉപയോഗിക്കുന്നുണ്ടോ ?
ഒറ്റ വാക്കിലപറഞ്ഞാല്‍ ഇല്ല. !
അപ്പോള്‍ വീഞ്ഞു ഉപയോഗിക്കുന്നില്ലേയെന്നു ചോദിക്കാം  ?
ഉണ്ടു . പക്ഷേ മദ്യഷാപ്പില്‍ കിട്ടുന്നതുപോലെയുള്ള വീഞ്ഞല്ല.
വളരെ കട്ടികുറഞ്ഞ വീഞ്ഞാണു ഉപയോഗിക്കുന്നതു  അതു ഒരു വശം മാത്രം !



അതിന്‍റെ മര്മ്മത്തിലേക്കു കടക്കുന്നതിനു മുന്‍പു ഒരു ചോദ്യം വീഞ്ഞിലോ ബിയറിലോ വെള്ളം ചേര്ത്തു ആരെങ്കിലും കുടിക്കുമോ ? അങ്ങനെ കണ്ടാല്‍ ചിരിക്കാതിരിക്കുമോ ? കാപ്പിയില്‍ ചിലപ്പോള്‍ വെള്ളം ചേര്ത്തു കുടിക്കുന്നവര്‍ കണ്ടേക്കാം .പക്ഷേ വീഞ്ഞില്‍ ഒരു മണ്ടന്‍ പോലും വെള്ളം ചേര്‍ക്കില്ല. ഇതല്ലേ സത്യം ?

എന്നാല്‍ കേട്ടോളൂ, വിശുദ്ധകുര്‍ബാനക്കു കട്ടികുറഞ്ഞ ഒരു പെഗു വീഞ്ഞാണു ഉപയോഗിക്കുന്നതു അതില്‍ പ്പോലും വെള്ളം ചേര്ത്താണു ബലി അര്‍പ്പിക്കുന്നതു !
100 ഓ 200 ഓ 500 ഓ ആളുകള്‍ ഒരു ക്ര്ബാനക്കു ഉണ്ടെങ്ങ്കിലും ഈ ഒരുപെഗു വീഞ്ഞാണു എല്ലാവര്‍ക്കുമായി ഉപയോഗിക്കുന്നതു അതില്‍ പോലും വെള്ളം ചേര്‍ക്കുന്നു .എന്നിട്ടാണു ബലി അര്‍പ്പിക്കുന്നതു ! വെള്ളാപ്പള്ളിക്കു വല്ലതും മനസിലാകുന്നുണ്ടോ ? വെള്ളം ചേര്ത്ത ഒരു പെഗു വീഞ്ഞു കുര്‍ബാനക്കു ഉപയോഗിക്കുന്നതു മദ്യപാനമാണെന്നു പറയത്തക്ക വിവരം കെട്ടവനായി വെള്ളാപ്പള്ളി നടേശനെ ഞാന്‍ കാണുന്നില്ല.



ഇനിയും വെള്ളാപ്പള്ളി വിവരക്കേടു പറഞ്ഞുവെന്നു വിചാരിച്ചു മര്ത്തോമ്മാ വലിയ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബാനക്കു വീഞ്ഞ് ഉപയോഗിക്കേണ്ട നിര്‍ബന്ധമില്ലെന്നു പറയേണ്ടായിരുന്നു.

വിശുദ്ധ് കുര്‍ബാനയിലെ അനാഫുറാ തിരുത്തുവാന്‍ ആര്‍ക്കെങ്ങ്കിലും അധികാരമുണ്ടോ ? എനിക്കറിയില്ല. എങ്ങ്കിലും ഇല്ലെന്നാണു എനിക്കു തോന്നുന്നതു

" പാപമില്ലാത്തവനായ താന്‍ പാപികളായ ഞങ്ങള്‍ക്കുവേണ്ടി തിരുവിഷ്ടപ്രകാരം മരണം കൈവരിക്കാന്‍ ഒരുങ്ങിയപ്പോള്‍, ലോകത്തിന്‍റെ ജീവനും രക്ഷക്കും വേണ്ടി അവന്‍ ഒറ്റികൊടുക്കപ്പെട്ട രാത്രിയില്‍ നിഷ്ക്കളങ്ങ്കവും നിര്മ്മലവും പരിശുദ്ധവുമായ കൈകളില്‍ അപ്പമെടുത്തു പിതാവായ ദൈവമേ നിന്നെ കാണിച്ചു സ്തോത്രം ചെയ്തു വാഴ്ത്തി ശുദ്ധീകരിച്ചു മുറിച്ചു തന്‍റെ ശിഷ്യന്മാര്‍ക്കു  നല്കികൊണ്ടു അരുളിചെയ്തു വാങ്ങി ഭക്ഷികുവിന്‍ ഇതു എന്‍റെ ശരീരമാകുന്നു. നിംഗള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും ഇതു മുറിക്കപ്പെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്നു."

