Wednesday 26 August 2015

ലോകത്തില്‍ ഇല്ലാത്തഒരു ദൈവരാജ്യമില്ല!

" The kingdom of God is as if someone would scatter seed on the ground and would sleep and rise night and day,and the seed would sprout and grow, he does not know how ." ( Mark .4: 26 - 27 )

എവിടെയാണു ദൈവരാജ്യം ? മരണശേഷം മാത്രം അനുഭവിക്കുന്നഒന്നാണോ?
ദൈവരാജ്യത്തിന്‍റെ ആരംഭം ലോകത്തിലാണു. ലോകത്തില്‍ ഇല്ലാത്തഒരു ദൈവരാജ്യമില്ല. ലോകത്തില്‍ നരകയാതനകള്‍ മാത്രം അനുഭവിക്കുന്ന ഒരാള്‍ക്കു ദൈവരാജ്യത്തില്‍ പ്രവേശനമില്ല. കാരണം ദൈവരാജ്യത്തിന്‍റെ ആരംഭം ഈ ലോകത്തില്‍ തനെയാണു. ഈ ലോകത്തിലെ ജീവിതത്തിന്‍റെ തുടര്‍ച്ചയാണു മരണാന്തരജീവിതം .

ദൈവരാജ്യത്തിന്‍റെ ആരംഭം

ദൈവരാജ്യം ലോകത്തില്‍ സ്ംസ്ഥാപിതമാകുന്നതു .വചനമാകുന്ന വിത്തില്‍ നിന്നുമാണു. വചനമാകുന്നവിത്തു ദൈവം വിതക്കുന്നു. മനുഷ്യനാകുന്ന ഭൂമി ഫലം പുറപ്പെടുവിക്കുന്നു. അതായതു യേശു പറഞ്ഞു ദൈവരാജ്യം ഒരുവന്‍ ഭൂമിയില്‍ വിത്തു വിതക്കുന്നതിനു സദ്രിശ്യമാണെന്നു. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്ന്നും കഴിയുന്നു. അവന്‍ അറിയാതെതന്നന വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു.

ഇവിടെ പ്രധാനമായും കാണുന്നതു ദൈവത്തിന്‍റെ പ്രവര്ത്തനമാണു.മനുഷ്യന്‍ ശ്രവിക്കുന്ന വചനം അവനില്‍ നിഗൂഡമായി കഴിയുന്നു.മനുഷ്യന്‍ വചനം സ്വീകരിക്കുന്നതു മറ്റുള്ളവര്‍ക്കുവേണ്ടിയാണു. ദൈവം പ്രദാനം ചെയ്യുന്ന രക്ഷയുടെ രഹസ്യമിതാണു. അതായതു അവന്‍ സ്വീകരിക്കുന്ന പ്രകാസം പറയുടെ കീഴെ മറച്ചുവെയ്ക്കാനുള്ളതല്ല.
"ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണു ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹ്രുദയത്തിന്‍റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണു." (ഹെബ്രാ.4:12)

വചനം മനുഷ ഭാഷയില്‍ പ്രഘോഷിക്കപ്പെടുന്നെങ്കിലും ദൈവവചനം ഒരിക്കലും മനുഷ്യ വചനമല്ല. അതു ശ്വാസ്വതവും സനാതനവുമാണു. അതു ദൈവീകജീവനുമായി ഇഴുകിചേര്ന്നതാണു. അതുറേഖപ്പെടുത്തുന്ന ബുക്കുകള്‍ പഴകും .പക്ഷേ വചനത്തിനു ഒരിക്കലും പഴക്കമില്ല.

ഇന്നു നമ്മോടു സംസാരിക്കുന്ന സജീവനായ ദൈവത്തെ തന്നെയാണു നാം ശ്രവിക്കുന്നതു.വചനം ജീവദായകവും, സ്രിഷ്ടിപരവും പ്രവര്ത്തനനിരതവുമാണു. ഉണ്ടാകട്ടെയെന്ന ഒറ്റ വചനത്താല്‍ ആകാശത്തേയും ഭൂമിയേയും സര്‍വചരാചരങ്ങളേയും ഇല്ലായമയില്‍ നിന്നും ഉള്ളായ്മയിലേകൂകൊണ്ടുവന്നു. ദൈവവചനം രക്ഷാകരമാണു.നല്ലമണ്ണില്‍ 100 മേനി ഫലം പുറപ്പെടുവിക്കും. ദൈവത്തില്‍ നിന്നും പുറപ്പെടുന്ന വചനം ഫലം കാണാതെ അതു മടങ്ങുകയില്ല.       

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...