Tuesday 25 August 2015

യാധാര്ത്ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ കഴിയതെ വന്നാല്‍?

ഒരാള്‍ക്കു യാധാര്ത്ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ കഴിയതെ വന്നാല്‍ ആരു എന്തു പറഞ്ഞാലും അതിന്‍റെ പ്രമേയം എന്തെന്നുമനസിലാക്കാതെ സ്വന്തമായി അതിനു അര്ത്ഥം കല്പിക്കുകയും തന്‍റെ ചിന്തയെ മാത്രം മറ്റുളളവരിലേക്കു പകര്ത്തുവാന്‍ ശ്രമിക്കുന്നതും നല്ല ഒരു കീഴ് വഴക്കമല്ല.

പ്രമേയാവതാരകന്‍ ഉദ്ദേശിക്കുന്നതെന്തെന്നു മനസിലാക്കാന്‍ സ്രമിക്കാതെ എന്തു പറഞ്ഞാലും അതിനെ തതറ്റായി മാത്രം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരോടു എന്തു പറഞ്ഞാലും അവര്‍ മനസിലാക്കില്ല. കാരണം മുന്‍വിധിയോടെ അവര്‍ വിശകലനം ചെയ്യുന്നതുപോലെ തോന്നും .

WHAT TO DO ?

If you are unable to understand the fact in right way !

I think it is better not to condemn people on mere supposition .

ഞാന്‍ ഇതു പറയാന്‍ കാരണം ഫ്രാന്സീസ് മാര്‍പാപ്പാ പറയുന്നതു അതിന്‍റെ യധാര്ത്ഥ അര്ത്ഥം മനസിലാക്കാന്‍ കഴിയാത്തവര്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനം കൊടുത്തു വിപരീതവഴിയില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു.

ഉദഹരണത്തിനു ഫ്രാന്സീസ് അസീസി പറഞ്ഞതും ഫ്രാന്സീസ് മാര്‍പാപ്പാ പറഞ്ഞതും എടുത്തുകാട്ടി രണ്ടും രണ്ടാണെന്നു സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍ രണ്ടിന്‍റെയും പ്രമേയം ഒന്നുതന്നെയാണെന്നു മനസിലാക്കാതെ പോകുന്നതാണു ഇങ്ങനെ പറയാന്‍ പറ്റുന്നതു. ഒരാള്‍ അതിന്‍റെ കാപസ്യൂള്‍ രീതിയില്‍ പറഞ്ഞു " കത്തോലിക്കാസഭക്കുപുറമേ രക്ഷയില്ല. " അതു സത്യമാണു. അതില്‍ തര്‍ക്കമില്ല. ഫ്രാന്സീസ് പാപ്പാ പറഞ്ഞു സഭക്കുപുറത്തും രക്ഷയുണ്ടു .അതും ശരിയാണു. കാപസ്യൂള്‍ രൂപത്തില്‍ പറഞ്ഞതു വിശാലാര്ത്ഥത്തില്‍ പറഞ്ഞതാണു. അതു സഭക്കുപുറമേ രക്ഷയില്ലെന്നു പറഞ്ഞതിനെതിരല്ല പിന്നെയോ അതിനെ compliment ചെയ്യുകമാത്രമാണെന്നു മനസിലാക്കാന്‍ സാധിക്കാതെ വരുന്നതാണു എല്ലാ പ്രശ് നങ്ങള്‍ക്കും കാരണം .


വിശദീകരണം .

യേശുവില്‍ കൂടിയല്ലാതെ ആരും പിതാവിന്‍റെ പക്കലേക്കു സ്വര്‍ഗത്തിലേക്കു വരുന്നില്ല. കാരണം യേശുവാണു ഏകരക്ഷകന്‍, ഏകവാതില്‍ , ഏകമധ്യസ്ഥന്‍.

മഹാത്മാഗാന്ധിയോ, അബ്ദുള്‍ കലാമോ രക്ഷിക്കപെട്ടെങ്ങ്കില്‍ അതു യേശുവില്‍ കൂടി മാത്രമാണു. അതുപോലെ പൂര്‍വപിതാക്ക്ന്മാരും ,ഹേനോക്കും,ഏലിയായും, ദാവീദും ഒക്കെ രക്ഷിക്കപെട്ടതു യേശുവില്കൂടി മാത്രമാണു. ഏതെങ്കിലും മതത്തില്‍ പെട്ടയാള്‍ യേശുവിനെ അറിയാത്തയാള്‍,അയാള്‍ക്കു ലഭിച്ച അറിവിന്‍റെ അടിസ്ഥാനത്തില്‍ അയാള്‍ നന്മചെയ്തു ജീവിച്ചു മരിച്ചാല്‍ ആ മനുഷ്യന്‍ രക്ഷിക്കപെടും .അതു യേശുവില്കകടിമാത്രമാണു.