" അപ്രകാരം അത്താഴത്തിനുശേഷം പാനപാത്രമെടുത്തു വീഞ്ഞും വെള്ളവും കലര്ത്തി സ്തോത്രം ചെയ്തു. വാഴ്ത്തി ശുദ്ധീകരിച്ചു ശിഷ്യരായ ശ്ളീഹന്മാര്‍ക്കു നല്കികൊണ്ടു അരുളിചെയ്തു: നിംഗളെല്ലാവരും വാങ്ങി ഇതില്‍ നിന്നും പാനം ചെയ്യുവിന്‍ ഇതു പുതിയ നിയമത്തിലെ എന്‍റെ രക്തമാകുന്നു. നിംഗള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും ഇതു ചിന്തപ്പെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്നു. "



ഇതാണെല്ലോ പരിശുദ്ധ കുര്‍ബാനയിലെ മര്മ്മമായ സ്ഥാപകവചങ്ങള്‍ !
ഇതില്‍ നിന്നും അപ്പം എടുത്തുമാറ്റാന്‍ പറ്റുമോ?

"വീഞ്ഞും വെള്ളവും കലര്ത്തിയ കാസായും എടുത്തു "
ഇതില്‍ നിന്നും വീഞ്ഞു മാറ്റാന്‍ പറ്റുമോ ?
വെള്ളം മാറ്റാന്‍ പറ്റുമോ ?

ഇതില്‍ മാറ്റം വരുത്താന്‍ ഒരു മെത്രാനു അധികാരമുണ്ടോ ?

അദിമസഭയില്‍ നിന്നും പരമ്പരാഗതമായി കൈമാറികിട്ടിയ വിശ്വാസത്തെ മറ്റിമറിക്കാന്‍ ആര്‍ക്കാണു സാധിക്കുക ?

അനാഫുറയേയും സ്ഥാപകവചനത്തെയും തൊട്ടുകളിക്കാന്‍ കഴിയുമോ ? ഒരു അല്മായന്‍റെ അറിവു മാത്രം വച്ചാണു ഞാന്‍ പറഞ്ഞതു.



ദിവ്യബലിയില്‍ അപ്പം കൊണ്ടു വീഞ്ഞില്‍ മുക്കി ബക്കി അപ്പത്തേല്‍ പുരട്ടിയാല്‍  ( അപ്പമെന്നും വീഞ്ഞെന്നും ഞാന്‍ പറഞ്ഞതു വെള്ളാപ്പള്ളിക്കു മനസിലാകാന്‍ വേണ്ടിയാണു)  അങ്ങനെയെങ്ങ്കില്‍ ഒരു തുള്ളി വീഞ്ഞിന്‍റെ ആയിരത്തിലൊരംശം പോലും ഒരു വ്യ്ക്തിക്കു ലഭിക്കില്ലെല്ലോ ? ആ സ്ഥിതി മനസിലാക്കാതെയാണു വെള്ളാപ്പള്ളീ നടേശന്‍ പള്ളികളിലും വീഞ്ഞു നിരോധിക്കണമെന്നു പറഞ്ഞതു .

അതു മനസിലാക്കാതെയാണു മാര്തോമ്മാ വലിയ മെത്രപ്പോലീത്താ കുര്‍ബാനക്കു വീഞ്ഞില്ലെങ്ങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞതു. ലോകത്തിന്‍റെ എതു കോണിലും ഇതേ അനുഭവമാണു എനിക്കു ലഭിച്ചതു

ഒരു വ്യത്യസ്ഥ അനുഭവം

ഒരിക്കല്‍ ഇംഗ്ളണ്ടില്‍ പള്ളി അന്വഷിച്ചു നടന്നു ഒരു പള്ളി കണ്ടു അതില്‍ കയറി ദിവ്യ ബലിയില്‍ സംബന്ധിച്ചു. അകം കണ്ടാല്‍ കത്തോലിക്കാപള്ളിതന്നെ .വി.കുര്‍ബാന സ്വീകരിക്കുന്ന സമയത്താണു ശരീരരക്തങ്ങളാണു അവിടെ ഭക്ഷിക്കുക. ശരീരം ഭക്ഷിച്ചുകഴിഞ്ഞു കാസായില്‍ മുക്കാല്‍ ഇടം വീഞ്ഞുണ്ടു അതു ഓരോരുത്തര്‍ എടുത്തു സ്വയമായി പാനം ചെയ്യുന്നു. അതുകഴിഞ്ഞു സ്ംഗിംഗ് കൊണ്ടു തുടച്ചു അടുത്ത അളിനുവേണ്ടി അല്പം തിരിച്ചു വയ്ക്കുന്നു അമേരിക്കയിലോ കാനഡായിലോ ഇതു ഒരു പ്രാവശ്യ്ം കൂടി എന്‍റെ ജീവിതത്തില്‍ ആവര്ത്തിച്ചിട്ടൂണ്ടു.

ഞാന്‍ പറഞ്ഞതു വെള്ളാപ്പള്ളി നടേശനു മനസിലായികാണുമെന്നു വിചാരിക്കുന്നു. ഒരു പെഗു വീഞ്ഞില്‍ വെള്ളം ചേര്ത്താണു വി. കുര്‍ബാന അര്‍പ്പിക്കുക. 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...