Thursday 6 August 2015

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?

" I am the living bread which has come from heaven : whoever eats of this bread will live forever. The bread I shall give is my flesh and I will give it for the life of the world. " ( Jn.6:51 )

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവരുടെയെല്ലാം ഉള്ളിലേക്കു യേശു പ്രവേശിക്കുമോ?
യേശു പറഞ്ഞു സ്വര്‍ത്തില്‍ നിന്നും ഇറന്‍കിയ ജീവനുള്ള അപ്പം ഞാനാണെന്നു. ആരെന്‍കിലും ഈ അപ്പത്തില്‍ നിന്നും ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കുജീവിക്കും .ലോകത്തീന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരരരമാണെന്നു ! അതിനാല്‍ വി.കുര്‍ബാന സ്വീകരിക്കുന്നവരെല്ലാം രക്ഷപെടുമെന്നു ചിന്തിക്കണമല്ലോ ? അന്‍കനെ യെന്‍കില്‍ യൂദാസിനു എന്‍കനെയാണു വിപരീത ഫലം ഉണ്ടായതു ?
" So Jesus dipped the bread and ave it to Judas Iscariot the son of Simon .
And as Judas took the piece of bread,Satan entered into him ." ( Jn.13:27 )

മറ്റുശിഷ്യന്മാര്‍ക്കു എല്ലാം നല്ല അനുഭവവും യൂദാസിനു വിപരീത അനുഭവവും ഉണ്ടായതു എന്തുകൊണ്ടാണു ? യൂദാസ് അപ്പം സ്വീകരിച്ചപ്പോള്‍ അവന്‍റെ ഉള്ളിലേക്കു സാത്താനാണു പ്രവേശിച്ചതു. എന്തുകൊണ്ടാണു ? അവന്‍റെ ഉള്ളു ശരിയല്ലായിരുന്നു. 30 വെള്ളിക്കാശുണ്ടാക്കാനായി ചതിയില്‍ യേശുവിനെ ഒറ്റികൊടുക്കാനായി പുരോഹിതരുമായി ദുഷിച്ച ആലോചനയില്‍ അവന്‍ ഏര്‍പ്പെട്ടിരുന്നു. ദുഷിച്ച ഹ്രുദയത്തിലേക്കു യേശുവിനു പ്രവേശിക്കാന്‍ പറ്റില്ല. 

വിശുദ്ധകുര്‍ബാനയിലെ സാന്നിധ്യം നഷ്ടപ്പെടുന്ന അവസരന്‍കള്‍

ഭക്ഷ്യ യോക്യമല്ലാതായിതീരുമ്പോള്‍ .അതായതു ഏതെന്‍കിലും തരത്തില്‍ വല്ല കള്ളന്മാരും അതെടുത്തു മലിനമായ സ്ഥലത്തു എറിഞ്ഞു അതു മനുഷ്യനു ഭക്ഷ്യയോക്യമല്ലാതായിതീര്ന്നാല്‍ അതിലെ ദിവ്യ സാന്നിധ്യം അതിനാല്തന്നെ നഷ്ടപ്പെടും കാരനം വിശുദ്ധകുര്‍ബാന മനുഷ്യനു ഭ്ക്ഷിക്കാന്‍വേണ്ടിയാണു യേശു അപ്പത്തില്‍ എഴുന്നെള്ളിവരുന്നതു .അതിനാല്‍ അതു ഭക്ഷ്യ യോക്യമല്ലാതായാല്‍ അതിനാല്‍തന്നെ ദിവ്യ സാന്നിധ്യം നഷ്ടപ്പെടുന്നു.
അതാണു യൂദാസിന്‍റെ കാര്യത്തിലും സംഭവിച്ചതു. യോക്യമല്ലാത്ത സ്ഥലത്തേക്കു ,അശുദ്ധമായസ്ഥലത്തേക്കു യേശു കടന്നു വരികില്ല. അവിടേക്കു സാത്താന്‍ പ്രവേശിക്കും. യൂദാസില്‍ പ്രവേശിച്ചതുപോലെ . 
 
അന്‍കനെ യെന്‍കില്‍ ഇന്നു വി.കുര്‍ബാനസ്വീകരിക്കുന്ന എല്ലാവരിലും യേശു എഴുന്നെള്ളിവരുന്നുണ്ടോ ? ചിലരുടെയെന്‍കിലും ഉള്ളില്‍ സാത്താന്‍ പ്രവേശിക്കുന്നുണ്ടോ ? ഉണ്ടെന്‍കില്‍ അവര്‍ക്കു ക്രിസ്ത്യാനികളായി, യേശുവിന്‍റെ അനുയായികളായി ,ക്രിസ്റ്റഫറായി ജീവിക്കാന്‍ പറ്റുമോ ? 
 
" വിശുദ്ധമായവ വിശുദ്ധിയുളളവര്‍ക്കു നല്കപ്പെടുന്നു " ( മലബാര്‍ കുര്‍ബാന ) 

വിശുദ്ധിയില്ലാത്തവര്‍ ഈ അപ്പം ഭക്ഷിച്ചാല്‍ എന്തു സംഭവിക്കും ?

" തന്‍മൂലം ആരെന്‍കിലും അയോക്യതയോടെ കര്ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്ത്താവിന്‍റെ ശരരരത്തിനും രക്തത്തിനും എതിരെ തെറ്റുചെയ്യുന്നു. അതിനാല്‍ ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനംചെയ്യുകയും ചെയ്യട്ടെ .... നിന്‍കളില്‍ പലരും രോകികളും ദുര്‍ബലരും ആയിരിക്കുന്നതിനും,ചിലര്‍ മരിച്ചുപോയതിനും കാരണം ഇതാണു ( 1കോറ.11:27 - 30 ) 
 
അതിനാല്‍ ഈ അപ്പം വെറുതെ നേര്‍ച്ച അപ്പം ഭക്ഷിക്കുന്നതുപോലെയോ പ്രാസാദം ഭക്ഷിക്കുന്നതുപോലെയോ ആര്‍ക്കും ഭക്ഷിക്കാവുന്ന ഒന്നല്ല.
 
ഇതു യേശുവിന്‍റെ ശരീരമാണു .അതിവിശുദ്ധമാണു .വിശുദ്ധിയുള്ളവര്‍ മാത്രം ഭക്ഷിക്കേണ്ടതാണു. അയോക്യതയോടെ ഭക്ഷിച്ചാലുള്ള അനുഭവമാണു മുകളില്‍ നാം കാണുന്നതു ( 1കോറ.11:27 - 30 )

ഇന്നു നമ്മുടെ സമൂഹത്തില്‍ കാണുന്ന പല പ്രശ്നന്‍കളും ഈ വിശുദ്ധ കുരബാനസ്വീകരണത്തില്‍ വരുന്ന പാളീച്ചകള്‍ ആണോ?സൂക്ഷിക്കണം .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...