ഇതുപോലെയാണു കത്തോലിക്കാസഭക്കു പുറമേ രക്ഷയില്ലെന്നു ഫ്രാന്സീസ് അസീസിപറഞ്ഞ്തു ശരിയാണു, യേശുവിന്‍റെ മണവാട്ടിയായ ,ശരീരമായ ,സഭയില്‍ കൂടിയാണു രക്ഷ, എന്നാല്‍ സഭയില്‍ പെടാത്തമറ്റു അപ്പസ്തോലിക്ക് സഭയില്‍ പെടുന്നവര്‍ രക്ഷിക്കപെടുന്നതും കത്തോലിക്കാസഭയില്‍ കൂടിമാത്രമാണു. ( മനസിലാക്കാന്‍ ബുദ്ധിമുട്ടുകാണുമെന്നു അറിയാം ) കാരണം സഭയാണു യേശുവിന്‍റെ ഗാത്രം .യേശുവില്‍ കൂടിരക്ഷിക്കപെടുകയെന്നു പറയുന്നതും കത്തോലിക്കാസഭയില്‍ കൂടിരക്ഷിക്കപെടുകയെന്നുപറയുന്നതും ഒന്നുതന്നെയാണു. ( കാരണം ഉടലും തലയും )

തന്‍റെ തല്ലാത്ത കാരണം കൊണ്ടു ഒരാള്‍ സഭക്കുപുറത്തുനില്ക്കുകയും അയാള്‍ക്കറിയാവുന്നവിധത്തില്‍ ദൈവത്തോടു ചേര്ന്നു നില്ക്കുകയും നന്മചെയ്തു ജീവിക്കുകയും ചെയ്യുന്ന ഒരാളെ ദൈവം ഉപേക്ഷിക്കില്ല. അയാള്‍ രക്ഷിക്കപെടുന്നതു കത്തോലിക്കാസഭയില്‍ കകടിയും യേശുവില്‍ കൂടിയും ആയിരിക്കും.

മറ്റൊരു പ്രധാന കാര്യം .

നാനാജാതി മതസ്ഥര്‍ കൂടിയിരിക്കുന്ന ഒരു മീറ്റിം ഗില്‍ ആദ്യം .ഈസ്വര പ്രാര്ത്ഥന. അവിടെ മൌനമായി എല്ലാവരും പ്രാര്ത്ഥിച്ചാല്‍ ക്രിസ്ത്യാനി അവരുടെ ദൈവത്തോടും,മുസല്മാന്‍ അവരുടെ അല്ലാഹുവിനോടും ഹിന്ദു അവരുടെ ദൈവത്തോടും പ്രര്ത്ഥിക്കുന്നു. ഇനിയും ഏതെങ്ങ്കിലും ഒരു മതത്തിന്‍റെ മീറ്റിംഗാണെങ്ങ്കില്‍ അവര്‍ പ്രാര്ത്തിക്കുമ്പോള്‍ നമ്മള്‍ യേശുവിനോടു പ്രാര്ത്ഥിക്കുന്നു. അല്ലാതെ അല്ലാഹുവിനോടു ഞാന്‍പ്രാര്ത്ഥിക്കില്ലെന്നുപറഞ്ഞു അവിടെ ഇരിക്കുന്നതല്ല യോഗ്യത. ആരായാലും അവര്‍ പ്രാര്ത്ഥിക്കട്ടെ നമ്മളും എഴുനേറ്റുനിന്നു യേശുവിനോടു മൌനമായി പ്രാര്ത്ഥിക്കുന്നതാണു യോഗ്യത,

ഞാന്‍ എവിടെ ചെന്നാലും എനിക്കു എന്‍റെ യേശുവിനോടു പ്രാര്ത്ഥിക്കാന്‍ കഴിയും.

ഫ്രാന്സീസ് പാപ്പാ മോസ്കില്‍ ചെന്നപ്പോള്‍ അവരോടുകകടി പ്രാര്ത്ഥിച്ചെന്നു പറയുന്നതില്‍ അര്ത്ഥമില്ല. കാരണം ഏത മോസ്കില്‍ ചെന്നാലും പാപ്പായിക്കു യേശുവിനോടു പ്രാര്ത്ഥിക്കാന്‍ ബുദ്ധിമുട്ടില്ല. അവര്‍ അല്ലാഹുവിനെ വിളിക്കുമ്പോള്‍ പാപ്പായേശുവിനെ വിളിക്കുന്നു.

ദൈവത്തിനു മതമില്ല. ഇസ്രായേല്ക്കാര്‍ സ്വന്തജനമായിരുന്നു. ഇപ്പോഴും അവര്‍ മാറിനില്ക്കുന്നു. അവര്‍ക്കുലഭിച്ച അറിവില്കൂടി നന്മചെയ്തുജീവിച്ചാല്‍ അവരും യേശുവില്കൂടി രക്ഷിക്കപെടും .

ദൈവം എപ്പോഴും തിരിച്ചുവരവിനായി കാത്തിരിക്കുന്നദൈവമാണു. കായേനെ ആരുംകൊല്ലാതിരിക്കാന്‍ അവന്‍റെ നെറ്റിയില്‍ അടയാളം കുത്തിവിട്ടു.

ഇസാഹാക്കിനെ സംരക്ഷിച്ച ദൈവം തന്നെയാണു ഇസ്മായേലിനേയും സംരക്ഷിക്കുകയും ഒരു ജനതയാക്കിമാറ്റിയതും സങ്കുചിതമനസോടെയാണു നാം എല്ലാവരേയും കാണുന്നതു എന്നാല്‍ ദൈവം അങ്ങനെയല്ല.

ഇത്രയും നേരം ഞാന്‍ പറഞ്ഞതു മുന്‍വിധിയോടെ ആരേയും കാണുകയോ വിധിപ്രസ്ഥാവിക്കുകയോ ചെയ്യാതിരിക്കുക. എല്ലാവരും പറയുന്നതു മനസിലായിലലലെന്നുവരും അതുകൊണ്ടു അവര്‍ പറയാത്തതുമുദ്ദേശിക്കാത്തതും നാം പറയാതിരിക്കുക.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...