Friday 10 July 2015

ദുകറാനാ തിരുന്നാള്‍: ഒരുതിരിഞ്ഞുനോട്ടം

ജൂലായി മൂന്നു മാര്‍ തോമ്മാശ്ളീഹായുടെ ദുകറാനാ തിരുന്നാള്‍ !

സന്തോഷവും അതില്‍ പരം ദുഖവും ഈ ഓര്മ്മയില്‍ കടന്നുവരുന്നു. 

സന്തോഷം

തിരുസഭയുടെ ആരംഭം മുതലേ ഇവിടെ വിശ്വാസം വിതച്ച തോമ്മാശ്ളീഹായുടെ സന്താനങ്ങളാകാനുള്ള ഭാഗ്യം ലഭിച്ചതിനെ ഓര്ത്തു 

ദു:ഖം

ഇവിടെ ഏകോദരസഹോദരങ്ങളെപ്പ്പ്പോലെ കഴിഞ്ഞിരുന്ന മാര്തോമ്മാക്രിസ്ത്യാനികളെ പാഷണ്ഡികളായി കണക്കാക്കി അവരെ ക്രിസ്ത്യാനികളാക്കാനെന്ന ഭാവേന സുറിയാനിക്രിസ്ത്യാനികളെ ലത്തീനീകരണത്തില്‍കൂടി ശിഥിലമാക്കിയതിനെ ഓര്ത്തു.

മാര്തോമ്മാക്രിസ്ത്യാനികളായ എല്ലാസഹോദരന്മാര്‍ക്കും തിരുന്നാള്‍ മംഗളങ്ങള്‍ 



ഒരുതിരിഞ്ഞുനോട്ടം,  ( ആരേയും കുറ്റപെടുത്തുവാനല്ല )

കഴിഞ്ഞവര്ഷം പാലായില്‍ നടന്ന സിബിസിഐ സമ്മേളനത്തിന്‍റെ ഒരു പ്രത്യേകപതിപ്പു ദീപിക ദിനപത്രം 2014 ഫെബ്രുവരി 4 നു പ്രസിദ്ധീകരിച്ചു അതില്‍ ഡോ.കുര്യാസ് കുമ്പളക്കുഴി എഴുതിയലേഖനത്തില്‍ ഉദയമ്പേരൂര്‍ സുനഹദോസിനെ വാനോളം പുകഴ്ത്തിയും അന്നത്തെ ക്രിസ്ത്യാനികളെ നേര്‍വഴിയില്‍ നടത്താന്‍ അതിനു സാധിച്ചുവെന്നുമ്മറ്റും എഴുതിപിടിപ്പിച്ചു. അതിനു മറുപടിപറയാന്‍ ഇവിടുത്തെ ഒരു സുറിയാനിക്കാരനേയും കണ്ടില്ലെന്നുളളതു ദുഖകരമായ ഒരു സത്യമാണു. 

ഉദയം പേരൂര്‍ സുനഹദോസാണു ഈ ദാരുണ സംഭവങ്ങള്‍ക്കെല്ലാം കാരണം .

മാര്‍പാപ്പയുടെ അനുവാദത്തോടെയാണു അതു നടത്തിയതെന്ന കുപ്രചരണം തെളിയിക്കുവാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. എന്നാല്‍ റോമിലെ പൌരസ്ത്യ തിരുസ്ംഘത്തിലെ ഒരു രേഖയില്‍ ഇപ്രകാരം കാണുന്നു .

"കളമെന്‍റ്റു എട്ടാമന്‍ മാര്‍പാപ്പായുടെ കാലത്താണു ഉദയം പേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടിയതു. ചരിത്രകാരനായ രൌളിന്‍ പറയുന്നു   മാര്‍പാപ്പാ ഇതംഗീകരിച്ചെന്നു .ഇതുവരേയും അങ്ങനെ ഒരു രേഖ കണ്ടെത്തിയിട്ടില്ല. "

ഇതേതിരുസംഘത്തിലെ മറ്റൊരു രേഖയുടെ പ്രസ്ക്തഭാഗം ഇങ്ങനെയാണു .   " തിരുവെഴുത്തുകളുടെ സെക്രട്ടറിയേറ്റിലും വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ രേഖാലയത്തിലും സിനഡിനെ അംഗീകരിക്കുന്ന എന്തെങ്കിലും രേഖ കണ്ടെത്തനാവുമോയെന്നു വളരെ പരിശ്രമിച്ചെങ്കിലും ഇതുവരേയും അങ്ങ്നെയൊന്നു കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. "


