സഭയില്‍ രണ്ടുതരത്തിലുള്ള മനുഷ്യരെക്കാണാം
1) കുര്‍ബാന കാണാന്‍ പോകുന്നവരും 2) അര്‍പ്പിക്കാന്‍ പോകുന്നവരും
“വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്ക്കു തെറ്റു പറ്റുന്നതു “ ( മാര്കോ.12:24 )
ദിവ്യബലിയെന്നു പറഞ്ഞാല്‍ എന്താണെന്നുപോലും അറിയാത്ത ഒരു ഒരു മനുഷ്യന്‍റെ വികാരങ്ങളാണു ജിനോ ജോസഫില്‍ നിന്നും പുറത്തുവന്നൂ-കൊണ്ടിരിക്കുന്നതു

1) ദിവ്യബലിയെന്നു പറയുന്നതു ഗാഗുല്‍ത്താമലയില്‍ രക്തം ചിന്തി ഒരിക്കല്‍ മാത്രം നടന്ന ഒരു സ്ംഭവമാണു. അതു അതേരീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നതല്ല
2) നമ്മുടെ ചരിത്രത്തില്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സ്ംഭവമാണു പക്ഷേ ദൈവതിരുമുന്പില്‍ അതു ഇപ്പോഴും സന്നിഹിതമാണു. അതായതു പിതാവിന്‍റെ മുന്പില്‍ ആ ബലി ഇപ്പോഴും പുത്രന്‍ നടത്തികൊണ്ടിരിക്കുന്നു. (ദൈവത്തിനു വര്ത്തമാനകാലം മാത്രം )
3) സ്വര്‍ഗത്തില്‍ നടക്കുന്ന ബലിയുടെ കാര്‍ബന്‍ കോപ്പിയാണു ഇവിടെ നടക്കുക. അതിനാല്‍ നാം ഇവിടെ ദൈവാലയത്തിലായിരിക്കുമ്പോഴും നമ്മുടെ “ വിചാരങ്ങള്‍ ഉന്നതങ്ങളിലേക്കു ഉയര്‍ത്താന്‍ അഹ്വാനം ചെയ്യുന്നതും അതിനു മറുപടിയായി ലത്തീന്‍കുര്ബാനയില്‍ “ ഇതാ ഞങ്ങള്‍ ഉയര്ത്തിയിരിക്കുന്നവെന്നും മലബാര് മലങ്ങ്കര കുര്‍ബാനകളില്‍ “ ഞങ്ങളുടെ വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ സന്നിധിയിലായിരിക്കുന്നു “എന്നും പറയുന്നതു ചുരുക്കത്തില്‍ സ്വര്ഗത്തില്‍ നടക്കുന്ന ബലിയിലാണു നാം പങ്ങകാളികളകേണ്ടതു.
4) രണ്ടു തരത്തിലുള്ള ജനങ്ങളാണു ബലിക്കു പോകുക.ആദ്യത്തേതു കടം തീര്‍ക്കാനായി കുര്‍ബാനകാണാന്‍ പോകുന്നവര്‍ . അവര്‍ പള്ളിയില്‍ പോകുന്നു കാണുന്നു ഒരു അനുഭവവും ഇല്ലാതെ യാന്ത്രികമായി വീട്ടിലേക്കു മടങ്ങുന്ന കൂട്ടര്‍. രണ്ടാമത്തവര്‍ ബലി അര്പ്പിക്കാന്‍ പോകുന്നു. വൈദികനോടു ചേര്‍ന്നു അവര്‍ ബലി അര്‍പ്പിക്കുന്നു. ദൈവക്രുപയിലും അനുഗ്രഹത്തോടുംകൂടി ഭവനത്തിലേക്കു മടങ്ങുനവര്‍.
