Saturday 1 August 2015

അഴകുളള ചക്കയില്‍ ചുളയില്ല

ചൊരക്കാ നല്ല ഒരു പച്ചക്കറിയാണു. പുറംതോടിന്‍റെ കട്ടികാരണം അകം എങ്ങനെയിരിക്കുന്നുവെന്നു പുറമേ നോക്കിയാല്‍ അറിയില്ല. ഒരിക്കാല്‍ ജ്യേഷ്ടത്തിയും അനുജത്തിയും പച്ചക്കറിവാങ്ങാന്‍ കടയില്‍ പോയി. വെള്ളരിക്കാകണ്ടപ്പോള് പുറമേ അല്പം കേടുകണ്ടതിനാല്‍ ജ്യേഷ്ടത്തി അതു വാങ്ങിയില്ല. അനുജത്തി അതുവാങ്ങി.ജ്യേഷ്ടത്തി കണ്ടാല്‍ മേനിയുള്ളതും ഒരുകേടും ഇല്ലാത്തചുരക്കായും വാങ്ങി.രണ്ടുപേരും വീടുകളില്‍ എത്തി അനുജത്തി വെള്ളരിക്കാമുറിച്ചു പുറമേ കേടുപോലെ തോന്നിയതു അകത്തേക്കു ഇല്ലായിരുന്നു. എന്നാല്‍ ജ്യേഷ്ടത്തി ചൊരക്കാ മുറിച്ചപ്പോള്‍ അകത്തു ഒന്നുമില്ല. വെറും വെള്ളം കാമ്പുഎല്ലാം കലങ്ങി അകത്തു കിടന്നു. ദൂരെ കളഞ്ഞിട്ടു അനുജത്തിയുടെ കേടായ വെള്ളരിക്കാഎങ്ങനെയുണ്ടെന്നുനോക്കാന്‍ ചെന്നു. കണ്ട കാഴ്ച അല്ഭുതപ്പെടുത്തി. ഒരുകേടുമില്ല. പുറമേ കാണുന്നതു വെച്ചു ആരേയും വിധിക്കരുതു.

അന്യരെ വിധിക്കരുതു

“ നിങ്ങള്‍ വിധിക്കരുതു :നിങ്ങളും വിധിക്കപെടുകയില്ല. കുറ്റാരോപണം നടത്തരുതു നിങ്ങളുടെമേലും കുറ്റം ആരോപിക്കപെടുകയില്ല. ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപെടും. “ ( ലൂകാ.6:37 )

അഴകുളള ചക്കയില്‍ ചുളയില്ല

ഓറൊ മനുഷ്യരേയും നാം കാണുന്നതുപോലെ അവര്‍ ആയിരിക്കണമെന്നില്ല .അവരുടെ സ്വഭാവവും പ്രവര്ത്തിയുമൊക്കെ മനസിലാകുന്നതു അടുത്തിട പഴകുമ്പോളായിരിക്കും. ചിലമനുഷ്യര്‍ വളരെ മര്‍ക്കടമുഷ്ടിയായിതോന്നാം പക്ഷേ അടുത്തിടപെട്മ്പോള്‍ അവര്‍ വളരെ നല്ലവരാണെന്നു മനസിലാകും .മറ്റുചിലര്‍ വളരെ നല്ലവരായി പുറമേ തോന്നും അടുത്തിടപെടുമ്പോള്‍ മാത്രമായിരിക്കും അവരുടെ തനിനിറം മനസിലാകൂ. ചിലപെണ്കുട്ടികള്‍ ചതിയില്‍ പെടുന്നതു ഇപ്രകാരം ആയിരിക്കും, പുറമേ ശാന്തനായ കുഞ്ഞാടിനെപോലെ ഇടപെടും തരം കിട്ടുമ്പോള്‍ അവര്‍ കടിച്ചുകീറുന്നചെന്നായ്ക്കള്‍ ആയി തനിനിറം പുറത്തുവരും.


ദൈവം മനുഷ്യനെ വിധിക്കുമോ ?