സൂനഹദോസ് നടന്ന കാലഘട്ടത്തിലെ റിപ്പോറ്ട്ടുകളെ ആധാരമാക്കി കല്‍ദായ പാത്രിയ്ര്‍ക്കീസായിരുന്ന മാര്‍ ഔദോ അഭിപ്രായപ്പെടുന്നതു മാര്‍പാപ്പാ സൂനഹദോസ് അംഗീകരിക്കാന്‍ ഇടയില്ലെന്നാണു. ഒന്‍പതാം പീയൂസ് മാര്‍പാപ്പായിക്കു 1876 മാര്‍ച്ചു 19നു പാത്രിയര്‍ക്കീസെഴുതിയ ഒരു കത്തില്‍ ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ടു 
ഇതില്‍ നിന്നൊക്കെ മനസിലാക്കേണ്ടതു ഈ സൂനഹദോസ് മാര്‍പാപ്പായുടെ അംഗീകാരമില്ലാതെ മെനേസീസ് മെത്രാന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളാണെന്നാണു.       

സൂനഹദോസ്  നടപടികളില്‍ മെനേസീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ച വ്യക്തിയായിരുന്നു ഫ്രാന്സീസ് റോസ് .അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താലായിരുന്നു സുനഹദോസില്‍ സംബന്ധിച്ചവര്‍ ഡിക്രിയില്‍ ഒപ്പുവെച്ചതു. ഭാഷ അറിയാന്‍ പാടില്ലാത്തവര്‍ ഒപ്പുവെച്ചതിലും ഒരര്ത്ഥവുമില്ല. 

സൂനഹദോസിനു അല്പം മുന്‍പു 100 ല്‍ പരം വൈദീകരെ വാഴിച്ചതു മെനേസീസിനെ അനുകൂലിക്കാനാണു, അന്നു മലയാളക്കരയില്‍ ആവശ്യ്ത്തിനു അച്ചന്മാര്‍ ഉണ്ടായിരിക്കെയാണു ഈ പുതിയ പട്ടം കൊട നടന്നതു. 

അതില്‍ സംബധിച്ച പലരുടേയും അഭിപ്രായങ്ങള്‍ പിന്നീടു വിശകലനം ചെയ്തതിന്‍റെ ചുരുക്കം മൂന്നു കാര്യ്ങ്ങള്‍ എടുത്തുകാണിക്കുന്നു. 

1) ഒറ്റ ഡിക്രിപോലും വായിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തില്ല. അതിനാല്‍ സൂനഹദോസിന്‍റെ ഒരു രൂപം ഇതിനില്ലായിരുന്നു. 

2) പങ്കെടുത്തവര്‍ക്കു ഡിക്രിയുടെ അര്ത്ഥം അറിയില്ലായിരുന്നു. ഫാദര്‍ റോസിന്‍റെ പ്രേരണയാല്‍ ഒപ്പുവെച്ചെന്നുമാത്രം, 

3 ) ചില ഡിക്രികള്‍ അല്പം പോലും വായിച്ചില്ല, സൂനഹദോസിനു ശേഷം പല ഡിക്രികള്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. 

അതിനു തെളിവായി കാണാന്‍ സാധിക്കുന്നതു മെനേസീസിന്‍റെ ചരിത്രകാരനായ ഗുവേയോ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഉദയം പേരൂര്‍ സുനഹദോസിന്‍റെ ഡിക്രികളില്‍ പ്രധമ മലയാളം പ്രതിയില്‍ ഇല്ലാത്ത 39 ഡിക്രികള്‍ ചേര്ത്തിട്ടുണ്ടു. ഏതായാലും തങ്ങള്‍ വന്‍ചിക്കപെട്ടുവെന്നു ഒരു തോന്നല്‍ നസ്രാണികള്‍ക്കു ഉണ്ടാകുകതന്നെ ചെയ്തു. ലത്തീന്‍ കാരല്ലാത്ത മെത്രാന്മാരെ ഞങ്ങള്‍ സ്വീകരിക്കുന്നതല്ലെന്നു എഴുതിവെച്ചു. അതറിയാതെയാണു നസ്രാണികള്‍ ഒപ്പിട്ടതു. 

എന്തുകൊണ്ടാണു മെനേസീസ് മെത്രന്‍ ഇങ്ങ്നെ ച്യ്തതു ?

മെനേസീസ് മെത്രാന്‍റെ സഭാവിജ്ഞാനീയത്തിലെ അപാകതയാണു. 
ഡിക്രിയിലെ പരാമര്‍ശം വിശകലനം ചെയതാല്‍ കത്തോലിക്കാസഭാ അധവാ സാര്‍വത്രീകസഭ എന്നതുകൊണ്ടു അദ്ദേഹം അര്ത്ഥമാക്കുന്നതു "ലത്തീന്‍ സഭ " അധവാ "റോമന്‍ സഭ" എന്നാണു. അദ്ദേഹത്തെ സംബധിച്ചു കത്തോലിക്കാ ജീവിതശൈലി യെനു പറഞ്ഞാല്‍ റോമന്‍ അധവാ ലത്തീന്‍ ജീവിതശൈലിമാത്രമായിരുന്നു. ഇതര സഭാ പാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാനോ ആദരിക്കാനോ മെനേസീസിനു കഴിയാതെവന്നു. അവകളൊക്കെ പാഷണ്ഡതകളോ തെറ്റുകളോ ആണു അദ്ദേഹത്തിന്‍റെ സഭാവിജ്ഞാനീയത്തില്‍. 