ഇനിയും വിഷയത്തിലേക്കുവരാം
ജോസഫ് പുലിക്കന്‍ സാറായിരുന്നു കുര്‍ബാനയേ “ പ്രിഷ്ടകുര്‍ബാനയെന്നോക്കെ പറഞ്ഞു കളിയാക്കിയിരുന്നതു. പുതുതായിട്ടാണു അങ്ങനെയുള്ള കുര്‍ബാനയെന്നൊക്കെ പറഞ്ഞു എഴുതിയിരുന്നു. എന്നെക്കാള്‍ എത്രയോ പ്രായമുള്ള ആ മനുഷ്യന്‍ ആദ്യമായാണു അങ്ങനെ ഒരു കുര്‍ബാന കാണുന്നതെന്നു പറഞ്ഞാല്‍ അയാള്‍ പള്ളിയില്‍ പോയിരുന്ന ഒരു മനുഷ്യനല്ലായിരുന്നുവെന്നുവേണം ധരിക്കാന്‍ കാരണം ലത്തീന്സഭയില്‍ ജനാഭിമുഖം തുടങ്ങിയിട്ടു 50 വര്‍ഷമേ ആയിട്ടുള്ളു അല്പം കൂടുകയോ കുറയുകയോ ചെയ്യാം
അതെല്ലാം കഴിഞ്ഞാണു മലബാര്‍ റീത്തില്‍ ജനാഭിമുഖം വന്നതു. അപ്പോള്‍ ആദ്യം ഉണ്ടായിരുന്നതു ലത്തീനിലും മലബാര് സഭയിലും അള്‍ത്താരാഭിമുഖമായിരുന്നു. ജോണ്‍ പോള്‍ മര്‍പാപ്പാ പറയുകയുണ്ടായി
ജനാഭിമുഖമായതു തെറ്റായിപോയെന്നു.
വിശദീകരിച്ചാല്‍ വലിയലേഖനമായിപോകും അതിനാല്‍ ചുരുക്കിപറയാം.
ജിനോജോസഫിന്‍റെ പറച്ചില്‍ പെന്തക്കോസ്തുകാര്‍ എതെങ്കിലും മുറിവാക്കു എടുത്തു പറയുന്നതുപോലെ തീരെ തരം താണുപോയി. കാരണം " സൂക്ഷിച്ചു വീക്ഷിക്കാന്‍ " പറയുമ്പോള്‍ അച്ചന്‍ നില്ക്കുന്നതുകൊണ്ടു ഒന്നും വീക്ഷിക്കാന്‍ പറ്റുന്നില്ലെന്നണു പറഞ്ഞതു. നിങ്ങളുടെ കണ്ണുകള്‍ താഴ്ത്തി ഹ്രുദയങ്ങള്‍ സ്വര്‍ഗത്തിലേക്കു ഉയര്‍ത്തി സൂക്ഷിച്ചു വീക്ഷിക്കാനാണു പറയുന്നതു .അതൊന്നും മനസിലാക്കതെ അച്ചന്‍റെ പിന്‍വശവും കണ്ടുകൊണ്ടു നില്ക്കുന്നവര്‍ കുര്‍ബാന അര്‍പ്പിക്കുകയല്ല വെറുതെ കാണുകയാണു.. അര്‍പ്പിക്കുന്നവര്‍ അവിടെയല്ല. പിതാവിന്‍റെ മുന്‍പില്‍ നടക്കുന്നബലിയില്‍ ആത്മനാ പങ്ങ്കുചേരുന്നവരാണു. അവര്‍ സ്വര്‍ഗീയാനുഭൂതിയിലുള്ളവര്‍ , വി. ബലിയില്‍ കുര്‍ബാന ഉയര്‍ത്തുമ്പോള്‍ അതേല്‍ നോക്കുന്നവരും ഉണ്ടു കണ്ണടച്ചു ധ്യാനാത്മകമായിനില്ക്കുന്നവരുമു
ബാക്കിയുള്ളവരാരാധനയില്‍ സംബന്ധിച്ചും വിചാരങ്ങളും ഹ്രുദങ്ങളും ഉന്നതത്തിലേക്കുയര്‍ത്തി സ്വര്‍ഗത്തില്‍ നടക്കുന്ന ആരാധനയില്‍ സ്ംബന്ധിക്കുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളിള്‍ സൂക്ഷിച്ചു വീക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീക്ഷിക്കുന്നതു മറ്റുപലതുമാണു അതു സ്വന്തകുറ്റമാണെന്നു അംഗീകരിക്കാതെ അതു സഭയുടെ കുറ്റമായതുകൊണ്ടു ഞാനിതാമുങ്ങുന്നു എന്നു പറഞ്ഞാള്‍ ഒന്നും പറയാനില്ല. ഉള്ളവെളിവുകൂടിപോകും
സഭയുടെ വിശ്വാസമെന്തെന്നു അറിയില്ല. കുര്‍ബാനയെന്തെന്നു അറിയില്ല. എങ്ങനെ സ്ംബന്ധിക്കണമെന്നു അറിയില്ല. “ സൂക്ഷിച്ചു വീക്ഷിക്കണമെന്നു അരീയാം “ അതെവിടെയാണെന്നുപോലും അറിയില്ല.