“ പിതാവു ആരേയും വിധിക്കുന്നില്ല. വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏള്പ്പിച്ചിരിക്കുന്നു. ( യോഹ. 5: 22 )
“ മനുഷ്യ പുത്രനായതുകൊണ്ടു വിധികാനുള്ള അധികാരവും അവനു നല്കിയിരിക്കുന്നു. “ ( യോഹ. 5: 27 )

എന്നാല്‍ പുതരന്‍ ആരേയെങ്കിലും വിധിക്കുമോ ?

“ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം ഞാന്‍ വന്നിരിക്കുന്നതു ലോകത്തെ വിധിക്കാനല്ല,രക്ഷിക്കാനാണു. എന്നാല്‍ എന്നെ നിരസിക്കുകയും എന്‍റെ വാക്കുകള്‍ തിരസ്കരിക്കുകയും ചെയ്യുന്നവനു ഒരു വിധികര്‍ത്താവുണ്ടു. ഞാന്‍ പറഞ്ഞ ഈ വചനം തന്നെ അന്ത്യ ദിനത്തില് അവനെ വിധിക്കും. ( യോഹ. 12 : 47 – 48 )

പിതാവോ പുത്രനോ വിധിക്കുന്നില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ വിധിക്കണമോ ?

മാര്‍പാപ്പാ വിധിക്കണമോ?
As pope Francis said"who am I to judge."

പണ്ഡിതനും, പുണ്യവാനും, മഹാത്മാവുമായ ഫ്രാന്‍സീസ് മാര്‍പാപ്പാ. അടുത്തകാലത്തു, സ്വവര്‍ഗഭോഗികളുടെ കാര്യം ചോദിച്ചപ്പോള്‍ പറഞ്ഞതു
"who am I to judge."

അവരെ വിധിക്കുവാന്‍ ഞാനാരാണു ? പിതാവു വിധിക്കുന്നില്ല, പുത്രനും വിധിക്കുന്നില്ല, പിന്നെ അവരെ വിധിക്കാന്‍ ഞാനാരാണെന്നുചോദിച്ചപ്പോള്‍ പാപ്പാ അതിനെ അനുകൂലിക്കുന്നുവെന്നുപറഞ്ഞു വെറുതെ വലിയ കോലാഹലം നടന്നതു ഞാന്‍ ഓര്‍ക്കുകയായിരുന്നു.
പഴയനിയമമനുസരിച്ചു വ്യഭിചാരകുറ്റത്തിനു കല്ലെറിഞ്ഞുകൊല്ലണം.

യേശു വ്യഭിചാരകുറ്റത്തിനു പിടിക്കപെട്ടസ്ത്രീയെ വിധിക്കുന്നുമില്ല.
“ യേശു നിവര്‍ന്നു അവളോടുചോദിച്ചു സ്ത്രീയേ അവര്‍ എവിടെ ? ആരും നിന്നെ വിധിച്ചില്ലേ ? അവള്‍ പറഞ്ഞു ഇല്ല കര്ത്താവേ ! യേശു പറഞ്ഞു ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക ഇനിയും മേല്‍ പാപം ചെയ്യരുതു. “ ( യോഹ. 8: 10 – 11 )

ഇവിടെ വ്യഭിചാരകുറ്റത്തിനുപോലും യേശു ഒരു വിധിയാളന്‍ ആകുന്നീല്ല.
ഫ്രാന്സീസ് പാപ്പാ നീതിമാനും ,മഹാത്മാവും, പുണ്യവാനുമാണു. അദ്ദേഹം വിധിപറയാത്തതുകൊണ്ടൂ അദ്ദേഹം സ്വവര്‍ഗഭോഗികളെ അനുകൂലിച്ചുവെന്നു വിധിക്കാന്‍ കഴിയുന്നവര്‍ എത്രത്തോളം വിവരക്കേടാണു പറയുന്നതെന്നു സ്വയം ചിന്തിച്ചിരുന്നെങ്കില്‍ !  

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...