ലത്തീന്‍ ജീവിതശൈലി പകര്ന്നുകൊടുത്തുകൊണ്ടു ഇന്‍ഡ്യയിലെ പൌരസ്ത്യ സഭയെ പൂര്ണമായും ലത്തീനീകരിക്കാന്‍ മെനേസീസിനു പ്രചോദനം നല്കിയതു അദ്ദേഹത്തിന്‍റെ ഈ തെറ്റായ സഭാവിജ്ഞാനീയമായിരുന്നു. 

പ്രധമ ലത്തീന്മെത്രാന്‍റെ ഭരണം 

മാര്തോമ്മാ നസ്രാണിസഭയെ പോറ്ട്ടുഗീസ് പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കി ലത്തീനീകരിക്കുകയെന്നതു പോര്‍ട്ടുഗീസ് മിഷ്യനറിമാരുടെ മുഖ്യ ലക്ഷ്യമായിരുന്നു.
ഉദയം പേരൂര്‍ സുനഹദോസിനെതുടര്ന്നു 1600 ആഗസ്റ്റ് നാലാം തീയതി സഭയെ പദ്രുവാദോ ഭരണത്തിന്‍കീഴിലാക്കുകയെന്ന ലക്ഷ്യം സാക്ഷാല്കരിക്കപെട്ടു, ഈശോ സഭക്കാരനായ ഫ്രാന്സീസ് റോസ്  മര്തോമ്മാ നസ്രണികളുടെ ആദ്യത്തെ ലത്തീന്മെത്രാപോലീത്തയായി. ഇദ്ദേഹമാണു നസ്രാണി സഭയെ ക്രമാനുഗതമായി ലത്തീനീകരണത്തിലേക്കുകൊണ്ടുവന്നതു. 
റോസ് പരിഷകരിച്ച് കുര്‍ബാനക്രമം 1774 ല്‍ റോമില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ക്രമമാണു 1962 വരെ സീറോ മലബാര്‍ സഭയില്‍ നിലവിലിരുന്നതു. 

സഭക്കു ഉണ്ടായ വലിയ ന്ഷ്ടം .

നസ്രാണി സഭയുടെ തലവന്‍ പരമ്പരാഗതമായി അറിയപെട്ടിരുന്നതു " ഇന്‍ഡ്യാമുഴുവന്‍റെയും മെത്രാപോലീത്തായും വതിലും " എന്നായിരുന്നു. 

1609 ലെ  "കൂം സീക്കൂത്തു "  ( Cum Sicut ) എന്ന പേപ്പല്‍ ഡിക്രി വഴി ഈ സഭയുടെ ഭൂവിസ്ത്രിതി പരിമിതപ്പെടുത്തി, ഡിക്രി നടപ്പാക്കാന്‍ മെനേസീസ് മെത്രാപോലീത്താ നിയോഗിക്കപെട്ടു. 1610 ല്‍ അദ്ദേഹം ഇന്‍ഡ്യയെ ഗോവാ,കൊച്ചി, കൊടുംഗലുര്‍, മൈലാപ്പൂര്‍ എന്നി പദ്രുവാദോ രൂപകളാക്കി വിഭജിച്ചു. 

ചുരുക്കത്തില്‍ ഭാരതസഭയുടെ ആന്തരീകവും ബാഹ്യവുമായ വളര്‍ച്ചക്കു തടസം സ്രിഷ്ടിച്ച നീതിരഹിതമായ നടപടിയായിരുന്നു അതു. ഈ നഷ്ടം പൂര്ണമായി പരിഹരിക്കാന്‍ ഇതുവരെ ഈ സഭക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ സിറോ മലങ്കരസഭക്കു ഏതാണ്ടു പൂര്‍ണ് മായി തന്നെ പരിഹരിക്കാന്‍ കഴിഞ്ഞെന്നു വേണമെങ്കില്‍ പറയാം . 

സമയകുറവുകൊണ്ടും ലേഖനം നീണ്ടുപോകുന്നതിനാലും വിശദംശങ്ങളിലേക്കു കടക്കുന്നില്ല.   എല്ലാവര്‍ക്കും തിരുന്നള്‍ മംഗളങ്ങള്‍ അശംസിച്ചുകൊണ്ടു നിര്ത്തുന്നു. ( കടപ്പാടു " മാര്തോമ്മാ നസ്രാണി സഭ പ്രതിസ്ന്ധികളിലൂടെ " ഡോ.ജോസഫ് പെരുന്തോട്ടം )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...