വിശുദ്ധ കുര്‍ബാനയെക്കുറിച്ചു കഴിഞ്ഞദിവസം ഇട്ടപോസ്റ്റ് അതേരീതിയില്‍ മന്സിലാക്കാതെ ജിബിന്‍ മാപ്പിള എന്തൊക്കെയോ പറയുന്നു. ഞാന്‍ പറഞ്ഞതു തന്നെയാണു മാപ്പിളയും പറയുന്നതു .പക്ഷേ മാപ്പിള അല്പം തെറ്റായി ധരിച്ചെന്നുമാത്രം അതുകോണ്ടു അക്കം ഇട്ടു ഒന്നുകൂടെ പറയം
1) കത്തോലിക്കാസഭയുടെ മതബൊധനം ത്ന്നെയാണു ഞാനും പറഞ്ഞതു.
2) വിശുദ്ധബലിയില്‍ അര്‍പ്പകനും അര്‍പ്പിതവും ഒന്നുതന്നെ
3)ഗാഗുല്ത്താമലയില്‍ അര്‍പ്പിച്ചബലിതന്നെയാണു വി.കുര്‍ബാനയില്‍
4) യേശു ഒരിക്കല്‍ രക്തം ചിന്തി അര്‍പ്പിച്ച ബലി അതേപോലെ ആവര്ത്തിക്കപ്പെടുകസാധ്യമല്ല. (Physically I repeat physically )
5) അതേ ബലി ഇവിടെ കൌദാശികമായി പുനരാവര്ത്തിക്കപ്പെടുന്നു.
6) മുകളില്‍ പറഞ്ഞ "ഫിസിക്കലിയും " " കൌദാശികവും " കൂട്ടികുഴക്കരുതു
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിച്ചു
ഡിപ്ളോമാ എടുത്തിട്ടൂണ്ടു രൂപതാ സണ്ടേസ്കൂള്‍ പ്രൊമോട്ടറായും സേവനം ചെയ്തിട്ടൂണ്ടു. കത്തോലിക്കാസഭയില്‍ ഒരേ വിശ്വാസവും ഒരേമാമോദീസായുമാണു. റിത്തുകളില്‍ അവതരണത്തിനുമാത്രം വ്യ്ത്യാസം കാണും. ഇനിയും ഞാന്‍ ഇന്നലെ പറഞ്ഞ പോസ്റ്റു വായിക്കുക.
ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്ക്കുവേണ്ടിമാ
വിശുദ്ധകുര്‍ബാന സ്വര്‍ഗീയശുസ്രൂഷയാണു
" ഈ സമയത്തു നാമെല്ലാവരുടെയും ബോധങ്ങളും വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ വലത്തു ഭാഗത്തു മിശിഹാതമ്പുരാനിരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം "
എന്നുപറഞ്ഞുകൊണ്ടു ബലിയര്‍പ്പണത്തിന്‍റെ ആരംഭത്തില്‍ കാര്മ്മികന്‍ ആരാധകരെ ക്ഷണിക്കുന്നതു സ്വര്‍ഗീയ ആരാധനയില്‍ പങ്കെടുക്കാനാണു.ക്രിസ്തുവിന്
ഈ കുര്‍ബാനയില്‍ പങ്ങ്കുകൊള്ളുന്നതു ( അര്‍പ്പിക്കുന്നതു) ജീവനോടിരിക്കുനവരും മരിച്ചവരും ഉള്‍കൊള്ളൂന്ന വിശ്വാസികളുടെ സമൂഹമായ സാര്‍വത്രികസഭയാണു.
ഞാനീ പറഞ്ഞക്കര്യങ്ങള്‍ സഭയുടെ വിശ്വാസമാണു. തലതിരിഞ്ഞു മനസിലാക്കരുതെന്നു ഒരപേക്ഷയുണ്ടു
No comments:
Post a Comment